ഈ​ജി​പ്തി​ൽ നി​ന്നും 3000 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള മ​മ്മി​ക​ൾ ക​ണ്ടെ​ത്തി

ഈ​ജി​പ്തി​ൽ നി​ന്നും 3000 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള മ​മ്മി​ക​ൾ ക​ണ്ടെ​ത്തി. 23 പു​രു​ഷന്മാ​രു​ടെ​യും അ​ഞ്ച് സ്ത്രീ​ക​ളു​ടെ​യും ര​ണ്ട് കു​ട്ടി​ക​ളു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ഈ​ജി​പ്തി​ലെ തെ​ക്ക് ഭാ​ഗ​ത്തു​ള്ള ല​ക്സ​ർ ന​ഗ​ര​ത്തി​ൽ നി​ന്നു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ചി​ത്ര​പ്പ​ണി​ക​ളും ക​ര​കൗ​ശല വ​സ്തു​ക്ക​ളും അ​തി​മ​നോ​ഹ​ര​മാ​യി ആ​ലേ​ഖ​നം ചെ​യ്താ​ണ് പേടകങ്ങൾ. 19-ാം നൂ​റ്റാ​ണ്ടി​ന് ശേ​ഷം ക​ണ്ടെ​ത്തു​ന്ന ഏ​റ്റ​വും വ​ലി​യ ശ​വ​കു​ടീ​ര​മാ​ണി​ത്. ഈ​ജി​പ്ത്യ​ൻ ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ വ​കു​പ്പ് വി​ളി​ച്ചു കൂ​ട്ടി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ രണ്ടു മൃതദേഹപേടകങ്ങൾ തു​റ​ന്നു. മൃ​ത​ദേ​ഹ​ത്തെ ചു​റ്റി​യ തു​ണി കീ​റി​യി​ട്ടു പോ​ലു​മു​ണ്ടാ​യി​രു​ന്നി​ല്ല. ബി.​സി. പ​ത്താം നൂ​റ്റാ​ണ്ടി​ലെ 22-ാം ഫ​റോ​വാ ഭ​ര​ണാ​ധി​കാ​രി​യു​ടെ കാ​ല​യ​ള​വി​ൽ സ്ഥാ​പി​ച്ച ശ​വ​കു​ടീ​ര​ങ്ങ​ളാ​ണി​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ന​വം​ബ​റി​ൽ കെ​യ്റോ​യി​ലു​ള്ള ഈ​ജി​പ്ഷ്യ​ൻ മ്യൂ​സി​യ​ത്തി​ലേ​ക്ക് ഇ​വ​യെ മാ​റ്റും. 2011ലെ ​അ​റ​ബ് വി​പ്ല​വ​ത്തെ തു​ട​ർ​ന്ന് ഈ​ജി​പ്തി​ലെ ടൂ​റി​സ മേ​ഖ​ല പാ​ടെ ത​ക​ർ​ന്നി​രു​ന്നു. ഇ​ത് പ​ഴ​യ രീ​തി​യി​ലേ​ക്ക് മാ​റ്റാ​നാ​കു​മെ​ന്ന് പ്ര​തീ​ക്ഷ​യി​ലാ​ണ് ടൂ​റി​സം വ​കു​പ്പ്.

Read More

ഇ​നി​യൊ​രി​ക്ക​ലും ക​ണ്ണു തു​റ​ക്കി​ല്ലെ​ന്ന്‌ ഡോ​ക്ട​ർ​മാ​രു​ടെ വി​ധി! വി​ധി​യെ തോ​ൽ​പ്പി​ച്ച് അ​ഞ്ചാം ദി​നം കു​ഞ്ഞ് മി​ഖാ​യേ​ൽ ക​ണ്ണ് തു​റ​ന്ന് ചി​രി​ച്ചു; ഇ​നി ജീ​വി​ത​ത്തി​ലേ​ക്ക്

ഇ​നി​യൊ​രി​ക്ക​ലും ക​ണ്ണു തു​റ​ക്കി​ല്ലെ​ന്ന ഡോ​ക്ട​ർ​മാ​രു​ടെ വി​ധി​യെ തോ​ൽ​പ്പി​ച്ച് ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി വ​ന്ന കു​ഞ്ഞ് മി​ഖാ​യേ​ൽ വൈ​ദ്യ​ശാ​സ്ത്ര​ത്തി​ന് ഞെ​ട്ട​ൽ സ​മ്മാ​നി​ക്കു​ന്നു. ബ്രി​സ്റ്റ​ണി​ലാ​ണ് സം​ഭ​വം. 14 ആ​ഴ്ച പ്രാ​യ​മു​ള്ള മി​ഖാ​യേ​ലി​നെ പ​തി​വ് പോ​ലെ താ​രാ​ട്ട് പാ​ടി ഉ​റ​ക്കി കി​ട​ത്തി​യ​താ​യി​രു​ന്നു അ​മ്മ. എ​ന്നാ​ൽ അ​ൽ​പ്പ​സ​മ​യം ക​ഴി​ഞ്ഞ് ഇ​വി​ടെ​യെ​ത്തി​യ ഇ​വ​ർ കാ​ണു​ന്ന​ത് ശ്വാ​സ​ത്തി​ന് വേ​ണ്ടി പി​ട​യു​ന്ന സ്വ​ന്തം കു​ഞ്ഞി​നെ​യാ​ണ്. ബോ​ധം മ​റ​ഞ്ഞ മി​ഖാ​യേ​ലി​നെ മാ​താ​പി​താ​ക്ക​ൾ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. മി​ഖാ​യേ​ലി​ന് ഹൃദയസ്തംഭനമാണ് സം​ഭ​വി​ച്ച​ത്. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം കു​ട്ടി ഇ​നി ഒ​രി​ക്ക​ലും മി​ഴി​ക​ൾ തു​റ​ക്കി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ വി​ധി​യെ തോ​ൽ​പ്പി​ച്ച് കൃ​ത്യം അ​ഞ്ചാം ദി​വ​സം കു​ഞ്ഞ് മി​ഖാ​യേ​ൽ ക​ണ്ണ് തു​റ​ന്നു. ചി​രി​ച്ചു കൊ​ണ്ട് ഉ​റ​ക്ക​ത്തി​ൽ നി​ന്നും എ​ഴു​ന്നേ​ൽ​ക്കു​ന്ന​ത് പോ​ലെ​യാ​ണ് മി​ഖാ​യേ​ൽ ക​ണ്ണ് തു​റ​ന്ന​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ കു​ട്ടി​യു​ടെ ഹൃ​ദ​യ​ത്തി​ൽ ട്യൂ​മ​റു​ണ്ടെ​ന്ന് ഡോ​ക്ട​ർ​മാ​ർ ക​ണ്ടെ​ത്തി. ഇ​താ​ണ് ഹൃദയസ്തംഭനമാണ് കാ​ര​ണ​മാ​യ​ത്. ട്യൂ​മ​ർ…

Read More

കുവൈത്തിൽ സന്ദര്‍ശക വീസയില്‍ എത്തുന്നവര്‍ക്ക് വീസാമാറ്റം അനുവദിച്ചു

കുവൈത്ത്‌ സിറ്റി : രാജ്യത്ത് സന്ദര്‍ശക വീസയില്‍ എത്തുന്നവര്‍ക്ക് നിബന്ധനയോടെ മറ്റു വീസയിലേക്ക് മാറാന്‍ അനുമതി നല്കി കൊണ്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ നിയമ പ്രകാരം സന്ദര്‍ശക വീസയില്‍ എത്തുന്നവര്‍ക്ക് ഗാർഹിക വീസയിലേക്കൊ ആശ്രിത വീസയിലേക്കൊ മാനദണ്ധങ്ങൾക്ക്‌ വിധേയമായി അനുവദിക്കുന്നതാണ്. അതോടൊപ്പം തൊഴിൽ വീസയിൽ രാജ്യത്ത്‌ പ്രവേശിക്കുകയും വീസ സ്റ്റാമ്പിംഗ്‌ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കാതെ രാജ്യത്ത്‌ നിന്നും തിരിച്ചു പോകാൻ നിർബന്ധിതരായവർക്കു ഒരു മാസത്തിനകം സന്ദർശക വീസയിൽ തിരിച്ചെത്തിയാൽ തൊഴിൽ വീസയിലേക്ക്‌ മാറ്റം അനുവദിക്കും. രാജ്യത്തെ സർക്കാർ ആശുപത്രികളിലോ , സർക്കാർ അംഗീകൃത സ്വകാര്യ ആശുപത്രികളിലോ ചികിൽസ തേടി എത്തുന്നവർക്കും കൂടെയുള്ളവർക്കും പ്രവേശന വീസ അനുവദിക്കുന്നതാണു പുതിയ നിയമത്തിലെ മറ്റൊരു പ്രധാന തീരുമാനം. ഇതിനായി അപേക്ഷകൻ ആരോഗ്യ മന്ത്രാലയത്തിൽ നിന്നോ സർക്കാർ അംഗീകരിച്ച ആശുപത്രികളിൽ നിന്നോ ഉള്ള സാക്ഷ്യ പത്രം ഹാജരാക്കേണ്ടതാണ്. വിദേശത്തു നിന്നുള്ള…

Read More

കണ്ടെയ്നറിൽ കണ്ടെത്തിയത് ചൈനക്കാരുടെ മൃതദേഹങ്ങൾ

ല​​​ണ്ട​​​ൻ: ​​​ല​​​ണ്ട​​​നു സ​​​മീ​​​പം എ​​​സ​​​ക്സി​​​ൽ ലോ​​റി​​യി​​ൽ ഘ​​ടി​​പ്പി​​ച്ച ശീ​​തീ​​ക​​രി​​ച്ച ഷി​​പ്പിം​​ഗ് ക​​ണ്ടെ​​യ്ന​​റി​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത് ചൈ​​​നീ​​​സ് പൗ​​​ര​​​ന്മാ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളാ​​​ണെ​​​ന്നു തി​​​രി​​​ച്ച​​​റി​​​ഞ്ഞു. ബ്രി​​​ട്ട​​​നി​​​ലേ​​​ക്ക് മ​​​നു​​​ഷ്യ​​​ക്ക​​​ട​​​ത്തു ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ സം​​​ഭ​​​വി​​​ച്ച ദു​​​ര​​​ന്ത​​​മാ​​​ണി​​​തെ​​​ന്ന് അ​​​നു​​​മാ​​​നി​​​ക്കു​​​ന്നു.​​ സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ വ​​ട​​ക്ക​​ൻ അ​​​യ​​​ർ​​​ല​​​ൻഡ് സ്വ​​​ദേ​​​ശി മോ ​​​റോ​​​ബി​​​ൻ​​​സ​​​ണെ(25) പോ​​​ലീ​​​സ് ചോ​​​ദ്യം​​​ചെ​​​യ്തു​​​വ​​​രു​​​ന്നു. എ​​​സ​​​ക്സി​​​ലെ വാ​​​ട്ട​​​ർ​​​ഗ്ലേ​​​ഡ് വ്യ​​​വ​​​സാ​​​യ പാ​​​ർ​​​ക്കി​​​ൽ ബു​​​ധ​​​നാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​​യാ​​​ണ് മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ നി​​​റ​​​ഞ്ഞ ക​​ണ്ടെ​​യ്ന​​ർ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.​​ ആം​​ബു​​ല​​ൻ​​സ് സ​​ർ​​വീ​​സി​​ൽ​​നി​​ന്നു കി​​ട്ടി​​യ സൂ​​ച​​ന​​യ​​നു​​സ​​രി​​ച്ച് പോ​​ലീ​​സ് റെ​​യ്ഡ് ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു. 31 പു​​രു​​ഷ​​ന്മാ​​രു​​ടെ​​യും എ​​ട്ടു സ്ത്രീ​​ക​​ളു​​ടെ​​യും മൃ​​ത​​ദേ​​ഹ​​ങ്ങ​​ളാ​​ണു കാ​​ണ​​പ്പെ​​ട്ട​​ത്. ഇ​​വ​​രെ തി​​രി​​ച്ച​​റി​​യു​​ന്ന​​തി​​നു​​ള്ള ശ്ര​​മം ആ​​രം​​ഭി​​ച്ചു. ചൈ​​നീ​​സ് എം​​ബ​​സി ഉ​​ദ്യോ​​ഗ​​സ്ഥ​​ർ സം​​ഭ​​വ​​സ്ഥ​​ല​​ത്ത് എ​​ത്തി​​യി​​ട്ടു​​ണ്ട്. ലോ​​റി​​യും അ​​​തി​​​നു പി​​​ന്നി​​​ലെ, ക​​​ണ്ടെ​​​യ്ന​​​ർ ക​​​യ​​​റ്റി​​​യ ട്രെ​​​യ്‌​​​ല​​​റും ര​​​ണ്ടു റൂ​​​ട്ടി​​​ലൂ​​​ടെ​​​യാ​​​ണ് ബ്രി​​ട്ട​​നി​​ലെ​​ത്തി​​​യ​​​തെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. ക​​ണ്ടെ​​യ്ന​​ർ ബെ​​​ൽ​​​ജി​​​യ​​​ത്തി​​​ലെ സീ​​​ബ്ര​​​ഗ്ഗി​​​ൽ​​​നി​​​ന്നും ലോ​​റി ഡ​​ബ്ളി​​നി​​ൽ​​നി​​ന്നു​​മാ​​ണ് എ​​​ത്തി​​​യ​​​ത്. എ​​സ​​ക്സി​​ലെ പ​​ർ​​ഫ്ലീ​​റ്റി​​ൽ വ​​ച്ചാ​​ണ് ക​​ണ്ടെ​​യ്ന​​ർ ലോ​​റി​​യി​​ൽ ഘ​​ടി​​പ്പി​​ച്ച​​ത്. ക​​​ണ്ടെ​​​യ്ന​​​ർ ലോ​​റി ബ​​​ൾ​​​ഗേ​​​റി​​​യ​​​യി​​​ൽ​​​നി​​​ന്ന് എ​​​ത്തി​​​യ​​​താ​​​ണെ​​​ന്നാ​​​ണ് ആ​​​ദ്യം ക​​രു​​തി​​യി​​രു​​ന്ന​​ത്. ലോ​​റി…

Read More

വേട്ടക്കാരന്റെ വെടിയേറ്റ മാന്‍ തിരിച്ചാക്രമിച്ചു, വേട്ടക്കാരന്‍ മരിച്ചു

അര്‍ക്കന്‍സാസ്: വേട്ടക്കാരന്റെ വെടിയേറ്റ മാന്‍ തിരിച്ചാക്രമിച്ചതിനെ തുടര്‍ന്ന് വേട്ടക്കാരന്‍ കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഒക്ടോബര്‍ 22 ചൊവ്വാഴ്ച അര്‍ക്കന്‍സാസിലായിരുന്ന സംഭവം. നോമസ് അലക്‌സാണ്ടര്‍ (66) മാനിനെ വെടിവെച്ചതിന് ശേഷം പുറത്തിറങ്ങി വെടിയേറ്റ മാനിനെ തിരയുകയായിരുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു വെടിയേറ്റ മാന്‍ തിരിച്ച് അലക്‌സാണ്ടറെ ആക്രമിച്ചത്. നിരവധി തവണ ഇടിയേറ്റ അലക്‌സാണ്ടര്‍ നിലത്ത് വീണു. കൈയ്യിലുണ്ടായിരുന്ന ഫോണില്‍ ഭാര്യയെ വിളിച്ചു. ഭാര്യ എമര്‍ജന്‍സി വിഭാഗവുമായി ബന്ധപ്പെട്ടു. ഉടനെ അവര്‍ സ്ഥലത്തെത്തി അലക്‌സാണ്ടറെ ഹെലികോപ്റ്ററില്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ശരീരം മുഴുവന്‍ കുത്തേറ്റ അലക്‌സാണ്ടര്‍ എത്രനേരം അവിടെ കിടന്നുവെന്നറിയില്ലെന്ന് വൈല്‍ഡ് ലൈഫ് അധികൃതര്‍ പറഞ്ഞു. ഇത് ആദ്യ സംഭവമല്ലെന്നും, 2016 ആഷ്‌ലി കൗണ്ടിയില്‍ ഇതിന് സമാനമായ രീതിയില്‍ മാനിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടിരുന്നതായും അധികൃതര്‍ പറഞ്ഞു. റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍

Read More

ഒ​ന്നാം പേ​ജി​ല്‍ ക​റു​പ്പ് പ​ട​ര്‍​ത്തി ഓ​സ്ട്രേ​ലി​യ​ൻ പ​ത്ര​ങ്ങ​ൾ; മാ​ധ്യ​മ​ച​രി​ത്ര​ത്തി​ല്‍ അ​പൂ​ര്‍​വം

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ സ​ർ​ക്കാ​രി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച് പ​ത്ര​ങ്ങ​ളു​ടെ ഒ​ന്നാം പേ​ജ് ക​റു​പ്പാ​ക്കി ഓ​സ്ട്രേ​ലി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ. ദേ​ശീ​യ- പ്രാ​ദേ​ശി​ക പ​ത്ര​ങ്ങ​ളാ​യ ദി ​ഓ​സ്ട്രേ​ലി​യ​ൻ, ദി ​സി​ഡ്നി മോ​ർ​ണിം​ഗ് ഹെ​റാ​ൾ​ഡ്, ഓ​സ്ട്രേ​ലി​യ​ൻ ഫി​നാ​ൻ​ഷ​ൽ റി​വ്യു, ഡെ​യ്ലി ടെ​ലി​ഗ്രാ​ഫ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ പ​ത്ര​ങ്ങ​ളാ​ണ് ഒ​ന്നാം പേ​ജി​ലെ അ​ക്ഷ​ര​ങ്ങ​ൾ ക​റു​പ്പാ​ക്കി തി​ങ്ക​ളാ​ഴ്ച പ​ത്രം പ്രി​ന്‍റ് ചെ​യ്ത​ത്. മാ​ധ്യ​മ​ഭീ​മ​ൻ റു​പ്പ​ർ​ട്ട് മ​ർ​ഡോ​ക്കി​ന്‍റെ ടാ​ബ്ളോ​യി​ഡു​ക​ളും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ടെ​ലി​വി​ഷ​ൻ നെ​റ്റ്വ​ർ​ക്കാ​യ എ​ബി​സി​യു​ടെ സി​ഡ്നി ആ​സ്ഥാ​ന​ത്തും, ന്യൂ​സ് കോ​ർ​പ്പ് എ​ഡി​റ്റ​ർ അ​നി​ക സ്മെ​ത​ർ​സ്റ്റി​ന്‍റെ വീ​ട്ടി​ലും ഓ​സ്ട്രേ​ലി​യ​ൻ ജൂ​ണി​ൽ ഫെ​ഡ​റ​ൽ പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ഓ​സ്ട്രേ​ലി​യ​ൻ സൈ​ന്യം ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു റെ​യ്ഡ്. 9000 ക​ന്പ്യൂ​ട്ട​ർ ഫ​യ​ലു​ക​ളാ​ണ് റെ​യ്ഡി​ൽ പ​രി​ശോ​ധി​ച്ച​ത്. ന്യൂ​സ് കോ​ർ​പ് എ​ഡി​റ്റ​റു​ടെ അ​ടി​വ​സ്ത്ര ഡ്രോ​യ​ർ വ​രെ പ​രി​ശോ​ധി​ച്ചു. മൂ​ന്നു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​ണു റെ​യ്ഡി​നു ശേ​ഷം ക്രി​മി​ന​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​ത്. അ​ഫ്ഗാ​നി​സ്ഥാ​നി​ൽ യു​ദ്ധ​ത്തി​നി​ടെ ഓ​സ്ട്രേ​ലി​യ​ൻ സ്പെ​ഷ​ൽ…

Read More

അവിശ്വസനീയം ഈ രക്ഷപെടൽ!! ര​ണ്ടാം​നി​ല​യി​ൽ നി​ന്ന് മൂ​ന്നു വ​യ​സു​കാ​ര​ൻ വീ​ണ​ത് സൈ​ക്കി​ൾ റി​ക്ഷ​യി​ൽ; വീഡിയോ

വീ​ടി​ന്‍റെ ര​ണ്ടാം​നി​ല​യി​ല്‍​നി​ന്ന് വീ​ണ മൂ​ന്നു​വ​യ​സു​കാ​ര​ന്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. മ​ധ്യ​പ്ര​ദേ​ശി​ലെ ടി​ക്കാം​ഗ​ഡ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. റോ​ഡി​ലൂ​ടെ പോ​വു​ക​യാ​യി​രു​ന്ന സൈ​ക്കി​ള്‍ റി​ക്ഷ​യു​ടെ സീ​റ്റി​ലേ​ക്ക് വീ​ണ​തി​നാ​ലാ​ണ് ഒ​രു​പോ​റ​ല്‍ പോ​ലും ഏ​ല്‍​ക്കാ​തെ കു​ട്ടി ര​ക്ഷ​പ്പെ​ട്ട​ത്. ര​ണ്ടാം നി​ല​യി​ലെ ബാ​ൽ​ക്ക​ണി​യി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ കാൽവ​ഴു​തി​യാ​ണ് കു​ട്ടി താ​ഴെ വീ​ണ​ത്. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ദൈ​വ​ദൂ​ത​നെ​പ്പോ​ലെ​യാ​ണ് റി​ക്ഷാ​ക്കാ​ര​ന്‍ ആ ​സ​മ​യം അ​തു​വ​ഴി എ​ത്തി​യ​തെ​ന്ന് കു​ട്ടി​യു​ടെ പി​താ​വ് ആ​ശി​ഷ് ജെ​യ്ൻ പ​റ​ഞ്ഞു. #WATCH Tikamgarh: A child fell from a building on a rickshaw that was passing on road below. Child’s father Ashish Jain says,”He was playing on 2nd floor with family members. He fell from railing after he lost his balance. He was examined at a hospital &…

Read More

അമേരിക്കയിലെ പിടികിട്ടാനുള്ള പത്തു കുറ്റവാളികളുടെ പട്ടികയില്‍ ഇന്ത്യന്‍ വംശജനും, പ്രതിഫലം വര്‍ധിപ്പിച്ചു

ന്യൂയോര്‍ക്ക്: ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അമേരിക്കയിലും, ഇന്ത്യയിലുമായി നാലുവര്‍ഷത്തോളമായി തെരഞ്ഞുവന്നിരുന്ന ഇന്ത്യന്‍ അമേരിക്കന്‍ വംശജനായ അഹമ്മദാബാദില്‍ നിന്നുള്ള ബദ്രീഷ് കുമാര്‍ പട്ടേലിനെ (29) കണ്ടെത്തുന്നവര്‍ക്കോ, വിവരം നല്‍കുന്നവര്‍ക്കോ നല്‍കുന്ന പ്രതിഫലം ഒരു ലക്ഷം (100,000) ഡോളറാക്കി ഉയര്‍ത്തിയതായി എഫ്ബിഐയുടെ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അമേരിക്കയിലെ കൊടുംകുറ്റവാളികളായ പത്തുപേരുടെ പട്ടികയിലാണ് പട്ടേലിന്റെ സ്ഥാനം. മേരിലാന്റ് ഹാനോവര്‍ ഡക്കില്‍ ഡോണറ്റ് സ്റ്റോറിലെ ജീവനക്കാരായിരുന്ന പട്ടേലും, ഭാര്യ പലേക്കും (21). 2015 ഏപ്രില്‍ 12-നായിരുന്നു പലേക്കിനെ കൊല്ലപ്പെട്ട നിലയില്‍ ഡോണറ്റ് സ്റ്റോറിനു പുറകില്‍ കണ്ടെത്തിയത്. ശരീരത്തില്‍ നിരവധി കുത്തുകള്‍ ഏറ്റിരുന്നു. നൈറ്റ് ഷിഫ്റ്റിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്. ഇവര്‍ ഡോണറ്റ് സ്റ്റോറിന്റെ അടുക്കളയിലേക്ക് ഒരുമിച്ച് പോകുന്ന ദൃശ്യങ്ങള്‍ കാമറിയില്‍ പതിഞ്ഞിരുന്നു. യാതൊരു ഭാവഭേദവുമില്ലാതെ പട്ടേല്‍ തിരിച്ചെത്തി സമീപത്തുള്ള അപ്പാര്‍ട്ട്‌മെന്റിലെത്തി അവിടെനിന്നും ഒരു ടാക്‌സിയില്‍ ന്യൂവാര്‍ക്ക് വിമാനത്താവളത്തിനു സമീപമുള്ള ഹോട്ടലിലെത്തിയതായും കാമറയിലുണ്ട്. ഇതിനുശേഷം…

Read More

മാ​ന​സി​ക-​ശാ​രീ​രി​ക പീ​ഡ​ന​ങ്ങ​ളി​ൽ നി​ന്ന് തൊ​ഴി​ലാ​ളി​ക്ക് സം​ര​ക്ഷ​ണം: സൗ​ദി​യി​ല്‍ പു​തി​യ നി​യ​മം നിലവിൽ

റി​യാ​ദ്: സൗ​ദി​യി​ൽ തൊ​ഴി​ലി​ട​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന പു​തി​യ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. തൊ​ഴി​ലി​ട​ങ്ങ​ളി​ലെ മാ​ന​സി​ക-​ശാ​രീ​രി​ക പീ​ഡ​ന​ങ്ങ​ളി​ൽ നി​ന്ന് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​താ​ണ് നി​യ​മം. ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, അ​സ​ഭ്യം പ​റ​യ​ൽ, അ​പ​മാ​നി​ക്ക​ൽ, സം​ഘ​ർ​ഷ​മു​ണ്ടാ​ക്ക​ൽ, എ​തി​ർ ലിം​ഗ​ത്തി​ൽ​പ്പെ​ട്ട​യാ​ളു​മാ​യി ഒ​റ്റ​ക്ക് ക​ഴി​യേ​ണ്ട സാ​ഹ​ച​ര്യം ക​രു​തി​ക്കൂ​ട്ടി സൃ​ഷ്ടി​ക്ക​ൽ, വി​വേ​ച​നം എ​ന്നി​വ​യെ​ല്ലാം തൊ​ഴി​ൽ സ്ഥ​ല​ത്തെ അ​തി​ക്ര​മ​ങ്ങ​ളാ​യി പ​രി​ഗ​ണി​ക്കും. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ത്ത​രം അ​തി​ക്ര​മ​ങ്ങ​ളി​ൽ നി​ന്ന് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യം ഏ​ർ​പ്പെ​ടു​ത്തി​യ പു​തി​യ വ്യ​വ​സ്ഥ​യാ​ണ് പ്രാ​ബ​ല്യ​ത്തി​ലാ​യ​ത്. സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​ക്ക​ല്‍, തൊ​ഴി​ലാ​ളി​ക​ളു​ടെ മേ​ല്‍ തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ വെ​ച്ചു​ള്ള​ത് പോ​ലെ ത​ന്നെ താ​മ​സ സ്ഥ​ല​ങ്ങ​ളി​ലും യാ​ത്ര വേ​ള​ക​ളി​ലും മ​റ്റും ന​ട​ത്തു​ന്ന ക​യ്യേ​റ്റ​ങ്ങ​ളി​ലും പു​തി​യ നി​യ​മം സം​ര​ക്ഷ​ണം ഉ​റ​പ്പു ന​ൽ​കു​ന്നു. ജീ​വ​ന് ഭീ​ഷ​ണി​യെ​ന്ന് തോ​ന്നു​ന്ന ഘ​ട്ട​ങ്ങ​ളി​ല്‍ തൊ​ഴി​ലി​ട​ങ്ങ​ള്‍ വി​ട്ട് പോ​കാ​ൻ തൊ​ഴി​ലാ​ളി​ക്കു അ​നു​വാ​ദം ന​ല്‍​കു​ന്ന​തു​മാ​ണ് പു​തി​യ നി​യ​മം.

Read More

ബാ​ല ലൈം​ഗി​ക​ത! അ​ന്താ​രാ​ഷ്ട്ര ശൃം​ഖ​ല ത​ക​ർ​ത്തു അ​ന്വേ​ഷ​ണ സം​ഘം

ല​ണ്ട​ൻ:കുട്ടികളുടെ ലൈം​ഗി​ക​ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യും വി​ൽ​ക്കു​ക​യും ചെ​യ്യു​ന്ന അ​ന്താ​രാ​ഷ്ട്ര ശൃം​ഖ​ല​ക​ൾ​ക്കെ​തി​രേ സ്വീ​ക​രി​ച്ചു വ​രു​ന്ന ആ​ഗോ​ള ന​ട​പ​ടി​ക​ൾ ഫ​ലം കാ​ണു​ന്നു. ഇ​ത്ത​ര​ത്തി​ൽ വ​ലി​യൊ​രു ശൃം​ഖ​ല ത​ക​ർ​ത്ത അ​ന്വേ​ഷ​ണ സം​ഘം, 12 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഒ​ട്ടേ​റെ​പ്പേ​രേ അ​റ​സ്റ്റു​ചെ​യ്ത​തു. യു​എ​സി​ലെ​യും ബ്രി​ട്ട​നി​ലെ​യും ദ​ക്ഷി​ണ​കൊ​റി​യ​യി​ലെ​യും അ​ന്വേ​ഷ​ക​ർ സം​യു​ക്ത​മാ​യാ​ണ് ഇ​ത്ത​രം ശൃം​ഖ​ല​ക​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി വ​രു​ന്ന​ത്. അ​ന്വേ​ഷ​ക​ർ ക​ണ്ടെ​ത്തി​യ, 10 ല​ക്ഷ​ത്തോ​ളം ഉ​പ​ഭോ​ക്താ​ക്ക​ളെ ഉ​ൾ​ക്കൊ​ള്ളാ​ൻ ശേ​ഷി​യു​ള്ള വെ​ബ്സൈ​റ്റി​ൽ 10 ല​ക്ഷം ബി​റ്റ് കോ​യി​ൻ വി​ലാ​സ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. യു​എ​സ്., സ്പെ​യി​ൻ, യു​കെ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള 23 കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞ​താ​യും അ​ന്വേ​ഷ​ക​ർ പ​റ​ഞ്ഞു. വെ​ബ്സൈ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ഇ​വ​രെ നി​ര​ന്ത​രം ഉ​പ​യോ​ഗി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ ലൈം​ഗി​ക​ദൃ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​തും വി​ൽ​പ​ന ന​ട​ത്തു​ന്ന​തു​മാ​യ പ​രാ​തി​ക​ളെ​ത്തു​ട​ർ​ന്നാ​ണ് ദ​ക്ഷി​ണ​കൊ​റി​യ ആ​സ്ഥാ​ന​മാ​യ ഡാ​ർ​ക്ക് വെ​ബ്സൈ​റ്റ് കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. അ​ധി​കൃ​ത​ർ ഈ ​സൈ​റ്റി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ബി​റ്റ്കോ​യി​ൻ വ​ഴി​യാ​ണ് ഇ​ട​പാ​ട് ന​ട​ന്നി​രു​ന്ന​തെ​ന്നും ദ​ക്ഷി​ണ​കൊ​റി​യ​ക്കാ​ര​നാ​യ ജോ​ങ് വു ​സ​ണ്‍ ആ​യി​രു​ന്നു സൈ​റ്റ്…

Read More