ലോട്ടറി വാങ്ങാൻ പണമില്ലാത്തതിന്റെ പേരിൽ കടം പറഞ്ഞ് വാങ്ങിയ ലോട്ടറിക്ക് സമ്മാനം അടിച്ച സംഭവം നിരവധിയാണ്. ജാക്ക്പോട്ട് സമ്മാനങ്ങൾ സ്വപ്നം കാണുന്ന നിരവധി ആളുകളുണ്ട്. ലോട്ടറി അടിച്ചാൽ വാങ്ങാൻ ഉദേശിക്കുന്ന വീടും കാറുമെല്ലാം പലപ്പോഴും ഇവർ സ്വപ്നം കാണാറുമുണ്ട്. എന്നാൽ ജാക്ക്പോട്ടിന്റെ ഭാഗ്യനന്പറുകൾ ഒത്തുവന്നിട്ടും പണംകിട്ടിയില്ലെങ്കിലെ അവസ്ഥ ഒന്നോർത്തു നോക്കിക്കേ? ഹെർട്ട്ഫോർഡ്ഷയറിലെ പത്തൊന്‍പതുകാരിയായ റേച്ചൽ കെന്നഡിയും ഇരുപത്തൊന്നുകാരനായ ലിയാം മക്രോഹനുമാണ് ഈ നിർഭാഗ്യ ദന്പതികൾ. ജാക്ക്പോട്ടിന്റെ നന്പറുകൾ സെറ്റ് ചെയ്തുവച്ച് ഓട്ടോമാറ്റിക്കായി പണം അടച്ച് വാങ്ങുന്ന ഒരു ആപ്പാണ് റേച്ചൽ ഉപയോഗിച്ചിരുന്നത്. ജാക്ക്പോട്ട് അടിച്ചെന്ന മെസേജ് ആപ്പിൽ എത്തിയതോടെ റേച്ചൽ സ്വപ്ന ലോകത്ത് എത്തി. കാറും വീടുമെല്ലാം സ്വപ്നം കണ്ടു. ഭർത്താവ് ലിയാമിനെയും അമ്മയേയും വീട്ടിലേക്ക് വിളിച്ചുവരുത്തി. പക്ഷെ പിന്നീടാണ് ട്വിസ്റ്റ് ഉണ്ടാകുന്നത്. ജാക്ക്പോട്ട് അടിച്ചത് ക്ലെയിം ചെയ്യാൻ സെന്ററിലേക്ക് വിളിച്ച റേച്ചലിനെ കാത്തിരുന്നത് ഒരു ഞെട്ടിക്കുന്ന…
Read MoreCategory: NRI
കോവിഡിനെ പേടിച്ച് ഓടുന്ന അച്ഛൻ..! അറിയാം വീഡിയോയ്ക്കു പിന്നിലെ സത്യം
ക്വാറന്റൈൻ സമയം വളരെ ദുർഘടമാണ്. ആരുടെയും കൂട്ടില്ലാതെ ഒറ്റയ്ക്ക് ദിവസങ്ങളോളം കഴിയുക എന്നത് വിഷമമാണ്. സിനിമ കണ്ടും പാട്ടുകേട്ടും സോഷ്യൽ മീഡിയ ഉപയോഗിച്ചും കുറച്ചു സമയം ചെലവഴിക്കാമെന്ന് കരുതിയാലും പിന്നെയും സമയം ബാക്കിയാണ്. ക്വാറന്റൈൻ സമയം പല രസകരമായ സംഭവങ്ങൾക്കും സാക്ഷിയാവേണ്ടി വന്നവരും ഉണ്ടാവും. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ക്വാറന്റൈനിൽ കഴിയുന്ന മകളെ കാണാനെത്തുന്ന അച്ഛനാണ് വീഡിയോയിലെ താരം. മകൾക്ക് കുടിക്കാനുള്ള പാനിയങ്ങളുമായാണ് അച്ഛൻ എത്തുന്നത്. എന്നാൽ പേടി കാരണം പാനിയങ്ങൾ നൽകിയ ശേഷം അച്ഛൻ ഓടുന്നതാണ് വീഡിയോയിലുള്ളത്. കോളയും പലതരം ജ്യൂസുകളുമായി പല ദിവസത്തെ സംഭമാണ് വീഡിയോയിലുള്ളത്. ടിക്ക് ടോക്ക് ഉപയോക്തവായ എമ്മ ഹസ്ലർ ആണ് വീഡിയോ പോസ്റ്റ് ചെയ്തത്. എമ്മയുടെ അച്ഛനാണ് വീഡിയോയിലെ താരം. 14 ദിവസത്തെ ക്വാറന്റൈൻ സമയം പകർത്തിയ വീഡിയോയാണിത്. ഇതുവരെ നാലു ലക്ഷത്തോളം ആളുകളാണ് വീഡിയോ…
Read Moreഅമേരിക്കൻ മലയാളികളുടെ വിവാഹ തട്ടിപ്പുകൾ വർധിക്കുന്നു! ഇരയായ പാവപ്പെട്ട ഒരു നഴ്സിംഗ് ബിരുദധാരിയായ മലയാളി പെണ്‍കുട്ടിയുടെ കഥ ഇങ്ങനെ…
ഡാളസ് : അമേരിക്കൻ മലയാളികളുടെ വിവാഹ തട്ടിപ്പുകൾ വർധിക്കുന്നതായി പരാതി ഉയരുന്നു . അടുത്തയിടെ ഒരു അമേരിക്കൻ മലയാളി യുവാവ് നടത്തിയ വിവാഹത്തട്ടിപ്പിനിരയായ പാവപ്പെട്ട ഒരു നഴ്സിംഗ് ബിരുദധാരിയായ മലയാളി പെൺകുട്ടിയുടെ കഥ കരളലിയിപ്പിക്കുന്നതാണ്. കോതമംഗലം (നെല്ലിമറ്റം) മാറാഞ്ചേരി പുത്തത്ത് എം.സി. മത്തായിയുടെ മകൻ ബെന്നി മാത്യുവാണ് വിവാഹ തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. വിസിറ്റിംഗ് വീസയിൽ അമേരിക്കയിലെ നോർത്ത് കരോളിനായിൽ എത്തിയ ബെന്നി ഒരു മലയാളി റസ്റ്ററന്റിൽ ജോലി ലഭിക്കുകയും 2014 മാർച്ച് 14ന് നോർത്ത് കരോളിനയിലെ ഓറഞ്ച് കൗണ്ടിയിൽ വച്ച് പോർട്ടോറിക്കൻ വംശജയായ വനേസ ലീ പെർഡോമോയെ വിവാഹം കഴിക്കുകയും ചെയ്തു. 2015 കണ്ടീഷണൽ ഗ്രീൻകാർഡ് ലഭിച്ച ബെന്നി മാത്യൂസ് നാട്ടിലെത്തുകയും “എം ഫോർ മാരി’ മുഖാന്തരം കൂത്താട്ടുകുളത്തെ ഒരു സാധാരണ കർഷക കുടുംബത്തിൽനിന്നും ഒരു ബിഎസ് സി നഴ്സിംഗ് പാസായ സാധു പെൻകുട്ടിയെ വിവാഹം…
Read Moreകൊറോണ കൊറോണ മ്യൂട്ടേഷന് ബി. 1.1.7; ലക്ഷണങ്ങള്‍ ഇങ്ങനെ…
ബര്‍ലിന്‍:പാന്‍ഡെമിക് ലോകത്തെ സസ്പെന്സില് നിര്‍ത്തുന്ന വൈറസ് ഇപ്പോള്‍ പലതവണ പരിവര്‍ത്തനം ചെയ്യുന്നു എന്നത് കൂടുതല്‍ ബുദ്ധിമുട്ടാക്കുന്ന സ്ഥിതിയിലേയ്ക്കാണ് നയിക്കുന്നത്. അതിനാല്‍ ഗ്രേറ്റ് ബ്രിട്ടനില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നുമുള്ള വ്യാപകമായ വകഭേദങ്ങളെക്കുറിച്ചുള്ളകൊറോണ മ്യൂട്ടേഷന് ബി.1.1.7 ന്റെ ലക്ഷണങ്ങള്‍ അല്പം വ്യത്യസ്തമായിട്ടാണ് കാണപ്പെടുന്നത്. യുകെയില്‍ ആദ്യമായി കണ്ടെത്തിയ വൈറസിന്റെ വകഭേദത്തിന്റെ ഇപ്പോള്‍ ജര്‍മനിയില്‍ ശക്തമായി വ്യാപിയ്ക്കുന്നുണ്ട്. റോബര്‍ട്ട് കോഹ് ഇന്സ്ററിറ്റ്യൂട്ട് (ആര്‍കെഐ) പറയുന്നത് അനുസരിച്ച്, ഇത്തരത്തിലുള്ള രോഗികള്‍ മിക്കപ്പോഴും ഈ ലക്ഷണങ്ങളാല്‍ കഷ്ടപ്പെടുന്നുണ്ടെന്നാണ്. അതിന്റെ അടയാളങ്ങള്‍ എന്തൊക്കെയാണ് ഗന്ധം നഷ്ടപ്പെടുന്നതും രുചി കുറയുന്നതും ഇതിലേയ്ക്കുള്ള ആദ്യഒരു ലക്ഷണമാണ്. ചുമ (40 ശതമാനം), പനി (27 ശതമാനം), മൂക്കൊലിപ്പ് (28 ശതമാനം),ഗന്ധം/രുചി (21 ശതമാനം),ന്യുമോണിയ (ഒരു ശതമാനം) തുടങ്ങിയ ലക്ഷണങ്ങളാണ് ഏറ്റവും ആദ്യം കാണപ്പെടുക. പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി അഞ്ചു/ആറു ദിവസങ്ങള്‍ക്കു ശേഷം ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളാണ് അനുഭവപ്പെടുക. ശരീരത്തിന്റെ ഉഷ്മാവ് പടിപടിയായി…
Read Moreഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിയെ കണ്ടെത്താന്‍ പോലീസ് സഹായം തേടി
ഫ്രിമോണ്ട്: ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥി അഥര്‍വ് ചിഞ്ചുവഡക്കയെ (19) കണ്ടെത്താന്‍ ഫ്രിമോണ്ട് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് പൊതുജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ചു. ഞായറാഴ്ച വൈകിട്ടാണ് അഥര്‍വിനെ അവസാനമായി മാതാപിതാക്കള്‍ കാണുന്നത്. വീട്ടില്‍ നിന്നു ഡോഗ് ഫുഡ് വാങ്ങാന്‍ പുറത്തുപോയ ശേഷം തിരിച്ചെത്തിയില്ല. ആറടി ഉയരവും 150 പൗണ്ട് തൂക്കവും ബ്രൗണ്‍ കണ്ണുകളും ഉള്ള അഥര്‍വ് ധരിച്ചിരുന്നത് മഞ്ഞ ടീഷര്‍ട്ടും ഗ്രേ ട്രാക്ക് പാന്റ്സുമായിരുന്നു. 2010 ടൊയോട്ട കാമറി ലൈസെന്‍സ് പ്ലേറ്റ് നമ്പര്‍ 6JVD754 വാഹനത്തിലാണ് അഥര്‍വ് പുറത്തേക്കു പോയത്. സാന്റാക്രൂസിലെ കലിഫോര്‍ണിയ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയായിരുന്നു. പക്ഷേ അവിടെ താമസിച്ചിരുന്നില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു.സംശയാസ്പദമായ സാഹചര്യത്തിലാണു കാണാതായതെന്നു പോലീസ് പറയുന്നു. പോലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. അഥര്‍വിനെകുറിച്ചു വിവരം ലഭിക്കുന്നവര്‍ ഫ്രിമോണ്ട് പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ (510 790 6800) നമ്പറില്‍ ബന്ധപ്പെടണമെന്ന് അഭ്യര്‍ഥിച്ചു. റിപ്പോര്‍ട്ട്: പി.പി. ചെറിയാന്
Read Moreഇങ്ങോട്ട് വരേണ്ട..! 10 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍
മസ്കറ്റ്: കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ലെബനൻ, ദക്ഷിണാഫ്രിക്ക എന്നിവയുൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് താത്കാലിക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഒമാൻ. ഒമാൻ സുപ്രീം കമ്മിറ്റിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഫെബ്രുവരി 25 വ്യാഴാഴ്ച മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. 15 ദിവസത്തേക്കാണ് ഇപ്പോൾ നിരോധനം. ടാൻസാനിയ, സിയറ ലിയോൺ, ലെബനൻ, എത്യോപ്യ, ഘാന, നൈജീരിയ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, സുഡാൻ, ഗ്വിനിയ എന്നി രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്കാണ് നിയന്ത്രണം. ഈ രാജ്യങ്ങളിലൂടെ യാത്ര ചെയ്തുവരുന്ന മറ്റ് രാജ്യങ്ങളിലെ പൗരന്മാര്ക്കും വിലക്ക് ബാധകമാണ്. എന്നാൽ, നയതത്ര ഉദ്യോഗസ്ഥര്‍, ഒമാൻ സ്വദേശികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരെയും അവരുടെ കുടുംബങ്ങളെയും വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Read Moreഎല്ലാ രാജ്യങ്ങളിൽ നിന്നുമുള്ളവർക്കും കുവൈറ്റിലേക്ക് എത്താം; കർശന കോവിഡ് നിയന്ത്രണങ്ങൾ ബാധകം; പക്ഷേ…
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്കും നേരിട്ട് പ്രവേശിക്കാന്‍ അനുമതി. ഫെബ്രുവരി 21 മുതലാണ് പ്രവേശിക്കാനാകുക. എന്നാൽ, കോവിഡ് അപകടസാധ്യത ഉയര്‍ന്ന രാജ്യങ്ങളില്‍നിന്നുള്ളവര്‍ രണ്ടാഴ്ചയും അല്ലാത്തവര്‍ ഒരാഴ്ചയും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ കഴിയണമെന്ന് വ്യവസ്ഥയുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ എന്നിവരെ ഈ വ്യവസ്ഥയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ ഒരാഴ്ച വീട്ടില്‍ നിരീക്ഷണത്തിൽ കഴിയണം.
Read Moreമേഗൻ രണ്ടാമതും ഗർഭിണി! ഹാരി രാജകുമാരനും മേഗനും രാജകീയ പദവികൾ ഏറ്റെടുക്കില്ല
ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബാംഗങ്ങൾക്കുള്ള പ്രത്യേക പദവികൾ ഹാരി രാജകുമാരനും ഭാര്യ മേഗനും ഏറ്റെടുക്കില്ലെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. ഹാരിയും മേഗനും രാജകീയപദവികളിൽ തുടരില്ലെന്ന് എലിസബത്ത് രാജ്ഞിക്കുവേണ്ടിയുള്ള, കൊട്ടാരത്തിന്റെ പ്രസ്താവനയിലാണ് അറിയിച്ചിരിക്കുന്നത്. രാജകീയ പദവികളിൽനിന്ന് ഒഴിയാൻ ഹാരിയും മേഗനും തീരുമാനിച്ചതിനെത്തുടർന്ന് ഒരു വർഷത്തെ സമയപരിധി അനുവദിച്ചിരുന്നു. അടുത്തമാസം ഈ കാലാവധി പൂർത്തിയാകും. ഇരുവരും പദവികളിൽ തുടരാൻ ആഗ്രഹിക്കുന്നില്ലാത്തതിനാൽ, സൈനിക- രക്ഷാധികാര പദവികൾ കൊട്ടാരത്തിലെ മറ്റ് അംഗങ്ങൾക്ക് നൽകുമെന്നും രാജ്ഞി പ്രസ്താവനയിൽ വ്യക്തമാക്കുന്നു. രാജകുടുംബാംഗമായി തുടരാൻ ആഗ്രഹമില്ലെന്ന് സസെക്സ് ഡ്യൂക്കും ഡച്ചസും (ഹാരിയും മേഗനും) എലിസബത്ത് രാജ്ഞിയെ അറിയിച്ചതായി കൊട്ടാരം പ്രസ്താവനയിൽ പറയുന്നു. ഹാരി(36)യും 39 കാരിയായ മേഗനും ഒരുവയസുകാരനായ മകൻ ആർച്ചിക്കൊപ്പം 2020 മാർച്ച് മുതൽ യുഎസിലാണ് താമസം. മേഗൻ രണ്ടാമതും ഗർഭിണിയാണെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഹാരിയും മേഗനും യുകെയ്ക്കും ലോകത്തിനും വേണ്ടി തുടർന്നു പ്രവർത്തിക്കുമെന്നും ഔദ്യോഗിക പദവി…
Read Moreഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വരുന്നവർ 14 ദിവസം ക്വാറന്റൈനിൽ കഴിയണം! യാത്രാനിരോധനം കുവൈറ്റ് പിൻവലിച്ചു
കുവൈറ്റ് സിറ്റി : രാജ്യത്ത് യാത്ര വിലക്ക് ഏർപ്പെടുത്തിയ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള നിരോധനം പിൻവലിച്ചതായി സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് കോവിഡ് വ്യാപനത്തെ തുടർന്ന് നേരിടുന്നുള്ള വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. പുതിയ തീരുമാനം ഫെബ്രുവരി 21 മുതൽ നടപ്പിലാകും. നാട്ടിൽ കഴിയുന്ന മലയാളികൾ അടക്കമുള്ള പതിനായിരക്കണക്കിന് ഇന്ത്യക്കാർക്ക് ആശ്വാസമാകുന്നതാണ് ഡിജിസിഎയുടെ തീരുമാനം. നിരോധന ഏർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാർ രണ്ടാഴ്ചത്തെ ഇൻസ്റ്റിട്യൂഷൻ ക്വാറന്റൈനും വിലക്കില്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവർ ഒരാഴ്ചത്തെ ഇൻസ്റ്റിട്യൂഷൻ ക്വാറന്റൈനിലും കഴിയണമെന്ന് വ്യോമയാന അധികൃതർ അറിയിച്ചു. റിപ്പോർട്ട്: സലിം കോട്ടയിൽ
Read Moreയാത്രക്കാരുടെ കോവിഡ് പിസിആർ ടെസ്റ്റ് മാദനണ്ഡങ്ങളിൽ മാറ്റംവരുത്തി എയർഇന്ത്യ എക്സ്പ്രസ്; നിബന്ധനങ്ങള്‍ ഇങ്ങനെ…
ദുബായ് : ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് യാത്രചെയ്യുന്നവരുടെ കോവിഡ് പിസിആർ ടെസ്റ്റുകൾ സംബന്ധിച്ച മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി എയർഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് എയർ ഇന്ത്യ എക്സ്പ്രസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ദുബായിലേക്കുള്ള യാത്രികർക്ക്, യാത്ര പുറപ്പെടുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ ലഭിച്ച കോവിഡ് പി സി ആർ നെഗറ്റീവ് ഫലം നിർബന്ധമാണ്. അറിയിപ്പ് പ്രകാരം, യാത്രികർ ഹാജരാക്കുന്ന കോവിഡ് പിസ ആർ പരിശോധന ഫലത്തിന്റെ പകർപ്പിൽ, ഒറിജിനൽ ടെസ്റ്റ് റിപ്പോർട്ടുമായി ബന്ധിപ്പിക്കുന്ന ക്യു ആർ കോഡ് നിർബന്ധമാക്കിയിട്ടുണ്ട്. ദുബായ് ഹെൽത്ത് അതോറിറ്റിയുടെ നിർദ്ദേശത്തെത്തുടർന്നാണ് ഈ തീരുമാനമെന്നും എയർ ഇന്ത്യ എക്സ്പ്രസ് അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പുറമെ, കോവിഡ് പിസിആർ പരിശോധനയ്ക്കായി സ്രവം സ്വീകരിച്ച തീയതി, സമയം, റിപ്പോർട്ട് തയാറാക്കിയ തീയതി, സമയം എന്നീ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു. ഈ ക്യുആർകോഡ്…
Read More