ഹംബിൾ (ടെക്സസ് ): ടെക്സസിലെ ഹംബിൾ അപ്പാർട്ട്മെന്‍റിൽ നിന്നും വ്യാഴാഴ്ച കാണാതായ 49 വയസുള്ള മിഷേലിന്‍റെ മൃ തദേഹം 17 കാരനായ മകൻ ടൈലർ റോയൻസ് ഓടിച്ചിരുന്ന കാറിന്‍റെ ട്രങ്കിൽ കണ്ടെത്തി. വെള്ളിയാഴ്ച നെബ്രാസ്കയിൽ 750 മൈൽ അകലെ പോലീസിൽ നിന്നും രക്ഷപെടാൻ ശ്ര മിക്കുന്നതിനിടയിൽ അതിവേഗത്തിൽ കാറോടിച്ചു നിയന്ത്രണം നഷ്ടപ്പെട്ടു മരത്തിൽ ഇടിച്ചു നിന്ന കാറിനുള്ളിലാണ് മൃതുദേഹം കണ്ടെത്തിയതെന്നു ഇന്നു (ഒക്ടോ 15) നടത്തിയ വാർത്താസമ്മേളനത്തിൽ പോലീസ് അറിയിച്ചു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവസിപ്പിച്ചിട്ടുണ്ട് ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്നും .വ്യാഴാഴ്ച ലഭിച്ച ടൈലർ റോയൻസ് (17) അമ്മ മിഷേൽ എന്നിവരെ കാണാനില്ല എന്ന പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത് .വടക്കൻ ഹ്യൂസ്റ്റണിലെ ഹംബിളിലാണ് അവരെ അവസാനമായി കണ്ടത്. ഹ്യൂസ്റ്റൺ അധികൃതറും വെള്ളിയാഴ്ച നെബ്രാസ്കയിൽ മിഷേലിന്‍റെ കാർ അപകടത്തിൽപെട്ടതായി സ്ഥിരീകരിച്ചു . പോലീസ് വാഹനം…
Read MoreCategory: NRI
വാടക കൊലയാളികളെ ഉപയോഗിച്ചു ഭാര്യയെ കൊലപെടുത്തി; പോലീസ് ഉദ്യോഗസ്ഥന് വധശിക്ഷ
ഹണ്ടസ് വില്ല (ടെക്സസ്): വിവാഹ മോചനത്തെ തുടർന്നു കുട്ടിയുടെ കസ്റ്റഡി തർക്കം രൂക്ഷമായപ്പോൾ ഭാര്യയെ വധിക്കുന്നതിന് രണ്ടുപേരെ വാടകയ്ക്കെടുത്ത പോലീസ് ഉദ്യോഗസ്ഥൻ റോബർട്ട് അലൻ ഫ്രട്ടായുടെ (65) വധശിക്ഷ നടപ്പാക്കുന്നതിനു ദിവസം നിശ്ചയിച്ചു. ഇതു സംബന്ധിച്ചുള്ള ഉത്തരവിൽ ജഡ്ജി ഒക്ടോബർ 11 ചൊവ്വാഴ്ച ഒപ്പുവച്ചു. 1996 മുതൽ വധശിക്ഷയും കാത്തു ജയിലിൽ കഴിയുന്ന റോബർട്ടിന്റെ വധശിക്ഷ 2023 ജനുവരി 10ന് നടത്താനാണു കോടതി ഉത്തരവിട്ടിരിക്കുന്നത്. വധശിക്ഷ തീയതി നിശ്ചയിച്ചതോടെ ടെക്സസ് ഹണ്ടസ് വില്ലയിലുള്ള ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ജസ്റ്റിസ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷനിലേക്കു മാറ്റി. റോബർട്ട് തന്റെ ജിമ്മിൽ നിന്നു വാടകയ്ക്കെടുത്ത രണ്ടു വാടക കൊലയാളികളാണ് 1994 നവംബർ 4ന് റോബർട്ടിന്റെ ഭാര്യ ഫറാ ഫ്രെട്ടയുടെ ജീവനെടുത്തത്. സംഭവം നടക്കുന്പോൾ റോബർട്ട് പളളിയിലായിരുന്നു. വധശിക്ഷക്കു വിധിച്ച ശേഷം നൽകിയ അപ്പീലിൽ റോബർട്ടിനെ കുറ്റവിമുക്തനാക്കിയെങ്കിലും 2009 ൽ കേസ്…
Read Moreഎട്ടു വയസുകാരിയെ പീഡിപ്പിച്ചശേഷം നാടുവിട്ട മലയാളി അജ്മാനില്‍ പിടിയില്‍
ദുബായ്: എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം നാടുവിട്ട പോക്‌സോ കേസ് പ്രതിയെ അജ്മാനില്‍ നിന്നും പിടികൂടി. ഇന്റര്‍പോളിന്റെ സഹായത്തോടെ അജ്മാനില്‍നിന്നും പിടികൂടിയ ഇയാളെ കേരള പോലീസിനു കൈമാറി. തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശി ഫെബിനെ(23)യാണ് കേരള പോലീസ് യുഎഇയിലെത്തി കസ്റ്റഡിയിലെടുത്ത് നാട്ടിലേക്ക് കൊണ്ടുവന്നത്. 2018ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിക്കായി തെരച്ചില്‍ നടത്തിയിരുന്നു. പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് വരെ ഇറക്കിയിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല. പ്രതി ദുബായില്‍ ഉണ്ടെന്ന് പോലീസിന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടുകയായിരുന്നു. ഇന്റര്‍പോള്‍ പ്രതിയെ കസ്റ്റഡിയിലെടുത്തശേഷം കേരള പോലീസിനെ വിവരം അറിയിച്ചു. റൂറല്‍ ഡിസിആര്‍ബി ഡിവൈഎസ്പി വിജുകുമാര്‍, ക്രൈംബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ വി.കെ.സന്തോഷ്, ഇന്‍സ്‌പെക്ടര്‍ ശ്രീജേഷ്, എന്നിവരടങ്ങുന്ന സംഘം യുഎഇയില്‍ എത്തി. നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ ഏറ്റുവാങ്ങി. ഇന്നലെ രാത്രി 10 മണിക്കുള്ള വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്ത് എത്തി.
Read Moreവണ്ടര്‍ പപ്പി..! അഞ്ച് മൈല്‍ നടന്ന് മടങ്ങിയെത്തിയ ഒരു നായയുടെ അവിശ്വസിനീയ കഥ
നായകളുടെ നിരവധി കഥകള്‍ നാം ദിവസേന കേള്‍ക്കാറുണ്ടല്ലൊ. അവയില്‍ മിക്കവയും നമ്മളെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും. അത്തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോള്‍ ഇംഗ്ലണ്ടില്‍ നിന്ന് കേള്‍ക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് സേവനം ചെയ്യുന്ന ലിബി ബൗള്‍സിന്‍റെ നായയാണ് പിപ്പ്. ബ്രിസ്റ്റോളിലെ ലീ വുഡ്സില്‍ അണ്ണാന്‍മാരെ പിന്തുടരുന്നതിനിടെ പിപ്പിന് വഴി തെറ്റുകയുണ്ടായി. ഉടമയെ തിരഞ്ഞ് ഈ നായ അവിടെയൊക്കെ അലഞ്ഞെങ്കിലും കണ്ടെത്താനായില്ല. ലിബിയും നായയെ തിരഞ്ഞ് നടക്കുകയായിരുന്നു. ഏതായാലും തന്‍റെ വളര്‍ത്തു നായയെ നഷ്ടപ്പെട്ടെന്ന ദുഃഖത്തോടെ അവര്‍ അവിടെ നിന്ന് അഞ്ച് മൈല്‍ ദൂരെയുള്ള വീട്ടിലേക്ക് യാത്ര തിരിക്കുകയുണ്ടായി. എന്നാല്‍ പിന്നീടാണ് കേട്ടവരെയൊക്കെ ഞെട്ടിച്ചതും സന്തോഷിപ്പിച്ചതുമായ ആ കാര്യമുണ്ടായത്. അഞ്ച് മൈല്‍ ദൂരത്തിലുള്ള ലിബിയുടെ വീട്ടിലേക്ക് ഈ നായ മണംപിടിച്ച് തിരികെയെത്തുകയുണ്ടായി. ഏറെ തിരക്കുള്ള നഗരത്തിലൂടെയും വാഹനങ്ങള്‍ക്കിടയിലൂടെയുമായിരുന്നു പിപ്പിന്‍റെ ഈ യാത്ര. ഇംഗ്ലണ്ടിലെ ചരിത്ര പ്രാധാന്യമുള്ള ക്ലിഫ്ടണ്‍ തൂക്കുപാലവും ബ്രിസ്റ്റോളിന്‍റെ…
Read Moreവളര്‍ത്തു നായ്ക്കളുടെ ആക്രമണം! 2 പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം; മാതാവ് ഗുരുതരാവസ്ഥയില്‍
മെംഫിസ് (ടെന്നിസി) : വീട്ടില്‍ വളര്‍ത്തുന്ന പിറ്റ്ബുള്‍ നായ്ക്കളുടെ ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ ദാരുണമായി കൊല്ലപ്പെടുകയും മാതാവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ബുധനാഴ്ച ടെന്നിസി നോര്‍ത്ത് മെംഫിസിലായിരുന്നു സംഭവം. അകാരണമായി പ്രകോപിതരായ നായ്ക്കളുടെ ആക്രമണം രണ്ടു വയസ്സുള്ള പെണ്‍കുട്ടിയുടേയും അഞ്ചു മാസം പ്രായമുള്ള ആണ്‍കുട്ടിയുടേയും ജീവന്‍ അപഹരിച്ചതെന്ന് ഷെല്‍ബി കൗണ്ടി ഷറീഫ് ഓഫിസ് അറിയിച്ചു. ശരീരമാസകലം കീറി മുറിക്കപ്പെട്ട കുട്ടികള്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചതായും നായ്ക്കളുടെ ആക്രമണത്തില്‍ രക്തം വാര്‍ന്ന് ശരീരം മുഴുവന്‍ ഗുരുതരമായി പരുക്കേറ്റ മാതാവിനെ മെംഫിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു പിറ്റ്ബുള്‍ നായ്ക്കളാണ് കുട്ടികളെ ആക്രമിച്ചതെന്നും കുട്ടികളെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിലാണ് മാതാവിനു കടിയേറ്റതെന്നും പൊലീസ് പറഞ്ഞു. നായ്ക്കളെ പിന്നീട് അനിമല്‍ കണ്‍ട്രോള്‍ കസ്റ്റഡിയിലെടുത്തു. സംഭവത്തെ കുറിച്ചു അന്വേഷിക്കുകയാണെന്നും കേസെടുക്കണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും ഷറീഫ് ഓഫീസ് അറിയിച്ചു. വീട്ടില്‍ വളര്‍ത്തുന്ന…
Read Moreപണിപാളി! പ്രവാസികളുടെ മൃതദേഹങ്ങള്‍ പരസ്‍പരം മാറി വീടുകളിലെത്തിച്ചു; കാര്‍ഗോ കമ്പനി ജീവനക്കാരന്റെ പിഴവെന്ന് സൂചന
റിയാദ്: സൗദി അറേബ്യയില്‍ നിന്ന് നാട്ടിലെത്തിച്ച രണ്ട് പ്രവാസികളുടെ മൃതദേഹങ്ങള്‍ പരസ്‍പരം മാറിപ്പോയതിന് പിന്നില്‍ കാര്‍ഗോ കമ്പനി ജീവനക്കാരന്റെ പിഴവെന്ന് സൂചന. ഒരു മലയാളിയുടെയും മറ്റൊരു ഉത്തര്‍പ്രദേശ് സ്വദേശിയുടെയും മൃതദേഹങ്ങളാണ് പരസ്‍പരം മാറിയത്. മലയാളിയുടെ മൃതദേഹത്തിന് പകരമെത്തിച്ച മൃതദേഹം സംസ്‍കരിക്കുകയും ചെയ്‍തു. മൃതദേഹങ്ങള്‍ കൊണ്ടുവന്ന പെട്ടികള്‍ക്ക് മുകളില്‍ പതിച്ചിരുന്ന സ്റ്റിക്കറുകള്‍ മാറിപ്പോയതാണ് പിഴവിന് കാരണമെന്നാണ് സൂചന. കായംകുളം വള്ളികുന്നം കാരായ്മ സ്വദേശി കണിയാൻ വയൽവീട്ടിൽ ഷാജി രാജന്റെയും (50), യു.പി വാരണാസി സ്വദേശി ജാവേദിന്റെയും (44) മൃതദേങ്ങളാണ് പരസ്പരം മാറി രണ്ടിടത്തേക്ക് എത്തിയത്. സൗദി അറേബ്യയിലെ ദമ്മാം അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്നായിരുന്നു രണ്ട് മൃതദേഹങ്ങളും രണ്ട് വിമാനങ്ങളിലായി ഇരുവരുടെയും നാട്ടിലേക്ക് അയച്ചത്. കായംകുളത്തെ വീട്ടിലെത്തിയ മൃതദേഹം ബന്ധുക്കൾ ഗ്യാസ് ചേംബർ ഉപയോഗിച്ച് ദഹിപ്പിച്ചത് പ്രശ്നം കൂടുതൽ സങ്കീർണമാക്കുകയും ചെയ്‍തു. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്സയിൽ രണ്ടര മാസം…
Read Moreതായ്‌ലന്റില്‍ കൂട്ടക്കൊല! കൊലയാളി മുൻ പോലീസുകാരൻ; കൂട്ടക്കൊലയ്ക്ക് കാരണം….
തായ്‌ലന്റിൽ ശിശുപരിപാലന കേന്ദ്രത്തിൽ വെടിവെപ്പിന് പിന്നിൽ തായ്‌ലന്റ് പോലീസിലെ മുൻ ഉദ്യോഗസ്ഥനെന്ന് വ്യക്തമായി. ജോലിയിൽ നിന്ന് ഇയാളെ പിരിച്ചുവിട്ടതിലെ പകയെ തുടർന്നാണ് പ്രതി ഏറ്റവും നിഷ്ഠൂരമായ കൂട്ടക്കൊല നടത്തി ലോകത്തെ ഞെട്ടിച്ചത്. വടക്കു കിഴക്കൻ തായ്‌ലൻഡിലെ ഒരു ചൈൽഡ് കെയർ സെന്ററിലാണ് ഒരാൾ വെടിവെപ്പ് നടത്തിയത്. ആക്രമണത്തിൽ 22 കുട്ടികളുൾപ്പടെ 34 പേർ കൊല്ലപ്പെട്ടതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. മുൻ പോലീസ് ഉദ്യോഗസ്ഥനാണ് അക്രമിയെന്ന് നാം ക്ലാം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിന് ശേഷം ഇയാൾ തന്റെ ഭാര്യയെയും മകനെയും വധിച്ച ശേഷം ജീവനൊടുക്കിയെന്ന് തായ്‌ലന്റ് പൊലീസ് അറിയിച്ചു. അക്രമിയുടെ പേര് പുറത്ത് വിട്ടിട്ടില്ല. ഇന്ന് ഉച്ചക്കാണ് അതി ദാരുണമായ സംഭവം നടന്നത്. രണ്ട് വയസിൽ താഴെയുള്ള കുഞ്ഞുങ്ങളെ പരിപാലിക്കുന്ന കെയർ സെന്ററിലായിരുന്നു ആക്രമണം. കുട്ടികൾ ഉറങ്ങുന്ന സമയത്താണ് അക്രമി ഇവിടെ അതിക്രമിച്ച് കയറിയത്. ആദ്യം…
Read Moreകൈകള്‍ പിന്നില്‍ കെട്ടി ട്രക്കില്‍ കയറ്റി…!യുഎസില്‍ എട്ടുമാസം പ്രായമായ കുഞ്ഞടക്കം നാലുപേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ വീഡിയോ പോലീസ് പുറത്തുവിട്ടു
കാലിഫോര്‍ണിയ: യു.എസില്‍ എട്ടുമാസം പ്രായമായ കുഞ്ഞടക്കം കുടുംബത്തിലെ നാലു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇവരെ തട്ടിക്കൊണ്ടുപോകുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പുറത്ത് വിട്ടു. എട്ട് മാസം പ്രായമുള്ള അരൂഹി ധേരി, അവളുടെ 27 കാരിയായ അമ്മ ജസ്‌ലീൻ കൗർ, അവളുടെ അച്ഛൻ ജസ്ദീപ് സിങ് (36), അമ്മാവൻ അമൻദീപ് സിങ് (39) എന്നിവരുടെ മൃതദേഹങ്ങളാണ് ബുധനാഴ്ച തോട്ടത്തിൽ നിന്ന് കണ്ടെത്തിയത്. തിങ്കളാഴ്ച മെഴ്‌സ്ഡ് കൗണ്ടിയിലെ ഒരു കെട്ടിടത്തിൽ നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. പ്രതിയെന്ന് കരുതുന്ന ജീസസ് മാനുവല്‍ സല്‍ഗാഡോ എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാള്‍ കൊല്ലപ്പെട്ട ജസ്ദീപ് സിങ് നടത്തുന്ന ട്രക്കിങ് കമ്പനിയില്‍ എത്തുന്നതിന്റെയും അവിടെ നിന്ന് നാലംഗ കുടുംബത്തെ തട്ടിക്കൊണ്ടുപോകുന്നതിന്റെയും സി.സി.ടി.വി ദൃശ്യമാണ് പുറത്തുവന്നത്. മാനുവല്‍ സല്‍ഗാഡോ കമ്പനി ഓഫീസ് പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് എത്തുന്നതും അവിടെ വെച്ച് മറ്റൊരാളോട് സംസാരിക്കുന്നതും സ്ഥലത്തെ സാഹചര്യം നിരീക്ഷിക്കുന്നതും…
Read Moreമോഹനന്‍ ഉറക്കമുണര്‍ന്നത് ഓര്‍മ്മകള്‍ നഷ്ടപ്പെട്ട പുതിയൊരു ലോകത്തേക്ക്! ഓര്‍മ്മ നഷ്ടപ്പെട്ട പ്രവാസി മലയാളിയെ നാട്ടിലെത്തിച്ചു
റിയാദ്: മോഹനന്‍ എന്ന പ്രവാസി രാവിലെ ഉറക്കമുണര്‍ന്നത് ഓര്‍മ്മകള്‍ നഷ്ടപ്പെട്ട പുതിയൊരു ലോകത്തേക്കാണ്, റൂമില്‍ താമസിക്കുന്നവരുടെയോ വീട്ടുകാരുടെയോ പേരുകള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല, നിത്യം ഉപയോഗിക്കുന്ന സാധനങ്ങളുടെ പേരുപോലും അറിയില്ല, മനസ്സ് പൂര്‍ണ്ണമായും ശൂന്യമായതുപോലെ. നവോദയ ജീവകാരുണ്യ കമ്മിറ്റി കണ്‍വീനര്‍ ബാബുജി സുമേസി കിംഗ് സഊദ് ആശുപത്രിയില്‍ എത്തിച്ചു നടത്തിയ പരിശോധനയില്‍ തലച്ചോറിന്റെ ഒരുഭാഗത്ത് സ്‌ട്രോക്ക് വന്ന് ഞരമ്പുകള്‍ ബ്ലോക്കായതാണ് കാരണമെന്ന് കണ്ടെത്തി. നീണ്ടകാലത്തെ ചികിത്സ വേണ്ടിവരുമെന്നറിയിച്ചതോടെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. സ്‌പോണ്‍സര്‍ ഇക്കാമ പുതുക്കിയ നല്‍കാത്തതിനാല്‍, നാട്ടിലേക്കുള്ള മടക്കം നിയമകുരുക്കിലായി. എംബസ്സി സഹായത്താല്‍ ഡീപോര്‍ട്ടഷന്‍ സെന്ററിനെയും അമീര്‍ കോര്‍ട്ടിനെയും പലവട്ടം സമീപിച്ചെങ്കിലും ഫലമുണ്ടായില്ല, തുടര്‍ന്ന് സ്പോണ്‍സറെ കണ്ടെത്തി ഇക്കാമയുടെ നീണ്ടകാലത്തെ പിഴയടച്ച് പുതിക്കിയതോടെയാണ് മടക്കയാത്രക്കുള്ള വഴി തുറന്നത്. പ്രവര്‍ത്തനങ്ങള്‍ക്ക് ബാബുജി നേതൃത്വം നല്‍കി. മോഹനന്റേയും അനുയാത്രികനായ ബിനു വാസവന്റേയും ഫ്ളൈറ്റ് ടിക്കറ്റ് ചിലവുകള്‍ വഹിച്ചത് ഇന്ത്യന്‍ എംബസ്സിയാണ്.…
Read Moreഅബുദാബിയിലും ഒരു മലയാളി ഭാഗ്യവാന്! ഭാഗ്യദേവത കടാക്ഷിച്ചത് റാന്നി സ്വദേശിയെ; സ്വന്തമാക്കിയത് 44 കോടി ഇന്ത്യന്‍ രൂപ
റാന്നി: അബുദാബിയിലെ നറുക്കെടുപ്പില്‍ ഇത്തവണ ഭാഗ്യദേവത കടാക്ഷിച്ചത് റാന്നി സ്വദേശിയെ . അബുദാബി ബിഗ് ടിക്കറ്റിന്റെ പുതിയ നറുക്കെടുപ്പില്‍ 20 മില്യണ്‍ ദര്‍ഹം (44 കോടി ഇന്ത്യന്‍ രൂപ സ്വന്തമാക്കിയത് റാന്നി – അങ്ങാടി സ്വദേശി കെ.പി. പ്രദീപും കൂട്ടുകാരും ചേര്‍ന്നെടുത്ത ടിക്കറ്റിനാണ്. ഒന്നാം സമ്മാനമായ 44 കോടി രൂപയാണ് ഇവര്‍ക്ക് ലഭിക്കുക. അബുദാബി ബിഗ് ടിക്കറ്റിന്റെ 244-) സീരിസ് മൈറ്റി – 20 മില്യന്‍ നറുക്കെടുപ്പിലാണ് ഭാഗ്യം തേടി വന്നത്. ജബല്‍ അലിയിലെ കാര്‍ കമ്പനിയില്‍ ജോലി ചെയ്തു വരികയാണ് 24 കാരനായ പ്രദീപ്. മുന്‍ വര്‍ഷവും ടിക്കറ്റെടുത്തിരുന്നെങ്കിലും കഴിഞ്ഞ തിങ്കളാഴ്ച നടന്ന നറുക്കെടുപ്പിലാണ് വീണ്ടും ഭാഗ്യം പരീക്ഷിക്കുകയും വിജയത്തിലെത്തുകയും ചെയ്തത്.
Read More