സ്റ്റാറ്റൻഐലൻഡ്: 1996 ൽ ഫെഡറൽ ലൂവിസിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട ഗ്രാന്റ് വില്യംസിനെ നിരപരാധി എന്നു കണ്ടെത്തിയതിനെതുടർന്നു വിട്ടയയ്ക്കാൻ ജൂലൈ 22 നു റിച്ച്മോണ്ട് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി മൈക്കിൾ മക്ക്മോഹൻ ഉത്തരവിട്ടു. വർഷങ്ങൾ നീണ്ടു നിന്ന അന്വേഷണങ്ങൾക്കും സാക്ഷി വിസ്താരത്തിനും ശേഷമാണ് 23 വർഷത്തെ ജയിൽവാസത്തിനു ശേഷം വില്യംസിനു മോചനം ലഭിച്ചത്. കൺവിക്ഷൻ ഇന്റഗ്രിറ്റി റിവ്യു യൂണിറ്റാണ് പുതിയ തെളിവുകൾ കണ്ടെത്തി ഗ്രാന്റ് വില്യംസ് അല്ല കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയത്. ഞാൻ തെറ്റ് ചെയ്തിട്ടില്ലെന്നുറപ്പാണ്, ഇതു ഞാൻ എന്റെ സഹതടവുകാരോടും പറഞ്ഞിരുന്നു. ഒരു ദിവസം ഞാൻ നിരപരാധിയായി പുറത്തുവരും. ഇന്ന് അത് സാധ്യമായിരിക്കുന്നു. – ജയിൽ വിമോചിതനായ വില്യംസ് പ്രതികരിച്ചു. നമ്മുടെ നീതിന്യായ വ്യവസ്ഥ എന്റെ കേസിൽ തീർത്തും പരാജയമായിരുന്നുവെന്നും വില്യംസ് പറഞ്ഞു. 1996 ഒക്ടോബർ 11 ന് ലുവിസിനെ വെടിവച്ചു…
Read MoreCategory: NRI
കുളിക്കുന്നതും വസ്ത്രം മാറുന്നതും ട്രാൻസ്ജൻഡർമാരുടെ സാന്നിധ്യത്തിൽ!ശസ്ത്രക്രിയയിലൂടെ സ്ത്രീകളായവരെ സ്ത്രീകളുടെ ജയിലിൽ നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് ലൊസ്യൂട്ട്
തൽഹാസി (ഫ്ലോറിഡ):∙ ജന്മനാ പുരുഷന്മാരായിരുന്നവർ ശസ്ത്രക്രിയയിലൂടെ സ്ത്രീകളായശേഷം (ട്രാൻസ്ജൻഡർ) സ്ത്രീകൾക്കു മാത്രമുള്ള ഫെഡറൽ ജയിലുകളിൽ കഴിയുന്നത് ചോദ്യം ചെയ്ത് രണ്ടു സഹതടവുകാർ നോർത്തേൺ ഡിസ്ട്രിക്റ്റ് ഓഫ് ഫ്ലോറിഡ തലഹാസി ഡിവിഷനിൽ ലൊസ്യൂട്ട് ഫയൽ ചെയ്തു. ക്രിസ്ത്യൻ ബ്ലാക്ക് കൺസർവേറ്റീവുകളായ റോണ്ടാ ഫ്ലമിംഗ്സ്, കറ്റോറിയൊ ഗ്രീൻ എന്നിവരാണ് തങ്ങൾക്ക് ഭരണഘടന അനുവദിക്കുന്ന നിരവധി അവകാശങ്ങൾ ഫെഡറൽ ബ്യൂറോ ഓഫ് പ്രിസൻസ് ലംഘിക്കുന്നു എന്നു ചൂണ്ടികാട്ടി കോടതിയെ സമീപിച്ചിരിക്കുന്നത്. പുരുഷന്മാരായ ട്രാൻസ്ജൻഡറുമായി 24 മണിക്കൂറും ജയിലിൽ ഒരുമിച്ചു കഴിയുകയെന്നത് ഭയം ഉളവാക്കുന്നതാണെന്നും സ്ത്രീകളുടെ സ്വകാര്യതയെ ചോദ്യം ചെയ്യുന്നതാണെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. കുളിക്കുന്നതും വസ്ത്രം മാറുന്നതും ട്രാൻസ്ജൻഡർമാരുടെ സാന്നിധ്യത്തിൽ ചെയ്യേണ്ടി വരുന്നത് സുരക്ഷിതത്വത്തിനു വരെ ഭീഷിണിയാണ്. സ്ത്രീകളെന്ന് അവകാശപ്പെടുന്ന പുരുഷന്മാരാണോ യഥാർഥ സ്ത്രീകളായി ജയിലിൽ കഴിയുന്നവരാണോ ഫെഡറൽ ഗവൺമെന്റിന് മുഖ്യവിഷയമെന്നും ഇവർ ചോദിക്കുന്നു. ക്രിസ്ത്യൻ വിശ്വാസികളായ തടവുകാർക്ക് തങ്ങളുടെ വിശ്വാസത്തെ പോലും…
Read Moreഭ്രൂണത്തിൽ രക്ത സംക്രമണം നടത്തുന്ന അപൂർവവും, അതിസൂക്ഷമവുമായ 100 ചികിത്സകൾ..! അതിസൂക്ഷ്മ ചികിത്സയിൽ നൂറിന്റെ നേട്ടവുമായി അബുദാബി കോർണിഷ് ആശുപത്രി
അബുദാബി : ഭ്രൂണത്തിൽ രക്ത സംക്രമണം നടത്തുന്ന അപൂർവവും , അതിസൂക്ഷമവുമായ 100 ചികിത്സകൾ നടത്തി അബുദാബി കോർണിഷ് ആശുപത്രി പുതിയ റിക്കാർഡ് സ്ഥാപിച്ചു. കുട്ടികൾ പിറക്കുന്നതിന് മുൻപ് തന്നെ നടത്തുന്ന ചികിത്സയിലൂടെ നിരവധി പ്രസവാനന്തര ആരോഗ്യ പ്രശ്നങ്ങളെയാണ് ഒഴിവാക്കുന്നത്. ചുവന്ന രക്താണുക്കളുടെ കുറവ് മൂലം ഗർഭസ്ഥ ശിശുവിന് വിളർച്ച നേരിടുന്നത് പ്രസവത്തിനു മുൻപ് തന്നെ കണ്ടെത്തി നടത്തുന്ന സങ്കീർണ്ണ ചികിത്സയാണ് ഭ്രൂണ രക്ത സംക്രമണം . ഈ ചികിത്സക്ക് വിധേയമാകാതെ പിറക്കുന്ന കുഞ്ഞുങ്ങൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ, രക്തസംബന്ധിയായ അസുഖങ്ങൾ എന്നിവ ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. അൾട്രാസൗണ്ട് ചിത്രങ്ങളുടെ സഹായത്തോടെ അമ്മയുടെ ഉദരത്തിലൂടെ രക്തം ഭ്രൂണത്തിലേക്കു കടത്തി വിടുന്ന അതി സങ്കീർണ ശത്രക്രിയയാണിത്. ഇത്തരം 100 ചികിത്സകൾ വിജയകരമായി പൂർത്തിയാക്കിയതിന്റെ നേട്ടത്തിലാണ് കോർണിഷ് ഹോസ്പിറ്റൽ. ജനിക്കും മുൻപ് കുട്ടികൾക്ക് നൽകുന്ന ചികിത്സകളിൽ കോർണിഷ് ആശുപത്രിക്കുള്ള പ്രാവീണ്യം തെളിയിക്കുന്ന…
Read Moreയുഎഇ യാത്ര വിലക്ക് തുടരും; ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങൾക്ക് വിലക്ക്; അറിയിപ്പുണ്ടാകുന്നത് വരെ സർവീസില്ലെന്ന് അധികൃതർ
ദുബായ്: ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ യുഎഇയിലേക്കുള്ള യാത്ര വിലക്ക് തുടരും. നിലവിലെ സ്ഥിതി തുടരുമെന്നും മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ സർവീസ് ഉണ്ടാവില്ലെന്നുമാണ് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അധികൃതർ അറിയിച്ചത്. പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ജൂലൈ 25വരെ സർവീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. 31 വരെ സർവീസില്ലെന്ന് ഇത്തിഹാദ് എയർലൈൻസും വ്യക്തമാക്കി. ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം വ്യാപിച്ചതോടെയാണ് യുഎഇ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ഏപ്രിൽ 24 ശനിയാഴ്ച മുതൽ പത്ത് ദിവസത്തേക്കാണ് യാത്രക്കാർക്ക് ആദ്യം വിലക്കേർപ്പെടുത്തിയത്. പിന്നീട് അത് മേയ് 14 വരെ നീട്ടി. നിലവിൽ മൂന്ന് മാസത്തോളമായി വിലക്ക് തുടരുന്നു.
Read Moreരണ്ടു നൂറ്റാണ്ടുകൾക്കിടയിലെ ജലപ്രളയം! ജർമനിയിൽ ഡാം തകർന്നു; 133 മരണം; 700 ആളുകളെ ഒഴിപ്പിച്ചു
ബെർലിൻ: രണ്ടു നൂറ്റാണ്ടുകൾക്കിടയിലെ ജലപ്രളയത്തിൽ ജർമനിയിൽ ഡാം തകർന്നു. ജർമനിയിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള നോർത്ത് റൈൻവെസ്ററ്ഫാളിയ സംസ്ഥാനത്തിലെ ഹെൻസ്ബർഗ് ജില്ലയിൽ ഒരു സ്ററൗഡാം തകർന്നതിനെ തുടർന്ന് സമീപപ്രദേശങ്ങളിൽ നിന്നും 700 ആളുകളെ ഒഴിപ്പിച്ചു സുരക്ഷാസങ്കേതങ്ങളിലേയ്ക്കു മാറ്റി പാർപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തുണ്ടായ കനത്ത മഴയിലും കൊടുങ്കാറ്റിലും മഞ്ഞിടിച്ചിലിലുമായി ഇതുവരെ 133 ആളുകൾക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. ഹൈൻസ്ബർഗ് ജില്ലയിൽ, കഴിഞ്ഞ ദിവസങ്ങളിൽ അതിശക്തമായ മഴയെയും കൊടുങ്കാറ്റിനെത്തുടർന്നാണ് റൂർ പ്രദേശത്തെ ഒരു ഡാം തകർന്നത്. മഴയെ തുടർന്നുണ്ടായ ഉയർന്നുവരുന്ന വെള്ളപ്പൊക്കത്തെ തടയാൻ ആളുകൾ എക്സ്കവേറ്റർ ഉപയോഗിച്ച് മണൽനിറച്ച ചാക്കുകൾ കൊണ്ട് മതിൽ കെട്ടി പ്രതിരോധിക്കുകയാണ്. ഹൈൻസ്ബർഗ് ജില്ലയിൽ മലയാളി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇത്രയും വലിയ ദുരന്തത്തിൽ ജർമനിയിലെ മലയാളികൾ എല്ലാവരും തന്നെ സുരക്ഷിതരാണ്. ഈ ജില്ലയിലാണ് ഹൈൻസ്ബർഗിലാണ് ജർമനിയിൽ ആദ്യമായി കൊറോണ റിപ്പോർട്ട് ചെയ്ത സ്ഥലം. കൊളോണ്‍ ജില്ലാ…
Read Moreഫ്ലോറിഡ ദുരന്തത്തിൽ മരിച്ച ഇന്ത്യൻ കുടുംബാംഗങ്ങളുടെ സംസ്കാരം നടത്തി! അപകടത്തിൽ മരിക്കുമ്പോൾ ഭാവന നാലുമാസം ഗർഭിണിയായിരുന്നു…
ഫ്ലോറിഡ: ഫ്ലോറിഡ സർഫ് സൈഡിൽ ബഹുനില കെട്ടിടം തകർന്ന് വീണു മരിച്ച വിശാൽ പട്ടേൽ, ഭാര്യ ഭാവന പട്ടേൽ (36) ഇവരുടെ ഒരു വയസുള്ള മകൾ എന്നിവരുടെ സംസ്കാരം ജൂലൈ 15 നു നടന്നു. തുടർന്ന് ചിതാഭസ്മം അറ്റ്ലാന്റിക് സമുദ്രത്തിൽ നിമജ്ജനം ചെയ്യുമെന്ന് ഭാവനയുടെ അടുത്ത കൂട്ടുകാരി ത്രിഷ ദേവി അറിയിച്ചു. അപകടത്തിൽ മരിക്കുമ്പോൾ ഭാവന നാലുമാസം ഗർഭിണിയായിരുന്നുവെന്നും ഇവർ പറഞ്ഞു. ഇവർക്കുവേണ്ടിയുള്ള പ്രത്യേക പ്രാർഥന ഒപ്പ ലോക്കയിലെ ശ്രീമാരിയമ്മൽ അമ്പലത്തിൽ നടന്നു. ഭാവനയുടേയും വിശാലിന്റേയും മൃതദേഹം ജൂലൈ ഒൻപതിനാണ് ലഭിച്ചത്. കുട്ടിയുടെ മൃതദേഹം 14നും ലഭിച്ചു. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും നിരവധി പേർ ഇവരുടെ സംസ്കാര ചടങ്ങുകളിൽ സംബന്ധിച്ചു. രണ്ടു വർഷം മുമ്പാണ് ഇവർ തകർന്നു വീണ കെട്ടിടത്തിലേക്ക് താമസം മാറ്റിയത്. ന്യുജഴ്സിയിൽ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം. യുകെയിൽ കഴിഞ്ഞിരുന്ന ഭാവനയും കലിഫോർണിയയിലായിരുന്ന…
Read Moreമാസ്ക് ധരിക്കാൻ വിസമ്മതിച്ചു; യാത്രക്കാരിയുടെ മുഖത്ത് തുപ്പി യുവതി; ഒടുവില്‍ കിട്ടിയത് മുട്ടന്‍പണി
സരസോട്ട (ഫ്ലോറിഡ): സൗത്ത് വെസ്റ്റ് ഫ്ലോറിഡ ഇന്റർനാഷനൽ വിമാനത്താവളത്തിൽ ഡൽറ്റാ എയർലൈൻസ് വിമാനത്തിനുള്ളിൽ ഒരു യുവതി മാസ്ക് ധരിക്കാൻ വിസമ്മതിക്കുകയും യാത്രക്കാരുടെ മുഖത്തു തുപ്പുകയും ചെയ്തതിനെ തുടർന്ന് പോലീസ് എത്തി അറസ്റ്റു ചെയ്തു. ജൂലൈ 14 നായിരുന്നു സംഭവം. 23 വയസുള്ള അഡിലെയ്ഡ് ക്രൊവാംഗിനെയാണ് പോലീസ് അറസ്റ്റു ചെയ്ത് ലീ കൗണ്ടി ജയിലിൽ അടച്ചത്. ഇവർക്ക് 65000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. മാസ്ക്ക് ധരിക്കാതിരുന്ന അഡ്ലെയ്ഡിനോടു മാസ്ക്ക് ധരിക്കാൻ വിമാന ജോലിക്കാർ ആവശ്യപ്പെട്ടുവെങ്കിലും അനുസരിച്ചില്ല. മാത്രമല്ല ഇവർ വാതിലിനു സമീപം ഇരിക്കുകയും സഹയാത്രക്കാരുടെ മുഖത്തു തുപ്പുകയും ചെയ്തതായി പോലീസ് പറയുന്നു. ഒടുവിൽ ക്യാപ്റ്റൻ എത്തി ഇവരെ വിമാനത്തിൽ നിന്നും പുറത്താക്കാൻ ആവശ്യപ്പെട്ടുവെങ്കിലും എഴുന്നേൽക്കാൻ വിസമ്മതിച്ചു. ഇതിനെ തുടർന്നാണ് പോലീസ് എത്തിയത്. തുടർന്നു പോലീസിനോടും ഇവർ തട്ടികയറുകയും അറസ്റ്റിനെ എതിർക്കുകയും ചെയ്തു. ഒടുവിൽ ഇവരെ ബലപ്രയോഗത്തിൽ കീഴടക്കുകയും കൈവിലങ്ങണിയിച്ചു…
Read Moreകൃത്രിമ വാക്സിനേഷൻ കാർഡും വാക്സിനും വിൽപനയ്ക്ക്! ഹോമിയോ ഡോക്ടര്‍ക്ക് മുട്ടന്‍പണി
നാപ (കലിഫോർണിയ): കൃത്രിമ വാക്സിനേഷൻ കാർഡും വാക്സിനും വിൽപന നടത്തിയ ഹോമിയോ ഡോക്ടറെ അറസ്റ്റ് ചെയ്തു. അനോർത്തേണ് കലിഫോർണിയയിൽ പ്രാക്ടീസ് ചെയ്യുന്ന വനിതാ ഹോമിയോ ഡോക്ടർ ജൂലി മജിയെ (41)യാണ് അറസ്റ്റു ചെയ്തതായി മിനിസ്ട്രി ഓഫ് ജസ്റ്റിസ് വ്യക്തമാക്കി. അമേരിക്കയിൽ ആദ്യമായാണ് കൃത്രിമ വാക്സിനേഷൻ കാർഡ് നിർമിച്ചു നൽകിയതിനു ഫെഡറൽ ചാർജ് ചുമത്തി അറസ്റ്റ് ചെയ്യുന്നത്. ഹോമിയോപതി പ്രാക്ടീസ് ചെയ്യുന്നതിന് ലൈസെൻസുള്ള ജൂലി കോവിഡിനെ ആജീവനാന്തം പ്രതിരോധിക്കുവാൻ ഹോമിയോ ഗുളികകൾക്ക് കഴിയുമെന്ന് രോഗികളെ വിശ്വസിപ്പിച്ചു വിൽപന നടത്തി. ക്ലിനിക്കിൽ ചികിത്സയ്ക്കെത്തുന്ന രോഗികൾക്ക് പൂരിപ്പിക്കാത്ത സിഡിസി വാക്സിനേഷൻ കാർഡുകൾ നൽകി, അതിൽ മൊഡേണ വാക്സീൻ ലഭിച്ചതായി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായാണ് കേസ്. എഫ്സിഎ അംഗീകരിച്ച വാക്സിനേഷനെ കുറിച്ചു ജനങ്ങളിൽ ഭയം വളർത്തുന്നതിനും ഇവർ ശ്രമിച്ചതായി ആരോപണമുണ്ട്. പൊതുജനങ്ങളെ വഞ്ചിക്കുകയും, തെറ്റായ ചികിത്സ നൽകി പൊതുജനങ്ങളുടെ ജീവന് ഭീഷിണിയുയർത്തുകയും ചെയ്തതായി…
Read Moreവൃക്ക മാറിപ്പോയ സംഭവം! ഭാഗ്യത്തിനു വൃക്ക അനുയോജ്യമായിരുന്നതിനാല്‍ സ്വീകരിച്ച വ്യക്തിക്ക് കുഴപ്പമൊന്നുമില്ല; ക്ഷമ ചോദിച്ച് അധികൃതര്‍
ക്ലീവ്ലന്‍ഡ്: യുഎസിലെ ഒഹായോയിലുള്ള യൂണിവേഴ്സിറ്റി ആശുപത്രിയില്‍ ചികില്‍സയിലുണ്ടായിരുന്ന രോഗിക്കു മാറ്റിവച്ച വൃക്ക യഥാര്‍ഥത്തില്‍ മറ്റൊരു രോഗിക്കുവേണ്ടിയുള്ളതായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി. സംഭവത്തില്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ അധികൃതര്‍ മാപ്പപേക്ഷിച്ചു. ഇതിനു ഉത്തരവാദികളായ ആശുപത്രിയിലെ രണ്ടു ജീവനക്കാരെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. ജൂലൈ രണ്ടിനാണ് അര്‍ഹരായ രോഗിക്ക് ലഭിക്കേണ്ട വൃക്ക മറ്റൊരാളില്‍ ശസ്ത്രക്രിയയിലൂടെ വെച്ചുപിടിപ്പിച്ചത്. ഭാഗ്യത്തിനു വൃക്ക അനുയോജ്യമായിരുന്നതിനാല്‍ സ്വീകരിച്ച വ്യക്തിക്ക് കുഴപ്പമൊന്നുമില്ല. ആരോഗ്യം സാവകാശം വീണ്ടെടുക്കുന്നതായും ആശുപത്രി അധികൃതര്‍ പറഞ്ഞു. ജൂലൈ 12 തിങ്കളാഴ്ചയാണ് ആശുപത്രി അധികൃതര്‍ വിവരം പുറത്തുവിട്ടത്. 2021 ല്‍ ഇതുവരെ ഇവിടെ 95 വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയതായും കഴിഞ്ഞ വര്‍ഷം ഈ സംഖ്യ 194 ആയിരുന്നു. 1988 മുതല്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ 2761 വിജയകരമായി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. തെറ്റായ വൃക്ക മാറ്റിവയ്ക്കല്‍ മൂലം നേരത്തെ നല്കുവാന് നിശ്ചയിക്കപ്പെട്ട…
Read More2050ൽ കാർബൺമുക്ത ഭൂഖണ്ഡമാകുക! പെട്രോൾ കാറുകൾ 2035ൽ നിരോധിക്കാൻ ആലോചിച്ച് യൂറോപ്യൻ യൂണിയൻ
ബ്രസൽസ്: ഡീസൽ, പെട്രോൾ കാറുകൾ 2035ഓടെ നിരോധിക്കുന്നതടക്കം, കാർബൺ വാതകങ്ങളുടെ ഉത്പാദനം കുറയ്ക്കുന്നതിനു നിർദേശങ്ങൾ അടങ്ങിയ നിയമത്തിന്റെ കരട് യൂറോപ്യൻ യൂണിയൻ പുറത്തുവിട്ടു. 2050ൽ കാർബൺമുക്ത ഭൂഖണ്ഡമാകുക എന്ന ലക്ഷ്യത്തോടെയാണ് നിയമം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. പുറന്തള്ളുന്ന കാർബൺ ഡയോക്സൈഡിന്റെ തോത് അനുസരിച്ച് കന്പനികളിൽനിന്ന് പണം ഈടാക്കുക, കപ്പൽ- വിമാന ഇന്ധനങ്ങൾക്കു നികുതി ഏർപ്പെടുത്തുക, പുനരുപയോഗിക്കാൻ കഴിയുന്ന ഊർജസ്രോതസുകൾ പ്രോത്സാഹിപ്പിക്കുക, ഊർജക്ഷമത കൂട്ടാനായി കെട്ടിടങ്ങൾ നവീകരിക്കുക തുടങ്ങിയ നിർദേശങ്ങളാണ് നിയമത്തിൽ ഉള്ളത്. യൂറോപ്യൻ കമ്മീഷൻ തയാറാക്കിയ നിയമം യൂറോപ്യൻ പാർലമെന്റ് പാസാക്കണം.
Read More