അ​മേ​രി​ക്ക​യി​ൽ മോ​ഷ്‌​ടാ​വി​ന്‍റെ വെ​ടി​യേ​റ്റ്  മ​ല​യാ​ളി ബിസിനസുകാരൻ കൊ​ര​ട്ടി​യി​ൽ മാ​ത്യു മരിച്ചു

വാ​ഷിം​ഗ്ട​ൺ: ഫ്ലോ​റി​ഡ​യി​ൽ ​മോ​ഷ്‌​ടാ​വി​ന്‍റെ വെ​ടി​യേ​റ്റ് മ​ല​യാ​ളി മ​രി​ച്ചു. കൊ​ര​ട്ടി​യി​ൽ മാ​ത്യു (68) ആ​ണ് മ​രി​ച്ച​ത്. സെ​ന്‍റ​ർ സ്റ്റേ​റ്റ് ബാ​ങ്ക് കൊ​ള്ള​യ​ടി​ച്ച ശേ​ഷം മോ​ഷ്ടാ​വ് മാ​ത്യു സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ര​ക്ഷ​പ്പെ​ടാ​നാ​യി ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. മാ​ത്യു​വി​നെ പാ​സ​ഞ്ച​ർ സീ​റ്റി​ലേ​ക്ക് ത​ള്ളി മാ​റ്റി​യ ശേ​ഷം വാ​ഹ​നം ഓ​ടി​ച്ചു പോ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മാ​ത്യു​വി​ന്‍റെ വെ​ള്ള ലെ​ക്സ​സ് എ​സ്‌​യു​വി ക​ണ്ടെ​ത്തി. കാ​റി​നെ പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് അ​ക്ര​മി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പോലീ​സ് പി​ന്തു​ട​രു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട് മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ച്ച് വാ​ഹ​നം മ​റി​യു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ മാ​ത്യു​വി​നെ കാ​റി​ൽ ക​ണ്ടെ​ത്തി​യി​ല്ല. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​വ​ർ​ച്ച ചെ​യ്ത ബാ​ങ്കി​നു സ​മീ​പം ത​ന്നെ​യു​ള്ള സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ക​മ്യൂ​ണി​റ്റി സെ​ന്‍ററിനു പി​ന്നി​ൽ നി​ന്നു മാ​ത്യു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തിയത്. ​ അ​മേ​രിക്ക​യി​ൽ ബി​സി​ന​സു​കാ​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട മാ​ത്യു. വാ​ഷിം​ഗ്ട​ൺ ക്ന​നാ​യ സ​മുദാ​യ​ത്തി​ലെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു മാ​ത്യൂ.

Read More

മ​ക​ളു​ടെ വേ​ഷം കെ​ട്ടി ജ​യി​ൽ ചാ​ടാ​ൻ ശ്ര​മം; ഗു​ണ്ടാ​ത്ത​ല​വ​ൻ പി​ടി​യി​ൽ

റി​യോ ഡി ​ജ​നീ​റോ: മ​ക​ളു​ടെ വേ​ഷമണിഞ്ഞ് ജ​യി​ലി​ൽ നി​ന്ന് ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച ഗു​ണ്ടാ​ത്ത​ല​വ​ൻ ക്ലോ​വി​നോ ഡ ​സി​ൽ​വ പി​ടി​യി​ൽ. മ​ക​ളു​ടെ മു​ഖം​മൂ​ടി​യും വി​ഗ്ഗും ജീ​ൻ​സും വ​സ്ത്ര​ങ്ങ​ളും ധ​രി​ച്ച് മു​ങ്ങാ​നാ​യി​രു​ന്നു ശ്ര​മം. എ​ന്നാ​ൽ ജ​യി​ലി​ൽ നി​ന്നു ന​ട​ന്നു പു​റ​ത്തി​റ​ങ്ങി​യ​തും അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. അ​യാ​ളു​ടെ മു​ഖ​ത്തെ പ​രി​ഭ്രാ​ന്തി പി​ടി​ക്ക​പ്പെ​ടാ​ന്‍ കാ​ര​ണ​മാ​യെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. റി​യോ ഡി ​ജ​നീ​റോ​യി​ലെ ജ​യി​ലി​ൽ 73 വ​ർ​ഷം ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​ണ് ഡ ​സി​ൽ​വ. ശ​നി​യാ​ഴ്ച മ​ക​ള്‍ ജ​യി​ലി​ല്‍ ഇ​യാ​ളെ സ​ന്ദ​ര്‍​ശി​ക്കാ​ൻ എ​ത്തി​യി​രു​ന്നു. മ​ക​ളെ ജ​യി​ലി​ൽ നി​ർ​ത്തി​യ ശേ​ഷം പ്ര​ധാ​ന ക​വാ​ടം ക​ട​ന്നു മു​ന്നോ​ട്ടു​നീ​ങ്ങ​വേ ജ​യി​ൽ അ​ധി​കൃ​ത​രു​ടെ പി​ടി​വീ​ണു. ഡ ​സി​ല്‍​വ വി​ഗ്ഗും മു​ഖം​മൂ​ടി​യും വ​സ്ത്ര​ങ്ങ​ളും മാ​റ്റു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ജ​യി​ല്‍ അ​ധി​കൃ​ത​ര്‍ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. പ്ര​ധാ​ന ക്രി​മി​ന​ല്‍ ഗ്രൂ​പ്പു​ക​ളി​ലൊ​ന്നാ​യ റെ​ഡ‍് ക​മാ​ന്‍റി​ലെ അം​ഗ​മാ​ണ് ഡ ​സി​ല്‍​വ. ഇ​യാ​ളെ ജെ​റി​സി​നോ ജ​യി​ലി​ൽ നി​ന്ന് അ​തി​സു​ര​ക്ഷാ ജ​യി​ലി​ലേ​ക്കു മാ​റ്റി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

ഏ​ഴ് വ​യ​സു​കാ​ര​ന്‍റെ വാ​യ​യി​ൽ നി​ന്നും പു​റ​ത്തെ​ടു​ത്ത​ത് 526 പ​ല്ലു​ക​ൾ

ഏ​ഴ് വ​യ​സു​ള്ള കു​ട്ടി​യു​ടെ വാ​യ​യി​ൽ നി​ന്നും ഡോ​ക്ട​ർ​മാ​ർ പു​റ​ത്തെ​ടു​ത്ത​ത് 567 പ​ല്ലു​ക​ൾ. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ര​വീ​ന്ദ്ര​നാ​ഥി​ന്‍റെ വാ​യ​യി​ൽ നി​ന്നാ​ണ് ഇ​ത്രെ​യും പ​ല്ലു​ക​ൾ ഡോ​ക്ട​ർ​മാ​ർ നീ​ക്കം ചെ​യ്ത​ത്. വ​ല​ത്തെ ക​വി​ൾ അ​സാ​ധാ​ര​ണ​മാ​യി വീ​ർ​ത്തി​രി​ക്കു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് മാ​താ​പി​താ​ക്ക​ൾ കു​ട്ടി​യു​മാ​യി സ​വി​ത ഡെ​ന്‍റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. പ​ല്ലി​ന് കേ​ട് വ​ന്ന​താ​യി​രി​ക്കു​മെ​ന്നാ​ണ് ഇ​വ​ർ ആ​ദ്യം ക​രു​തി​യ​ത്. എ​ന്നാ​ൽ പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നൂ​റു​ക​ണ​ക്കി​ന് പ​ല്ലു​ക​ൾ കു​ട്ടി​യു​ടെ വാ​യ​യി​ലു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. പ​ല്ലു​ക​ളി​ലേ​റ​യും ഉ​ണ്ടാ​യി​രു​ന്ന​ത് താ​ടി​യെ​ല്ലി​നോ​ട് ചേ​ർ​ന്നാ​യി​രു​ന്നു. ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യാ​ണ് കു​ട്ടി​ക്ക് ആ​വ​ശ്യ​മാ​യ 21 പ​ല്ലു​ക​ൾ നി​ല​നി​ർ​ത്തി ബാ​ക്കി പ​ല്ലു​ക​ൾ നീ​ക്കം ചെ​യ്ത​ത്. ശ​സ്ത്ര​ക്രി​യ​യു​ടെ ആ​വ​ശ്യ​ത്തെ​പ്പ​റ്റി ആ​ദ്യം മാ​താ​പി​താ​ക്ക​ളെ പ​റ​ഞ്ഞു മ​ന​സി​ലാ​ക്കി. പ​ക്ഷെ ഡോ​ക്ട​ർ​മാ​രും പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് വി​ദ്യാ​ർ​ഥി​ക​ളും ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് കു​ട്ടി​യെ ശ​സ്ത്ര​ക്രി​യ ചെ​യ്യാ​ൻ സ​മ്മ​തി​പ്പി​ച്ച​ത്. കു​ട്ടി സ​മ്മ​തി​ക്കാ​ത്ത​ത് കൊ​ണ്ടാ​ണ് ശ​സ്ത്ര​ക്രി​യ ഇ​ത്രെ​യും നാ​ൾ നീ​ണ്ടു​പോ​യ​തെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. ഏ​ക​ദേ​ശം അ​ഞ്ച് മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നു…

Read More

മ​​നോ​​ഹ​​രി ഗോ​​ൾ​​ഡ് ടീ ​​! ഒ​​രു കി​​ലോ 50,000 രൂപ

ഗോ​​ഹ​​ട്ടി തേ​​യി​​ല ലേ​​ലകേ​​ന്ദ്ര​​ത്തി​​ൽ (ജി​​ടി​​എ​​സി) ഒ​​രു കി​​ലോ തേ​​യി​​ല​​പ്പൊ​​ടി വി​​റ്റ​​ത് 50,000 രൂ​​പ​​യ്ക്ക്. ദി​​ബ്രു​​ഗ​​ഡി​​ലെ മ​​നോ​​ഹ​​രി ടീ ​​എ​​സ്റ്റേ​​റ്റി​​ൽ​​നി​​ന്നു​​ള്ള പ​​ര​​ന്പ​​രാ​​ഗ​​ത തേ​​യി​​ല​​യി​​ന​​ത്തി​​ൽ​​നി​​ന്നു​​ള്ള മ​​നോ​​ഹ​​രി ഗോ​​ൾ​​ഡ് ടീ ​​ആ​​ണ് റി​​ക്കാ​​ർ​​ഡ് വി​​ല​​യി​​ൽ വി​​റ്റു​​പോ​​യ​​ത്. ഇ​​താ​​ദ്യ​​മാ​​യാ​​ണ് ഇ​​ത്ര​​യ​​ധി​​കം വി​​ല​​യ്ക്ക് തേ​​യി​​ല​​പ്പൊ​​ടി വി​​റ്റു​​പോ​​കു​​ന്ന​​തെ​​ന്ന് ഗോ​​ഹ​​ട്ടി ടീ ​​ഓ​​ക‌്ഷ​​ൻ ബ​​യേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി ദി​​നേ​​ഷ് ബി​​യാ​​നി അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. ഗോ​ഹ​ട്ടി​യി​ൽ​നി​ന്നു​ള്ള സൗ​ര​ഭ് ടീ ​ട്രേ​ഡേ​ഴ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡാ​ണ് കി​ലോ​ഗ്രാ​മി​ന് 50,000 രൂ​പ വി​ല​യ്ക്കു തേ​യി​ല​പ്പൊ​ടി വാ​ങ്ങി​യ​ത്. ക​ന്പ​നി ര​ണ്ടു കി​ലോ​ഗ്രാം വാ​ങ്ങു​ക​യും ചെ​യ്തു. ഉ​​ന്ന​​ത ഗു​​ണ​​നി​​ല​​വാ​​ര​​മു​​ള്ള തേ​​യി​​ല ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​നും അ​​ത് മി​​ക​​ച്ച വി​​ല​​യ്ക്ക് വി​​ല്ക്കാ​​നു​​മു​​ള്ള അ​​വ​​സ​​ര​​മാ​​ണ് ജി​​ടി​​എ​​സി ഒ​​രു​​ക്കു​​ന്ന​​ത്. പി-126 ​​ഇ​​നം തേ​​യി​​ല​​ച്ചെ​​ടി​​യു​​ടെ കൊ​​ളു​​ന്തു​​ക​​ൾ മേ​​യ്-​​ജൂ​​ൺ സീ​​സ​​ണി​​ൽ അ​​തി​​രാ​​വി​​ലെ കൈ​​കൊ​​ണ്ടു നു​​ള്ളി​​യെ​​ടു​​ത്ത് പ്ര​​ത്യേ​​കം ത​​യാ​​റാ​​ക്കി​​യെ​​ടു​​ക്കു​​ന്ന​​താ​​ണ് മ​​നോ​​ഹ​​രി ഗോ​​ൾ​​ഡ് ടീ ​​എ​​ന്ന് മ​​നോ​​ഹ​​രി ടീ ​​എ​​സ്റ്റേ​​റ്റ് ഉ​​ട​​മ രാ​​ജ​​ൻ ലോ​​ഹി​​യ അ​​വ​​കാ​​ശ​​പ്പെ​​ട്ടു. ഈ ​​തേ​​യി​​ല​​കൊ​​ണ്ട് ഉ​​ണ്ടാ​​ക്കു​​ന്ന…

Read More

മ​ദ്യ ല​ഹ​രി​യി​ൽ ജി​റാ​ഫി​ന്‍റെ ശ​രീ​ര​ത്തി​ൽ ക​യ​റി; യു​വാ​വി​നെ തേ​ടി പോ​ലീ​സ്

മൃ​ഗ​ശാ​ല​യി​ൽ ജി​റാ​ഫി​ന്‍റെ പു​റ​ത്ത് ക​യ​റി​യ​യാ​ൾ​ക്ക് സം​ഭ​വി​ച്ച അ​ബ​ദ്ധ​ത്ത​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ക​സാ​ഖ​സ്ഥാ​നി​ലെ ഷൈം​കെ​ന്‍റ് മൃ​ഗ​ശാ​ല​യി​ലാ​ണ് സം​ഭ​വം. മ​ദ്യ​പി​ച്ചാ​ണ് ഇ​ദ്ദേ​ഹം മൃ​ഗ​ശാ​ല​യി​ൽ എ​ത്തി​യ​ത്. സ​മീ​പ​ത്തെ ക​മ്പി വേ​ലി​യി​ൽ കൂ​ടി ക​യ​റി ജി​റാ​ഫി​ന്‍റെ ക​ഴു​ത്തി​ൽ പി​ടി​ച്ച ഇ​ദ്ദേ​ഹം താ​ഴേ​ക്ക് ഇ​റ​ങ്ങി ജി​റാ​ഫി​ന്‍റെ ശ​രീ​ര​ത്തി​ൽ ഇ​രു​ന്നു. എ​ന്നാ​ൽ നി​മി​ഷ​ങ്ങ​ൾ​ക്ക​കം ഇ​ദ്ദേ​ഹ​ത്തെ ജി​റാ​ഫ് കു​ട​ഞ്ഞ് നി​ല​ത്തേ​ക്ക് എ​റി​യു​ക​യാ​യി​രു​ന്നു. നി​ല​ത്ത് നി​ന്നും എ​ഴു​ന്നേ​റ്റ ഇ​യാ​ൾ വേ​ലി​യുടെ മുകളിൽ ക​യ​റി എന്നാൽ ജി​റാ​ഫ് വീ​ണ്ടും സ​മീ​പ​ത്ത് എ​ത്തിയപ്പോൾ ഇ​യാ​ൾ വീ​ണ്ടും ആ​ദ്യ​ത്തേ​തു പോ​ലെ ആ​വ​ർ​ത്തി​ച്ചു. ജി​റാ​ഫ് വീണ്ടും ഇ​യാ​ളെ നി​ല​ത്തേ​ക്ക് കു​ട​ഞ്ഞെ​റി​യു​ക​യും ചെയ്തു. പി​ന്നീ​ട് അൽപ്പ സമയത്തിനു ശേഷം ഇ​യാ​ൾ തി​രി​കെ പോ​രു​ക​യും ചെ​യ്തു. മൃ​ഗ​ശാ​ല​യി​ൽ അ​തി​കൃ​മി​ച്ച് ക​ട​ന്നു​വെ​ന്ന കാ​ര​ണ​ത്താ​ൽ ഇ​ദ്ദേ​ഹ​ത്തെ പോ​ലീ​സ് തെ​ര​യു​ക​യാ​ണ്. ഇ​യാ​ൾ​ക്ക് ജ​യി​ൽ ശി​ക്ഷ ല​ഭി​ക്കും എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Read More

പ്ര​ള​യ​ത്തി​ൽ മു​ങ്ങി വ​ഡോ​ദ​ര; മു​ത​ല​യെ പേ​ടി​ച്ച് ജ​ന​ങ്ങ​ൾ

ഗു​ജ​റാ​ത്തി​ലെ പ്ര​മു​ഖ ന​ഗ​ര​മാ​യ വ​ഡോ​ദ​ര​യി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ക​ടു​ത്ത ഭീ​തി​യി​ലാ​ണ് ജ​ന​ങ്ങ​ൾ. കാ​ര​ണ​മെ​ന്താ​ണ​ന്ന​ല്ലേ, പ്ര​ള​യ​ത്തി​ൽ ഒ​ഴു​കി​യെ​ത്തി​യ മു​ത​ല​ക​ളാ​ണ് ന​ഗ​ര​വാ​സി​ക​ളു​ടെ ഉ​റ​ക്കം​കെ​ടു​ത്തു​ന്ന​ത്. ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മു​ത​ല​യെ ക​ണ്ട​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഇ​തി​ന്‍റെ വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​മു​ണ്ട്. അ​തേ​സ​മ​യം, പ്ര​ള​യ​ത്തി​ൽ മു​ങ്ങി​യ ജ​ന​ങ്ങ​ളെ ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം മു​ത​ല​ക​ളെ​യും കൂ​ട്ടി​ലാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഇ​പ്പോ​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ. മൂ​ന്നു മു​ത​ല​ക​ളെ ഇ​തി​നോ​ട​കം പി​ടി​കൂ​ടി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. Got this on whatsapp #VadodaraRains #Vadodara pic.twitter.com/DxGCR0loni — Fußballgott (@OldMonknCoke) August 1, 2019

Read More

എ​ൻ​ജി​ൻ ത​ക​രാ​റി​ലാലായി!​ തി​ര​ക്കേ​റി​യ റോ​ഡി​ൽ സാ​ഹ​സി​ക​മാ​യി വി​മാ​നം ഇ​റ​ക്കി- വീ​ഡി​യോ

പ​റ​ന്നു​കൊ​ണ്ടി​രുന്ന വി​മാ​നം എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ര്‍​ന്ന് തി​ര​ക്കേ​റി​യ റോ​ഡി​ൽ ഇ​റ​ക്കി. വാ​ഷിം​ഗ്ട​ണി​ലെ പാ​ർ​ക്ക്‌​ലാ​ൻ​ഡ് ന​ഗ​ര​ത്തി​ലാ​ണ് സം​ഭ​വം. സിം​ഗി​ൾ പ്രൊ​പ്പ​ല്ല​ർ കെ​ആ​ർ2 വി​മാ​ന​മാ​ണ് വാ​ഹ​ന​ങ്ങ​ളു​ടെ മു​ക​ളി​ലൂ​ടെ വ​ന്ന് റോ​ഡി​ൽ ഇ​റ​ങ്ങി​യ​ത്. ഇ​തി​ന്‍റെ വീ​ഡി​യോ ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. വി​മാ​നം വ​രു​ന്ന​തു ക​ണ്ട് റോ​ഡി​ലു​ണ്ടാ​യി​രു​ന്ന​വ​ർ വാ​ഹ​ന​ങ്ങ​ൾ വെ​ട്ടി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു. അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗി​ൽ റോ​ഡി​ലെ ചു​വ​പ്പ് സി​ഗ്ന​ൽ ലൈ​റ്റി​നു മു​ന്പാ​കെ വ​ന്നാ​ണ് വി​മാ​നം നി​ന്ന​ത്. പി​ന്നീ​ട് പോ​ലീ​സെ​ത്തി​യാ​ണ് പൈ​ല​റ്റി​നെ വി​മാ​ന​ത്തി​ൽ​നി​ന്ന് ഇ​റ​ക്കി​യ​ത്.

Read More

ചൈ​ന​യി​ൽ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ൽ “രാ​ക്ഷ​സ തി​ര​മാ​ല’; 44 പേ​ർ​ക്ക് പ​രി​ക്ക്

വ​ട​ക്ക​ൻ ചൈ​ന​യി​ലെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 44 പേ​ർ​ക്ക് പ​രി​ക്ക്. പാ​ർ​ക്കി​ലെ കൃ​ത്രി​മ സ​മു​ദ്ര​ത്തി​ലെ തി​ര​മാ​ല​യി​ൽ അ​ക​പ്പെ​ട്ടാ​ണ് ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​റ്റ​ത്. തി​ര​മാ​ല കൃ​ത്രി​മ​മാ​യി സൃ​ഷ്ടി​ക്കു​ന്ന യ​ന്ത്ര​ത്തി​ലു​ണ്ടാ​യ ത​ക​രാ​ർ മൂ​ലം വ​ലി​യ തി​ര​മാ​ല​ക​ൾ ഉ​ണ്ടാ​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്. ഷൂ​യു​ണ്‍ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ലാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ത്തെ തു​ട​ർ​ന്നു പാ​ർ​ക്ക് അ​ട​ച്ചു. വ​ലി​യ തി​ര​മാ​ല​ക​ളി​ൽ അ​ക​പ്പെ​ട്ട് ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

Read More

ആ​റാം നി​ല, വീ​ഴു​ന്ന കു​ട്ടി, അ​ദ്ഭു​ത​ക​ര​മാ​യ ര​ക്ഷ​പ്പെ​ട​ൽ; വൈ​റ​ലാ​യി വീ​ഡി​യോ

ആ​റാം നി​ല​യി​ൽ​നി​ന്നു താ​ഴേ​ക്കു വീ​ണ മൂ​ന്നു വ​യ​സു​കാ​ര​നെ നാ​ട്ടു​കാ​ർ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. തെ​ക്കു പ​ടി​ഞ്ഞാ​റ​ൻ ചൈ​ന​യി​ലെ ചോം​ഗിം​ഗി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് സം​ഭ​വം. അ​പ​ക​ടം ന​ട​ക്കു​ന്ന സ​മ​യ​ത്ത് ആ​റാം നി​ല​യി​ലെ അ​പ്പാ​ർ​ട്ടു​മെ​ന്‍റി​ൽ കു​ട്ടി ഒ​റ്റ​യ്ക്കാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ട്. കു​ട്ടി ബാ​ൽ​ക്ക​ണി​യി​ൽ തൂ​ങ്ങി നി​ൽ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​വ​ർ ഉ​ട​ൻ ത​ന്നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വു​മാ​യി രം​ഗ​ത്തെ​ത്തി. ബാ​ൽ​ക്ക​ണി​യി​ൽ തൂ​ങ്ങി നി​ൽ​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി അ​ൽ​പ്പ​നേ​ര​ത്തി​നു ശേ​ഷം താ​ഴേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം വ​ലി​യ പു​ത​പ്പു​ക​ൾ ചേ​ർ​ത്തു പി​ടി​ച്ച് ആ​ളു​ക​ൾ കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

Read More

പാ​ലം ത​ക​ർ​ന്നു, ബൈ​ക്ക് യാ​ത്രി​ക​ർ കുത്തിയൊലിക്കുന്ന വെള്ളത്തിൽവീണു; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യം

ത​ക​ർ​ന്ന വീ​ണ പാ​ല​ത്തി​ൽ കൂ​ടി സ​ഞ്ച​രി​ച്ച ര​ണ്ട് യു​വാ​ക്ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. കം​ബോ​ഡി​യ​യി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ര​ണ്ടു​പേ​രും സൈ​നിക​രാ​ണ്. ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്ന ഇ​വ​ർ പാ​ല​ത്തി​ൽ ക​യ​റി​യ​പ്പോ​ൾ പാ​ലം ത​ക​രു​ക​യാ​യി​രു​ന്നു. അ​മി​ത​മാ​യ കു​ത്തൊ​ഴു​ക്കാ​ണ് പാ​ലം ത​ക​രു​വാ​ൻ കാ​ര​ണ​മാ​യ​ത്. വെ​ള്ള​ത്തി​ൽ വീ​ണ ഇ​രു​വ​രും അ​ൽ​പ്പ​ദൂ​രം ഒ​ഴു​കി​പോ​കു​ന്ന​ത് വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. എ​ന്നാ​ൽ ഇ​വ​രെ ഇ​തു​വ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Read More