ക​രി​മ്പി​ൻ മാ​ലി​ന്യം ക​ത്തി​ച്ചു; അ​ഞ്ച് പു​ലി​ക്കുഞ്ഞു​ങ്ങ​ൾ വെ​ന്തുമ​രി​ച്ചു

ക​ർ​ഷ​ക​ർ മാ​ലി​ന്യം ക​ത്തി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ഞ്ച് പു​ലി​കു​ഞ്ഞു​ങ്ങ​ൾ വെ​ന്തു​മ​രി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​ന​യി​ലെ അ​വ​സാ​രി ഗ്രാ​മ​ത്തി​ൽ ക​ർ​ഷ​ക​ർ ക​രി​മ്പി​ന്‍റെ അ​വ​ശി​ഷ്ടം ക​ത്തി​ച്ച​പ്പോ​ഴാ​ണ് അ​ബ​ദ്ധ​ത്തി​ൽ പു​ലി​കു​ഞ്ഞു​ങ്ങ​ൾ അകപ്പെട്ടത്. ഉ​ണ​ങ്ങി​യ ക​രി​മ്പി​ൻമാ​ലി​ന്യ​ത്തി​നു​ള്ളി​ൽ പു​ലി​ക്കു​ഞ്ഞു​ങ്ങ​ൾ ഉ​ണ്ടെ​ന്ന​റി​യാ​തെ അ​ബ​ദ്ധ​ത്തി​ലാ​ണ് ക​ർ​ഷ​ക​ർ മാ​ലി​ന്യം ക​ത്തി​ച്ച​ത്. മാ​ലി​ന്യ​ത്തി​ന​ക​ത്ത് പാ​മ്പി​നെ ക​ണ്ട​തു​കൊ​ണ്ടാ​ണ് തീ​യി​ട്ട​തെ​ന്ന് ഒ​രു ക​ർ​ഷ​ക​ൻ പ​റ​ഞ്ഞ​താ​യി വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മൂ​ന്ന് ആ​ഴ്ചക​ൾ മാ​ത്രം പ്രാ​യ​മു​ള്ള പു​ലി​ക്കുഞ്ഞു​ങ്ങ​ളാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ വ​നം​വ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More

തടി കു​റ​യ്ക്കാ​ൻ മൂ​ന്ന് ആ​ഴ്ച ജ്യൂ​സും വെ​ള്ള​വും മാ​ത്രം ക​ഴി​ച്ചു; 40 വ​യ​സു​കാ​രിക്ക് സംഭവിച്ചത്…

ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കു​വാ​ൻ മൂ​ന്ന് ആ​ഴ്ച തു​ട​ർ​ച്ച​യാ​യി ജ്യൂ​സും വെ​ള്ള​വും മാ​ത്രം ക​ഴി​ച്ച സ്ത്രീ​യെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​സ്ര​യേ​ൽ സ്വ​ദേ​ശി​യാ​യ നാല്പതുകാരിയാണ് മുറിവൈദ്യന്‍റെ വാക്കുകേട്ട് ഭാരം കുറയ്ക്കാൻ കടുംകൈ ചെയ്തത്. ശരീരഭാരം നാല്പതു കിലോയിൽ താഴെയായെങ്കിലും ഇവരുടെ ആരോഗ്യവും ആകാരവും നഷ്ടമാകുകയാണുണ്ടായത്. ടെ​ൽ അ​വീവി​ലു​ള്ള ഷേബാ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ ഇ​വ​രെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. എന്നാൽ ര​ക്ത​ത്തി​ലെ സോ​ഡി​യ​ത്തി​ന്‍റെ അ​ള​വ് കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നുണ്ടാകുന്ന ഹൈപ്പോനേട്രീമിയ എന്ന രോഗാവസ്ഥയിലാണ് ഇവർ. സോഡിയത്തിന്‍റെ അളവ് വല്ലാതെ കുറയുമ്പോൾ തലച്ചോറിന്‍റെ കോശങ്ങളിലേക്ക് ജലം എത്തുകയും അവ വീർക്കുകയും ചെയ്യും. തലച്ചോറിലെ കോശങ്ങളുടെ തകരാറ് സ്ഥിരമായി ഉണ്ടാകാനുള്ള ആശങ്കയും ഡോക്ടർമാർ പങ്കുവയ്ക്കുന്നു.

Read More

ക​ട​ലു​ക​ൾ ക​ട​ന്ന് അ​വ​രെ​ത്തി; പി​താ​വി​ന്‍റെ ജന്മനാ​ട് കാ​ണാ​ൻ

ക​ട​ൽ ക​ട​ന്ന്, മ​ല​നി​ര​ക​ൾ താ​ണ്ടി അ​വ​രെ​ത്തി പീ​രു​മേ​ട്ടി​ൽ; പി​താ​വി​ന്‍റെ ജ​ൻ​മ​സ്ഥ​ലം തേ​ടി. ദേ​ശ​ങ്ങ​ൾ താ​ണ്ടി​യു​ള്ള യാ​ത്ര​ക​ൾ​ക്കൊ​ടു​വി​ൽ പി​താ​വി​ന്‍റെ ജ​ന​ന​രേ​ഖ​ക​ളും ജ​നി​ച്ചു​വ​ള​ർ​ന്ന നാ​ടും ക​ണ്ടെ​ത്തി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് ല​ണ്ട​നി​ൽ​നി​ന്നു​മെ​ത്തി​യ റോ​സി നി​ക്കോ​ളി​നും ഭ​ർ​ത്താ​വ് സാ​മും. ല​ണ്ട​നി​ൽ​നി​ന്നും കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ട​യി​ലാ​ണ് പി​താ​വി​ന്‍റെ ജ​ൻ​മ​നാ​ടും അ​ര​നൂ​റ്റാ​ണ്ടി​നു മു​ൻ​പ​ത്തെ ജ​ന​ന​രേ​ഖ​ക​ൾ ക​ണ്ടെ​ത്തി​യ​തും. 1959 -60 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് റോ​സി​യു​ടെ പി​താ​വും പി​തൃ​സ​ഹോ​ദ​രി​മാ​രും പാ​ന്പ​നാ​ർ കൊ​ടു​വാ​ക്ക​ര​ണ​ത്തെ എ​സ്റ്റേ​റ്റി​ൽ ജ​നി​ച്ച​ത്. ക്രൈ​സ്ത​വ ആ​ചാ​ര​പ്ര​കാ​രം പ​ള്ളി​ക്കു​ന്ന് സെ​ന്‍റ് ജോ​ർ​ജ് സി​എ​സ്ഐ ദേ​വാ​ല​യ​ത്തി​ലാ​യി​രു​ന്നു ഇ​വ​ർ​ക്ക് മാ​മോ​ദി​സ ന​ൽ​കി​യ​ത്. ബ്രി​ട്ടീ​ഷു​കാ​ർ തേ​യി​ല​തോ​ട്ട വ്യ​വ​സാ​യ​ത്തി​ൽ​നി​ന്നും പി​ന്തി​രി​ഞ്ഞു സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങി​യ​വ​രോ​ടൊ​പ്പം റോ​സി​യു​ടെ പി​താ​വും ഇ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും ല​ണ്ട​നി​ലേ​ക്കു പോ​യി. ഈ ​ക​ഥ​ക​ളും അ​റി​വു​ക​ളും കേ​ട്ടു​വ​ള​ർ​ന്ന റോ​സി​യും ഭ​ർ​ത്താ​വും കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ട​യി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ഏ​ല​പ്പാ​റ പ​ള്ളി​ക്കു​ന്നി​ലെ ദേ​വാ​ല​യ​ത്തി​ലെ​ത്തു​ക​യും പി​താ​വി​ന്‍റെ ജ​ന​ന​രേ​ഖ​ക​ൾ ക​ണ്ടെ​ത്താ​ൻ ഇ​ട​വ​ക വി​കാ​രി റ​വ. ജെ​യ്സിം​ഗ് റോ​ബ​ർ​ട്ടി​ന് അ​പേ​ക്ഷ ന​ൽ​കി​യ​തും. വി​കാ​രി​യോ​ടൊ​പ്പം റോ​സി​യും സാ​മും ചേ​ർ​ന്ന്…

Read More

സി​നി​മ ടി​ക്ക​റ്റ് ഓ​ണ്‍​ലൈ​നി​ൽ കാൻ​സ​ൽ ചെ​യ്തു; യു​വ​തി​ക്ക് ന​ഷ്ട​മാ​യ​ത് 40,000 രൂ​പ

ഓ​ണ്‍​ലൈ​നാ​യി സി​നി​മ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത യു​വ​തി, ടി​ക്ക​റ്റ് കാ​ൻ​സ​ൽ ചെ​യ്ത​പ്പോ​ൾ അ​ക്കൗ​ണ്ടി​ൽ നി​ന്നും 40,000 ന​ഷ്ട​മാ​യി. ല​ക്നൗ​വി​ലെ ജാ​ൻ​കി​പു​ര​ത്താ​ണ് സം​ഭ​വം. ഒ​രു ആ​പ്ലി​ക്കേ​ഷ​നിലൂടെ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത ഇ​വ​ർ ചെ​ല​വാ​യ പ​ണം തി​രി​കെ ല​ഭി​ക്കു​വാ​നാ​യി ആ​പ്ലി​ക്കേ​ഷ​നി​ൽ ന​ൽ​കി​യ ഫോ​ണ്‍ ന​മ്പ​രി​ലേ​ക്ക് വി​ളി​ച്ചി​രു​ന്നു. ഇ​വ​ർ പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് യു​വ​തി അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ കൈ​മ​റി. പി​ന്നീ​ടാ​ണ് അ​ക്കൗ​ണ്ടി​ൽ നി​ന്നും പ​ണം ന​ഷ്ട​മാ​യ​ത് ഇ​വ​ർ​ക്ക് മ​ന​സി​ലാ​യ​ത്. ഇ​വ​ർ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More

അമ്മയറിയാതെ അവനെത്തി..! മ​സ്തി​ഷ്കമ​ര​ണം സം​ഭ​വി​ച്ച യുവതി കു​ഞ്ഞി​നു ജന്മം ​ന​ല്കി

പോ​ർ​ച്ചു​ഗ​ലി​ൽ മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച യുവതി കു​ഞ്ഞി​നു ജന്മം ന​ല്കി. മു​ൻ അ​ന്താ​രാ​ഷ്ട്ര തോ​ണി​തു​ഴ​ച്ചി​ൽ താ​രം കാ​ത​റീ​നാ സെ​ക്വീ​റ​നാ​ണ് ആ​ണ്‍​കു​ഞ്ഞി​നു ജന്മം ​ന​ല്കി​യ​ത്. പോ​ർ​ട്ടോ​യി​ൽ സെ​ന്‍റ് ജോ​ർ​ജ് ആ​ശു​പ​ത്രി​യി​ലാ​ണു സം​ഭ​വം. വെ​ന്‍റി​ലേ​റ്റ​റു​ടെ സ​ഹാ​യ​ത്തോ​ടെ കു​ഞ്ഞി​ന്‍റെ പൂ​ർ​ണ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കി​യ​തി​നു​ശേ​ഷ​മാ​യി​രു​ന്നു കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ത്ത​ത്. ക​ടു​ത്ത ആ​സ്ത്‌മ രോ​ഗ​ത്തെ​ത്തു​ട​ർ​ന്ന് വ​ള​രെ നേ​ര​ത്തെ ത​ന്നെ സ്പോ​ർ​ട്സി​ൽ നി​ന്നു വി​ര​മി​ക്കേ​ണ്ടി വ​ന്ന കാ​ത​റീ​ന​യ്ക്ക് ഇ​രു​പ​ത്തി​യാ​റാം വ​യ​സി​ൽ, കു​ഞ്ഞി​ന് അ​ഞ്ചു​മാ​സം വ​ള​ർ​ച്ച​യു​ള്ള​പ്പോ​ൾ ആ​സ്ത്‌മ അ​റ്റാ​ക്കു​ണ്ടാ​യി. ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​പ്ര​വാ​ഹം ഏ​റെ നേ​രം ത​ട​സ​പ്പെ​ട്ട​തി​നാ​ൽ ശ​രീ​ര​ത്തി​നു ത​ള​ർ​ച്ച​ ബാ​ധി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം ഡി​സം​ബ​ർ 26 നു ​കാ​ത​റീ​ന​യു​ടെ മ​സ്തി​ഷ്ക​മ​ര​ണം ഡോ​ക്ട​ർ​മാ​ർ സ്ഥി​രീക​രി​ച്ചു. പി​ന്നീ​ട് വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണു ജീ​വ​ൻ നി​ല​നി​ർ​ത്തി​പ്പോ​ന്നത്. സാ​ൽ​വ​ദോ​ർ എ​ന്ന് കുട്ടിക്കു പേ​രു ന​ല്കി.എൻഐ​സി​യു​വി​ൽ സാ​ൽ​വ​ദോ​ർ സു​ഖ​മാ​യി​രി​ക്കു​ന്നു. ‌

Read More

അ​തി​ശ​ക്തി​യാ​യി വീ​ശി​യ കാ​റ്റി​ൽ ഭീ​മ​ൻ കു​ട പ​റ​ന്നു​യ​ർ​ന്നു; കൂ​ടെ ഒ​രാ​ളും

ആ​ഞ്ഞ​ടി​ച്ച കാ​റ്റി​ന്‍റെ ശ​ക്തി​യി​ൽ ഭീ​മ​ൻ കു​ട പ​റ​ന്നു​യ​ർ​ന്ന​പ്പോ​ൾ അ​തി​ന്‍റെ അ​ടി​ത്ത​റ​യി​ൽ ച​വി​ട്ടി നി​ന്ന​യാ​ളും കു​ട​യ്ക്കൊ​പ്പം അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് ഉ​യ​ർ​ന്നു പോ​കു​ന്ന​തി​ന്‍റെ അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. തു​ർ​ക്കി​യി​ലെ ഒ​സ്മാ​നി​യ പ്ര​വ​ശ്യ​യി​ലാ​ണ് സം​ഭ​വം. സാ​ദി​ക്ക് എ​ന്നാ​ണ് ഈ ​വ്യ​ക്തി​യു​ടെ പേ​ര്. വ​ഴി​യ​രി​കി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം സാ​ദി​ക്ക് ഇ​രി​ക്കു​മ്പോ​ഴാ​ണ് അ​തി ശ​ക്തി​യാ​യി കാ​റ്റ് വീ​ശി​യ​ത്. കാ​റ്റി​ന്‍റെ ശ​ക്തി​യെ തു​ട​ർ​ന്ന് സ​മീ​പ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന വ​ലി​യൊ​രു കു​ട മ​റി​ഞ്ഞു വീ​ഴു​വാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ സാ​ദി​ക്കും സു​ഹൃ​ത്തു​ക്ക​ളും അ​ത് പി​ടി​ച്ചു നി​ർ​ത്തു​വാ​ൻ ശ്ര​മി​ച്ചു. കു​ട സ്ഥാ​പി​ച്ചി​രു​ന്ന അ​ടി​ത്ത​റ​യി​ൽ ച​വി​ട്ടി​യാ​ണ് സാ​ദി​ക്ക് നി​ന്ന​ത്. കാ​റ്റി​ന്‍റെ ശ​ക്തി വീ​ണ്ടും കൂ​ടി​യ​പ്പോ​ൾ കു​ട അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് ഉ​യ​ർ​ന്നു പൊ​ങ്ങി. ഒ​പ്പം സാ​ദി​ക്കും. നാ​ല് മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ പ​റ​ന്ന കു​ട​യി​ൽ നി​ന്നും സാ​ദി​ക്ക് ചാ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന് പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല. പ​ക്ഷെ ഈ ​കു​ട പ​റ​ന്നു ചെ​ന്ന് വീ​ണ​ത് മ​റ്റൊ​രാ​ളു​ടെ മു​ക​ളി​ലേ​ക്കാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന് ചെ​റി​യ പ​രി​ക്കു​ക​ൾ…

Read More

പെരുമ്പാമ്പിൻകു​ഞ്ഞി​നെ അടിച്ചുമാറ്റി പോക്കറ്റിലിട്ടുകൊണ്ടുപോയി; അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ

പെ​രു​മ്പാ​മ്പി​ൻകു​ഞ്ഞി​നെ പോക്കറ്റിലി​ട്ട് മോ​ഷ്ടി​ച്ചു​കൊ​ണ്ട് പോ​യ​യാ​ളെ തേ​ടി പോ​ലീ​സ്. അ​മേ​രി​ക്ക​യി​ലെ റോ​ക്‌വു​ഡി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ ​ല​വ് മൈ ​പെ​റ്റ്സ് എ​ന്ന ക​ട​യി​ൽ നി​ന്നാ​ണ് പെ​രു​മ്പാ​മ്പി​ൻകു​ഞ്ഞ് മോ​ഷ​ണം പോ​യ​ത്. വ​ള​ർ​ത്ത് മൃ​ഗ​ങ്ങ​ളെ വാ​ങ്ങു​വാ​നെ​ന്ന വ്യാ​ജേ​ന ഇ​വി​ടെ എ​ത്തി​യ ഇ​യാ​ൾ കൂ​ടി​നു​ള്ളി​ൽ കി​ട​ന്ന നാ​ല് അ​ടി നീ​ള​മു​ള്ള പാ​മ്പി​നെ കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു. മാ​ത്ര​മ​ല്ല പാ​മ്പി​നെ പാ​ന്‍റ്സിന്‍റെ പോക്കറ്റി​ൽ ഇ​ട്ട് കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു. പാ​മ്പി​നെ കാ​ണാ​നി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ ജീ​വ​ന​ക്കാ​ർ സി​സി​ടി​വി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി മ​ന​സി​ലാ​യ​ത്. ഇ​വ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്. ഇ​യാ​ൾ പാ​മ്പി​നെ മോ​ഷ്ടി​ച്ചു​കൊ​ണ്ടു പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Read More

ഹോട്ടലുകാരെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം വാങ്ങാൻ ഭ​ക്ഷ​ണ​ത്തി​ൽ എ​ലി​യെ ഇ​ട്ട് യുവാവ്; പിന്നെ സംഭവിച്ചത്..

റ​സ്റ്റ​റ​ന്‍റ് അ​ധി​കൃ​ത​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം സ്വ​ന്ത​മാ​ക്കു​വാ​ൻ ച​ത്ത എ​ലി​യെ ഭ​ക്ഷ​ണ​ത്തി​നു​ള്ളി​ൽ ഇ​ട്ട​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചൈ​ന​യി​ലാ​ണ് സം​ഭ​വം. ബെ​യ്ജിം​ഗി​ലെ പ്ര​സി​ദ്ധ റ​സ്റ്റ​റ​ന്‍റാ​യ ഹാ​യ്ഡി​ലാ​വോ​യി​ലാ​ണ് ഇ​യാ​ൾ ഭാ​ര്യ​യ്ക്കൊ​പ്പ​മെ​ത്തി​യ​ത്. ഓ​ർ​ഡ​ർ ചെ​യ്ത് ഇ​വ​ർ​ക്ക് 20 മി​നിറ്റിനു​ള്ളി​ൽ ഭ​ക്ഷ​ണം ല​ഭി​ച്ചു. തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ ഭ​ക്ഷ​ണ​ത്തി​നു​ള്ളി​ൽ നി​ന്നും എ​ലി​യെ ല​ഭി​ച്ചു​വെ​ന്ന് പ​റ​ഞ്ഞ് ബ​ഹ​ളം വ​ച്ച​ത്. സം​ഭ​വ​ത്തി​ൽ മാ​പ്പ് പ​റ​ഞ്ഞ റ​സ്റ്റ​റ​ന്‍റ് അ​ധി​കൃ​ത​ർ വേ​റെ ഭ​ക്ഷ​ണം ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞെ​ങ്കി​ലും ഇ​യാ​ൾ വ​ഴ​ങ്ങി​യി​ല്ല. എ​ങ്ങ​നെ​യെ​ങ്കി​ലും പ്ര​ശ്നം പ​രി​ഹ​രി​ക്കു​വാ​നാ​യി റ​സ്റ്റ​റ​ന്‍റ് അ​ധി​കൃ​ത​ർ ര​ണ്ട് ല​ക്ഷം രൂ​പ വ​രെ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞു. എ​ന്നാ​ൽ നിയമനടപടി ഒഴിവാക്കണമെങ്കിൽ ത​നി​ക്ക് അ​ഞ്ച് കോ​ടി രൂ​പ തരണമെന്ന് ഇയാൾ വാശിപിടിച്ചു. ഇതോടെ റ​സ്റ്റ​റ​ന്‍റ് അ​ധി​കൃ​ത​ർ ത​ന്നെ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ താ​ൻ ത​ന്നെ​യാ​ണ് ഭ​ക്ഷ​ണ​ത്തി​ൽ എ​ലി​യെ ഇ​ട്ട​തെ​ന്ന് ഇ​യാ​ൾ സ​മ്മ​തി​ക്കു​ക​യും ചെ​യ്തു. റ​സ്റ്ററ​ന്‍റ് അ​ധി​കൃ​ത​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​നാ​ണ്…

Read More

പ്ലാ​സ്റ്റി​ക് കു​പ്പി​യും കാ​പ്പിക്കു​രുവി​ന്‍റെ തൊ​ണ്ടും ഉ​പ​യോ​ഗി​ച്ച് ജാ​ക്ക​റ്റ്

കൂ​ണി​ൽ​നി​ന്നും കൈ​ത​യു​ടെ ഇ​ല​യി​ൽ​നി​ന്നും ഏ​ത്ത​പ്പ​ഴ​ത്തി​ന്‍റെ തൊ​ലി​യി​ൽ​നി​ന്നു​മൊ​ക്കെ വ​സ്ത്ര​നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ​രി​ശ്ര​മ​ങ്ങ​ൾ വി​ജ​യി​ച്ചു ക​ഴി​ഞ്ഞു. ഇ​പ്പോ​ഴി​താ ഉ​പ​യോ​ഗി​ച്ച് വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും ഒ​രു ഉ​പ​യോ​ഗ​വു​മി​ല്ലെ​ന്ന് ന​മ്മ​ൾ ക​രു​തു​ന്ന കാ​പ്പി​കു​രു​വി​ന്‍റെ തൊ​ണ്ടും ഉ​പ​യോ​ഗി​ച്ച് വ​സ്ത്ര​ങ്ങ​ൾ നി​ർ​മി​ക്കാ​നു​ള്ള സാ​ങ്കേ​തി​ക വി​ദ്യ വി​ക​സി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ഒ​രു അ​മേ​രി​ക്ക​ൻ ക​ന്പ​നി. അ​മേ​രി​ക്ക​യി​ലെ സോ​ൾ​ട്ട് ലേ​ക്ക് സി​റ്റി​യി​ലു​ള്ള കോ​ളാ​ട്രീ എ​ന്ന ക​ന്പ​നി​യാ​ണ് പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും കാ​പ്പി​ക്കു​രു തൊ​ണ്ടും ഉ​പ​യോ​ഗി​ച്ച് ജാ​ക്ക​റ്റു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ ഉ​രു​ക്കി അ​വ​യി​ൽ കാ​പ്പി​ക്കു​രി​വി​ന്‍റെ തൊ​ണ്ട് പൊ​ടി​ച്ച് ചേ​ർ​ത്താ​ണ് ജാ​ക്ക​റ്റ് നി​ർ​മി​ക്കു​ന്ന​തി​നു​ള്ള നൂ​ല് ത​യാ​റാ​ക്കു​ന്ന​ത്. ഒ​രു ജാ​ക്ക​റ്റ് ഉ​ണ്ടാ​ക്ക​ണ​മെ​ങ്കി​ല് മൂ​ന്ന് ക​പ്പ് കാ​പ്പി​ക്കു​രു​വും പത്തു പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും വേ​ണം. ജാ​ക്ക​റ്റി​ന് കാ​പ്പി​യു​ടെ മ​ണ​മൊ​ന്നും ഉ​ണ്ടാ​വി​ല്ല. ലൈ​റ്റ്‌വെ​യ്റ്റാ​യ ഈ ​ജാ​ക്ക​റ്റു​ക​ൾ വേ​ഗ​ത്തി​ൽ ഉ​ണ​ങ്ങു​ന്ന​വ​യും അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യു​ന്ന​വ​യു​മാ​ണെ​ന്ന് ക​ന്പ​നി ഉ​റ​പ്പു​ന​ൽ​കു​ന്നു. പ​ച്ച,…

Read More

ഹാ​ഷി​മ! ആളുകളെ പേടിപ്പിക്കുന്ന ജപ്പാനിലെ പ്രേത ദ്വീപ്

പ്രേ​ത​ബാ​ധ​യു​ള്ള വീ​ടു​ക​ളെ​പ്പ​റ്റി​യും കെ​ട്ടി​ട​ങ്ങ​ളെ​പ്പ​റ്റി​യു​മൊ​ക്കെ കേ​ട്ടി​ട്ടു​ണ്ടാ​കും. എ​ന്നാ​ൽ ഒ​രു ദ്വീ​പു​മു​ഴു​വ​ൻ പ്രേ​ത​ബാ​ധ​യു​ള്ള​താ​യി കേ​ട്ടി​ട്ടു​ണ്ടോ. അ​ങ്ങ​നെ​യൊ​രു ദ്വീ​പു​ണ്ട്. അ​ങ്ങ് ജ​പ്പാ​നി​ൽ. ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത കെ​ട്ടി​ട​ങ്ങ​ൾ തി​ങ്ങി​നി​റ​ഞ്ഞ​താ​ണ് ഈ ​ദ്വീ​പ്. ഹാ​ഷി​മ എ​ന്നാ​ണ് ഈ ​ദ്വീ​പി​ന്‍റെ പേ​ര്. യു​ദ്ധ​ക്ക​പ്പ​ൽ ദ്വീ​പ് എ​ന്നാ​ണ് ഈ ​ജാ​പ്പ​നീ​സ് പേ​രി​ന്‍റെ അ​ർ​ഥം. ആ​കാ​ശ​ത്തു​നി​ന്ന് നോ​ക്കി​യാ​ൽ ഒ​രു യു​ദ്ധ​ക്ക​പ്പ​ലി​ന്‍റെ രൂ​പ​മാ​ണ് ഈ ​ദ്വീ​പി​നു​ള്ള​ത്. ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്ത് അ​മേ​രി​ക്ക അ​ണു​ബോം​ബി​ട്ട നാ​ഗാ​സാ​ക്കി​യി​ൽ​നി​ന്നു വെ​റും 15 കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യാ​യാ​ണ് ഈ ​ദ്വീ​പ് സ്ഥി​തി ചെ​യ്യു​ന്ന​ത്. നാ​ഗാ​സാ​ക്കി പ്രൊ​വി​ൻ​സി​ലെ 505 ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത ദ്വീ​പു​ക​ളി​ൽ ഒ​ന്നാ​ണി​ത്. 1887 മു​ത​ൽ 1974 വ​രെ ഇ​വി​ടെ ആ​ൾ​ത്താ​മ​സ​മു​ണ്ടാ​യി​രു​ന്നു. ക​ൽ​ക്ക​രി ഖ​ന​ന​മാ​യി​രു​ന്നു ഈ ​ദ്വീ​പുവാ​സി​ക​ളു​ടെ പ്ര​ധാ​ന തൊ​ഴി​ൽ. മി​സ്തു​ബി​ഷി എ​ന്ന ജ​പ്പാ​നീ​സ് ക​ന്പ​നി ഈ ​ദ്വീ​പ് വാ​ങ്ങി ക​ട​ലി​ന​ടി​യി​ലു​ള്ള ഖ​നി​ക​ളി​ൽ​നി​ന്ന് ക​ൽ​ക്ക​രി ഖ​ന​നം ചെ​യ്തെ​ടു​ത്തി​രു​ന്നു. ഖ​നി​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് താ​മ​സി​ക്കാ​നാ​യി 1916ൽ ​പ​ണി​ത അ​പ്പാ​ർ​ട്ട​മെ​ന്‍റ് ബ്ലോ​ക്കാ​ണ് ഈ ​ദ്വീ​പി​ലെ…

Read More