പാ​റ്റ​യെ തു​ര​ത്താ​ൻ തീ​യി​ട്ടു; ജീ​വ​ൻ തി​രി​കെ കി​ട്ടി​യ​ത് ഭാ​ഗ്യ​ത്തി​ന്

പാ​റ്റ​യെ കൊ​ല്ലാ​ൻ തീയിട്ട ഗൃ​ഹ​നാ​ഥ​ന് സം​ഭ​വി​ച്ച അ​ബ​ദ്ധ​മാ​ണ് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഞെ​ട്ട​ൽ സ​മ്മാ​നി​ക്കു​ന്ന​ത്. ബ്ര​സീ​ലി​ലാ​ണ് സം​ഭ​വം. വീ​ടി​ന്‍റെ സ​മീ​പ​ത്തു​ള്ള ചെ​റി​യൊ​രു കു​ഴി​യി​ലാ​ണ് പാ​റ്റാകൾ കൂ​ട്ട​മാ​യി കി​ട​ന്നി​രു​ന്ന​ത്. ഇ​വ​യെ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​വ​ച്ച് ന​ശി​പ്പി​ക്കു​വാ​നാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​മം. പാ​റ്റകൾ കി​ട​ക്കു​ന്ന സ്ഥ​ല​ത്ത് പെ​ട്രോ​ൾ ഒ​ഴി​ച്ച ഇ​ദ്ദേ​ഹം തീ​പ്പെ​ട്ടി ഉ​ര​ച്ച് അ​വി​ടേ​ക്ക് ഇ​ട്ടു. ര​ണ്ട് പ്രാ​വ​ശ്യം തീ​കൊ​ളു​ത്തി​യെ​ങ്കി​ലും അ​ത് വി​ജ​യി​ച്ചി​ല്ല. പി​ന്നീ​ട് മൂ​ന്നാ​മ​തൊ​രു പ്രാ​വ​ശ്യം കൂ​ടെ തീ​പ്പെ​ട്ടി ഉ​ര​ച്ച് ഇ​വി​ടേ​ക്ക് ഇ​ട്ട​പ്പോ​ൾ വ​ലി​യ ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മീ​പം നി​ന്ന വ​ള​ർ​ത്തു നാ​യ പേ​ടി​ച്ച​ര​ണ്ട് ഓ​ടു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. വീ​ടി​ന് സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

Read More

കാ​റ​പ​ക​ടം തു​ണ​ച്ചു; പിഞ്ച് കുഞ്ഞ് ഉൾപ്പടെ​ കാൽ ന​ട​യാ​ത്രി​ക​ർ ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ദു​ര​ന്ത​മാ​ണ് എ​പ്പോ​ഴും സ​മ്മാ​നി​ക്കു​ക. എ​ന്നാ​ൽ അ​ടു​ത്തി​ടെ​യു​ണ്ടാ​യ അ​പ​ക​ടം ക​ണ്ട് ആ​ശ്വ​സി​ക്കു​ക​യാ​ണ് ഏ​വ​രും. കാ​ര​ണം ഈ ​അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ട്ട​ത് മൂ​ന്ന് പേ​രാ​ണ്. അ​രി​സോ​ണ​യി​ലെ ​ഫീനിക്സി​ലാ​ണ് സം​ഭ​വം. പി​ഞ്ചു കു​ഞ്ഞി​നെ സ്ട്രോ​ള​റി​ലി​രു​ത്തി ഉ​ന്തി​ക്കൊ​ണ്ട് യു​വ​തി​യും ഒ​രു കാ​ൽ ന​ട​ക്കാ​ര​നും റോ​ഡ് മു​റി​ച്ച് ക​ട​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഇ​വ​ർ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ സി​ഗ്ന​ൽ തെ​റ്റി​ച്ച് ഒ​രു കാ​ർ ഇ​വ​ർ​ക്ക് നേ​രെ പാ​ഞ്ഞു വ​ന്നു. ഇ​തേ സ​മ​യം മ​റ്റൊ​രു ദി​ശ​യി​ൽ നി​ന്ന് വേ​റൊ​രു കാ​റും ഇ​വി​ടേ​ക്ക് പാ​ഞ്ഞെ​ത്തി. സി​ഗ്ന​ൽ തെ​റ്റി​ച്ച് എ​ത്തി​യ കാ​റി​ൽ രണ്ടാമതെത്തിയ കാ​ർ പെ​ട്ട​ന്ന് ഇ​ടി​ച്ചു. അ​തു​കൊ​ണ്ട് റോ​ഡ് മു​റി​ച്ചു ക​ട​ന്ന​വ​ർ അ​പ​ക​ട​ത്തി​ൽ നി​ന്നും ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. ല​ഹ​രി​യി​ലാ​യി​രു​ന്ന ഒ​രാ​ളാ​ണ് സി​ഗ്ന​ൽ തെ​റ്റി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സാ​ണ് പു​റ​ത്തു​വി​ട്ട​ത്.

Read More

സ​ർ​ക്ക​സ് കൂ​ടാ​ര​ത്തി​നു​ള്ളി​ൽ പ​രി​ശീ​ല​ക​നെ ആ​ക്ര​മി​ച്ച് ക​ര​ടി; പ​രി​ഭ്രാ​ന്ത​രാ​യി കാ​ണി​ക​ൾ

സ​ർ​ക്ക​സ് പ​രി​പാ​ടി​ക്കി​ടെ പ​രി​ശീ​ല​ക​നെ ക​ര​ടി ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. റ​ഷ്യ​യി​ലെ ക​രേ​ലി​യ പ്ര​വ​ശ്യ​യി​ൽ നി​ന്നു​മാ​ണ് ഏ​റെ ഞെ​ട്ടി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. നി​ര​വ​ധി കാ​ണി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ​രി​ശീ​ല​ക​ർ ക​ര​ടി​യു​മാ​യു​ള്ള പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ പെ​ട്ട​ന്ന് ക​ര​ടി അ​ക്ര​മാ​സ​ക്ത​മാ​കു​ക​യാ​യി​രു​ന്നു. പ​രി​ശീ​ല​ക​നെ ത​ള്ളി നി​ല​ത്തി​ട്ട ക​ര​ടി അ​യാ​ളു​ടെ ശ​രീ​ര​ത്ത് ക​യ​റി​യി​രു​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു പ​രി​ശീ​ല​ക​ൻ ക​ര​ടി​യെ ച​വി​ട്ടി മാ​റ്റു​വാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പ​രി​ഭ്രാ​ന്ത​രാ​യ കാ​ണി​ക​ൾ പേ​ടി​ച്ച് ഇ​വി​ടെ​നി​ന്നും പോ​കു​വാ​ൻ തി​ര​ക്കു​കൂ​ട്ടു​ക​യും ചെ​യ്തു. പ​രി​ശീ​ല​ക​ന് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Read More

തോ​ക്കു​മാ​യി വി​ദ്യാ​ർ​ഥി ക്ലാ​സ് മു​റി​യി​ൽ, ഭയന്നുവിറച്ച് സഹപാഠികൾ; രക്ഷകനാ​യി ഫു​ട്ബോ​ൾ കോ​ച്ച്

തോ​ക്കു​മാ​യി ക്ലാ​സ് മു​റി​യി​ലേ​ക്ക് പാ​ഞ്ഞ് എ​ത്തി​യ വി​ദ്യാ​ർ​ഥി​യെ ആ​ലിം​ഗ​നം ചെ​യ്ത് ശാ​ന്ത​നാ​ക്കി ഫു​ട്ബോ​ൾ കോ​ച്ച്. അ​മേ​രി​ക്ക​യി​ലെ ഓ​ർ​ഗോ​ണിലെ പാ​ർ​ക്ക്റോസ് ഹൈ ​സ്കൂ​ളി​ലാ​ണ് ലോ​ക​ത്തി​ന്‍റെ ക​ണ്ണു​ട​ക്കി​യ സം​ഭ​വം ന​ട​ന്ന​ത്. കോ​ട്ടി​നു​ള്ളി​ൽ തോ​ക്ക് ഒ​ളി​പ്പി​ച്ചാ​ണ് വി​ദ്യാ​ർ​ഥി ക്ലാ​സ് മു​റി​യി​ലേ​ക്ക് എ​ത്തി​യ​ത്. ഈ ​സ​മ​യം ഒ​രു വി​ദ്യാ​ർ​ഥി​യെ കൂ​ട്ടി​ക്കൊ​ണ്ടു വ​രു​വാ​ൻ ഫൈ​ൻ ആ​ർ​ട്സ് ബി​ൽ​ഡിം​ഗി​ൽ എ​ത്തി​യ​താ​യി​രു​ന്നു ഫു​ട്ബോ​ൾ കോ​ച്ചാ​യ കീ​ന​ൻ ലോ. ​ക്ലാ​സ് മു​റി​യി​ൽ എ​ത്തി താ​ൻ അ​ന്വേ​ഷി​ച്ചു വ​ന്ന വി​ദ്യാ​ർ​ഥി​ക്കു വേ​ണ്ടി കാ​ത്തു നി​ൽ​ക്കു​മ്പോ​ളാ​ണ് തോ​ക്കു​മാ​യി നി​ൽ​ക്കു​ന്ന ഏ​ഞ്ച​ൽ ഗ്രാ​ൻ​ഡോ​സ് എ​ന്ന വി​ദ്യാ​ർ​ഥി​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ണ്ണു​ട​ക്കി​യ​ത്. ഏ​ഞ്ച​ലി​ന്‍റെ നേ​ർ​ക്ക് ചെ​ന്ന കീ​ന​ൻ തോ​ക്ക് പി​ടി​ച്ച് വാ​ങ്ങു​ക​യും ഏ​ഞ്ച​ലി​നെ ആ​ലിം​ഗ​നം ചെ​യ്ത് ആ​ശ്വ​സി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. അ​ദ്ദേ​ഹം തോ​ക്ക് മ​റ്റൊ​രു അ​ധ്യാ​പ​ക​ന് കൈ​മാ​റു​ക​യും ചെ​യ്തു. ഈ ​സ​മ​യം ഭ​യ​ന്ന് പോ​യ മ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ ക്ലാ​സ് മു​റി​യി​ൽ നി​ന്നും ഇ​റ​ങ്ങി ഓ​ടു​ന്നു​ണ്ടാ​യി​രു​ന്നു. എ​നി​ക്ക് അ​വ​നോ​ട് അ​നു​ക​മ്പ​യാ​ണ്…

Read More

അ​ഗാ​ധ​മാ​യ ഗ​ർ​ത്ത​ത്തി​ന് സ​മീ​പം മീ​ൻ പി​ടി​ച്ച് ര​ണ്ട്പേ​ർ; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ

അ​ഗാ​ധ​മാ​യ ഗ​ർ​ത്ത​ത്തി​ന് സ​മീ​പം ര​ണ്ട് വ​ള്ള​ങ്ങ​ളി​ലാ​യി ര​ണ്ട് പേ​ർ മീ​ൻ പി​ടി​ക്കു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഡെ​ർ​ബി​ഷെ​യ​റി​ലെ ലേ​ഡി​ബൗ​വ​ർ അ​ണ​ക്കെ​ട്ടി​ൽ മീ​ൻ പി​ടി​ക്കു​വ​നാ​യി ഇ​റ​ങ്ങി​യ​വ​രാ​ണ് ഇ​വ​ർ. അ​ണ​ക്കെ​ട്ടി​ലു​ള്ള അ​ധി​ക​ജ​ലം ഡെ​ർ​വ​ന്‍റ് ന​ദി​യി​ലേ​ക്ക് ഒ​ഴു​കി പോ​കു​വാ​നാ​യി നി​ർ​മി​ച്ച ട​ണ​ലി​ന്‍റെ ഭാ​ഗ​മാ​ണ് ഈ ​ഗ​ർ​ത്തം. ഏ​ക​ദേ​ശം 66 അ​ടി താ​ഴ്ച​യു​ള്ള ഗ​ർ​ത്ത​ത്തി​ന് സ​മീ​പം പെ​ഡ​ൽ വ​ള്ള​ത്തി​ലാ​ണ് ഇ​വ​ർ മീ​ൻ പി​ടി​ച്ച​ത്. നാ​യ​യു​മാ​യു​ള്ള പ്ര​ഭാ​ത ന​ട​ത്ത​ത്തി​നി​റ​ങ്ങി​യ ഫ്ളോ ​നെ​യി​ൽ​സ​ണ്‍ എ​ന്ന യു​വ​തി​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. ഗ​ർ​ത്ത​ത്തോ​ട് ഏ​റെ​യ​ടു​ത്ത് ഇ​വ​ർ എ​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് ഇ​വ​ർ ദി​ശ​മാ​റ്റി പോ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വ​തി പ​റ​ഞ്ഞു. ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി മാ​റി​യ​തി​നെ തു​ട​ർ​ന്ന് അ​ണ​ക്കെ​ട്ടി​ന്‍റെ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Read More

പാ​ല​ത്തി​ന്‍റെ അ​ടി​യി​ൽ കു​ടു​ങ്ങി ഭീ​മ​ൻ വി​മാ​നം; അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

ഭീ​മ​ൻ വി​മാ​നം പാ​ല​ത്തി​ന് അ​ടി​യി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന​തി​ന്‍റെ അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ചൈ​ന​യി​ലെ ഹ​ർ​ബി​നി​ലാ​ണ് സം​ഭ​വം. ഈ ​വി​മാ​നം ട്രെ​യി​ല​റി​ൽ ഒ​രു സ്ഥ​ല​ത്തു നി​ന്നും മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​ന് ശേ​ഷം ട​യ​ർ ഉൗ​രി​മാ​റ്റി​യ​തി​ന് ശേ​ഷ​മാ​ണ് ഇ​വി​ടെ നി​ന്നും വി​മാ​നം മാ​റ്റു​വാ​ൻ സാ​ധി​ച്ച​ത്. പി​ന്നീ​ട് പാ​ല​ത്തി​ന്‍റെ അ​ടി​യി​ൽ നി​ന്നും മാ​റ്റി​യ​തി​ന് ശേ​ഷം വീ​ണ്ടും ട​യ​ർ ഘ​ടി​പ്പി​ച്ച് സ്ഥ​ല​ത്ത് നി​ന്നും കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ന്ന ഈ ​ദൃ​ശ്യ​ങ്ങ​ൾ​ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Read More

സ​വാ​രി​ക്കു പോ​കാ​ൻ മ​ടി; ച​ത്ത് വീ​ഴു​ന്ന​ത് പോ​ലെ അ​ഭി​ന​യി​ച്ച് കു​സൃ​തി കു​തി​ര

മ​ടി പി​ടി​ച്ചി​രി​ക്കു​മ്പോ​ൾ എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്ന് ആ​രെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ ഇ​ല്ലാ​ത്ത കാ​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക​യെ​ന്ന സ്വ​ഭാ​വം മ​നു​ഷ്യ​സ​ഹ​ജ​മാ​ണ്. എ​ന്നാ​ൽ ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ മ​നു​ഷ്യ​ൻ മാ​ത്ര​മ​ല്ല മൃ​ഗ​ങ്ങ​ളും ചെ​യ്യു​മെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് അ​ടു​ത്തി​ടെ പ്ര​ച​രി​ക്കു​ന്ന ഒ​രു വീ​ഡി​യോ​യി​ലൂ​ടെ. ഒ​രു കു​തി​ര​യാ​ണ് ഇ​വി​ടെ താ​രം. ഈ ​കു​തി​ര​യു​ടെ പു​റ​ത്ത് ക​യ​റി സ​വാ​രി​ക്കു പോ​കു​വാ​ൻ ആ​രെ​ങ്കി​ലും ഒ​രു​ങ്ങി വ​ന്നാ​ൽ ച​ത്ത് വീ​ഴു​ന്ന​ത് പോ​ലെ അ​ഭി​ന​യി​ച്ച് കുതിര നി​ല​ത്തേ​ക്ക് വീ​ഴും. ജി​ൻ​ഗ്യാം​ഗ് എ​ന്നാ​ണ് ഈ ​കു​തി​ര​യു​ടെ പേ​ര്. എ​പ്പോ​ഴും ജോ​ലി​യൊ​ന്നും ചെ​യ്യാ​തെ വെ​റു​തെ​യി​രി​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന കു​തി​ര​യ്ക്ക് ആ​രെ​യും പു​റ​ത്ത് ക​യ​റ്റി സ​ഞ്ച​രം ന​ട​ത്തു​വാ​ൻ ഒ​ട്ടും ഇ​ഷ്ട​മി​ല്ല. ഫ്രാ​ൻ​സി​സ്കോ സ​ലാ​സാ​ർ എ​ന്നാ​യാ​ളാ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. വ​ള​രെ മി​ക​ച്ച അ​ഭി​ന​യ​മാ​ണ് ഈ ​കു​തി​ര കാ​ഴ്ച​വെ​ക്കു​ന്ന​തെ​ന്നാ​ണ് വീ​ഡി​യോ ക​ണ്ട​വ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. കു​സൃ​തി​ക്കാ​ര​ൻ എ​ന്ന പേ​രാ​ണ് ഏ​വ​രും ഈ ​കു​തി​ര​യ്ക്ക് സ​മ്മാ​നി​ക്കു​ന്നത്.

Read More

കാ​റി​ൽ പ്ര​സ​വി​ച്ച യു​വ​തി​ക്ക് സ​ഹാ​യ​മാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ; ന​ന്ദി അ​റി​യി​ച്ച് അ​മ്മ ചെ​യ്ത​ത്…

ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ കാ​റി​ൽ പ്ര​സ​വി​ച്ച യു​വ​തി​ക്ക് സ​ഹാ​യ​മാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ. ഇ​വ​രോ​ടു​ള്ള ആ​ദ​ര​വാ​യി യു​വ​തി കു​ട്ടി​ക്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ പേ​ര് ന​ൽ​കി. ക്വാ​ല​ലം​പൂ​രി​ലാ​ണ് സം​ഭ​വം. പൂ​ർ​ണ​ഗ​ർ​ഭി​ണി​യാ​യ ഇ​ന്തോ​നേ​ഷ്യ​ൻ യു​വ​തി ക്വാ​ല​ലം​പൂ​രി​ലെ ബെ​ർ​സാ​പ​ദു​വി​ൽ ബ​സി​റ​ങ്ങി. പെ​ട്ട​ന്ന് ത​ന്നെ ഇ​വ​ർ​ക്ക് പ്ര​സ​വ​വേ​ദ​ന ആ​രം​ഭി​ച്ചു. ഉ​ട​ൻ ത​ന്നെ ഇ​വ​ർ പോ​ലീ​സി​ൽ സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു. കോ​മ​തി നാ​രാ​യ​ണ്‍ എ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​ണ് ഇ​വി​ടെ എ​ത്തി​യ​ത്. ഇ​വ​ർ ഒ​രു ടാ​ക്സി വി​ളി​ച്ച് യു​വ​തി​യു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. എ​ന്നാ​ൽ യാ​ത്രാ​മ​ധ്യേ ഇ​വ​ർ കാ​റി​ൽ പ്ര​സ​വി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​മ​ത്ര​യും യു​വ​തി​ക്ക് സ​ഹാ​യ​വു​മാ​യി കോ​മ​തി​യും സ​മീ​പ​മു​ണ്ടാ​യി​രു​ന്നു. കോ​മ​തി ഉ​ട​ൻ ത​ന്നെ അ​മ്മ​യേ​യും കു​ഞ്ഞി​നെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് കോ​മ​തി​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി യു​വ​തി ഇ​വ​രു​ടെ പേ​ര് കു​ട്ടി​ക്കി​ടു​ക​യാ​യി​രു​ന്നു. വി​ശാല ​ഹൃ​ദ​യ​ത്തോ​ടെ യു​വ​തി​യോ​ട് പെ​രു​മാ​റി​യ കോ​മ​തി​യെ തേ​ടി അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹ​മാ​ണ്. മ​ലേ​ഷ്യ​ൻ പോ​ലീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ഇ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്.

Read More

ഞാ​ൻ ഹെ​ൽ​മ​റ്റ് വ​ച്ചാ​ൽ എ​ന്താ കൊ​ള്ളി​ല്ലേ?; സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ താ​ര​മാ​യി മി​ടു​ക്ക​ൻ നാ​യ

ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ മ​നു​ഷ്യ​ജീ​വ​ന്‍റെ സു​ര​ക്ഷ​യ്ക്ക് വേ​ണ്ടി​യു​ള്ള​താ​ണ്. എ​ന്നാ​ൽ ഈ ​നി​യ​മ​ങ്ങ​ളെ​ല്ലാം മ​നു​ഷ്യ​ന് മാ​ത്ര​മു​ള്ള​ത​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന ചി​ത്ര​മാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഹെ​ൽ​മ​റ്റ് ധ​രി​ച്ച് ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ന്ന നാ​യ​യു​ടെ ചി​ത്ര​മാ​ണ് ഇ​തി​ന് ആ​ധാ​രം. ഹെ​ൽ​മ​റ്റ് ധ​രി​ച്ച് ബൈ​ക്കി​ൽ ഉ​ട​മ​യു​ടെ പി​റ​കി​ൽ ഇ​രു​ന്ന് യാ​ത്ര ആ​സ്വ​ദി​ക്കു​ക​യാ​ണ് ഈ ​മി​ടു​ക്ക​ൻ. ഡ​ൽ​ഹി​യി​ലാ​ണ് സം​ഭ​വം. ട്വി​റ്റ​റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ചി​ത്രം ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ട്രാ​ഫി​ക് ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​ന് ട്രാ​ഫി​ക് പോ​ലീ​സ് ഈ ​ചി​ത്രം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് അ​ഭി​പ്രാ​യ​മു​യ​രു​ന്ന​ത്. My all-time.favourite #doggo pic from #delhi ❤️ such a good boy, this #dog. Should be @DelhiTrafficPol campaign for using helmets pic.twitter.com/briwXXuZYB — prerna singh bindra (@prernabindra) October 19, 2019

Read More

ഫാ​മി​ലി പ്ലാ​നിം​ഗി​ന് ത​യാ​റ​ല്ല ! കാത്തിരിപ്പിന് അവസാനമില്ല; വ​രു​ന്നു ബേ​ബി ന​മ്പ​ർ 22..!

യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ കു​ടും​ബം ഏ​തെ​ന്നു ചോ​ദി​ച്ചാ​ൽ ഏ​വ​രു​ടെ​യും ചൂ​ണ്ടുവി​ര​ൽ നീ​ളു​ക​ ഇം​ഗ്ല​ണ്ടി​ലെ ബോ​ണി​-റാ​ഡ്ഫോ​ർ​ഡ് ദ​ന്പ​തി​ക​ളി​ലേ​ക്കാ​യി​രി​ക്കും. നാ​ൽ​പ​ത്തി​യെ​ട്ടും നാ​ൽ​പ​ത്തി​നാ​ലും പ്രാ​യ​മു​ള്ള ഈ ​ബ്രി​ട്ടീഷ് ദ​ന്പ​തി​ക​ൾ​ക്ക് ഇ​തു​വ​രെ 21 കു​ട്ടി​ക​ളാ​ണു​ള്ള​ത്. ഇ​വ​രു​ടെ ഇ​രു​പ​ത്തി​ര​ണ്ടാ​മ​ത്തെ കു​ട്ടി 2020 ഏ​പ്രി​ൽ മാ​സം പി​റ​ക്കു​മെ​ന്ന് അ​മ്മ റാ​ഡ്ഫോ​ർ​ഡ് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റം​ലോ​ക​ത്തെ അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ൾ 11 പെ​ണ്‍​കു​ട്ടി​ക​ളും 10 ആ​ണ്‍​കു​ട്ടി​ക​ളു​മാ​ണ് ദ​ന്പ​തി​ക​ൾ​ക്കു​ള്ള​ത്. ഇ​നി പി​റ​ക്കാ​ൻ പോ​കു​ന്ന​ത് ഒ​രു ആ​ണ്‍​കു​ട്ടി​യാ​ണെ​ങ്കി​ൽ 11-11 എ​ന്ന മാ​ജി​ക് സം​ഖ്യ​യി​ലാ​വും എ​ന്ന് അ​മ്മ റാ​ഡ്ഫോ​ർ​ഡ് പ​റ​ഞ്ഞു. ഇ​വ​രു​ടെ ആ​ദ്യ കു​ട്ടി പി​റ​ന്നു വീ​ഴു​ന്ന​ത് 1989ൽ- ​അ​ന്ന് റാ​ഡ്ഫോ​ർ​ഡി​ന്‍റെ പ്രാ​യം പ​തി​നാ​ല്. അ​ച്ഛ​ൻ ബോ​ണി​ക്ക് പ്രാ​യം പ​തി​നെ​ട്ട്. 1993-ൽ ​ഇ​വ​ർ വി​വാ​ഹി​ത​രാ​യി. വി​വാ​ഹ​ത്തി​നു​ശേ​ഷ​മാ​ണ് ര​ണ്ടാ​മ​ത്തെ കു​ട്ടി​യു​ടെ ജ​ന​നം. ഇ​രു​പ​ത്തി ഒ​ന്നാ​മ​ത്തെ കു​ട്ടി ജ​നി​ക്കു​ന്ന​ത് 2018 ന​വം​ബ​റി​ൽ.​പെ​ണ്‍​കു​ട്ടി​യാ​യി​രു​ന്നു അ​ത്. 22-ാമ​ത്തെ കു​ട്ടി ജ​നി​ച്ചാ​ലും ഒ​രു ഫാ​മി​ലി പ്ലാ​നിം​ഗി​ന് ത​യാ​റ​ല്ല എ​ന്നാ​ണ് സ​ന്തു​ഷ്ട​രാ​യ…

Read More