യുഎസ് മറീനുകളുമായുള്ള യുദ്ധക്കപ്പൽ സിംഗപ്പുരിൽ

സിം​ഗ​പ്പു​ർ: ഇ​റാ​നെ​തി​രാ​യ പ്ര​ത്യേ​ക ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മെ​ന്നോ​ണം പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച യു​എ​സ് മ​റീ​നു​ക​ളു​മാ​യു​ള്ള യു​ദ്ധ​ക്ക​പ്പ​ൽ യു​എ​സ്എ​സ് ട്രി​പ്പൊ​ളി സിം​ഗ​പ്പു​ർ തീ​ര​ത്ത് എ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. സൗ​ത്ത് ചൈ​ന ക​ട​ലി​ന്‍റെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ത്തു​കൂ​ടി ക​പ്പ​ൽ സ​ഞ്ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് രാ​ജ്യാ​ന്ത​ര മാ​ധ്യ​മ​മാ​യ സി​എ​ൻ​എ​ൻ ആ​ണു റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 2,200ഓ​ളം മ​റീ​നു​ക​ൾ ഈ ​ക​പ്പ​ലി​ലു​ണ്ടെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. ജ​പ്പാ​നി​ലെ ഒ​ക്കി​നാ​വ​യി​ലു​ള്ള അ​മേ​രി​ക്ക​യു​ടെ 31-ാം മ​റൈ​ൻ എ​ക്സ്പെ​ഡി​ഷ​ന​റി യൂ​ണി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മ​റീ​നു​ക​ളാ​ണു ക​പ്പ​ലി​ലു​ള്ള​ത്.

Read More

ഇറാന് മാനുഷിക സഹായം നല്‍കുമെന്ന് ചൈന

ബീ​​​ജി​​​ങ്: ഇ​​​റാ​​​ന്‍, ഇ​​​റാ​​ക്ക്, ജോ​​​ര്‍ദാ​​​ന്‍, ലബ​​​ന​​​ന്‍ രാ​​​ജ്യ​​​ങ്ങ​​​ള്‍ക്ക് അ​​​ടി​​​യ​​​ന്ത​​​ര മാ​​​നു​​​ഷി​​​ക സ​​​ഹാ​​​യം ന​​​ല്‍കു​​​മെ​​​ന്ന് ചൈ​​​ന. ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യ വ​​​ക്താ​​​വ് ലി​​​ന്‍ ജി​​​യാ​​​നാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. നി​​​ല​​​വി​​​ലെ യു​​​ദ്ധം ഇ​​​റാ​​​നി​​​ലെ​​​യും പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ മ​​​റ്റ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ​​​യും ജ​​​ന​​​ങ്ങ​​​ള്‍ക്ക് അ​​​സ​​​ഹ​​​നീ​​​യ​​​മാ​​​യ ദു​​​ര​​​ന്ത​​​ങ്ങ​​​ള്‍ വ​​​രു​​​ത്തി​​​വ​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ചൈ​​​ന​​​യ്ക്ക് ദുഃ​​ഖ​​​മു​​​ണ്ടെ​​​ന്നും വാ​​​ര്‍ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ലി​​​ന്‍ പ​​​റ​​​ഞ്ഞു. പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ല്‍ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി മാ​​​നു​​​ഷി​​​ക സ​​​ഹാ​​​യം വേ​​​ണ​​​മെ​​​ന്ന് അ​​​ടു​​​ത്തി​​​ടെ ഐ​​​ക്യ​​​രാ​​​ഷ്‌​​ട്ര​​സ​​​ഭ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഇ​​​തി​​​നു​​​പി​​​ന്നാ​​​ലെ​​​യാ​​​ണ് ചൈ​​​ന സ​​​ഹാ​​​യം ന​​​ല്‍കു​​​ന്ന​​​തെ​​​ന്ന് ലി​​​ന്‍ പ​​​റ​​​ഞ്ഞു. യു​​​ദ്ധം പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ല്‍ ര​​ണ്ട​​ര കോ​​ടി ആ​​​ളു​​​ക​​​ളെ അ​​​ഭ​​​യാ​​​ര്‍ഥി​​​ക​​​ളാ​​​ക്കി. ഇ​​​റാ​​​നൊ​​​പ്പം ജോ​​​ര്‍ദാ​​​ന്‍, ലബ​​​നന്‍, ഇ​​​റാ​​ക്ക് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ജ​​​ന​​​ങ്ങ​​​ളെ​​​യും യു​​​ദ്ധം ബാ​​​ധി​​​ച്ചു. ല​​​ബ​​​ന​​​നി​​​ല്‍ 80,000-ത്തോ​​​ളം ആ​​​ളു​​​ക​​​ള്‍ അ​​​ഭ​​​യാ​​​ര്‍ഥി​​​ക​​​ളാ​​​യി മാ​​​റി​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞാ​​​ഴ്ച ഇ​​​റാ​​​നി​​​ല്‍ ബോം​​​ബാ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ പ​​​രി​​​ക്കേ​​​റ്റ​​​വ​​​രു​​​ടെ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി ചൈ​​​ന 20,0000 യു​​​എ​​​സ് ഡോ​​​ള​​​റി​​​ന്‍റെ സ​​​ഹാ​​​യം ന​​​ല്‍കി​​​യി​​​രു​​​ന്നു.​​​ ഇ​​​റാ​​​നു​​​മാ​​​യി ന​​​ല്ല സൗ​​​ഹൃ​​​ദം പു​​​ല​​​ര്‍ത്തു​​​ന്ന ചൈ​​​ന, യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ന്‍ അ​​​മേ​​​രി​​​ക്ക​​​യോ​​​ടും…

Read More

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ തെ​റ്റാ​യ പ്ര​ചാ​ര​ണം: യു​എ​ഇ​യി​ൽ 16 ഇ​ന്ത്യ​ക്കാ​ർ അ​റ​സ്റ്റി​ൽ

അ​ബു​ദാ​ബി: യു​എ​ഇ ല​ക്ഷ്യ​മി​ട്ടു​ണ്ടാ​യ മി​സൈ​ൽ, ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ തെ​റ്റാ​യ വി​വ​ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും പ്ര​ച​രി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് 16 ഇ​ന്ത്യ​ക്കാ​രു​ൾ​പ്പെ​ടെ 35 പേ​ർ അ​റ​സ്റ്റി​ൽ. യു​എ​ഇ അ​റ്റോ​ർ​ണി ജ​ന​റ​ൽ ഡോ. ​ഹ​മ​ദ് സൈ​ഫ് അ​ൽ ഷം​സി ഉ​ത്ത​ര​വി​ട്ട​ത​നു​സ​രി​ച്ചാ​ണ് ഇ​വ​രെ ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തി​നു പു​റ​മെ അ​ബു​ദാ​ബി​യി​ൽ സ​മാ​ന കു​റ്റ​ത്തി​ന് 45 പേ​രെ​ക്കൂ​ടി പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ളെ ബാ​ധി​ക്കു​ന്ന രീ​തി​യി​ൽ ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച​തി​നും എ​ഐ ഉ​പ​യോ​ഗി​ച്ചു നി​ർ​മി​ച്ച വ്യാ​ജ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​തി​നു​മാ​ണ് ന​ട​പ​ടി. പി​ടി​യി​ലാ​യ​വ​ർ​ക്കെ​തി​രേ അ​തി​വേ​ഗ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. യു​എ​ഇ നി​യ​മ​പ്ര​കാ​രം കു​റ​ഞ്ഞ​ത് ഒ​രു വ​ർ​ഷം ത​ട​വും ഒ​രു ല​ക്ഷം ദി​ർ​ഹം (ഏ​ക​ദേ​ശം 22.5 ല​ക്ഷം രൂ​പ) പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്. മി​സൈ​ലു​ക​ൾ വീ​ണ സ്ഥ​ല​ങ്ങ​ൾ ചി​ത്രീ​ക​രി​ക്കു​ന്ന​തും അ​വ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​യ്ക്കു​ന്ന​തും കു​റ്റ​ക​ര​മാ​ണെ​ന്ന് അ​റ്റോ​ർ​ണി ജ​ന​റ​ൽ നേ​ര​ത്തേ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഇ​ത്ത​രം ദൃ​ശ്യ​ങ്ങ​ൾ ശ​ത്രു​രാ​ജ്യ​ങ്ങ​ൾ​ക്ക് യു​എ​ഇ​യു​ടെ…

Read More

യു​എ​സ് ഭീ​ക​ര​വി​രു​ദ്ധ വി​ഭാ​ഗം മേ​ധാ​വി ജോ ​കെ​ന്‍റ് രാ​ജി​വ​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​ൻ യു​ദ്ധ​ത്തി​ന്‍റെ പേ​രി​ൽ യു​എ​സ് ഭീ​ക​ര​വി​രു​ദ്ധ വി​ഭാ​ഗം മേ​ധാ​വി ജോ ​കെ​ന്‍റ് രാ​ജി​വ​ച്ചു. ട്രം​പ് ഭ​ര​ണ​കൂ​ടം ഇ​റാ​നെ​തി​രേ ന​ട​ത്തു​ന്ന യു​ദ്ധ​ത്തെ പി​ന്തു​ണ​യ്ക്കാ​ൻ മ​നഃ​സാ​ക്ഷി അ​നു​വ​ദി​ക്കു​ന്നി​ല്ല​ന്ന് അ​ദ്ദേ​ഹം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു. “ഇ​റാ​ൻ ന​മ്മു​ടെ രാ​ജ്യ​ത്തി​നു ഭീ​ഷ​ണി​യ​ല്ല. ഇ​സ്ര​യേ​ലി​ന്‍റെ​യും അ​വ​രു​ടെ ശ​ക്ത​മാ​യ അ​മേ​രി​ക്ക​ൻ ലോ​ബി​യു​ടെ​യും സ​മ്മ​ർ​ദ​ത്തെ​ത്തു​ട​ർ​ന്നാ​ണ് നാം ​യു​ദ്ധം ആ​രം​ഭി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​ണ്”- ജോ ​കെ​ന്‍റ് കു​റി​ച്ചു. ഇ​റാ​നു​മാ​യു​ള്ള യു​ദ്ധം തു​ട​ങ്ങി​യ​ശേ​ഷം ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ൽ​നി​ന്നു രാ​ജി​വ​യ്ക്കു​ന്ന ഏ​റ്റ​വും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഇ​ദ്ദേ​ഹം. കെ​ന്‍റി​ന്‍റെ രാ​ജി​യി​ൽ വൈ​റ്റ് ഹൗ​സ് പ്ര​തി​ക​രി​ച്ചി​ല്ല. തീ​വ്ര വ​ല​തു​പ​ക്ഷ​വു​മാ​യി ബ​ന്ധ​മു​ള്ള കെ​ന്‍റ് ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ലാ​ണ് ഭീ​ക​ര​വി​രു​ദ്ധ വി​ഭാ​ഗം മേ​ധാ​വി​യാ​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നി​യ​മ​ന​ത്തെ ഡെ​മോ​ക്രാ​റ്റു​ക​ൾ എ​തി​ർ​ത്തി​രു​ന്നു.

Read More

കാ​ബൂ​ളി​ൽ ആ​ശു​പ​ത്രി​ക്കു നേ​രേ പാ​ക് വ്യോ​മാ​ക്ര​മ​ണം; ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ച് പാ​ക്കി​സ്ഥാ​ൻ

കാ​ബൂ​ൾ: പാ​ക്കി​സ്ഥാ​നും അ​ഫ്ഗാ​നി​സ്ഥാ​നും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം വീ​ണ്ടും രൂ​ക്ഷം. ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ലെ ഒ​രു ആ​ശു​പ​ത്രി ല​ക്ഷ്യ​മി​ട്ട് പാ​കി​സ്ഥാ​ൻ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 400 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 250 ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു​വെ​ന്ന് അ​ഫ്ഗാ​നി​സ്ഥാ​ൻ. ഈ ​ആ​​പ​ണ​ങ്ങ​ൾ പാ​കി​സ്ഥാ​ൻ നി​ഷേ​ധി​ച്ചു. കാ​ബൂ​ളി​ലെ മ​യ​ക്കു​മ​രു​ന്ന് പു​ന​ര​ധി​വാ​സ കേ​ന്ദ്ര​മാ​യി ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രു​ന്ന ഒ​രു ആ​ശു​പ​ത്രി ആ​ക്ര​മി​ക്ക​പ്പെ​ട്ടു​വെ​ന്നും നി​ര​വ​ധി പേ​രി​ൽ ജീ​വ​ൻ അ​പ​ഹ​രി​ച്ചു​വെ​ന്നും അ​ഫ്ഗാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ഷ​റ​ഫ​ത്ത് സ​മാ​ന്‍ പ​റ​ഞ്ഞു. അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​ യും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് പാ​കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ​ബാ​സ് ഷെ​രീ​ഫി​ന്‍റെ വ​ക്താ​വ് മൊ​ഷ​റ​ഫ് സെ​യ്ദി അ​ഭി​പ്രാ​യ​പ്പെ​ട്ടു. സൈ​നി​ക കേ​ന്ദ്ര​ങ്ങ​ളും തീ​വ്ര​വാ​ദ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും മാ​ത്ര​മാ​ണ് ല​ക്ഷ്യ​മി​ട്ട​തെ​ന്നും ജ​ന​വാ​സ പ്ര​ദേ​ശ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട​ല്ലെ​ന്നും പാ​കി​സ്ഥാ​ൻ ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​തി​ർ​ത്തി​യി​ലും ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. അ​തി​ർ​ത്തി​ക്ക​ടു​ത്ത് അ​ടു​ത്തി​ടെ​യു​ണ്ടാ​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി അ​ഫ്ഗാ​ൻ…

Read More

ഇ​റാ​ൻ സു​ര​ക്ഷാ കൗ​ൺ​സി​ൽ മേ​ധാ​വി അ​ലി ലാ​രി​ജാ​നി കൊ​ല്ല​പ്പെ​ട്ട​താ​യി ഇ​സ്ര​യേ​ൽ

ടെ​ഹ്‌​റാ​ൻ: ഇ​റാ​ന്‍ സു​പ്രീം നാ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ മേ​ധാ​വി അ​ലി ലാ​രി​ജാ​നി വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യി ഇ​സ്ര​യേ​ൽ പ്ര​തി​രോ​ധ മ​ന്ത്രി. പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ ഇ​റാ​ന്‍റെ ഔ​ദ്യോ​ഗി​ക ഭ​ര​ണ​സം​വി​ധാ​ന​ത്തി​ന് ല​ഭി​ക്കു​ന്ന വ​ലി​യ തി​രി​ച്ച​ടി​യാ​യാ​ണ് ഈ ​വാ​ർ​ത്ത വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ടെ​ഹ്‌​റാ​നി​ലെ അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യി​ലു​ള്ള ത​ന്ത്ര​പ്ര​ധാ​ന​മാ​യ കെ​ട്ടി​ട​ത്തി​ന് നേ​രെ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ലാ​ണ് അ​ലി ലാ​രി​ജാ​നി കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ഇ​സ്ര​യേ​ൽ അ​വ​കാ​ശ​പ്പെ​ടു​ന്നു. ഇ​റാ​ന്‍റെ ആ​ണ​വ പ​ദ്ധ​തി​ക​ളി​ലും ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ളി​ലും നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​രു​ന്ന മു​തി​ർ​ന്ന നേ​താ​വാ​ണ് അ​ലി ലാ​രി​ജാ​നി. ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് മൊ​ജ്താ​ബ ഖ​മ​ന​യ്‌​യു​ടെ വി​ശ്വ​സ്ത​നാ​യാ​ണ് അ​ദ്ദേ​ഹം അ​റി​യ​പ്പെ​ടു​ന്ന​ത്. ലാ​രി​ജാ​നി​യു​ടെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് ഇ​റാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി ഇ​തു​വ​രെ സ്ഥി​രീ​ക​ര​ണം ന​ൽ​കി​യി​ട്ടി​ല്ല. എ​ന്നാ​ൽ, ഇ​സ്ര​യേ​ലി​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ക​ടു​ത്ത ഭാ​ഷ​യി​ൽ തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ഇ​റാ​ന്‍റെ സൈ​നി​ക-​ഭ​ര​ണ നേ​തൃ​ത്വ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ബ​സി​ജ്…

Read More

ഇ​റാ​ൻ ഡ്രോ​ൺ ആ​ക്ര​മ​ണം: ദു​ബാ​യ് വി​മാ​ന​ത്താ​വ​ളം അ​ട​ച്ചു

ദു​ബാ​യ്: ദു​ബാ​യ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നു​നേ​രേ ഇ​റാ​ൻ ന​ട​ത്തി​യ ക​ന​ത്ത ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന്, വി​വി​ധ വി​മാ​ന​സ​ർ​വീ​സ് റ​ദ്ദാ​ക്കി. സു​ര​ക്ഷാ​കാ​ര​ണ​ങ്ങ​ളാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​മി​റേ​റ്റ്സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​മാ​ന​ക്ക​മ്പ​നി​ക​ൾ സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​റാ​നും യു​എ​ഇ​യും ത​മ്മി​ലു​ള്ള ബ​ന്ധം ഏ​റ്റ​വും മോ​ശ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലേ​ക്കാ​ണ് നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ത​ങ്ങ​ളു​ടെ പ്ര​ധാ​ന എ​ണ്ണ ക​യ​റ്റു​മ​തി കേ​ന്ദ്ര​മാ​യ ഖാ​ർ​ഗ് ഐ​ല​ൻ​ഡി​നു​നേ​രേ ആ​ക്ര​മ​ണം ന​ട​ത്താ​ൻ യു​എ​ഇ​യി​ലെ തു​റ​മു​ഖ​ങ്ങ​ൾ അ​മേ​രി​ക്ക ഉ​പ​യോ​ഗി​ച്ച​താ​യി ഇ​റാ​ൻ ആ​രോ​പി​ച്ചു. അ​തേ​സ​മ​യം, രാ​ജ്യ​ത്തി​നു സ്വ​യം പ്ര​തി​രോ​ധി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ടെ​ന്നും എ​ന്നാ​ൽ സം​യ​മ​ന​ത്തി​നാ​ണ് ത​ങ്ങ​ൾ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും യു​എ​ഇ പ്ര​സി​ഡ​ന്‍റി​ന്‍റെ ന​യ​ത​ന്ത്ര ഉ​പ​ദേ​ഷ്ടാ​വ് അ​ൻ​വ​ർ ഗ​ർ​ഗാ​ഷ് വ്യ​ക്ത​മാ​ക്കി. അ​മേ​രി​ക്ക​ൻ സാ​ന്നി​ധ്യ​മു​ള്ള എ​ണ്ണ, സാ​മ്പ​ത്തി​ക, ഊ​ർ​ജ​കേ​ന്ദ്ര​ങ്ങ​ൾ ഇ​നി​യും ആ​ക്ര​മി​ക്കു​മെ​ന്ന് ഇ​റാ​ന്‍റെ സൈ​നി​ക​നേ​തൃ​ത്വം മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്. യു​എ​ഇ​ക്ക് പു​റ​മെ സൗ​ദി​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ലും അ​മേ​രി​ക്ക​ൻ സൈ​നി​ക സാ​ന്നി​ധ്യ​മു​ള്ള റി​യാ​ദി​ലെ പ്രി​ൻ​സ് സു​ൽ​ത്താ​ൻ എ​യ​ർ​ബേ​സി​നെ​തി​രേ​യും ഇ​റാ​ൻ ആ​ക്ര​മ​ണ​ങ്ങ​ൾ…

Read More

ഇ​സ്ര​യേ​ൽ അ​ട​ക്ക​മു​ള്ള ശ​ത്രു​രാ​ജ്യ​ങ്ങ​ൾ​ക്കു വി​വ​രം ചോ​ർ​ത്തി ന​ൽ​കി: ഇ​റാ​നി​ൽ അ​ഞ്ഞൂ​റി​ലേ​റെ​പ്പേ​രെ സു​ര​ക്ഷാ​സേ​ന ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

ടെ​ഹ്‌​റാ​ൻ: ഇ​സ്ര​യേ​ൽ അ​ട​ക്ക​മു​ള്ള ശ​ത്രു​രാ​ജ്യ​ങ്ങ​ൾ​ക്കു വി​വ​രം ചോ​ർ​ത്തി ന​ൽ​കി എ​ന്നാ​രോ​പി​ച്ച് ഇ​റാ​നി​ൽ അ​ഞ്ഞൂ​റി​ലേ​റെ​പ്പേ​രെ സു​ര​ക്ഷാ​സേ​ന ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ 18 പേ​ർ​ക്ക് ഇ​സ്ര​യേ​ൽ അ​നു​കൂ​ല ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ഇ​റാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വാ​ർ​ത്താ ചാ​ന​ലു​മാ​യി അ​ടു​പ്പ​മു​ള്ള​വ​രാ​ണെ​ന്ന് ഇ​റാ​ന്‍റെ ര​ഹ​സ്യാ​ന്വേ​ഷ​ണ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി തു​ട​രു​മെ​ന്ന് ഇ​റാ​ൻ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. 35 പേ​ർ അ​റ​സ്റ്റി​ൽ പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കെ, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ തെ​റ്റാ​യ വി​വ​ര​ങ്ങ​ളും വ്യാ​ജ വീ​ഡി​യോ​യും പ്ര​ച​രി​പ്പി​ച്ച​തി​ന് 19 ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ 35 പേ​രെ യു​എ​ഇ അ​റ​സ്റ്റ് ചെ​യ്തു. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ രാ​ജ്യ​ത്തെ നി​യ​മ​മ​നു​സ​രി​ച്ചു ഗു​രു​ത​ര നി​യ​മ​ലം​ഘ​ന​മാ​ണെ​ന്നും കു​റ​ഞ്ഞ​ത് ഒ​രു വ​ർ​ഷം ത​ട​വും 25 ല​ക്ഷം രൂ​പ പി​ഴ​യും ല​ഭി​ക്കാ​മെ​ന്നും യു​എ​ഇ അ​റ്റോ​ർ​ണി ജ​ന​റ​ൽ ഡോ. ​ഹ​മ​ദ് സെ​യ്ഫ് അ​ൽ ഷം​സി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Read More

ആക്രമണം കടുപ്പിച്ചു: ഇറാൻ-യുഎഇ ബന്ധം കൂടുതൽ വഷളാകുന്നു

ദു​ബാ​യ്: ദു​ബാ​യ് അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നു നേ​രേ ഇ​റാ​ൻ ന​ട​ത്തി​യ ക​ന​ത്ത ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന്, വി​വി​ധ വി​മാ​ന​സ​ർ​വീ​സ് റ​ദ്ദാ​ക്കി. സു​ര​ക്ഷാ​കാ​ര​ണ​ങ്ങ​ളാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​മി​റേ​റ്റ്സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​മാ​ന​ക്ക​മ്പ​നി​ക​ൾ സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ ഇ​റാ​നും യു​എ​ഇ​യും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ മോ​ശ​മാ​യി. ത​ങ്ങ​ളു​ടെ പ്ര​ധാ​ന എ​ണ്ണ ക​യ​റ്റു​മ​തി കേ​ന്ദ്ര​മാ​യ ഖാ​ർ​ഗ് ഐ​ല​ൻ​ഡി​നു​നേ​രേ ആ​ക്ര​മ​ണം ന​ട​ത്താ​ൻ യു​എ​ഇ​യി​ലെ തു​റ​മു​ഖ​ങ്ങ​ൾ അ​മേ​രി​ക്ക ഉ​പ​യോ​ഗി​ച്ച​താ​യി ഇ​റാ​ൻ ആ​രോ​പി​ച്ചു. അ​തേ​സ​മ​യം, രാ​ജ്യ​ത്തി​നു സ്വ​യം പ്ര​തി​രോ​ധി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ടെ​ന്നും എ​ന്നാ​ൽ, സം​യ​മ​ന​ത്തി​നാ​ണ് ത​ങ്ങ​ൾ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും യു​എ​ഇ പ്ര​സി​ഡ​ന്‍റി​ന്‍റെ ന​യ​ത​ന്ത്ര ഉ​പ​ദേ​ഷ്ടാ​വ് അ​ൻ​വ​ർ ഗ​ർ​ഗാ​ഷ് വ്യ​ക്ത​മാ​ക്കി. അ​മേ​രി​ക്ക​ൻ സാ​ന്നി​ധ്യ​മു​ള്ള എ​ണ്ണ, സാ​മ്പ​ത്തി​ക, ഊ​ർ​ജ​കേ​ന്ദ്ര​ങ്ങ​ൾ ഇ​നി​യും ആ​ക്ര​മി​ക്കു​മെ​ന്ന് ഇ​റാ​ന്‍റെ സൈ​നി​ക​നേ​തൃ​ത്വം മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്. യു​എ​ഇ​ക്ക് പു​റ​മെ സൗ​ദി​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ലും അ​മേ​രി​ക്ക​ൻ സൈ​നി​ക സാ​ന്നി​ധ്യ​മു​ള്ള റി​യാ​ദി​ലെ പ്രി​ൻ​സ് സു​ൽ​ത്താ​ൻ എ​യ​ർ​ബേ​സി​നെ​തി​രേ​യും ഇ​റാ​ൻ ആ​ക്ര​മ​ണ​ങ്ങ​ൾ…

Read More

ഭീ​ക​ര​രു​ടെ ജീ​വ​നു പ​രി​ര​ക്ഷ​യി​ല്ല: നെ​ത​ന്യാ​ഹു

ജ​റു​സ​ലെം: ഭീ​ക​ര സം​ഘ​ട​ന​യി​ലെ ഒ​രു നേ​താ​ക്ക​ൾ​ക്കാ​യും താ​ൻ ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി എ​ടു​ക്കി​ല്ലെ​ന്ന് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. മു​ജ്ത​ബ ഖ​മ​ന​യ്‌​യെ​യും ഹി​സ്ബു​ള്ള ത​ല​വ​ൻ ന​യിം ഖാ​സി​മി​നെ​യും ഇ​സ്ര​യേ​ൽ ല​ക്ഷ്യ​മി​ടു​ന്നു​ണ്ടോ​യെ​ന്ന ചോ​ദ്യ​ത്തോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​റാ​നെ​തി​രാ​യ യു​ദ്ധം പ്ര​തീ​ക്ഷി​ച്ച​തി​ലും മി​ക​ച്ച രീ​തി​യി​ലാ​ണെ​ന്നും ഇ​സ്ര​യേ​ൽ എ​ന്ന​ത്തേ​ക്കാ​ളും ശ​ക്ത​മാ​ണെ​ന്നും നെ​ത​ന്യാ​ഹു പ​റ​ഞ്ഞു. ക്രൂ​ര​മാ​യ സ്വേ​ച്ഛാ​ധി​പ​ത്യ ഭ​ര​ണ​കൂ​ട​ത്തെ നീ​ക്കം ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ ഇ​റാ​ൻ ജ​ന​യ്ക്കാ​യി സൃ​ഷ്ടി​ക്കു​ന്ന​തി​നാ​ണ് യു​എ​സും ഇ​സ്ര​യേ​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​റാ​നി​ൽ ഭ​ര​ണ​മാ​റ്റം കൊ​ണ്ടു​വ​രാ​ൻ ഇ​സ്ര​യേ​ൽ ശ്ര​മി​ക്കു​മോ​യെ​ന്ന മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​ന്, “നി​ങ്ങ​ൾ​ക്ക് ഒ​രാ​ളെ വെ​ള്ള​ത്തി​ലേ​ക്കു ന​യി​ക്കാ​ൻ ക​ഴി​യും, എ​ന്നാ​ൽ കു​ടി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ”​ന്നാ​യി​രു​ന്നു മ​റു​പ​ടി. ഇ​റാ​നി​ൽ ക​ര​യു​ദ്ധ​ത്തി​നു സാ​ധ്യ​ത​യി​ല്ലെ​ന്ന സൂ​ച​ന​യാ​ണ് നെ​ത​ന്യാ​ഹു ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നാ​ണു ക​രു​തു​ന്ന​ത്. ഇ​നി മു​ത​ൽ അ​തേ ഇ​റാ​നും അ​തേ പ​ശ്ചി​മേ​ഷ്യ​യും അ​തേ ഇ​സ്ര​യേ​ലു​മാ​യി​രി​ക്കി​ല്ലെ​ന്ന് യു​ദ്ധം ഉ​റ​പ്പാ​ക്കു​മെ​ന്നും നെ​ത​ന്യാ​ഹു കൂ​ട്ടി​ച്ചേ​ർ​ത്തു. “അ​മേ​രി​ക്ക​യു​മാ​യി മു​മ്പൊ​രി​ക്ക​ലും ഉ​ണ്ടാ​യി​ട്ടി​ല്ലാ​ത്ത​തു​പോ​ലു​ള്ള സ​ഖ്യം സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. ട്രം​പും ഞാ​നും വ്യ​ക്തി​പ​ര​മാ​യി…

Read More