ഇ​റാ​ഖി​ൽ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്തം; മ​ര​ണ​സം​ഖ്യ 50 ക​ട​ന്നു

  ബാ​ഗ്ദാ​ദ്: ഇ​റാ​ഖി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​മ്പ​ത് ക​ട​ന്നു. തെ​ക്ക​ന്‍ ന​ഗ​ര​മാ​യ നാ​സി​രി​യ​യി​ലെ അ​ല്‍ ഹു​സൈ​ന്‍ ആ​ശു​പ​ത്രി​യി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​മു​ണ്ട്. കോ​വി​ഡ് ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി വൈ​കി തീ ​നി​യ​ന്ത്ര​വി​ധേ​യ​മാ​ക്കി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഓ​ക്സി​ജ​ൻ ടാ​ങ്ക് പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക​വി​വ​രം. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യു​ടെ പു​റ​ത്ത് പ്ര​തി​ഷേ​ധം ന​ട​ന്നു.

Read More

ആശയം നൽകൂ, സമ്മാനം നൽകാം! ആശയസമാഹരണ യജ്ഞവുമായി അഗ്നിശമന സേന

അബുദാബി : അഗ്‌നിസുരക്ഷയ്‌ക്ക്‌ പുതിയ ആശയം നൽകിയാൽ സമ്മാനം. അഗ്നിബാധ തടയുന്നതിനും സുരക്ഷയുറപ്പാക്കുന്നതിനും വേറിട്ട ബോധവത്കരണ ആശയങ്ങൾ നൽകുന്നവർക്കാണ് അബുദാബി സിവിൽ ഡിഫൻസ് സമ്മാനം നൽകുന്നത്. സ്കൂൾ, കോളേജ്, യൂണിവേഴ്‌സിറ്റി വിദ്യാർഥികൾക്ക് വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. സുരക്ഷാബോധവത്കരണ സന്ദേശം വ്യക്തമാക്കുന്ന ‘ബോധവത്കരണ ക്ലിപ്പ്’ 2021 ഓഗസ്റ്റ് 10- നുമുമ്പായിട്ടാണ് സമർപ്പിക്കേണ്ടത്. ഒന്നാംസ്ഥാനം നേടുന്നവർക്ക് 15,000 ദിർഹമാണ് സമ്മാനം. രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം 10,000, 5000 ദിർഹംവീതവും സമ്മാനം ലഭിക്കും. സുരക്ഷിതവും സുസ്ഥിരവുമായ സാമൂഹികാന്തരീക്ഷം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സാമൂഹിക പങ്കാളിത്തത്തിൽ ആശയങ്ങൾ സ്വീകരിക്കുന്നതെന്ന് സിവിൽ സിവിൽ ഡിഫൻസ് അറിയിച്ചു. റിപ്പോർട്ട്: അനിൽ സി ഇടിക്കുള

Read More

14 ദിവസം കഴിഞ്ഞതിനുശേഷം..! ഈ ഇന്ത്യക്കാര്‍ക്ക് നേരിട്ട് പ്രവേശനം അനുവദിക്കില്ലെന്ന് റിപ്പോർട്ടുകൾ

കുവൈറ്റ് സിറ്റി: രാജ്യത്തേക്ക് വിദേശികള്‍ക്ക് ഓഗസ്റ്റ് ഒന്നു മുതൽ പ്രവേശനം അനുവദിക്കുമെങ്കിലും ഇന്ത്യയില്‍ നിന്നും നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുവാനുള്ള സാധ്യത മങ്ങുന്നു. ഇതുസംബന്ധിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. കുവൈറ്റ് അംഗീകൃത പൂർണവാക്സിൻ സ്വീകരിച്ചവരെയാണ് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുക. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം കുവൈറ്റിലേക്ക് യാത്രാനുമതിയുള്ള രാജ്യങ്ങളിൽ 14 ദിവസം കഴിഞ്ഞതിനുശേഷം രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാമെന്നാണ് ഡിജിസിഎ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇന്ത്യയിൽ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിലാണ് ഡിജിസിഎ നടപടിയെന്ന് കരുതുന്നു. ഇതോടെ ഇന്ത്യയിൽ നിന്നും കുവൈറ്റിലേക്ക് മടങ്ങിവരുന്ന ആയിരക്കണക്കിന് പ്രവാസികളുടെ യാത്രയാണ് പ്രതിസന്ധിയിലായിരിക്കുന്നത്. റിപ്പോർട്ട്: സലിം കോട്ടയിൽ

Read More

ബാറില്‍ മദ്യപിച്ച് ബഹളംവെച്ചു, സുരക്ഷാജീവനക്കാര്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു! പരിക്കേറ്റയാള്‍ക്ക് 41 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം

ഇല്ലിനോയ്‌സ് (യോര്‍ക്ക് വില്ലി): യോര്‍ക്ക് വില്ലി പ്ലാനോ ബാറില്‍ മദ്യപിച്ച് ബഹളംവെച്ച മറീന്‍ വെറ്ററന്‍ ലോഗന്‍ ബ്ലാന്റിനെ സുരക്ഷാജീവനക്കാര്‍ പുറത്തേക്ക് വലിച്ചെറിഞ്ഞതിനെ തുടര്‍ന്നു ശരീരത്തിന് തളര്‍ച്ച ബാധിച്ചതിന് നഷ്ടപരിഹാരമായി 41 മില്യന്‍ ഡോളര്‍ നല്‍കണമെന്നു ജൂറി വിധിച്ചു. കൗണ്ടിയുടെ ചരിത്രത്തില്‍ ഇത്രയും വലിയ നഷ്ടപരിഹാരം നല്‍കുന്ന ആദ്യ കേസാണിത്. 2015-ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ലോഗന്‍ ബാറിലെത്തി മദ്യപിക്കുകയും അവിടെയുള്ളവരുമായി തര്‍ക്കിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സുരക്ഷാജീവനക്കാര്‍ ഇയാളെ പുറത്താന്‍ ശ്രമിച്ചു. ഇതില്‍ ഒരു സുരക്ഷാജീവനക്കാരന്‍ ലോഗനെ കൈയ്യിലെടുത്ത് പുറത്തേക്ക് വലിച്ചെറിഞ്ഞു. വീഴ്ചയില്‍ കഴുത്തിലെ കശേരു തകര്‍ന്ന് അരയ്ക്കു താഴെ തകരുകയും ചെയ്തു. കഴിഞ്ഞ ആറു വര്‍ഷമായി വീല്‍ ചെയറില്‍ കഴിയുന്ന ലോഗനെ ശുശ്രൂഷിക്കുന്നതിന് ഒരു ഫുള്‍ടൈം കെയര്‍ ടേക്കറെ നിയമിക്കേണ്ടതുണ്ടെന്നും, ഭാവിയില്‍ ജോലി ചെയ്ത് ജീവിക്കാനാവില്ലെന്നും ജൂറി കണ്ടെത്തി. ബാറില്‍ താന്‍ ബഹളം വച്ചിട്ടില്ലെന്നു ലോഗന്‍ കോടതിയില്‍ വാദിച്ചെങ്കിലും…

Read More

ബ​ലി പെ​രു​ന്നാ​ൾ; യു​എ​ഇ​യി​ലെ സ്വ​കാ​ര്യ​മേ​ഖ​ല​യ്ക്ക് നാ​ല് ദി​വ​സ​ത്തെ അ​വ​ധി

ദു​ബാ​യ്: യു​എ​ഇ​യി​ലെ സ്വ​കാ​ര്യ മേ​ഖ​ല​യ്ക്ക് നാ​ല് ദി​വ​സ​ത്തെ അ​വ​ധി. ബ​ലി​പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് മാ​ന​വ വി​ഭ​വ​ശേ​ഷി സ്വ​ദേ​ശി​വ​ത്ക​ര​ണ മ​ന്ത്രാ​ല​യം അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. ജൂ​ലൈ 19 മു​ത​ല്‍ 22 വ​രെ​യാ​ണ് അ​വ​ധി. ഈ ​അ​വ​ധി ദി​ന​ങ്ങ​ളി​ല്‍ എ​ല്ലാ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലും ക​മ്പ​നി​ക​ളി​ലും ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്ക് ശ​മ്പ​ള​ത്തോ​ടെ​യു​ള്ള അ​വ​ധി​യാ​യി​രി​ക്കും.

Read More

ജൂലൈ 15 മുതൽ നിരോധനം പിൻവലിക്കുമെന്ന്‌ പ്രതീക്ഷ! ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് വിമാനകന്പനികൾ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

ദുബായ്: ഇന്ത്യയിൽനിന്നും ദുബായിലേക്കുള്ള വിമാന സർവീസിന് യുഎഇ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ താത്കാലിക വിലക്ക് തുടരുന്നതിനിടയിലും ഇന്ത്യയിൽനിന്നുള്ള ചില വിമാനകന്പനികൾ സീറ്റ് ബുക്കിംഗ് ആരംഭിച്ചതായി റിപ്പോർട്ടുകൾ. ജൂലൈ 15 മുതൽ നിരോധനം പിൻവലിക്കുമെന്ന പ്രതീക്ഷയിലാണ് വിമാനകന്പനികൾ. വിവിധ വിമാനകമ്പനികളുടെ വെബ്‌സൈറ്റ് പ്രകാരം നിരവധി ഇന്ത്യൻ നഗരങ്ങളിൽ നിന്നുള്ള ഫ്ലൈറ്റ് ബുക്കിംഗ് ജൂലൈ 15 മുതൽ ആരംഭിച്ചതായാണ് വിവരം. എമിറേറ്റുകളിലെ ഇക്കോണമി ക്ലാസ് ടിക്കറ്റുകൾ മുഴുവനും വിറ്റുപോയി. ജൂലൈ 16 ലെ എമിറേറ്റ്സ് ബിസിനസ്, ഫസ്റ്റ് ക്ലാസ് എന്നിവയുടെ ടിക്കറ്റ് നിരക്ക് യഥാക്രമം 7,500 ദിർഹവും (148,900 രൂപ), 8,147 ദിർഹ (165,353 രൂപ). വുമാണ്. ഫ്ലൈ ദുബായിയുടെ ടിക്കറ്റ് ബുക്കിംഗ് ജൂലൈ 27 ന് ആരംഭിക്കും. എയർലൈനിലെ ഇക്കോണമി ക്ലാസ് ടിക്കറ്റ് നിരക്ക് 1,645 ദിർഹം (33,892 രൂപ). ആണ്. വിസ്താര എയർലൈൻസിന്‍റെ വെബ്‌സൈറ്റിൽ മുംബൈ-ദുബായ് ടിക്കറ്റ്…

Read More

പെരുമ്പാമ്പിനെ പിടികൂടുന്നവര്‍ക്കു 10,000 ഡോളര്‍ സമ്മാനം! ഇതിനകം 450 പേര്‍ രജിസ്റ്റര്‍ ചെയ്തു

ഫ്‌ളോറിഡ: എവര്‍ഗ്ലെയ്ഡില്‍ പെരുകികൊണ്ടിരിക്കുന്ന ബര്‍മീസ് പെരുമ്പാമ്പുകളെ പിടികൂടുന്നതിനുള്ള മത്സരത്തിനു വെള്ളിയാഴ്ച തുടക്കം കുറിച്ചു. മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഇതിനകം 450 പേര്‍ രജിസ്റ്റര്‍ ചെയ്തു. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പെരുമ്പാമ്പുകളെ പിടികൂടുന്നവര്‍ക്ക് 10,000 ഡോളര്‍ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്. ബര്‍മീസ് പൈതോണ്‍ ഫ്‌ളോറിഡായുടെ സ്വന്തമല്ല. ഇവ പെരുകുന്നത് മറ്റു ജീവികളെ ദോഷകരമായി ബാധിക്കും. അതിനാലാണ് ഇവയെ പിടികൂടി നശിപ്പിക്കുന്നതിന് അനുമതി നല്‍കിയിരിക്കുന്നത്. 2000 മുതല്‍ ഫ്‌ളോറിഡാ സംസ്ഥാനത്തു നിന്നും 13,000 ബര്‍മീസ് പൈതോണിനെ പിടികൂടി നശിപ്പിച്ചിട്ടുണ്ട്. ഫ്‌ളോറിഡാ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷനാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. ഫ്‌ളോറിഡയിലെ എവര്‍ഗ്ലെയ്ഡ് പെരുമ്പാമ്പുകളുടെ പറുദീസയായിട്ടാണ് അറിയപ്പെടുന്നത്. നൂറുകണക്കിനു പെരുമ്പാമ്പുകളെ ഇവിടെ നിന്നു പിടികൂടാനാകുമെന്നാണു കരുതുന്നത്. റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

Read More

മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​ന​മാ​യി ഡോ. ​ഹി​ലാ​ൽ ഹ​നീ​ഫ

ഡ​ബ്ലി​ൻ: സ്ലൈ​ഗോ യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ൽ ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച ഡോ​ക്ട​ർ(​ഒൗ​ട്ട്സ്റ്റാ​ൻ​ഡിം​ഗ് എ​ൻ​സി​എ​ച്ച്ഡി ഓ​ഫ് ദി ​ഇ​യ​ർ) അ​വാ​ർ​ഡ് നേ​ടി ഡോ. ​ഹി​ലാ​ൽ ഹ​നീ​ഫ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും പ്ര​ത്യേ​കി​ച്ച് അ​യ​ർ​ല​ൻ​ഡി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും അ​ഭി​മാ​ന​മാ​യി. മ​ഹാ​മാ​രി​യെ ശ​ക്ത​മാ​യും ശാ​സ്ത്രീ​യ​മാ​യും നേ​രി​ടു​ന്ന അ​യ​ർ​ല​ൻ​ഡി​ലെ സ്ലൈ​ഗോ യൂ​ണി​വേ​ഴ്സി​റ്റി ഹോ​പ്സി​റ്റ​ലി​ൽ സീ​നി​യ​ർ മെ​ഡി​ക്ക​ൽ ര​ജി​സ്ട്രാ​ർ പ​ദ​വി​യി​ൽ ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കോ​വി​ഡ് അ​സെ​സ്‌​സ്മെ​ന്‍റ് യൂ​ണി​റ്റി​ന് നേ​തൃ​ത്വം ന​ൽ​കി​വ​രു​ന്ന ഡോ. ​ഹി​ലാ​ൽ പ്ര​ശം​സ​നീ​യ​മാ​യ സേ​വ​ന മി​ക​വ് കാ​ഴ്ച​വ​ച്ച​തി​നാ​ണ് യൂ​ണി​വേ​ഴ്സി​റ്റി ഹോ​പ്സി​റ്റ​ലി​ലെ മെ​ഡി​ക്ക​ൽ ഫാ​ക്ക​ൽ​റ്റി അ​ദ്ദേ​ഹ​ത്തെ വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള അ​വാ​ർ​ഡ് ന​ൽ​കി അം​ഗീ​ക​രി​ച്ച​ത്. ഒ​രു ഇ​ന്ത്യ​ൻ ഡോ​ക്ട​ർ​ക്ക് അ​യ​ർ​ല​ൻ​ഡി​ൽ ആ​ദ്യ​മാ​യി ല​ഭി​ക്കു​ന്ന അ​വാ​ർ​ഡാ​ണി​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ചു​ള്ള ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ ഡ​യ​റ​ക്ട​ർ ഓ​ഫ് പോ​സ്റ്റ്ഗ്രാ​ജു​വേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ൻ & റി​സ​ർ​ച് , ഫെ​ലോ ഓ​ഫ് റോ​യ​ൽ കോ​ളേ​ജ് ഓ​ഫ് ഫി​സി​ഷ്യ​ൻ​സ് പ്രൊ​ഫ​സ​ർ കാ​ത​റി​ൻ മെ​ക്ഹ്യൂ​ഗ് ഡോ. ​ഹി​ലാ​ലി​ന് അ​വാ​ർ​ഡ്…

Read More

കൊ​റോ​ണ ’ലാം​ഡ’ വേ​രി​യ​ന്‍റി​ൽ യൂ​റോ​പ്പ് ആ​ശ​ങ്ക​യു​ടെ മു​ൾ​മു​ന​യി​ൽ! ജ​ർ​മ​നി​യി​ൽ കൊ​റോ​ണ വൈ​റ​സി​ന്‍റെ ഡെ​ൽ​റ്റ വ​ക​ഭേ​ദം അ​തി​വേ​ഗം പ​ട​രു​ന്നു

ബെ​ർ​ലി​ൻ: കൊ​റോ​ണ വൈ​റ​സി​ന്‍റെ ഡെ​ൽ​റ്റ വ​ക​ഭേ​ദം അ​തി​വേ​ഗം പ​ട​രു​ക​യാ​ണ് ജ​ർ​മ​നി​യി​ൽ. എ​ന്നാ​ൽ, വാ​ക്സി​നേ​ഷ​നുള്ള അവസരങ്ങൾ കഴിവതും വിനിയോഗിക്കാത്ത പ്ര​വ​ണ​ത വ​ർ​ധി​ച്ചു​വ​രു​ക​യും ചെ​യ്യു​ന്നു. വാ​ക്സി​നേ​ഷ​നോ​ട് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ള​ർ​ന്നു വ​രു​ന്ന വി​മു​ഖ​ത അ​ക​റ്റു​ന്ന​തി​ന് വി​വി​ധ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് സ​ർ​ക്കാ​ർ തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പോ​സ്റ്റ​റു​ക​ളും ടി​വി പ​ര​സ്യ​ങ്ങ​ളും ഓ​ണ്‍​ലൈ​ൻ പ​ര​സ്യ​ങ്ങ​ളും ന​ൽ​കു​ന്ന​തി​നാ​യി 25 മി​ല്യ​ൻ യൂ​റോ​യും ചെ​ല​വാ​ക്കി​ക്ക​ഴി​ഞ്ഞു. നി​ല​വി​ൽ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളി​ൽ 56 ശ​ത​മാ​നം പേ​രാ​ണ് ആ​ദ്യ ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, ര​ണ്ടു ഡോ​സും സ്വീ​ക​രി​ച്ച​ത് 39 ശ​ത​മാ​നം പേ​ർ മാ​ത്രം. 60-65 ശ​ത​മാ​നം പേ​രെ​ങ്കി​ലും ര​ണ്ടു ഡോ​സ് വാ​ക്സി​നും സ്വീ​ക​രി​ച്ചാ​ൽ മാ​ത്ര​മേ വൈ​റ​സ് ബാ​ധ​യ്ക്കെ​തി​രേ സാ​മൂ​ഹി​ക പ്ര​തി​രോ​ധം ആ​ർ​ജി​ക്കാ​ൻ സാ​ധി​ക്കൂ എ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. പു​തി​യ കോ​വി​ഡ് വേ​രി​യ​ന്‍റ് ഡെ​ൽ​റ്റ യൂ​റോ​പ്പി​ലെ​ത്തു​ന്പോ​ൾ ജ​ർ​മ​നി​യി​ലെ അ​ണു​ബാ​ധ നി​ര​ക്ക് അ​ൽ​പ്പം ഉ​യ​രു​ക​യാ​ണ്. തെ​ക്കേ അ​മേ​രി​ക്ക​യി​ൽ ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യ​തും ഇ​പ്പോ​ൾ…

Read More

വ്യാ​ജ പാ​സ്പോ​ട്ട് ക​ണ്ടെ​ത്താ​ൻ 15 സെ​ക്ക​ൻ​ഡു​ക​ൾ മ​തി​! ദു​ബാ​യ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എത്തുന്നവര്‍ ശ്രദ്ധിക്കുക…

ദു​ബാ​യ്: മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 2599 വ്യാ​ജ പാ​സ്പോ​ർ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യി ദു​ബാ​യ് ജി​ഡി​ആ​ർ​എ​ഫ്എ വെ​ളി​പ്പെ​ടു​ത്തി. സം​ശ​യം തോ​ന്നി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച 60622 പാ​സ്പോ​ർ​ട്ടു​ക​ളി​ൽ നി​ന്നാ​ണ് ഇ​ത്ര​യ​ധി​കം വ്യാ​ജ നി​ർ​മി​ത പാ​സ്പോ​ർ​ട്ട് പി​ടി​ച്ചെ​ടു​ത്ത​ത്. ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നു യാ​ത്ര​ക്കാ​ർ വ​ന്നു പോ​കു​ന്ന ദു​ബാ​യ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഏ​തെ​ങ്കി​ലും ഒ​രു പാ​സ്പോ​ർ​ട്ടി​ന്‍റെ കാ​ര്യ​ത്തി​ൽ സം​ശ​യം തോ​ന്നി​യാ​ൽ വെ​റും 15 സെ​ക്ക​ൻ​ഡു​ക​ൾ കൊ​ണ്ട് അ​ത് വ്യാ​ജ​മാ​ണോ എ​ന്ന് തി​രി​ച്ച​റി​യു​ന്ന സം​വി​ധാ​നം ജെ​ഡി​ആ​ർ​എ​ഫ്എ​യു​ടെ ഡോ​ക്യു​മെ​ന്‍റ് എ​ക്സാ​മി​നേ​ഷ​ൻ സെ​ന്‍റ​റി​ൽ ഉ​ണ്ടെ​ന്നു അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി. എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലെ​യും പാ​സ്പോ​ർ​ട്ടു​ക​ളി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന സു​ര​ക്ഷാ ഘ​ട​ക​ങ്ങ​ളെ​യും പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യാ​കും വ്യാ​ജന്മാ​രെ ക​ണ്ടെ​ത്തു​ന്ന​ത്. റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള

Read More