വെനീസ്: ഇറ്റാലിയൻ നഗരമായ വെനീസിൽ ബസ് മേൽപ്പാലത്തിൽനിന്ന് താഴേക്ക് പതിച്ച് രണ്ട് കുട്ടികളടക്കം 21 പേർ മരിച്ചു. 18 പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ബസ് മേൽപ്പാലത്തിൽ താഴെയുള്ള റെയിൽവേ ട്രാക്കിന് സമീപത്തേക്കാണ് പതിച്ചത്. മാർഗേര ജില്ലയിലെ ക്യാമ്പ് സൈറ്റിലേക്ക് വിനോദ സഞ്ചരികളെ കൊണ്ടുപോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പാലത്തിന്റെ കൈവരി തകർത്ത് താഴേക്ക് പതിച്ച ബസിനു തീപിടിച്ചു. അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തിയാണ് തീയണച്ചത്. മീഥെയ്ൻ വാതകം ഉപയോഗിച്ച് ഓടുന്ന ബസ് വൈദ്യുതി ലൈനിലേക്ക് വീണാണ് തീപിടിച്ചതെന്ന് പറയുന്നു. മരിച്ചവരിൽ അഞ്ച് യുക്രെയ്ൻകാരും ഒരു ജർമൻകാരനും ഇറ്റാലിയൻ ഡ്രൈവറുമുണ്ട്.
Read MoreCategory: NRI
പാക്കിസ്ഥാനിൽ നിയമവിരുദ്ധമായി കഴിയുന്ന അഫ്ഗാൻ പൗരന്മാർ മടങ്ങിപോകണം
കറാച്ചി: പാക്കിസ്ഥാനിൽ നിയമവിരുദ്ധമായി കഴിയുന്ന അഫ്ഗാനിസ്ഥാൻ പൗരന്മാർ ഉടൻ രാജ്യം വിടണമെന്ന് നിർദേശം. ഇവർക്ക് പാക്കിസ്ഥാനിൽ നിന്നും സ്വമേധയ പോകാൻ നവംബർ ഒന്ന് വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും പോയില്ലെങ്കിൽ ഇവരെ കണ്ടെത്തി നാടുകടത്തുമെന്നും ആഭ്യന്തരമന്ത്രാലയം. ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഏകദേശം 1.3 ദശലക്ഷം അഫ്ഗാനികൾ പാക്കിസ്ഥാനിൽ രജിസ്റ്റർ ചെയ്ത അഭയാർത്ഥികളാണ്, കൂടാതെ 880,000 പേർക്ക് നിയമപരമായ അനുമതിയുമുണ്ട്. എന്നാൽ 1.7 ദശലക്ഷം അഫ്ഗാനികൾ അനധികൃതമായി പാകിസ്ഥാനിലുണ്ടെന്നാണ് ആഭ്യന്തര മന്ത്രി സർഫ്രാസ് ബുഗ്തി പറയുന്നത്. ഇവർ സ്വമേധയ മടങ്ങിയില്ലെങ്കിൽ പിടികൂടി നാടുകടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
Read Moreഇന്ത്യയുമായുള്ള ബന്ധം വഷളാക്കാൻ കാനഡ ശ്രമിക്കില്ലെന്ന് ട്രൂഡോ
2020ൽ അർമേനിയ-അസർബൈജാൻ യുദ്ധം അവസാനിച്ചത് റഷ്യൻ മധ്യസ്ഥതയിലായിരുന്നു. അസർബൈജാനിൽ അർമേനിയൻ വംശജർക്കു ഭൂരിപക്ഷമുള്ള നാഗോർണോ-കരാബാക്ക് പ്രവിശ്യ ഏതാനും ദിവസം മുന്‍പ് അസർബൈജാൻ പിടിച്ചെടുത്തിരുന്നു. തുടർന്ന് പകുതിയിലേറെ അർമേനിയൻ വംശജർ പലായനം ചെയ്തു. മുന്‍പ് അർമേനിയ-അസർബൈജാൻ സംഘർഷങ്ങളിൽ അർമേനിയയ്ക്കു തുണയായെത്തുന്നത് റഷ്യയായിരുന്നു. അസർബൈജാനാകട്ടെ തുർക്കിയുടെ പിന്തുണയുണ്ട്. എന്നാൽ, റഷ്യക്ക് ഇപ്പോൾ അർമേനിയയോടു പഴയ മമതയില്ല. അമേരിക്കയുമായി ചേർന്ന് സംയുക്ത സൈനികാഭ്യാസം നടത്തിയതും റഷ്യയെ ചൊടിപ്പിച്ചു. അതേസമയം, അസർബൈജാനുള്ള പിന്തുണ തുർക്കി തുടരുന്നു.
Read Moreഅർമേനിയ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലേക്ക്
യെരാവാൻ: അന്താരാഷ്ട്ര ക്രിമിനൽ കോടതി(ഐസിസി)യിൽ ചേരാൻ അർമേനിയ തീരുമാനിച്ചു. ഇന്നലെ പാർലമെന്റിൽ നടന്ന വോട്ടെടുപ്പിലാണു തീരുമാനമെടുത്തത്. 60 വോട്ടുകൾ അനുകൂലമായി ലഭിച്ചു. 22 പേർ എതിർത്തു. ഇതോടെ റഷ്യയുമായുള്ള അർമേനിയയുടെ ബന്ധം വഷളാകുമെന്നാണ് സൂചന. ഐസിസിയിൽ ചേരാനുള്ള അർമേനിയയുടെ തീരുമാനം ശത്രുതാപരമായ നീക്കമാണെന്നു കഴിഞ്ഞ മാസം റഷ്യ ആരോപിച്ചിരുന്നു. അർമേനിയൻ അംബാസഡറെ റഷ്യ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. രാജ്യത്തിനെതിരേ അസർബൈജാൻ നടത്തുന്ന കടന്നുകയറ്റമാണ് ഐസിസിയിൽ ചേരാൻ കാരണമെന്നും റഷ്യക്കെതിരേയല്ല ഈ തീരുമാനമെന്നും അർമേനിയൻ അധികൃതർ പറഞ്ഞു. യുക്രെയ്നിൽനിന്ന് അനധി കൃതമായി കുട്ടികളെ റഷ്യയിലേക്കു കടത്തിയെന്നാരോപിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിലും ഇന്ത്യയിൽ നടന്ന ജി20 ഉച്ചകോടിയിലും പുടിൻ പങ്കെടുത്തില്ല. അറസ്റ്റ് ഭയന്നായിരുന്നു പുടിൻ വിട്ടുനിന്നത്. ഏതാനും വർഷങ്ങളായി അർമേനിയ-റഷ്യ ബന്ധം…
Read Moreമെക്സിക്കോയിൽ പള്ളിയുടെ മേൽക്കൂര തകർന്ന് പത്തു മരണം
ച്യുദാദ് മദേരോ: വടക്കൻ മെക്സിക്കോയിൽ വിശുദ്ധ കുർബാനയ്ക്കിടെ കത്തോലിക്കാ പള്ളിയുടെ മേൽക്കൂര തകർന്നുവീണ് പത്തു പേർ മരിച്ചു. അറുപതിലധികം പേർക്കു പരിക്കേറ്റു. ച്യുദാദ് മദേരോയിലെ സാന്താ ക്രൂസ് പള്ളിയിലായിരുന്നു അപകടം. അപകടസമയം നൂറു പേരാണു പള്ളിയിലുണ്ടായത്. പരിക്കേറ്റവരിൽ മൂന്നു കുട്ടികളും ഉൾപ്പെടുന്നു. മെക്സിക്കോയിലെ ചിയാപസ് സംസ്ഥാനത്ത് ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്തു ക്യൂബൻ അഭയാർഥി സ്ത്രീകൾ മരിച്ചു. ചരക്കു കയറ്റിയ ട്രക്കിലായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. ദിവസവും ആയിരക്കണക്കിന് അഭയാർഥികളാണു മെക്സിക്കോയുടെ തെക്കൻ അതിർത്തിയിലെത്തുന്നത്.
Read Moreഅമേരിക്കയുടെ ചരിത്രത്തിലാദ്യം; ജനപ്രതിനിധി സഭ സ്പീക്കര്‍ കെവിന് മക്കാര്‍ത്തിയെ പുറത്താക്കി
അമേരിക്കൻ ജനപ്രതിനിധി സഭ സ്പീക്കര്‍ കെവിന് മക്കാര്‍ത്തിയെ വോട്ടെടുപ്പിലൂടെ പുറത്താക്കി. ധനവിനിയോഗ ബിൽ പാസാക്കുന്നതിലെ ഭിന്നതയെ തുടര്‍ന്നാണ് മക്കാര്‍ത്തിയെ പുറത്താക്കിയത്. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് സ്പീക്കര്‍ വോട്ടെടുപ്പിലൂടെ പുറത്താകുന്നത്. ഈ വര്‍ഷം ജനുവരിയിലാണ് അമേരിക്കന്‍ ജനപ്രതിനിധി സഭയുടെ 55-ാം സ്പീക്കറായി കെവിന് മക്കാര്‍ത്തി തിരഞ്ഞെടുക്കപ്പെട്ടത്. 269 ദിവസമാണ് മക്കാർത്തി സ്പീക്കർ സ്ഥാനത്ത് ഇരുന്നത്. സ്പീക്കറുടെ പ്രവർത്തനങ്ങളിൽ അതൃപ്തി ഉണ്ടായിരുന്ന പാർലമെന്റ് അംഗങ്ങളാണ് മക്കാർത്തിക്കെതിരെ പ്രമേയം കൊണ്ടു വന്നത്. ഇനി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് കെവിന് മക്കാര്‍ത്തി വ്യക്തമാക്കി. മക്കാര്‍ത്തിയെ പുറത്താക്കാനുള്ള പ്രമേയത്തെ 216 പേര് അനുകൂലിച്ചപ്പോള്‍ 210പേരാണ് അതിനെ എതിര്‍ത്തത്. എട്ട് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ കൂടി പിന്തുണ പ്രഖ്യാപിച്ചതോടെയാണ് മക്കാര്‍ത്തിക്ക് സ്ഥാനനഷ്ടം ഉണ്ടായത്. ധനവിനിയോഗ ബിൽ പാസാക്കുന്നതിനു വേണ്ടി മക്കാർത്തി ഡെമോക്രാറ്റ് അംഗങ്ങളുടെ പിന്തുണ തേടിയിരുന്നു. ഇതിനെതിരെ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് തന്നെ വലിയ രീതിയിൽ പ്രതിഷേധം…
Read Moreസൗദിയിലെ പ്രമുഖ യൂട്യൂബറും മകളും അപകടത്തില്‍ മരിച്ചു
റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ യൂട്യൂബറും മകളും വാഹനാപകടത്തില്‍ മരിച്ചു. യൂട്യൂബര്‍ ഇബ്രാഹിം അല്‍ സുഹൈമിയാണ് മക്കയിലെ അല്‍ ജുമൂമിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. അല്‍ സുഹൈമിയുടെ മകളും അപകടത്തില്‍ മരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ പരിക്കേറ്റ് ചികിത്സയിലാണ്. നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അദ്ദേഹത്തിനും മകള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. സൗദിയില്‍ അറിയപ്പെടുന്ന യൂട്യൂബറായ അല്‍ സുഹൈമിയുടെ വീഡിയോകള്‍ക്ക് നിരവധി ആരാധകരുണ്ടായിരുന്നു.
Read Moreസിംബാബ്വെയില് വിമാനാപകടം; ഇന്ത്യൻ വ്യവസായിയും മകനും കൊല്ലപ്പെട്ടു
ജൊഹനാസ്ബർഗ്: സിംബാബ്വെയില് സ്വകാര്യ വിമാനം തകർന്നുവീണ് ഇന്ത്യൻ വ്യവസായിയും മകനും മരിച്ചു. ഹർപാൽ രൺധാവ, മകൻ അമേർ കബീർ സിംഗ് രൺധാവ(22) എന്നിവരാണു മരിച്ചത്. വെള്ളിയാഴ്ചയാണ് അപകടം നടന്നത്. ഇവരുൾപ്പടെ വിമാനത്തിലുണ്ടായിരുന്ന ആറുപേരും മരിച്ചതായാണ് വിവരം. സ്വർണവും കൽക്കരിയും നിക്കലും ചെമ്പും ശുദ്ധീകരിക്കുന്ന ഖനന കമ്പനിയായ റിയോസിമിന്റെ ഉടമയാണ് ഹർപാൽ രൺധാവ. റിയോസിമിന്റെ തന്നെ ഉടമസ്ഥതയിലുള്ള സെസ്ന 206 ഒറ്റ എഞ്ചിൻ വിമാനം ഹരാരെയിൽനിന്ന് കമ്പനിക്കു പങ്കാളിത്തമുള്ള മുറോവ വജ്രഖനിയിലേക്കു പറക്കുന്നതിനിടെയാണു തകർന്നത്. മുറോവ വജ്രഖനിക്കു സമീപം തന്നെയാണ് വിമാനം തകർന്നത്. വിമാനത്തിനു സാങ്കേതികത്തകരാർ അനുഭവപ്പെടുകയും ആകാശത്തുവച്ച് പൊട്ടിത്തെറിച്ച് സ്വമഹാൻഡെ മേഖലയിലെ പീറ്റർ ഫാമിലേക്കു പതിക്കുകയുമായിരുന്നു എന്നാണ് സിംബാബ്വെയിലെ മാധ്യമങ്ങള്‍ നല്കുന്ന വിവരം.
Read Moreഇന്ത്യാവിരോധിയും ചൈനാ അനുകൂലിയുമായ മുഹമ്മദ് മുയിസു മാലദ്വീപ് പ്രസിഡന്റ്
മാലെ: ചൈനാ അനുകൂലിയായ മുഹമ്മദ് മുയിസു മാലദ്വീപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യാ അനുകൂലിയായ നിലവിലെ പ്രസിഡന്റ് ഇബ്രാഹിം സോലിഹിനെയാണു പരാജയപ്പെടുത്തിയത്. ഇന്നലെ നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ മുയിസുവിന് 54ഉം സോലിഹിന് 46ഉം ശതമാനം വോട്ടുകളാണു ലഭിച്ചത്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഭൂമിശാസ്ത്രപരമായി തന്ത്രപ്രാധാന്യമുള്ള മാലദ്വീപിൽ സ്വാധീനം നഷ്ടമാകുന്നത് ഇന്ത്യക്കു വലിയ തിരിച്ചടിയാണ്. 2018ൽ അധികാരത്തിലേറിയ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് മുഹമ്മദ് സോലിഹ് ‘ഇന്ത്യ ആദ്യം’ എന്ന നിലപാടിലാണ് ഭരണം നടത്തിയത്. പ്രോഗ്രസീവ് അലയൻസ് സഖ്യ നേതാവും തലസ്ഥാനമായ മാലെയിലെ മേയറുമായ മുഹമ്മദ് മുയിസു ‘ഇന്ത്യ പുറത്ത്’ എന്ന മുദ്രാവാക്യത്തോടെയാണു തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയത്. ജയിച്ചാൽ മാലദ്വീപിലുള്ള ഇന്ത്യൻ സൈനികരെ പുറത്താക്കുമെന്നും ഇന്ത്യക്ക് അനുകൂലമായ വാണിജ്യനിലപാടുകൾ പുനഃപരിശോധിക്കുമെന്നും മുയിസു പറഞ്ഞിട്ടുണ്ട്. നാവികസേനയെ ശക്തിപ്പെടുത്തി ഇന്ത്യൻ മഹാസമുദ്രം മുഴുവൻ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുന്ന ചൈന കുറെ വർഷങ്ങളായി മാലദ്വീപിൽ കാലുറപ്പിക്കാൻ ശ്രമിക്കുന്നു.…
Read Moreഭരണപക്ഷവും പ്രതിപക്ഷവും ഒരു ധാരണയിലെത്തി; യുഎസിൽ സർക്കാർ സ്തംഭനം ഒഴിവായി
വാഷിംഗ്ടൺ ഡിസി: ഭരണപക്ഷ ഡെമോക്രാറ്റുകളും പ്രതിപക്ഷ റിപ്പബ്ലിക്കന്മാരും തമ്മിൽ അവസാന നിമിഷമുണ്ടാക്കിയ ധാരണയിൽ അമേരിക്കയിലെ സർക്കാർസ്തംഭനം ഒഴിവായി. സാന്പത്തിക വർഷം ആരംഭിക്കുന്ന ഒക്ടോബർ ഒന്നിനു മുന്‍പായി ബജറ്റ് പാസാക്കിയില്ലെങ്കിലും നവംബർ 17വരെയുള്ള ചെലവുകൾക്കു തുക അനുവദിക്കുന്ന ബില്ലാണ് പാസാക്കപ്പെട്ടത്. പുതിയ സാന്പത്തികവർഷം തുടങ്ങുന്നതിനു മിനിറ്റുകൾക്ക് മുന്‍പാണ് പ്രസിഡന്റ് ബൈഡൻ ബില്ലിൽ ഒപ്പുവച്ചത്. ഇല്ലായിരുന്നെങ്കിൽ അവശ്യസേവനങ്ങൾ ഒഴികെയുള്ള സർക്കാർ വിഭാഗങ്ങൾ നിശ്ചലമാകുമായിരുന്നു. അതേസമയം, യുക്രെയ്ന് പുതിയ ധനസഹായം അനുവദിക്കാതെയാണു ബിൽ പാസായത്.
Read More