ജെഎൻയു വിദ്യാർഥികൾക്ക് നേരെ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് മുംബൈയിൽ നടന്ന സമരത്തിൽ ആവേശം വാരി വിതറി പ്രായമുള്ള ഒരാൾ. മുഴങ്ങി കേട്ട മുദ്രാവാക്യങ്ങൾക്കൊപ്പം ഇദ്ദേഹം നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. ചുറ്റുമുള്ളവർക്കും ഏറെ വീര്യം പകർന്ന് നൽകുന്ന ഇദ്ദേഹത്തിന്റെ പേര് വ്യക്തമല്ല. എന്നാൽ പ്രായം തളർത്താത്ത പോരാളിയെന്നാണ് ഇദ്ദേഹത്തിന് ഏവരും ചാർത്തി നൽകിയിരിക്കുന്ന പേര്. This is how India feels at the moment… 🕺🏻🕺🏻🕺🏻 pic.twitter.com/jvOpl4F9M0 — Arfa Khanum Sherwani (@khanumarfa) January 7, 2020
Read MoreCategory: NRI
കത്തിയമരുന്ന ഓസ്ടേലിയയിൽ ഒരു കൈ സഹായവുമായി ഇന്ത്യൻ കുടുംബം
ഓസ്ട്രേലിയയിൽ കാട്ടുതീയിൽ അകപ്പെട്ട് ദുരിതമനുഭവിക്കുന്നവർക്ക് ഒരു കൈ സഹായവുമായി ഇന്ത്യൻ ദമ്പതികൾ. ഏറ്റവും കൂടുതൽ കാട്ടുതീ ബാധിച്ചിരിക്കുന്ന വിക്ടോറിയയിലെ ബണ്സ്ഡേലിലെ ദേസി ഹിൽ റസ്റ്റൊറന്റിലാണ് കൻവാൽജീത് സിംഗും ഭാര്യ കമൽജീത് കൗറും ഭക്ഷണമെത്തിക്കുന്നുത്. ഭക്ഷണം നൽകുന്നതിനൊപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഇവർ പങ്കുചേരുന്നുണ്ട്. സാഹചര്യം അതീവഗുരുതരമാണ്. ആദ്യം ചെറിയ പ്രദേശത്ത് മാത്രമേ കാട്ടുതീ ഉണ്ടായിരുന്നുള്ളു. എന്നാൽ പിന്നീട് ഇത് വ്യാപിക്കുകയായിരുന്നു. ഇതുവരെ 23 പേർ മരണമടഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ എന്ന് ഇവർ പറയുന്നു.
Read Moreകഞ്ചാവ് ഉത്പന്നങ്ങൾക്ക് അനുമതി ലഭിച്ച ആദ്യദിനം ഷിക്കാഗോയിൽ വിറ്റഴിഞ്ഞത് 3.2 മില്യൺ ഡോളർ
ഷിക്കാഗോ: മെഡിക്കൽ മാരിജുവാന (കഞ്ചാവ് ഉത്പന്നങ്ങൾ) ഷിക്കാഗോ സംസ്ഥാനത്തു വില്പന ആരംഭിച്ച ആദ്യ ദിവസം 3.2 മില്യൺ ഡോളറിന്റെ ഉത്പന്നങ്ങൾ വിറ്റഴിഞ്ഞതായി സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. ജനുവരി ഒന്നിനായിരുന്നു നിയമം മൂലം കഞ്ചാവ് ഉത്പന്നങ്ങളുടെ വില്പന ആദ്യമായി ഷിക്കാഗോ സംസ്ഥാനത്തു ആരംഭിച്ചത്. 77128 വിൽപന ഇടപാടുകളിൽ നിന്നും 3.2 മില്യൺ ഡോളറാണു ലഭിച്ചത്. ജനുവരി ഒന്നു രാവിലെ മുതൽ തന്നെ ഡിസ്പെൻസറികളുടെ മുമ്പിൽ കഞ്ചാവ് വാങ്ങാനെത്തിയവരുടെ നീണ്ട നിര കാണാമായിരുന്നുവെന്നു റിപ്പോർട്ടുകളിൽ ചൂണ്ടിക്കാണിക്കുന്നു. മിഷിഗൻ സംസ്ഥാനത്ത് ആദ്യ ദിനം 3.1 മില്യൺ ഡോളറിന്റേയും കൊളറാഡോയിൽ 1 മില്യൺ ഡോളറിന്റേയും വിൽപനയാണ് നടന്നത്. മെഡിക്കൽ ജുവാന റിക്രിയേഷണൽ പർപ്പസിനായി വിൽപന അനുവദിച്ച പതിനൊന്നാമത്തെ സംസ്ഥാനമാണ് ഷിക്കാഗോ. ആദ്യ ദിനം കഞ്ചാവ് ഉൽപന്നങ്ങൾ വാങ്ങിയവരിൽ ഷിക്കാഗോ ലഫ്. ഗവർണർ ജൂലിയാനയും ഉൾപ്പെടുന്നു. മൂന്നു ഡസൻ ഡിസ്പൻസറികൾക്കു വിൽപനക്ക്…
Read Moreപ്രേതബാധയൊഴിപ്പിക്കലിന്റെ പേരില്‍ തട്ടിപ്പ്; കൈനോട്ടക്കാരി അറസ്റ്റില്‍
ബോസ്റ്റണ്‍: കുട്ടിയുടെ ശരീരത്തില്‍ പ്രേതബാധയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അമ്മയുടെ കൈയില്‍ നിന്ന് 70,000 ഡോളറില്‍ കൂടുതല്‍ തട്ടിയെടുത്ത കൈ നോട്ടക്കാരിയെ പോലീസ് അറസ്റ്റു ചെയ്തു. മസാച്യുസെറ്റ്സ് സോമര്‍സെറ്റ് പോലീസിന്റെ അന്വേഷണത്തിലാണ് ട്രേസി മിലനോവിച്ച് (37) അറസ്റ്റിലായത്. മോഷണം, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നീ കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. സോമര്‍സെറ്റ് കൗണ്ടര്‍ സ്ട്രീറ്റില്‍ പ്രവർത്തിക്കുന്ന ട്രേസിയുടെ സൈക്കിക് പാം റീഡര്‍ എന്ന ബിസിനസ് സ്ഥാപനത്തില്‍ വച്ചാണ് തട്ടിപ്പുകള്‍ നടന്നത്. ഡിസംബര്‍ 17-നാണ് താന്‍ വഞ്ചിക്കപ്പെട്ടുവെന്നും ട്രേസി തന്നില്‍ നിന്ന് വലിയൊരു തുക തട്ടിപ്പിലൂടെ കൈവശപ്പെടുത്തിയെന്നും ആരോപിച്ച് പെൺകുട്ടിയുടെ അമ്മ പരാതി പോലീസില്‍ നല്‍കിയത്. തന്റെ മകള്‍ക്ക് പ്രേതബാധയുണ്ടെന്ന് ബോധ്യപ്പെടുത്തിയെന്നും കുട്ടിയെ ആ ആത്മാവില്‍ നിന്ന് മോചിപ്പിക്കാന്‍ പണവും വീട്ടുപകരണങ്ങളും ആവശ്യമാണെന്നും പറഞ്ഞതായി പോലീസിനു നല്കിയ പരാതിയില്‍ പറയുന്നു. പരാതിക്കാരിയില്‍ നിന്ന് ട്രേസി മിലനോവിച്ച് ഏകദേശം 71,000 ഡോളറെങ്കിലും മോഷ്ടിച്ചതായി ആരോപിക്കുന്നു.…
Read Moreപിഞ്ചു കുഞ്ഞിന്റെ മൃതദേഹം കൂളറിൽ ഒളിപ്പിച്ച മാതാപിതാക്കൾ അറസ്റ്റിൽ
ഡാളസ്: പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കൂളറിൽനിന്നും കണ്ടെടുത്ത കേസിൽ മാതാപിതാക്കൾ അറസ്റ്റിൽ. സൗത്ത് ഈസ്റ്റ് ലങ്കാസ്റ്റർ റോഡിലുള്ള മോട്ടലിൽ ആണ് സംഭവം. മൂന്നു മാസം പ്രായമുള്ള ആൺകുഞ്ഞിന്റെ മൃതദേഹം കൂളറിൽ ഒളിപ്പിച്ച നിലയിലായിരുന്നു. സംഭവത്തിൽ മാതാപിതാക്കളായ അർട്ടൂറോ എസ്. പിനോസൊ (37), ഫെലിസ വാസ്ക്വസ് (32) എന്നിവർക്കെതിരെ കേസെടുത്ത് ഡാളസ് കൗണ്ടി ജയിലിലടച്ചു. മൃതദേഹം ഒളിപ്പിച്ചുവയ്ക്കൽ, തെളിവുകൾ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചാർജ് ചെയ്തിരിക്കുന്നത്. പിതാവിന് 17,555 ഡോളറിന്റെ ജാമ്യവും മാതാവിന് 5000 ഡോളറിന്റെ ജാമ്യവും അനുവദിച്ചിട്ടുണ്ട്. അനധികൃതമായി വാഹനം ഉപയോഗിച്ച കേസിൽ പിതാവിനെ ഇതിനകം തന്നെ പോലീസ് അറസ്റ്റു ചെയ്തു ജയിലിലടച്ചിരുന്നു. കുട്ടിയുടെ മരണത്തിനുശേഷം വിവരം അധികൃതരെ അറിയിച്ചില്ലെന്നും മരണകാരണം വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു. ചൈൽഡ് അബ്യൂസ് ഡിറ്റക്ടീവ് അധികൃതർ സംഭവത്തെകുറിച്ചു അന്വേഷണം ആരംഭിച്ചു. സംഭവത്തെകുറിച്ചോ, വ്യക്തികളെകുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഡാളസ് പോലീസ്…
Read Moreകെട്ടിടത്തിന് മുകളിൽ കുടുങ്ങിയ പൂച്ചയ്ക്ക് തുണയായി വൃദ്ധൻ; മനസ് നിറയ്ക്കുന്ന ദൃശ്യം
കെട്ടിടത്തിന് മുകളിൽ കുടുങ്ങിയ പൂച്ചയെ വൃദ്ധൻ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയുടെ കൈയടി നേടുന്നു. കെട്ടിടത്തിലെ ഷീറ്റുകൊണ്ടുള്ള മേൽക്കൂരയിലാണ് ഇറങ്ങുവാൻ യാതൊരു മാർഗവുമില്ലാതെ പൂച്ച കുടുങ്ങിയത്. സംഭവം കണ്ട് ഇവിടേക്ക് എത്തിയ ഒരു വൃദ്ധൻ കസേര മുകളിലേക്ക് ഉയർത്തി പൂച്ചയ്ക്ക് രക്ഷപെടുവാനുള്ള സാഹചര്യം ഒരുക്കി നൽകുകയായിരുന്നു. സമീപമുണ്ടായിരുന്നവരാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുന്ന ദൃശ്യങ്ങൾ വൈറലായി മാറുകയാണ്. എന്നാൽ സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല. View this post on Instagram Kindness is the best form of humanity. There is still hope….Humanity survives. 🙏#happynewyear #2020goals A post shared by Madhur Bhandarkar (@imbhandarkar) on Jan 2, 2020 at 12:44am PST
Read Moreവിചിത്രമായ പ്രവൃത്തി! ആഡംബര വാഹനം 1000 അടി ഉയരത്തിൽ നിന്നും താഴേക്ക് ഇട്ട് യുവാവ്; വീഡിയോ
ആഡംബര വാഹനം ഹെലികോപ്റ്ററിൽ 1000 ഉയരത്തിൽ പൊക്കി താഴേക്കിട്ട് യുവാവ്. റഷ്യൻ പൗരനായ ഇഗോ മോസ് എന്നയാളുടെ ഏറെ വിചിത്രമായ പ്രവൃത്തിയാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. നിലത്ത് വീണ കാർ തകർന്ന് തരിപ്പണമായി കിടക്കുന്നതും വീഡിയോയിൽ കാണാം. 2018ലാണ് അദ്ദേഹം ഈ കാർ വാങ്ങിയത്. സുഹൃത്തുമായി പന്തയം വച്ചതിനെ തുടർന്നാണ് അദ്ദേഹം ഇപ്രകാരം ചെയ്തതെന്ന് പറയപ്പെടുന്നു.
Read Moreതൊണ്ടയിൽ ഭക്ഷണം കുടുങ്ങി; കുഞ്ഞുമായി മാതാപിതാക്കൾ പോലീസ് സ്റ്റേഷനിൽ
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ശ്വാസം കിട്ടാതെ പിടഞ്ഞ കൊച്ചുകുഞ്ഞിന്റെ ജീവൻ രക്ഷിച്ച് പോലീസ് ഉദ്യോഗസ്ഥർ. ഓസ്ട്രേലിയയിലെ കാൻബറയിലാണ് സംഭവം. എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിലാണ് ഭക്ഷണം കുടുങ്ങിയത്. ശ്വാസം കിട്ടാതെ പിടഞ്ഞ കുഞ്ഞിനെയും കൊണ്ട് മാതാപിതാക്കൾ ഓടിക്കയറിയത് പോലീസ് സ്റ്റേഷനിലേക്കാണ്. കുഞ്ഞിനെ കൈയിൽ വാങ്ങിയ സർജന്റ് ജാസണ്‍ ലീ കുഞ്ഞിന് പ്രഥമശുശ്രൂഷ നൽകി. ഉടൻ തന്നെ കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയ ഭക്ഷണം പുറത്തേക്ക് പോകുകയും കുട്ടി ശ്വസിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് കുട്ടിയെ അവർ മാതാപിതാക്കൾക്ക് തിരികെ നൽകുകയും ചെയ്തു. കുട്ടികളുടെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാൽ ചെയ്യേണ്ട പ്രഥമശുശ്രൂഷയെക്കുറിച്ച് പറഞ്ഞ് നൽകിയതിന് ശേഷമാണ് അവർ കുട്ടിയേയും മാതാപിതാക്കളെയും മടക്കി അയച്ചത്. സമീപത്തെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്.
Read Moreപബ്ജി കളിക്കാൻ പണം വേണം; 19കാരൻ മോഷ്ടിച്ചത് 31 സൈക്കിളുകൾ
പബ്ജി കളിക്കുവാനായി സ്ഥിരമായി സൈക്കിൾ മോഷ്ടിച്ച 19കാരൻ അറസ്റ്റിൽ. ഹൈദരാബാദിലെ മംഗലപുരം കോളനി സ്വദേശിയായ ഇയാൾ ക്ഷേത്രങ്ങളിൽ പൂജാരിയായി ജോലി ചെയ്തു വരികയാണ്. നന്ദുലാൽ സിദ്ധാർഥ് ശർമ എന്നാണ് ഇയാളുടെ പേര്. ഗെയിമിൽ ആവശ്യപ്പെടുന്ന സാധനങ്ങൾ വാങ്ങുവാനുള്ള പണത്തിനായി ഇയാൾ അമ്മയുമായി നിരന്തരം കലഹിക്കുമായിരുന്നു. വീട്ടിൽ നിന്നും പണം ലഭിക്കാത്തതിനെ തുടർന്നാണ് വീടിന് അടുത്ത് വച്ചിരുന്ന സൈക്കിളുകൾ ഇയാൾ പതിവായി മോഷ്ടിച്ചത്. 31 സൈക്കിളുകൾ മോശ്ടിച്ച യാൾ ഇത് വിറ്റ് എഴുപതിനായിരത്തോളം രൂപ സമ്പാദിച്ചിരുന്നു. 17 സ്പോർട്സ് സൈക്കിളുകൾ ഇയാളിൽ നിന്നും പോലീസ് കണ്ടെത്തി.
Read Moreസമ്മാനമായി ലഭിച്ച എയർപോഡ് വിഴുങ്ങി ഏഴ് വയസുകാരൻ
ക്രിസ്മസ് സമ്മാനമായി ലഭിച്ച എയർപോഡ് വിഴുങ്ങി ഏഴ് വയസുകാരൻ. ജോർജിയ സ്വദേശിയായ കിയാര എന്ന യുവതിയുടെ മകനാണ് കളിക്കുന്നതിനിടെ എയർപോഡ് വിഴുങ്ങിയത്. കിയാര തന്നെയാണ് ഇതിനെക്കുറിച്ച് സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് കിയാരയ്ക്ക് എമർജൻസി ഫോണ്‍ ലഭിച്ചത്. പേടിച്ചു വിറച്ച് ആശുപത്രിയിലെത്തിയപ്പോഴാണ് മകൻ എയർപോഡ് വിഴുങ്ങിയ കാര്യം ഇവർ അറിയുന്നത്. പിന്നീട് നടന്ന ചികിത്സയ്ക്ക് ശേഷം എയർപോഡ് പുറത്തെടുക്കുകയും ചെയ്തു. എയർപോഡ് വയറ്റിനുള്ളിൽ കിടക്കുന്നതിന്റെ എസ്ക്റേ ചിത്രവും ഇവർ പങ്കുവച്ചിട്ടുണ്ട്.
Read More