ഇതാണ് അമ്മയുടെ കരുതല്‍! അ​പ​ക​ടം നി​റ​ഞ്ഞ ന​ദി​യി​ൽ ഒ​ഴു​കി പോ​കു​വാ​ൻ തു​ട​ങ്ങി​യ കു​ഞ്ഞി​നെ ര​ക്ഷി​ച്ച് അ​മ്മ സിം​ഹം; വീഡിയോ

മു​ത​ല​ക​ൾ നി​റ​ഞ്ഞ ന​ദി മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ ഒ​ഴു​കി പോ​കു​വാ​ൻ തു​ട​ങ്ങി​യ കു​ഞ്ഞി​നെ ര​ക്ഷി​ച്ച് അ​മ്മ സിം​ഹം. കെ​നി​യ​യി​ലെ മ​സാ​യി മ​രാ ഗെ​യിം വ​ന്യ​ജീ​വി സം​ര​ക്ഷ​ണ സ​ങ്കേ​ത​ത്തി​ൽ നി​ന്നു​ള്ള ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത് ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ലൂ​ക്കാ ബ്രാ​ക​ലി​യാ​ണ്. അ​പ​ക​ടം അ​റി​യാ​വു​ന്ന അ​മ്മ സിം​ഹം ചു​റ്റും നി​രീ​ക്ഷി​ച്ച​തി​ന് ശേ​ഷ​മാ​ണ് മൂ​ന്ന് കു​ഞ്ഞു​ങ്ങ​ൾ​ക്കൊ​പ്പം ന​ദി മു​റി​ച്ചു ക​ട​ക്കു​വാ​നൊ​രു​ങ്ങി​യ​ത്. വെ​ള്ള​ത്തി​ലൂ​ടെ ന​ട​ക്കു​ന്ന​തി​നി​ടെ​യി​ൽ ഒ​രു കു​ഞ്ഞ് ഒ​ഴു​കി പോ​കു​വാ​ൻ തു​ട​ങ്ങു​മ്പോ​ൾ അ​മ്മ സിം​ഹം ര​ക്ഷി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. അ​പ​ക​ട​മൊ​ന്നു​മി​ല്ല എ​ന്ന ഉ​റ​പ്പ് വ​രു​ത്തി​യാ​ണ് ഈ ​അ​മ്മ സിം​ഹം ത​ന്‍റെ ഓ​രോ ചു​വ​ടും മു​ന്നി​ലേ​ക്ക് വ​യ്ക്കു​ന്ന​ത്.

Read More

നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ചെ​റു​വി​മാ​നം ത​ക​ർ​ന്ന് വീ​ണ​ത് തി​ര​ക്കേ​റി​യ റോ​ഡി​ൽ; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ

നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ചെ​റു​വി​മാ​നം തി​ര​ക്കേ​റി​യ റോ​ഡി​ൽ ത​ക​ർ​ന്നു വീ​ഴു​ന്ന​തി​ന്‍റെ അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഫോ​ണി​ക്സി​ലെ ഡീ​ർ വാ​ലി എ​യ​ർ​പോ​ർ​ട്ടി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ര​ണ്ട് പേ​രാ​ണ് ഈ ​വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഈ ​ന​ഗ​ര​ത്തി​ന് സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ വി​മാ​ന​ത്തി​ന്‍റെ എ​ഞ്ചി​ന് ത​ക​രാ​റ് സം​ഭ​വി​ച്ച​താ​ണ് അ​പ​ക​ട കാ​ര​ണം. റോ​ഡി​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന നി​ര​വ​ധി കാ​റു​ക​ൾ​ക്ക് മു​ക​ളി​ലേ​ക്കാ​ണ് ഈ ​വി​മാ​നം വീ​ണ​ത്. വി​മാ​ന​ത്തി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കു​ക​ളൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​രു​വ​രെ​യും സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Read More

പൂ​ച്ച​യ്ക്ക് പി​ന്നാ​ലെ ഓ​ടി എ​ട്ടി​ന്‍റെ പ​ണി മേ​ടി​ച്ച് നാ​യ; ര​ക്ഷ​ക​രാ​യ​ത് അ​ഗ്നി​ശ​മ​ന​സേ​ന

പൂ​ച്ച​യു​ടെ പി​ന്നാ​ലെ ഓ​ടി മ​ര​ത്തി​ന് മു​ക​ളി​ൽ കു​ടു​ങ്ങി​യ നാ​യ​യെ ര​ക്ഷി​ക്കു​വാ​ൻ എ​ത്തി​യ​ത് ഫ​യ​ർ​ഫോ​ഴ്സ്. കാ​ലി​ഫോ​ർ​ണി​യ​യി​ലാ​ണ് സം​ഭ​വം. ജ​ർ​മ​ൻ ഷെ​പ്പേ​ഡ് ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ വ​ള​രെ ഉ​യ​ര​മു​ള്ള ഒ​രു മ​ര​ത്തി​ന്‍റെ മു​ക​ളി​ലാ​ണ് ക​യ​റി​യ​ത്. പൂ​ച്ച ഈ ​മ​ര​ത്തി​ന്‍റെ മു​ക​ളി​ലേ​ക്കാ​ണ് ഓ​ടി ക​യ​റി​യ​ത്. നാ​യ പി​ന്നാ​ലെ​യും. എ​ന്നാ​ൽ മ​ര​ത്തി​ന് മു​ക​ളി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ നാ​യ​യ്ക്ക് തി​രി​കെ​യി​റ​ങ്ങു​വാ​ൻ സാ​ധി​ക്കാ​തെ വ​രി​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ​മീ​പ​വാ​സി​ക​ൾ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് എ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന കോ​വ​ണി ഉ​പ​യോ​ഗി​ച്ച് നാ​യ​യെ നി​ല​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു. നാ​യ​യ്ക്ക് പ​രി​ക്കു​ക​ളൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ൽ ഈ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കു​റി​ച്ചി​രു​ന്നു.

Read More

മാ​ര​ക​മാ​യ ബ്രെ​യി​ൻ ട്യൂ​മ​ർ! ചി​കി​ത്സ​യ്ക്ക് പോ​കു​ന്ന അ​ഞ്ച് വ​യ​സ്കാ​ര​ന് സ​ഹാ​പാ​ഠി​ക​ൾ ന​ൽ​കി​യ​ത് മ​നോ​ഹ​ര​മാ​യ യാ​ത്ര​യ​യ​പ്പ്

മാ​ര​ക​മാ​യ ബ്രെ​യി​ൻ ട്യൂ​മ​ർ ബാ​ധി​ച്ച് ചി​കി​ത്സ​യ്ക്ക് പോ​കു​ന്ന കൊ​ച്ചു​മി​ടു​ക്ക​ന് മി​ക​ച്ച യാ​ത്ര​യ​യ​പ്പ് ന​ൽ​കി സ​ഹ​പാ​ഠി​ക​ളും ര​ക്ഷി​താ​ക്ക​ളും. അ​മേ​രി​ക്ക​യി​ലാ​ണ് സം​ഭ​വം. അ​ഞ്ച് വ​യ​സ്കാ​ര​നാ​യ ഈ ​കു​ട്ടി​യു​ടെ പേ​ര് വ്യാ​ട്ട് ഹാ​സ് എ​ന്നാ​ണ്. കി​ന്‍റ​ർ​ഗാ​ർ​ഡ​ൻ വി​ദ്യാ​ർ​ഥി​യാ​യ വ്യാ​ട്ട്, ടെ​ന്ന​സി​യി​യി​ലെ മെം​ഫീ​സ് സെ​ന്‍റ് ജൂ​ഡ്സ് ചി​ൽ​ഡ്ര​ണ്‍​സ് റി​സേ​ർ​ച്ച് ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ​യ്ക്കാ​യി പോ​കു​ന്ന​ത്. വ്യാ​ട്ടി​നൊ​പ്പം പ​ഠി​ക്കു​ന്ന മ​ക​നി​ൽ നി​ന്നും രോ​ഗ​വി​വ​ര​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ ജെ​ന്നി​ഫ​ർ നീ​ൽ​സ​ണ്‍ എ​ന്ന​യാ​ളാ​ണ് ഈ ​യാ​ത്ര​യ​യ​പ്പ് ഒ​രു​ക്കു​വാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ​ത്. ത​ന്‍റെ മ​ക​നാ​ണ് ഈ ​അ​വ​സ്ഥ​യു​ണ്ടാ​യ​തെ​ന്ന ചി​ന്ത അ​ദ്ദേ​ഹ​ത്തി​ൽ ഞെ​ട്ട​ലു​ള​വാ​ക്കി. തു​ട​ർ​ന്നാ​ണ് വ്യാ​ട്ടി​ന് മി​ക​ച്ച യാ​ത്ര​യ​യ​പ്പ് ന​ൽ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം തീ​രു​മാ​നി​ച്ച​ത്. മ​റ്റു കു​ട്ടി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളെ വി​വ​രം അ​റി​യി​ച്ച അ​ദ്ദേ​ഹം മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ഒ​രു പാ​ർ​ട്ടി ത​യാ​റാ​ക്കു​ക​യാ​യി​രു​ന്നു. കൂ​ടാ​തെ ത​ന്‍റെ ഫാ​മി​ലെ ഒ​രു കു​തി​ര​ക്കു​ട്ടി​യേ​യും അ​ദ്ദേ​ഹം കൊ​ണ്ടു​വ​ന്നി​രു​ന്നു. ചാ​യം പൂ​ശി​യ കു​തി​ര​ക്കു​ട്ടി​യു​ടെ നെ​റ്റി​യി​ൽ അ​ദ്ദേ​ഹം ഒ​രു കൊ​മ്പും വ​ച്ച് പി​ടി​പ്പി​ച്ചി​രു​ന്നു. വ്യാ​ട്ടി​ന് ഏ​റെ…

Read More

ഭ​ക്ഷ​ണ പാ​ത്ര​ത്തി​നു​ള്ളി​ൽ ത​ല കു​ടു​ങ്ങി​യ പൂ​ച്ച​യ്ക്ക് ര​ണ്ടാം ജ​ന്മം

ഭ​ക്ഷ​ണ പാ​ത്ര​ത്തി​നു​ള്ളി​ൽ ത​ല​കു​ടു​ങ്ങി​യ പൂ​ച്ച​യ്ക്ക് തു​ണ​യാ​യി ഫ​യ​ർ​ഫോ​ഴ്സ്. യു​എ​സി​ലെ ക്ലെ​യ്റ്റ​നി​ലാ​ണ് സം​ഭ​വം. സ​മീ​പം വ​ന്ന വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​റാ​ണ് ത​ല കു​ടു​ങ്ങി​യ അ​വ​സ്ഥ​യി​ലു​ള്ള പൂ​ച്ച​യെ ആ​ദ്യം ക​ണ്ട​ത്. പൂ​ച്ച​യെ ര​ക്ഷ​പെ​ടു​ത്തു​വാ​ൻ അ​ദ്ദേ​ഹം ശ്ര​മി​ച്ചു​വെ​ങ്കി​ലും പ​രാ​ജ​യ​മാ​യി​രു​ന്നു ഫ​ലം. തു​ട​ർ​ന്ന് അ​ദ്ദേ​ഹം പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ ച​വ​ണ ഉ​പ​യോ​ഗി​ച്ച് പാ​ത്രം മു​റി​ച്ചു മാ​റ്റി​യാ​ണ് പൂ​ച്ച​യെ ര​ക്ഷ​പെ​ടു​ത്തി​യ​ത്. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. ഇ​വ​രെ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Read More

ആ​റ​ര​ക്കോ​ടി വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ഫോ​സി​ൽ ക​ണ്ടെ​ത്തി നാ​യ് കു​ട്ടി​ക​ൾ

ആ​റ​ര​ക്കോ​ടി വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ഫോ​സി​ൽ ക​ണ്ടെ​ത്തി. ര​ണ്ട് നാ​യ്ക്കു​ട്ടി​ക​ളാ​ണ് ഈ ​ക​ണ്ടെ​ത്ത​ലി​ന് പി​ന്നി​ൽ. സ്റ്റോ​ഫോ​ഡി​ലെ സോ​മ​ർ​സെ​റ്റി​ലു​ള്ള ബീ​ച്ചി​ലെ​ത്തി​യ ജോ​ണ്‍ ഗോ​പ്സി​ൽ എ​ന്ന ബ്രി​ട്ടീ​ഷ് ന​ഴ്സി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് നാ​യ് കു​ട്ടി​ക​ളാ​ണ് ഈ ​ഫോ​സി​ൽ ക​ണ്ടെ​ത്തി​യ​ത്. വേ​ലി​യി​റ​ക്ക സ​മ​യ​ത്താ​ണ് ഇ​വ​ർ ബീ​ച്ചി​ലെ​ത്തി​യ​ത്. ഏ​ക​ദേ​ശം അ​ഞ്ച​ര​യ​ടി​യോ​ളം നീ​ള​മു​ള്ള ഈ ​ഫോ​സി​ൽ ജു​റാ​സി​ക് കാ​ല​ഘ​ട്ട​ത്തി​ൽ ജീ​വി​ച്ചി​രു​ന്ന ഇ​ക്തി​യോ​സോ​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ജീ​വി​യു​ടേ​താ​ണെ​ന്നാ​ണ് വി​ദ​ഗ്ദ​ർ പ​റ​യു​ന്ന​ത്. ല​ണ്ട​ൻ നേ​ച്വ​റ​ൽ ഹി​സ്റ്റ​റി മ്യൂ​സി​യ​ത്തി​ലെ വി​ദ​ഗ്ദ​രാ​ണ് ഈ ​ഫോ​സി​ൽ പ​രി​ശോ​ധി​ച്ച​ത്. എ​ന്നാ​ൽ ഇ​ക്തി​യോ​സോ​ർ വി​ഭാ​ഗ​ത്തി​ലെ ഏ​ത് ജീ​വി​യാ​ണി​തെ​ന്ന് നി​ർ​വ​ചി​ക്കു​വാ​ൻ അ​വ​ർ​ക്ക് സാ​ധി​ച്ചി​ല്ല. ഇ​തി​ന് മു​ൻ​പ് പ​ടി​ഞ്ഞാ​റ​ൻ സോ​മ​ർ​സെ​റ്റി​ലെ പ​ല തീ​ര​ങ്ങ​ളി​ൽ നി​ന്നും ജു​റാ​സി​ക്-​ട്ര​യാ​സി​ക് കാ​ല​ഘ​ട്ട​ത്തി​ലെ നി​ര​വ​ധി ഫോ​സി​ലു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഡോ​ൾ​ഫി​നു​ക​ളോ​ടാ​ണ് ഇ​വ​യ്ക്ക് കൂ​ടു​ത​ൽ സാ​മ്യം. ക​ഴി​ഞ്ഞ വ​ർ​ഷം ക​ണ്ടെ​ത്തി​യ ഒ​രു ഇ​ക്തി​യോ​സ​ർ ഫോ​സി​ലി​ന് ഏ​ക​ദേ​ശം 20 കോ​ടി പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് വി​ദ​ഗ്ദ​ർ പ​റ​ഞ്ഞ​ത്. ട്ര​യാ​സി​ക് കാ​ല​ഘ​ട്ട​ത്തി​ൽ രൂ​പ​പ്പെ​ട്ട ഇ​ക്തി​യോ​സ​റു​ക​ൾ കോ​ടി​ക്ക​ണ​ക്കി​ന്…

Read More

ഹോം ​വ​ർ​ക്ക് ചെ​യ്തി​ല്ല; മ​ക​നെ​ക്കൊ​ണ്ട് ഭി​ക്ഷ​യെ​ടു​പ്പി​ച്ച് പി​താ​വ്

ഹോം ​വ​ർ​ക്ക് ചെ​യ്യാ​തി​രു​ന്ന​തി​ന് 10 വ​യ​സു​കാ​ര​നാ​യ മ​ക​നെ​ക്കൊ​ണ്ട് ഭി​ക്ഷ​യെ​ടു​പ്പി​ച്ച് പി​താ​വ്. ചൈ​ന​യി​ലെ ഷാം​ഗ്ഹാ​യി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. സ്കൂ​ൾ ബാ​ഗും ധ​രി​ച്ച് ഒ​രു കൊ​ച്ചു​കു​ട്ടി മു​ട്ടി​ന്മേ​ൽ നി​ന്ന് ഭി​ക്ഷ​യാ​ചി​ക്കു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഷാം​ഗ്ഹാ​യി പോ​ലീ​സ് ഇ​വി​ടേ​ക്ക് കു​തി​ച്ചെ​ത്തി​യ​ത്. പ്ര​ശ്ന​മെ​ന്ത​ന്ന് പോ​ലീ​സ് ആ​രാ​ഞ്ഞ​പ്പോ​ൾ കു​ട്ടി പ​റ​ഞ്ഞ​തി​ങ്ങ​നെ. ഹോം ​വ​ർ​ക്ക് ചെ​യ്യാ​തി​രു​ന്ന​തി​ന് പി​താ​വ് ന​ൽ​കി​യ ശി​ക്ഷ​യാ​ണി​തെ​ന്നും. നാ​ൽ​പ്പ​ത്തി​യ​ഞ്ച് മി​നി​ട്ടാ​യി താ​ൻ ഇ​വി​ടെ മു​ട്ടി​ന്മേ​ൽ നി​ന്ന് കൈ​യി​ൽ പാ​ത്ര​വും പി​ടി​ച്ച് ഭ​ക്ഷ​ണം യാ​ചി​ക്കു​ക​യാ​ണെ​ന്നും കു​ട്ടി പ​റ​ഞ്ഞു. പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു വ​ന്ന കു​ട്ടി​ക്ക് അ​വ​ർ ക​ഴി​ക്കു​വാ​ൻ ഭ​ക്ഷ​ണം ന​ൽ​കി. പി​ന്നീ​ട് ഇ​വ​രു​ടെ അ​മ്മ​യു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ക​യും ചെ​യ്തു. ഇ​വ​ർ ഉ​ട​ൻ ത​ന്നെ ഇ​വി​ടേ​ക്ക് വ​ന്നു. പ​ഠ​ന​കാ​ര്യ​ത്തി​ൽ മ​ക​നു​ള്ള ശ്ര​ദ്ധ​ക്കു​റ​വി​ൽ കു​ട്ടി​യു​ടെ പി​താ​വി​ന് വ​ള​രെ വി​ഷ​മ​മാ​ണെ​ന്നാ​ണ് ഈ ​അ​മ്മ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞ​ത്. ന​ന്നാ​യി പ​ഠി​ച്ചി​ല്ലെ​ങ്കി​ൽ വ​ള​രെ മോ​ശ​മാ​യ ജീ​വി​ത​സാ​ഹ​ച​ര്യ​മാ​കും അ​വ​നെ കാ​ത്തി​രി​ക്കു​ന്ന​തെ​ന്ന്…

Read More

അ​ര​ക്കി​ലോ പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യം ന​ൽ​കു; വ​യ​ർ നി​റ​ച്ച് ഭ​ക്ഷ​ണം ക​ഴി​ക്കാം

പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യം കൈ​മാ​റി​യി​ൽ ഉ​ച്ച ഭ​ക്ഷ​ണം ന​ൽ​കു​ന്ന പ​ദ്ധ​തി​യു​മാ​യി ഭൂ​വ​നേ​ശ്വ​ർ മു​ൻ​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ. കോ​ർ​പ്പ​റേ​ഷ​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ഹാ​ർ സെ​ന്‍റ​റു​ക​ൾ വ​ഴി​യാ​ണ് അ​ര​ക്കി​ലോ പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യം കൈ​മാ​റു​ന്ന​വ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ആ​ഹാ​ർ പ​ദ്ധ​തി​ക്ക് കീ​ഴി​ൽ, ഐ​ക്യ രാ​ഷ്ട്ര​സ​ഭ വി​ക​സ​ന പ​ദ്ധ​തി​യു​മാ​യി ചേ​ർ​ന്നാ​ണ് മീ​ൽ ഫോ​ർ പ്ലാ​സ്റ്റി​ക്ക് എ​ന്ന പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഈ ​പ​ദ്ധ​തി വി​ജ​യ​മാ​ണെ​ന്നാ​ണ് ഭൂ​വ​നേ​ശ്വ​ർ മു​ൻ​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ പ്രേം ​ച​ന്ദ്ര ചൗ​ധ​രി പ​റ​യു​ന്ന​ത്. ശേ​ഖ​രി​ച്ച പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ ഇ​വി​ടെ​യെ​ത്താ​റു​ണ്ടെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഭൂ​വ​നേ​ശ്വ​റി​ലു​ള്ള 11 ആ​ഹാ​ർ സെ​ന്‍റ​റു​ക​ളി​ൽ പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​വു​മാ​യി ആ​ര് വ​ന്നാ​ലും അ​വ​ർ​ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യം നി​ർ​മാ​ർ​ജ്ജ​നം ചെ​യ്യു​ന്ന​തി​നോ​ടൊ​പ്പം വി​ശ​ക്കു​ന്ന വ​യ​റി​ന് ഭ​ക്ഷ​ണം ന​ൽ​കു​ന്ന ഈ ​പ​ദ്ധ​തി​യെ തേ​ടി അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ്.

Read More

വെ​യി​ല​ത്ത് വ​ച്ച് പോ​ർ​ക്ക് റോ​സ്റ്റ് ഉ​ണ്ടാ​ക്കാ​മോ?; ഉ​ത്ത​ര​മി​താ…

ക​ടു​ത്ത ചൂ​ടി​നെ തു​ട​ർ​ന്ന് പ​ടി​ഞ്ഞാ​റ​ൻ ഓ​സ്ട്രേ​ലി​യ​യി​ൽ ജ​ന​ങ്ങ​ൾ വ​ല​യു​ക​യാ​ണ്. ചൂ​ട് അ​ക​റ്റു​വാ​ൻ പ​ല​മാ​ർ​ഗ​ങ്ങ​ളും ആ​ളു​ക​ൾ തേ​ടു​ന്നു​ണ്ടെ​ങ്കി​ലും ഈ ​ചൂ​ടി​ന്‍റെ വ്യാ​പ്തി തെ​ളി​യി​ക്കു​വാ​ൻ ഒ​രാ​ൾ ക​ണ്ടെ​ത്തി​യ മാ​ർ​ഗ​മാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. സൂ​ര്യ പ്ര​കാ​ശ​ത്തി​ന്‍റെ ചൂ​ട് കൊ​ണ്ട് മാ​ത്രം ത​ന്‍റെ കാ​റി​ന് മു​ക​ളി​ൽ വ​ച്ച് പോ​ർ​ക്ക് റോ​സ്റ്റ് ഉ​ണ്ടാ​ക്കു​ക​യാ​ണ് ഇ​ദ്ദേ​ഹം ചെ​യ്ത​ത്. പെ​ർ​ത്ത് എ​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ളും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Read More

വെ​യ്റ്റിം​ഗ് ഷെ​ഡി​ല്‍ അ​ശ്ലീ​ലം, പോ​ലീ​സ് എ​ഴു​തി​യ​വ​രെ ക​ണ്ടെ​ത്തി നീ​ക്കം ചെ​യ്യി​ച്ചു

പ​യ്യ​ന്നൂ​ര്‍: രാ​മ​ന്ത​ളി ക​ക്ക​മ്പാ​റ​യി​ല്‍ വെ​യ്റ്റിം​ഗ് ഷെ​ഡി​ല്‍ അ​ശ്ലീ​ല​മെ​ഴു​തി. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് എ​ഴു​തി​യ​വ​രെ ക​ണ്ടെ​ത്തി അ​വ​യെ​ല്ലാം നീ​ക്കം ചെ​യ്യി​ച്ചു.​ക​ക്ക​മ്പാ​റ മു​ത്ത​പ്പ​ന്‍ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ മാ​രാ​ര്‍​ജി സ്മാ​ര​ക വെ​യ്റ്റിം​ഗ് ഷെ​ഡി​ലാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ചി​ല കു​ട്ടി​ക​ള്‍ അ​ശ്ലീ​ല​ങ്ങ​ള്‍ എ​ഴു​തി​വ​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞ് എ​ത്തി​യ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ എ​ഴു​തി​യ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി അ​വ​രെ​ക്കൊ​ണ്ടു ത​ന്നെ എ​ഴു​തി​യ​ത് നീ​ക്കം ചെ​യ്യി​ച്ചു. തെ​റ്റ് പ​റ്റി​യ​തി​ല്‍ കു​ട്ടി​ക​ള്‍ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു. ഇ​ട​യ്ക്കി​ടെ സം​ഘ​ര്‍​ഷ​ങ്ങ​ളു​ണ്ടാ​കാ​റു​ള്ള ക​ക്ക​മ്പാ​റ​യി​ല്‍ പോ​ലീ​സി​ന്‍റെ സ​ന്ദ​ര്‍​ഭോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​ണ് സം​ഘ​ര്‍​ഷ​മൊ​ഴി​വാ​ക്കു​ന്നത്.

Read More