വി​മാ​ന​ത്തി​നു​ള്ളി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ പൊ​ട്ടി​ത്തെ​റി​ച്ചു; ത​ല​നാ​രി​ഴ​യ്ക്ക് ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം

യാ​ത്ര​ക്കി​ടെ വി​മാ​ന​ത്തി​നു​ള്ളി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ പൊ​ട്ടി​ത്തെ​റി​ച്ച് യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റു. ക്വാ​ലാ​ലം​പൂ​രി​ൽ നി​ന്നും ഹോ​ങ്കോ​ങ്ങി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ എ​യ​ർ​ഏ​ഷ്യ വി​മാ​ന​ത്തി​നു​ള്ളി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. 35,000 അ​ടി ഉ​യ​ര​ത്തി​ൽ സ​ഞ്ച​രി​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഉ​ട​ൻ ത​ന്നെ വി​മാ​നം ഹോ ​ചി മി​ൻ സി​റ്റി​യി​ൽ ലാ​ൻ​ഡ് ചെ​യ്തു. അ​പ​ക​ട​ത്തി​ൽ യാ​ത്ര​ക്കാ​ര​ന്‍റെ പി​ൻ​ഭാ​ഗം, ഇ​ട​ത് കാ​ൽ, ഇ​ട​ത് തു​ട, ഇ​ട​ത് കൈ ​എ​ന്നി​വ​യ്ക്ക് പൊ​ള്ള​ലേ​റ്റു. വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാർ അ​ദ്ദേ​ഹ​ത്തി​ന് പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി.

Read More

വീണ്ടും ഐഎസ് ക്രൂരത! ക്രിസ്മസ് ദിനത്തില്‍ തലവെട്ടിക്കൊന്നത് 11 ബന്ദികളെ; പത്തു പേര്‍ ക്രിസ്ത്യാനികളും ഒരാള്‍ മുസ്‌ലിമുമാണെന്നു റിപ്പോര്‍ട്ട്

അ​ബൂ​ജ: ​നൈ​ജീ​രി​യ​യി​ലെ ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ്(​ഐ​എ​സ്) അ​നു​കൂ​ല സം​ഘ​ട​ന​യാ​യ ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് പ​ശ്ചി​മ ആ​ഫ്രി​ക്ക​ൻ പ്ര​വി​ശ്യ(​ഐ​എ​സ്ഡ​ബ്ല്യു​എ​പി) ക്രി​സ്മ​സ് ദി​ന​ത്തി​ൽ 11 ബ​ന്ദി​ക​ളെ ത​ല​വെ​ട്ടി​ക്കൊ​ന്നു. പ​ത്തു പേ​ർ ക്രി​സ്ത്യാ​നി​ക​ളും ഒ​രാ​ൾ മു‌​സ്‌​ലി​മു​മാ​ണെ​ന്നു റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു. ഐ​എ​സ് ത​ല​വ​ന്മാ​രാ​യ അ​ബൂ​ബ​ക്ക​ർ അ​ൽ ബാ​ഗ്ദാ​ദി, അ​ബ്ദു​ൾ​ഹ​സ​ൻ അ​ൽ മു​ജാ​ഹി​ർ എ​ന്നി​വ​ർ വ​ധി​ക്കപ്പെട്ടതിനു പ്ര​തി​കാ​ര​മാ​ണി​തെ​ന്ന് സം​ഘ​ട​ന അ​റി​യി​ച്ചു. വ​ട​ക്കു​കി​ഴ​ക്ക​ൻ നൈ​ജീ​രി​യ​യി​ലെ ബോ​ർ​ണോ സം​സ്ഥാ​ന​ത്താ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നു ക​രു​തു​ന്നു. ത​ല​വെ​ട്ടി​ക്കൊ​ല്ലു​ന്ന​തി​ന്‍റെ വീ​ഡി​യോ ഭീ​ക​ര​ർ വ്യാ​ഴാ​ഴ്ച പു​റ​ത്തു​ വി​ടു​ക​യാ​യി​രു​ന്നു. 13 പേ​രെ ഭീ​ക​ര​ർ ത​ട​വി​ലി​ട്ടി​രു​ന്നു. ഇ​തി​ൽ 11 പേ​രെ​യാ​ണു വ​ധി​ച്ച​ത്. ത​ങ്ങ​ളെ മോ​ചി​പ്പി​ക്കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്ന് ത​ട​വു​കാ​ർ ക്രി​സ്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നൈ​ജീ​രി​യ എ​ന്ന സം​ഘ​ട​ന​യോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന വീ​ഡി​യോ മു​ന്പു പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​വ​രെ വ​ധി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്ന​ത്. യു​എ​സ് സേ​ന ഒ​ക്‌​ടോ​ബ​ർ 27ന് ​സി​റി​യ​യി​ൽ ന​ട​ത്തി​യ ക​മാ​ൻ​ഡോ ഓ​പ​റേ​ഷ​നി​ടെ ഐ​എ​സി​ന്‍റെ സ്വ​യം​പ്ര​ഖ്യാ​പി​ത ഖ​ലീ​ഫ ആ​യി​രു​ന്ന അ​ൽ ബാ​ഗ്ദാ​ദി…

Read More

ഓ​സ്ട്രേ​ലി​യ​യി​ൽ പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി മ​ല​യാ​ളി വി​ദ്യാ​ർ​ഥി

ഹൊ​ബാ​ർ​ട്ട് / അ​ങ്ക​മാ​ലി : ഓ​സ്ട്രേ​ലി​യ​യി​ലെ പ്ല​സ്ടു ( ഗ്രേ​ഡ് പ​ന്ത്ര​ണ്ട്) പ​രീ​ക്ഷ ഫ​ലം വ​ന്ന​പ്പോ​ൾ ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി മ​ല​യാ​ളി വി​ദ്യാ​ർ​ഥി ച​രി​ത്ര​മെ​ഴു​തി. അ​ങ്ക​മാ​ലി സ്വ​ദേ​ശി ചാ​ൾ​സ് ജി​ബി​യാ​ണ് സ്വ​പ്ന സ​മാ​ന​മാ​യ ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. ദി ​അ​സ​സ്മെ​ന്‍റ് ബോ​ർ​ഡ് ഇ​ൻ ടാ​സ്മാ​നി​യ (TASC) ആ​ണ് പ​രീ​ക്ഷ ന​ട​ത്തി​പ്പി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്. ടാ​സ്മാ​നി​യ​യി​ലെ നോ​ർ​ത്ത് ഹൊ​ബാ​ർ​ട് എ​ലി​സ​ബ​ത്ത് കോ​ളേ​ജി​ലാ​യി​രു​ന്നു ചാ​ൾ​സ് പ്ല​സ് ടു ​വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ​ത്. 99.95 ശ​ത​മാ​നം എ​ന്ന സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ് മാ​ർ​ക്കോ​ടു കൂ​ടി​യാ​ണ് ചാ​ൾ​സ് ഒ​ന്നാം റാ​ങ്കി​ൽ എ​ത്തി​യ​ത്. അ​ങ്ക​മാ​ലി ക​ര​യാം​പ​റം​ബ് പു​തു​ശേ​രി ജി​ബി ആ​ന്‍റ​ണി​യും മി​നി ജി​ബി​യു​മാ​ണ് ചാ​ൾ​സി​ന്‍റെ മാ​താ​പി​താ​ക്ക​ൾ. ഗ്ലെ​നോ​ർ​ക്കി സെ​ൻ​റ് ഡൊ​മി​നി​ക് സ്കൂ​ൾ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി പ്രി​യ​ങ്ക ഏ​ക സ​ഹോ​ദ​രി​യാ​ണ്. ഇ​തി​നോ​ട​കം ത​ന്നെ കാ​യി​ക രം​ഗ​ത്തും ത​ന്‍റേ​താ​യ വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച ചാ​ൾ​സ് ഹൊ​ബാ​ർ​ട്ടി​ലെ വി​വി​ധ ഓ​സ്ട്രേ​ലി​യ​ൻ…

Read More

പേ​ര​ക്കു​ട്ടി​ക​ൾ​ക്ക് മു​ത്ത​ച്ഛ​ന്‍റെ വ​ക ക്രി​സ്മ​സ് സ​മ്മാ​നം സ്കൂ​ൾ ബ​സ് !

ഓ​റി​ഗ​ണ്‍: ഏ​റ്റ​വും കൂ​ടു​ത​ൽ സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റു​ന്ന ക്രി​സ്മ​സ് സീ​സ​ണി​ൽ ഓ​റി​ഗ​ണി​ൽ ഒ​രു മു​ത്ത​ച്ഛ​ൻ ത​ന്‍റെ പേ​ര​ക്കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത് ഒ​രു സ്കൂ​ൾ ബ​സ്. ഡ​ഗ് ഹെ​യ്സ് എ​ന്ന മു​ത്ത​ച്ഛ​നാ​ണ് വേ​റി​ട്ടൊ​രു സ​മ്മാ​നം ന​ൽ​കി ത​ന്‍റെ പ​ത്തു പേ​ര​ക്കു​ട്ടി​ക​ളെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യ​ത്. ഓ​റി​ഗ​ണി​ലെ ഗ്ലാ​ഡ്സ്റ്റോ​ണി​ൽ ക​ത്തോ​ലി​ക്കാ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് സ്കൂ​ളി​ൽ പോ​കാ​നും വ​രാ​നു​മാ​ണ് അ​വ​ർ​ക്ക് സ്വ​ന്ത​മാ​യി ഒ​രു സ്കൂ​ൾ ബ​സ് ന​ൽ​കി​യ​തെ​ന്ന് ഡ​ഗ് ഹെ​യ്സ് പ​റ​യു​ന്നു. ക്രി​സ്മ​സി​ന് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് ’ഗ്രാ​ൻ​ഡ് ഫാ​ദ​ർ എ​ക്സ്പ്ര​സ്’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ബ​സ് ഹെ​യ്സ് കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​മാ​യി ന​ൽ​കി​യ​തെ​ന്ന് കെ​ജി​ഡ​ബ്ല്യു ചാ​ന​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. എ​ല്ലാ അ​വ​ധി​ക്കാ​ല​ത്തും കു​ടും​ബം പ​ല സ്ഥ​ല​ങ്ങ​ളി​ലും ഉ​ല്ലാ​സ യാ​ത്ര പോ​കാ​റു​ണ്ട്. എ​ന്നാ​ൽ ഈ ​വ​ർ​ഷം സ്കൂ​ൾ ആ​രം​ഭി​ച്ച​തു മു​ത​ൽ അ​വ​ർ നേ​രി​ടു​ന്ന യാ​ത്രാ ദു​രി​ത​ങ്ങ​ൾ​ക്ക് അ​റു​തി വ​രു​ത്ത​ണ​മെ​ന്നു തോ​ന്നി​യ​താ​ണ് ബ​സ് വാ​ങ്ങി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് മു​ത്ത​ച്ഛ​ൻ ഹെ​യ്സ്…

Read More

അപ്പാർട്ടുമെന്‍റിൽ തീപിടിത്തം; പിതാവും രണ്ടു മക്കളും വെന്തുമരിച്ചു; ദാരുണ സംഭവം ഇങ്ങനെ…

കലിഫോർണിയ: സതേൺ കലിഫോർണിയായിലെ അപ്പാർട്ട്മെന്‍റിന്‍റെ ഇരുപത്തിയഞ്ചോളം യൂണിറ്റുകളിൽ ഉണ്ടായ തീപിടിത്തത്തിൽ നാല്പത്തി ഒന്നുകാരനായ പിതാവും നാലും പന്ത്രണ്ടും വയസുള്ള രണ്ടു പെൺമക്കളും വെന്തുമരിച്ചു. എട്ടു വയസുള്ള ആൺകുട്ടി ഗുരുതരാവസ്ഥയിലാണ്. ഡിസംബർ 27 നു രാവിലെ ലോസ് ആഞ്ചലസിൽ നിന്നും 70 മൈൽ ദൂരെ സ്ഥിതി ചെയ്യുന്ന ഹീമറ്റിലായിരുന്നു ദുരന്തം. അപ്പാർട്ട്മെന്‍റിലെ യൂണിറ്റിൽ ഭാര്യയും ഭർത്താവും നാലും എട്ടും പന്ത്രണ്ടും പതിനൊന്നും മൂന്നു മാസം പ്രായമുള്ള കുട്ടികളുമാണുണ്ടായിരുന്നത്. സമീപത്തുള്ള യൂണിറ്റുകളിൽ നിന്നും തീ പടരുന്നതു കണ്ടു 11 വയസുള്ള പെൺകുട്ടിയേയും മൂന്നു മാസം പ്രായമുള്ള കുട്ടിയേയും എടുത്തു ഭാര്യ പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു. ഭർത്താവ് വീടിനുള്ളിൽ അകപ്പെട്ട മറ്റു മൂന്നു കുട്ടികളെ രക്ഷിക്കുന്നതിന് അകത്തേക്ക് ഓടിക്കയറിയെങ്കിലും അപ്പാർട്ട്മെന്‍റിൽ അഗ്നി ആളിപടർന്നതിനാൽ കുട്ടികളെ രക്ഷപ്പെടുത്താനായില്ല. മൂന്നു പേരും അഗ്നിയിൽ വെന്തു മരിക്കുകയായിരുന്നു. പോലീസ് കുടുംബാംഗങ്ങളെ സംബന്ധിച്ചു കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. അപ്പാർട്ട്മെന്‍റിൽ…

Read More

നിരപരാധികൾക്ക് ജയിൽ മോചനം സാധ്യമാക്കിയ പ്രമുഖ അറ്റോർണി വാഹനമിടിച്ചു മരിച്ചു

ഓക്ക്പാർക്ക്, ഷിക്കാഗോ: നിരപരാധികളായ നിരവധി പേർക്ക് ജയിൽ മോചനം നേടികൊടുത്ത ഷിക്കാഗോയിലെ പ്രമുഖ അറ്റോർണി കേരൺ എൽ. ഡാനിയേൽ (62) വീടിനു സമീപം ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു. ഡിസംബർ 26നു രാവിലെ ഓക്ക് പാർക്കിനു സമീപം നായയുമൊത്തു പ്രഭാത സവാരിക്കിറങ്ങിയ കേരണിനെ നിയന്ത്രണം വിട്ട പിക്അപ് ട്രക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ മരണം സംഭവിച്ചതായി ഓക്ക് പാർക്ക് പോലീസും കുക്ക് കൗണ്ടി മെഡിക്കൽ എക്സാമിനേഴ്സ് ഓഫീസും സ്ഥിരീകരിച്ചു. അമിത വേഗതയിൽ വാഹനം ഓടിച്ചതിനും വഴിയാത്രക്കാരെ കണ്ടിട്ടും നിർത്താതെ പോയതിനും ട്രക്ക് ഡ്രൈവർക്കു പോലീസ് ടിക്കറ്റ് നൽകി. ഡ്രൈവർ മദ്യപിച്ചിട്ടില്ലായിരുന്നുവെന്നു പരിശോധനകളിൽ നിന്നും തെളിഞ്ഞതായും പോലീസ് വ്യക്തമാക്കി. ചെയ്യാത്ത കൊലപാതക കുറ്റം ചുമത്തി ജയിലിൽ ശിക്ഷ അനുഭവിക്കുന്നവരുടെ മോചനത്തിനായി ശക്തമായി വാദിച്ചിരുന്ന അറ്റോർണിയായിരുന്നു കേരൺ. ഏകദേശം 20–ൽപരം തടവുകാരുടെ മോചനത്തിന് ഇവർ വഴിയൊരുക്കിയിരുന്നു. ഷിക്കാഗോ യൂണിവേഴ്സിറ്റി…

Read More

മോ​ഷ്ടി​ച്ച പ​ണം ക്രി​സ്മ​സ് സ​മ്മാ​ന​മാ​യി ജ​ന​ക്കൂ​ട്ട​ത്തി​ന് ന​ൽ​കി; മ​ധ്യ​വ​യ​സ്ക​ൻ പി​ടി​യി​ൽ

ബാ​ങ്കി​ൽ നി​ന്നും മോ​ഷ്ടി​ച്ച പ​ണം ക്രി​സ്മ​സ് സ​മ്മാ​ന​മാ​യി ജ​ന​ക്കൂ​ട്ട​ത്തി​ന് വ​ലി​ച്ചെ​റി​ഞ്ഞു ന​ൽ​കി​യ മ​ധ്യ​വ​യ​സ്ക​ൻ പി​ടി​യി​ൽ. ഡേ​വി​ഡ് വെ​യ്ൻ എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​മേ​രി​ക്ക​യി​ലെ കൊ​ളോ​റാ​ഡോ​യി​ലാ​ണ് സം​ഭ​വം. ജ​ന​ക്കൂ​ട്ട​ത്തി​ന് നേ​ർ​ക്ക് പ​ണം വ​ലി​ച്ചെ​റി​ഞ്ഞ ഇ​യാ​ൾ ക്രി​സ്മ​സ് ആ​ശം​സ​യും ന​ൽ​കി. കോ​ളോ​റാ​ഡോ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ക്കാ​ദ​മി ബാ​ങ്കി​ലാ​ണ് ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യ​ത്. ബാ​ങ്കി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ ഇ​യാ​ൾ പ​ണം ജ​ന​ക്കൂ​ട്ട​ത്തി​ന് ന​ൽ​കു​ക​യാ​യി​രു​ന്നു. പ​ണം ല​ഭി​ച്ച​വ​രി​ൽ ചി​ല​ർ അ​ത് തി​രി​കെ ന​ൽ​കു​വാ​ൻ ത​യാ​റാ​യി. എ​ന്നാ​ൽ ഇ​നി​യും പ​ണം ല​ഭി​ക്കു​വാ​നു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

Read More

ശല്യം ചെയ്തതിന്‍റെ പ്രതികാരം ! ഗർഭിണിയായ സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ 19 കാരൻ അറസ്റ്റിൽ

ഡാളസ്: എട്ടു മാസം ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ സഹോദരൻ അറസ്റ്റിൽ. നോർത്ത് ഈസ്റ്റ് ഡാളസിലെ കോളനി സിറ്റിയിലെ വെർഡിയാന അര്‍വേലൊ (23) എന്ന യുവതിയെ 19 കാരനായ എഡ്‌വേർഡോ അർവേലൊയാണു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്. ഡിസംബർ 16 മുതൽ കാണാതായ വെർഡിയാനയുടെ മൃതദേഹം ഡിസംബർ 22 നാണ് പോലീസ് കണ്ടെത്തിയത്. സോഫയിൽ ഇരിക്കുകയായിരുന്ന യുവതിയെ കഴുത്തു ‍ഞെരിച്ചാണു സഹോദരൻ കൊലപ്പെടുത്തിയത്. തന്നെ ശല്യം ചെയ്തതിന്‍റെ പ്രതികാരം തീര്‍ക്കാനാണ് എഡ്‌വേർഡോ കൊലപാതകം നടത്തിയതെന്നാണു പോലീസ് നൽകുന്ന വിശദീകരണം. കൊലപാതകം ആത്മഹത്യയാക്കി തീർക്കുന്നതിന് ഇയാൾ തന്നെ എഴുതിവച്ചിരുന്ന ആത്മഹത്യക്കുറിപ്പ് പോലീസിനു ലഭിച്ചു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം സമീപമുള്ള ഒരു വയലിൽ മറവു ചെയ്തു. പിന്നീട് മൃതദേഹം അവിടെ നിന്നും എ​ടുത്തു മാറ്റി. എഡ്‌വേർഡോ ഇത്തരത്തിലൊരു കൃത്യം നടത്തുവാൻ തയാറാകില്ലെന്നും വെർഡിയാന ബീച്ചുകളിൽ…

Read More

ലൈവ് റിപ്പോർട്ടിംഗിനിടെ റിപ്പോർട്ടർക്ക് ലോട്ടറിയടിച്ചു; ലൈവിൽ ആഹ്ലാദപ്രകടനം, രാജിപ്രഖ്യാപനം, പിന്നെ ട്വിസ്റ്റ്

ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പ് ലൈ​വി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ ഭാ​ഗ്യ​ശാ​ലി​ക​ളു​ടെ കൂ​ട്ട​ത്തി​ൽ ത​ന്‍റെ പേ​രും ക​ണ്ട് തു​ള്ളി​ച്ചാ​ടി റി​പ്പോ​ർ​ട്ട​ർ. സ്പെ​യി​നി​ലെ പ്ര​ശ​സ്ത​മാ​യ എ​ല്‍ ഗോ​ര്‍​ഡോ ക്രി​സ്മ​സ് ബം​പ​ർ ലോ​ട്ട​റി​യു​ടെ ന​റു​ക്കെ​ടു​പ്പി​നി​ടെ​യാ​ണ് സം​ഭ​വം. ആ​ര്‍​ടി​വി​ഇ ചാ​ന​ലി​ലെ റി​പ്പോ​ർ​ട്ട​റാ​യ ന​താ​ലി​യ എ​സ്ക്യു​ഡെ​റോ​യ്ക്കാ​ണ് ലോ​ട്ട​റി​യ​ടി​ച്ച​ത്. വി​ജ​യി​ക​ളു​ടെ പേ​രു​ക​ൾ വാ​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ് 40 ല​ക്ഷം യൂ​റോ കി​ട്ടി​യ​വ​രു​ടെ കൂ​ട്ട​ത്തി​ല്‍ ന​താ​ലി​യ സ്വ​ന്തം പേ​രു ക​ണ്ട​ത്. ആ​ദ്യ​മൊ​ന്ന് ഞെ​ട്ടി​യ അ​വ​ർ പി​ന്നെ തു​ള്ളി​ച്ചാ​ടി. ആ​ഘോ​ഷ​ത്തി​നി​ടെ ത​ത്സ​മ​യം ത​ന്‍റെ രാ​ജി​യും പ്ര​ഖ്യാ​പി​ച്ചു. എ​ന്നാ​ൽ ആ​വേ​ശ​മ​ട​ങ്ങി​യ​പ്പോ​ൾ ഒ​ന്നു​കൂ​ടി നോ​ക്കി​യ​പ്പോ​ഴാ​ണ് സം​ഗ​തി​യു​ടെ കി​ട​പ്പു​വ​ശം മ​ന​സി​ലാ​യ​ത്. സ​മ്മാ​നം മ​റ്റു വി​ജ​യി​ക​ളു​മാ​യി പ​ങ്കി​ടേ​ണ്ട​താ​യി​രു​ന്നു. അ​താ​യ​ത്, 40 ല​ക്ഷം യൂ​റോ​യി​ൽ വെ​റും നാ​ലാ​യി​രം യൂ​റോ മാ​ത്ര​മെ ന​താ​ലി​യ​യ്ക്കു ല​ഭി​ക്കൂ. ഇ​തോ​ടെ ന​താ​ലി​യ ട്വി​റ്റ​രി​ൽ ഖേ​ദ​പ്ര​ക​ട​ന​വു​മാ​യി എ​ത്തി. കു​റ​ച്ചു​നാ​ളു​ക​ളാ​യി ചി​ല സ്വ​കാ​ര്യ വി​ഷ​മ​ങ്ങ​ളി​ലാ​യി​രു​ന്നു​വെ​ന്നും പെ​ട്ടെ​ന്ന് ഭാ​ഗ്യം വ​ന്ന​പ്പോ​ൾ പ​രി​സ​രം മ​റ​ന്നു​പോ​യെ​ന്നു​മാ​ണ് ന​താ​ലി​യ​യു​ടെ വി​ശ​ദീ​ക​ര​ണം.

Read More

വാ​തി​ൽ തു​റ​ക്കാൻ അറിയില്ല; എ​ടി​എ​മ്മി​നു​ള്ളി​ൽ ക​ള്ള​ന്‍റെ പ​രാ​ക്ര​മം; വീഡിയോ വൈറല്‍

മോ​ഷ​ണ​ത്തി​നാ​യി എ​ടി​എ​മ്മി​നു​ള്ളി​ൽ ക​യ​റി​യ മോ​ഷ്ടാ​വ് കൗ​ണ്ട​റി​ലെ വാ​തി​ൽ തു​റ​ക്കാ​ൻ അ​റി​യാ​തെ കു​ടു​ങ്ങി പോ​ലീ​സ് പി​ടി​യി​ലാ​യി. ചൈ​ന​യി​ലെ ഷാ​ൻ​ഡോം​ഗ് സി​റ്റി​യി​ലാ​ണ് സം​ഭ​വം. ക​ണ്ട​റി​നു​ള്ളി​ൽ ക​യ​റി​യ​തി​ന് ശേ​ഷം ഇ​യാ​ൾ ത​ന്നെ​യാ​ണ് വാ​തി​ൽ അ​ട​ച്ച​ത്. ഓ​ട്ടോ​മാ​റ്റി​ക്ക് വോ​യി​സ് മെ​സേ​ജ് കേ​ട്ട ഇ​യാ​ൾ പ​രി​ഭ്രാ​ന്ത​നാ​യി വാ​തി​ൽ തു​റ​ക്കു​വാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന് അ​ത് സാ​ധി​ച്ചി​ല്ല. പേ​ടി​ച്ചു​പോ​യ ഇ​യാ​ൾ ഒ​രു മെ​റ്റ​ൽ ട്രെ ​ഉ​പ​യോ​ഗി​ച്ച് വാ​തി​ലും എ​ടി​എം മെ​ഷി​നും ത​ല്ലി​പ്പൊ​ളി​ക്കു​വാ​ൻ ശ്ര​മി​ച്ചു. എ​ങ്ങ​ന​യൊ​ക്ക​യോ പു​റ​ത്ത് ക​ട​ന്ന ഇ​യാ​ൾ പി​ന്നീ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു.

Read More