പ്രാ​യം 21; സ​ന്ദ​ർ​ശി​ച്ച​ത് 196 രാ​ജ്യ​ങ്ങ​ൾ

ലോ​ക​ത്തി​ലെ എ​ല്ലാ രാ​ജ്യ​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചെ​ന്ന അ​പൂ​ർ​വ നേ​ട്ടം സ്വ​ന്ത​മാ​ക്കി 21 വ​യ​സു​കാ​രി. ലെ​ക്സി അ​ൽ​ഫോ​ൾ​ഡ് എ​ന്നാ​ണ് ഇ​വ​രു​ടെ പേ​ര്. മേ​യ് 31ന് ​നോ​ർ​ത്ത് കൊ​റി​യ സ​ന്ദ​ർ​ശി​ച്ച് ത​ന്‍റെ സ​ഞ്ചാ​രം അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ 196 പ​ര​മാ​ധി​കാ​ര രാ​ഷ്ട്ര​ങ്ങ​ളാ​ണ് ലെ​ക്സി സ​ന്ദ​ർ​ശി​ച്ച​ത്. ലെ​ക്സി​യു​ടെ മാ​താ​പി​താ​ക്ക​ൾ കാ​ലി​ഫോ​ർ​ണി​യ​യി​ൽ ഒ​രു ട്രാ​വ​ൽ ഏ​ജ​ൻ​സി ന​ട​ത്തു​ന്ന​വ​രാ​ണ്. വ​ള​രെ ചെ​റി​യ കു​ട്ടി​യാ​യി​രു​ന്ന​പ്പോ​ൾ ത​ന്നെ യാ​ത്ര​യു​ടെ ല​ഹ​രി ലെ​ക്സി​യു​ടെ മ​ന​സി​ൽ കു​ടി​യേ​റി​യ​താ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​യാ​ൾ എ​ന്ന ബ്രി​ട്ടീ​ഷു​കാ​ര​നാ​യ ജെ​യിം​സ് അ​സ്ക്വി​തി​ന്‍റെ ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡാ​ണ് ഇ​തോ​ടെ പ​ഴ​ങ്ക​ത​യാ​യ​ത്. എ​ന്നാ​ൽ റി​ക്കാ​ർ​ഡു​ക​ൾ സ്വ​ന്ത​മാ​ക്കു​വാ​ന​ല്ല യാ​ത്ര എ​നി​ക്കെ​ന്നും ഹ​ര​മാ​ണെ​ന്നു​മാ​ണ് ലെ​ക്സി പ​റ​യു​ന്ന​ത്.

Read More

ഹൈ​ഹീ​ൽ​ഡ് ചെ​രു​പ്പു​ക​ൾ​ക്കെ​തി​രെ ജ​പ്പാ​നി​ൽ “ക്യു​ടൂ’ കാം​പെ​യ്ൻ; ഏ​റ്റെ​ടു​ത്ത് സ്ത്രീകൾ

തൊ​ഴി​ലി​ട​ങ്ങ​ളി​ൽ “ഹൈ ​ഹീ​ൽ​ഡ്’ ചെ​രി​പ്പു​ക​ൾ ധ​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ന്ന​തി​ന് എ​തി​രെ ജ​പ്പാ​നി​ൽ ‘ക്യു​ടൂ’ പ്ര​തി​ഷേ​ധ​വു​മാ​യി സ്ത്രീ​ക​ൾ. ന​ടി​യും എ​ഴു​ത്തു​കാ​രി​യു​മാ​യ യു​മി ഇ​ഷി​കാ​വ ആ​രം​ഭി​ച്ച സോ​ഷ്യ​ൽ മീ​ഡി​യ കാം​പെ​യ്‌​ൻ വ​ലി​യൊ​രു വി​ഭാ​ഗം ഏ​റ്റെ​ടു​ത്തു. ഇരുപതിനായിരത്തിലേ​റെ സ്ത്രീ​ക​ൾ ഒ​പ്പി​ട്ട ഓ​ൺ​ലൈ​ൻ പ​രാ​തി തൊ​ഴി​ൽ വ​കു​പ്പി​നു കൈ​മാ​റി. ജാ​പ്പ​നീ​സ് ഭാ​ഷ​യി​ൽ ഷൂ​സ് എ​ന്ന​ർ​ഥം വ​രു​ന്ന ‘ക്യു​റ്റ്സു’, വേ​ദ​ന എ​ന്ന​ർ​ഥം വ​രു​ന്ന ‘ക്യു​റ്റ്സൂ’ എ​ന്നീ വാ​ക്കു​ക​ൾ ചേ​ർ​ത്താ​ണ് ‘ക്യു​ടൂ’ എ​ന്ന കാം​പെ​യി​നു തു​ട​ക്ക​മി​ട്ട​ത്. ഹൈ ​ഹീ​ൽ​ഡ് ചെ​രി​പ്പു​ക​ളു​ടെ ഉ​പ​യോ​ഗം സ്ത്രീ​ക​ളി​ൽ ക​ടു​ത്ത ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ണ് സൃഷ്ടിക്കുന്നത്. എ​ന്നാ​ൽ പു​രു​ഷ​ന്മാ​രു​ടെ മേ​ൽ ആ​രും നി​ബ​ന്ധ​ന​ങ്ങ​ൾ ചു​മ​ത്തു​ന്നി​ല്ലെ​ന്നു​മാ​ണ് സ്ത്രീ​ക​ൾ ആ​രോ​പി​ക്കു​ന്നു. 2016ൽ ​നി​ക്കോ​ള തോ​ർ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ്രി​ട്ട​നി​ൽ സ​മാ​ന പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​യി​രു​ന്നു. ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യി​ൽ “ഹൈ ​ഹീ​ൽ​ഡ്’ ധ​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ന്ന​തി​ന് നി​യ​മ​പ​ര​മാ​യി വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Read More

പ്രകൃതിയിലേക്ക് മടങ്ങാം..! പ്ലാ​സ്റ്റി​ക്കി​നെ പുറത്താക്കി വിപണി കീഴടക്കാൻ പു​ൽ സ്ട്രോ

പ്ലാ​സ്റ്റി​ക്കി​ന് പ​ക​രം പു​ല്ലു കൊ​ണ്ട് സ്ട്രോ​യു​ണ്ടാ​ക്കി പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ്ദ​ത്തി​ന് വി​യ​റ്റ്നാം. സ്ട്രോ ​നി​ർ​മാ​ണ ക​മ്പ​നി​യാ​യ ഓം​ഗ് ഹ​ട്ട് കോ​യു​ടെ ഉ​ട​മ​യാ​യ ട്രാ​ൻ മി​ൻ ടി​ൻ ആ​ണ് പു​തി​യ സം​രം​ഭ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. പ്ലാ​സ്റ്റി​ക്കി​നെ​തി​രെ എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്ന ചി​ന്ത​യി​ൽ നി​ന്നു​മാ​ണ് അദ്ദേഹത്തിന്‍റെ മനസിൽ ഈ ​പ​ദ്ധ​തി ഉ​രു​ത്തി​രി​ഞ്ഞ​ത്. തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ വി​യ​റ്റ്നാ​മി​ലെ മെ​ക്കോം​ഗ് ഡെ​ൽ​റ്റ​യി​ൽ കാ​ണ​പ്പെ​ടു​ന്ന പു​ല്ലാ​ണ് ഈ ​സ്ട്രോ ഉ​പ​യോ​ഗി​ക്കു​വാ​ൻ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഉ​ണ​ങ്ങി​യും പ​ച്ച​യാ​യും ഈ ​പു​ല്ലു​ക​ൾ വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന ഈ ​പു​ല്ലു​ക​ളു​ടെ നീ​ളം 20 സെ​ന്‍റീ​മീ​റ്റ​റാ​ണ്. എ​യ​ർ​ടൈ​റ്റ് ബാ​ഗി​ലാ​ക്കി ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ക്കു​ക​യാ​ണെ​ങ്കി​ൽ ഏ​ക​ദേ​ശം ര​ണ്ടാ​ഴ്ച്ച​യോ​ളം ഈ ​പു​ല്ല് ഉ​പ​യോ​ഗി​ക്കാം. ഉ​പ്പ് വെ​ള്ള​ത്തി​ൽ ഇ​ട്ട് സൂ​ക്ഷി​ക്കു​ക​യാ​ണെ​ങ്കി​ൽ കൂ​ടു​ത​ൽ കാ​ലം ഈ ​പു​ല്ല് സം​ര​ക്ഷി​ക്കു​വാ​ൻ സാ​ധി​ക്കും.

Read More

ഒരു പാറ കാണാനെത്തുന്നത് ലക്ഷങ്ങൾ; ഗുട്ടാപെയിലെ ഈ “റോക്ക് സ്റ്റാർ’ അത്ര ചില്ലറക്കാരനല്ല

വ​ട​ക്കെ അ​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ കൊ​ളം​ബി​യ​യി​ലെ ഒ​രു ചെ​റു​പ​ട്ട​ണ​മാ​ണ് ഗു​ട്ടാ​പെ. വി​നോ​ദ​സ​ഞ്ചാ​ര​മാ​ണ് ഈ ​പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന വ​രു​മാ​ന മാ​ർ​ഗം. ഗു​ട്ടാ​പെ​യി​ലു​ള്ള ഒ​രു പാ​റ കാ​ണാ​ൻ വ​ർ​ഷം​തോ​റും ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​വി​ടെ എ​ത്തു​ന്ന​ത്. വെ​റും നി​സാ​ര​ക്കാ​ര​ന​ല്ല ഈ ​പാ​റ. 656 അ​ടി​യാ​ണ് ഈ ​ക​ല്ലി​ന്‍റെ ഉ​യ​രം. ഒ​രു മ​ല​പോ​ലെ ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന പാ​റ​യു​ടെ ഒത്ത​ന​ടു​വി​ലൂ​ടെ മു​ക​ൾ​മു​ത​ൽ താ​ഴെ​വ​രെ ഒ​രു വി​ള്ള​ലു​ണ്ട്. പാ​റ​കാ​ണാ​നെ​ത്തു​ന്ന​വ​ർ​ക്ക് മു​ക​ളി​ൽ ക​യ​റാ​നാ​യി ഈ ​വി​ള്ള​ലു​ക​ളെ ബ​ന്ധി​പ്പി​ച്ച് മു​ക​ളി​ലേ​ക്ക് പ​ടി​ക​ൾ പ​ണി​തി​ട്ടു​ണ്ട്. ഈ ​പ​ടി​ക​ൾ ക​ണ്ടാ​ൽ മു​റി​ഞ്ഞു​പോ​യ പാ​റ​യെ തു​ന്നി​ച്ചേ​ർ​ത്തു​വ​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ തോ​ന്നും. ഗു​ട്ടാ​പെ​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന എ​ൽ​പെ​നോ​ൾ എ​ന്ന ഗ്രാ​മ​ത്തോ​ട് ചേ​ർ​ന്നാ​ണ് ഈ ​പാ​റ സ്ഥി​തി ചെ​യ്യു​ന്ന​ത്. മു​ന്പ് ഈ ​ര​ണ്ടു​പ്ര​ദേ​ശ​ങ്ങ​ളും ത​മ്മി​ൽ ഈ ​പാ​റ​യു​ടെ ഉ​ട​മ​സ്ഥ​ത​യെ​ച്ചൊ​ല്ലി ത​ർ​ക്ക​ങ്ങ​ൾ പ​തി​വാ​യി​രു​ന്നു. ത​ർ​ക്കം അ​വ​സാ​നി​പ്പി​ക്കാ​നും ഇ​ത് ത​ങ്ങ​ളു​ടെ പാ​റ​യാ​ണെ​ന്ന് സ്ഥാ​പി​ക്കാ​നു​മാ​യി ഗു​ട്ടാ​പെ​ക്കാ​ർ പാ​റ​യി​ൽ ത​ങ്ങ​ളു​ടെ ന​ഗര​ത്തി​ന്‍റെ പേ​രെ​ഴു​താ​ൻ തീ​രു​മാ​നി​ച്ചു. ഗു​ട്ടാ​പെ​യി​ൽ എ​വി​ടെ​നി​ന്ന്…

Read More

പ​രി​ക്കേ​റ്റ പർവതാരോഹകയെ ഹെ​ലി​കോ​പ്റ്റ​റിൽ കയറ്റാൻ ശ്രമം; എ​ന്നാ​ൽ സം​ഭ​വി​ച്ച​ത്…

പ​ർ​വ​താ​രോ​ഹ​ണ​ത്തി​നി​ടെ പ​രി​ക്കേ​റ്റ പ്രാ​യ​മാ​യ സ്ത്രീ​യെ ഹെ​ലി​കോ​പ്റ്റ​റി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. സ്ട്രെച്ചറി​ൽ കി​ട​ത്തി​യ ഇ​വ​രെ വ​ട​ത്തി​ന്‍റെ സ​ഹാ​യ​ത്താ​ൽ മു​ക​ളി​ലേ​ക്ക് വ​ലി​ച്ച് ഹെ​ലി​കോ​പ്റ്റ​റി​നു​ള്ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​വാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ശ​ക്തി​യാ​യ കാ​റ്റി​ൽ ഇ​വ​ർ കി​ട​ന്ന സ്ട്ര​ക്ച്ച​ർ അ​ന്ത​രീ​ക്ഷ​ത്തി​ൽ വ​ട്ടം ക​റ​ങ്ങു​ക​യാ​യി​രു​ന്നു. അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ​യി​ലു​ള്ള ഫീനിക്സ് മ​ല​നി​രകളിൽ കൂ​ടി പ​ർ​വ​താ​രോ​ഹ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് 74 വ​യ​സു​കാ​രി​യാ​യ വൃ​ദ്ധ​യ്ക്ക് പ​രി​ക്കേ​റ്റ​ത്. തെ​ന്നി നി​ല​ത്തു വീ​ണ ഇ​വ​രു​ടെ മു​ഖ​ത്തും ത​ല​യ്ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ചെ​ത്തി​യ ഹെ​ലി​കോ​പ്റ്റ​റി​ൽ ഇ​വ​രെ ക​യ​റ്റു​വാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. പി​ന്നീ​ട് ഇ​വ​രെ സു​ര​ക്ഷി​ത​മാ​യി ഹെ​ലി​കോ​പ്റ്റ​റി​നു​ള്ളി​ൽ ക​യ​റ്റു​വാ​ൻ സാ​ധി​ക്കു​ക​യും ചെ​യ്തു. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന ഇ​വ​രു​ടെ ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Read More

അടുക്കളയിൽ മുതലയുടെ അഴിഞ്ഞാട്ടം; ഞെട്ടിവിറച്ച് വീട്ടുകാർ, ഒടുവിൽ…

ജ​നാ​ല വ​ഴി വീ​ടി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച മു​ത​ല വ​ലി​യ നാ​ശ​ന​ഷ്ടം വ​രു​ത്തി. ഫ്ളോ​റി​ഡ​യി​ലാ​ണ് സം​ഭ​വം. അ​ടു​ക്ക​ള​യി​ലെ താ​ഴ്ന്ന് കി​ട​ന്ന ജ​നാ​ല വ​ഴി​യാ​ണ് 11 അ​ടി നീ​ള​മു​ള്ള ഭീ​മ​ൻ മു​ത​ല വീ​ടി​നു​ള്ളി​ൽ ക​ട​ന്ന​ത്. ഭ​യ​ന്നു പോ​യ വീ​ട്ടു​ട​മ​സ്ഥ ഉ​ട​ൻ ത​ന്നെ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. എ​ന്നാ​ൽ ഇ​വ​ർ എ​ത്തി​യ​പ്പോ​ഴേ​ക്കും മു​ത​ല വീ​ട്ടി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള നാ​ശ​ന​ഷ്ടം ഉ​ണ്ടാ​ക്കി​യി​രു​ന്നു. An unwanted overnight visitor was removed from a home on Eagles Landing in #Clearwater. The 11-foot-long gator broke into the home through some low windows in the kitchen. @myclearwaterPD and a trapper responded to the scene. The gator was captured and there were no injuries. pic.twitter.com/MKNH0UPQXp — City of Clearwater, FL…

Read More

കണ്ടുപഠിക്കൂ ഈ ജനപ്രതിനിധിയെ..! വ​ഴി​യി​ൽ കി​ട​ന്ന മ​രം വെ​ട്ടി​മാ​റ്റി മി​സോ​റാം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ

അ​ധി​കാ​ര​ത്തി​ന്‍റെ ക​സേ​ര കൈ​യാ​ളി​ക്ക​ളി​ഞ്ഞാ​ൽ ആ​ജ്ഞാ​പ​ന​ത്തി​ന്‍റെ രു​ചി മാ​ത്രം അ​റി​യാ​വു​ന്ന​വ​രാ​ണ് ഭൂ​രി​ഭാ​ഗം നേ​താ​ക്ക​ളും. എ​ന്നാ​ൽ അ​ത്ത​ര​ക്കാ​രി​ൽ നി​ന്നും പൂ​ർ​ണ​മാ​യും വ്യ​ത്യ​സ്ത​നാ​കു​ക​യാ​ണ് മി​സോ​റാ​മി​ലെ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ പു ​ലാ​ൽ​റി​നാ​വ്മ. ത​ന്‍റെ നി​യ​മ​സ​ഭാ മ​ണ്ഡ​ല​മാ​യ തു​യി​ഖാ​മി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ യാ​ത്ര​യ്ക്കു ത​ട​സ​മാ​യി വ​ഴി​ക്കു കു​റു​കെ കി​ട​ന്ന മ​രം അ​ദ്ദേ​ഹം കോ​ടാ​ലി ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​മു​റി​ച്ചു മാ​റ്റു​ക​യാ​യി​രു​ന്നു. തു​യി​ഖാ​മി​ൽ നി​ന്നും ര​ണ്ട് പ്രാ​വ​ശ്യം എം​ൽ​എ ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള പു ​ലാ​ൽ​റി​നാ​വ്മ എ​ഞ്ചി​നീ​യ​റിം​ഗ് ബി​രു​ദ​ധാ​രി​യാ​ണ്. അ​ധി​കാ​ര​ത്തി​ന്‍റെ ഉ​ന്ന​തി​യി​ൽ എ​ത്തി​യി​ട്ടും സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി ജീ​വി​ക്കു​ന്ന പു ​ലാ​ൽ​റി​നാ​വ്മ​യു​ടെ പ്ര​വൃ​ത്തി​യെ ഇ​രു​കൈ​യും നീ​ട്ടി​യാ​ണ് മി​സോ​റാ​മി​ലെ ജ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. വ​ഴി​യി​ലെ മ​രം അ​ദ്ദേ​ഹം വെ​ട്ടി മാ​റ്റു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വൃ​ത്തി​യെ പ്ര​ശം​സി​ച്ച് നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Read More

ഭീ​മ​ൻ പാ​ലം ഒ​റ്റ രാ​ത്രി​കൊ​ണ്ട് അ​പ്ര​ത്യ​ക്ഷ​മാ​യി; അ​മ്പ​ര​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ

ന​ദി​ക്കു കു​റു​കെ പ​ണി​തു​യ​ർ​ത്തി​യ പ​ടു​കൂ​റ്റ​ൻ പാ​ലം ഒ​റ്റ രാ​ത്രി​കൊ​ണ്ട് അ​പ്ര​ത്യ​ക്ഷ​മാ​കു​ക. കേ​ൾ​ക്കു​മ്പോ​ൾ അ​ൽ​പ്പം അ​മ്പ​ര​പ്പ് തോ​ന്നാ​മെ​ങ്കി​ലും സം​ഭ​വം സ​ത്യ​മാ​ണ്. റ​ഷ്യ​യി​ലെ മ​ർ​മ​ൻ​സ്ക് പ്ര​വ​ശ്യ​യി​ലെ ഉ​മ്പ ന​ദി​ക്കു കു​റു​കെ പ​ണി​ത 56 ട​ണ്‍ ഭാ​ര​മു​ള്ള ഭീ​മ​ൻ പാ​ല​മാ​ണ് ഒ​റ്റ രാ​ത്രി​കൊ​ണ്ട് അ​പ്ര​ത്യ​ക്ഷ​മാ​യ​ത്. ഏ​ക​ദേ​ശം 75 അ​ടി നീ​ള​മു​ള്ള പാ​ല​മാ​ണി​ത്. ഇ​ത് ചെ​യ്ത​ത് ആ​രാ​ണെ​ന്ന​ത് അ​ധി​കൃ​ത​ർ​ക്ക് പോ​ലും വ്യ​ക്ത​മ​ല്ലെ​ന്നു​ള്ള​താ​ണ് ഏ​റെ ആ​ശ്ച​ര്യ​മാ​കു​ന്ന​ത്. എ​ന്നാ​ൽ പാ​ല​ത്തി​ന്‍റെ കു​റ​ച്ചു ഭാ​ഗ​ങ്ങ​ൾ ന​ദി​യി​ൽ കി​ട​ക്കു​ന്ന​തി​നാ​ൽ പാ​ലം ത​ക​ർ​ന്ന് വീ​ണ​താ​യി​രി​ക്കാ​മെ​ന്ന ച​ർ​ച്ച​ക​ളും ന​ട​ക്കു​ന്നു​ണ്ട്. പ​ക്ഷെ അ​ത്ത​ര​മൊ​രു സാ​ധ്യ​ത ഇ​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. മോ​ഷ്ടാ​ക്ക​ൾ പാ​ലം മു​റി​ച്ച് കൊ​ണ്ടു​പോ​യ​താ​കാ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വാ​ദം. സം​ഭ​വ​ത്തി​ന്‍റെ നി​ജ​സ്ഥി​തി ക​ണ്ടെ​ത്താ​ൻ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Read More

ഗാ​സി​പൂരി​ലെ “മാ​ലി​ന്യ മ​ല’ താ​ജ്മ​ഹ​ലി​നെ​ക്കാ​ൾ ഉ​യ​ര​ത്തി​ലേ​ക്ക്

ഗാ​സി​പൂരി​ല്‍ ഭീ​മ​ൻ മാ​ലി​ന്യ​കൂ​മ്പാ​രം അ​ടു​ത്ത​വ​ർ​ഷം താ​ജ്മ​ഹ​ലി​നെ​ക്കാ​ൾ ഉ​യ​ര​ത്തി​ലെ​ത്തും. പ്ര​തി​ദി​നം ര​ണ്ടാ​യി​രം ട​ൺ മാ​ലി​ന്യ​മെ​ത്തു​ന്ന ഈ ​മാ​ലി​ന്യ​ക്കു​ന്നി​ന് നി​ല​വി​ൽ 65 മീ​റ്റ​റാ​ണ് ഉ​യ​രം. ഈ ​നി​ല​യി​ൽ മു​ന്നോ​ട്ടു​പോ​യാ​ൽ 2020ൽ ​ഉ​യ​രം 73 മീ​റ്റ​റി​ൽ എ​ത്തു​മെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ മു​ന്ന​റി​യി​പ്പ് ത​രു​ന്ന​ത്. മു​പ്പ​ത് വ​ര്‍​ഷ​ത്തി​ലേ​റേ​യാ​യി ഡ​ല്‍​ഹി ന​ഗ​ര​ത്തി​ല്‍ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ നി​ക്ഷേ​പി​ക്കു​ന്ന ഇ​വി​ടെ നി​ക്ഷേ​പി​ച്ച മാ​ലി​ന്യ​ങ്ങ​ള്‍​ക്ക് മേ​ലെ പി​ന്നെ​യും മാ​ലി​ന്യ​ങ്ങ​ള്‍ നി​ക്ഷേ​പി​ച്ച് ഒ​രു മ​ല​യാ​യി മാ​റു​ക​യാ​യി​രു​ന്നു. 40 ഫു​ട്‌​ബോ​ള്‍ പി​ച്ചു​ക​ളു​ടെ​യ​ത്ര വി​സ്താ​ര​മു​ണ്ട് ഈ ​മാ​ലി​ന്യ​ക്കു​ന്നി​ന്. ഓ​രോ​വ​ര്‍​ഷ​വും പ​ത്ത് മീ​റ്റ​റെ​ന്ന ക​ണ​ക്കി​നാ​ണ് ഈ ​മാ​ലി​ന്യ​മ​ല​യു​ടെ വി​സ്താ​രം വ​ർ​ധി​ക്കു​ന്ന​ത്. 2013 മു​ത​ല്‍ 2017 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ല്‍ 981 പേ​രാ​ണ് ഇ​വി​ടെ ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യെ തു​ട​ര്‍​ന്ന് മ​രി​ച്ച​ത്. മാ​ലി​ന്യ​കൂ​മ്പാ​രം റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ മേ​ല്‍ ഇ​ടി​ഞ്ഞു​വീ​ണ്‌ പ​ല​ത​വ​ണ അ​പ​ക​ട​മു​ണ്ടാ​യി​ട്ടു​ണ്ട്. വി​മാ​ന​ങ്ങ​ള്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കാ​നാ​യി ഇ​വി​ടെ ചു​വ​പ്പ് സി​ഗ്ന​ല്‍ ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി നേ​ര​ത്തേ മു​ന്ന​റി​യി​പ്പ്…

Read More

ദു​ബാ​യി​ൽ ബ​സ് അ​പ​ക​ടം; ആ​റ് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 17 പേ​ർ മ​രി​ച്ചു

​ദുബാ​യ്: ദു​ബാ​യി​ൽ ബ​സ് അ​പ​ക​ട​ത്തി​ൽ ആ​റ് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 17 പേ​ർ മ​രി​ച്ചു. മ​രി​ച്ച​വ​രി​ൽ 10 പേ​ർ ഇ​ന്ത്യ​ക്കാ​രാ​ണ്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ അ​ഞ്ച് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 5.40 ന് ​ഷെ​യ്ക്ക് മു​ഹ​മ്മ​ദ് ബി​ൻ സെ​യ്ദ് റോ​ഡി​ൽ റ​ഷീ​ദി​യ എ​ക്സി​റ്റി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള ട്രാ​ഫി​ക് സി​ഗ്ന​ലി​ലേ​ക്ക് ബ​സ് ഇ​ടി​ച്ചു​ക​യ​റി​യാ​ണ് അ​പ​ക​ടം. ബ​സി​ൽ 31 യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പെ​രു​ന്നാ​ൾ അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ ഒ​മാ​നി​ലെ മ​സ്ക്ക​റ്റി​ൽ​പോ​യി മ​ട​ങ്ങി​വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ റാ​ഷി​ദ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​രി​ച്ച നാ​ല് മ​ല​യാ​ളി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ദീ​പ​ക് കു​മാ​ർ, തൃ​ശൂ​ർ ത​ളി​ക്കു​ളം സ്വ​ദേ​ശി ജ​മാ​ലു​ദ്ദീ​ൻ, വാ​സു​ദേ​വ​ൻ, തി​ല​ക​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച മ​ല​യാ​ളി​ക​ൾ. ഇ​ന്ത്യ​ക്കാ​ർ​ക്ക് പു​റ​മെ ഒ​മാ​ൻ, അ​യ​ർ​ല​ൻ​ഡ്, പാ​ക്കി​സ്ഥാ​ൻ സ്വ​ദേ​ശി​ക​ളും മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ​ല്ലാം യു​എ​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രും ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളു​മാ​യി​രു​ന്നു.

Read More