സൗദിയൊരു വലിയ സ്വർണക്കടയായിട്ടുണ്ട്. ജ്വല്ലറികൾ തുടങ്ങിയതുകൊണ്ടല്ല, മറിച്ച് സ്വർണം ഉത്പാദിപ്പിക്കുന്നതിൽ സൗദി മുന്നേറുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. സൗദി അറേബ്യ വൻതോതിൽ സ്വർണവും വെള്ളിയും ചെന്പും ഉത്പാദിപ്പിക്കുന്നതായി ഗവണ്മെന്റ് വൃത്തങ്ങൾ വെളിപ്പെടുത്തി. 2018 ൽ ഒരു മണിക്കൂറിൽ 1.47 കിലോഗ്രാം എന്ന തോതിൽ 12.91 ടണ് സ്വർണം സൗദി അറേബ്യയിൽ ഉത്ഖനനം ചെയ്തിട്ടുണ്ട്. 2017 നെ അപേക്ഷിച്ച് 25 ശതമാനം അധികമാണ് ഉത്പാദനം. ആ വർഷം 10,333 കിലോഗ്രാം സ്വർണമാണ് ഉത്പാദിപ്പിച്ചത്. 2016 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷത്തെ സ്വർണ ഖനനം ഇരട്ടിയാണെന്ന് പറയാം. 2016 ൽ 6,946 കിലോയായിരുന്നു സ്വർണത്തിന്റെ ഉത്പാദനം. വെള്ളിയുടെ ഉത്പാദനത്തിലും കഴിഞ്ഞ വർഷം രാജ്യം വൻ നേട്ടമുണ്ടാക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട വകുപ്പ് പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2017 ൽ 5069 കിലോ ഖനനം ചെയ്ത സ്ഥാനത്ത് 2018ൽ 5760 കിലോഗ്രാം കുഴിച്ചെടുക്കാൻ സാധിച്ചു. വർധനയുടെ…
Read MoreCategory: NRI
ഹൈവേ നിർമിക്കാൻ മരം മുറിക്കണമെന്ന് അധികൃതർ; മരത്തെ വിവാഹം ചെയ്ത് യുവതി
ഹൈവേ നിർമിക്കുന്നതിന്റെ ഭാഗമായി മരം മുറിക്കുന്നതിൽ പ്രതിഷേധിച്ച് യുവതി മരത്തെ വിവാഹം ചെയ്തു. ഇംഗ്ലണ്ട് സ്വദേശിനിയായ 34കാരിയാണ് അൽപ്പം വ്യത്യസ്തമായ പ്രതിഷേധം കൊണ്ട് വാർത്തകളിൽ ഇടം നേടുന്നത്. കേറ്റ് കണ്ണിംഗ്ഹാം എന്നാണ് ഇവരുടെ പേര്. ഇവിടെയുള്ള റിമോഴ്സ് വാലി പാർക്കിലെ ഒരു മരത്തെയാണ് കേറ്റ് വിവാഹം ചെയ്തത്. ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തിരുന്നു. പകൃതിയെ നശിപ്പിച്ചുള്ള വികസനത്തിൽ നിന്നും അധികൃതർ പിന്മാറണമെന്നാണ് കേറ്റിന്റെ വാദം.
Read Moreഇഷ്ടമുള്ള വേഷം ധരിക്കാനുള്ള അവകാശം നല്കി! ദിനോസർ വേഷത്തിൽ വധുവിന്റെ സഹോദരി; അന്തംവിട്ട് അതിഥികൾ
വിവാഹത്തിൽ ഏറ്റവും നല്ല വസ്ത്രം ധരിക്കാനാണ് എല്ലാവരുടെ ആഗ്രഹം. അതിനുവേണ്ടി ലക്ഷങ്ങൾ പൊടിക്കാനും ചിലർക്ക് യാതൊരു മടിയുമില്ല. വിവാഹദിനത്തിൽ വധുവിന്റെ സഹോദരിയുടെ വേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. വിവാഹദിവസം ഇഷ്ടമുള്ള വേഷം ധരിക്കാനുള്ള അവകാശം തന്റെ അനിയത്തിക്ക് നല്കിയപ്പോൾ ഡിയന്ന ഇത്രയും വലിയ പണി പ്രതീക്ഷിച്ചില്ല. ഒാഗസ്റ്റ് 10നായിരുന്നു ഡിയന്നയുടെയും ജോബി ആദംസിന്റെയും വിവാഹം. കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും മനസമ്മതം. മനസമ്മതം കഴിഞ്ഞപ്പോൾ ഡിയന്ന സഹോദരി ക്രിസ്റ്റീനയ്ക്ക് ഒരു ഒാഫർ നൽകി. തന്റെ വിവാഹത്തിന് ഇഷ്ടമുള്ള വസത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമായിരുന്ന ആ ഒാഫർ. പക്ഷെ ക്രിസ്റ്റീന ആ സ്വാതന്ത്ര്യം നന്നായി ഉപയോഗിച്ചു. വിവാഹത്തിന് ക്രിസ്റ്റീന മനോഹരമായ ഗൗണോ, സാരിയോ ധരിച്ചുവരുമെന്നാണ് ഡിയന്ന പ്രതീക്ഷിച്ചത്. പക്ഷെ ഒരു ദിനോസറിന്റെ വേഷത്തിലാണ് ക്രിസ്റ്റീന എത്തിയത്. സംഭവം എന്തായാലും വൈറലായി. വിവാഹത്തിനെത്തിയ ദിനോസറിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ഹിറ്റായി. പക്ഷെ വിവാഹത്തിൽ…
Read Moreമൂന്നാമതും വിവാഹത്തിനൊരുങ്ങിയ യുവാവിനെ പഞ്ഞിക്കിട്ട് മുൻഭാര്യമാർ; വീഡിയോ കാണാം
മൂന്നാം വിവാഹത്തിനൊരുങ്ങിയ യുവാവിനെ നടുറോഡിൽ പഞ്ഞിക്കിട്ട് മുൻഭാര്യമാർ. തമിഴ്നാട് റസിപാളയത്തിലാണ് സംഭവം. ദിനേശ് എന്നാണ് ഇയാളുടെ പേര്. 2016ലായിരുന്നു ഇയാളുടെ ആദ്യ വിവാഹം. തിരുപ്പൂർ സ്വദേശിനിയായ പ്രിയദർശിനിയെയാണ് ദിനേശ് വിവാഹം ചെയ്തത്. എന്നാൽ ഇയാളുടെ മാനസികപീഡനത്തെ തുടർന്ന് ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി. പിന്നീട് വിവാഹമോചിതയും രണ്ട് വയസുള്ള കുട്ടിയുമുള്ള ഒരു സ്ത്രീയെ ദിനേശ് വിവാഹം ചെയ്തു. എന്നാൽ ഇയാൾക്കൊപ്പം ജീവിക്കാൻ സാധിക്കാതെ വന്നതോടെ ഇവരും ദിനേശുമായി പിരിഞ്ഞു. പിന്നീട് മാട്രിമോണിയൽ വഴി ദിനേശ് വീണ്ടും വിവാഹം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഇത് അറിഞ്ഞെത്തിയ മുൻ ഭാര്യമാരും ബന്ധുക്കളും ദിനേശിന്റെ ഓഫീസിലെത്തി പ്രതിഷേധിച്ചു. ദിനേശ് ഓഫീസിന് പുറത്തേക്ക് എത്തിയപ്പോൾ ഇവർ ആക്രമിക്കുകയായിരുന്നു. സമീപമുണ്ടായിരുന്നവരാണ് ഇവരെ പിടിച്ചു മാറ്റിയത്.
Read Moreപറന്നിറങ്ങിയ വിമാനത്തെ പിടിച്ചുനിർത്തി ഇന്ത്യ; “അറസ്റ്റഡ് ലാൻഡിംഗ്’വിജയകരം
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റായ തേജസിന്റെ ആദ്യ അറസ്റ്റഡ് ലാൻഡിംഗ് പരീക്ഷണം വിജയകരം. ഗോവയിലെ ഐഎൻഎസ് ഹൻസയിൽ ഷോർ ബേസ്ഡ് ടെസ്റ്റ് ഫസിലിറ്റി (എസ്ബിടിഎഫ്) യിലാണ് അറസ്റ്റർ വയറുകൾ ഉപയോഗിച്ചു വിമാനത്തെ ലാൻഡിംഗിനു വിധേയമാക്കിയത്. ലാൻഡിംഗിനു തൊട്ടുപിന്നാലെ വിമാനം പിടിച്ചുനിർത്തുന്ന പ്രക്രിയയാണ് അറസ്റ്റഡ് ലാൻഡിംഗ്. വിമാനം പറന്നിറങ്ങുന്ന വേളയിൽ ശക്തമായ വടങ്ങൾ വിമാനത്തിൽ കുടുക്കുകയും ഇതുപയോഗിച്ചു വിമാനത്തെ പെട്ടെന്നുതന്നെ പിടിച്ചുനിർത്തുകയും ചെയ്യും. വിമാനവാഹിനി കപ്പലുകളിലെ ലാൻഡിംഗിനാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്. ഇപ്പോൾ കരയിലാണ് ഇറക്കിയതെങ്കിലും വൈകാതെ വിമാനവാഹിനികളിലും അറസ്റ്റർ ലാൻഡിംഗ് സാധ്യമാകും. യുഎസ്, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ചൈന തുടങ്ങിയ രാജ്യങ്ങളാണ് ഇതുവരെ ഈ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ചിട്ടുള്ളത്. രണ്ടു പേർക്കിരിക്കാവുന്ന വിമാനമാണ് അറസ്റ്റഡ് ലാൻഡിംഗ് പരീക്ഷണത്തിന് ഉപയോഗിച്ചതെന്നു പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. 2012 ഏപ്രിലിലാണ് ഇത്തരം വിമാനങ്ങൾ ഇന്ത്യൻ സേനയുടെ ഭാഗമാകുന്നത്. പല…
Read Moreവാഹനപരിശോധനയ്ക്കിടെ വാക്കുതർക്കത്തിലേർപ്പെട്ടു! സഹോദരി പുത്രന് മുമ്പിൽ വച്ച് യുവാവിന് പോലീസിന്റെ ക്രൂരമർദ്ദനം;
നടുറോഡിൽ സഹോദരിയുടെ മകന്റെ മുമ്പിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കിഴക്കൻ ഉത്തർപ്രദേശിൽ നേപ്പാൾ അതിർത്തിക്ക് അടുത്താണ് സംഭവം. സഹോദരിപുത്രനുമായി ബൈക്കിൽ യാത്ര ചെയ്ത റിങ്കു പാണ്ഡെ എന്ന യുവാവിനെയാണ് രണ്ട് പോലീസ് ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചത്. വാഹനപരിശോധനയ്ക്കിടെ റിങ്കു പോലീസുദ്യോഗസ്ഥരുമായി വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. പിന്നീട് വാക്കേറ്റം കൈയ്യാങ്കളിയിലേക്ക് മാറി. ജനക്കൂട്ടവും പേടിച്ചരണ്ട സഹോദരി പുത്രനും നോക്കി നിൽക്കുമ്പോൾ പോലീസ് ഉദ്യോഗസ്ഥർ റിങ്കുവിനെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും. ചെയ്തിട്ടുണ്ടെങ്കിൽ തന്നെ അറസ്റ്റ് ചെയ്യുവാനും റിങ്കു പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാൽ പോലീസുകാർ മർദ്ദനം തുടർന്നു. സമീപത്ത് നിന്നവർ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറിയതിനെ തുടർന്ന് പോലീസുദ്യോഗസ്ഥരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. #WATCH: Man thrashed by two police personnel in Siddharthnagar over alleged traffic violation. UP…
Read Moreകാട്ടിലേക്ക് മടങ്ങാൻ വഴിയില്ല; മതിൽ ചാടി കടന്ന് കാട്ടാനക്കൂട്ടം; ദൃശ്യങ്ങള് വൈറല്
കാട്ടിലേക്ക് പോകുവാൻ കാട്ടാനക്കൂട്ടം മതിൽ ചാടിക്കടക്കുന്നതിന്റെ അതിശയകരമായ ദൃശ്യങ്ങൾ വൈറലാകുന്നു. കർണാടകയിൽ നടന്ന ദൃശ്യങ്ങൾ പങ്കുവച്ചത് ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീണ് കസ്വാനാണ്. ഹൊസൂരിലാണ് സംഭവം നടന്നത്. ആന മതിൽ ചാടുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?. എല്ലാ വഴിയും അടഞ്ഞു കഴിയുമ്പോൾ അങ്ങനെ ചെയ്യേണ്ടി വരും. ഹൊസൂരിൽ നിന്നുള്ള ഈ പഴയ വീഡിയോ നിങ്ങളെ അതിശയിപ്പിക്കും. വീഡിയോയ്ക്കൊപ്പം അദ്ദേഹം കുറിച്ചു. Have you have ever seen #elephants jumping a wall !! Things they have to do when nowhere to go. When blocked from all sides. This Old video from Hossur will make you wonder !! pic.twitter.com/5aMgHOghkO — Parveen Kaswan, IFS (@ParveenKaswan) September 11, 2019
Read Moreറോളർ കോസ്റ്ററിൽ കറങ്ങുന്നതിനിടെ തലയ്ക്കു മുകളിൽ ഫോൺ; സാഹസികമായി കൈപ്പിടിയിലൊതുക്കി സഞ്ചാരി
റോളർകോസ്റ്ററിലിരുന്ന് സവാരി ചെയ്യുന്നതിനിടെ അന്തരീക്ഷത്തിലൂടെ പറന്ന് വന്ന ഫോണ് കൈപ്പിടിയിലൊതുക്കി യാത്രികൻ. സ്പെയിനിലെ ഒരു അമ്യൂസ്മെന്റ് പാർക്കിലാണ് സംഭവം. സാമുവൽ കെംപ് എന്നാണ് ഈ യുവാവിന്റെ പേര്. സ്വിറ്റ്സർലൻഡിൽ നടന്ന ഫിസ്റ്റ്ബാളിംഗ് വേൾഡ് ചാമ്പ്യൻഷിപ്പിൽ ന്യൂസിലാൻഡിനെ പ്രതിനിധീകരിച്ച് മത്സരിച്ചയാളാണ് സാമുവൽ. റോളർ കോസ്റ്ററിലിരുന്ന മലക്കം മറിഞ്ഞ് പായുന്നതിനിടെ റോളർ കോസ്റ്ററിലിരുന്ന ഒരാളുടെ മൊബൈൽ പറന്ന് പോവുകയായിരുന്നു. തന്റെ തലയ്ക്ക് മുകളിൽ ഫോൺ കണ്ട സാമുവൽ ഞൊടിയിടയിൽ അത് കൈപ്പിയിടിലൊതുക്കുകയായിരുന്നു. തന്റെ കൈവശം ഫോണ് ഉണ്ടെന്ന് ഫോണ് നഷ്ടപ്പെട്ടയാളോട് പറയുകയും ചെയ്തു. ഫോണ് സൂരക്ഷിതമായി കൈയിൽ കിട്ടിയതിന്റെ സന്തോഷത്തിൽ അദ്ദേഹം പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. റോളർ കോസ്റ്ററിലുണ്ടായിരുന്ന ഡാഷ്ബോർഡ് കാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്.
Read Moreവൃക്ഷത്തൈകൾ തിന്നു; ആടുകളെ അറസ്റ്റ് ചെയ്ത് പോലീസ്
ഭക്ഷണം കഴിക്കുന്നതിന്റെ പേരിൽ മൃഗങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമോ?. കേൾക്കുമ്പോൾ അൽപ്പം അസ്വാഭാവികമായി തോന്നിയേക്കാം എന്നാൽ സത്യമാണ്. തെലുങ്കാനയിലെ കരീംനഗറിലെ ഹുസുറാബാദ് ടൗണിലാണ് സംഭവം. എൻജിഒ പ്രവർത്തകർ നട്ട കുറച്ച് വൃക്ഷത്തൈകൾ തിന്നതിന്റെ പേരിൽ നിയമനടപടി നേരിടുന്നത് കുറച്ച് ആടുകളാണ്. ഇത് കണ്ട പ്രവർത്തകർ ആടുകളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ ഉടമ 1,000 രൂപ പിഴയായി നൽകിയതിന് ശേഷമാണ് ആടുകളെ സ്റ്റേഷനിൽ നിന്നും വിട്ടത്. “സേവ് ദ് ട്രീസ്’ എന്ന പേരിലുള്ള ഒരു സംഘടന നട്ട 150ഓളം വൃക്ഷത്തൈകളാണ് രണ്ട് ആടുകൾ തിന്നത്. ഞങ്ങൾ ആടിനെ അറസ്റ്റ് ചെയ്തതല്ലെന്നും മൃഗങ്ങളെ അറസ്റ്റ് ചെയ്യുവാനും ശിക്ഷിക്കുവാനും ഇന്ത്യൻ പീനൽ കോഡിൽ ഒരു വകുപ്പും ഇല്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ വാദം. ആടുകളുടെ മേൽ എപ്പോഴും ശ്രദ്ധയുണ്ടായിരിക്കണമെന്നും ആടുകൾ കാരണം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുവാൻ പാടില്ലെന്നും ഉടമയ്ക്ക് താക്കീത് നൽകിയതിന്…
Read Moreവായ പണിമുടക്കി! പൊട്ടിച്ചിരിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി
ആരോഗ്യത്തിനുള്ള ഏറ്റവും നല്ല മരുന്ന് ചിരിയാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ ഒരാൾക്ക് മാത്രം അത് അത്ര നല്ലതല്ല. സത്യമാണ് പറഞ്ഞു വരുന്നത്. ചൈനയിലെ ഗുവാംഗ്ഡോംഗ് പ്രവശ്യയിലാണ് സംഭവം. ഒരു യുവതിക്ക് ചിരിച്ച് ചിരിച്ച് അവസാനം വായ അടയ്ക്കാൻ കഴിയാതെ വന്നു. ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇവർ മതിമറന്ന് സന്തോഷിച്ച് ചിരിച്ചത്. എന്നാൽ ഇവരുടെ താടിയെല്ല് സ്ഥാനം മാറി. ഇതോടെ വായ അടയ്ക്കുവാൻ സാധിക്കാത്ത അവസ്ഥയായുമായി. ട്രെയിനിൽ യാത്ര ചെയ്തിരുന്ന ഒരു ഡോക്ടറാണ് അവസാനം ഇവരുടെ പ്രശ്നം പരിഹരിച്ചത്. വായ അടയ്ക്കുവാനും സംസാരിക്കുവാനും സാധിക്കാത്ത അവസ്ഥയിലായിരുന്നു ഇവർ. ഇവർക്ക് പക്ഷാഘാതം സംഭവിച്ചുവെന്നാണ് ഡോക്ടർ ആദ്യം കരുതിയത്. ഉടൻ തന്നെ രക്തസമ്മർദ്ദം പരിശോധിച്ചപ്പോൾ അതല്ല പ്രശ്നം എന്ന് മനസിലായി. പന്നീടാണ് താടിയെല്ലിന്റെ സ്ഥാനം തെറ്റിയതാണ് പ്രശ്നമെന്ന് മനസിലായത്. തുടർന്ന് ഡോക്ടർ താടിയെല്ല് പതിയെ സ്ഥാനത്തേക്ക് മാറ്റി. ഇതോടെയാണ് ഇവർക്ക് സംസാരിക്കുവാനും…
Read More