ബ്രസല്‍സ്: യൂറോപ്പില്‍ ഓക്സ്ഫഡ് അസ്ട്രാ സനെക്ക വാക്സിന്റെ ഉപയോഗം താത്കാലികമായി നിർത്തിവച്ചു. ഇറ്റലി, ഡെന്മാര്ക്ക്, നോര്‍വേ, ഐസ്ലൻഡ് എന്നീ രാജ്യങ്ങളാണ് ഓക്സ്ഫഡ് വാക്സിന് കുത്തിവയ്പ്പ് താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. വാക്സിന് സ്വീകരിച്ചവരിൽ രക്തം കട്ടപിടിയ്ക്കുന്ന പ്രവണത കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. എന്നാല്‍ ആശങ്ക പെടേണ്ട ആവശ്യമില്ലെന്നും വാക്സിന് സുരക്ഷിതമാണന്നും യൂറോപ്യന്‍ മെഡിസിന് ഏജന്‍സി അറിയിച്ചു. രക്തം കട്ടപിടിക്കാന്‍ കാരണമാകുമെന്ന ഭയത്താല്‍ വിവിധ രാജ്യങ്ങള്‍ ആസ്ട്രാസെനെക്കയുടെ കോവിഡ് 19 വാക്സിന് ഉപയോഗിക്കുന്നത് അവസാനിപ്പിക്കരുതെന്ന് ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ വക്താവ് വാക്സിന് ജാബും രക്തം കട്ടപിടിക്കാനുള്ള സാധ്യതയും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നാണ് വ്യക്തമാക്കിയത്. ഇത് ഒരു മികച്ച വാക്സിന് ആണെന്നും അത് തുടര്‍ന്നും ഉപയോഗിക്കണമെന്നും വക്താവ് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു. ഏകദേശം 5 ദശലക്ഷം യൂറോപ്യന്മാര്ക്ക് ഇതിനകം തന്നെ അസ്ട്രസെനെക്ക ജാബ്…
Read MoreCategory: NRI
എനിക്ക് എന്റെ സഹോദരനെ വീണ്ടും കാണാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍..! ജോര്‍ജ് ഫ്ളോയ്ഡിന്റെ കുടുംബത്തിന് 27 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കും
മിനിയാപോളിസ്: വെള്ളക്കാരനായ പോലീസ് ഉദ്യോഗസ്ഥന്റെ കാല്‍മുട്ട് കഴുത്തില്‍ എട്ടു മിനിട്ടോളം അമര്‍ത്തിപിടിച്ചതിനെ തുടര്‍ന്നു മരണമടഞ്ഞ കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയ്ഡിന്റെ കുടുബത്തിന് 27 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്കി കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് മാര്‍ച്ച് 12 വെള്ളിയാഴ്ച ചേര്‍ന്ന മിനിയാപോളിസ് സിറ്റി കൗണ്‍സില്‍ തീരുമാനിച്ചു. തീരുമാനം ഐക്യകണ്ഠ്യേനയായിരുന്നു. എനിക്ക് എന്റെ സഹോദരനെ വീണ്ടും കാണാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഈ ഒത്തുതീര്‍പ്പ് സംഖ്യ ഞാന്‍ തിരിച്ചു നല്കിയേനെ. ജോര്‍ജ് ഫ്ളോയ്ഡിന്റെ സഹോദരന് ഫിലോനിയസ് ഫ്ളോയ്ഡ് പ്രതികരിച്ചു. മിനിസോട്ട സംസ്ഥാനത്തിനു ഞാന്‍ നന്ദി പറയുന്നു എന്റെ സഹോദരന് എന്റെ ഹൃദയത്തില്‍ ഇന്നും ജീവിക്കുന്നു. ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹത്തിലെ കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് ഈ ഫണ്ട് ഉപയോഗപ്പെടുത്തുന്നതിനുള്ള അവസരം കൂടിയാണിത് അദ്ദേഹം പറഞ്ഞു. മിനിയാപോളിസ് സിറ്റി മേയര്‍ ജേക്കബ് ഫ്രി ഫ്ളോയ്ഡിനു വേണ്ടി വാദിച്ചവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പ്രത്യേകം നന്ദി പറഞ്ഞു. പാന്‍ഡമിക്കിന്റെ മധ്യത്തിലും പ്രതിഷേധപ്രകടനം നടത്തിയവര്‍ ആത്മസംയമനം…
Read Moreയാതൊരു പ്രകോപനവുമില്ലാതെ ചെയ്തതാ..! സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നു പേര് മരിച്ചു
ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ മാര്‍ച്ച് പത്തിനു രാത്രി ഉണ്ടായ വെടിവയ്പില്‍ രണ്ടു സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടതായി ഹൂസ്റ്റണ്‍ പോലീസ് അറിയിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് വെടിവച്ചതെന്നും പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ലൂയിസ് റൂയ്സ് (21), ജെസിക്ക റൂയ്സ് (20) എന്നീ സഹോദരങ്ങള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കാറില്‍ വന്നിറങ്ങി. മറ്റു രണ്ടു പേരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. പിന്നീട് രണ്ടുപേരില്‍ ഒരാള്‍ കാറില്‍ നിന്നും തോക്കെടുത്ത് അഞ്ചുപേര്‍ക്കു നേരേയും വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ സഹോദരനും സഹോദരിയും പേരു വെളിപ്പെടുത്താത്ത 40 വയസുകാരനും സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. വെടിയേറ്റ 18 വയസുള്ള മറ്റൊരു പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ കൂടെ ഉണ്ടായിരുന്ന അഞ്ചാമന് പരിക്കേല്‍ക്കാതെ രക്ഷപെട്ടു. വെടിവയ്പു നടത്തിയ ശേഷം രക്ഷപ്പെട്ട രണ്ടു പേരെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി. സംഭവത്തെ കുറിച്ചു വിവരം…
Read Moreബൈബിൾ കത്തിച്ചതിനെ തുടർന്ന് തീപടർന്ന് വീടുകളുടെ മേൽക്കൂര അഗ്നിക്കിരയായി; യുവതി അറസ്റ്റിൽ
ടെക്സസ് : വീടിനു പുറകിലിരുന്നു യുവതി ബൈബിൾ കത്തിക്കുന്നതിനിടയിൽ തീ ആളിപ്പടർന്നു സ്വന്തം വീടും സമീപത്തുള്ള മറ്റൊരു വീടും കത്തിനശിച്ചു. മാർച്ച് 7 ഞായറാഴ്ച രാവിലെ 7.30നായിരുന്നു സംഭവം. ടെക്സസിലെ സാൻ അന്േറാണിയായിൽ സംഭവം. വീടിന്റെ വാതിലിൽ മുട്ടി തീ തീ എന്ന നിലവിളി കേട്ടുകൊണ്ടാണ് അടുത്ത വീട്ടിൽ താമസിച്ചിരുന്നവർ ഉറക്കമുണർന്നത്. തീ പിടിച്ച വിവരം ലഭിച്ചതിനെ തുടർന്നു സംഭവസ്ഥലത്ത് എത്തിച്ചേർന്ന അഗ്നിശമനസേനാഗംങ്ങൾ വളരെ പാടുപെട്ടാണ് തീ അണച്ചതെന്ന് ഫയർ ക്യാപ്റ്റൻ ജോണ്‍ ഫ്ളോറസ് പറഞ്ഞു. തീ അണക്കുന്നതിനിടയിൽ രണ്ടു വീടിന്റേയും മേൽക്കൂര കത്തിയമർന്നിരുന്നു. എന്നാൽ ആർക്കും പൊള്ളലേറ്റില്ലെന്നത് അത്ഭുതമാണെന്നും ക്യാപ്റ്റൻ പറഞ്ഞു. ഒരു ചെറിയ ബൈബിൾ തീ ഇടുന്നതിനിടയിൽ എങ്ങനെയാണ് വീടുകളിലേക്ക് ആളിപ്പടർന്നത് എന്നതിനെകുറിച്ച് വിശദീകരണം നൽകാനാവാതെ വിഷമിക്കുകയാണു ഫയർഫോഴ്സ്. ഏതായാലും ബൈബിളിനു തീയിട്ട സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ എന്തുകുറ്റമാണ് ചാർജ് ചെയ്യേണ്ടതെന്നു തീരുമാനിച്ചിട്ടില്ലെന്നും…
Read Moreകൗമാരകാരി കുളിമുറിയിൽ പ്രസവിച്ചു; അപമാനഭാരം ഒഴിവാക്കാൻ മാതാവിന്റെ തന്ത്രം; ഒടുവില്‍…
കാലിഫോർണിയ: കൗമാരകാരിയായ മകളുടെ നവജാതശിശുവിനെ ബാത്ത് ടബിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ ബിയാന്ത കൗർ ധില്ലൻ (45) എന്ന വനിതയ്ക്ക് ജീവപര്യന്തം ശിക്ഷ. പരോൾ ലഭിക്കാതെ ജീവിതകാലം മുഴുവൻ ജയിലിൽ കഴിയാനാണ് വിധി. മാർച്ച് അഞ്ചിനാണ് കോടതി ശിക്ഷ വിധിച്ചത്. 2018 നവംബർ 12നായിരുന്നു കേസിനാസ്പദമായ സംഭവം. കൗമാര പ്രായമുള്ള മകൾ ഒരു ദിവസം കുളിമുറിയിൽ കയറി ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചു വരാതിരുന്നതിനെ തുടർന്നു വാതിൽ തുറന്നു നോക്കിയപ്പോൾ കുളിമുറിയിൽ പ്രസവിച്ചു വീണ ആണ്‍കുഞ്ഞിനെയാണ് മാതാവ് കാണുന്നത്. മകളിൽ നിന്നും കുട്ടിയെ വാങ്ങി അപമാനഭാരം ഒഴിവാക്കാൻ കുട്ടിയെ ആരെയെങ്കിലും വളർത്തുവാൻ ഏൽപിക്കാം എന്ന ഉറപ്പ് നൽകി. അൽപസമയത്തിനു ശേഷം ബിയാന്ത ബാത്ത് ടബിലെ വെള്ളത്തിൽ കുട്ടിയെ താഴ്ത്തിപിടിച്ചു ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. പിന്നീട് തന്റെ ഭർത്താവിന്റെയും മരിച്ച കുഞ്ഞിന്റെ പിതാവായ 23കാരന്റെയും സഹായത്താൽ വീടിനു…
Read Moreഅപൂർവങ്ങളിൽ അപൂർവ്വം! അമ്മയായി വിസ്ഡം മുത്തശ്ശി; പുതിയ കുഞ്ഞിന് ജന്മം നൽകിയത് 70-ാം വയസില്‍
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വിസ്ഡം വീണ്ടും അമ്മയായി. 70ാം വയസിലാണ് പുതിയ കുഞ്ഞിന് ജന്മം നൽകിയിരിക്കുന്നത്. മിഡ് വേ അറ്റോളി എന്ന ദ്വീപിൽ വച്ചാണ് പക്ഷി മുത്തശ്ശി അമ്മയായത്. 1956 ലാണ് വിസ്ഡത്തിന് മുകളില്‍ പ്രായം തെളിയിക്കുന്ന ബാന്‍ഡ് പതിപ്പിച്ചത്. അഞ്ച് വയസ് പ്രായമാണ് അന്ന് അടയാളപ്പെടുത്തിയത്. 2002 ല്‍ അമേരിക്കന്‍ മത്സ്യ- വന്യജീവി വിഭാഗത്തിലെ ബയോളജിസ്റ്റ് ചാഡ്ളര് റോബിന്‍സ് കീറിപ്പറിഞ്ഞ ബാന്‍ഡുകളുള്ള പക്ഷിയെ കാണാനിടയായി. കൂടുതല്‍ പരിശോധനയിലാണ് വിസ്ഡമാണെന്ന് മനസിലായത്. അന്ന് 51 വയസായിരുന്നു വിസ്ഡത്തിന്റെ പ്രായം. പൊതുവെ 40 വയസാണ് വിസ്ഡം പക്ഷികളുടെ ആയുസ്. കടലിന് മുകളിലൂടെ ജീവിക്കുന്ന ഈ പക്ഷികള്‍ ഇണചേരാനും അടയിരിക്കാനും മാത്രമാണ് കരയില്‍ എത്താറുള്ളത്. വിസ്ഡം പക്ഷികൾ വര്‍ഷത്തില്‍ ഒരു തവണ പോലും മുട്ടയിടാത്ത സാഹചര്യങ്ങളുണ്ട്. മുപ്പതു മുതൽ 36 വരെ മുട്ടകൾ വിസ്ഡം മുത്തശ്ശി ഇട്ടിരിക്കാമെന്നാണ് നിഗനമനം..
Read Moreആദ്യ വാക്സിൻ സ്വീകരിച്ച് ഒറംഗുട്ടാൻ! മൃഗങ്ങളിൽ ആദ്യമായി കോവിഡ് വാക്സിൻ കുത്തിവച്ചു
ഇന്ത്യയിൽ കോവിഡ് വാക്സിൻ ആദ്യമായി സ്വീകരിച്ചയാൾ വൈറലായിരുന്നു. ഒരു ആശുപത്രിയിലെ ക്ലീനിംഗ് വിഭാഗത്തിൽപ്പെട്ട ആളാണ് ഇന്ത്യയിൽ ആദ്യമായി കോവിഡിനെതിരായ വാക്സിൻ സ്വീകരിച്ചത്. ഡോക്ടർമാരടക്കം പേടിച്ച് മാറിനിന്നപ്പോഴാണ് ഇയാൾ വാക്സിൻ സ്വീകരിച്ചത്. പഴയ സംഭവം എന്തിനാണ് വീണ്ടും പറഞ്ഞെതെന്നല്ലേ? ഇപ്പോൾ മൃഗങ്ങളിൽ ആദ്യമായി കോവിഡ് വാക്സിൻ കുത്തിവച്ചിരിക്കുകയാണ്. കലിഫോർണിയായിലെ സാൻ ഡീഗോ മൃഗശാലയിലുള്ള ഒന്‍പത് മൃഗങ്ങൾക്കാണ് ആദ്യ ഡോസ് കോവിഡ് വാക്സിൻ നൽകിയിരിക്കുന്നത്. നാല് ഒറംഗുട്ടാനുകളും അഞ്ച് ബോണബോസുമാണ് വാക്സിൻ സ്വീകരിച്ചത്. ഒരു വെറ്റിനറി ഫാർമസ്യൂട്ടിക്കൽ കമ്പനി തയാറാക്കിയ വാക്സിനാണ് ഇവയിൽ കുത്തിവച്ചത്. സാൻ ഡീഗോ മൃഗശാലയിലെ ചില മൃഗങ്ങളിൽ നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. നായകളിലും പൂച്ചകളിലും പരീക്ഷിച്ച ശേഷമാണ് മൃഗങ്ങൾക്ക് വാക്സിൻ നൽകിയത്.
Read Moreഓർഡറിനൊപ്പം ഉരുളക്കിഴങ്ങ് ഫ്രീ! സൗജന്യമായി നൽകുന്നത് 200 ടണ്‍ ഉരുളക്കിഴങ്ങ്
ഓണ്‍ലൈനായി ഭക്ഷണം ഓർഡർ ചെയ്യുന്പോൾ ഓഫറുകൾ സാധാരണമാണ്. എന്നാൽ പാരീസിലെ ബർഗർ കിങ് എന്ന പ്രമുഖ ഫുഡ് ചെയിൻ ബ്രാൻഡിന്റെ റസ്റ്ററന്റുകളിൽ നിന്നും എന്തു ഭക്ഷണം ഓർഡർ ചെയ്താലും ഒരു കിലോ ഉരുളക്കിഴങ്ങ് സൗജന്യമാണ്. കോവിഡും ലോക്ഡൗണും മൂലം പ്രതിസന്ധിയിലായ കർഷകരെ സഹായിക്കാനാണ് ബർഗർ കിങിന്റെ ഈ പദ്ധതി. അധികമായി വാങ്ങിയ 200 ടണ്‍ ഉരുളക്കിഴങ്ങാണ് ഇങ്ങനെ സൗജന്യമായി നൽകുന്നത്.
Read Moreമകനെ കൊലപ്പെടുത്തി പുഴയിലെറിഞ്ഞു; മാതാവും കാമുകനും അറസ്റ്റില്‍; സംഭവം ഇങ്ങനെ…
മിഡില്‍ടൗണ്‍ (ഒഹായോ): ആറു വയസുകാരനെ കൊലപ്പെടുത്തി നദിയിലെറിഞ്ഞ മാതാവിനേയും കാമുകനെയും അറസ്റ്റ് ചെയ്തതായി ഒഹായോ പോലീസ് അറിയിച്ചു. കുട്ടിയുടെ അമ്മ ബ്രിട്ടനി ഗോസ്നി(29) , കാമുകന് ജെയിംസ് ഹാമില്ട്ടന് എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച മകനെയും കൂട്ടി അമ്മ പ്രിബിള്‍ കൗണ്ടി പാര്‍ക്കില്‍ എത്തി. കുട്ടിയെ അവിടെ ഉപേക്ഷിക്കുകയായിരുന്നു ലക്ഷ്യം. കാറില്‍ നിന്നു മകനെ പാര്‍ക്കില്‍ ഇറക്കി വിട്ടശേഷം കാര്‍ മുന്നോട്ടു എടുക്കുന്നതിനിടയില്‍ മകന് നിലവിളിച്ചു കാറിന്റെ പുറകില്‍ കയറി പിടിച്ചു. തുടര്‍ന്ന് അതിവേഗത്തില്‍ കാറോടിച്ചു പോയ മാതാവ് അരമണിക്കൂറിനുശേഷം പാര്‍ക്കില്‍ തിരിച്ചെത്തിയപ്പോള്‍ തലയ്ക്കു പരുക്കേറ്റു മരിച്ചു കിടക്കുന്ന മകനെയാണു കണ്ടത്. ഉടന്‍ കുട്ടിയെ കാറില്‍ കിടത്തി മാതാവും കാമുകനും താമസിക്കുന്ന വീടിനു മുകളിലുള്ള മുറിയില്‍ കിടത്തി. അടുത്ത ദിവസം അവിടെ നിന്നു മൃതദേഹം ഇരുവരും ചേര്‍ന്നു പുഴയില്‍ കൊണ്ടുപോയി തള്ളുകയായിരുന്നു. തിങ്കളാഴ്ച രാവിലെ കുട്ടിയുടെ ശരീരം പുഴയില്‍…
Read Moreമിസൗറിയിൽ നിന്ന് കാണാതായ പിതാവിന്റേയും രണ്ടു കുട്ടികളുടെയും മൃതദേഹം കണ്ടെടുത്തു; മരണകാരണം വെളിപ്പെടുത്താതെ പോലീസ്
മിസൗറി: ഗ്രീൻ കൗണ്ടിയിൽ നിന്നു കാണാതായ പിതാവിന്റേയും രണ്ടു മക്കളുടേയും മൃതദേഹം കണ്ടെടുത്തു. വ്യാഴാഴ്ച വീട്ടിൽ നിന്നു രണ്ടു കുട്ടികളേയും കൂട്ടി കാറിൽ പുറത്തു പോകുന്പോൾ പിതാവ് ഡേരൽ പീക്കിന്റെ (40) കൈവശം റിവോൾവറും ഉണ്ടായിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു. വെള്ളിയാഴ്ചയും ഇവർ തിരിച്ചെത്താത്തതിനെ തുടർന്നാണു പോലീസിൽ വിവരം അറിയിച്ചത്. മൂന്നും നാലും വയസുള്ള കുട്ടികളാണു മരിച്ചത്. വീട്ടിൽ നിന്നു പുറപ്പെട്ടു വ്യാഴാഴ്ച ഇവർ സഞ്ചരിച്ചിരുന്ന വാഹനം മിസൗറി സ്റ്റേറ്റ് ഹൈവേ പോലീസ് കണ്ടിരുന്നു. റോഡിൽ പാർക്കു ചെയ്തിരുന്ന വാഹനത്തെ സമീപിച്ചു സഹായം ആവശ്യമുണ്ടോ എന്നു പോലീസ് തിരക്കി. പിന്നീട് കുറച്ചു സമയം കഴിഞ്ഞു അതുവഴി കടന്നു പോയ ബെന്റൻ കൗണ്ടി ഷെറിഫ് ഓഫിസിലെ ഒരു ഡപ്യൂട്ടി, ഡേരലും രണ്ടു കുട്ടികളും റോഡിലൂടെ നടന്നുപോകുന്നതായി കണ്ടു. കാർ തിരിച്ചു വരുന്നതിനിടയിൽ പിതാവും കുട്ടികളും അവിടെ നിന്നു കാട്ടിനുള്ളിലേക്കു മറഞ്ഞു.…
Read More