തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണ​പ്പെ​ടു​ത്തിയ മോഷ്ടാവിനെ വിറപ്പിച്ച് ഹോട്ടൽ ജീവനക്കാരി; പിന്നെ സംഭവിച്ചത്

ഹോ​ട്ട​ലി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ച് ക​ട​ന്ന മോ​ഷ്ടാ​വി​നെ വനിത ജീ​വ​ന​ക്കാ​രി​ നേ​രി​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. അ​മേ​രി​ക്ക​യി​ലെ കെ​ന്‍റ​ക്കി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലി​ലാ​ണ് സം​ഭ​വം. കോ​റി ഫി​ലി​പ്സ് എ​ന്നു പേ​രു​ള്ള 26കാ​ര​നാ​ണ് മോ​ഷ​ണ​ത്തി​നാ​യി ഇ​വി​ടെ എ​ത്തി​യ​ത്. സ്ഥാ​പ​ന​ത്തി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച ഇ​യാ​ൾ തോ​ക്ക് ചൂ​ണ്ടി ജീ​വ​ന​ക്കാ​രിയെ ഭീ​ഷ​ണ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മോ​ഷ്ടാ​വ് ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് ജീ​വ​ന​ക്കാ​രി പെ​ട്ടി​യി​ൽ നി​ന്നും പ​ണം എ​ടു​ത്ത് ഇയാൾക്ക് നൽ​കി. കൈ​യി​ലി​രു​ന്ന തോ​ക്ക് മേ​ശ​യി​ൽ വ​ച്ച​തി​ന് ശേ​ഷ​മാ​യി​രു​ന്നു ഇ​യാ​ൾ പ​ണം എ​ടു​ത്ത​ത്. ഈ ​നി​മി​ഷം തോ​ക്ക് കൈ​ക്ക​ലാ​ക്കി​യ ജീ​വ​ന​ക്കാ​രി അ​ത് ചൂ​ണ്ടി മോ​ഷ്ടാ​വി​നെ ഓ​ടി​ക്കു​ക​യാ​യി​രു​ന്നു. പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ അ​ദ്ദേ​ഹം മ​ട​ങ്ങി വ​ന്ന് ജീ​വ​ന​ക്കാ​രിയുടെ പ​ക്ക​ൽ​നി​ന്നും തോ​ക്ക് കൈ​ക്ക​ലാ​ക്കു​വാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ജീ​വ​ന​ക്കാ​രി വീ​ണ്ടും തോ​ക്ക് ചൂ​ണ്ടി അ​യാ​ളെ ഓ​ടി​ച്ചു വി​ട്ടു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. സ്ഥാ​പ​ന​ത്തി​നു​ള്ളി​ലെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. നി​ര​വ​ധി​യാ​ളു​ക​ളാ​ണ് പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Read More

കാ​ർ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ചു; കി​ട്ടി​യ​ത് എ​ട്ടി​ന്‍റെ പ​ണി

കാ​റി​ന്‍റെ ചി​ല്ല് ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്തു​വാ​ൻ ശ്ര​മി​ച്ച യു​വാ​വി​ന് കി​ട്ടി​യ എ​ട്ടി​ന്‍റെ പ​ണി​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ചി​രി​യു​ണ​ർ​ത്തു​ന്ന​ത്. കാ​ന​ഡ​യി​ലെ ബ്രാ​ൻ​ഡ​ണി​ലെ ക്രെ​യി​ഗ് എ​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം. മാ​ർ​ട്ടി​ൻ എ​ന്ന​യാ​ളു​ടെ വീ​ടി​ന് മു​ൻ​പി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റാ​യി​രു​ന്നു ഇ​ത്. നി​ല​ത്ത് കി​ട​ന്ന വ​ലി​യൊ​രു ക​ല്ലെ​ടു​ത്ത് ഇ​യാ​ൾ കാ​റി​ന് നേ​ർ​ക്ക് എ​റി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ കാ​റി​ന്‍റെ ചി​ല്ലി​ൽ ഇ​ടി​ച്ച ക​ല്ല് തെ​റി​ച്ച് തി​രി​കെ വ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖ​ത്ത് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ക​ല്ല് വ​ന്ന് മു​ഖ​ത്തി​ടി​ച്ച​തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ഇ​യാ​ൾ മു​ഖം പൊ​ത്തു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. വീ​ടി​നു മു​ൻ​പി​ലെ ദൃ​ശ്യ​ങ്ങ​ൾ മാ​ർ​ട്ടി​നാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്.

Read More

വാ​ങ്ങി​വ​ച്ച സാ​ധ​ന​ങ്ങ​ളെ​ടു​ക്കാ​ൻ ഉ​ട​മ മ​റ​ന്നു; ക​ടി​ച്ചെ​ടു​ത്ത് പി​ന്നാ​ലെ വ​ള​ർ​ത്തുനാ​യ

സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ നി​ന്നും വാ​ങ്ങി​യ സാ​ധ​ന​മെ​ടു​ക്കു​വാ​ൻ മ​റ​ന്ന ഉ​ട​മ​യു​ടെ പി​ന്നാ​ലെ അ​ത് ക​ടി​ച്ചെ​ടുത്തു വ​ള​ർ​ത്തു​നാ​യ ന​ട​ന്നു പോ​കു​ന്ന​തി​ന്‍റെ ര​സ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ കൈ​യ​ടി നേ​ടു​ന്നു. റോ​ട്ട്‌വീ​ല​ർ ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ​യാ​യി​രു​ന്നു ഇ​ത്. എ​വി​ടെ വ​ച്ചാ​ണ് ഈ ​സം​ഭ​വം ന​ട​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​രി​ൽ ഒ​രാ​ളാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

Read More

സാ​ഹെ​ബ്രാ​വോയ്ക്ക് ഇനി നടക്കാം, പുതിയ കാലിൽ

ഒ​ളി​വേ​ട്ട​ക്കാ​രൊ​രു​ക്കി​യ കെ​ണി​യി​ൽ വീ​ണാ​ണ് സാ​ഹെ​ബ്രാ​വോ എ​ന്ന ക​ടു​വ​യ്ക്ക് അ​വ​ന്‍റെ ഇ​ട​തു മു​ൻ​കാ​ൽപാദം ന​ഷ്ട​പ്പെ​ട്ട​ത്. 2012ൽ ​നാ​ഗ്പൂ​രി​ലെ ച​ന്ദ്ര​പൂ​ർ ജി​ല്ല​യി​ലെ ഗോ​ണ്ട്മൊ​ഹാ​ഡി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ആ​ദ്യം ചെ​റി​യ മു​റി​വാ​ണു​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ലും പി​ന്നീ​ടു മു​റി​വു പ​ഴു​ത്ത​തോ​ടെ ആ ​ഭാ​ഗം ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ മു​റി​ച്ചു​മാ​റ്റി. ഇ​തേ​ത്തു​ട​ർ​ന്ന് നാ​ഗ്പൂ​രി​ലെ ഗോ​രെ​വാ​ഡ മൃ​ഗ​ശാ​ല​യി​ലെ വൈ​ൽ​ഡ്‌ലൈ​ഫ് റെ​സ്ക്യൂ സെ​ന്‍റ​റി​ലാ​ണ് സാ​ഹെ​ബ്രാ​വോ​യു​ടെ താ​മ​സം. 2016ൽ ​നാ​ഗ്പൂ​രി​ൽ നി​ന്നു​ള്ള ഓ​ർ​ത്തോ​പീ​ഡി​ക് സ​ർ​ജ​നാ​യ ഡോ. ​സു​ശ്രു​ത് ബാ​ബു​ൽ​ക്ക​ർ സാ​ഹെ​ബ്രാ​വോ​യെ ദ​ത്തെ​ടു​ത്തി​രു​ന്നു. അ​ന്നു​മു​ത​ൽ സാ​ഹെ​ബ്രാ​വോ​യ്ക്ക് കൃ​ത്രി​മ​ക്കാ​ൽ വ​യ്ക്കു​ന്ന​തി​ന്‍റെ സാ​ങ്കേ​തി​ക- ശാ​സ്ത്രീ​യ വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​യി​രു​ന്നു ഡോ. ​സു​ശ്രു​ത്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കും നീ​ണ്ട ആ ​അ​ന്വേ​ഷ​ണം എ​ത്തിനി​ന്ന​ത് യു​കെ​യി​ലെ ലീ​ഡ്സ് സ​ർ​വ​ക​ലാ​ശാ​ല​യി​ലാ​ണ്. നാ​ലാ​ഴ്ച​യ്ക്കു​ള്ളി​ൽ സാ​ഹെ​ബ്രാ​വോ​ക്ക് അ​വ​ന്‍റെ പു​തി​യ കാ​ലു​കി​ട്ടും. നാ​ഗ്പൂ​രി​ൽ ത​ന്നെ​യാ​ണ് കൃ​ത്രി​മ​ക്കാ​ൽ നി​ർ​മി​ക്കു​ന്ന​ത്. സാ​ഹെ​ബ്രാ​വോ പ​ഴ​യ​തു​പോ​ലെ ന​ട​ക്കു​ന്ന​ത് കാ​ണാ​നാ​ണ് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് ഡോ. ​സു​ശ്രുത് പ​റ​യു​ന്നു. യു​കെ​യി​ൽ നി​ന്നു​ള്ള സ​ർ​ജ​നും അ​സ്ഥി പു​ന​രു​ജ്ജീ​വ​ന വി​ദ​ഗ്ധ​നു​മാ​യ പ്ര​ഫ. ഗി​ന്നോ​ഡി​സാ​ണ്…

Read More

ലോ​കാ​വ​സാ​നം ഭ​യ​ന്ന് ആ​റ് മ​ക്ക​ളെ ഒ​മ്പ​ത് വ​ർ​ഷം പൂ​ട്ടി​യി​ട്ടു; പി​താ​വി​നെ തെ​ര​ഞ്ഞ് പോ​ലീ​സ്

ലോ​കാ​വ​സാ​നം ഭ​യ​ന്ന് ആ​റ് മ​ക്ക​ളെ ഒ​മ്പ​ത് വ​ർ​ഷം വീ​ട്ടി​ൽ ഒ​ളി​പ്പി​ച്ച പി​താ​വി​നെ തെ​ര​ഞ്ഞ് പോ​ലീ​സ്. ഹോ​ള​ണ്ടി​ലെ ഡെ​ന്ത്ര​പ്ര​വ​ശ്യ​യി​ലെ റു​യി​ന​ർ​വോ​ൾ​ഡ് എ​ന്ന ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ലോ​കാ​വ​സാ​നം ഉ​ണ്ടാ​കു​മ്പോ​ൾ മ​ക്ക​ൾ​ക്ക് ഒ​ന്നും സം​ഭ​വി​ക്കാ​തി​രി​ക്കു​വാ​നാ​യി അ​ദ്ദേ​ഹം അ​വ​രെ ഫാം​ഹൗ​സി​ന് അ​ടി​യി​ലെ മു​റി​യി​ൽ പാ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളെ നോ​ക്കു​വാ​നും ഫാം​ഹൗ​സി​ന്‍റെ കാ​ര്യ​ങ്ങ​ൾ നോ​ക്കു​വാ​നും ഇ​ദ്ദേ​ഹം ഒ​രാ​ളെ ഇ​വി​ടെ നി​യ​മി​ച്ചി​രു​ന്നു. പ​ച്ച​ക്ക​റി കൃ​ഷി​യും മൃ​ഗ​പ​രി​പാ​ല​ന​വു​മാ​യി​രു​ന്നു ഈ ​ഫാം ഹൗ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. 16 മു​ത​ൽ 25 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളാ​ണ് ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മൂ​ത്ത മ​ക​ൻ ഇ​വി​ടെ നി​ന്നും പു​റ​ത്ത് ക​ട​ന്നി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് സം​ഭ​വ​ങ്ങ​ൾ പു​റം ലോ​ക​മ​റി​യു​ന്ന​ത്. പു​റ​ത്തി​റ​ങ്ങി​യ കു​ട്ടി ഒ​രു ബാ​റി​ലാ​ണ് എ​ത്തി​ച്ചേ​ർ​ന്ന​ത്. ബി​യ​ർ ആ​വ​ശ്യ​പ്പെ​ട്ട കു​ട്ടി വീ​ട്ടി​ൽ സ​ഹോ​ദ​ര​ങ്ങ​ളെ പൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞു. ത​ല​മു​ടി​യും താ​ടി​യും നീ​ണ്ട് പ​ഴ​കി​യ വ​സ്ത്ര​വും ധ​രി​ച്ച് പ്രാ​കൃ​ത രൂ​പ​ത്തി​ലാ​യി​രു​ന്നു ഈ ​കു​ട്ടി. ഏ​റെ വി​ചി​ത്ര​മാ​യ ക​ഥ കേ​ട്ട ജീ​വ​ന​ക്കാ​ര​ൻ…

Read More

സു​ന്ദ​രി മ​യി​ലി​നെ ഓ​ർ​ഡ​ർ ചെ​യ്തു; കി​ട്ടി​യ​ത് വി​ചി​ത്ര രൂ​പം

മ​യി​ലി​ന്‍റെ മാ​തൃ​ക​യി​ലു​ള്ള കേ​ക്ക് ഓ​ണ്‍​ലൈ​നി​ൽ ഓ​ർ​ഡ​ർ ചെ​യ്ത​യാ​ൾ​ക്ക് ല​ഭി​ച്ച​ത് വ​ള​രെ വി​ചി​ത്രാ​കൃ​തി​യി​ലു​ള്ള കേ​ക്ക്. ജോ​ർ​ജി​യ സ്വ​ദേ​ശി​നി​യാ​യ റീ​ന ഡേ​വി​സാ​ണ് ത​ന്‍റെ വി​വാ​ഹ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഈ ​കേ​ക്കി​ന് ഓ​ർ​ഡ​ർ ന​ൽ​കി​യ​ത്. 300 ഡോ​ള​റാ​യി​രു​ന്നു കേ​ക്കി​ന്‍റെ വി​ല. പ​റ​ഞ്ഞ സ​മ​യ​ത്ത് ത​ന്നെ ഓ​ർ​ഡ​ർ ല​ഭി​ച്ചു. എ​ന്നാ​ൽ പെ​ട്ടി തു​റ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് ഇ​വ​ർ ഞെ​ട്ടി​പ്പോ​യ​ത്. വ​ള​രെ വി​ചി​ത്ര ആ​കൃ​തി​യു​ള്ള കേ​ക്കാ​ണ് ഇ​വ​ർ​ക്ക് ല​ഭി​ച്ച​ത്. റീ​ന​യു​ടെ ബ​ന്ധു​വാ​യ അ​ന്ന​റ്റ് ഹി​ൽ ആ​ണ് ഈ ​സം​ഭ​വം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്. കേ​ക്ക് നി​ർ​മി​ച്ച​വ​രു​മാ​യി ഇ​വ​ർ ബ​ന്ധ​പ്പെ​ട്ടു​വെ​ങ്കി​ലും പ​ണം തി​രി​കെ ന​ൽ​കു​വാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് അ​വ​ർ സ്വീ​ക​രി​ച്ച​ത്. എ​ന്താ​യാ​ലും ഈ ​ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Read More

ദുബായിൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച പാ​ക് യു​വാ​വി​നു വി​ചാ​ര​ണ; ഈ ​മാ​സം 24-ന് ​വി​ധി

ദു​ബാ​യ്: ദു​ബാ​യി​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ പാ​ക്കി​സ്ഥാ​ൻ യു​വാ​വി​ന്‍റെ വി​ചാ​ര​ണ ദു​ബാ​യ് കോ​ട​തി​യി​ൽ ആ​രം​ഭി​ച്ചു. ഈ ​മാ​സം 24-ന് ​വി​ധി പ​റ​യു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. പെ​ണ്‍​കു​ട്ടി താ​മ​സി​ച്ചി​രു​ന്ന അ​ൽ ബാ​ർ​ഷ​യി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ വെ​ള്ളം ഡെ​ലി​വ​റി ചെ​യ്യാ​ൻ പോ​യ​പ്പോ​ഴാ​ണു യു​വാ​വ് പീ​ഡ​ന​ശ്ര​മം ന​ട​ത്തി​യ​തെ​ന്നാ​ണു പ​രാ​തി. ഈ ​വ​ർ​ഷം ഓ​ഗ​സ്റ്റി​ലാ​യി​രു​ന്നു സം​ഭ​വം. യു​വാ​വ് കു​ടി​ക്കാ​ൻ വെ​ള്ളം ചോ​ദി​ച്ചു. വെ​ള്ളം എ​ടു​ത്തു ന​ൽ​കി​യ​പ്പോ​ൾ പെ​ണ്‍​കു​ട്ടി​യു​ടെ കൈ​യി​ൽ ക​യ​റി​പ്പി​ടി​ച്ച യു​വാ​വ് ചും​ബി​ക്കാ​ൻ ശ്ര​മി​ച്ചു. പെ​ണ്‍​കു​ട്ടി ഒ​ച്ച​വച്ചതോടെ പെൺകുട്ടിയുടെ മാതാപിതാക്കൾ വെ​ള്ള​ത്തി​ന്‍റെ പ​ണം ത​നി​ക്കു ന​ൽ​കാ​നു​ണ്ടെ​ന്നും ചും​ബ​നം ത​ന്നാ​ൽ പ​ണം ഇ​ള​വു ചെ​യ്തു ത​രാ​മെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞു. എ​ന്നി​ട്ടും പെ​ണ്‍​കു​ട്ടി ബ​ഹ​ളം വ​ച്ച​തോ​ടെ ഇ​യാ​ൾ സ്ഥ​ലം​വി​ട്ടു. തുടർന്നു പെ​ണ്‍​കു​ട്ടി വിവരം അ​മ്മ​യെ അറിയിച്ചതോടെയാണ് സംഭവം പുറത്താകുന്നത്. ഇ​വ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. പെ​ണ്‍​കു​ട്ടി​യെ ചും​ബി​ക്കാ​ൻ ശ്ര​മി​ച്ച​താ​യി…

Read More

തെരഞ്ഞെടുപ്പു വാഗ്ദാനം പാലിച്ചില്ല; മേയറെ റോഡിലൂടെ വലിച്ചിഴച്ചു

ലാസ്‌മാർഗറിത്താസ് (മെക്സിക്കൊ): കർഷകരുടെ ആവശ്യം പരിഗണിച്ചു പുതിയ റോഡ് നിർമിച്ചു നൽകുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാത്തതിൽ പ്രതിഷേധിച്ചു സിറ്റി മേയറെ റോഡിലൂടെ വലിച്ചിഴച്ചു. സൗത്ത് മെക്സിക്കോയിലെ ലാസ്മർഗറിത്താസ് സിറ്റിയിലാണ് സംഭവം. തെരഞ്ഞെടുപ്പു സമയത്ത് കർഷകർക്ക് നൽകിയ വാഗ്ദാനം നിറവേറ്റാത്തതിൽ പ്രതിഷേധിച്ചു പതിനൊന്നു പേരടങ്ങുന്ന കർഷകർ മേയർ ലൂയിസ് ഫെർണാണ്ടസിന്‍റെ ഒാഫീസിലേക്ക് തള്ളിക്കയറി അവിടെയുണ്ടായിരുന്ന സാധനങ്ങൾ നശിപ്പിക്കുകയും പിടിച്ചിറക്കി മർദിക്കുകയും തുടർന്നു ട്രക്കിനു പുറകിൽ കെട്ടി വില്ലേജ് റോഡിലൂടെ വലിച്ചിഴക്കുകയുമായിരുന്നു. ഒടുവിൽ പോലീസിന്‍റെ ഇടപെട്ടാണ് മേയറെ മോചിപ്പിച്ചത്. ഇതിനിടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി.20 പേർക്ക് പരിക്കേൽക്കുകയും 11 പേരെ അറസ്റ്റു ചെയ്യുകയും ചെയ്താതായി റിപ്പോർട്ടുണ്ട്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ വയറലായി. തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ട് ഇത് രണ്ടാം തവണയാണ് മേയർക്കു നേരെ ആക്രമണം ഉണ്ടായത്. റിപ്പോർട്ട്: പി.പി. ചെറിയാൻ

Read More

ശ്രീ സെയ്നി മിസ് വേൾഡ് അമേരിക്ക മത്സരത്തിന്

ലാസ്‌വേഗസ്: മിസ്‌ വേൾഡ് അമേരിക്ക 2019 മത്സരത്തിന് വിജയ പ്രതീക്ഷയുമായി മിസ് ഇന്ത്യ വേൾഡ് വൈഡ് (2018) സൗന്ദര്യറാണി ശ്രീ സെയ്നി (23) ഉൾപ്പെടെ അഞ്ച് ഇന്ത്യൻ അമേരിക്കൻ വംശജർ ലാസ്‌വേഗസിലേക്ക്. ഒക്ടോബർ 12ന് ലാസ്‌വേഗസിലെ ന്യൂ ഓർലിയൻസ് ഹോട്ടലിലാണു മത്സരം. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിൽ നിന്നും ഡിസ്ട്രിക്ട് കൊളംബിയായിൽ നിന്നുമുള്ളവരാണ് മത്സരത്തിൽ മാറ്റുരയ്ക്കുക. വാഷിംഗ്ടൺ സിയാറ്റിൽ നിന്നുള്ള സെയ്നിയെ കൂടാതെ മൻജു ബംഗളൂരു (23), ലോസ് ആഞ്ചലസ് ലേഖാ രവി(26) , മിയാമി ഫ്ലോറിഡാ, ജസ്മിറ്റ ഗോമാൻ (20) ഐഓവ, അമൂല്യ ചാവ(17) കൻസാസ് എന്നിവരാണ് മത്സരത്തിൽ പങ്കെടുക്കുന്ന മറ്റു ഇന്ത്യൻ വംശജർ. 12 വയസു മുതൽ ഹൃദയ സംബന്ധമായ തകരാറിന് പേസ് മേക്കർ ഉപയോഗിച്ചു വരുന്ന സെയ്നി, ഒരിക്കൽ പോലും ഡാൻസ് ചെയ്യാൻ കഴിയില്ലെന്നു ഡോക്ടർമാർ വിധിയെഴുതിയതാണ്. ‌പഞ്ചാബിൽ നിന്നുള്ള മാതാപിതാക്കളോടൊപ്പം ഏഴാം വയസിലാണ്…

Read More

ലൈ​വ് വാ​ർ​ത്തയ്ക്കിടെ കുറുമ്പുമായി മ​ക​ൻ; ചിരിയടക്കാനാവാതെ അവതാരക: ര​സ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ

സ്റ്റു​ഡി​യോ​യി​ലി​രു​ന്ന് ലൈ​വാ​യി വാ​ർ​ത്ത വാ​യി​ക്കു​ന്ന​തി​നി​ടെ അ​വ​താ​ര​ക​യു​ടെ അ​രി​കി​ൽ വ​ന്ന് മകൻ കു​റു​മ്പ് കാ​ട്ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഹി​റ്റ്. എം​എ​സ്എ​ൻ​ബി​സി ചാ​ന​ലി​ൽ റി​പ്പോ​ർ​ട്ട​ർ കോ​ട്നി കൂ​ബും വാ​ർ​ത്ത വാ​യി​ക്കു​മ്പോ​ഴാ​ണ് മ​ക​ൻ അ​രി​കെ​ത്തി​യ​ത്. വ​ട​ക്ക​ൻ സി​റി​യ​യി​ൽ തു​ർ​ക്കി ന​ട​ത്തു​ന്ന വി​മാ​നാ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്തു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് കു​ട്ടി​യു​ടെ രം​ഗ​പ്ര​വേ​ശം. മ​ക​നെ ക​ണ്ട് ചി​രി​യ​ട​ക്കാ​നാ​വാ​തി​രു​ന്ന ഇ​വ​ർ ക്ഷ​മി​ക്കു, മ​ക്ക​ൾ എ​നി​ക്കൊ​പ്പ​മു​ണ്ട് എ​ന്ന് പ​റ​ഞ്ഞ​തി​ന് ശേ​ഷം ച​ർ​ച്ച തു​ട​രു​ക​യാ​യി​രു​ന്നു. ചാ​ന​ലി​ന്‍റെ ട്വി​റ്റ​ൽ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. ഇ​തി​ന് മു​ൻ​പ് ബി​ബി​സി റി​പ്പോ​ർ​ട്ട​ർ വാ​ർ​ത്ത വാ​യി​ക്കു​മ്പോ​ൾ മ​ക്ക​ൾ സ​മീ​പ​ത്ത് എ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. Sometimes unexpected breaking news happens while you’re reporting breaking news. #MSNBCMoms #workingmoms pic.twitter.com/PGUrbtQtT6 — MSNBC (@MSNBC) October 9, 2019

Read More