മെ​ൽ​ബ​ണി​ൽ നി​ന്നും ഉ​ദി​ച്ചു​യ​ർ​ന്ന താ​ര​മാ​യി മി​സി​സ് കേ​ര​ള ഫ​സ്റ്റ് റ​ണ്ണ​റ​പ്പ് ടി​ന ജ​യ്സ​ണ്‍

മെ​ൽ​ബ​ണ്‍: വി​വാ​ഹി​ത​ർ​ക്കാ​യി കേ​ര​ള​ത്തി​ൽ ഒ​രു​ക്കി​യ മി​സി​സ് കേ​ര​ള മ​ൽ​സ​ര​ത്തി​ൽ മെ​ൽ​ബ​ണി​ലെ ഡാ​ൻ​സ് ക​ലാ​രം​ഗ​ത്തെ താ​രോ​ദ​യം പ്ര​ത്യേ​കി​ച്ച്, ഹ​ണ്ടിം​ഗ് ഡെ​യി​ൽ ഗ്രൂ​പ്പി​ന്‍റെ അ​ഭി​മാ​ന​മാ​യ ടി​ന ജ​യ്സ​ണ്‍ മി​സി​സ് കേ​ര​ള ഫ​സ്റ്റ് റ​ണ്ണാ​പ്പ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

വി​വാ​ഹി​ത​ർ​ക്കും അ​മ്മ​മാ​ർ​ക്കും എ​ത്തി​പ്പി​ടി​ക്കാ​വു​ന്ന​താ​ണ് ഫാ​ഷ​ൻ ലോ​ക​മെ​ന്ന ആ​ശ​യ​ത്തോ​ടെ കൊ​ച്ചി​യി​ൽ സം​ഘ​ടി​പ്പി​ച്ച എ​സ്പാ​നി​യോ ഒൗ​ഷ​ധി മി​സി​സ് കേ​ര​ള​യി​ലാ​ണ് ടി​ന വി​ജ​യി​യാ​യ​ത്.

സൗ​ന്ദ​ര്യ രം​ഗ​ത്തെ മാ​റ്റ​ങ്ങ​ളു​ടെ ക​ട​ന്നു ക​യ​റ്റ​ത്തി​ൽ മൂ​വാ​യി​ര​ത്തി​ൽ പ​രം മ​ൽ​സ​രാ​ർ​ഥി​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത അ​വ​സാ​ന​ത്തെ 32 പേ​രി​ൽ നി​ന്നു​മു​ള്ള ഒ​ഡി​ഷ്യ​നി​ലാ​ണ് ടി​ന വി​ജ​യം കൈ​വ​രി​ച്ച​ത്. കൊ​ച്ചി​യി​ലെ ലേ ​മെ​റി​ഡി​യ​ൻ ഹോ​ട്ട​ലി​ലാ​ണ് സൗ​ന്ദ്യ​ര്യ മാ​മാ​ങ്ക​ത്തി​ലെ വി​വാ​ഹി​ത​രാ​യ മ​ൽ​സ​രാ​ർ​ഥി​ക​ൾ ഒ​ത്തു​കൂ​ടി​യ​ത്.

വി​വാ​ഹ​ത്തി​ന് ശേ​ഷ​വും വ​ലി​യ സ്വ​പ്ന​ങ്ങ​ൾ കാ​ണു​ന്ന, കേ​ര​ള​ത്തി​ൽ വേ​രു​ക​ളു​ള്ള സ്ത്രീ​ക​ളു​ടെ സ്വ​പ്ന സാ​ഫ​ല്യ​മാ​യി​രു​ന്നു മി​സി​സ് കേ​ര​ള മ​ൽ​സ​രം. ഈ ​സൗ​ന്ദ​ര്യ മ​ൽ​സ​ര​ത്തി​ന്‍റെ ഒ​ഡീ​ഷ​ൻ ന​ട​ന്ന​ത് ദു​ബാ​യ്, തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു.

ബോ​ളി​വു​ഡി​ലും സി​നി​മാ​രം​ഗ​ത്തും ക​ഴി​വു​തെ​ളി​യി​ച്ച​വ​ർ സം​വി​ധാ​യ​ക​ർ, ന​ടീ ന​ട​ൻ​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സ്പെ​ഷ്യ​ൽ ജൂ​റി​യാ​ണ് വി​ജ​യി​ക​ളെ തീ​രു​മാ​നി​ച്ച​ത്. സൗ​ത്തി​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ഫാ​ഷ​ൻ ഇ​വ​ന്‍റ് ന​ട​ത്തി​യ​ത് പ്ര​മു​ഖ ഇ​വ​ൻ​ന്‍റ്സ് ആ​യ എ​സ്പാ​നി​യോ ആ​ണ്.

അ​ഴ​കും ആ​ത്മ വി​ശ്വാ​സ​വും മാ​റ്റു​ര​യ്ക്കു​ന്ന സൗ​ന്ദ്യ​ര്യ മ​ൽ​സ​ര​ത്തി​ൽ ഫ​സ്റ്റ് റ​ണ്ണാ​പ്പാ​യ ടി​ന ജ​യ്സ​ണ്‍ മെ​ൽ​ബ​ണി​ൽ എ​ത്തി​യി​ട്ട് 13 വ​ർ​ഷ​മാ​യി. മെ​ൽ​ബ​ണ്‍ സൗ​ത്തി​ലെ റോ​വി​ലാ​ണ് താ​മ​സം. എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യാ​യ ടി​ന എ​ൻ​ജി​നീ​യ​റാ​ണ്.

ഭ​ർ​ത്താ​വ് ജ​യ​സ്ണ്‍ എ​ല്ലാ കാ​ര്യ​ത്തി​നും താ​ങ്ങും ത​ണ​ലു​മാ​യു​ള്ള​താ​ണ് ത​ന്‍റെ വി​ജ​യ​മെ​ന്ന് ടി​ന പ​റ​യു​ന്നു. ഈ ​ദ​ന്പ​തി​ക​ൾ​ക്ക് ര​ണ്ടു ആ​ണ്‍​കു​ട്ടി​ക​ളു​ണ്ട്. സ്വ​ന്ത​മാ​യി ക​ലാ​രം​ഗ​ത്ത് ഡാ​ൻ​സ് ടീ​മും ന​ട​ത്തി വ​രു​ന്നു ഈ ​മി​സി​സ് കേ​ര​ള റ​ണ്ണ​റ​പ്പ് ടി​ന പി​റ​വം തെ​ക്ക​ൻ കു​ടു​ബാം​ഗ​മാ​യ ഷി​പ്പി​യാ​ർ​ഡി​ലെ റി​ട്ട​യേ​ർ​ഡ് ഒ​ദ്യോ​ഗ​സ്ഥ​നാ​യ പീ​റ്റ​ർ തോ​മ​സി​ന്‍റെ​യും ലി​സി തോ​മ​സി​ന്‍റെ​യും മ​ക​ളാ​ണ്.

റി​പ്പോ​ർ​ട്ട്: ജോ​സ് എം. ​ജോ​ർ​ജ്

Related posts

Leave a Comment