ഓക്ലഹോമ: വിദ്യാർഥികളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 18 വയസുകാരി അറസ്റ്റിൽ. ഒൻപതാം ക്ലാസിൽ പഠനം അവസാനിപ്പിച്ചു പിസാ ഷോപ്പിൽ ജോലി ചെയ്തുവന്നിരുന്ന അലക്സിസ് വിൽസണാണ് അറസ്റ്റിലായത്. ഒക്കലഹോമയിലെ മെക്ലെസ്റ്റർ ഹൈസ്കൂളിലെ 400 വിദ്യാർഥികളെ വധിക്കുമെന്നാണ് ഇവർ ഭീഷണപ്പെടുത്തിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം. അലക്സിസ് പഠിച്ചിരുന്നത് ഇതേ വിദ്യാലയത്തിലായിരുന്നു. കത്തി കൈവശം വച്ചതിനും മറ്റു പല ആക്രമണപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയതിന്റെ പേരിലും അലക്സിസിനെ വിദ്യാലയത്തിൽ നിന്നു പുറത്താക്കിയിരുന്നു. അലക്സിസ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്. തുടർന്ന് ഇവരുടെ വീട് പരിശോധിച്ച പോലീസ് എ കെ 47 റൈഫിൾ, റിവോൾവർ, നിരവധി വെടിയുണ്ടകൾ എന്നിവ കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ അലക്സിസ് കുറ്റം നിഷേധിച്ചു. സ്കൂളിൽ വെടിവയ്പ്പു നടത്തുന്നതിന് പദ്ധതി ഇല്ലായിരുന്നുവെന്നും സഹപ്രവർത്തകർ തെറ്റിദ്ധരിപ്പിച്ചതാണെന്നും തോക്ക് കൈവശംവയ്ക്കുന്നവർ അക്രമികളാണെന്ന ധാരണ തിരുത്തിക്കുറിക്കുന്നതിനാണ് ശ്രമിച്ചതെന്നും യുവതി പറഞ്ഞു. അലക്സിസിന്റെ അമ്മയും മകളെ…
Read MoreCategory: NRI
വീടിനു മുന്നിൽ കവർച്ചാ ശ്രമം; മൂന്നു കൗമാരക്കാരെ വീട്ടുടമസ്ഥൻ വെടിവച്ചു കൊന്നു
ജോർജിയ: റോക്ക്ഡെയ്ൽ കൗണ്ടിയിലെ വീട്ടിൽ മുഖംമൂടി ധരിച്ചു കവർച്ചക്കെത്തിയ മൂന്നു കൗമാരക്കാരെ വീട്ടുടമസ്ഥൻ വെടിവച്ചു കൊലപ്പെടുത്തി. സെപ്റ്റംബർ 16 തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. വീടിനു മുന്പിൽ നിന്നിരുന്ന സമീപവാസികളായ മൂന്നു പേരെ കവർച്ച ചെയ്യുന്നതു കണ്ടാണ് വീട്ടുടമസ്ഥൻ പുറത്തേക്ക് നോക്കിയത്. ഇതിനിടയിൽ കവർച്ചക്കാരിൽ ഒരാൾ റിവോൾവർ ഉപയോഗിച്ചു ഇവർക്ക് നേരെ വെടിയുതിർത്തു. കവർച്ചക്ക് വിധേയരായ മൂന്നു പേർക്കു പരുക്കേറ്റു. പിന്നെ വീട്ടുടമസ്ഥൻ ഒന്നും ചിന്തിച്ചില്ല. വീട്ടിലുണ്ടായിരുന്ന തോക്കെടുത്ത് മൂന്നു പേർക്കു നേരേയും ഇയാൾ വെടിവച്ചു. മാരകപ്രഹര ശേഷിയുടെ തോക്കാണ് ഉടമസ്ഥൻ ഉപയോഗിച്ചതെന്ന് സമീപ വീട്ടിലുണ്ടായിരുന്ന ഒരാൾ പോലീസിനെ അറിയിച്ചു. പതിനഞ്ചും പതിനാറും വയസുള്ളവരായിരുന്നു വെടിയേറ്റു മരിച്ച മുഖം മൂടി ധരിച്ച മൂന്നു പേരെന്നും റോക്ക് ഡെയ്ൽ കൗണ്ടി ഷെറിഫ് എറിക്ക് ലെവറ്റ് പറഞ്ഞു. കൊല്ലപ്പെട്ട രണ്ടുപേർ സഹോദര·ാരാണ്. വെടിവച്ചയാളെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും കേസൊന്നും ചാർജ്…
Read Moreആരോഗ്യ മേഖലയിലെ പ്രഫഷണലുകൾക്ക് യുകെയിൽ ജോലി ചെയ്യാൻ ഇനി ഒഇടി പരീക്ഷ മാത്രം
കൊച്ചി: ഡോക്ടർമാർ, നഴ്സുമാർ, മിഡ്വൈഫുമാർ, ഡെന്റിസ്റ്റുകൾ ഉൾപ്പെടെ ആരോഗ്യ മേഖലയിലെ പ്രഫഷണലുകൾക്ക് യുകെയിൽ ജോലി നേടാൻ ഒക്കുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് (ഒഇടി) മാത്രം ജയിച്ചാൽ മതി. യുകെ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കൗണ്സിലും ജനറൽ മെഡിക്കൽ കൗണ്സിലും അംഗീകരിച്ചിട്ടുള്ള ഒഇടി പരീക്ഷ വിജയിക്കുന്നവർക്ക് മറ്റ് പരീക്ഷകളെ നേരിടാതെ യുകെയിൽ ജോലിക്കെത്താമെന്ന് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒക്ടോബർ ഒന്നു മുതൽ ഇതു പ്രാബല്യത്തിലാകും. ഇനി മുതൽ ജനറൽ വിസ ലഭിക്കാൻ രണ്ടാമതൊരു പരീക്ഷ കൂടി വേണ്ടെന്ന തീരുമാനം ഈ മേഖലയിൽ ഉള്ളവർക്ക് കൂടുതൽ പേർക്ക് ഉപകാരപ്രദമാകും.
Read Moreഓടിക്കൊണ്ടിരുന്ന കാറിൽ ഇടിവെട്ടി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
തിരക്കേറിയ റോഡിലൂടെ പോയ വാഹനത്തിന് ഇടിവെട്ടുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. റഷ്യയിലാണ് സംഭവം. കനത്ത മഴയിലൂടെ പതിയെ നീങ്ങുന്ന വാഹനത്തിൽ ഇടിവെട്ടുകയായിരുന്നു. കാറിന്റെ ബാറ്ററി നശിച്ചതല്ലാതെ യാത്രക്കാർക്ക് ഒരു പരിക്കുമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുറകെ വന്ന വാഹനത്തിന്റെ ഡാഷ്കാമിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്.
Read Moreബാഗിലൊളിപ്പിച്ച ക്രൂരത! അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ ബാഗിൽ നിന്നും കണ്ടെത്തി
വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ യാത്രക്കാരന്റെ ബാഗിനുള്ളിൽ നിന്നും അഞ്ച് മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ കണ്ടെത്തി. ദുബായ് വിമാനത്താവളത്തിലാണ് സംഭവം. കുഞ്ഞിനെ പാക്കിസ്ഥാനിൽ നിന്നും ദുബായിലേക്ക് കടത്തിക്കൊണ്ടു വന്നതാകാമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ കരുതുന്നത്. യാത്രക്കാരുടെ ബാഗുകൾ പരിശോധിക്കുന്നതിനിടെയാണ് കുഞ്ഞിനെ ഉദ്യോഗസ്ഥർ കണ്ടെത്തുന്നത്. കുട്ടിയെ കൂടാതെ പ്ലാസ്റ്റിക് ബാഗുകളും ഗ്ലാസുകളും ഈ ബാഗിൽ നിറച്ചിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥനായ എച്ച്ജിഎസ് ദാലിവാൽ ആണ് ഈ വീഡിയോ ട്വിറ്ററിലൂടെ പുറം ലോകത്തെ അറിയിച്ചത്. Baby Bagged!! A 5 month old baby was kidnapped and carried to Dubai from Karachi inside a Travel Bag. Fortunately, it was detected at Dubai Airport and the baby was found safe!! pic.twitter.com/qpBKhUu30I — HGS Dhaliwal, IPS (@hgsdhaliwalips) September 15, 2019
Read Moreതുറിച്ച കണ്ണും വലിയ തലയും നീണ്ട വാലും! ചൂണ്ടയിൽ കുടുങ്ങിയ മീനിനെ കണ്ട് അന്തംവിട്ട് കൗമാരക്കാരന്; സോഷ്യൽമീഡിയയെ ഞെട്ടിച്ച മീൻ ഇതാ….
മീൻ പിടിക്കാൻ പോയ കൗമാരക്കാരന്റെ ചൂണ്ടയിൽ കുടുങ്ങിയ മീനിനെ കണ്ട് നെറ്റിചുളിച്ച് സോഷ്യൽമീഡിയ. അൻഡോയ ദ്വീപിന് സമീപം നിന്ന് ചൂണ്ടയിടുകയായിരുന്ന ഓസ്കർ ലുൻഡാലിനാണ് ഈ മീനിനെ ലഭിച്ചത്. നീണ്ട വാലും തുറിച്ച കണ്ണും വലിയ തലയുമായി ദിനോസറിന് സമാനമാണ് ഈ മീനിന്റെ രൂപമുള്ളത്. നോർഡിക് സീ ആംഗിളിംഗ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് ഓസ്കാർ. ഈ മീനിന്റെ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവച്ചതിനെ തുടർന്ന് സംഭവം നിമിഷനേരത്തിനുള്ളിൽ വൈറലായി മാറി. റാറ്റ് ഫിഷ് എന്ന ഇനത്തിൽപ്പെട്ട മീനാണിതെന്നാണ് വിദഗ്ദർ അറിയിക്കുന്നത്. സാധാരണയായി പസഫിക് സമുദ്രത്തിലാണ് ഈ മീനുകളെ കാണാൻ കഴിയുന്നത്.
Read Moreസ്കൂൾ വാനുകളിൽ അവർ ഇനി…”അവൾക്കൊപ്പം’
സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എങ്ങനെ കൂടുതലായി കൊണ്ടുവരാമെന്ന അന്വേഷണത്തിലാണ് സൗദി മന്ത്രാലയം. അവൾക്കൊപ്പം എന്നത് ഒരു വലിയ ലക്ഷ്യമായി തന്നെ അവർ ഏറ്റെടുത്തിരിക്കുന്നു. സൗദിയിലെ സ്കൂൾ വാനുകളിൽ ഡ്രൈവർമാരായി സ്വദേശി വനിതകളെ നിയോഗിക്കുന്നത് സജീവ പരിഗണനയിലാണെന്നാണ് സൗദി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. സ്കൂൾ ഗതാഗത പദ്ധതിയിൽ ഈ വിഷയം ഉൾപ്പെടുത്തിയിട്ടുണ്ട്. 30 നും 60 നുമിടയിൽ പ്രായമുള്ള പബ്ലിക് ട്രാൻസ്പോർട്ട് ലൈസൻസുള്ളവരാണ് സ്കൂൾ വാനുകളിലെ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ നൽകേണ്ടത്. വളയിട്ട കൈകൾ വളയം പിടിക്കുന്നത് നമ്മുടെ നാട്ടിൽ പുതിയ കാര്യമല്ലെങ്കിലും സൗദിയിലെ സ്കൂൾ വാനുകളിൽ അത് പുതുമയുള്ള കാര്യമാണ്.
Read Moreമസ്കറ്റ് ഫെസ്റ്റിവൽ ജനുവരിയിൽ
ഇത്തവണത്തെ മസ്കറ്റ് ഫെസ്റ്റിവൽ 2020 ജനുവരിയിൽ. മസ്കറ്റിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന മേള ജനുവരി 16 മുതൽ ഫെബ്രുവരി 15 വരെയാണ്. ഫെസ്റ്റിവലിന് മസ്കറ്റ് മുനിസിപ്പാലിറ്റി ഒരുക്കങ്ങൾ തുടങ്ങി. വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത് സ്വകാര്യ കന്പനികളാണ്. വെള്ളിയും ശനിയും വൈകിട്ട് നാലു മുതൽ രാത്രി 12 വരെയും അല്ലാത്ത ദിവസം രാത്രി 11 വരെയുമാണ് മേളയിലെ പരിപാടികൾ. ഇരുപതാം തവണയാണ് ഫെസ്റ്റിവൽ അരങ്ങേറുന്നത്.
Read Moreകടക്ക് പുറത്ത്! സൗദിയിൽ നിന്നും നാടുകടത്തിയത് 9.5 ലക്ഷം പേരെ; ആഭ്യന്തര മന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്
സൗദിയിൽ സുരക്ഷാ വിഭാഗങ്ങൾ സംയുക്തമായി നടത്തിയ വ്യാപക റെയ്ഡുകൾക്കിടെ ഇതുവരെ അറസ്റ്റിലായത് 38,31,081 വിദേശികൾ. ഇവരിൽ 9,49,563 നിയമ ലംഘകരെ സ്വദേശങ്ങളിലേക്ക് നാടു കടത്തിയെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമ ലംഘകർക്ക് സ്വദേശങ്ങളിലേക്ക് തിരിച്ചു പോകുന്നതിന് അവസരമൊരുക്കി പ്രഖ്യാപിച്ച പൊതുമാപ്പ് 2017 നവംബർ 14 ന് അവസാനിച്ചതിനെ തുടർന്ന് കഴിഞ്ഞയാഴ്ച വരെ പിടിയിലായ വിദേശികളുടെ കണക്കാണിത്. ഇക്കാലയളവിൽ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞു കയറാനുള്ള ശ്രമത്തിനിടെ 64,929 പേരാണ് പിടിയിലായത്. ഇക്കൂട്ടത്തിൽ 45 ശതമാനം യെമനികളും 52 ശതമാനം എത്യോപ്യക്കാരും മൂന്നു ശതമാനം പേർ മറ്റുള്ളവരുമാണ്. അതിർത്തികൾ വഴി അനധികൃത രീതിയിൽ വിദേശങ്ങളിലേക്ക് രക്ഷപ്പെടുന്നതിന് ശ്രമിച്ച 2,779 പേരും സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. അനധികൃതമായി രാജ്യത്ത് തങ്ങുന്നതിന് നിയമ ലംഘകർക്ക് ആവശ്യമായ സഹായ സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്ന വിദേശികൾക്ക് തടവും പിഴയും നാടുകടത്തലും ശിക്ഷ ലഭിക്കും. നിയമ…
Read Moreചൊവ്വയിലേക്ക് പോകാൻ “ഇന്ത്യക്കാരുടെ’ കൂട്ടയിടി!
ചൊവ്വയിലേക്ക് പോകാൻ ഇന്ത്യക്കാരുടെ തള്ളിക്കയറ്റം. ഇന്ത്യയിൽ നിന്നുള്ള ആളുകളല്ല, മറിച്ച് പേരുകളാണ് ചൊവ്വയിലേക്ക് പോകുന്നത്. നാസയാണ് ആളുകളുടെ പേര് ചൊവ്വയിൽ എത്തിക്കാനുള്ള അവസരം നൽകിയത്. നാസയുടെ ചൊവ്വാ ദൗത്യനൊപ്പം നിങ്ങളുടെ പേരും ചൊവ്വയിലേക്ക് അയയ്ക്കും. അതിനായി നാസ നൽകിയിരിക്കുന്ന ലിങ്കിൽ കയറി പേര് റജിസ്റ്റർ ചെയ്യണം. 2020 ലെ നാസ ദൗത്യത്തിലാണ് നിങ്ങളുടെ പേര് ചുവന്ന ഗ്രഹത്തിൽ എത്തുക. ചൊവ്വാ ദൗത്യത്തിന് ജനകീയ മുഖം നൽകാനാണ് ഇത്തരത്തിൽ നാസയുടെ നീക്കം. ഒരു മൈക്രോചിപ്പിൽ രജിസ്റ്റർ ചെയ്ത മുഴുവൻ ആളുകളുടെയും പേര് ചൊവ്വയിൽ എത്തിക്കുമെന്നാണ് നാസ വ്യക്തമാക്കിയിരിക്കുന്നത്. ഇതുവരെ 91 ലക്ഷം പേരോളം ഈ ദൗത്യത്തിൽ തങ്ങളുടെ പേര് ചേർത്തുകഴിഞ്ഞു. തുർക്കി കഴിഞ്ഞാൽ ഇതിൽ ഏറ്റവും കൂടുതൽ പാസ് എടുത്തിരിക്കുന്നത് ഇന്ത്യക്കാരാണ്. 12,50,647 പേരാണ് ഇന്ത്യയിൽ നിന്ന് വെള്ളിയാഴ്ചവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 25,18,435 പേരാണ് തുർക്കിയിൽ നിന്ന് രജിസ്റ്റർ…
Read More