ബോം​ബെ ഐ​ഐ​ടി​യി​ലെ ക്ലാ​സ് മു​റി​യി​ൽ “പ​ശു’

രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​യ ഐ​ഐ​ടി ബോം​ബെ​യി​ലെ ക്ലാ​സ് മു​റി​യി​ൽ പ​ശു. അ​മ്പ​ര​ന്ന് നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ മു​മ്പി​ൽ കൂ​ടി പ​ശു ന​ട​ന്ന് നീ​ങ്ങു​ന്ന​തി​ന്‍റെ അ​സാ​ധാ​ര​ണ​മാ​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഏ​റെ ച​ർ​ച്ചാ വി​ഷ​യ​മാ​കു​ക​യാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ ത​ന്നെ​യാ​ണ് ഈ ​ദൃ​ശ്യം പ​ക​ർ​ത്തി​യ​ത്. ഈ ​പ​ശു എ​ങ്ങ​നെ​യാ​ണ് ക്ലാ​സ് മു​റി​ക്കു​ള്ളി​ൽ എ​ത്തി​യ​തെ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ പു​റ​ത്ത് ന​ല്ല മ​ഴ​യു​ള്ള സ​മ​യ​മാ​യി​രു​ന്നു​വെ​ന്നും മ​ഴ ന​ന​യാ​തി​രി​ക്കു​വാ​ൻ ആ​യി​രി​ക്കാം പ​ശു ക്ലാ​സ് മു​റി​ക്കു​ള്ളി​ൽ പ്ര​വേ​ശി​ച്ച​തെ​ന്ന് വി​ദ്യാ​ർ​ഥി​ൾ അ​റി​യി​ച്ചു. Cow entering IIT BOMBAY without clearing JEE Advanced?? 🐄🐄🐄. A cow entering an IIT Bombay classroom 😂 pic.twitter.com/i7taJ2TPOd — Mayur Borkar (@imayurborkar) July 29, 2019

Read More

ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ ടൂ​ത്ത് ബ്ര​ഷ് വി​ഴു​ങ്ങി; പു​റ​ത്തെ​ടു​ത്ത​ത് 20 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം

ക​ടു​ത്ത വ​യ​റ് വേ​ദ​ന​യു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ആ​ളു​ടെ വ​യ​റ്റി​ൽ നി​ന്നും ഡോ​ക്ട​ർ​മാ​ർ നീ​ക്കം ചെ​യ്ത​ത് ടൂ​ത്ത് ബ്ര​ഷ്. ചൈ​ന​യി​ലെ ഗു​വാം​ഗ്ഡോം​ഗ് പ്ര​വ​ശ്യ​യി​ലെ ഷെ​ൻ​സ്ഹെ​ന്നി​ലു​ള്ള ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് 51വ​യ​സു​കാ​ര​നാ​യ ഒ​രാ​ളു​ടെ വ​യ​റ്റി​ൽ നി​ന്നും ഡോ​ക്ട​ർ​മാ​ർ ബ്ര​ഷ് എ​ടു​ത്ത​ത്. എ​ന്നാ​ൽ 14 സെ​ന്‍റീ​മീ​റ്റ​ർ നീ​ള​മു​ള്ള ഈ ​ബ്ര​ഷ് 20 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വ​യ​റ്റി​ൽ എ​ത്തി​യ​താ​ണെ​ന്നു​ള്ള​താ​ണ് ഏ​റെ ആ​ശ്ച​ര്യ​ക​രം. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ആ​ത്മ​ഹ​ത്യ ചെ​യ്യു​വാ​നാ​ണ് താ​ൻ ബ്ര​ഷ് വി​ഴു​ങ്ങി​യ​തെ​ന്ന് അ​ദ്ദേ​ഹം ഡോ​ക്ട​ർ​മാ​രോ​ട് പ​റ​ഞ്ഞു. എ​ന്നാ​ൽ ആ ​ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു. പ​ക്ഷെ ബ്ര​ഷ് ശ​രീ​ര​ത്തി​ന് അ​ക​ത്താ​യി​രു​ന്നു​വെ​ങ്കി​ലും മ​റ്റ് പ്ര​ശ്ന​ങ്ങ​ളൊ​ന്നും തോ​ന്നാ​തി​രു​ന്ന​ത് കൊ​ണ്ടാ​ണ് താ​ൻ ചി​കി​ത്സ തേ​ടാ​തി​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ അ​ടു​ത്തി​ടെ വ​യ​റ് വേ​ദ​ന ക​ല​ശ​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി​യെ​ത്തി​യ​ത്. ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷം അ​ദ്ദേ​ഹം പൂ​ർ​ണ​ആ​രോ​ഗ്യ​വാ​നാ​യെ​ന്നാ​ണ് ആ​ശു​പ​ത്രി റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Read More

തെ​രു​വി​ൽ അ​ല​ഞ്ഞ് ന​ട​ന്ന പൂ​ച്ച​ക​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കി; വൃ​ദ്ധ​യ്ക്ക് ജ​യി​ൽ ശി​ക്ഷ

തെ​രു​വി​ൽ അ​ല​ഞ്ഞ് തി​രി​ഞ്ഞ് ന​ട​ന്ന പൂ​ച്ച​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി​യ​തി​ന്‍റെ പേ​രി​ൽ ശി​ക്ഷ​യേ​റ്റു​വാ​ങ്ങി വൃ​ദ്ധ. അ​മേ​രി​ക്ക​യി​ലെ ഓ​ഹി​യോ​യി​ലാ​ണ് സം​ഭ​വം. 79കാ​രി​യാ​യ നാ​ൻ​സി സെ​ഗു​യ്ക്കാണ് കോടതി ശിക്ഷ വിധിച്ചത്. 2017ൽ ​ഭ​ർ​ത്താ​വ് മ​ര​ണ​മ​ട​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഒ​റ്റ​യ്ക്ക് ജീ​വി​ച്ച നാ​ൻ​സി, ക​ടു​ത്ത ഏ​കാ​ന്ത​ത​യി​ലാ​യി​രു​ന്നു. ഈ ​സ​മ​യം അ​യ​ൽ​ക്കാ​ർ താ​മ​സം മാ​റി​യ​തി​നെ തു​ട​ർ​ന്ന് അ​നാ​ഥ​രാ​യി അ​ല​ഞ്ഞ് തി​രി​ഞ്ഞു ന​ട​ന്ന പൂ​ച്ച​ക​ൾ ഭ​ക്ഷ​ണം തേ​ടി ഇ​വ​രു​ടെ അ​ടു​ക്ക​ലെ​ത്തി. നാ​ൻ​സി പൂ​ച്ച​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി സം​ര​ക്ഷ​ണ​മാ​യി മാ​റി. ഈ ​പൂ​ച്ച​ക​ൾ പെ​റ്റു​പെ​രു​കി. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത എ​ട്ട് പൂ​ച്ച​ക​ൾ ഈ ​വീ​ട്ടി​ലു​ണ്ട്. അ​വ​യി​ൽ പ​ല​തും ഗ​ർ​ഭി​ണി​ക​ളാ​ണ്. “എ​ന്‍റെ പൂ​ച്ച​ക്കു​ട്ടി​ക​ളെ എ​നി​ക്ക് ന​ഷ്ട​പ്പെ​ടു​ന്നു. അ​വ ച​ത്തു​പോ​കും. എ​ന്‍റെ ഭ​ർ​ത്താ​വ് മ​ര​ണ​മ​ട​ഞ്ഞു. ഇ​പ്പോ​ൾ ഞാ​ൻ ഏ​ക​യാ​ണ്. എ​ന്നെ സ​ഹാ​യി​ക്കാ​ൻ ഈ ​പൂ​ച്ച​ക​ളും പൂ​ച്ച​ക്കു​ട്ടി​ക​ളും മാ​ത്ര​മേ​യു​ള്ളു’. ശി​ക്ഷ വി​ധി കേ​ട്ട് നാ​ൻ​സി​യു​ടെ പ്ര​തി​ക​ര​ണം ഇ​പ്ര​കാ​ര​മാ​യി​രു​ന്നു. അ​ന​ധി​കൃ​ത​മാ​യി പൂ​ച്ച​ക​ളെ വ​ള​ർ​ത്തി​യ​തി​ന് നേ​ര​ത്തെ ഇ​വ​രി​ൽ നി​ന്നും…

Read More

ആ​റ് വ​യ​സു​കാ​രി​യാ​യ യൂ​ട്യൂ​ബ് താ​രം വാ​ങ്ങി​യ​ത് 55 കോ​ടി​യു​ടെ വീ​ട്

യൂ​ട്യൂ​ബ് താ​ര​മാ​യ ആ​റ് വ​യ​സു​കാ​രി സ്വ​ന്തം സ​മ്പാ​ദ്യം കൊ​ണ്ട് വാ​ങ്ങി​യ​ത് അ​ഞ്ച് നി​ല വീ​ട്. ദ​ക്ഷി​ണ കൊ​റി​യ​യി​ലെ സി​യോ​ൾ സ്വ​ദേ​ശി​നി​യാ​യ ഈ ​കു​ട്ടി​യു​ടെ പേ​ര് ബോ​റം കി ​എ​ന്നാ​ണ്. 55 കോ​ടി രൂ​പ​യാ​ണ് ഈ ​വീ​ടി​ന്‍റെ വി​ല. യൂ​ട്യൂ​ബി​ൽ ര​ണ്ട് അ​ക്കൗ​ണ്ടു​ക​ളാ​ണ് ബോ​റം കി​യ്ക്കു​ള്ള​ത്. ഒ​രു ചാ​ന​ലി​ൽ ക​ളി​പ്പാ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് ബോ​റം കി ​സം​സാ​രി​ക്കു​ന്ന​ത്. ഈ ​ചാ​ന​ലി​ന് 13.6 മി​ല്യ​ണ്‍ സ​ബ്സ്ക്രൈ​ബേ​ഴ്സാ​ണു​ള്ള​ത്. ആ​ളു​ക​ളാ​ണ്. മ​റ്റൊ​ന്ന് വ്ളോ​ഗാ​ണ്. 17.6 മി​ല്യ​ണ്‍ ആ​ളു​ക​ളാ​ണ് ഈ ​ചാ​ന​ൽ സ​ബ്സ്ക്രൈ​ബ് ചെ​യ്യു​ന്ന​ത്. കൂ​ടാ​തെ ബോ​റോ​മി​ന്‍റെ വീ​ഡി​യോ​ക​ളി​ലൊ​ന്നാ​യ “Cooking Pororo Black Noodle’ ഏ​റെ പ്ര​ശ​സ്തി​യാ​ർ​ജി​ച്ചി​രു​ന്നു. 3.76 കോ​ടി​യാ​ളു​ക​ളാ​ണ് ഈ ​വീ​ഡി​യോ ക​ണ്ട് ക​ഴി​ഞ്ഞി​രി​ക്കു​ന്ന​ത്.

Read More

അതിരുകടക്കുമെന്ന് പേടിച്ച് ട്രംപിന്‍റെ മതിൽ; അതിർത്തി ഭേദിച്ച് സ്നേഹത്തിന്‍റെ സീസോകൾ

മ​​​തി​​​ൽ വേ​​​ർ​​​തി​​​രി​​​വു​​​ണ്ടാ​​​ക്കു​​​ന്പോ​​​ൾ സീ​​​സോ ഒ​​​ന്നി​​​പ്പി​​​ക്കും. കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രെ യു​​​എ​​​സി​​​ൽ ക​​​ട​​​ത്താ​​​തി​​​രി​​​ക്കാ​​​നാ​​​ണ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് മെ​​​ക്സി​​​ക്കോ അ​​​തി​​​ർ​​​ത്തി​​​യിൽ ഇ​​​രു​​​ന്പു​​​മ​​​തി​​​ൽ കെ​​​ട്ടാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​ത്. ഞാ​​​യ​​​റാ​​​ഴ്ച ഒ​​​രു കൂ​​​ട്ടം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ആ ​​​മ​​​തി​​​ലി​​​ൽ​​​ത​​​ന്നെ ഏ​​​താ​​​നും സീ​​​സോ​​​ക​​​ൾ സ്ഥാ​​​പി​​​ച്ചു. ഒ​​​രു ഭാ​​​ഗം മെ​​​ക്സി​​​ക്കോ​​​യി​​​ലും മ​​​റ്റേ​​​ഭാ​​​ഗം യു​​​എ​​​സി​​​ലും. ഇ​​​രു രാ​​​ജ്യ​​​ത്തെ​​​യും ആ​​​ളു​​​ക​​​ൾ​​​ക്ക് സീ​​​സോ​​​യി​​​ൽ വ​​​ന്നി​​​രി​​​ക്കാം, ഉ​​​യ​​​ർ​​​ന്നും താ​​​ണും ര​​​സി​​​ക്കാം. ബെ​​​ർ​​​ക്കി​​​ലി​​​യി​​​ലെ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ൽ വാ​​​സ്തു​​​വി​​​ദ്യാ പ്ര​​​ഫ​​​സ​​​റാ​​​യ റൊ​​​ണാ​​​ൾ​​​ഡ് റീ​​​ലാ​​ണ് ഈ ​​​പ​​​ദ്ധ​​​തി​​​ക്കു നേ​​​തൃ​​​ത്വം ന​​​ല്കി​​​യ​​​ത്. യു​​​എ​​​സി​​​ലെ സ​​​ണ്ട​​​ർ​​​ലാ​​​ൻ​​​ഡ് പാ​​​ർ​​​ക്കി​​​നെ​​​യും മെ​​​ക്സി​​​ക്കോ​​​യി​​​ലെ സി‌​​​യു​​​ദാ​​​ദ് ഹു​​​വാ​​​ര​​​സി​​​നെ​​​യും വേ​​​ർ​​​തി​​​രി​​​ക്കു​​​ന്ന ഇ​​​രു​​​ന്പു മ​​​തി​​​ലി​​​ലാ​​​ണ് സീ​​​സോ​​​ക​​​ൾ സ്ഥാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ബ്രൗ​​​ൺ​​​നി​​​റ​​​ത്തി​​​ൽ നീ​​​ണ്ടു​​​കി​​​ട​​​ക്കു​​​ന്ന മ​​​തി​​​ലി​​​ൽ പി​​​ങ്ക് നി​​​റ​​​ത്തി​​​ലു​​​ള്ള ഏ​​​താ​​​നും സീ​​​സോ​​​ക​​​ൾ. ഇ​​​രു രാ​​​ജ്യ​​​ത്തെ​​​യും കു​​​ട്ടി​​​ക​​​ൾ മാ​​ത്ര​​മ​​ല്ല മു​​തി​​ർ​​ന്ന​​വ​​രും സീ​​​സോ​​​ക​​​ളി​​​ൽ വ​​​ന്നി​​​രു​​​ന്ന് ര​​​സി​​​ക്കു​​​ന്ന​​​തി​​​ന്‍റെ വീ​​​ഡി​​​യോ പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടു​​​ണ്ട്. ട്രം​​​പി​​​ന്‍റെ കു​​​ടി​​​യേ​​​റ്റ​​​വി​​​രു​​​ദ്ധ ന​​​യ​​​ങ്ങ​​​ളാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു പ​​​ദ്ധ​​​തി​​​ക്ക് സം​​​ഘാ​​​ട​​​ക​​​രെ പ്രേ​​​രി​​​പ്പി​​​ച്ച​​​ത്.

Read More

ഇ​ന്ത്യ​യി​ലെ ആ​ദ്യ വനിത നി​യ​മ​സ​ഭാം​ഗം ഡോ. ​മേ​രി പു​ന്ന​ൻ ലൂ​ക്കോസ് ; ഗൂ​ഗി​ൾ ഡൂ​ഡി​ലി​നെ തി​രു​ത്തി എ​ൻ.​എ​സ്. മാ​ധ​വ​ൻ

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യാ​യ മു​ത്തു​ല​ക്ഷ്മി റെ​ഡ്ഡി​യെ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ വ​നി​താ നി​യ​മ​സ​ഭാം​ഗ​മെ​ന്ന് വി​ശേ​ഷി​പ്പി​ച്ച ഗൂ​ഗി​ളി​നെ തി​രു​ത്തി എ​ൻ.​എ​സ്. മാ​ധ​വ​ൻ. മു​ത്തു​ല​ക്ഷ്മി​യു​ടെ 133-ാം ജന്മ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് ഗൂ​ഗി​ൾ ഡൂ​ഡി​ലി​ൽ ഇ​വ​രെ ആ​ദ​രി​ച്ച​ത്. എ​ന്നാ​ൽ ഗൂ​ഗി​ളി​ന് തെ​റ്റ് സം​ഭ​വി​ച്ചു​വെ​ന്നും മ​ല​യാ​ളി​യാ​യ ഡോ. ​മേ​രി പു​ന്ന​ൻ ലൂ​ക്കോ​സാ​ണ് ഈ ​പ​ദ​വി​ക്ക് അ​ർ​ഹ​യെ​ന്ന് എ​ൻ.​എ​സ്. മാ​ധ​വ​ൻ ട്വി​റ്റ​റി​ൽ കു​റി​ച്ചു. മേ​രി പു​ന്ന​ൻ 1924ൽ ​നി​യ​മ​സ​ഭാം​ഗ​മാ​യ​താ​ണെ​ന്നും മു​ത്തു​ല​ക്ഷ്മി റെ​ഡ്ഡി 1927ലാ​ണ് നി​യ​മ​സ​ഭാം​ഗ​മാ​യ​തെ​ന്നും അ​ദ്ദേ​ഹം തി​രു​ത്തി. ഇ​രു​വ​രു​ടെ​യും ജീ​വി​തം സ​മാ​ന​മാ​യ രീ​തി​യി​ലാ​യി​രു​ന്നു​വെ​ന്നും അ​തി​നാ​ലാ​കാം അ​ബ​ദ്ധം സം​ഭ​വി​ച്ച​തെ​ന്നും അ​ദേ​ഹം ട്വി​റ്റ​റി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. മു​ത്തു​ല​ക്ഷ്മി റെ​ഡ്ഡി മ​ദ്രാ​സ് നി​യ​മ​സ​ഭ​യി​ലേ​ക്കും മേ​രി പു​ന്ന​ൻ ലൂ​ക്കോ​സ് തി​രു​വി​താം​കൂ​ർ നി​യ​മ​സ​ഭ​യി​ലേ​ക്കു​മാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ വ​നി​ത സ​ർ​ജ​ൻ ജ​ന​റ​ൽ എന്ന ബഹുമതിയും മേ​രി പു​ന്ന​നാ​ണ്. Surely @GoogleIndia @Google got the doodle wrong. First Indian woman legislator was not Muthulakshmi…

Read More

സ്ത്രീ​ക്ക് വി​ദേ​ശ​ത്തു​പോ​കാ​ൻ പു​രു​ഷ​ന്‍റെ അ​നു​വാ​ദം വേ​ണ്ട; നി​യ​മം പ​രി​ഷ്ക്ക​രി​ച്ച് സൗ​ദി

റി​യാ​ദ്: സ്ത്രീ​ക​ളു​ടെ​മേ​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ഇ​ള​വ് വ​രു​ത്തി സൗ​ദി അ​റേ​ബ്യ. പു​രു​ഷ ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ ത​ന്നെ വി​ദേ​ശ​യാ​ത്ര​ക​ൾ​ക്ക് സൗ​ദി ഭ​ര​ണ​കൂ​ടം സ്ത്രീ​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി. ഇ​രു​പ​ത്തി​യൊ​ന്നു വ​യ​സി​നു മു​ക​ളി​ലു​ള്ള എ​ല്ലാ വ​നി​ത​ക​ൾ​ക്കും പു​രു​ഷ ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ അം​ഗീ​കാ​ര​മി​ല്ലാ​തെ പാ​സ്പോ​ർ​ട്ടി​ന് അ​പേ​ക്ഷി​ക്കാം. ഇ​തോ​ടെ പു​രു​ഷ​നും സ്ത്രീ​ക​ളു​മ​ട​ക്കം എ​ല്ലാ മു​തി​ർ​ന്ന​വ​ർ​ക്കും പാ​സ്പോ​ർ​ട്ടി​നും വി​ദേ​ശ​യാ​ത്ര​ക​ൾ​ക്കും തു​ല്യ നി​യ​മ​മാ​യി. കു​ട്ടി​ക​ളു​ടെ ജ​ന​നം, വി​വാ​ഹം, വി​വാ​ഹ​മോ​ച​നം എ​ന്നി​വ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നും വ​നി​ത​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി. വെ​ള്ളി​യാ​ഴ്ച മു​ത​ലാ​ണ് സ്ത്രീ​സൗ​ഹൃ​ദ​മാ​യ ച​രി​ത്ര നി​യ​മം നി​ല​വി​ൽ​വ​ന്ന​ത്. ലിം​ഗ​ഭേ​ദം, വൈ​ക​ല്യം എ​ന്നീ വി​വേ​ച​ന​ങ്ങ​ൾ കൂ​ടാ​തെ എ​ല്ലാ പൗ​ര​ന്മാ​ർ​ക്കും തു​ല്യ​മാ​യ ജോ​ലി ചെ​യ്യാ​നു​ള്ള അ​വ​കാ​ശ​വും ഈ ​നി​യ​മം ന​ൽ​കു​ന്നു. പാ​സ്പോ​ർ​ട്ടി​ന് അ​പേ​ക്ഷി​ക്ക​ണ​മെ​ങ്കി​ലോ വി​ദേ​ശ​യാ​ത്ര ന​ട​ത്ത​ണ​മെ​ങ്കി​ലോ സൗ​ദി വ​നി​ക​ൾ​ക്ക് ഇ​തു​വ​രെ ഭ​ർ​ത്താ​വി​ന്‍റെ​യോ പി​താ​വി​ന്‍റോ​യെ അ​ത​ല്ലെ​ങ്കി​ൽ അ​ടു​ത്ത ബ​ന്ധ​മു​ള്ള പു​രു​ഷ ര​ക്ഷ​ക​ർ​ത്താ​വി​ന്‍റേ​യോ അം​ഗീ​കാ​രം ആ​വ​ശ്യ​മാ​യി​രു​ന്നു. നേ​ര​ത്തെ സൗ​ദി​യി​ൽ വ​നി​ത​ക​ൾ​ക്ക് വാ​ഹ​നം ഓ​ടി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. 2018…

Read More

വ്യാ​ജ റി​ക്രൂ​ട്ട്മെ​ന്‍റ്: യു​എ​ഇ​യി​ലെ പ്ര​വാ​സി​ക​ള്‍​ക്ക് ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ മു​ന്ന​റി​യി​പ്പ്

അ​ബു​ദാ​ബി: സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ൽ തൊ​ഴി​ല്‍ വാ​ഗ്ദാ​നം ചെ​യ്യു​ന്ന വ്യാ​ജ ഓ​ൺ​ലൈ​ൻ റി​ക്രൂ​ട്ട്മെ​ന്‍റി​നെ​തി​രേ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് യു​എ​ഇ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ മു​ന്ന​റി​യി​പ്പ്. അ​ബു​ദാ​ബി​യി​ലെ സ്കൂ​ളു​ക​ളു​ടെ പേ​രി​ല്‍ വ്യാ​ജ ജോ​ലി ഓ​ഫ​റു​ക​ള്‍ അ​യ​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എം​ബ​സി​യു​ടെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ത​ട്ടി​പ്പു​കാ​ർ സ്കൂ​ളു​ക​ളു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ന് സ​മാ​ന​മാ​യി മ​റ്റൊ​രു വെ​ബ്സൈ​റ്റ് ത‍​യാ​റാ​ക്കു​ക​യും പേ​പ്പ​ർ വ​ർ​ക്കു​ക​ൾ​ക്കും വീ​സ​യ്ക്കു​മാ​യി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ​നി​ന്ന് പ​ണം തേ​ടി ആ​ളു​ക​ളെ വ​ഞ്ചി​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും എം​ബ​സി അ​റി​യി​ച്ചു. ഇ​ത്ത​രം ത​ട്ടി​പ്പു​കാ​രെ​ക്കു​റി​ച്ച് ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഡ്യൂ​ണ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ഡ​യ​റ​ക്ട​റും പ്രി​ൻ​സി​പ്പ​ലു​മാ​യ പ​രം​ജി​ത് അ​ലു​വാ​ലി​യ​യും അ​ഭ്യ​ർ​ഥി​ച്ചു. ആ​ധ്വാ​നി​ച്ച് ഉ​ണ്ടാ​ക്കി​യ പ​ണം ആ​രും ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളി​ൽ വീ​ണ് ന​ഷ്ട​പ്പെ​ടു​ത്ത​രു​ത്. ഓ​രോ റി​ക്രൂ​ട്ടീം​ഗ് ഏ​ജ​ൻ​സി​ക​ളു​ടെ​യും എ​ല്ലാ വി​ശ​ദാം​ശ​ങ്ങ​ളും ആ​ധി​കാ​രി​ക​ത​യും അ​പേ​ക്ഷ​ക​ർ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

ദു​ബാ​യ് സാ​ലി​ക് ടാ​ഗു​ക​ൾ അ​ബു​ദാ​ബി​യി​ൽ ഉ​പ​യോ​ഗി​ക്കാ​മോ?; ഉ​ത്ത​രം ഇ​ങ്ങ​നെ

അ​ബു​ദാ​ബി: ദു​ബാ​യി​ക്കു പി​ന്നാ​ലെ അ​ബു​ദാ​ബി​യി​ലും ടോ​ൾ ഗേ​റ്റു​ക​ൾ നി​ല​വി​ൽ വ​രു​ക​യാ​ണ്. നി​ര​ത്തി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം കു​റ​യ്ക്കു​ക​യും കൂ​ടു​ത​ൽ ആ​ളു​ക​ളെ പൊ​തു​ഗ​താ​ഗ​ത​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ക​യും ചെ​യ്യു​ക ല​ക്ഷ്യ​മി​ട്ടാ​ണു ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി. ദു​ബാ​യി​യി​ലെ സാ​ലി​ക് ടാ​ഗു​ക​ൾ അ​ബു​ദാ​ബി ടോ​ൾ ഗേ​റ്റു​ക​ളി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​മോ എ​ന്ന​താ​യി​രു​ന്നു ഇ​തി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഉ​യ​ർ​ന്ന പ്ര​ധാ​ന സം​ശ​യം. ഇ​തി​ന് ഉ​ത്ത​ര​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് അ​ബു​ദാ​ബി ഭ​ര​ണ​കൂ​ടം. സാ​ലി​ക് ടാ​ഗ്? ദു​ബാ​യി​ലി​ലെ സാ​ലി​ക് ടാ​ഗു​ക​ൾ അ​ബു​ദാ​ബി​യി​ൽ പ്ര​യോ​ജ​ന​പ്പെ​ടി​ല്ല. കാ​ര​ണം ഈ ​ര​ണ്ട് എ​മി​രേ​റ്റു​ക​ളി​ലെ​യും ടോ​ൾ സം​വി​ധാ​നം വ്യ​ത്യ​സ്ത​മാ​ണ്. ദു​ബാ​യ് സാ​ലി​ക് ടാ​ഗു​ക​ളി​ലൂ​ടെ ടോ​ൾ പി​രി​ക്കു​ന്പോ​ൾ, ന​ന്പ​ർ പ്ലേ​റ്റ് തി​രി​ച്ച​റി​യ​ൽ സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് അ​ബു​ദാ​ബി​യി​ലെ ടോ​ൾ പി​രി​വ്. വാ​ഹ​ന​ത്തി​ന്‍റെ വി​ൻ​ഡ്സ്ക്രീ​നി​ലാ​ണ് ദു​ബാ​യി​ലി​ൽ സാ​ലി​ക് ടാ​ഗ് പ​തി​പ്പി​ക്കു​ന്ന​ത്. ടോ​ൾ വ​ഴി​ക​ൾ? ഒ​ക്ടോ​ബ​ർ പ​തി​ന​ഞ്ചു മു​ത​ൽ അ​ബു​ദാ​ബി​യി​ലെ നാ​ലു പാ​ത​ക​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് ടോ​ൾ ന​ൽ​കേ​ണ്ടി വ​രി​ക. ഷെ​യ്ക് സ​യി​ദ്, ഷെ​യ്ക് ഖ​ലീ​ഫ ബി​ൻ സ​യി​ദ്, അ​ൽ…

Read More

ച​ന്ദ്ര​നി​ൽ ആ​ദ്യ​മാ​യി കാ​ലു​കു​ത്തി​യ മനുഷ്യന്‍! നീ​ൽ ആം​സ്ട്രോം​ഗി​ന്‍റെ മ​ര​ണം അ​നാ​സ്ഥ​മൂ​ലം; ആ​റ് മി​ല്യ​ൻ ന​ഷ്ട​പ​രി​ഹാ​രം

സി​ൻ​സി​യാ​റ്റി: ച​ന്ദ്ര​നി​ൽ ആ​ദ്യ​മാ​യി കാ​ലു​കു​ത്തി​യ നീ​ൽ ആം​സ്ട്രോം​ഗി​ന്‍റെ മ​ര​ണം ശ​സ്ത്ര​ക്രി​യ​യെ തു​ട​ർ​ന്നാ​ണെ​ന്ന് കോ​ട​തി രേ​ഖ​ക​ൾ. ഒ​ഹാ​യോ​വി​ലു​ള്ള ഹാ​മി​ൽ​ട്ട​ൻ കൗ​ണ്ടി പ്രോ​ബേ​റ്റ് കോ​ട​തി​യാ​ണ് രേ​ഖ​ക​ൾ പ​ര​സ്യ​പ്പെ​ടു​ത്തി​യ​ത്. 2012 ഓ​ഗ​സ്റ്റ് 25 നാ​യി​രു​ന്നു നീ​ൽ ആം​സ്ട്രോം​ഗി​ന്‍റെ മ​ര​ണം. വാ​സ്കു​ല​ർ ബൈ​പാ​സ് സ​ർ​ജ​റി​ക്കു​വേ​ണ്ടി​യാ​ണ് സി​ൻ​സി​യാ​റ്റി മേ​ഴ്സി ഹെ​ൽ​ത്ത് ഫെ​യ​ർ​ഫി​ൽ​ഡ് ആ​ശു​പ​ത്രി​യി​ൽ ഇ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ച​ത്. ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് ര​ണ്ടാ​ഴ്ച​ക്കു​ശേ​ഷ​മാ​യി​രു​ന്നു മ​ര​ണം. നീ​ൽ മ​രി​ക്കു​ന്പോ​ൾ 82 വ​യ​സാ​യി​രു​ന്നു പ്രാ​യം. 1969 ലാ​യി​രു​ന്നു അ​ദ്ദേ​ഹം ആ​ദ്യ​മാ​യി ച​ന്ദ്ര​നി​ൽ കാ​ൽ കു​ത്തി​യ​ത്. മ​ര​ണ​ശേ​ഷം ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ആ​ശു​പ​ത്രി​യു​മാ​യി ഉ​ണ്ടാ​ക്കി​യ ക​രാ​റ​നു​സ​രി​ച്ചാ​ണ് 6 മി​ല്യ​ൻ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​ന് ധാ​ര​ണ​യാ​യ​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് ആ​ദ്യ​മാ​യി 93 പേ​ജു​ള്ള ആം​സ്ട്രോം​ഗി​ന്‍റെ ചി​കി​ത്സ​യു​ടെ​യും കേ​സി​ന്‍റെ​യും രേ​ഖ​ക​ൾ ന്യൂ​യോ​ർ​ക്ക് ടൈം​സി​ന് ല​ഭി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ണ്ടു മ​ക്ക​ൾ മാ​ർ​ക്കും, റി​ക്കു​മാ​ണ് ആ​ശു​പ​ത്രി​ക്കെ​തി​രെ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടു കേ​സ് ന​ൽ​കി​യ​ത്. ച​ന്ദ്ര​നി​ൽ കാ​ൽ​കു​ത്തി​യ​തി​ന്‍റെ 50ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് നീ​ൽ ആം​സ്ട്രോം​ഗി​ന്‍റെ മ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള…

Read More