ആക്രമിക്കുവാൻ സമീപമെത്തിയ കടുവകളെ കരടി വിരട്ടിയോടിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നു. രാജസ്ഥാനിലെ റാൻതംബോർ ദേശീയ പാർക്കിലാണ് സംഭവം. കരടിയുടെ സമീപത്തേക്ക് ഒരു കടുവ പതിയെ നടന്ന് ചെല്ലുന്നതാണ് വീഡിയോയിൽ ആദ്യം. കടുവയെ കണ്ട് തിരിഞ്ഞ് നിന്ന കരടി രണ്ട് കാലിൽ എണീറ്റ് നിന്നതിന് ശേഷം കടുവയെ വിരട്ടിയോടിക്കുകയായിരുന്നു. ഓടിയ കടുവ സമീപമുള്ള മറ്റൊരു കടുവയ്ക്കൊപ്പം പോയി നിന്നുവെങ്കിലും രണ്ടു കടുവകളെയും കരടി ഓടിച്ചു. ഇടയ്ക്ക് എഴുന്നേറ്റ് നിന്ന് കടുവകളെ പേടിപ്പിക്കുന്നതും വീഡിയോയിൽ കാണാം. സമീപമുണ്ടായിരുന്നവർ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്.
Read MoreCategory: NRI
ബംഗീജംപ് ഉദ്ഘാടനം ചെയ്യാൻ പന്നി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
പുതുതായി പ്രവർത്തനം ആരംഭിച്ച പാർക്കിൽ ബംഗീ ജംപ് ഉദ്ഘാടനത്തിനായി ഉപയോഗിച്ചത് പന്നിയെ. 223 അടി ഉയരത്തിൽ നിന്നുമാണ് 75 കിലോ ഭാരമുള്ള പന്നിയെ ഉപയോഗിച്ച് അധികൃതർ ബംഗീ ജംപ് നടത്തിയത്. തെക്ക് പടിഞ്ഞാറൻ ചൈനയിലെ ചോംഗ്ക്വിംഗിൽ പ്രവർത്തനം ആരംഭിച്ച മെയ്സിൻ റെഡ് വൈൻ ടൗണ്‍ തീം പാർക്കിലാണ് ഏറെ പ്രതിഷേധമുയർത്തിയ സംഭവം അരങ്ങേറിയത്. പന്നിയുടെ മുന്നിലെയും പിന്നിലെയും കാലുകൾ ബന്ധിച്ചിരുന്നു കൂടാതെ വയറിലൂടെയും കയർ ഇട്ട് ബന്ധിച്ചിരുന്നു. പിന്നീട് രണ്ട് പേർ ചേർന്ന് പന്നിയെ താഴേക്ക് തള്ളിവിടുകയായിരുന്നു. പന്നി താഴേക്ക് വീഴുന്നത് കണ്ട ജനക്കൂട്ടം ആർത്ത് വിളിച്ചു. വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് പാർക്ക് അധികൃതരുടെ പ്രവൃത്തിയെ വിമർശിച്ച് നിരവധിയാളുകൾ രംഗത്തെത്തി. പിന്നീട് സംഭവത്തിൽ ക്ഷമാപണം നടത്തി പാർക്ക് അധികൃതർ തലയൂരി.
Read Moreഒരു പിസയുടെ നീളം 338 അടി; ലക്ഷ്യം റിക്കാർഡ് അല്ല
ഓസ്ട്രേലിയയെ പിടിച്ചുലച്ച കാട്ടുതീയിൽ ലക്ഷക്കണക്കിന് ജീവജാലങ്ങളാണ് നശിച്ചത്. ഇരുപതിലധികം ആളുകൾ മരണമടയുകയും രക്ഷാപ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു. നാശനഷ്ടങ്ങളിൽ നിന്നും രാജ്യത്തെ സഹായിക്കുവാൻ വമ്പൻ പിസ നർമിച്ച് പണം സമാഹരിക്കുകയാണ് പിയറും റോസ്മേരിയും. 338 അടി നീളത്തിൽ ഭീമൻ മർഗരീറ്റ പിസയാണ് ഇവർ നിർമിച്ചത്. ഏകദേശം നാല് മണിക്കൂർ സമയത്തെ പരിശ്രമത്തിന് ശേഷമാണ് ഇവർ പിസ നിർമിച്ചത്. പിസ 4000 പേർ കഴിച്ചുവെന്നും ഇതിൽ നിന്നും ലഭിക്കുന്ന പണം ദുരിതാശ്വാസനിവാരണത്തിനായി നൽകുമെന്നും ഇരുവരും പറഞ്ഞു.
Read Moreഭക്ഷണത്തിൽ തുപ്പിയ ഡെലിവറി ബോയിക്ക് 18 വർഷത്തെ തടവ് ശിക്ഷ
ഭക്ഷണത്തിൽ തുപ്പിയ ഡെലിവറി ബോയിക്ക് 18 വർഷത്തെ തടവ് ശിക്ഷ. തുർക്കിയിലെ എസ്കിസെബിറിൽ 2017ൽ നടന്ന സംഭവത്തിൽ ഇപ്പോഴാണ് കോടതി വിധി വരുന്നത്. ബുറാക് എന്നാണ് ഡെലിവറി ബോയിയുടെ പേര്. തടവ് ശിക്ഷ കൂടാതെ 600 യൂറോ ഇയാൾ പിഴ നൽകണം. ഉപഭോക്താവ് പിസയാണ് ഓർഡർ ചെയ്തത്. ഇയാൾ താമസിക്കുന്ന അപ്പാർട്ട്മെന്റിൽ എത്തിയ ഡെലിവറി ബോയി പിസയിൽ തുപ്പിയതിന് ശേഷം നൽകുകയായിരുന്നു. ഇവിടെ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. സംഭവം പുറത്തായതോടെ ഇയാൾക്കെതിരെ കേസ് രജിസ്ട്രർ ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിരുന്നു. എന്നാൽ ഇയാൾ ഭക്ഷണത്തിൽ തുപ്പാനുള്ള കാരണം വ്യക്തമല്ല.
Read Moreചീത്തപ്പേര് വേണം: സ്വന്തം വിവാഹം മുടക്കാൻ മോഷണം നടത്തി യുവാവ്
തീരുമാനിച്ചുറപ്പിച്ച വിവാഹത്തിൽ നിന്നും യുവതിയും ബന്ധുക്കളും പിന്മാറാൻ മനഃപൂർവം മോഷണം നടത്തി യുവാവ്. ചൈനയിലെ ഷാംഗ്ഹായിയിലാണ് സംഭവം. ചെൻ എന്നാണ് ഇയാളുടെ പേര്. ഒരു യുവതിയുമായി ചെന്നിന്റെ വിവാഹം നിശ്ചയിച്ചുറപ്പിച്ചിരുന്നു. എന്നാൽ കുറച്ചു നാളുകൾക്ക് ശേഷം ഈ ബന്ധം തുടരാൻ ഇയാൾക്ക് ഇഷ്ടമില്ലാതായി. എന്നാൽ ഈ കാര്യം യുവതിയോടും ബന്ധുക്കളോടും തുറന്നുപറയാനുള്ള ധൈര്യം ഇയാൾക്കില്ലായിരുന്നു. പിന്നീടാണ് മോഷണം നടത്തി അവർക്ക് മുന്നിൽ മോശം പ്രതിച്ഛായസൃഷ്ടിക്കാം എന്ന ആശയം ഇദ്ദേഹത്തിന്റെ മനസിൽ തെളിഞ്ഞത്. അപ്രകാരം ചെയ്യുകയാണെങ്കിൽ ഒരു മോഷ്ടാവിനെ വിവാഹം ചെയ്യാൻ യുവതി വിസമ്മതിക്കുമെന്നും ഇവർ വിവാഹത്തിൽ നിന്ന് പിന്മാറുമെന്നും ചെൻ കരുതി. മോഷണം നടത്തുവാനായി ഇദ്ദേഹം തെരഞ്ഞെടുത്തത് ഹുവാഷെൻ റോഡിലുള്ള ഒരു സ്റ്റുഡിയോ ആണ്. സ്ഥാപനത്തിനുള്ളിൽ കയറിയ ഇദ്ദേഹം ഒരു ബ്ലൂടൂത്ത് സ്പീക്കർ കൈക്കലാക്കി കടന്നുകളഞ്ഞു. നിരവധി സിസിടിവി കാമറകൾ ഇവിടെ ഘടിപ്പിച്ചിരുന്നതിനാൽ പരാതി ലഭിച്ച ഉടൻ…
Read Moreവിഷപ്പാമ്പുകൾ നിറഞ്ഞ കിണറ്റിൽ വീണ നായക്കുട്ടികളെ രക്ഷിച്ചു; പോലീസ് ഉദ്യോഗസ്ഥന് അഭിനന്ദനപ്രവാഹം
വിഷപ്പാമ്പുകൾ നിറഞ്ഞ കിണറ്റിൽ വീണ നായ്ക്കുട്ടികൾക്ക് രക്ഷകനായി പോലീസ് ഉദ്യോഗസ്ഥൻ. ഉത്തർപ്രദേശിലെ അംറോഹയിലാണ് സംഭവം. മൂന്ന് നായ്ക്കുട്ടികളാണ് കിണറ്റിൽ വീണത്. സംഭവം ആളുകൾ കണ്ടിരുന്നുവെങ്കിലും പാമ്പുകൾ ഉള്ളതിനാൽ രക്ഷാപ്രവർത്തനത്തിന് കിണറ്റിലിറങ്ങുവാൻ ആരും തയാറായില്ല. സ്ഥലത്ത് എത്തിച്ചേർന്ന പോലീസ് ഉദ്യോഗസ്ഥൻ ആലോചിച്ച് സമയം കളയാതെ കിണറ്റിലിറങ്ങി നായ്ക്കുട്ടികളെ രക്ഷിക്കുകയായിരുന്നു. നായക്കുട്ടിയെ രക്ഷിച്ച് കരയിൽ നിൽക്കുന്നയാൾക്ക് കൈമാറുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്. സ്വന്തം ജീവൻ പണയപ്പെടുത്തി മിണ്ടാപ്രാണികളെ രക്ഷിച്ച ഇദ്ദേഹത്തെ തേടി അഭിനന്ദന പ്രവാഹമാണ്.
Read Moreഅയൽവാസി പൂച്ചയ്ക്ക് ഭക്ഷണം കൊടുക്കുന്നത് നിർത്താൻ നാല് വർഷത്തെ നിയമപോരാട്ടം; ചിലവായത് 18 ലക്ഷം രൂപ
ഭക്ഷണം നൽകി മയക്കി വളർത്ത് പൂച്ചയെ സ്വന്തമാക്കാൻ ശ്രമിച്ച അയൽവാസിയെ കോടതിയിൽ കയറ്റി ദമ്പതികൾ. ലണ്ടനിലെ ഹാമ്മർസ്മിത്ത് ഗ്രോവിലാണ് സംഭവം. ജോണ്‍ ഹോൾ, ജാക്കി ദമ്പതികളാണ് തങ്ങളുടെ പൂച്ചയെ തട്ടിയെടുക്കുവാൻ ശ്രമിച്ച അയൽവാസിയായ അയൽവാസിയായ നിക്കോള ലെസ്ബിരലിനെ നിയമപരമായി നേടിട്ടത്. മെയ്ൻ കൂണ് വിഭാഗത്തിൽപ്പെട്ട ഇവരുടെ പൂച്ചയുടെ പേര് ഓസി എന്നാണ്. 2014ലാണ് ഇവർ ഒാസിയെ വാങ്ങിയത്. ഒരുവർഷത്തിന് ശേഷം 2015 മുതൽ ഓസിയെ തുടർച്ചയായി വീട്ടിൽ നിന്നും കാണാതാവുകയും തിരികെ വീട്ടിൽ എത്തുന്ന ഓസിയുടെ കഴുത്തിൽ ബെൽറ്റുകൾ കാണാൻ തുടങ്ങിയതോടെയാണ് ജോണിനും ജാക്കിക്കും സംശയം തോന്നിതുടങ്ങിയത്. ഓസിയുടെ കഴുത്തിലെ ബെൽറ്റിൽ ജിപിഎസ് ഘടിപ്പിച്ചതോടെയാണ് ഓസി, നിക്കോളയുടെ വീട്ടിലേക്കാണ് പോകുന്നതെന്ന് ദമ്പതികൾക്ക് മനസിലായത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇവർ ഓസിക്ക് മാംസാഹാരം നൽകി മയക്കിയെടുക്കുകയാണെന്ന് ദമ്പതികൾക്ക് മനസിലായി. പൂച്ചയ്ക്ക് ഭക്ഷണം നൽകുന്നത് നിർത്തണമെന്ന് ദമ്പതികൾ നിരവധി പ്രാവശ്യം…
Read Moreവെറും 80 രൂപയ്ക്ക് കിടിലൻ വീട് വേണോ..? ഇറ്റലിയിലേക്ക് പോരേ..
ഇറ്റലിയില്‍ വീട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരുടെ “ടൈം’ എന്നല്ലാതെ എന്തു പറയാന്‍. വെറും 80 രൂപയ്ക്ക് വീട് വില്ക്കാന് തയാറായിരിക്കുകയാണ് ഇറ്റലിയിലെ ഈ കൊച്ചു പട്ടണം. ഇറ്റലിയിലെ പ്രശസ്തമായ നേപ്പിള്‍സില്‍ നിന്നും വെറും രണ്ടു കിലോമീറ്റര്‍ മാത്രം അകലെയുള്ള ബിസാക്കിയ ശരിക്കും ഒരു ഗ്രാമമാണ്. ഇവിടേക്കാണ് വെറും ഒരു യൂറോയ്ക്ക് (ഏകദേശം 80 രൂപയോളം) വീട് വില്ക്കാന് തയാറായി വിനോദസഞ്ചാരികളേയും വില്‍പ്പനക്കാരേയും ക്ഷണിക്കുന്നത്. ഇറ്റലിയിലെ കംബാനിയ മേഖലയിലാണ് ബിസാക്കിയ എന്ന ചെറിയ നഗരം. ഏകദേശം 90-ലധികം വീടുകളാണ് ഇവിടെ തുച്ഛമായ വിലയ്ക്ക് വില്‍പ്പനയ്ക്കുള്ളതെന്നാണ് റിപ്പോര്‍ട്ട്. വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന വീടുകളെല്ലാം ഇപ്പോള്‍ ഭരണകൂടവും അംഗീകൃത വില്‍പ്പനക്കാരുമാണ് കൈവശം വച്ചിരിക്കുന്നത്. തനിച്ച് വീട് വാങ്ങാതെ കുടുംബങ്ങളെയും സുഹൃദ് സംഘങ്ങളെയും കൂട്ടി വീടുകള്‍ വാങ്ങാന്‍ വരൂ എന്നാണ് ബിസാക്കിയ മേയര്‍ ഫ്രാന്‍സെസ്കോ ടാര്‍ട്ടാഗ്ലിയ പറയുന്നത്. എന്താണ് ഈ വിലക്കുറവിന്റെ കാരണമെന്നറിഞ്ഞാല്‍ ചെറുതായൊന്നു ഞെട്ടും.…
Read Moreമെൽബണിൽ നിന്നും ഉദിച്ചുയർന്ന താരമായി മിസിസ് കേരള ഫസ്റ്റ് റണ്ണറപ്പ് ടിന ജയ്സണ്‍
മെൽബണ്‍: വിവാഹിതർക്കായി കേരളത്തിൽ ഒരുക്കിയ മിസിസ് കേരള മൽസരത്തിൽ മെൽബണിലെ ഡാൻസ് കലാരംഗത്തെ താരോദയം പ്രത്യേകിച്ച്, ഹണ്ടിംഗ് ഡെയിൽ ഗ്രൂപ്പിന്റെ അഭിമാനമായ ടിന ജയ്സണ്‍ മിസിസ് കേരള ഫസ്റ്റ് റണ്ണാപ്പറായി തെരഞ്ഞെടുക്കപ്പെട്ടു. വിവാഹിതർക്കും അമ്മമാർക്കും എത്തിപ്പിടിക്കാവുന്നതാണ് ഫാഷൻ ലോകമെന്ന ആശയത്തോടെ കൊച്ചിയിൽ സംഘടിപ്പിച്ച എസ്പാനിയോ ഒൗഷധി മിസിസ് കേരളയിലാണ് ടിന വിജയിയായത്. സൗന്ദര്യ രംഗത്തെ മാറ്റങ്ങളുടെ കടന്നു കയറ്റത്തിൽ മൂവായിരത്തിൽ പരം മൽസരാർഥികളിൽ നിന്നും തെരഞ്ഞെടുത്ത അവസാനത്തെ 32 പേരിൽ നിന്നുമുള്ള ഒഡിഷ്യനിലാണ് ടിന വിജയം കൈവരിച്ചത്. കൊച്ചിയിലെ ലേ മെറിഡിയൻ ഹോട്ടലിലാണ് സൗന്ദ്യര്യ മാമാങ്കത്തിലെ വിവാഹിതരായ മൽസരാർഥികൾ ഒത്തുകൂടിയത്. വിവാഹത്തിന് ശേഷവും വലിയ സ്വപ്നങ്ങൾ കാണുന്ന, കേരളത്തിൽ വേരുകളുള്ള സ്ത്രീകളുടെ സ്വപ്ന സാഫല്യമായിരുന്നു മിസിസ് കേരള മൽസരം. ഈ സൗന്ദര്യ മൽസരത്തിന്റെ ഒഡീഷൻ നടന്നത് ദുബായ്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായിരുന്നു. ബോളിവുഡിലും സിനിമാരംഗത്തും കഴിവുതെളിയിച്ചവർ സംവിധായകർ,…
Read Moreമാതാവിനേയും സഹോദരന്മാരെയും കൊലപ്പെടുത്തിയ 16 നുകാരൻ അറസ്റ്റിൽ
മൺഫോർഡ്, അലബാമ: അമ്മയെയും ഇരട്ട സഹോദരന്മാരെയും കൊലപ്പെടുത്തിയ കേസിൽ 16 നുകാരനെ പോലീസ് അറസ്റ്റു ചെയ്തു. മാതാവ് ഹോളി ക്രിസ്റ്റീന (36) ഇരട്ട സഹോദരന്മാരായ ബ്രാൻസ്ൺ, ബാരൺ (13) എന്നിവരെയാണ് കൊലപ്പെടുത്തിയതെന്ന് ടെല്ലഡിഗ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. ജനുവരി 21 നായിരുന്നു കേസിനാസ്പദമായ സംഭവം. മൺഫോർഡ് റോയ് ലേക്ക് സ്ട്രീറ്റിലുള്ള വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ മൂവരേയും കണ്ടെത്തുകയായിരുന്നു. മൃതദേഹം കണ്ടെത്തിയതെങ്കിലും എപ്പോഴാണ് ഇവർ കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ലെന്നു പോലീസ് പറയുന്നു. മൂവരെയും കൊലപ്പെടുത്തിയശേഷം പതിനാറുകാരൻ സ്കൂളിൽ പോയിരുന്നതായി ഡിസ്ട്രിക്ട് അറ്റോർണി സ്റ്റീവ് ഗിഡയൻസ് പറഞ്ഞു. പതിനാറുകാരനെ പിടികൂടി ഇന്നു കോടതിയിൽ ഹാജരാക്കും. സംഭവത്തെകുറിച്ചു എന്തെങ്കിലും വിവരം ലഭിച്ചാൽ ഷെറിഫ് ഓഫിസിൽ 256 761 2141 നമ്പറിൽ വിളിച്ച് അറിയിക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്. റിപ്പോർട്ട്: പി.പി. ചെറിയാൻ
Read More