‘ത​ല​യ്ക്കു മു​ക​ളി​ലൂ​ടെ മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും’: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ കു​ടു​ങ്ങി‍​യ ഇ​ന്ത്യ​ൻ ഇ​ന്ധ​ന ​ക​പ്പ​ലി​ൽ​നി​ന്ന് ക്യാ​പ്റ്റ​ൻ

മും​ബൈ: അ​മേ​രി​ക്ക-​ഇ​സ്ര​യേ​ൽ സ​ഖ്യ​വും ഇ​റാ​നും ത​മ്മി​ലു​ള്ള യു​ദ്ധം രൂ​ക്ഷ​മാ​യി​ത്തു​ട​രു​ന്ന​തി​നി​ടെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​നു സ​മീ​പം 34 ജീ​വ​ന​ക്കാ​രു​മാ​യി ഇ​ന്ത്യ​ൻ എ​ൽ​പി​ജി ക​പ്പ​ൽ കു​ടു​ങ്ങി. ക്യാ​പ്റ്റ​ൻ വീ​രേ​ന്ദ്ര വി​ശ്വ​ക​ർ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കൂ​റ്റ​ൻ ടാ​ങ്ക​റി​ൽ 36 ല​ക്ഷം ഗാ​ർ​ഹി​ക സി​ലി​ണ്ട​റു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പാ​ച​ക​വാ​ത​ക​മാ​ണു​ള്ള​ത്. മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും ക​പ്പ​ലി​നു മു​ക​ളി​ലൂ​ടെ നി​ര​ന്ത​രം പ​റ​ക്കു​ന്ന​തു ജീ​വ​ന​ക്കാ​രെ ക​ടു​ത്ത ഭീ​തി​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. കു​വൈ​റ്റി​ലെ മി​ന അ​ൽ അ​ഹ​മ്മ​ദി​യി​ൽ​നി​ന്ന് ഗു​ജ​റാ​ത്തി​ലെ ദീ​ൻ​ദ​യാ​ൽ ക​ണ്ട്‌​ല തു​റ​മു​ഖ​ത്തേ​ക്കു പു​റ​പ്പെ​ട്ട​താ​ണ് ക​പ്പ​ൽ. ഫെ​ബ്രു​വ​രി 28 മു​ത​ൽ സ​മു​ദ്ര​പാ​ത​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്നു ക​പ്പ​ലി​നു യാ​ത്ര തു​ട​രാ​നാ​യി​ട്ടി​ല്ല. നി​ല​വി​ൽ യു​എ​ഇ​യ്ക്ക് സ​മീ​പ​മു​ള്ള മി​ന സ​ഖ​ർ തു​റ​മു​ഖ മേ​ഖ​ല​യി​ൽ ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ക​യാ​ണ് ക​പ്പ​ൽ. ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ സു​ര​ക്ഷാ അ​ക​മ്പ​ടി ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ത​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി മ​ട​ങ്ങാ​ൻ ക​ഴി​യൂ എ​ന്ന് ക്യാ​പ്റ്റ​ൻ വി​ശ്വ​ക​ർ​മ സ​ന്ദേ​ശ​ത്തി​ലൂ​ടെ അ​റി​യി​ച്ചു. “മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും ഞ​ങ്ങ​ളു​ടെ ത​ല​യ്ക്കു​മു​ക​ളി​ലൂ​ടെ​യാ​ണു പാ​യു​ന്ന​ത്. എ​ങ്ങും സൈ​റ​ൺ മു​ഴ​ങ്ങു​ന്നു. ഏ​തു നി​മി​ഷ​വും…

Read More

ഇ​റാ​ൻ ഉ​ന്ന​ത നേ​താ​ക്ക​ളു​ടെ ത​ല​യ്ക്ക് വി​ല​യി​ട്ട് അ​മേ​രി​ക്ക: മു​ജ്ത​ബ ഖ​മ​ന​യ് ഉ​ൾ​പ്പെ​ടെ പ​ത്തു​പേ​ർ​ക്ക് 84 കോ​ടി

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​ന്‍റെ പു​തി​യ പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്ത​ബ ഖ​മ​ന​യ്‌ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത​രു​ടെ ത​ല​യ്ക്കു വി​ല​യി​ട്ട് അ​മേ​രി​ക്ക. ഇ​സ്‌​ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സ് (ഐ​ആ​ർ​ജി​സി) ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​രെ​ക്കു​റി​ച്ചു വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് പ​ത്തു മി​ല്യ​ൺ ഡോ​ള​ർ (ഏ​ക​ദേ​ശം 84 കോ​ടി രൂ​പ​യി​ലേ​റെ) വ​രെ പാ​രി​തോ​ഷി​കം ന​ൽ​കു​മെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​റി​യി​ച്ചു. ലോ​ക​മെ​മ്പാ​ടും ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ക​യും ന​ട​പ്പാ​ക്കു​ക​യും ചെ​യ്യു​ന്ന​ത് ഇ​വ​രാ​ണെ​ന്ന് യു​എ​സ് വ്യ​ക്ത​മാ​ക്കി. പ​ശ്ചി​മേ​ഷ്യ​യി​ൽ യു​എ​സും ഇ​സ്ര​യേ​ലും ചേ​ർ​ന്ന് ഇ​റാ​നെ​തി​രേ ന​ട​ത്തി​യ സൈ​നി​ക നീ​ക്ക​ങ്ങ​ൾ​ക്കു പി​ന്നാ​ലെ​യാ​ണ് ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​നം. പ​ട്ടി​ക​യി​ൽ പ്ര​മു​ഖ​ർസ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പു​റ​ത്തു​വി​ട്ട പ​ത്തു​പേ​രു​ടെ പ​ട്ടി​ക​യി​ൽ പു​തി​യ പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്ത​ബ ഖ​മ​ന​യ് ആ​ണ് ഒ​ന്നാ​മ​ൻ. മു​ജ​ത​ബ​യ്ക്കു പു​റ​മെ സു​പ്രീം ലീ​ഡ​റു​ടെ ഓ​ഫീ​സി​ലെ ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് അ​ലി അ​സ്ഗ​ർ ഹെ​ജാ​സി, സൈ​നി​ക ഉ​പ​ദേ​ഷ്ടാ​വ് മേ​ജ​ർ ജ​ന​റ​ൽ യ​ഹ്യ…

Read More

ഇ​ൻ​ഡി​ഗോ ടി​ക്ക​റ്റ് നി​ര​ക്ക് വർ​ധ​ന ഇ​ന്നു​മു​ത​ൽ

ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​ഭീ​തി​യെ​ത്തു​ട​ർ​ന്ന് ഇ​ന്ധ​ന​വി​ല​യി​ൽ കു​തി​പ്പു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​ൻ വി​മാ​ന ക​മ്പ​നി​ക​ൾ. പ്ര​മു​ഖ വി​മാ​ന ക​മ്പ​നി​യാ​യ ഇ​ൻ​ഡി​ഗോ​യി​ലെ ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന നി​ല​വി​ൽ വ​ന്നു. 425 രൂ​പ മു​ത​ൽ 2300 രൂ​പ വ​രെ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച​ത്. ഇ​ന്ത്യ​യ്ക്കു​ള്ളി​ലും, ഇ​ന്ത്യ​ൻ സ​ബ് കോ​ണ്ടി​ന​ന്‍റി​ലും 425 രൂ​പ​യും, മി​ഡി​ൽ ഈ​സ്റ്റി​ൽ- 900 രൂ​പ​യും, തെ​ക്ക് കി​ഴ​ക്ക​ൻ ഏ​ഷ്യ, ചൈ​ന, ആ​ഫ്രി​ക്ക, പ​ശ്ചി​മേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് 1800 രൂ​പ​യും, യൂ​റോ​പ്പി​ലേ​ക്ക് 2300 രൂ​പ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്.‌‌ അ​ധി​ക നി​ര​ക്ക് ഈ​ടാ​ക്കി​യ​തു​മൂ​ല​മു​ണ്ടാ​യ അ​സൗ​ക​ര്യ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യി ഇ​ൻ​ഡി​ഗോ പ​റ​ഞ്ഞു. പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ലെ പെ​ട്ടെ​ന്നു​ള്ള​തും പ്ര​ധാ​ന​പ്പെ​ട്ട​തു​മാ​യ മാ​റ്റ​മാ​ണ് ഈ ​തീ​രു​മാ​ന​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ക​മ്പ​നി ആ​വ​ർ​ത്തി​ച്ചു. സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും ഉ​ചി​ത​മാ​യ സ​മ​യ​ത്ത് മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​മെ​ന്നും ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സ് പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

Read More

‘റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങാ​ൻ അ​പേ​ക്ഷി​ക്കു​ന്നു’: അ​മേ​രി​ക്ക​യെ പ​രി​ഹ​സി​ച്ച് ഇ​റാ​ൻ

ടെ​ഹ്‌​റാ​ൻ: റ​ഷ്യ​ൻ എ​ണ്ണ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​നെ​തി​രേ നേ​ര​ത്തെ ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്കു മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി​യ അ​മേ​രി​ക്ക, ഇ​പ്പോ​ൾ അ​തേ രാ​ജ്യ​ങ്ങ​ളോ​ട് റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങാ​ൻ അ​പേ​ക്ഷി​ക്കു​ക​യാ​ണെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സ​യ്യി​ദ് അ​ബ്ബാ​സ് അ​രാ​ഗ്‌​ചി. എ​ക്സി​ലാ​ണ് അ​രാ​ഗ്ചി അ​മേ​രി​ക്ക​യു​ടെ നി​ല​പാ​ടു​മാ​റ്റ​ത്തെ പ​രി​ഹ​സി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. ഇ​റാ​നു​മാ​യു​ള്ള സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് അ​മേ​രി​ക്ക നി​ല​പാ​ടു തി​രു​ത്തി​യ​തെ​ന്നും അ​രാ​ഗ്‌​ചി ആ​രോ​പി​ച്ചു. “റ​ഷ്യ​യി​ൽ​നി​ന്നു​ള്ള എ​ണ്ണ ഇ​റ​ക്കു​മ​തി അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​ന്ത്യ​യു​ടെ​മേ​ൽ മാ​സ​ങ്ങ​ളോ​ളം അ​മേ​രി​ക്ക സ​മ്മ​ർ​ദം ചെ​ലു​ത്തി. എ​ന്നാ​ൽ ഇ​റാ​നു​മാ​യു​ള്ള യു​ദ്ധം തു​ട​ങ്ങി ര​ണ്ടാ​ഴ്ച പി​ന്നി​ട്ട​പ്പോ​ൾ, റ​ഷ്യ​ൻ ക്രൂ​ഡ് ഓ​യി​ൽ വാ​ങ്ങാ​ൻ ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള ലോ​ക​രാ​ജ്യ​ങ്ങ​ളോ​ട് വൈ​റ്റ് ഹൗ​സ് അ​പേ​ക്ഷി​ക്കു​ക​യാ​ണ്…’ അ​രാ​ഗ്ചി കു​റി​ച്ചു. റ​ഷ്യ​ക്കെ​തി​രേ അ​മേ​രി​ക്ക​യു​ടെ പി​ന്തു​ണ ല​ഭി​ക്കു​മെ​ന്നു ക​രു​തി ഇ​റാ​നെ​തി​രാ​യ യു​ദ്ധ​ത്തെ പി​ന്തു​ണ​ച്ച യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ ന​ട​പ​ടി​യെ​യും അ​രാ​ഗ്‌​ചി രൂ​ക്ഷ​ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ചു.

Read More

ക​​​പ്പ​​​ലു​​​ക​​​ൾ​​​ക്കു​​​ നേ​​​രേ​​​യു​​​ള്ള ഇറാൻ ആക്രമണം: മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു

ന്യൂ​ഡ​ൽ​ഹി: ക​പ്പ​ലു​ക​ൾ​ക്കു നേ​രേ​യു​ള്ള ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ മൂ​ന്ന് ഇ​ന്ത്യ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​റാ​ക്കി​ലെ ബ​സ്ര​യ്ക്കു സ​മീ​പം അ​മേ​രി​ക്ക​യു​ടെ ക്രൂ​ഡ്‌ ഓ​യി​ൽ ടാ​ങ്ക​റാ​യ സേഫ്‌സി വി​ഷ്ണു എ​ന്ന ക​പ്പ​ലി​നു നേ​രേ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു ഇ​ന്ത്യ​ൻ ജീ​വ​ന​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് 15 ജീ​വ​ന​ക്കാ​രെ സു​ര​ക്ഷി​ത​മാ​യി ഒ​ഴി​പ്പി​ച്ചു. ആ​ക്ര​മ​ണ​ദൃ​ശ്യ​ങ്ങ​ൾ ഇ​റാ​ൻ പു​റ​ത്തു​വി​ട്ടു. മേ​ഖ​ല​യി​ലെ മ​റ്റു ക​പ്പ​ലു​ക​ളി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ഇ​ന്ത്യ​ക്കാ​ർ കൊ​ല്ല​പ്പെ​ടു​ക​യും ഒ​രാ​ളെ കാ​ണാ​താ​യ​താ​യും ചെ​യ്ത​താ​യി കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ബു​ധ​നാ​ഴ്ച സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​റാ​നി​ൽ ഉ​ണ്ടാ​യി​രു​ന്ന 9,000 ഇ​ന്ത്യ​ക്കാ​രി​ൽ പ​ല​രും നാ​ട്ടി​ലെ​ത്തി​യെ​ന്നു വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​ണ്‍​ധീ​ർ ജ​യ്സ്വാ​ൾ അ​റി​യി​ച്ചു. ഇ​ന്ത്യ​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ​വ​രി​ൽ കൂ​ടു​ത​ലും വി​ദ്യാ​ർ​ഥി​ക​ളാ​ണ്. ശേ​ഷി​ക്കു​ന്ന​വ​ർ റോ​ഡു​മാ​ർ​ഗം അ​ർ​മേ​നി​യ​യി​ലും അ​സ​ർ​ബൈ​ജാ​നി​ലും എ​ത്തി. ഇ​വ​ർ​ക്കു വാ​ണി​ജ്യ വി​മാ​ന​ങ്ങ​ളി​ൽ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​നു​ള്ള ഏ​കോ​പ​ന​ത്തി​നും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കു​മാ​യി സ​ർ​ക്കാ​ർ സ​ഹാ​യി​ക്കു​ന്നു​ണ്ടെ​ന്നും വി​ദേ​ശ​കാ​ര്യ വ​ക്താ​വ് അ​റി​യി​ച്ചു.

Read More

ടെ​ഹ്റാ​നി​ൽ വ്യോ​മാ​ക്ര​മ​ണം: നി​ര​വ​ധി​പ്പേ​ർ കൊ​ല്ല​പ്പെ​ട്ടു; ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്കു കൂ​ടു​ത​ൽ തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് മൊ​ജ​ത​ബ ഖ​മ​ന​യ്

ദു​ബാ​യ്: പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്‌​റാ​നി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വീ​ണ്ടും വ്യോ​മാ​ക്ര​മ​ണം. ടെ​ഹ്‌​റാ​നി​ലെ​യും സ​മീ​പ​ന​ഗ​ര​ങ്ങ​ളി​ലെ​യും ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ സ്ത്രീ​യും കു​ട്ടി​യു​മ​ട​ക്കം നി​ര​വ​ധി​പ്പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ടെ​ഹ്‌​റാ​ൻ-​ഖോം ടോ​ൾ പ്ലാ​സ​യ്ക്കു​നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് റെ​ഡ് ക്ര​സ​ന്‍റ് പ്ര​വ​ർ​ത്ത​ക​ർ​ക്കു പ​രി​ക്കേ​റ്റു. അ​തി​നി​ടെ, ദു​ബാ​യി​ൽ സ്ഫോ​ട​ന ശ​ബ്ദ​ങ്ങ​ൾ കേ​ട്ട​താ​യും പു​ക ഉ​യ​ർ​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്കു കൂ​ടു​ത​ൽ തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് ഇ​റാ​ന്‍റെ പു​തി​യ പ​ര​മോ​ന്ന​ത നേ​താ​വ് മൊ​ജ​ത​ബ ഖ​മ​ന​യ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. എ​ന്നാ​ൽ, ഇ​റാ​നി​ലെ ഭ​ര​ണ​കൂ​ട​ത്തെ താ​ഴെ​യി​റ​ക്കാ​ൻ അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണു നി​ല​വി​ലു​ള്ള​തെ​ന്ന് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു അ​വ​കാ​ശ​പ്പെ​ട്ടു. ഇ​തി​നി​ടെ, ഇ​റാ​ൻ വി​ക്ഷേ​പി​ച്ച പ​ന്ത്ര​ണ്ട് ഡ്രോ​ണു​ക​ൾ ത​ങ്ങ​ൾ വെ​ടി​വെ​ച്ചി​ട്ട​താ​യി സൗ​ദി അ​റേ​ബ്യ അ​റി​യി​ച്ചു. എ​ണ്ണ വി​ല‍​യി​ൽ നേ​രി​യ കു​റ​വ്‌യു​ദ്ധം തു​ട​രു​ന്ന​തി​നി​ടെ ആ​ഗോ​ള എ​ണ്ണ​വി​ല​യി​ൽ നേ​രി​യ കു​റ​വു​ണ്ടാ​യി. റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങാ​ൻ അ​മേ​രി​ക്ക മു​പ്പ​തു…

Read More

മു​ജ്ത​ബ ഖ​മ​ന​യ് കോ​മ​യി​ൽ? ജീ​വ​നോ​ടെ​യു​ണ്ടെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​ദ്ധം ആ​രം​ഭി​ച്ച​തി​നു ശേ​ഷം പൊ​തു​വേ​ദി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​ത്ത ഇ​റാ​ന്‍റെ പു​തി​യ പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്ത​ബ ഖ​മ​ന​യ് ജീ​വ​നോ​ടെ​യു​ള്ള​താ​യാ​ണ് റി​പ്പോ​ർ​ട്ടെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​തേ​സ​മ​യം, മൊ​ജ്ത​ബ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ലെ​ന്നും ട്രം​പ് പ​റ​ഞ്ഞു. ഫെ​ബ്രു​വ​രി 28ന് ​ടെ​ഹ്‌​റാ​നി​ൽ ന​ട​ന്ന യു​എ​സ്-​ഇ​സ്രാ​യേ​ൽ സം​യു​ക്ത ആ​ക്ര​മ​ണ​ത്തി​ൽ മു​ജ്ത​ബ​യ്ക്കു പ​രി​ക്കേ​റ്റ​താ​യും നി​ല​വി​ൽ കോ​മ​യി​ലാ​ണെ​ന്നും നേ​ര​ത്തെ ചി​ല അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. 56കാ​ര​നാ​യ മൊ​ജ്ത​ബ​യ്ക്ക് ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു കാ​ൽ ന​ഷ്ട​പ്പെ​ട്ട​താ​യും ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​താ​യും ദി ​സ​ൺ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. മു​ജ്ത​ബ​യു​ടെ പി​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​ന​യ് കൊ​ല്ല​പ്പെ​ട്ട അ​തേ ആ​ക്ര​മ​ണ​ത്തി​ൽ മു​ജ്ത​ബ​യു​ടെ ഭാ​ര്യ​യും സ​ഹോ​ദ​രി​യും മ​രി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. മൊ​ജ്ത​ബ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്ന് ഇ​റാ​ൻ അം​ബാ​സ​ഡ​ർ അ​ലി​രേ​സ സ​ലാ​രി​യ​നും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. സ്ഥാ​ന​മേ​റ്റെ​ടു​ത്ത ശേ​ഷം പ​ര​മോ​ന്ന​ത നേ​താ​വ് ഇ​തു​വ​രെ ടെ​ലി​വി​ഷ​നി​ലോ, വീ​ഡി​യോ​യി​ലോ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടി​ല്ല എ​ന്ന​തും അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കു ബ​ലം ന​ൽ​കു​ന്നു. “മു​ജ്ത​ബ…

Read More

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ ക​ട​ന്നു പോ​കാ​ൻ ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ൾ​ക്ക് വ​ഴി​യൊ​രു​ക്കി ഇ​റാ​ൻ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ൾ​ക്ക് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ ക​ട​ന്നു​പോ​കാ​ൻ അ​നു​മ​തി ന​ൽ​കി ഇ​റാ​ൻ. ന​യ​ത​ന്ത്ര​ത​ല​ത്തി​ൽ ഇ​ന്ത്യ ന​ട​ത്തി​യ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് നി​യ​ന്ത്ര​ണ​ത്തി​ൽ ഇ​ള​വ് ന​ൽ​കാ​ൻ ഇ​റാ​ൻ ത​യാ​റാ​യ​ത്. ‘പ​രി​മ​ൾ’, ‘പു​ഷ്പ’ എ​ന്നീ ര​ണ്ട് ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ൾ​ക്കാ​ണ് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. യു​എ​സ്എ, യൂ​റോ​പ്പ്, ഇ​സ്ര​യേ​ൽ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ ക​പ്പ​ലു​ക​ൾ​ക്ക് വി​ല​ക്ക് തു​ട​രു​മ്പോ​ഴാ​ണ് ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ൾ​ക്ക് പ്ര​ത്യേ​കാ​നു​മ​തി. ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ടെ​ലി​ഫോ​ൺ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് തീ​രു​മാ​നം. ഇ​റാ​ൻ നാ​വി​ക ക​പ്പ​ലി​ന് കൊ​ച്ചി​യി​ൽ ഇ​ന്ത്യ സു​ര​ക്ഷ​യൊ​രു​ക്കി​യ​തും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ന്‍റെ​യും ഫ​ല​മാ​യാ​ണ് ഇ​ന്ത്യ​യോ​ട് ഇ​ത്ത​ര​മൊ​രു സ​മീ​പ​നം സ്വീ​ക​രി​ക്കാ​ൻ ഇ​റാ​ൻ ത​യാ​റാ​യ​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഇ​ന്ത്യ​യി​ലേ​ക്ക് എ​ണ്ണ​യും പാ​ച​ക​വാ​ത​ക​വും എ​ത്തി​ക്കു​ന്ന​തി​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് നി​ർ​ണാ​യ​ക​മാ​ണ്. ച​ര​ക്കു​നീ​ക്കം ത​ട​സ​പ്പെ​ട്ട​ത് ഇ​ന്ത്യ​യി​ൽ പെ​ട്രോ​ൾ, പാ​ച​ക​വാ​ത​ക ക്ഷാ​മ​മു​ണ്ടാ​ക്കു​മോ എ​ന്ന ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. പു​തി​യ തീ​രു​മാ​ന​ത്തോ​ടെ ഈ ​പ്ര​തി​സ​ന്ധി​ക്ക് ഒ​രു​പ​രി​ധി​വ​രെ…

Read More

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം രൂ​ക്ഷം; ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള 61 വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി

കൊ​ച്ചി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​മാ​ന സ​ർ​വീ​സു​ക​ൾ വീ​ണ്ടും വെ​ട്ടി​ച്ചു​രു​ക്കി. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് 20 സ​ർ​വീ​സു​ക​ൾ മാ​ത്ര​മാ​ണ് ഇ​ന്ന് കൊ​ച്ചി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ന​ട​ക്കു​ന്ന​ത്. 61 സ​ർ​വീ​സു​ക​ളാ​ണ് ഇ​ന്ന് റ​ദ്ദാ​ക്കി​യ​ത്. ഷാ​ർ​ജ, ദു​ബാ​യ്, അ​ബു​ദാ​ബി, മ​സ്‌​ക​റ്റ്‌, റാ​സ​ൽ​ഖൈ​മ, ഷാ​ർ​ജ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് കൊ​ച്ചി​യി​ൽ​നി​ന്നു സ​ർ​വീ​സ് ന​ട​ത്തും. ഈ ​രാ ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ളും കൊ​ച്ചി​യി​ൽ എ​ത്തു​ന്നു​ണ്ട്. ദോ​ഹ​യി​ൽ നി​ന്നു​ള്ള എ​ട്ടു വി​മാ​ന​ങ്ങ​ളും ദോ​ഹ​യി​ലേ​ക്കു​ള്ള ഏ​ഴ് വി​മാ​ന​ങ്ങ​ളും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ൽ ദോ​ഹ​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ക്കു​ന്നി​ല്ല. കു​വൈ​റ്റി​ൽ നി​ന്നു​ള്ള നാ​ലു വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യെ​ങ്കി​ലും കൊ​ച്ചി​യി​ൽ​നി​ന്നു കു​വൈ​റ്റി​ലേ​ക്ക് ഒ​രു വി​മാ​നം യാ​ത്ര തി​രി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രാ​യ ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ട​ന​ടി നി​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ സു​ര​ക്ഷ കൗ​ൺ​സി​ൽ പ്ര​മേ​യം പാ​സാ​ക്കി​യി​ട്ടു​ണ്ട്. ബ​ഹ്റൈ​ൻ, കു​വൈ​ത്ത്, ഒ​മാ​ൻ, ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, യു​ണൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്സ്, ജോ​ർ​ദാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രേ…

Read More

യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ മൂ​ന്ന് നി​ബ​ന്ധ​ന​കളുമായി ഇ​റാ​ന്‍

ടെ​ഹ്‌​റാ​ൻ: അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലു​മാ​യു​ള്ള നി​ല​വി​ലെ സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​ന്‍ മൂ​ന്ന് നി​ബ​ന്ധ​ന​ക​ൾ മു​ന്നോ​ട്ടു​വെ​ച്ച് ഇ​റാ​ന്‍. റ​ഷ്യ, പാ​ക്കി​സ്ഥാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്ക് പി​ന്നാ​ലെ ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്കി​യാ​ൻ ആ​ണ് ഈ ​നി​ബ​ന്ധ​ന​ക​ൾ പു​റ​ത്തു​വി​ട്ട​ത്. ഇ​റാ​ന്‍റെ പ​ര​മാ​ധി​കാ​ര​വും നി​യ​മാ​നു​സൃ​ത​മാ​യ അ​വ​കാ​ശ​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ പൂ​ർ​ണ​മാ​യും അം​ഗീ​ക​രി​ക്കു​ക, അ​മേ​രി​ക്ക​യു​ടെ​യും ഇ​സ്രാ​യേ​ലി​ന്‍റെ​യും ആ​ക്ര​മ​ണ​ങ്ങ​ൾ മൂ​ലം ഇ​റാ​നു​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക, ഭാ​വി​യി​ൽ ഇ​റാ​ന് നേ​രെ വീ​ണ്ടും സൈ​നി​ക ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ലെ​ന്ന​തി​ന് അ​ന്താ​രാ​ഷ്ട്ര ഉ​റ​പ്പ് ന​ൽ​കു​ക എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​റാ​ൻ മു​ന്നോ​ട്ടു​വെ​ച്ച മൂ​ന്ന് ആ​വ​ശ്യ​ങ്ങ​ൾ. പ​തി​മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്ന യു​ദ്ധ​ത്തി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ൻ ത​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്നും എ​ന്നാ​ൽ മേ​ൽ​പ്പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ൽ ഉ​റ​പ്പ് ല​ഭി​ക്കാ​തെ വെ​ടി​നി​ർ​ത്ത​ലി​ന് ത​യ്യാ​റ​ല്ലെ​ന്നു​മാ​ണ് ഇ​റാ​ന്‍റെ നി​ല​പാ​ട്. ഇ​സ്രാ​യേ​ലും അ​മേ​രി​ക്ക​യും ചേ​ർ​ന്ന് തു​ട​ങ്ങി​യ ഈ ​യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​താ​ണ് ഏ​ക പോം​വ​ഴി​യെ​ന്നും പെ​സ​ഷ്കി​യാ​ൻ പ​റ​ഞ്ഞു.

Read More