വാഷിംഗ്ടൺ ഡിസി: ഖലിസ്ഥാൻ നേതാവും കനേഡിയൻ പൗരനുമായ ഹർദീപ് സിംഗ് നിജ്ജാറിനെ വധിച്ചത് ആറു പേർ ചേർന്നാണെന്ന് യുഎസ് മാധ്യമമായ വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട്. ലഭ്യമായ വീഡിയോ ദൃശ്യങ്ങളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണു യുഎസ് മാധ്യമം വിവരം പുറത്തുവിട്ടത്. 50 ബുള്ളറ്റുകൾ കൊലയാളികൾ പായിച്ചുവെന്നും അതിൽ 34 എണ്ണം നിജ്ജാറിന്റെ ശരീരത്തിൽ തുളഞ്ഞുകയറിയെന്നുമാണു റിപ്പോർട്ട്. ജൂൺ 18ന് ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലുള്ള ഗുരുനാനാക്ക് സിക്ക് ഗുരുദ്വാരയ്ക്കു സമീപമായിരുന്നു നിജ്ജാർ കൊല്ലപ്പെട്ടത്. രണ്ടു വാഹനങ്ങളും ആറു പുരുഷന്മാരും കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗുരുദ്വാരയുടെ സിസിടിവി കാമറയിൽ പതിഞ്ഞ കൊലപാതകദൃശ്യങ്ങളാണ് വാഷിംഗ്ടൺ പോസ്റ്റിനു ലഭിച്ചത്. 90 സെക്കൻഡുള്ള വീഡിയോ ദൃശ്യങ്ങളാണു ലഭിച്ചത്. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജൻസികൾക്കു പങ്കുണ്ടെന്ന കാനഡയുടെ ആരോപണം ഇന്ത്യ-കാനഡ ബന്ധം വഷളാക്കിയിട്ടുണ്ട്.
Read MoreCategory: NRI
യുഎന്നിൽ കാനഡയെ പരോക്ഷമായി കുറ്റപ്പെടുത്തി എസ്. ജയശങ്കർ
യുണൈറ്റഡ് നേഷൻസ്: ഭീകരതയ്ക്കെതിരേയുള്ള പ്രതികരണം രാഷ്ട്രീയതാത്പര്യത്തിനും സൗകര്യത്തിനും അനുസരിച്ചാകരുതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. 78-ാം യുഎൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യവേയാണ് ജയശങ്കർ കാനഡയെ പരോക്ഷമായി കുറ്റപ്പെടുത്തിയത്. “നമസ്തേ ഫ്രം ഭാരത്’എന്ന് അഭിസംബോധനയോടെയായിരുന്നു 17 മിനിറ്റ് നീണ്ട പ്രസംഗം ജയശങ്കർ തുടങ്ങിയത്.””ലോകം അസാധാരണ പ്രക്ഷുബ്ധ സാഹചര്യത്തിലൂടെയാണു കടന്നുപോകുന്നത്. ഏതാനും രാജ്യങ്ങൾ അജൻഡ നിശ്ചയിക്കുന്ന കാലം അവസാനിച്ചു. വിശ്വാസം വളർത്തുക, ആഗോള സഹകരണം ശക്തമാക്കുക എന്നീ ആശയങ്ങൾക്കാണ് ഇപ്പോൾ പിന്തുണ. ആഗോള തലത്തിൽ പരസ്പരസഹകരണം വളർത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
Read Moreഉത്തരകൊറിയയ്ക്കു മറുപടി: വമ്പൻ സൈനിക പരേഡുമായി ദക്ഷിണകൊറിയ
\സീയൂൾ: ഉത്തരകൊറിയയ്ക്കു മറുപടിയുമായി വൻ സൈനിക പരേഡ് നടത്തി ദക്ഷിണകൊറിയ. സായുധസേനാ ദിനമായ ഇന്നലെ 7,000 സൈനികർ പങ്കെടുത്ത പരേഡാണു നടത്തിയത്. പോർവിമാനങ്ങളും ടാങ്കുകളും മിസൈലുകളും അടക്കം 340 യുദ്ധോപകരണങ്ങളും പ്രദർശിപ്പിച്ചു. പത്തുവർഷത്തിനു ശേഷമാണ് ദക്ഷിണകൊറിയ ഇത്രയും വലിയ സൈനിക പരേഡ് നടത്തുന്നത്. സായുധസേനാദിനത്തിൽ കാര്യമായ പരിപാടികൾ നടത്താറില്ലാത്തതാണ്. ഉത്തരകൊറിയ മിസൈൽ പരീക്ഷണങ്ങൾ നടത്തി പ്രകോപനം തുടരുന്ന പശ്ചാത്തലത്തിലാണു ദക്ഷിണകൊറിയ തങ്ങളുടെ ആയുധശേഖരം പുറത്തെടുത്ത് ശക്തി പ്രദർശിപ്പിച്ചത്. സീയൂളിൽ നടന്ന പരേഡിൽ അമേരിക്കൻ സൈനികരും പങ്കെടുത്തു. എഫ്-35 യുദ്ധവിമാനങ്ങൾ, ദക്ഷിണകൊറിയ സ്വന്തമായി വികസിപ്പിച്ച കെഎഫ്-21 യുദ്ധവിമാനം, പുതിയതരം മിസൈലുകൾ മുതലായവയും പ്രദർശിപ്പിച്ചു. അണ്വായുധം പ്രയോഗിച്ചാൽ ഉത്തരകൊറിയൻ ഭരണകൂടത്തിന്റെ അവസാനമായിരിക്കുമെന്നു ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൺ സുക് ഇയോൾ മുന്നറിയിപ്പു നല്കി. അതേസമയം, ഉത്തരകൊറിയയാകട്ടെ എല്ലാ വർഷവും തങ്ങളുടെ മിസൈലുകൾ പ്രദർശിപ്പിച്ച് വൻ സൈനിക പരേഡ് നടത്താറുള്ളതാണ്.
Read Moreവിവാഹ ചടങ്ങിനിടെ തീപിടുത്തം; 113 മരണം; വരനും വധുവും ഉള്‍പ്പെടെ അപകടത്തില്‍ മരിച്ചെന്ന് സൂചന; 150ലേറെ പേര്‍ക്ക് പരുക്ക്
ഇറാഖില്‍ വിവാഹ ചടങ്ങിനിടെ തീപിടുത്തം. വടക്കന്‍ നിനവേ പ്രവിശ്യയിലെ അല്‍ ഹംദാനിയ ജില്ലയിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു ആഘോഷം. തീപിടുത്തത്തിൽ 113 മരണം. 150 ലേറെ പേര്‍ക്ക് പരുക്ക്. വിവാഹ ആഘോഷച്ചടങ്ങുകള്‍ക്കിടെ പടക്കം പൊട്ടിച്ചതിനെ തുടർന്ന് തീപടരുകയായിരുന്നു എന്നാണ് നിഗമനം. വരനും വധുവും ഉള്‍പ്പെടെ അപകടത്തില്‍ മരിച്ചെന്ന് സൂചന. നൂറുകണക്കിന് ആളുകളാണ് വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. പരുക്കേറ്റവരെ നിനവേ പ്രവിശ്യയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. എത്ര പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് ഇനിയും വ്യക്തത വന്നിട്ടില്ലെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ഇറാഖ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു.
Read Moreആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിംഗ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
ദുബായ്: മാനവികതയ്ക്കും ആരോഗ്യപരിചരണ മേഖലയ്ക്കും നഴ്സുമാര്‍ നല്കിയ സേവനത്തെ അംഗീകരിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍, ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിംഗ് അവാര്‍ഡിന്റെ മൂന്നാം പതിപ്പ് പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള രജിസ്ട്രേഡ് നഴ്സുമാര്‍ക്ക് 2023 നവംബര്‍ 15 വരെ www.astergua rdians.comലൂടെ നാമനിര്‍ദേശം സമര്‍പ്പിച്ചുകൊണ്ട് ഇഷ്ടഭാഷകളില് അപേക്ഷ നല്‍കാം. നഴ്സുമാര്‍ക്ക് ഒരു പ്രൈമറി മേഖലയിലും രണ്ട് സെക്കൻഡറി മേഖലകളിലും വരെ അപേക്ഷിക്കാം. പേഷ്യന്റ് കെയര്‍, നഴ്സിംഗ് ലീഡര്ഷിപ്, നഴ്സിംഗ് എഡ്യുക്കേഷന്‍, സോഷ്യല്‍ അല്ലെങ്കില്‍ കമ്യൂണിറ്റി സര്‍വീസ്, റിസര്‍ച്ച്, ഇന്നൊവേഷന്, ആരോഗ്യ പരിചരണ മേഖലയിലെ സംരംഭകത്വം എന്നിവയാണ് സെക്കൻഡറി മേഖലകള്‍. സെക്കൻഡറി മേഖലയിലെ സംഭാവനകളെക്കുറിച്ച് സൂചിപ്പിക്കുന്നത് ഒപ്ഷനിലാണ്. ലഭിച്ച എല്ലാ അപേക്ഷകളും സ്വതന്ത്ര ജൂറിയും ബാഹ്യ ഉപദേശകസ്ഥാപനമായ ഏണസ്റ്റ് ആൻഡ് യംഗ് എൽഎൽപിയും കര്‍ശനമായ അവലോകന പ്രക്രിയയ്ക്കു വിധേയമാക്കും. പ്രഗല്ഭരും വിദഗ്ധരുമായ സ്വതന്ത്ര പാനല്‍ അടങ്ങുന്ന ഗ്രാന്‍ഡ്…
Read Moreബജറ്റ് പാസാക്കുന്നതിൽ ഭിന്നത; യുഎസ് സർക്കാർ സ്തംഭനത്തിലേക്ക്
വാഷിംഗ്ടൺ ഡിസി: ബജറ്റ് പാസാക്കുന്നതിൽ ഭരണപക്ഷ ഡെമോക്രാറ്റുകളും പ്രതിപക്ഷ റിപ്പബ്ലിക്കന്മാരും തമ്മിൽ തുടരുന്ന അഭിപ്രായവ്യത്യാസം അമേരിക്കയിൽ വീണ്ടും സർക്കാർ സ്തംഭനത്തിന് (ഷട്ട്ഡൗൺ) ഇടയാക്കിയേക്കും. സാന്പത്തികവർഷം ആരംഭിക്കുന്ന ഒക്ടോബർ ഒന്നിനു മുന്‍പായി ബജറ്റ് പാസാക്കിയാലേ സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിന് ഫണ്ട് ലഭിക്കൂ. അന്തിമതീയതി അടുക്കുന്ന സമയത്ത് ബജറ്റ് പാസാക്കാതെതന്നെ ഫണ്ട് ലഭ്യമാക്കുന്ന ഒത്തുതീർപ്പിൽ ഭരണ- പ്രതിപക്ഷങ്ങൾ എത്താറാണ് സാധാരണ പതിവ്. എന്നാൽ ഇക്കുറി ജനപ്രതിനിധിസഭയിൽ ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കൻ പാർട്ടിയിലെ ഒരു വിഭാഗം തീവ്രനിലപാടുകാർ ഒരുവിധ വിട്ടുവീഴ്ചയ്ക്കും തയാറല്ല. കർശനമായ ചെലവുചുരുക്കൽ നടപടികൾക്കു പുറമേ റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്നു സാന്പത്തികസഹായം നല്‍കുന്നത് അവസാനിപ്പിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ഹൗസ് സ്പീക്കർ കെവിൻ മക്കാർത്തിയടക്കമുള്ള മിതാവാദി റിപ്പബ്ലിക്കന്മാർ ഡെമോക്രാറ്റുകളുമായി വിട്ടുവീഴ്ചയ്ക്ക് ഒരുക്കമാണ്. ഇങ്ങനെ സംഭവിച്ചാൽ മക്കാർത്തിയുടെ സ്പീക്കർ പദവി തെറിപ്പിക്കുമെന്നാണ് തീവ്ര റിപ്പബ്ലിക്കന്മാർ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. ഒത്തുതീർപ്പ് ഉണ്ടായില്ലെങ്കിൽ സർക്കാർ ഏജൻസികളിലെ…
Read Moreനാഗോർണോ-കരാബാക്കിൽനിന്ന് അർമേനിയയിലേക്ക് പലായനം
യെരവാൻ: അസർബൈജാന്റെ നിയന്ത്രണത്തിലായ നാഗോർണോ-കരാബാക് പ്രദേശത്തുള്ള അർമേനിയൻ ക്രൈസ്തവർ അയൽരാജ്യമായ അർമേനിയയിലേക്കു പലായനം ചെയ്യാൻ തുടങ്ങി. മൂവായിരത്തോളം പേർ അർമേനിയയിലെത്തിയതായി ബിബിസി റിപ്പോർട്ട് ചെയ്തു. 1,20,000 അർമേനിയൻ വംശജരാണ് നാഗോർണോയിലുള്ളത്. ഇവരെ തുല്യപൗരന്മാരായി കാണുമെന്നും സുരക്ഷ ഉറപ്പാക്കുമെന്നുമാണ് മുസ്ലിം ഭൂരിപക്ഷ അസർബൈജാൻ വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ, നാഗോർണോയിൽ വംശീയ ഉന്മൂലനത്തിനു സാധ്യതയുള്ളതയായി അർമേനിയൻ സർക്കാർ മുന്നറിയിപ്പു നല്കി. അതേസമയം, നാഗോർണോ വാസികളുടെ പുനരധിവാസത്തിനായി അർമേനിയൻ സർക്കാരിന് വ്യക്തമായ പദ്ധതിയില്ലെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. 40,000 പേർക്ക് അഭയം നല്കുന്ന പദ്ധതി പരിഗണനയിലുണ്ടെന്നാണ് അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പഷ്നിയാൻ കഴിഞ്ഞയാഴ്ച പറഞ്ഞത്. അസർബൈജാന്റെ ഉള്ളിൽ സ്ഥിതിചെയ്യുന്ന നാഗോർണോ-കരാബാക് പ്രദേശത്ത് അർമേനിയൻ വംശജർക്കാണ് ഭൂരിപക്ഷം. അന്താരാഷ്ട്രസമൂഹം പ്രദേശത്തെ അസർബൈജാന്റെ ഭാഗമായി അംഗീകരിക്കുന്നു. നാഗോർണോയിലെ സായുധ പോരാളികൾ അർമേനിയൻ സേനയുടെ പിന്തുണയുടെ മൂന്നു പതിറ്റാണ്ടായി അസർബൈജാനുമായി സംഘർഷത്തിലായിരുന്നു. കഴിഞ്ഞയാഴ്ച അസർബൈജാൻ നടത്തിയ രണ്ടുദിവസത്തെ…
Read Moreഭീകരർ കാനഡയിൽ സുരക്ഷിത താവളം കണ്ടെത്തുന്നുവെന്ന് ശ്രീലങ്കൻ വിദേശകാര്യമന്ത്രി
കൊളംബോ: ഭീകരർ കാനഡയിൽ സുരക്ഷിത താവളം കണ്ടെത്തുന്നുവെന്ന് ശ്രീലങ്കൻ വിദേശകാര്യമന്ത്രി അലി സാബ്രി. ഇന്ത്യ-കാനഡ നയതന്ത്ര തർക്കവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം കാനഡയ്ക്കെതിരെ വിമർശനം നടത്തിയത്. വടക്കേ അമേരിക്കൻ രാജ്യത്ത് ഭീകരർ സുരക്ഷിത താവളം കണ്ടെത്തിയെന്നും കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയ്ക്കെതിരെ അതിരൂക്ഷമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യാതൊരു തെളിവുകളൊന്നുമില്ലാതെയാണ് ജസ്റ്റിൻ ട്രൂഡോ അതിരുകടന്ന ചില ആരോപണങ്ങൾ നടത്തിയിരിക്കുന്നത്. ശ്രീലങ്കയ്ക്ക് നേരെയും സമാന ആരോപണം കാനഡ ഉന്നയിച്ചിട്ടുണ്ട്. ശ്രീലങ്കയിൽ വംശഹത്യ നടന്നുവെന്നായിരുന്നു ആ ആരോപണം. എന്നാൽ ശ്രീലങ്കയിൽ അത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് എല്ലാവർക്കും അറിയാമെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു. ഒരു പരമാധികാര രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും അദ്ദേഹം കനേഡിയൻ പ്രധാനമന്ത്രിയെ ഉപദേശിച്ചു. നേരത്തെ, ശ്രീലങ്കയിലെ മുൻകാല സംഘർഷവുമായി ബന്ധപ്പെട്ട് വംശഹത്യ നടന്നിരുന്നുവെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഒരു രാജ്യത്തിന്റെ…
Read Moreകാനഡയിലെ നിജ്ജർ കൊലപാതകം; അമേരിക്കയുടെ ഇരട്ടത്താപ്പിൽ ഇന്ത്യക്ക് അതൃപ്തി
ന്യൂഡൽഹി: ഖലിസ്ഥാൻ വാദി നേതാവ് ഹർദീപ് സിംഗ് നിജ്ജർ കാനഡയിൽ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കയുടെ നിലപാടിൽ ഇന്ത്യയ്ക്ക് അതൃപ്തി. പരസ്പരവിരുദ്ധമായ പ്രസ്താവനകൾ അമേരിക്ക നടത്തുന്നുവെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വിമർശിച്ചു. അമേരിക്ക ഇത് തുടർന്നാൽ ഇന്ത്യ പരസ്യമായിതന്നെ അതൃപ്തി അറിയിക്കും. നേരത്തെ ക്വാഡ് ഉച്ചകോടിയിൽ ഭീകരവാദത്തെയും പിന്തുണയ്ക്കുന്ന രാജ്യങ്ങളെയും എതിർക്കണമെന്നും അതിന് പ്രതിജ്ഞാബദ്ധമാണെന്നും അമേരിക്ക നിലപാടെടുത്തിരുന്നു. ഇന്ത്യ കൂടി അംഗമായ കൂട്ടായ്മയിൽ ഇന്ത്യയുടെ നിലപാടിനൊപ്പമായിരുന്നു അമേരിക്ക. എന്നാൽ തൊട്ടുപിന്നാലെ കാനഡയെ അനുകൂലിച്ചും ഇന്ത്യയെ പരസ്യമായി വിമർശിച്ചും യുഎസ് വിദേശകാര്യ വകുപ്പ് വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. ഇതിനെയാണ് ഇന്ത്യ വിമർശിച്ചത്. കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണത്തിൽ എന്തെങ്കിലും നടപടി ആർക്കെങ്കിലുമെതിരേ എടുക്കാവുന്ന ഒരു തെളിവും കാനഡ നൽകിയിട്ടില്ലെന്ന് ഇന്ത്യ ആവർത്തിച്ചു. അതിനിടെ, ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനമെന്ന് കനേഡിയൻ പ്രതിരോധ മന്ത്രി ബിൽ ബ്ലെയർ പ്രതികരിച്ചു. എന്നാൽ രാജ്യത്തിന്റെ…
Read Moreറഷ്യൻ നഗരത്തിൽ വീണ്ടും ഡ്രോൺ ആക്രമണം
മോസ്കോ: റഷ്യയുടെ തെക്കൻ മേഖലയിലുള്ള കുർസ്ക് നഗരത്തിൽ വീണ്ടും യുക്രെയ്ന്റെ ഡ്രോൺ ആക്രമണം. നഗരത്തിന്റെ മധ്യഭാഗത്തുള്ള ഒരു അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായി അധികൃതർ അറിയിച്ചു. റഷ്യൻ ആർമി ആസ്ഥാനമായ കൈവ് ലക്ഷ്യമാക്കിയ ഡ്രോണാണ് അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിൽ പതിച്ചതെന്ന് റഷ്യൻ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തില്‍ ആളപായം സംഭവിച്ചതായി റിപ്പോർട്ടില്ല. കഴിഞ്ഞ മാസം, കുർസ്കിലെ റെയിൽവേ സ്റ്റേഷനുനേരേ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേൽക്കുകയും വൻ നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.
Read More