തൃശൂർ: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ പേപ്പൽ ഓഡിയൻസിൽ മാർപാപ്പയെ കാണാൻ കാത്തുനിന്നു കരഞ്ഞ കുഞ്ഞിനെ ഫ്രാൻസിസ് മാർപാപ്പ ആശ്ലേഷിച്ചു ചുംബിച്ചു. കുരിയച്ചിറയിലെ ആന്റണി ചിറമ്മലിന്റെ മകൾ ഡോ. ജസ്റ്റി ആന്റണി ചിറമ്മലിന്റെയും കാഞ്ഞിരപ്പള്ളി ഒറ്റപ്ലാക്കൽ ഡൊമിനിക്കിന്റെയും മകൾ അഗാത്തയ്ക്കാണ് ഈ അപൂർവ അനുഗ്രഹം ലഭിച്ചത്. മാർപാപ്പയെ കാണാൻ ജനക്കൂട്ടത്തിൽ ദീർഘസമയം കാത്തുനിന്ന ഇവർക്കരികിലൂടെയാണ് മാർപാപ്പയുടെ വാഹനം കടന്നുപോയത്. വാഹനം അരികിലെത്തുമ്പോൾ അഗാത്ത കരയുകയായിരുന്നു. ഇതു ശ്രദ്ധയിൽപെട്ട ഫ്രാൻസിസ് മാർപാപ്പ വാഹനം നിർത്താൻ നിർദേശം നൽകി. സുരക്ഷാ ഉദ്യോഗസ്ഥനോടു കുഞ്ഞിനെ അരികിലേക്കു കൊണ്ടുവരാൻ ആവശ്യപ്പെട്ടു. നിമിഷങ്ങൾക്കകം കുഞ്ഞ് മാർപാപ്പയ്ക്ക് അരികിലെത്തി. കുഞ്ഞിനെ ആശ്ലേഷിച്ചു ചുംബിക്കുകയും ചെയ്തു. ഡോ. ജസ്റ്റിയും ഡൊമിനിക്കും ബംഗളൂരുവിലാണു താമസിക്കുന്നത്.
Read MoreCategory: NRI
മോദി എത്ര നല്ലവനാണ്! ട്വീറ്റ് ചെയ്ത് ഓസ്ട്രേലിയൻ പ്രധാനമന്ത്രി
ഒസാക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള സെൽഫി ചിത്രം ട്വിറ്ററിൽ പങ്കുവെച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്. ജപ്പാനിലെ ഒസാക്കയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെയാണ് ഇരുവരും സെൽഫിയെടുത്തത്. കിത്നാ അച്ചാ ഹെ മോദി (മോദി എത്ര നല്ലവനാണ്!) എന്ന അടിക്കുറിപ്പോടെയാണ് സ്കോട്ട് മോറിസണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. നീല സ്യൂട്ട് ധരിച്ച് മോറിസണും തവിട്ടു നിറത്തിലുള്ള ജാക്കറ്റണിഞ്ഞ് മോദിയും പുഞ്ചിരിച്ച് കൊണ്ടാണ് സെൽഫിക്ക് പോസ് ചെയ്തിരിക്കുന്നത്.
Read Moreനാട്ടിലേക്കു വരാനിരിക്കെ അപകടം! മലയാളി നഴ്സ് അയർലൻഡിൽ വാഹനാപകടത്തിൽ മരിച്ചു
പാലാ: വടക്കൻ അയർലൻഡിലുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു. പാലാ മാറിയിടം രാമച്ചനാട്ട് തോമസ് മാത്യു- മേരി ദന്പതികളുടെ മകളും വൈക്കം ബ്രഹ്മമംഗലം വരിക്കാംകുന്ന് തടത്തിൽ (വീണപറന്പിൽ) നെൽസന്റെ ഭാര്യയുമായ ഷൈമോൾ (37) ആണ് മരിച്ചത്. കാറോടിച്ചിരുന്ന മറ്റൊരു മലയാളി നഴ്സ് മെയ്മോൾക്കും മകനും അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റ മെയ്മോളുടെ നില ഗുരുതരമാണ്. ഇവർ ബെൽഫാസ്റ്റ് റോയൽ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്. നെൽസന്റെ കുടുംബ സുഹൃത്ത് ബിജുവിന്റെ ഭാര്യയാണ് മെയ്മോൾ. വെള്ളിയാഴ്ച വൈകുന്നേരം 6.45നായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ ബാലിമന എ26 റോഡിൽ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. മെയ്മോളുടെ മകനെ പഠനക്യാന്പിനു ശേഷം കൂട്ടിക്കൊണ്ടു മടങ്ങുംവഴിയാണ് അപകടം. ബെൽഫാസ്റ്റിൽ ആൻട്രിം മരിയ ആശുപത്രിയിൽ ജോലി ക്കാരനാണ് ഷൈമോളുടെ ഭർത്താവ് നെൽസണ് ജോൺ. നെൽസണും മക്കളും ബന്ധുവിന്റെ മനസമ്മത ചടങ്ങിൽ പങ്കെടുക്കാനായി ഏതാനും ദിവസം മുന്പാണ് നാട്ടിലേക്കു…
Read Moreയുഎസിലെ ഇന്ത്യൻ ടെക്കിയുടെ മരണം ആത്മഹത്യ; മൂന്നുപേരുടേതു കൊലപാതകം
വാഷിംഗ്ടണ്: ഇന്ത്യൻ വംശജനായ ടെക്കിയെയും കുടുംബത്തെയും അമേരിക്കയിൽ വീടിനുള്ളിൽ വെടിയേറ്റു കൊല്ലപ്പെട്ട നിലയിൽ സംഭവത്തിൽ പുറത്തുനിന്നുള്ള ഇടപെടലുണ്ടായിട്ടില്ലെന്ന് പോലീസ്. ചന്ദ്രശേഖർ ശങ്കര ജീവനൊടുക്കുകയായിരുന്നെന്നു പോലീസ് സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിച്ചശേഷമാണ് പോലീസ് നിഗമനത്തിലേക്ക് എത്തിയത്. മറ്റുള്ള മൂന്നു പേരുടെയും മരണം കൊലപാതകമാണെന്നു വെസ്റ്റ് ദേസ് മോയിൻസ് പോലീസ് പറയുന്പോഴും പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടായിട്ടില്ല എന്ന നിലപാടിലാണ്. ഇവരുടെ മൂന്നു പേരുടെയും കൊലയാളിയെ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യൻ-അമേരിക്കൻ ഐടി പ്രഫഷണലായ ചന്ദ്രശേഖർ ശങ്കര, ഭാര്യ ലാവണ്യ, 15, 10 എന്നിങ്ങനെ പ്രായമുള്ള കുട്ടികൾ എന്നിവരുടെ മൃതദേഹങ്ങളാണ് ശനിയാഴ്ച അയോവയിലെ വീട്ടിൽ കണ്ടെത്തിയത്. ചന്ദ്ര എന്നറിയപ്പെടുന്ന ചന്ദ്രശേഖർ ആന്ധ്രാപ്രദേശ് സ്വദേശിയാണ്. അയോവ പബ്ളിക് സേഫ്റ്റി വകുപ്പിന്റെ കീഴിലുള്ള ടെക്നോളജി സർവീസസ് ബ്യൂറോയിലെ ഐടി ജീവനക്കാരനാണ് ചന്ദ്രശേഖർ. ഇക്കഴിഞ്ഞ ഏപ്രിലിലാണ് ചന്ദ്രശേഖറിന് തോക്ക് കൈവശം വയ്ക്കുന്നതിനുള്ള ലൈസൻസ് ലഭിച്ചത്.
Read Moreവളർത്തുനായ ഒടുവിൽ കരടിയായി; പുലിവാലു പിടിച്ച് ഗായിക
യുവതി വീട്ടിൽ വളർത്തിയ നായ വളർന്നപ്പോൾ കരടി. മലേഷ്യയിൽ നിന്നുള്ള ഗായികയായ സരിത് സോഫിയ യാസിനാണ് തെരുവിൽ നിന്നും നായയെന്ന് തെറ്റിദ്ധരിച്ച് കരടിയെ എടുത്ത് വളർത്തിയത്. രണ്ട് ആഴ്ചകൾക്കു മുമ്പാണ് ഇവർക്ക് കരടിയെ ലഭിച്ചത്. ഒറ്റനോട്ടത്തിൽ നായയെന്ന് തോന്നിയതിനെ തുടർന്ന് ഇവർ ഇതിന്റെ ആരോഗ്യാവസ്ഥയിൽ സങ്കടം തോന്നി തന്റെ അപ്പാർട്ട്മെന്റിലേക്ക് കൂട്ടിക്കൊണ്ട് വന്ന് വളർത്തുവാൻ തീരുമാനിക്കുകയായിരുന്നു. വളരെ അവശനിലയിലായിരുന്നു ഈ കരടി. ഭക്ഷണവും മരുന്നും നൽകിയതിനെ തുടർന്ന് കരടിക്ക് പൂർണ ആരോഗ്യം തിരികെ ലഭിച്ചു. എന്നാൽ കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഈ യുവതി താമസിക്കുന്ന അപ്പാർട്ട്മെന്റിന്റെ മുറിയിലെ ജനാലയിലൂടെ തല പുറത്തേക്കിട്ട് കരടി കരയുന്നതിന്റെ ദൃശ്യങ്ങൾ സമീപവാസികൾ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു. ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് സംഭവം ശ്രദ്ധയിൽപ്പെട്ട് പോലീസ് ഉദ്യോഗസ്ഥർ ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞപ്പോഴാണ് ഇത്രെയും നാൾ താൻ വളർത്തിയത്…
Read Moreലിയനാർഡോ ഡാവിഞ്ചിയുടെ “ലോകരക്ഷകൻ’, സൗദി രാജകുമാരന്റെ ആഡംബര നൗകയിൽ
ലോകപ്രശസ്ത ചിത്രകാരൻ ലിയണാർഡോ ഡാവിഞ്ചിയുടെ വിശ്വപ്രസിദ്ധമായ ചിത്രരചനയായ സാൽവത്തോർ മുണ്ടി (ലോകരക്ഷകൻ) സൗദി യുവരാജകുമാരൻ മുഹമ്മദ് ബിൻ സൽമാന്റെ ആഡംബരനൗകയിലെന്ന് റിപ്പോർട്ട്. 2017ൽ 450 മില്യണ് ഡോളറിനാണ് അദ്ദേഹം ഈ ചിത്രരചന സ്വന്തമാക്കിയത്. അതിനു ശേഷം സാൽവദോർ മുണ്ടി എവിടെയാണെന്നത് രഹസ്യമായിരുന്നു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർട് ഡീലർ കെന്നി സ്കച്ചടറാണ് സൽവദോർ മുണ്ടി എവിടെയാണെന്നതിനെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. വാങ്ങിയ ഉടൻ തന്നെ രാജകുമാരന്റെ വിമാനത്തിൽ കയറ്റി അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള ആഡംബര നൗകയിലേക്ക് മാറ്റിയെന്നാണ് വെളിപ്പെടുത്തൽ. അൽ ഉല ഗവർണറേറ്റിനെ കൾച്ചറൽ ടൂറിസം ഡെസ്റ്റിനേഷനായി മാറ്റിയതിനു ശേഷം ഈ ചിത്രരചനയെ ഇങ്ങോട്ടേക്കു മാറ്റുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
Read Moreമാൻഹോളിലൂടെ നുഴഞ്ഞുകയറി അഭയാർഥികൾ; സംഭവം യുഎസ്-മെക്സിക്കോ അതിർത്തിയിൽ
മെക്സിക്കോ അതിർത്തിയിൽ നിന്നും അഭയാർഥികൾ അനധികൃതമായി അമേരിക്കയിലേക്ക് കയറിപ്പറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ബിബിസിയാണ് ഇതിന് ആധാരമായ തെളിവ് പുറത്തുവിട്ടത്. ടെക്സസിലുള്ള എൽ പാസോ നഗരത്തിലെ പ്രധാന റോഡിലുള്ള മാൻഹോളിൽ കൂടി രണ്ടു പേർ പുറത്തേക്ക് വരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഈ നഗരത്തിൽ നിന്നും വളരെ അടുത്താണ് അമേരിക്ക- മെക്സിക്കോ അതിർത്തി. റോഡിൽ പാർക്ക് ചെയ്തിരുന്ന ഒരു കാറിലെ ഡ്രൈവറാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ആയിരക്കണക്കിനാളുകളാണ് ഈ വീഡിയോ കണ്ടുകഴിഞ്ഞിരിക്കുന്നത്.
Read Moreനൊമ്പരമാകുമീ രംഗം! ചെരിഞ്ഞ കുട്ടിയാനയെയും കൊണ്ട് നടന്നു നീങ്ങുന്ന കാട്ടാനക്കൂട്ടം; വീഡിയോ
ചെരിഞ്ഞ ആനക്കുട്ടിയെ തുമ്പി കൈയിൽ വാരിയെടുത്ത് ആനക്കൂട്ടം നടന്ന് പോകുന്നതിന്റെ വേദനയുണർത്തുന്ന ദൃശ്യങ്ങൾ കണ്ണ് നനയിക്കുന്നു. വളരെയധികം ദുഖത്തോടെയാണ് ആന കൂട്ടം റോഡ് മുറിച്ചു കടന്ന് കാട്ടിലേക്ക് വരിവരിയായി നടന്നു പോകുന്നതെന്ന് വീഡിയോയിൽ വ്യക്തമാണ്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൻ കസ്വാനാണ് ഈ ദൃശ്യങ്ങൾ ട്വിറ്ററിൽ കൂടി പങ്കുവച്ചത്. ചെരിഞ്ഞ ആനക്കുട്ടിയെ തുമ്പി കൈയിൽ വാരിയെടുത്ത ഒരു കാട്ടാന റോഡ് മുറിച്ച് ആദ്യം നടന്നു പോയി. അതിനു ശേഷം ആനക്കുട്ടിയെ നിലത്തിട്ടു. കൂട്ടത്തിലുള്ള മറ്റ് ആനകളും എത്തിയപ്പോൾ ഈ ആനക്കുട്ടിയെ നിലത്തുനിന്നും വീണ്ടും കോരിയെടുത്ത് കാട്ടിലേക്ക് നടന്നു പോകുകയായിരുന്നു. ദൂരെ കുറച്ച് അകലെ മാറി ഈ രംഗവും കണ്ട് ജനക്കൂട്ടം നിൽക്കുന്നുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന ദൃശ്യം ലക്ഷക്കണക്കിനാളുകളാണ് ഇതിനോടകം തന്നെ കണ്ടുകഴിഞ്ഞത്. This will move you !! Funeral procession of the weeping elephants…
Read Moreബാരിക്കേഡ് തകർത്ത് പാഞ്ഞെത്തിയ കാർ ബൈക്ക് യാത്രികരെ ഇടിച്ചു തെറുപ്പിച്ചു; വീഡിയോ
ബാരിക്കേഡ് തകർത്ത് പാഞ്ഞെത്തിയ കാർ ബൈക്ക് യാത്രികരെ ഇടിച്ചു തെറുപ്പിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ചെന്നൈയിലെ മാപ്പേഡു അഗരം മെയിൻ റോഡിലാണ് സംഭവം നടന്നത്. രണ്ട് ബൈക്കുകളിൽ സഞ്ചരിച്ച മൂന്ന് യാത്രികർക്കാണ് ഗുരുതരമായി പരിക്കേറ്റത്. അപകടത്തിനു ശേഷം കാർ നിർത്താതെ പോകുകയായിരുന്നു. അപകടത്തിന് കാരണമായ കാർ അതേ ദിവസം തന്നെ മറ്റൊരു അപകടമുണ്ടാക്കിയതായി റിപ്പോർട്ടുകളുണ്ട്. പോലീസ് കേസ് രജിസ്ട്രർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Read Moreകൺപീലികൾ വരെ ഐസാകും; മഞ്ഞിൻപുതപ്പണിഞ്ഞ് ഒരു സുന്ദരഗ്രാമം
രാവിലെ ഉറക്കമെണീറ്റ് പുറത്തേക്കുള്ള വാതിൽ തുറക്കുന്പോൾ കൺപീലികൾ ഐസ് മൂടുന്ന അനുഭവം. ഒാർക്കുന്പോൾ കൊതി തോന്നുന്നുണ്ടോ. റഷ്യയിലെ ഒയ്മ്യാകോണ് എന്ന ഗ്രാമമാണ് തണുപ്പ് ഇഷ്ടപ്പെടുന്നവരെ ആകർഷിക്കുന്നത്. ഇവിടെയാണ് മനുഷ്യവാസമുള്ള സ്ഥലത്ത് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയിട്ടുള്ളത്. വീടിനു പുറത്തിറങ്ങിയാൽ മഞ്ഞിൽ മൂടിപ്പോകുന്ന ഈ ഗ്രാമത്തിൽ ആർക്കും മുഖാവരണം അണിയാതെ പുറത്തിറങ്ങാനാവില്ല. കണ്ണിലെ ഇമകൾ വരെ തണുത്തുറയുന്ന തണുപ്പാണ് ഒയ്മ്യാകോണിൽ. മൈനസ് 71 ഡിഗ്രി സെൽഷ്യസ് ആണ് നിലവിലെ റെക്കോഡ്. വെറും 500 പേരാണ് ഇവിടത്തെ സ്ഥിരതാമസക്കാർ. തണുത്തുറഞ്ഞ മീനുകൾ, റെയ്ൻ ഡിയറിന്റെ തണുത്തുറഞ്ഞ കരൾ, കുതിരയുടെ രക്തം തണുത്തുറഞ്ഞത് ഇവയൊക്കെ ആണ് സാധാരണ ഭക്ഷണം. ആരെങ്കിലും മരിച്ചാൽ സംസ്കരിക്കണമെങ്കിൽ ആദ്യം ഐസ് മൂടിക്കിടക്കുന്ന മണ്ണിൽ തീയിടണം. എന്നിട്ടു വേണം മണ്ണ് കുഴിക്കുവാൻ. വാഹനങ്ങളുടെ എൻജിൻ ഓഫ് ചെയ്യാറില്ല. ഓഫ് ചെയ്താൽ ബാറ്ററി നശിക്കുകയും സ്റ്റാർട്ട് ആകാതെ വരികയും…
Read More