നോര്‍ത്ത് കരോളൈന: മോഷ്ടിച്ച പണത്തിന്റെ ഫോട്ടോകള്‍ തന്റെ ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ ഷെയര്‍ ചെയ്ത ആളെ പോലീസ് അറസ്റ്റു ചെയ്തു. ഡയമണ്ട് പതിപ്പിച്ച വാച്ചും ഡിസൈനര്‍ വസ്ത്രങ്ങളുമൊക്കെ അണിഞ്ഞ് കൈയിൽ നൂറിന്റെ നോട്ടുകളുമൊക്കെയായി ‘ഞാന്‍ തകര്‍ന്നിട്ടില്ല’ എന്നര്‍ത്ഥം വരുന്ന ‘AWAB’ എന്ന ചുരുക്കപ്പേരുള്ള അടിക്കുറിപ്പുകളോടെയാണ് ഫെയ്സ്ബുക്ക് പോസ്റ്റ്. നൂറു ഡോളറിന്റെ കെട്ടുകള്‍ കൈയില്‍ വച്ച് ഫോട്ടോകളെടുത്ത് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതും “I make it look easy but this s**t really a PROCESS.” എന്ന് എഴുതിയതുമൊക്കെയാണ് ഹെന്‍ഡേഴ്സണെ കുടുക്കാന്‍ സഹായകമായതെന്ന് പോലീസ് പറഞ്ഞു. താന്‍ ജോലി ചെയ്തിരുന്ന വെല്‍സ് ഫാര്‍ഗോ ബാങ്കിന്റെ ലോക്കറില്‍ നിന്നാണ് പണം മോഷ്ടിച്ചതെന്ന് പ്രതിയായ അര്‍ലാന്‍ഡോ ഹെന്ഡേഴ്സണ് സമ്മതിച്ചതായി പോലീസ് പറയുന്നു. ഏകദേശം 88,000.00 ഡോളറാണ് പല തവണകളായി ഹെന്ഡേഴ്സണ് മോഷ്ടിച്ചത്. ഇക്കഴിഞ്ഞ ജൂണിലാണ് ഹെന്ഡേഴ്സണ് പണം മോഷ്ടിക്കാന്‍ തുടങ്ങിയത്.…
Read MoreCategory: NRI
ഹോട്ടല്‍ മുറികളില്‍ ഒളികാമറ; സ്കൂള്‍ സ്റ്റാഫ് അംഗത്തെ സസ്പെൻഡു ചെയ്തു
വിസ്കോണ്‍സിന്‍: സ്കൂളില്‍ നിന്ന് ഫീല്‍ഡ് യാത്രയ്ക്കിടെ വിദ്യാര്‍ഥികള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ ഒളികാമറകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നു വിസ്കോണ്‍സിന്‍ ഹൈസ്കൂളിലെ ഒരു സ്റ്റാഫ് അംഗത്തെ അവധിയില്‍ പ്രവേശിപ്പിച്ചു. ഡിസംബർ ആദ്യ വാരം മൂന്നു ദിവസത്തെ യാത്രയ്ക്കിടെ മാഡിസണ്‍ ഈസ്റ്റ് ഹൈസ്കൂളിലെ വിദ്യാര്‍ഥികളാണ് മിനിയാപൊളിസ് ഡൗണ്ടൗണിലെ ഹയാത്ത് റീജന്‍സിയിൽ താമസിച്ചത്. ഇവിടെ വച്ചാണ് വിദ്യാർഥികൾ താമസിച്ചിരുന്ന മുറികളിൽനിന്നും ഒളികാമറ പിടികൂടിയത്. സംഭവം അറിഞ്ഞയുടന്‍ വിദ്യാര്‍ഥികളോടൊപ്പം യാത്ര ചെയ്തിരുന്ന ഒരു സ്റ്റാഫ് അംഗത്തെ ഡിസംബര്‍ 8-ന് അവധിയില്‍ പ്രവേശിപ്പിച്ചതായി മാഡിസണ്‍ മെട്രോപൊളിറ്റന്‍ സ്കൂള്‍ ജില്ലാ വക്താവ് തിമോത്തി ലെമണ്ട്സ് മാധ്യമങ്ങളോട് പറഞ്ഞു. സാധാരണ കീഴ്വഴക്കമനുസരിച്ചുള്ള മുന്‍കരുതല്‍ നടപടിയാണിത്. പോലീസ് അന്വേഷണം ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. യാത്രയില്‍ വിദ്യാര്‍ത്ഥികളോടൊപ്പം യാത്ര ചെയ്ത ഏക സ്കൂള്‍ ഡിസ്ട്രിക്റ്റ് ജീവനക്കാരന് അവധിയില്‍ പ്രവേശിച്ച സ്റ്റാഫ് അംഗമാണോ എന്ന് തനിക്ക് ഉറപ്പില്ലെന്ന് ലെമോണ്ട്സ് പറഞ്ഞു. മിനിയാപൊളിസ് ഹയാത്ത്…
Read Moreഭാര്യ തന്നെ കൊന്നിട്ടില്ലെന്ന്! സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കാന്‍ ഭര്‍ത്താവിന്റെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചത് 10 വർഷം
ന്യൂയോര്‍ക്ക്: സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന സാമൂഹിക സുരക്ഷാ പെയ്മെന്റുകള്‍ (സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യം) ലഭിക്കാന്‍ ഭാര്യ, ഭര്‍ത്താവിന്റെ മൃതദേഹം 10 വർഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ചു. സാള്‍ട്ട് ലേക്ക് സിറ്റിയുടെ തെക്കുപടിഞ്ഞാറ് 25 മൈല്‍ അകലെയുള്ള യൂട്ടയിലെ ടൂലെ റെമിംഗ്ടണ്‍ പാര്‍ക്ക് അപ്പാര്‍ട്ടുമെന്റ്സ് റിട്ടയര്‍മെന്റ് ഹോംസിലെ ഒരു വീട്ടില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ ക്ഷേമപരിശോധനയ്ക്കിടെ (വെല്‍ഫെയര്‍ ചെക്ക്) 75 കാരിയായ ജീന്‍ സൗരോണ്‍ മാത്തേഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്വാഭാവിക മരണമാണെന്നാണ് കരുതപ്പെടുന്നതെന്ന് പ്രാദേശിക വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വീട്ടില്‍ ഉദ്യോഗസ്ഥന് നടത്തിയ പരിശോധനയില്‍ 75-കാരിയുടെ ഭര്‍ത്താവ് പോള്‍ എഡ്വേര്‍ഡ് മാത്തേഴ്സിന്റെ (69) മൃതദേഹം ഫ്രീസറില്‍ കണ്ടെത്തി. ഓറഞ്ചും കറുത്ത നിറവുമുള്ള പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. പോള്‍ മാത്തേഴ്സ് അവസാനമായി ആശുപത്രിയില്‍ ചെന്നത് 2009 ഫെബ്രുവരി 4-നായിരുന്നു എന്ന് പോലീസ് പറയുന്നു. മാരകമായ…
Read Moreഅമ്മയെ കാണാതെ കുട്ടികൾ ഇനി കരയില്ല; കട്ട്ഒൗട്ട് ആശയവുമായി ജപ്പാൻകാരൻ
അമ്മമാരെ സംബന്ധിച്ച് തങ്ങളുടെ കൊച്ചുകുട്ടികളെ തനിച്ചാക്കി ജോലിക്കുപോകുകയെന്നത് വളരെയധികം ബുദ്ധിമുട്ടാണ്. അമ്മമാരെ കാണാതിരുന്നാൽ കരയുന്ന കുട്ടികൾ പെട്ടന്നൊന്നും ശാന്തരാകുകയുമില്ല. എന്നാൽ ഈ പ്രശ്നത്തിനുള്ള പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് ജപ്പാനിൽ നിന്നുമുള്ള ഒരാൾ. അച്ഛന്റെയോ അമ്മയുടെയോ അതേ വലിപ്പമുള്ള കട്ടൗട്ടുകൾ വീട്ടിൽ സ്ഥാപിക്കുകയെന്ന വിദ്യയാണ് ഇദ്ദേഹം കണ്ടെത്തിയത്. അമ്മയെ കാണാതെ കരഞ്ഞ തന്റെ മകനെ സമാധാനിപ്പിക്കുവാനാണ് അദ്ദേഹം ഈ തന്ത്രം ഉപയോഗിച്ചത്. ഇതിന്റ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്. അദ്ദേഹം കണ്ടെത്തിയ മാർഗം ഫലപ്രദമാകുമെന്നാണ് അഭിപ്രായമുയരുന്നത്.
Read Moreആശുപത്രിയില്‍ എത്തിച്ചെങ്കിലും..! കോളജ് വിദ്യാര്‍ഥിനിയെ കുത്തിക്കൊലപ്പെടുത്തി; കേസില്‍ 13-കാരന് അറസ്റ്റില്‍
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി മന്‍ഹാട്ടന്‍ കാമ്പസിനു സമീപം പതിനെട്ട് വയസ്സുള്ള ബര്‍ണാഡ് കോളജ് ആദ്യവര്‍ഷ വിദ്യാര്‍ത്ഥിനി റ്റീസാ മേജോഴ്സ് കുത്തേറ്റു മരിച്ച കേസില്‍ പതിമൂന്നു വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ 11-നു ബുധനാഴ്ച വൈകിട്ട് മോണിംഗ് സൈഡ് പാര്‍ക്കിനു സമീപം നടന്നുപോയ റ്റീസയെ കവര്‍ച്ച നടത്തുന്നതിനിടയില്‍ നടത്തിയ മല്‍പ്പിടുത്തത്തിനിടയിലാണ് പതിമൂന്നുകാരന്റെ കുത്തേറ്റത്. ഉടന്‍ മൗണ്ട് സീനായ് സെന്റ് ലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. കന്‍സാസ് സെക്യൂരിറ്റി ജീവനക്കാരനാണ് റ്റീസയെ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തിനുശേഷം രക്ഷപെട്ട കുട്ടിയെ ഇതേ പരിസരത്തുവച്ചാണ് വ്യാഴാഴ്ച വൈകിട്ട് പിടികൂടിയത്. സംഭവസമയത്ത് കാമറയില്‍ പതിഞ്ഞ വസ്ത്രമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. ഈ കുട്ടിയോടൊപ്പം മറ്റു രണ്ടുപേര്‍കൂടി ഉണ്ടായിരുന്നതായാണ് പോലീസ് റിപ്പോര്‍ട്ട്. ഇവരില്‍ ഒരാളെ ചോദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പതിമൂന്നുകാരനെതിരേ സെക്കന്‍ഡ് ഡിഗ്രി ഷെലോനി മര്‍ഡര്‍, കവര്‍ച്ച, കുറ്റകരമായി മാരകായുധം കൈവശം…
Read Moreഇലക്ട്രിക് യാത്രാ വിമാനം പറന്നു; മൂന്നു മിനിട്ട്…
വാൻകൂവർ: പൂർണമായും വൈദ്യുതോർജത്തിൽ പ്രവർത്തിക്കുന്ന വാണിജ്യ യാത്രാവിമാനത്തിന്റെ ആദ്യ പരീക്ഷണം വിജയകരം. 750 കുതിരശക്തിയുടെ മോട്ടോർ ഘടിപ്പിച്ച സീപ്ലെയിൻ മൂന്നു മിനിട്ട് പറന്നു. കാനഡയിലെ വാൻകൂവർ ആസ്ഥാനമാക്കി സീപ്ലെയിൻ സർവീസ് നടത്തുന്ന ഹാർബർ എയറും അമേരിക്കയിലെ പ്രൊപ്പൽഷൻ നിർമാണ കന്പനിയായ മാഗ്നിഎക്സും ചേർന്നാണു പരീക്ഷണം നടത്തിയത്. 63 വർഷം പഴക്കമുള്ള ഹവില്ലാൻഡ് ബീവർ സീപ്ലെയിനിൽ ഇലക്ട്രിക് മോട്ടോർ ഘടിപ്പിച്ച് ഉപയോഗിക്കുകയായിരുന്നു. ഹാർബർ എയറിന്റെ സ്ഥാപകനും സിഇഒയുമായ ഗ്രെഗ് മഗ്ഡഗൽ ആണ് പറത്തിയത്. വ്യോമയാന ചരിത്രത്തിൽ പുതുയുഗത്തിനു തുടക്കം കുറിച്ച സംഭവമാണിതെന്ന് മഗ്ഡഗൽ പറഞ്ഞു. വൈദ്യുതി ചാർജ് ചെയ്യാൻ ലിഥിയം അയൺ ബാറ്ററിയാണ് ഉപയോഗിച്ചത്. 160 കിലോമീറ്റർ പറക്കാൻ വേണ്ട ഊർജമേ ഈ ബാറ്ററികൾക്കു നല്കാൻ കഴിയൂ എന്ന പോരായ്മയുണ്ട്. അതേസമയം ഹാർബർ എയറിന്റെ ഹ്രസ്വദൂര സർവീസുകൾക്ക് ഇതു ധാരാളമാണ്.
Read Moreജർമനിയിൽ മലയാളി വിദ്യാർഥിനി മരിച്ച നിലയിൽ; മരണകാരണം ദുരൂഹം
ഫ്രാങ്ക്ഫർട്ട്: ജർമനിയിൽ ഉന്നതപഠനത്തിനെത്തിയ മാവേലിക്കര സ്വദേശിനി വിദ്യാർഥിനി ഫ്രാങ്ക്ഫർട്ടിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മാവേലിക്കര പുന്നമൂട് അനിലഭവൻ കാഞ്ഞൂർ കിഴക്കേതിൽ അച്ചൻകുഞ്ഞിന്റെ ഏകമകൾ അനിലയാണ് താമസിയ്ക്കുന്ന മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. മരണകാരണം ദുരൂഹമാണ്. മൃതദേഹം പോലീസ് കസ്റ്റഡിയിലാണ്. പോസ്റ്റ്മോർട്ടം കഴിഞ്ഞാലേ മരണം കാരണം വെളിവാകുകയുള്ളു. ഈ മാസം ഏഴിന് രാത്രിയിലാണ് അനില വീട്ടുകാരുമായി അവസാനമായി ഫോണിൽ ബന്ധപ്പെട്ടത്. എന്നാൽ എട്ടിന് രാത്രി അനിലയുമായി പിതാവ് ഫോണിൽ ബന്ധപ്പെടാൻ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. അപ്പാർട്ട്മെന്റിൽ താമസിയ്ക്കുന്നവരാണ് ഇക്കാര്യം വീട്ടുകാരെ അറിയിച്ചത്. അനിലയുടെ ഫോട്ടോ വാട്സാപ്പ് മുഖേന പലരും അയച്ചു അന്വേഷണം നടത്തിയിരുന്നു. അനിലയുടെ മരണത്തിൽ ഇവിടെയുള്ള സുഹൃത്തുക്കളും നാട്ടിലെ ബന്ധുക്കളും ആകെ അന്പരപ്പിലും ഞെട്ടലിലുമാണ്. ജർമനിയിലെ പോലീസ് നടപടികൾ പൂർത്തിയാക്കാൻ കാലതാമസമുണ്ടാവും. ഇരുപത്തിയേഴുകാരിയായ അനില ഫ്രാങ്ക്ഫർട്ട് യൂണിവേഴ്സിറ്റിയിൽ അപ്ളെയിഡ് സയൻസിൽ മാസ്റ്റർ ബിരുദവിദ്യാർത്ഥിനിയാണ്. കൂസാറ്റിൽ ജോലി…
Read Moreജോസഫിനേയും മറിയയേയും ഉണ്ണി യേശുവിനേയും ഇരുന്പു കൂട്ടിനകത്തിട്ടടച്ച് പ്രതിഷേധം
കലിഫോർണിയ: കുടിയേറ്റക്കാർക്കും അഭയാർഥികൾക്കും അമേരിക്കയിൽ നേരിടേണ്ടി വരുന്ന കഷ്ടപ്പാടുകളെ പ്രതികാത്മകമായി ചിത്രീകരിക്കുന്നതിനു സാധാരണ ക്രിസ്മസിനോടനുബന്ധിച്ച് അലങ്കരിക്കുന്ന നാറ്റിവിറ്റി സീനിൽ ഉണ്ണിയേശുവിനേയും മാതാപിതാക്കളേയും വെവേറെ ഇരുന്പ് കൂട്ടിലിട്ടടച്ചു അസാധാരണ പ്രതിഷേധത്തിനു കലിഫോർണിയ ക്ലെയർ മോണ്ട് യുണൈറ്റഡ് മെത്തഡിസ്റ്റ് ചർച്ച് പരിസരം വേദിയായി. ഇവർ മൂവരും ഞങ്ങളുടെ വിശുദ്ധ കുടുംബമാണ്. ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവരുമാണ്. മറ്റുള്ളവർക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചവരാണ്. ഇരുന്പ് കൂടിനു മുന്പിൽ നിന്നുകൊണ്ടു റവ. കേരണ്‍ ക്ലാർക്ക് പ്രഖ്യാപിച്ചു. അമേരിക്കയിൽ അഭയംതേടി അതിർത്തി പ്രദേശത്ത് തന്പടിച്ചിരിക്കുന്ന ആയിരക്കണക്കിനാളുകളെ പരസ്പരം തമ്മിലകറ്റി കുടുംബ ബന്ധങ്ങൾ താറുമാറാക്കുന്പോൾ അതിനെതിരെ പ്രതിഷേധിക്കുന്നതു ഞങ്ങളുടെ കർത്തവ്യമായി കാണണം കേരണ്‍ പറഞ്ഞു. നൂറുകണക്കിനു അഭയാർഥികൾക്ക് സംരക്ഷണം നൽകിയിരുന്ന ദേവാലയമാണ് മെത്തഡിസ്റ്റ് ചർച്ച്. ക്രിസ്തുവിന്റെ ജനനശേഷം ഉണ്ണിയേശുവിനേയും കൂട്ടി മാതാപിതാക്കൾ ഹെരോദാവിനെ പേടിച്ചു ഈജിപ്റ്റിലേക്ക് പാലായനം ചെയ്തപ്പോൾ അവർക്ക് അവിടെ അഭയം ലഭിച്ചിരുന്നു. ഈ…
Read Moreനേരെ നോക്കി നടന്നില്ലങ്കിൽ പണിപാളും; റെയിൽവേ സ്റ്റേഷനിൽ മൊബൈൽ ഫോണിൽ നോക്കി നടന്നയാൾക്ക് കിട്ടിയത് എട്ടിന്റെ പണി
മൊബൈൽ ഫോണ്‍ ഉപയോഗിച്ച് അശ്രദ്ധമായി റെയിൽസ്റ്റേഷനിലെ പ്ലാറ്റ്ഫോമിലൂടെ നടന്നയാൾ റെയിൽവേ ട്രാക്കിലേക്ക് വീണു. സംഭവം എവിടെയാണ് നടന്നതെന്ന് വ്യക്തമല്ല. സമീപമുണ്ടായിരുന്നവരാണ് ഇദ്ദേഹത്തെ ട്രാക്കിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് വലിച്ച് കയറ്റിയത്. ഇയാൾ രക്ഷപെട്ടതിന് പിന്നാലെ ഇവിടേക്ക് ട്രെയിൻ വരുന്നത് വീഡിയോയിൽ കാണാം. സമീപമുണ്ടായിരുന്നവരുടെ സമയോചിതമായ ഇടപെടീലിനെ തുടർന്നാണ് ഇയാൾ രക്ഷപെട്ടത്. സമീപത്തെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സുശാന്ത് നന്ദ ഐഎഫ്എസ് ആണ് ട്വീറ്റ് ചെയ്തത്. The difference between mobile addiction & slavery is that slaves r fully aware that they are not free. The man escaped as no train was approaching, all will not be that lucky. pic.twitter.com/Jvi0lWtSEs — Susanta Nanda IFS (@susantananda3) December 11, 2019
Read Moreകുതിരവണ്ടിയുമായി പാഞ്ഞ കുതിരകളെ പിടിക്കാൻ സിനിമ സ്റ്റൈൽ ചേസ്; ഉടമയ്ക്കും കുതിരകൾക്കും പരിക്ക്; വീഡിയോ
കുതിരവണ്ടിയുമായി പാഞ്ഞ കുതിരകളെ പിടിച്ചു നിർത്താനുള്ള ശ്രമത്തിനിടെ ഉടമയ്ക്കും കുതിരകൾക്കും പരിക്കേറ്റു. പൂനെയിലെ ബണ്ട് ഗാർഡനിലാണ് സംഭവം. ഇവിടെ നടന്ന വിവാഹ ചടങ്ങുകൾക്ക് ശേഷം രണ്ട് കുതിരകളുമായി മടങ്ങുകയായിരുന്നു 32കാരനായ ജിതേന്ദ്ര കദം എന്നയാൾ. കുറച്ചു സമയത്തിന് ശേഷം കുതിരവണ്ടിയുടെ മേലുള്ള നിയന്ത്രണം ജിതേന്ദ്രയ്ക്ക് നഷ്ടമായപ്പോൾ കുതിരകൾ വിളറിപിടിച്ച് ഓടുകയായിരുന്നു. പെട്ടന്ന് തന്നെ അദ്ദേഹം വണ്ടിയിലിൽ നിന്നും പുറത്തേക്ക് ചാടിയിറങ്ങുകയും ചെയ്തു. പെട്ടന്ന് തന്നെ അദ്ദേഹം രണ്ട് പേർക്കൊപ്പം ബൈക്കിൽ കുതിരകളുടെ പിന്നാലെ പാഞ്ഞു. തിരക്കുള്ള റോഡിലേക്ക് ഇറങ്ങിയ ഓടിയ കുതിരകളുടെ പിന്നാലെ എത്തിയ അദ്ദേഹം അവയെ പിടിച്ചു നിർത്തുവാൻ ശ്രമിക്കുന്നതിനിടെ ബൈക്കിൽ നിന്നും താഴേക്ക് വീണു. ഒപ്പം ഒരു കുതിരയും റോഡിൽ വീണു. റോഡിൽ വീണ ഇദ്ദേഹത്തിന്റെ ശരീരത്തിൽ കുതിരവണ്ടിയുടെ ചക്രങ്ങൾ കയറിയിറങ്ങി. ജിതേന്ദ്രയ്ക്കും കുതിരയ്ക്കും പരിക്കുകളുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സമീപത്തുകൂടി വന്ന ഒരു യാത്രികനാണ്…
Read More