ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസ് പോലീസ് ക്യാപ്റ്റൻ ലില്ലിയൻ കാരൻസായുടെ (35) വ്യാജ നഗ്നചിത്രം പ്രചരിപ്പിച്ച കുറ്റത്തിന് ലോസ് ആഞ്ചലസ് ്പോലീസ് ഡിപ്പാർട്ട്മെന്റിനോട് 4 മില്യണ്‍ ഡോളർ നഷ്ടപരിഹാരം നൽകണമെന്നു കൗണ്ടി സുപ്പീരിയർ കോടതി ജൂറി വിധിച്ചു. വനിതാ പോലീസ് ക്യാപ്റ്റന്റെ ചിത്രത്തിനു സാമ്യമുള്ള ചിത്രമാണ് പോലീസ് ഡിപ്പാർട്ട്മെന്റിൽ പ്രദർശിപ്പിച്ചത്. മാറു മറയ്ക്കാത്ത ചിത്രം പ്രദർശിപ്പിച്ചതിനെതിരെ ഇവർ ഡിപ്പാർട്ട്മെന്റിനെതിരെ ലൈംഗിക അപവാദത്തിന് കേസ് ഫയൽ ചെയ്തിരുന്നു. സിറ്റിയെയാണ് ഇതിൽ പ്രതി ചേർത്തിരുന്നത്. 2018ൽ നടന്ന സംഭവത്തിൽ സിറ്റി ഖേദം പ്രകടിപ്പിക്കുകയും വനിതാ ക്യാപ്റ്റനുമായി ധാരണയിലെത്തുകയും ചെയ്തതിനെ തുടർന്നാണ് നാലു മില്യണ്‍ ഡോളർ ശിക്ഷ വിധിച്ചത്. ഫോട്ടോ വ്യാജമാണെന്ന് ലില്ലിയൻ ഡിപ്പാർട്ട്മെന്റിനെ അറിയിച്ചുവെങ്കിലും സ്റ്റേറ്റ് ലോ അനുസരിച്ചു ഈ ചിത്രം നീക്കം ചെയ്യുന്നതിന് സിറ്റി അടിയന്തിര നടപടികൾ സ്വീകരിച്ചില്ലെന്നും ജൂറി കണ്ടെത്തി. തങ്ങളുടെ അവകാശങ്ങൾക്കു പൊരുതുക എന്ന സന്ദേശം…
Read MoreCategory: NRI
ഇയാൻ ചുഴലി ദുരന്തത്തിനിടയിൽ മോഷണത്തിനു ശ്രമം! യുവാക്കൾ അറസ്റ്റിൽ
ഫോർട്ട്മയേഴ്സ് (ഫ്ളോറിഡ): ഫ്ളോറിഡ ഫോർട്ട്മയേഴ്സിൽ ഇയാൻ ചുഴലിയുടെ ഭീകരത അനുഭവിക്കേണ്ടി വന്ന നിസഹായരെ മോഷണത്തിലൂടെ ചൂഷണം ചെയ്യാൻ ശ്രമിച്ച സ്ഥലവാസികളായ യുവാക്കളെ ബീച്ച് പോലീസ് അറസ്റ്റു ചെയ്തു. ഫോർട്ട്മേയേഴ്സ് ബീച്ച് കവർച്ച ചെയ്യാനെത്തിയ യുവാക്കളെ കൈവിലങ്ങ് വച്ചു ബീച്ചിനു സമീപം ഇരുത്തിയതായി സെപ്റ്റംബർ 30 വ്യാഴാഴ്ച പോലീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. തകർന്നടിഞ്ഞ കെട്ടിട കൂന്പാരങ്ങളിൽ നിന്നു മോഷണം നടത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും ജയിൽ ശിക്ഷവരെ ലഭിക്കാവുന്ന വകുപ്പുകൾ ചേർത്തു കേസെടുക്കുമെന്നും പോലീസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. പരിസര പ്രദേശത്തുള്ള ഗ്യാസ് സ്റ്റേഷനിൽ മോഷണം നടത്താൻ ശ്രമിച്ചവരെ കൈയോാടെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു. ചുഴലിയുടെ ദുരന്തം അനുഭവിക്കുന്നവരെ സംരക്ഷിക്കുന്നതിനും ആശ്വാസം പകരുന്നതിനും 85,000 എമർജൻസി ജീവനക്കാരെയാണു ഫ്ളോറിഡയിൽ വിന്യസിച്ചിട്ടുള്ളത്. ചുഴലിക്കു മുൻപ് ഒഴിഞ്ഞു പോകണമെന്ന നിർദേശം അധികൃതർ നൽകിയിരുന്നുവെങ്കിലും പലരും അവരുടെ…
Read Moreപലപല പരീക്ഷണങ്ങൾ..! വാക്സിൻ നിറച്ച കോഴിത്തലകൾ കാട്ടിൽ വിതറി; സ്വിറ്റ്സർലാൻഡ് പേവിഷരഹിത രാജ്യമായത് ഇങ്ങനെ…
വന്യജീവികളിൽ പകർച്ചവ്യാധിയെ ചെറുക്കാൻ വാക്സിൻ നൽകുക എന്നത് ചില്ലറ മെനക്കേടുള്ള പണിയല്ല. ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ് ആ പദ്ധതി. മിക്കവാറും അത്തരം പരിപാടികൾ പരാജയപ്പെടുക തന്നെ ചെയ്യും. എന്നാൽ സ്വിറ്റ്സര്‍ലാൻഡ് കുറുക്കന്മാരുടെ ഓറൽ റാബിസ് വാക്സിനേഷൻ (ORV) വളരെ കാര്യക്ഷമമായി നടപ്പാക്കിയ ഒരു സംഭവമുണ്ടായിട്ടുണ്ട് ചരിത്രത്തിൽ. വന്യജീവികളെ വാക്സിനേറ്റ് ചെയ്യുകയെന്ന വിഷയത്തിൽ ആരും ആലോചനയ്ക്കു പോലും തയ്യാറാകാത്ത കാലത്തായിരുന്നു സ്വിറ്റ്സർലാൻഡ് ഈ നേട്ടം കൈവരിച്ചത്. വന്യജീവി റിസർവോയറുകളിൽ നിന്ന് രോഗം ഇല്ലാതാക്കുന്നതിനുള്ള ഒരു നൂതന തന്ത്രത്തിന്റെ മികച്ച ഉദാഹരണമായി കുറുക്കന്മാരെ ഒആർവി (ORV) ചെയ്ത പരിപാടി അറിയപ്പെടുന്നു. കഴിഞ്ഞ മുപ്പതു വർഷത്തോളമായി ഒആർവി പ്രോഗ്രാമുകൾ നടപ്പാക്കിയത് വഴി യൂറോപ്പിലെ പലയിടങ്ങളിലും കുറുക്കൻമാരിൽ നിന്നുള്ള പേവിഷബാധയെ ഇല്ലാതാക്കാൻ കഴിഞ്ഞു. അന്റാർട്ടിക്ക ഒഴികെയുള്ള പ്രദേശങ്ങളിൽ ജീവിക്കുന്ന മൃഗങ്ങളിൽ കാണപ്പെടുന്ന ഏറ്റവും പഴക്കം ചെന്ന വൈറസുകളിലൊന്നാണ് റാബീസ്. മോണോനെഗവൈറൽസ് ഓർഡറിലെ റാബ്ഡോവിരിഡേ…
Read Moreഖോസ്റ്റ–2 !വവ്വാലുകളിൽ മറ്റൊരുതരം കൊറോണ വൈറസ്; മനുഷ്യരെ ബാധിക്കാൻ ശേഷി
വാഷിങ്ടൻ: കോവിഡിനു കാരണമാകുന്ന സാർസ് കോവ് 2 ഉൾപ്പെടുന്ന സാർബികോവൈറസ് ഉപകുടുംബത്തിൽപ്പെട്ട പുതിയ തരം കൊറോണ വൈറസിനെ റഷ്യയിലെ വവ്വാലുകളിൽ വാഷിങ്ടൻ സ്റ്റേറ്റ് സർവകലാശാലാ ശാസ്ത്രജ്ഞർ കണ്ടെത്തി. ഖോസ്റ്റ–2 എന്നു പേരിട്ടിരിക്കുന്ന ഈ വൈറസിനെതിരെ നിലവിലെ വാക്സീനുകൾ ഫലപ്രദമല്ല. സ്പൈക് പ്രോട്ടീനുകളുപയോഗിച്ചാണ് ഇവ മനുഷ്യകോശങ്ങളിലേക്ക് കടന്നുകയറുക. ഖോസ്റ്റ–1 എന്ന പേരിൽ മറ്റൊരു വകഭേദവും കണ്ടെത്തി; ഇവ മനുഷ്യർക്ക് അത്ര അപകടകാരിയല്ല. സാർസ് കോവ് 2 വൈറസ് ഖോസ്റ്റ 2 പോലുള്ള വൈറസുകളുമായി ചേർന്നു പ്രവർത്തിച്ച് അപകടകാരികളായ വകഭേദങ്ങൾക്കു വഴിവയ്ക്കാനുള്ള സാധ്യതയും പഠനം ചൂണ്ടിക്കാട്ടുന്നു.
Read Moreഭര്‍ത്താവിനെ 89 തവണ കുത്തി കൊലപ്പെടുത്തിയ ഭാര്യ കുറ്റക്കാരിയല്ല! ആറു ദിവസം നീണ്ടു നിന്ന വിചാരണക്കൊടുവില്‍ വന്ന വിധി ഇങ്ങനെ…
ഹൂസ്റ്റന്‍: ഭര്‍ത്താവിനെ 89 തവണ കുത്തികൊലപ്പെടുത്തുകയും, അറസ്റ്റു വാറണ്ടുമായി എത്തിയപ്പോള്‍ വീടിന് തീയിടുകയും ചെയ്ത ഭാര്യ കുറ്റക്കാരിയല്ലെന്ന് ജൂറി. ആറു ദിവസം നീണ്ടു നിന്ന വിചാരണക്കൊടുവിലാണ് സെപ്റ്റംബര്‍ 20 ചൊവ്വാഴ്ച 72 കാരിയായ ജാനറ്റ് അലക്സാണ്ടര്‍ കുറ്റക്കാരിയല്ലെന്ന് ജൂറി വിധിച്ചത്. 64 വയസുള്ള ലയണല്‍ അലക്സാണ്ടറാണ് ഭാര്യയുടെ കത്തിക്ക് ഇരയായത്. ഓട്ടോപ്സിയില്‍ ലയണലിന് 89 തവണ കുത്തേറ്റതായി കണ്ടെത്തിയിരുന്നു. 2018 ഏപ്രില്‍ 27നായിരുന്നു സംഭവം. ഭാര്യയും ഭര്‍ത്താവും തമ്മില്‍ വാക്കേറ്റം മൂത്തപ്പോള്‍ ഭര്‍ത്താവ് കയ്യിലുണ്ടായിരുന്ന കത്തിയുമായി ഭാര്യക്കു നേരേ തിരിഞ്ഞു. എന്നാല്‍ ഭര്‍ത്താവിന്റെ കയ്യില്‍ നിന്നും ഭാര്യ കത്തി പിടിച്ചുവാങ്ങി കുത്തികൊലപ്പെടുത്തുകയായിരുന്നു. ഇതിനു മുമ്പും പല തവണ ഈ വീട്ടിലേക്ക് പോലീസ് എത്തിയിരുന്നു. വര്‍ഷങ്ങളോളം നീണ്ടു നിന്ന പീഢനമാണ് ഭാര്യയെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചത്. സംഭവത്തിന് ഒരു വര്‍ഷത്തിനുശേഷം ഏപ്രില്‍ 2019 ല്‍ ഇവര്‍ക്കെതിരെ അറസ്റ്റു വാറണ്ടുമായി…
Read More3 മണിക്കൂര്‍ ശ്രമിച്ചിട്ടും ഞരമ്പു കിട്ടിയില്ല!വിഷം കുത്തിവച്ചുള്ള വധശിക്ഷ മാറ്റിവച്ചു
അലബാമ: വധശിക്ഷ നടപ്പാക്കുന്നതിന് ഡെത്ത് ചേംബറില്‍ കിടത്തിയ പ്രതിയുടെ ശരീരത്തില്‍ മാരകമായ വിഷം കുത്തിവെക്കുന്നതിനായി മൂന്നു മണിക്കൂര്‍ പലരും മാറി മാറി ശ്രമിച്ചിട്ടും ഞരമ്പു ലഭിക്കാത്തതിനാല്‍ വധശിക്ഷ മാറ്റിവെച്ചതായി പ്രിസണ്‍ അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ 22 വ്യാഴാഴ്ച വൈകീട്ട് അലബാമ പ്രിസണ്‍ ഡെത്ത് ചേംബറില്‍ വെച്ചാണ് അലന് മില്ലറുടെ (57) വധശിക്ഷ നടപ്പാക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നത്. 1999-ല്‍ ജോലിസ്ഥലത്ത് നടത്തിയ വെടിവെപ്പില്‍ 3 പേര് കൊല്ലപ്പെട്ട കേസിലാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രിക്കു മുമ്പ് വധശിക്ഷ നടപ്പാക്കേണ്ടതായിരുന്നു. എന്നാല്‍ ഞരമ്പു ലഭിക്കുന്നതില്‍ പരാജയപ്പെട്ടതോടെ രാത്രി 11.30-ന് ഇയാളെ ഡെത്ത് ചേംബറില്‍നിന്നു സൗത്ത് അലബാമയിലെ സാധാരണ ജയില്‍ സെല്ലിലേക്ക് മാറ്റി. പ്രത്യേക സാഹചര്യത്തില്‍ വധശിക്ഷ മാറ്റിവെക്കേണ്ടി വന്നുവെങ്കിലും തീരുമാനങ്ങളില്‍ മാറ്റമില്ലെന്നും കൊല്ലപ്പെട്ട മൂന്നുപേരുടെയും കുടുംബാംഗങ്ങള്‍ ഇപ്പോഴും തീവ്രദുഃഖത്തിലാണെന്നും ഗവര്‍ണര്‍ കെ. എൈവി പറഞ്ഞു.…
Read Moreഎലിസബത്ത് രാജ്ഞിയുടെ സംസ്കാരത്തിൽ പങ്കെടുത്ത് മടങ്ങിയ ഡാനിഷ് രാജ്ഞിക്ക് കോവിഡ്
കോപ്പൻഹേഗൻ: ഡെന്മാർക്കിലെ മർഗ്രീത രാജ്ഞി രണ്ടാം തവണയും കോവിഡ് പോസിറ്റീവായി. എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയെത്തിയപ്പോൾ നടത്തിയ പരിശോധ നയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതേത്തുടർന്നു ഈയാഴ്ചയിലെ പരിപാടികൾ റദ്ദാക്കി. എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത 2000 അതിഥികളിൽ ഒരാളാണ് 82കാരിയായ മർഗ്രീത രാജ്ഞി. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന മർഗ്രീത ഇപ്പോൾ ഔദ്യോഗിക ചുമതലകളിൽനിന്ന് ഒഴിഞ്ഞു വിശ്രമജീവിതത്തിലാണ്. യൂറോപ്പിലെ ഏറ്റവും പഴയ രാജഭരണമാണു ഡെന്മാർക്കിലേത്. 1972ലാണു മർഗ്രീത 31-ാം വയസിൽ രാജ്ഞിയായത്.
Read Moreചുറ്റും വൈറസുണ്ടോയെന്ന് ഇനി മാസ്ക് പറയും! പുത്തന്‍ മാസ്കുമായി ശാസ്ത്രജ്ഞര്‍
വാഷിങ്ടൺ: ഇൻഫ്ലുവൻസ, കോവിഡ് -19 എന്നീ ശ്വാസകോശ രോഗങ്ങളുടെ വൈറസുകളെ വായുവിൽ നിന്ന് കണ്ടെത്താൻ സഹായിക്കുന്ന ഫേസ് മാസ്ക് വികസിപ്പിച്ച് ശാസ്ത്രജ്ഞർ. ഇത് ധരിച്ചവർക്ക് ചുറ്റുമുള്ള വായുവിൽ വൈറസുകൾ ഉണ്ടെങ്കിൽ ആ വിവരം 10 മിനിറ്റിനുള്ളിൽ മൊബൈൽ വഴി സന്ദേശമായി ലഭിക്കും. ‘മാസ്ക് ധരിക്കുന്നത് രോഗം പകരുന്നതിനുള്ള സാധ്യത കുറക്കുമെന്ന് മുൻ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ, വായുവിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനും ധരിക്കുന്നവരെ അറിയിക്കാനും കഴിയുന്ന ഒരു മാസ്ക് നിർമ്മിക്കാൻ ആഗ്രഹിച്ചു’വെന്ന് പഠനത്തിൽ പങ്കാളിയും ലേഖകനും ഷാങ്ഹായ് ടോങ്ജി സർവകലാശാലയിലെ ഭൗതിക ശാസ്ത്രജ്ഞനുമായ യിൻ ഫാങ് പറയുന്നു. രോഗബാധിതരായ ആളുകൾ സംസാരിക്കുമ്പോഴും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന തുപ്പലിലൂടെയും വായുകണങ്ങളിലൂടെയുമാണ് കോവിഡ്, H1N1, ജലദോഷം തുടങ്ങിയവക്ക് കാരണമാകുന്ന രോഗാണുക്കൾ പടരുന്നത്. ഈ വൈറസ് അടങ്ങിയ തന്മാത്രകൾ, പ്രത്യേകിച്ച് ചെറിയ വായുകണങ്ങൾ, ദീർഘനേരം വായുവിൽ തങ്ങി നൽക്കും. ഫാങ്ങും സഹപ്രവർത്തകരും…
Read Moreജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെ അപകടം! ചികിത്സയിലിരുന്ന മലയാളി വിദ്യാര്‍ഥി ലണ്ടനില്‍ മരിച്ചു
ലണ്ടന്‍: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥി മരിച്ചു. കൂത്താട്ടുകുളം ചെറുവിപുത്തന്‍പുരയില്‍ ബിനോയ് ഏബ്രഹാമിന്റെയും കുഞ്ഞുമോള്‍ ബിനോയിയുടെയും മകനാണ് മരിച്ച ജിബിന്‍ (29) ആണ് മരിച്ചത്. കഴിഞ്ഞദിവസം പുലര്‍ച്ചെ ഹാമില്ട്ടണ് റോഡിലെ ലിറ്റില്‍ ഗ്രേ സ്ട്രീറ്റില്‍ വച്ച് 4.30ഓടെയായിരുന്നു അപകടം. പാര്‍ട്ട് ടൈം ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന ജിബിന്‍ സഞ്ചരിച്ചിരുന്ന സൈക്കിള്‍ ഒരു കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ജിബിന്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. ഫാന്‍ഷ്വാവേ കോളേജ് വിദ്യര്ഥിയായിയായിരുന്നു.
Read Moreനടപടിക്രമങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കി! ഖത്തറിൽ മരിച്ച മിൻസയുടെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും
കോട്ടയം: കഴിഞ്ഞ ദിവസം ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ കുടുങ്ങി മരിച്ച നാലുവയസുകാരി മിൻസയുടെ മൃതദേഹം ഇന്നു രാവിലെ നാട്ടിലെത്തിക്കും. രാവിലെ എട്ടരയോടെ മൃതദേഹം നെടുന്പാശേരിയിൽ എത്തിക്കുമെന്നാണ് വിവരം. സംസ്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കു മെന്നു വീട്ടുകാർ അറിയിച്ചു. നടപടിക്രമങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കിയാണ് രണ്ടു ദിവസത്തിനകം നാട്ടിലേക്ക് എത്തിക്കാൻ ഖത്തർ സർക്കാർ ക്രമീകരണം ചെയ്തത്. ഖത്തർ വിദ്യാഭ്യാസ മന്ത്രി ബുഥെയ്ന ബിൻത് അലി അൽ നുഐമി, കുട്ടിയുടെ പിതാവ് അഭിലാഷിനെയും മറ്റു കുടുംബാം ഗങ്ങളെയും വീട്ടിലെത്തി സന്ദർശിച്ച് ആശ്വസിപ്പിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്ന ഖത്തർ സർക്കാർ മിൻസ മറിയം ജേക്കബ് പഠിച്ചിരുന്ന കിന്റർഗാർട്ടൻ അധികൃതർക്കെതിരേയും സ്കൂൾ ബസ് ജീവനക്കാർക്കെതിരേയും നടപടി സ്വീകരിച്ചിട്ടുണ്ട്. സ്കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയ മിൻസ കനത്ത ചൂടേറ്റാണ് മരിച്ചത്. കോട്ടയം ചിങ്ങവനം കൊച്ചുപറന്പിൽ അഭിലാഷ് ചാക്കോ- സൗമ്യ ദന്പതികളുടെ ഇളയ മകൾ മിൻസ അഞ്ചാം…
Read More