പാപ്പിനിശേരി: അന്തർദേശീയ തലത്തില്‍ ഇന്ത്യൻ ഐക്കൺ സംഘടിപ്പിച്ച അമേരിക്കന്‍ കാലിഫോർണിയ ഐക്കൺ ആയി കണ്ണൂർ പാപ്പിനിശേരി കോലത്തുവയൽ സ്വദേശി അദ്വൈത് സുജയ് തെരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് അമേരിക്കയിൽ ഒരു മലയാളി ബാലന് ഇത്തരം അംഗീകാരം ലഭിച്ചത്. കാലിഫോർണിയയിൽ കഴിഞ്ഞ ദിവസം ഒഡീഷൻ ടെസ്റ്റിനു ശേഷം നടന്ന മത്സരത്തിലാണ് ഈ ഒൻപതുകാരന് വിശിഷ്ടാംഗീകാരം ലഭിച്ചത്. നൃത്തയിനത്തിൽ 16 വയസിനു താഴെയുള്ളവരുടെ വിഭാഗത്തിലാണ് മത്സരം നടന്നത്.ലോകോത്തര നിലവാരത്തിൽ അമേരിക്കയിൽ നടന്ന മത്സരമാണിത്. അവസാനഘട്ട മത്സരം ഡിസംബർ 26, 27 തീയതികളിൽ ചിക്കാഗോയിൽ അരങ്ങേറും. നൃത്തം, പാട്ട്, അഭിനയം, ഉപകരണ സംഗീതം, തുടങ്ങി വേറിട്ട് നിൽക്കുന്ന കഴിവുകളിലാണ്മൽസരം.ഹോളിവുഡ് സംവിധായകരും നടന്മാരും ചേർന്നതാണ് വിധികർത്താക്കൾ . അദ്വൈത് സുജയിന് ഫോഗ് 2017, ഡാൻസ് ഹങ്കാമ 2018, മൈത്രി ടാലന്റ് 2019 അടക്കം നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. അമേരിക്കയില്‍ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന കോലത്തുവയൽ…
Read MoreCategory: NRI
മലയാളി യുവതി ദുബായിൽ കുത്തേറ്റു മരിച്ചു; ഭർത്താവ് അറസ്റ്റിൽ; ഇരുവരും തമ്മിൽ ഏറെക്കാലമായി അത്രനല്ല അടുപ്പത്തിലായിരുന്നില്ല
ദുബായ്: മലയാളി യുവതി ദുബായിൽ കുത്തേറ്റ് മരിച്ചു. കൊല്ലം തിരുമുല്ലവാരം സ്വദേശി സി. വിദ്യാ ചന്ദ്രൻ (39) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് തിരുവനന്തപുരം കാരയ്ക്കാമണ്ഡപം തെക്കേവീട്ടിൽ യുഗേഷിനെ (45) ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം അൽഖൂസിൽ വിദ്യ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ കാർ പാർക്കിംഗ് മേഖലയിലാണ് സംഭവമുണ്ടായത്. വിദ്യയുമായി വാക്കേറ്റത്തിലേർപ്പെട്ട യുഗേഷ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഓണം ആഘോഷിക്കുന്നതിനായി ചൊവ്വാഴ്ച നാട്ടിലെത്താനിരിക്കെയാണ് വിദ്യ കൊല്ലപ്പെട്ടതെന്ന് സഹോദരൻ വിനയചന്ദ്രൻ പറഞ്ഞു. ഇരുവരും തമ്മിൽ ഏറെക്കാലമായി അത്രനല്ല അടുപ്പത്തിലായിരുന്നില്ല. കഴിഞ്ഞ വർഷം ഭർത്താവിനെതിരേ ഗാർഹിക പീഡനത്തിന് വിദ്യ പോലീസിൽ പരാതി നൽകിയിരുന്നതായും വിനയചന്ദ്രൻ വ്യക്തമാക്കി. അതേസമയം, സന്ദർശക വീസയിലാണ് യുഗേഷ് യുഎഇയിൽ എത്തിയതെന്നും സൂചനയുണ്ട്.
Read Moreമലയാളി നഴ്സ് മരിച്ച സംഭവം! 78 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഷാർജാ കോടതി വിധി
ഷാർജ: യുഎഇയിൽ ചികിത്സാ പിഴവുമൂലം മലയാളി നഴ്സ് മരിച്ച സംഭവത്തിൽ നഷ്ടപരിഹാരമായി നാലു ലക്ഷം ദിർഹം (ഏകദേശം 78 ലക്ഷം രൂപ) നൽകാൻ ഷാർജ കോടതി വിധി. ഷാർജാ യുണിവേഴ്സിറ്റി ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്ന കൊല്ലം പത്തനാപുരം സ്വദേശിയായ ബ്ലെസി ജോസഫ് ഏബ്രഹാം(32) മരിച്ച സംഭവത്തിലാണ് വിധി. ഭർത്താവും ദുബായ് നഗരസഭയിൽ ലാബ് അനലിസ്റ്റുമായ ജോസഫ് ഏബ്രഹാമാണു കോടതിയെ സമീപിച്ചത്. യുവതിക്ക് ചികിത്സ നൽകിയ ഷാർജയിലെ ഡോ.സണ്ണി മെഡിക്കൽ സെന്ററും ഡോക്ടർ രാജാറാം പി.നാരായണരയും ചേർന്നാണ് നഷ്ടപരിഹാര തുക നൽകേണ്ടത്. 2015 നവംബറിൽ അണുബാധയെത്തുടർന്നു സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയപ്പോഴാണ് മലയാളി നഴ്സ് ചികിത്സാ പിഴവ് മൂലം മരിച്ചത്. ആന്റിബയോട്ടിക് കുത്തിവയ്പ് നടത്തിയതോടെ അബോധാവസ്ഥയിലായ ബ്ലെസിയെ അൽ ക്വാസിമി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മണിക്കൂറുകൾക്ക് ശേഷം മരിച്ചു. മരുന്നിന്റെ പാർശ്വഫലം മൂലമുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് മെഡിക്കൽ റിപ്പോർട്ട്. അലി…
Read Moreനാലു മാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നു; യുവതി അറസ്റ്റിൽ
ഡെലവെയർ: നിർത്താതെ കരഞ്ഞ കുഞ്ഞിന്റെ നിലവിളി നിർത്തുന്നതിന് മുഖത്തു കൈ അമർത്തി പിടിച്ചു. ഇതിനെ തുടർന്നു നാലുമാസം പ്രായമുള്ള കുഞ്ഞു മരിച്ചു. കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയ പത്തൊന്‍പതുകാരി കെയർ ടേക്കറെ പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം ഡെലവെയർ സ്റ്റേറ്റ് പോലീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഞെട്ടിക്കുന്ന സംഭവം വിവരിക്കുന്നത്. ഡെലവെയറിലെ ലിറ്റിൽ പീപ്പിൾ ചൈൽഡ് ഡവലപ്പ്മെന്റ് സെന്ററിലായിരുന്നു സംഭവം. നാലു മാസം പ്രായമുള്ള കുഞ്ഞിനോട് കാണിച്ച ക്രൂരത കാമറയിൽ പതിഞ്ഞിരുന്നു. ഇതാണ് പത്തൊന്‍പതുകാരിയുടെ അറസ്റ്റിലേക്ക് നയിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം. ഇരുപതു മിനിറ്റോളം കുട്ടി ചലനമറ്റ് കിടന്നതിനു ശേഷമാണ് ഇവർ പോലീസിനെ വിവരം അറിയിച്ചത്. പോലീസെത്തി പരിശോധിച്ചപ്പോഴേയ്ക്കും കുട്ടി മരിച്ചിരുന്നു.ജയിലിലടച്ച യുവതിക്ക് ഒരു മില്യൺ ഡോളറിന്റെ ജാമ്യം അനുവദിച്ചു. റിപ്പോർട്ട്: പി.പി. ചെറിയാൻ
Read Moreമുപ്പത് വർഷങ്ങളായി ഒരേ നമ്പരിലുള്ള ലോട്ടറി; വിയറ്റ്നാം സ്വദേശിയെ തേടി ഭാഗ്യ സമ്മാനം
ഭാഗ്യപരീക്ഷണത്തിനായി ലോട്ടറിയെടുക്കുന്ന ധാരാളം ആളുകളുണ്ട്. ലോട്ടറിയിൽ പലതരത്തിലുള്ള പരീക്ഷണങ്ങളും ആളുകൾ നടത്താറുണ്ട്. തലേദിവസം അടിക്കുന്ന നന്പർ പിറ്റേദിവസം എടുക്കുന്നവരുണ്ട്. ചിലർക്ക് കൗതുകമുള്ള നന്പരുകളാണ് താത്പര്യം. എന്നാൽ ഒരേ നന്പരുതന്നെ സ്ഥിരമായി എടുക്കുന്നവരെ പരിചയമുണ്ടോ? അതും മുപ്പതുവർഷമായി! എന്നാൽ പരിചയപ്പെട്ടോളൂ. വിയറ്റ്നാം സ്വദേശിയായ ബോണ്‍ ട്രൂഓങാണ് താരം. കഴിഞ്ഞ മുപ്പതു വർഷമായി സ്ഥിരമായി ഒരേ നന്പറിലുള്ള ലോട്ടറികളാണ് ബോണ്‍ എടുക്കാറുള്ളത്. ഒടുവിൽ ഭാഗ്യദേവത ബോണിനെ കടാക്ഷിക്കുകയും ചെയ്തു. അതും ജാക്പോട്ട് സമ്മാനം നൽകി. കനേഡിയൻ കന്പനിയുടെ ലോട്ടോ മാക്സ് ലോട്ടറിയുടെ ജാക്ക് പോട്ട് സമ്മാനമായി 60 മില്യണ്‍ ഡോളർ (ഏകദേശം 430 കോടി രൂപ) ആണ് ബോണിന് ലഭിച്ചത്. 2,3,4,8,9,20,30 എന്നീ നന്പറുകളിലുള്ള ലോട്ടറിയാണ് എടുത്തിരുന്നത്. കുടുംബാംഗങ്ങളുടെ ജന്മദിനവുമായി ബന്ധപ്പെട്ടാണ് നനന്പറുകൾ കണ്ടെത്തിയത്. ലോട്ടറിയടിച്ച വിവരമറിഞ്ഞ ബോണ്‍ പക്ഷെ ആരോടും പറഞ്ഞില്ല. പത്തുമാസം കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് ബോണ്‍…
Read Moreആദ്യ പറക്കലിൽ സോളോ ലാൻഡിംഗ്; താരമായി മാക്സ്; അതിസാഹസികം
വിമാനം പറത്തലിന്റെ പാഠങ്ങൾ അഭ്യസിക്കാൻ ആദ്യമായി കോക്പിറ്റിൽ കയറിയ ഓസ്ട്രേലിയക്കാരൻ ഒറ്റയ്ക്കു വിമാനം നിലത്തിറക്കി. മാക്സ് സിൽവസ്റ്റർ എന്നയാളാണു ഭാര്യയും കുട്ടികളും നോക്കിനിൽക്കെ സാഹചര്യത്തിന്റെ സമർദ്ദത്താൽ വിമാനം ലാൻഡ് ചെയ്യിച്ചത്. ഇദ്ദേഹത്തിന്റെ പരിശീലക പൈലറ്റ് ആകാശത്തുവച്ചു ബോധരഹിതനായതിനെ തുടർന്നാണു മാക്സിന് ഒറ്റയ്ക്കു വിമാനം നിലത്തിറക്കേണ്ടി വന്നത്. സെസ്ന ടു സീറ്റർ വിമാനമാണു മാക്സ് പരിശീലനം ആരംഭിക്കാൻ തെരഞ്ഞെടുത്തത്. 6200 അടി ഉയരത്തിൽ വിമാനം പറക്കവെ മാക്സിന്റെ പരിശീലകൻ ബോധരഹിതനായി. മാക്സിന്റെ ആദ്യ ക്ലാസായിരുന്നതിനാൽ അദ്ദേഹത്തിനു വിമാനം പറത്തുന്നതിനെ സംബന്ധിച്ചു കാര്യമായ അറിവുണ്ടായിരുന്നില്ല. ഇതോടെ മാക്സ് എയർ ട്രാഫിക് കണ്‍ട്രോളിനെ കാര്യങ്ങൾ ധരിപ്പിച്ചു. നിങ്ങൾക്കു വിമാനം പറത്താൻ അറിയുമോ എന്ന പെർത്തിലെ എയർ ട്രാഫിക് കണ്‍ട്രോളറുടെ ചോദ്യത്തിന് ഇത് ആദ്യമായാണു താൻ വിമാനത്തിൽ പരിശീലിക്കുന്നതെന്നു മാക്സ് മറുപടി നൽകി. ഇതുവരെ താൻ വിമാനം ലാൻഡ് ചെയ്യിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.…
Read Moreപരാജയം സമ്മതിക്കില്ല! താഴ്ചയിൽ വീണുപോയ ചെരിപ്പ് കുട്ടിക്ക് എടുത്തുനല്‍കി താറാവ്; വീഡിയോ വൈറല്‍
താഴ്ചയിലേക്ക് വീണുപോയ ചെരിപ്പ് ഉടമയായ കുട്ടിക്ക് താറാവ് എടുത്തു നൽകുന്ന രസകരമായ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുന്നു. മൈല അഗ്വൈല എന്ന ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഈ ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. ഇടിഞ്ഞു വീണ മണ്‍തിട്ടയുടെ മുകളിൽ ഇരിക്കുന്ന കുട്ടിയുടെ ചെരിപ്പാണ് താഴ്ചയിലേക്ക് വീണത്. സമീപമുണ്ടായിരുന്ന താറാവ് കൊക്കിൽ കൊത്തിയെടുത്ത് ചെരിപ്പ് കുട്ടിക്ക് കൈമാറുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും ചെരിപ്പ് തെന്നിനിലത്ത് വീഴുകയായിരുന്നു. എന്നാൽ പരാജയം സമ്മതിക്കാതിരുന്ന താറാവ് തന്റെ ശ്രമം വിജയകരായി പൂർത്തിയാക്കി. കുട്ടിക്ക് ചെരിപ്പ് നൽകിയതിന് പിന്നാലെ ഇരുവരും സ്ഥലത്ത് നിന്ന് മടങ്ങുന്നതും വീഡിയോയിൽ കാണാം.
Read Moreപീരങ്കിപ്പുറത്ത് പുതുമണവാളൻ; വിവാഹ വേദിയിലേക്ക് വരന്റെ മരണമാസ് എൻട്രി…
വിവാഹാഘോഷം വ്യത്യസ്തമാക്കുവാൻ പല വഴികളും തേടി പോകുന്നവരാണ് പുതുതലമുറ. അതിനായി എന്ത് മാർഗം സ്വീകരിക്കുവാനും അവർ തയാറാണ്. അത്തരമൊരു വ്യത്യസ്തതയാണ് ഏറെ കൗതുകകരമാകുന്നത്. ബ്രിട്ടണിലാണ് സംഭവം. വിവാഹ വേദിയിലേക്ക് വരൻ ജാസ് എത്തിയത് യുദ്ധ ടാങ്കിന് മുകളിലാണ്. സാധാരണ വിവാഹവേദിയിലേക്ക് വധൂവരന്മാർ എത്തുന്നത് കാറിലും കുതിരപ്പുറത്തുമെല്ലാമാണ് ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി വരൻ ടാങ്ക് തെരഞ്ഞെടുത്തത് വിവാഹത്തിനെത്തിയവരെ എല്ലാം അമ്പരപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്. വീഡിയോയുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
Read Moreനീ എന്റെ വീഡിയോ എടുക്കുവോ?; ബിബിസിയുടെ കാമറമാന്‍ ആടിന്റെ വക ഇടി
ഇംഗ്ലണ്ടിലെ വൈറ്റ്ഷെയറിലുള്ള ലോംഗ്ലീറ്റ് എസ്റ്റേറ്റ് ആൻഡ് സഫാരി പാർക്കിലെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ബിബിസിയുടെ കാമറാമാനെ ആട് ആക്രമിച്ചു. ചാനലിലെ ഒരു പരിപാടിയുടെ ഭാഗമായാണ് കാമറാമാനും റിപ്പോർട്ടറും ഇവിടെ എത്തിയത്. ആഫ്രിക്കയിൽ നിന്നും ഇവിടെ കൊണ്ടു വന്ന കാമറൂണ്‍ ഇനത്തിൽപ്പെട്ട ആടിനെക്കുറിച്ച് പാർക്കിലെ ജീവനക്കാരി റിപ്പോർട്ടറോട് വിശദീകരിക്കുകയായിരുന്നു. അൽപ്പ സമയത്തിന് ശേഷം കാമറാമാനു നേരെ തിരിഞ്ഞ ആട് പെട്ടന്ന് അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അദ്ദേഹം നിലത്ത് വീഴുകയും ചെയ്തു. അദ്ദേഹത്തിന് നിസാര പരിക്ക് സംഭവിച്ചിട്ടുണ്ട്. സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുന്ന ദൃശ്യങ്ങൾ വൈറലായി മാറുകയാണ്.
Read Moreകോപ്പിയടി തടയാൻ വിദ്യാർഥികളുടെ തലയിൽ കാർഡ്ബോർഡ്; അധ്യാപകനെതിരെ പ്രതിഷേധമുയരുന്നു
പരീക്ഷയ്ക്കിടെ കോപ്പിയടി തടയാൻ വിദ്യാർഥികളുടെ തലയിൽ കാർഡ്ബോർഡ് ധരിപ്പിച്ച അധ്യാപകനെതിരെ പ്രതിഷേധമുയരുന്നു. മെക്സിക്കോയിലാണ് സംഭവം. കുട്ടികളുടെ കാഴ്ച്ച തടസപ്പെടാതിരിക്കുവാൻ കാർഡ്ബോർഡിൽ രണ്ട് തുളകളും ഇട്ടിരുന്നു. സംഭവം പുറത്തായതോടെ രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിദ്യാർഥികളിൽ ഒരാളുടെ പിതാവാണ് സംഭവത്തിന്റെ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവച്ചത്. കോപാകുലരായ രക്ഷിതാക്കൾ ഈ അധ്യാപകനെ സ്കൂളിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ വിദ്യാർഥികളുടെ ബുദ്ധിശക്തി വർദ്ധിപ്പിക്കുവാൻ നൽകിയ പരിശീലനമെന്നാണ് സ്കൂൾ അധികൃതർ ഈ സംഭവത്തിന് നൽകിയ വിശദീകരണം.
Read More