വരുന്നു 2022ലെ ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റ്! മണിക്കൂറിൽ 195 മൈൽ വേഗം

ടോക്കിയോ∙ 2022 ലെ ഏറ്റവും വലിയ ചുഴലിക്കൊടുങ്കാറ്റ് കിഴക്കൻ ചൈനാ കടലിൽ ശക്തി പ്രാപിക്കുന്നുവെന്ന് റിപ്പോർട്ട്. ജപ്പാനെയും ചൈനയുടെ കിഴക്കൻ തീരങ്ങളെയും ഫിലിപ്പീൻസിനെയും കാറ്റ് സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഹിന്നനോർ എന്നു പേരിട്ടിരിക്കുന്ന ചുഴലിക്കൊടുങ്കാറ്റിന് മണിക്കൂറിൽ 160 മൈൽ മുതൽ 195 മൈൽ വരെ (257 മുതൽ 314 വരെ കിലോമീറ്റർ) വേഗം കൈവരിക്കാൻ സാധിക്കും. യുഎസ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് വിഭാഗവും ജപ്പാൻ കാലാവസ്ഥാ വിഭാഗവും ചേർന്നാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോൾ ജപ്പാനിലെ ഒക്കിനാവയിൽനിന്ന് 230 കിലോമീറ്റർ അകലെയുള്ള കാറ്റ്, തെക്കുപടിഞ്ഞാറ് ഭാഗത്ത് റുക്യു ദ്വീപിന് സമീപത്തേക്ക് മണിക്കൂറിൽ 22 കിലോമീറ്റർ വേഗത്തിലാണ് പ്രാദേശിക സമയം രാവിലെ പത്തിന് നീങ്ങിയത്. 200–300 മില്ലീമീറ്റർ മഴയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. റുക്യുവിൽ പ്രളയമുണ്ടാകുമെന്നാണ് വിലയിരുത്തൽ.</p> അതേസമയം, അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതി വളരെ ശാന്തമാണ്. 25 വർഷത്തിനുശേഷമാണ് അറ്റ്ലാന്റിക് സമുദ്രത്തിൽ ഓഗസ്റ്റിൽ…

Read More

പ്രവാസി മലയാളികൾ ഓ​ണം ആഘോഷിച്ചു തു​ട​ങ്ങി; ഗൾഫിൽ താരമായി വാഴയില; ഇത്തവണത്തെ ആഘോഷത്തിന് ചിലവേറും

നെ​ടു​മ്പാ​ശ്ശേ​രി: ഗ​ൾ​ഫി​ൽ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ഓ​ണാ​ഘോ​ഷം തു​ട​ങ്ങി​യ​തോ​ടെ സം​സ്ഥാ​ന​ത്ത് നി​ന്നു​ള്ള വാ​ഴ​യി​ല​ക​ൾ​ക്ക് ആ​വ​ശ്യ​ക്കാ​ർ വ​ർ​ധി​ക്കു​ക​യാ​ണ്. കോ​വി​ഡ് മൂ​ലം ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി വി​ദേ​ശ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ കാ​ര്യ​മാ​യ രീ​തി​യി​ൽ ഓ​ണാ​ഘോ​ഷം ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ഇ​ത്ത​വ​ണ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ക​യ​റ്റു​മ​തി​യി​ൽ മി​ക​ച്ച നേ​ട്ട​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ര​ണ്ട് ട​ൺ വാ​ഴ​യി​ല​ക​ളാ​ണ് ഇ​ന്ന​ലെ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ഒ​രു സ്വ​കാ​ര്യ ഏ​ജ​ൻ​സി ദു​ബൈ​യി​ലേ​ക്ക് ക​യ​റ്റി അ​യ​ച്ച​ത്. അ​ടു​ത്ത​യാ​ഴ്ച​യോ​ടെ എ​ട്ട് മു​ത​ൽ പ​ത്ത് ട​ൺ വാ​ഴ​യി​ല ക​യ​റ്റു​മ​തി ചെ​യ്യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച്ച കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യു​ള്ള കെ.​ബി എ​ക്‌​സ്‌​പോ​ർ​ട്ട് ആ​ൻ​ഡ് ഇം​പോ​ർ​ട്ട്‌​സ് എ​ന്ന സ്ഥാ​പ​നം 14 ട​ൺ വാ​ഴ​യി​ല​യാ​ണ് ദു​ബൈ​യി​ലേ​ക്ക് ക​യ​റ്റി അ​യ​ച്ച​ത്. കേ​ര​ള​ത്തി​ൽനി​ന്നും പ്ര​ധാ​ന​മാ​യും ദു​ബൈ​യി​ലേ​ക്കാ​ണ് വാ​ഴ​യി​ല​യും പ​ച്ച​ക്ക​റി​ക​ളും ക​യ​റ്റി​യ​യ​ക്കു​ന്ന​ത്. അ​വി​ടെനി​ന്നും റോ​ഡ് മാ​ർ​ഗ​മാ​ണ് ഖ​ത്ത​ർ, ബ​ഹ്‌​റൈ​ൻ, കു​വൈ​റ്റ്, സൗ​ദി അ​റേ​ബ്യ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. വാ​ഴ​യി​ല ഉ​ൾ​പ്പെ​ടെ കേ​ടാ​കു​ന്ന എ​ല്ലാ സാ​ധ​ന​ങ്ങ​ളും ഏ​ഴ് ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലാ​ണ്…

Read More

ഒ​രാ​ൾ കാ​റി​ന്‍റെ സ​ണ്‍​റൂ​ഫ് തു​റ​ന്നി​രി​ക്കു​ന്ന​തു ക​ണ്ടു നോ​ക്കി​യ​പ്പോ​ൾ..! വെ​യി​ല​ത്ത് കു​ട്ടി​ക​ളി​ലെ കാ​റി​നു​ള്ളി​ൽ ത​നി​ച്ചാ​ക്കി പു​റ​ത്തു​പോ​യി; മാ​താ​വ് അ​റ​സ്റ്റി​ൽ

ഒ​ക്ല​ഹോ​മ: പു​റ​ത്തു ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലു​ള​ള​പ്പോ​ൾ ര​ണ്ടു വ​യ​സു​ള്ള ര​ണ്ടു കു​ട്ടി​ക​ളെ കാ​റി​ന​ക​ത്തു ത​നി​ച്ചി​രു​ത്തി പു​റ​ത്തു​പോ​യ മാ​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു കേ​സെ​ടു​ത്തു. ഞാ​യ​റാ​ഴ്ച വാ​ൾ​മാ​ർ​ട്ടി​ന്‍റെ കാ​ർ പാ​ർ​ക്കിം​ഗി​ലാ​യി​രു​ന്നു സം​ഭ​വം. എ​ലി​സ​ബ​ത്ത് ബാ​ബ്(29) എ​ന്ന യു​വ​തി​യെ​യാ​ണു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ല​സ​മാ​യി കു​ട്ടി​ക​ളെ കാ​റി​ൽ ത​നി​ച്ചാ​ക്കി ഡോ​ർ ലോ​ക്ക് ചെ​യ്ത​തി​നാ​ണ് കേ​സ്. ഉ​ച്ച​തി​രി​ഞ്ഞു 2.22 ന് ​പാ​ർ​ക്കിം​ഗ് ലോ​ട്ടി​ൽ കാ​ർ ഇ​ട്ട​ശേ​ഷം മാ​താ​വ് പു​റ​ത്തു പോ​കു​ന്ന​തും 2.28ന് ​തി​രി​ച്ചു വ​രു​ന്ന​തും അ​വി​ടെ സ്ഥാ​പി​ച്ചി​രു​ന്ന ക്യാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ഇ​വ​ർ പു​റ​ത്തു​പോ​യ ഉ​ട​നെ അ​തു​വ​ഴി വ​ന്ന ഒ​രാ​ൾ കാ​റി​ന്‍റെ സ​ണ്‍​റൂ​ഫ് തു​റ​ന്നി​രി​ക്കു​ന്ന​തു ക​ണ്ടു നോ​ക്കി​യ​പ്പോ​ൾ അ​ക​ത്തു ര​ണ്ടു കു​ട്ടി​ക​ൾ ചൂ​ടേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന​തു ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ ഉ​ട​ൻ ത​ന്നെ റൂ​ഫി​നു​ള്ളി​ലൂ​ടെ ക​ട​ന്നു കാ​റി​ന്‍റെ പി​ൻ​സീ​റ്റി​ൽ ബെ​ൽ​റ്റി​ട്ട് ഇ​രു​ത്തി​യി​രു​ന്ന ര​ണ്ടു കു​ട്ടി​ക​ളേ​യും പു​റ​ത്തെ​ടു​ത്തു ത​ന്‍റെ കാ​റി​ലേ​ക്കു കൊ​ണ്ടു​വ​ന്നു. കാ​ർ ചു​ട്ടു​പൊ​ള്ളു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു എ​ന്നാ​ണ്…

Read More

ഒ​റ്റ​ത്ത​വ​ണ ചാ​ർ​ജി​ൽ 520 മൈ​ൽ ! സൗ​ദി​യു​ടെ നി​ര​ത്തു​ക​ൾ വാ​ഴാ​ൻ ലൂ​സി​ഡ് എ​യ​ർ ഇ​ല​ക്‌ട്രിക്ക​ൽ കാ​ർ

ലോ​ക​ത്തെ പ്ര​മു​ഖ ഇ​ല​ക്ട്രി​ക് കാ​റാ​യ ലൂ​സി​ഡ് എ​യ​ർ ഇ​ല​ക്ട്രി​ക്ക​ൽ കാ​ർ അ​ടു​ത്ത വ​ർ​ഷം സൗ​ദി വി​പ​ണി​യി​ൽ ഇ​റ​ങ്ങു​മെ​ന്ന് ലൂ​സി​ഡ് എ​യ​ർ ഗ്ലോ​ബ​ൽ ഓ​പ​റേ​ഷ​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫൈ​സ​ൽ സു​ൽ​ത്താ​ൻ പ​റ​ഞ്ഞു. അ​തി​വേ​ഗ ചാ​ർ​ജിം​ഗ് സം​വി​ധാ​ന​മു​ള്ള ലൂ​യി​ഡ് എ​യ​ർ കാ​ർ ഒ​റ്റ​ത്ത​വ​ണ ചാ​ർ​ജി​ൽ 520 മൈ​ൽ വ​രെ യാ​ത്ര ചെ​യ്യാ​ൻ പ​റ്റു​ന്ന ആ​ഡം​ബ​ര കാ​റാ​ണ്. അ​ടു​ത്ത പ​ത്ത് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഒ​രു ല​ക്ഷം കാ​റു​ക​ൾ സൗ​ദി വി​പ​ണി​യി​ൽ എ​ത്തി​ക്കാ​നാ​ണ് ലൂ​യി​ഡ് ക​ന്പ​നി ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. 80,000 ഡോ​ള​റാ​ണ് ഒ​രു കാ​റി​ന്‍റെ വി​ല. എ​ക​ദേ​ശം 63 ല​ക്ഷം രൂ​പ വി​ല വ​രും.

Read More

അ​യ്യോ മ​റ​ന്നു പോ​യി !! ദു​ബാ​യി​ലെ യാ​ത്ര​ക്കാ​ർ ടാ​ക്സി​ക​ളി​ൽ യാ​ത്ര​ക്കി​ടെ മ​റ​ന്നു വെ​ക്കു​ന്ന വ​സ്തു​ക്ക​ളു​ടെ ക​ണ​ക്ക് കേ​ട്ടാ​ൽ ഞെ​ട്ടും

ഒ​ന്നേ​കാ​ൽ മി​ല്യ​ണ്‍ ദി​ർ​ഹ​വും 12,410 മൊ​ബൈ​ൽ ഫോ​ണു​ക​ളും മ​റ​ക്കാ​ൻ സാ​ധി​ക്കു​ക എ​ന്ന​ത് ഒ​ര​ർ​ത്ഥ​ത്തി​ൽ ഭാ​ഗ്യ​മാ​ണ്. എ​ന്നാ​ൽ ടാ​ക്സി​ക​ളി​ൽ ക​യ​റി വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ളും പ​ണ​വും മ​റ​ന്നു വ​യ്ക്കു​ന്ന​ത് അ​ത്ര ഭാ​ഗ്യം അ​ല്ല. ദു​ബാ​യി​ലെ യാ​ത്ര​ക്കാ​ർ ടാ​ക്സി​ക​ളി​ൽ യാ​ത്ര​ക്കി​ടെ മ​റ​ന്നു വെ​ക്കു​ന്ന വ​സ്തു​ക്ക​ളു​ടെ ക​ണ​ക്ക് കേ​ട്ടാ​ൽ ഞെ​ട്ടും. 1.2 മി​ല്യ​ണ്‍ ദി​ർ​ഹം ക​റ​ൻ​സി​ക​ൾ, 12410 മൊ​ബൈ​ൽ ഫോ​ണു​ക​ൾ, 2819 ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ, 766 പാ​സ്പോ​ർ​ട്ടു​ക​ൾ, 342 ലാ​പ്ടോ​പ്പു​ക​ൾ… പ​ട്ടി​ക അ​ങ്ങ​നെ നീ​ളു​ക​യാ​ണ് ദു​ബാ​യ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അഥോ​റി​റ്റി​ക്ക് ല​ഭി​ച്ച ക​ണ​ക്കു​ക​ളാ​ണി​ത്.​ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നി​ടെ ദു​ബാ​യ് ന​ഗ​ര​ത്തി​ലെ ടാ​ക്സി​ക​ളി​ൽ യാ​ത്ര​ക്കാ​ർ മ​റ​ന്നു​വ​ച്ചു​പോ​യ വ​സ്തു​ക്ക​ളാ​ണി​തെ​ല്ലാം. ജ​നു​വ​രി മു​ത​ൽ ജൂ​ണ്‍ വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് 44062 പേ​ർ ടാ​ക്സി​ക​ളി​ൽ വ​സ്തു​ക്ക​ൾ മ​റ​ന്നു​വ​ച്ച​താ​യു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ അ​ഥോ​റി​റ്റി​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മാ​സം ഒ​രു യാ​ത്ര​ക്കാ​ര​ൻ കാ​റി​ൽ മ​റ​ന്നു​വ​ച്ച​ത് ഒ​രു മി​ല്യ​ണ്‍ ദി​ർ​ഹ​മാ​ണ്. കാ​ർ ഓ​ടി​ച്ചി​രു​ന്ന ദു​ബാ​യ് ടാ​ക്സി കോ​ർ​പ്പ​റേ​ഷ​നി​ലെ നാ​ൻ​സി…

Read More

ബ​ഹി​രാ​കാ​ശം വ​രെ ക​ണ്ടു ന​മ്മു​ടെ പ​താ​ക ! ഇ​ന്ത്യ​ക്കാ​ർ​ക്ക് അ​ഭി​മാ​നം പകര്‍ന്ന്‌ യു​എ​ഇ​യി​ൽ നി​ന്നൊ​രു വാ​ർ​ത്ത

സ്വാ​ത​ന്ത്ര്യ​ല​ബ്ധി​യു​ടെ എ​ഴു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക് അ​ഭി​മാ​നം പ​ക​ർ​ന്ന യു​എ​ഇ​യി​ൽ നി​ന്നൊ​രു വാ​ർ​ത്ത. യു​എ​ഇ​യു​ടെ ആ​ദ്യ​ത്തെ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ന്‍റെ യാ​ത്രാ​ശേ​ഖ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന അ​മൂ​ല്യ​വ​സ്തു​ക്ക​ളി​ൽ ഇ​ന്ത്യ​ൻ പ​താ​ക​യും ഉ​ൾ​പ്പെ​ട്ടി​രു​ന്നു എ​ന്ന വാ​ർ​ത്ത​യാ​ണ് ഇ​ന്ത്യ​ൻ ജ​ന​ത​യ്ക്ക് അ​ഭി​മാ​നം പ​ക​രു​ന്ന​ത്. യു​എ​ഇ യു​ടെ ആ​ദ്യ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​നാ​യ ഹ​സ്‌​സ അ​ൽ മ​ൻ​സൂ​രി 2019 സെ​പ്റ്റം​ബ​ർ 25 ന് ​ത​ന്‍റെ ക​ന്നി​യാ​ത്ര​യി​ൽ ഇ​ന്ത്യ​ൻ പ​താ​ക​യും കൈ​യി​ൽ ക​രു​തി​യി​രു​ന്ന​താ​യി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ബു​ദാ​ബി മു​ഹ​മ്മ​ദ് അ​ൽ റാ​ഷി​ദ് സ്പേ​സ് സെ​ന്‍റ​റി​ന്‍റെ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സ​ലിം ഹു​മൈ​ദ് അ​ൽ മാ​രി വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സ​ഞ്ജ​യ് സു​ധീ​റു​മാ​യു​ള്ള കൂ​ട്ടി​ക്കാ​ഴ്ച​യി​ലാ​ണ് അ​ൽ മാ​രി ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.​ആ പ​താ​ക അ​ദ്ദേ​ഹം ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ​ക്ക് കൈ​മാ​റു​ക​യും ചെ​യ്തു. ഇ​ന്ത്യ​യും യു.​എ.​ഇ​യും ത​മ്മി​ൽ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ രം​ഗ​ത്ത് ന​ട​ത്തു​ന്ന കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് ഇ​രു​വ​രും ച​ർ​ച്ച ന​ട​ത്തി.​ ഈ മേ​ഖ​ല​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും ഒ​ന്നി​ച്ച്…

Read More

20 ദശലക്ഷത്തോളം അനുയായികള്‍ ! കാമുകനെ കൊലപ്പെടുത്തിയ കേസില്‍ ഇന്‍സ്റ്റഗ്രാം മോഡല്‍ കോര്‍ട്ട്‌നി ക്ലെന്നി അറസ്റ്റില്‍

ഹവായ് : സമൂഹ മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ 20 ദശലക്ഷത്തോളം അനുയായികളുള്ള പ്രശസ്ത ഇന്‍സ്റ്റാഗ്രാം മോഡല്‍ കോര്‍ട്ട്‌നി ക്ലെന്നിയെ കാമുകന്‍ കുത്തേറ്റ് മരിച്ച കേസില്‍ അറസ്റ്റു ചെയ്തു. മയാമി സ്റ്റേറ്റ് അറ്റോര്‍ണി കാതറിന്‍ ഫെര്‍ണാണ്ടസ് വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് പത്തിന് ഹാവായില്‍ വെച്ചാണ് കോര്‍ട്ട്‌നി ക്ലെന്നിയെ അറസ്റ്റു ചെയ്തത്. ഇവര്‍ക്കെതിരെ സെക്കന്റ് ഡിഗ്രി മര്‍ഡറിനു കേസെടുത്തിട്ടുണ്ട്. തുടര്‍ന്ന് ഈസ്റ്റ് ഹവായ് ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റി. ഏപ്രില്‍ മൂന്നിനു ഫ്ളോറിഡയിലെ അപ്പാര്‍ട്ട്‌മെന്‍റില്‍ പുലര്‍ച്ചെ നാലരക്കും അഞ്ചിനും ഇടയിലാണ് കാമുകനായ ക്രിസ്റ്റ്യന്‍ ടോബി ഒബംസെലി കുത്തേറ്റു മരിച്ച്. പൊലീസെത്തി ടോബിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 2020ല്‍ തുടങ്ങിയ ഇവരുടെ ബന്ധം പലപ്പോഴും പ്രശ്‌നങ്ങള്‍ നിറഞ്ഞതായിരുന്നു. ഇവര്‍ തമ്മില്‍ പലപ്പോഴും കുടുംബകലഹങ്ങള്‍ ഉണ്ടായിരുന്നതായും അറസ്റ്റ് വാറന്റില്‍ പറയുന്നു. സംഭവ ദിവസം ക്രിസ്റ്റ്യന്‍ ടോബി തന്റെ കഴുത്തിനു കുത്തിപിടിച്ചു…

Read More

പാർട്ടി കഴിഞ്ഞു രാവിലെ പുറത്തിറങ്ങിയ കെയ്‍ലി എവിടെ ? കാണാതായ പതിനാറുകാരിയെ കണ്ടെത്താൻ സഹായമഭ്യർഥിച്ചു പോലീസ്

ട്രക്കി (കലിഫോർണിയ): ശനിയാഴ്ച രാവിലെ ട്രിക്കിയിലെ പ്രൊസർ ഹൗസ്ഹോൾഡ് ക്യാംപ് ഗ്രൗണ്ടിൽ നിന്നു കാണാതായ കെയ്‌ലി റോഡ്നിയെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യർഥിച്ചു. ശനിയാഴ്ച നൂറോളം യുവതീ യുവാക്കന്മാർ പങ്കെടുത്ത പാർട്ടി കഴിഞ്ഞു രാവിലെ പുറത്തിറങ്ങിയ കെയ്‍ലിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോകാനാണു സാധ്യതയെന്നു പൊലീസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2013 ഹോണ്ടാ സിവിക്ക് കാറിലാണ് ഇവരെ അവസാനമായി കാണുന്നത്. കാറും ഇപ്പോൾ അപ്രത്യക്ഷമായിരിക്കുകയാണ്. 5.7 അടി ഉയരമുള്ള കൊക്കേഷ്യൻ പെൺകുട്ടിക്ക് 115 പൗണ്ട് ഭാരമുണ്ട്. ഇയർ റിങ് ഉൾപ്പെടെ നിരവധി ആഭരണങ്ങൾ ഇവർ ശരീരത്തിൽ അണിഞ്ഞിരുന്നു. ഞായറാഴ്ച ഇവരുടെ മാതാവ് മകളെ കണ്ടെത്തുന്നതിന് സഹായിക്കണമെന്നാവശ്യപ്പെട്ട വിഡിയോ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. പാർട്ടി കഴിഞ്ഞു നിരവധി പേർ ഇവർക്ക് റൈഡ് ഓഫർ ചെയ്തുവെങ്കിലും സ്വന്തം വാഹനത്തിൽ ഡ്രൈവ് ചെയ്തു പോകാനാണിഷ്ടമെന്നു കെയ്‌ലി പറഞ്ഞതായി ഇവരുടെ കൂട്ടുകാരി സാമി സ്മിത്ത്…

Read More

നൂറ് മൈല്‍ വേഗതയില്‍ ഓടിച്ച കാറിടിച്ച് പൂര്‍ണ ഗര്‍ഭിണിയുള്‍പ്പടെ ആറുപേര്‍ കൊല്ലപ്പെട്ട സംഭവം: നഴ്‌സ് അറസിറ്റില്‍

കലിഫോര്‍ണിയ: നൂറുമൈല്‍ വേഗത്തില്‍ കാര്‍ ഓടിക്കുകയും, റെഡ് സിഗ്നലില്‍ നിര്‍ത്താതെ മുന്നോട്ടുപോയ കാര്‍ പല വാഹനങ്ങളെ ഇടിക്കുകയും ചെയ്തതിനെതുടര്‍ന്ന് പൂര്‍ണ ഗര്‍ഭിണിയുള്‍പ്പടെ ആറു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഹൂസ്റ്റണില്‍ നിന്നുള്ള ട്രാവലിംഗ് നഴ്‌സ് അറസ്റ്റിലായതായി കലിഫോര്‍ണിയ പോലീസ് അറിയിച്ചു. നിക്കോള്‍ എല്‍ലിന്‍റനാണ് (27) അറസ്റ്റിലായത്. ലോസ്ആഞ്ചലസില്‍ വച്ചായിരുന്നു അപകടം സംഭവിച്ചത്. ആണ്‍ സുഹൃത്തുക്കളുമായി വഴക്കുണ്ടാക്കിയശേഷം മദ്യപിച്ച് അതിവേഗം മേഴ്‌സിഡസ് വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് അധികൃതര്‍ വെളിപ്പെടുത്തി. വിന്‍ഡ്‌സര്‍ ഹില്‍ ഇന്റര്‍നാഷണല്‍ സെക്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലാണ് ആദ്യം ഇടിച്ചത്. ഈ കാറിലുണ്ടായിരുന്ന എട്ടുമാസം ഗര്‍ഭിണിയായ സ്ത്രീയും, ഒരു വയസുള്ള കുട്ടിയും, ഇവരുടെ ആണ്‍സുഹൃത്തും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. പിന്നെയും അഞ്ചു വാഹനങ്ങളില്‍ക്കൂടി ഇടിച്ചശേഷമാണ് കാര്‍ നിന്നത്. ഈ വാഹനത്തിലുണ്ടായിരുന്ന മൂന്നുപേരും കൊല്ലപ്പെട്ടു. ആറോളം പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. കാര്‍ ഓടിച്ചിരുന്ന നഴ്‌സിന് കാര്യമായ പരിക്കേറ്റില്ല.…

Read More

അവിടെ നില്‍ക്കുന്നത് പിശാചാണ്..! രണ്ട് പെണ്‍മക്കളെ കൊന്ന പിതാവിനു നേരെ വിരല്‍ ചൂണ്ടി മാതാവ്

ഡാളസ്: ‘അതാ അവിടെ നില്‍ക്കുന്നത് പിശാചാണ്’ വ്യത്യസ്ത മതസ്ഥരായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവിന്റെ മുഖത്തു നോക്കി മാതാവ് പറഞ്ഞ വാക്കുകളാണിത്. കഴിഞ്ഞ ദിവസം സാക്ഷി വിസ്താരത്തിനിടെയാണ് നാടകീയ രംഗങ്ങള്‍ കോടതിയില്‍ അരങ്ങേറിയത്. കൊലപാതകം നടന്ന 2008 ജനുവരി ഒന്നിനുശേഷം ആദ്യമായാണ് യാസര്‍ സെയ്ദിനെ ഭാര്യ പട്രീഷ ഓവന്‍സ് മുഖാമുഖം കാണുന്നത്. ഇയാള്‍ക്കു നേരെ കോടതി മുറിയില്‍ വിരല്‍ ചൂണ്ടി രോഷത്തോടെയായിരുന്നു പട്രീഷയുടെ വാക്കുകള്‍. അമീന (18), സാറ (17) എന്നീ രണ്ടു പെണ്‍കുട്ടികളാണ് വെടിയേറ്റു മരിച്ചത്. ഈ മാസം ഒന്നിനാണ് കേസ് വിസ്താരം ആരംഭിച്ചത്. മൂന്നാം ദിവസം ഡാലസ് ഫ്രാങ്ക് ക്രൗലി കോര്‍ട്ടിനുള്ളിലാണ് വികാരവിക്ഷോഭം ഉണ്ടായത്. കൊലപാതകത്തിനുശേഷം അപ്രത്യക്ഷമായ യാസര്‍ സെയ്ദിനെ ഭാര്യ പട്രീഷ ഓവന്‍സ് പിന്നീട് ഡിവോഴ്‌സ് ചെയ്തിരുന്നു. 12 വര്‍ഷത്തിനു ശേഷമാണ് ഇയാള്‍ പിടിയിലായത് (2020ല്‍).…

Read More