നൊ​മ്പ​ര​മാ​കു​മീ രം​ഗം! ചെ​രി​ഞ്ഞ കു​ട്ടി​യാ​ന​യെ​യും കൊ​ണ്ട് ന​ട​ന്നു നീ​ങ്ങു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ടം; വീഡിയോ

ചെ​രി​ഞ്ഞ ആ​ന​ക്കു​ട്ടി​യെ തു​മ്പി കൈ​യി​ൽ വാ​രി​യെ​ടു​ത്ത് ആ​ന​ക്കൂ​ട്ടം ന​ട​ന്ന് പോ​കു​ന്ന​തി​ന്‍റെ വേ​ദ​ന​യു​ണ​ർ​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ ക​ണ്ണ് ന​ന​യി​ക്കു​ന്നു. വ​ള​രെ​യ​ധി​കം ദു​ഖ​ത്തോ​ടെ​യാ​ണ് ആ​ന കൂ​ട്ടം റോ​ഡ് മു​റി​ച്ചു ക​ട​ന്ന് കാ​ട്ടി​ലേ​ക്ക് വ​രി​വ​രി​യാ​യി ന​ട​ന്നു പോ​കു​ന്ന​തെ​ന്ന് വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.

ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ​ർ​വീ​ൻ ക​സ്വാ​നാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ ട്വി​റ്റ​റി​ൽ കൂ​ടി പ​ങ്കു​വ​ച്ച​ത്. ചെ​രി​ഞ്ഞ ആ​ന​ക്കു​ട്ടി​യെ തു​മ്പി കൈ​യി​ൽ വാ​രി​യെ​ടു​ത്ത ഒ​രു കാ​ട്ടാ​ന റോ​ഡ് മു​റി​ച്ച് ആ​ദ്യം ന​ട​ന്നു പോ​യി. അ​തി​നു ശേ​ഷം ആ​ന​ക്കു​ട്ടി​യെ നി​ല​ത്തി​ട്ടു.

കൂ​ട്ട​ത്തി​ലു​ള്ള മ​റ്റ് ആ​ന​ക​ളും എ​ത്തി​യ​പ്പോ​ൾ ഈ ​ആ​ന​ക്കു​ട്ടി​യെ നി​ല​ത്തു​നി​ന്നും വീ​ണ്ടും കോ​രി​യെ​ടു​ത്ത് കാ​ട്ടി​ലേ​ക്ക് ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്നു. ദൂ​രെ കു​റ​ച്ച് അ​ക​ലെ മാ​റി ഈ ​രം​ഗ​വും ക​ണ്ട് ജ​ന​ക്കൂ​ട്ടം നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന ദൃ​ശ്യം ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഇ​തി​നോ​ട​കം ത​ന്നെ ക​ണ്ടു​ക​ഴി​ഞ്ഞ​ത്.

Related posts