ഷാം​പെ​യ്ൻ ഉ​പ​യോ​ഗി​ച്ച് മു​ടി ക​ഴു​ക​ണോ? മോ​സ്കോ​യി​ലേ​ക്ക് പോരേ..!

വി​ല കൂ​ടി​യ മ​ദ്യ​മാ​യ ഷാം​പെ​യ്ൻ ഉ​പ​യോ​ഗി​ച്ച് ത​ല​മു​ടി ക​ഴു​കു​ന്ന ബാ​ർ​ബ​റാ​ണ് വാ​ർ​ത്ത​ക​ളി​ൽ താ​ര​മാ​കു​ന്ന​ത്. മോ​സ്ക്കോ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു സ​ലൂ​ണി​ന്‍റെ ഉ​ട​മ​യാ​ണ് അ​ദ്ദേ​ഹം. സാ​ധാ​ര​ണ എ​ല്ലാ സ​ലൂ​ണു​ക​ളി​ലും ഷാം​പു ഉ​പ​യോ​ഗി​ച്ച് മു​ടി ക​ഴു​കു​മ്പോ​ൾ ഷാം​പെ​യ്നാ​ണ് ഇ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

അ​തി​നു​മു​ണ്ട് ഒ​രു കാ​ര​ണം. കു​റ​ച്ചു നാ​ളു​ക​ൾ​ക്കു മു​ൻ​പ് സ​ഹ​പ്ര​വ​ർ​ത്ത​ക​യാ​യ ഒ​രു സ്ത്രീ ​മ​റ്റൊ​രു സ്ഥ​ല​ത്ത് ജോ​ലി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് അ​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് പാ​ർ​ട്ടി ന​ൽ​കി​യി​രു​ന്നു. അ​ന്ന് എ​ല്ലാ​വ​രും ചേ​ർ​ന്ന് ഷാം​പെ​യ്ൻ ഇ​വ​രു​ടെ മു​ടി​യി​ൽ ഒ​ഴി​ച്ച് ക​ഴു​കി​യി​രു​ന്നു.

ഷാം​പെ​യ്ൻ ഉ​പ​യോ​ഗി​ച്ച് മു​ടി ക​ഴു​കി​യ​ത് ത​നി​ക്ക് വ​ള​രെ​യ​ധി​കം ഇ​ഷ്ട​പ്പെ​ട്ടു​വെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞ​താ​ണ് എ​ന്തു​കൊ​ണ്ട് ഇ​തൊ​രു ബി​സി​ന​സ് ആ​ക്കി​കൂ​ടാ​യെ​ന്ന് ഇ​ദ്ദേ​ഹ​ത്തെ​ക്കൊ​ണ്ട് ചി​ന്തി​പ്പി​ച്ച​ത്.

തു​ട​ർ​ന്ന് അ​ദ്ദേ​ഹം ഷാം​പെ​യ്ൻ വി​ദ്യ പ​രീ​ക്ഷി​ച്ച​പ്പോ​ൾ വ​ള​രെ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് എ​ല്ലാ​വ​രി​ൽ നി​ന്നും ല​ഭി​ച്ച​ത്. മോ​സ്ക്കോ​യി​ൽ വ​ള​രെ​യ​ധി​കം പ്ര​സി​ദ്ധി നേ​ടി​യി​രി​ക്കു​ക​യാ​ണ് ഈ ​സ​ലൂ​ണ്‍.

ആ​ദ്യം ചെ​റു ചൂ​ടു​വെ​ള്ളം മു​ടി​യി​ൽ ഒ​ഴി​ച്ച​തി​നു ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം ഷാം​പെ​യ്ൻ ഉ​പ​യോ​ഗി​ച്ച് മു​ടി ക​ഴു​കു​ക. ഷാം​പെ​യ്ൻ ഒ​ഴി​ക്കു​ന്ന​തി​നൊ​പ്പം ത​ന്നെ അ​വ​രു​ടെ ത​ല​യോ​ട്ടി​യി​ൽ മ​സാ​ജ് ചെ​യ്യും. ഇ​താ​ണ് ആ​ളു​ക​ൾ​ക്ക് അ​തി​മ​നോ​ഹ​ര​മാ​യ അ​നു​ഭ​വം ഈ ​സ​ലൂ​ണി​ൽ നി​ന്നും ല​ഭി​ക്കു​വാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്.

എ​ന്താ​യാ​ലും മോ​സ്ക്കോ​യി​ൽ വ​ള​രെ മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണ് ഈ ​സ​ലൂ​ണ്‍ നേ​ടു​ന്ന​ത്.

Related posts