മരിച്ചെന്നു കരുതി അടക്കിയ സ്ത്രീ പോലീസ് സ്റ്റേഷനിൽ ഹാജരായി. പഞ്ചാബിലെ പട്യാലയിലായിരുന്നു സംഭവം. പട്യാലയിലെ സൻഗൂർ ബൈപാസിന് സമീപം കഴിഞ്ഞ ദിവസമാണ് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പട്യാലയിലുള്ള ഒരു കുടുംബം ഇത് തങ്ങളുടെ മകളുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. സമീപവാസിയായ ഒരു യുവാവിനൊപ്പം തങ്ങളുടെ മകൾ ഒളിച്ചോടിയതായിരുന്നെന്നും അയാൾ മകളെ കൊലപ്പെടുത്തിയതാണെന്നും ആരോപിച്ച് ഇവർ പോലീസിൽ പരാതിയും നൽകി. മരിച്ച നിലയിൽ കണ്ടെത്തിയ യുവതി കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ട നിലയിലായിരുന്നു. കുടുംബം മൃതദേഹം തിരിച്ചറിഞ്ഞതോടെ പോസ്റ്റമോർട്ടം നടപടികൾക്ക് ശേഷം അന്ത്യകർമങ്ങൾക്കായി ശവശരീരം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ശരീരം ദഹിപ്പിച്ചതിന് പിന്നാലെ കൊല്ലപ്പെട്ടു എന്ന പറഞ്ഞ പെണ്‍കുട്ടി ഒരു യുവാവിനൊപ്പം പോലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. ബൈപാസിന് സമീപം കണ്ടെത്തിയ പെണ്‍കുട്ടിയുടെ മൃതദേഹത്തിന്റെ മുഖം വികൃതമാക്കിയതിനാൽ ആഭരണങ്ങൾ നോക്കിയാണ് അത് തങ്ങളുടെ മകളാണെന്ന് ഉറപ്പിച്ചത് എന്നാണ് മരിക്കാത്ത പെണ്‍കുട്ടിയുടെ വീട്ടുകാർ ഇപ്പോൾ…
Read MoreCategory: NRI
കടലിൽ 20 ദിവസം കുടുങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് പുനർജന്മം
രക്ഷപെടുവാൻ സാധിക്കാത്ത വിധം കടലിൽ കുടുങ്ങിയ മത്സ്യബന്ധന തൊഴിലാളികളെ 20 ദിവസങ്ങൾക്കു ശേഷം രക്ഷപെടുത്തി. കെയ്മാൻ ദ്വീപിലെ ഗ്രാൻഡ് കെയ്മനും ജമൈക്കയ്ക്കും ഇടയിലാണ് മത്സ്യബന്ധന തൊഴിലാളികളായ രണ്ടുപേർ കുടുങ്ങിയത്. ഇതുവഴി വന്ന റോയൽ കരീബിയൻ ക്രൂയിസ് കപ്പലിലാണ് ഇവരെ രക്ഷിച്ചത്. ഡിസംബർ ഒന്നിനാണ് ഇവർ കോസ്താ റിക്കയിലുള്ള പോർട്ടോ ലിമോണിലേക്ക് മത്സ്യബന്ധനത്തിനായി ഇവർ പുറപ്പെട്ടത്. എന്നാൽ ജോലി ചെയ്ത് ക്ഷീണിച്ച ഇവർ ഇരുവരും ഉറങ്ങിയപ്പോൾ ബോട്ട് ദിശ തെറ്റി ഒഴുകി പോകുകയായിരുന്നു. ഏഴു ദിവസത്തേക്കുള്ള ഭക്ഷണവം വെള്ളവും മാത്രമേ ഇവർ കരുതിയിരുന്നുള്ളു. പിന്നീട് 20 ദിവസങ്ങൾ കടലിൽ ചിലവഴിച്ച ഇവർ കരീബിയൻ ക്രൂയിസ് കപ്പലിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. മത്സ്യബന്ധന തൊഴിലാളികൾക്ക് കപ്പലിലെ ഉദ്യോഗസ്ഥർ ഭക്ഷണവും വെള്ളവും വസ്ത്രവും നൽകി. തുടർന്ന് ഇവരെ സുരക്ഷിത സ്ഥലങ്ങളിൽ എത്തിക്കുകയായിരുന്നു.
Read Moreജയിലിൽ നിന്നും രക്ഷപെട്ട തടവുകാരൻ ലിഫ്റ്റ് ചോദിച്ചത് പോലീസുദ്യോഗസ്ഥനോട്; പിന്നീട് നടന്നത്
ജയിൽ ചാടിയ തടവുപുള്ളി ലിഫ്റ്റ് ചോദിച്ചത് കാറിൽ വന്ന ജയിൽ ഉദ്യോഗസ്ഥനോട്. കെന്റക്കിയിലെ ഗ്രീൻഅപ്പ് കൗണ്ടി ഡിറ്റെൻഷൻ സെന്ററിൽ നിന്നുമാണ് 31 വയസുകാരനായ അലെൻ ലൂയിസ് രക്ഷപെട്ടത്. കയ്യിലെ വിലങ്ങുകൾ മുറുകിയിരിക്കുകയാണെന്ന് പറഞ്ഞാണ് ഇയാൾ ഉഗ്യോഗസ്ഥരെക്കൊണ്ട് കൈയിലെ ഒരു വിലങ്ങ് അഴിപ്പിച്ചത്. എന്നാൽ ഉടൻ തന്നെ ഇയാൾ ഇവിടെ നിന്നുമിറങ്ങി ഓടി രക്ഷപെടുകയായിരുന്നു. തുടർന്ന് അടുത്തുള്ള ഹൈവെയിലെത്തിയ ഇയാൾ ഇവിടെ നിന്നും കടക്കുന്നതിന് ഒരു കാറിന് കൈകാണിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹം കൈ കാണിച്ചതു കണ്ട് നിർത്തിയ ഒരു വാഹനം ഓടിച്ചത് ജയിലിലെ ഉദ്യോഗസ്ഥനായിരുന്നു. തടവുപുള്ളിയുടെ കൈയിലെ വിലങ്ങ് കണ്ട അദ്ദേഹത്തിന് കാര്യം മനസിലായി. തുടർന്ന് ഇയാളെയും കാറിൽ കയറ്റി അദ്ദേഹം ജയിലിലേക്കു പോകുകയും ചെയ്തു. നിലവിൽ ചുമത്തിയിരിക്കുന്ന ശിക്ഷയ്ക്കു പുറമെ ജയിൽ ചാടിയതിനുള്ള ശിക്ഷയും അലെൻ ഇനി അനുഭവിക്കണം.
Read Moreയൂട്യൂബ് വീഡിയോ നോക്കി മകന് ശസ്ത്രക്രിയ നടത്തണമെന്ന് ദമ്പതികൾ
യൂട്യൂബ് വീഡിയോയിലെ നിർദ്ദേശങ്ങളനുസരിച്ച് മകനെ ശസ്ത്രക്രിയ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദമ്പതികൾ ആശുപത്രിയിൽ. ബംഗളൂരുവിലാണ് സംഭവം. തങ്ങൾക്ക് ഡോക്ടറുടെ സഹായം ആവശ്യമില്ലെന്നും ഒരു നഴ്സിനെയും ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങളും മാത്രം മതിയെന്നും ഇവർ ആശുപത്രിയിൽ പറഞ്ഞു. ഇതിനു മുൻപ് തങ്ങൾ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നും എന്നാൽ ഈ പ്രാവശ്യം ശസ്ത്രക്രിയ നടത്തുവാൻ കുറച്ചു കൂടുതൽ സൗകര്യങ്ങൾ ആവശ്യമാണെന്നും അതിനാലാണ് ആശുപത്രിയിലെത്തിയതെന്നും ഇവർ ആശുപത്രി അധികൃതരോട് പറഞ്ഞു. അമ്പരന്നു പോയ ഡോക്ടർമാർ ഇവരുടെ ആവശ്യം നിരാകരിക്കുകയായിരുന്നു. ഇതിനു മുൻപ് തിരുപ്പൂരിൽ യൂട്യൂബ് വീഡിയോ കണ്ട് വീട്ടിൽ പ്രസവിച്ച യുവതി രക്തം വാർന്നു മരണമടഞ്ഞിരുന്നു.
Read Moreമെഗൻ പാനുവിന്റെ വീട് മോഷണം പോയി; ഒടുവിൽ കണ്ടു കിട്ടിയത് അഞ്ചു ദിവസത്തിനുശേഷം..
വീട്ടിൽ നിന്നും സാധനങ്ങൾ മോഷ്ടിക്കുക, കാർ മോഷ്ടിക്കുക എന്നതു സാധാരണ സംഭവമാണ്. എന്നാൽ വീട് മുഴുവനായി മോഷ്ടിക്കുക എന്നതു കേട്ടു കേൾവി പോലും ഇല്ലാത്തതാണ്. എന്നാൽ ഇന്നു മുതൽ വീട് മോഷണം പോകുക എന്നതും അവിശ്വസനീയമല്ലാതായിരിക്കുന്നു. ദീർഘകാലത്തെ സ്വന്തം അധ്വാനം കൊണ്ട് വളരെ പണിപ്പെട്ടാണ് ബെന്റൻ പാർക്ക് മിഷിഗണ്‍ അവന്യുവിൽ മെഗൻ പാനു തന്റെ സ്വപ്ന സൗധം പണിതുയർത്തിയത്. രണ്ടു വർഷമായിരുന്നു വീടു പടുത്തുയർത്തുവാൻ വേണ്ടി വന്നതെന്നു മെഗൻ പറയുന്നു. ട്രെയ്ലർ ലോക്ക് ഉപയോഗിച്ചു വളരെ സുരക്ഷിതമായാണ് വീട് സ്ഥാപിച്ചിരുന്നതെന്നും ഇവർ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച മുതൽ വീട് കാണാതായി. വീട് സ്ഥാപിച്ചിരുന്ന സ്ഥലത്തു നിന്നും മറ്റൊരു സ്ഥാനത്തേക്ക് മാറ്റാൻ പദ്ധതി തയാറാക്കുന്നതിനിടയിലാണ് വീട് മോഷണം പോകുന്നത്. അതിനുള്ള സ്ഥലവും കണ്ടെത്തിയിരുന്നു. സൗത്ത് സെന്റ് ലൂയിസിൽ നിന്നും മോഷ്ടിച്ച വീട് ഡിസംബർ 18 ബുധനാഴ്ച ഹൗസ് സ്പ്രിംഗിൽ…
Read Moreഉലകം ചുറ്റും വേദാംഗി; റിക്കാർഡിലേക്ക് സൈക്കിൾ ഓടിച്ചുകയറ്റി ഇരുപതുകാരി
വേദാംഗി കുൽക്കർണി എന്ന ഇരുപതുകാരി സൈക്കിൾ ഒാടിച്ചുകയറിയത് ചരിത്രത്തിലേക്കാണ്. 159 ദിവസം കൊണ്ട് സൈക്കിളിൽ ലോകം ചുറ്റിയ സ്ത്രീയെന്നാവും ഈ പൂനക്കാരി ഇനി അറിയപ്പെടുക. 14 രാജ്യങ്ങളിലൂടെ 29,000 കിലോമീറ്ററാണ് വേദാംഗി സൈക്കിളിൽ സഞ്ചരിച്ചത്. ഏഷ്യയിൽനിന്ന് ഏറ്റവും കുറഞ്ഞ കാലയളവിൽ ലോകം ചുറ്റിയ വനിതയ്ക്കുള്ള റിക്കാർഡും വേദാംഗിക്കു സ്വന്തം. ഒാസ്ട്രേലിയയിലെ പെർത്തിൽനിന്ന് ഈ വർഷം ജൂണിലാണ് വേദാംഗി സൈക്കിൾ ചവിട്ടിത്തുടങ്ങിയത്. ഒരു ദിവസം ശരാശരി 360 കിലോമീറ്ററാണ് സൈക്കിൾ യാത്ര. ഏറ്റവും വേഗത്തിൽ സൈക്കിളിൽ ലോകം ചുറ്റിയ റിക്കാർഡ് ജെന്നി ഗ്രഹാം എന്ന ബ്രിട്ടീഷുകാരിയുടെ പേരിലാണ്. 124 ദിവസം കൊണ്ടാണ് ജെന്നി സൈക്കിളിൽ ലോകം ചുറ്റിയത്. ചില രാജ്യങ്ങളിലെ വീസ പ്രശ്നങ്ങളെത്തുടർന്നാണ് തന്റെ യാത്ര വൈകിയതെന്നും ഏറ്റവും വേഗത്തിൽ ലോകം ചുറ്റുകയെന്ന റിക്കാർഡായിരുന്നു ലക്ഷ്യമെന്നും വേദാംഗി പറഞ്ഞു. ബ്രിട്ടനിലെ വേൺമൗത്ത് യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാർഥിയാണ് വേദാംഗി. യാത്രയിൽ…
Read Moreകാൻസറിനെ അതിജീവിച്ച എസ്തർ സമൂഹമാധ്യമങ്ങളിലെ ഏറ്റവും സ്വാധീനമുള്ള മൃഗം
ഒരു വർഷംകൂടി അവസാനിക്കുകയാണ്. പ്രമുഖ മാധ്യമ സ്ഥാപനങ്ങളും സംഘടനകളുമൊക്കെ കഴിഞ്ഞുപോയ വർഷത്തെ വാർത്താ താരത്തെയും ലോകത്തെ സ്വാധീനിച്ച വ്യക്തികളെയുമൊക്കെ പ്രഖ്യാപിക്കുന്ന തിരക്കിലാണ്. അപ്പോഴാണ് മൃഗസംരക്ഷണ സംഘടനയായ പിഇറ്റിഎ കഴിഞ്ഞ വർഷം സമൂഹമാധ്യമങ്ങളെ ഏറ്റവും സ്വാധീച്ച മൃഗത്തെ കണ്ടെത്തിയിരിക്കുന്നത്. എസ്തർ എന്ന പന്നിയാണ് ഈ ബഹുമതിക്ക് അർഹയായിരിക്കുന്നത്. 2016ൽ ന്യൂയോർക്ക് ടൈംസിന്റെ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എസ്തർ ദ വണ്ടർ പിഗ് എന്ന പുസ്തകത്തിലെ കേന്ദ്ര കഥാപാത്രമാണ് ഈ പന്നി. തന്റെ ശരീരത്തിൽ പടർന്നുപിടിച്ച കാൻസറിനെ അതിജീവിച്ച് സധൈര്യം മുന്നോട്ടുപോകുന്ന എസ്തറിന്റെ കഥ വിവിധ സമൂഹമാധ്യമങ്ങളിൽ ലക്ഷക്കണക്കിന് തവണയാണ് ഷെയർ ചെയ്യപ്പെട്ടത്. സ്റ്റീവ് ജെൻകിൻസ്, ഡെറക് വാൾട്ടർ എന്നിവർ ചേർന്നാണ് എസ്തറിനെ വളർത്തുന്നത്. കഴിഞ്ഞ ആറു വർഷമായി ഇവർക്കൊപ്പമാണ് എസ്തറിന്റെ താമസം. കാനഡയിലെ ഒന്റാറിയോയിലാണ് ഇവരുടെ വീട്. സ്വന്തം പേരിലുള്ള പുസ്തകം പുറത്തിറങ്ങിയതിനുശേഷമാണ് എസ്തർ സ്റ്റാറായത്. ഇൻസ്റ്റഗ്രാമിൽ എസ്തറിന് 4…
Read Moreഇന്തോനേഷ്യയിൽ വീണ്ടും സുനാമി മുന്നറിയിപ്പ്; മരണം 281
ജക്കാർത്ത: ഇന്തോനേഷ്യയിലെ ജാവ, സുമാത്ര ദ്വീപുകളുടെ തീരങ്ങളിലടിച്ച സുനാമിത്തിരകളിൽ മരിച്ചവരുടെ എണ്ണം 281 ആയി. ആയിരത്തിലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. മരണസംഖ്യ ഉയരുമെന്നാണു സൂചനകൾ. പണ്ടിംഗ്ലാംഗ് ജില്ലയിലെ തീരങ്ങളിൽ സുനാമിത്തിരകൾ ആഞ്ഞടിക്കുന്നതുവരെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്ന് ഇന്തോനേഷ്യൻ ദേശീയ ദുരന്തനിവാരണ ഏജൻസി മേധാവി അറിയിച്ചു. അനാക് ക്രാക്കത്തുവ അഗ്നിപർവത സ്ഫോടനത്തിൽ സമുദ്രാടിത്തട്ടിലെ മണ്ണിടിഞ്ഞതാണ് സുനാമിക്കു കാരണമെന്നു കരുതുന്നു. ജാവ, സുമാത്ര ദ്വീപുകൾക്കിടയിലെ സുണ്ട കടലിടുക്കിലുള്ള ബീച്ചുകളിലാണു കൂടുതൽ നാശനഷ്ടമുണ്ടായത്. 558 വീടുകൾ, ഒന്‍പതു ഹോട്ടലുകൾ, 60 റസ്റ്ററന്റുകൾ, 350 ബോട്ടുകൾ എന്നിവ തകർന്നു. അനക് ക്രാക്കത്തവ അഗ്നിപർവതത്തിൽ സ്ഫോടനം ഉണ്ടായതിനേത്തുടർന്നാണ് വീണ്ടും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണരിക്കുന്നത്.പ്രാദേശിക സമയം ശനിയാഴ്ച രാത്രി 9.30 ന് ദക്ഷിണ സുമാത്രയിലും പടിഞ്ഞാറൻ ജാവയിലും ആഞ്ഞടിച്ച രാക്ഷസത്തിരയിൽ നൂറുകണക്കിനു കെട്ടിടങ്ങൾ നിലംപതിച്ചു. അനാക് ക്രാക്കത്തുവ അഗ്നിപർവതം പൊട്ടിത്തെറിച്ചതാണ് ദുരന്തകാരണമെന്ന് ദേശീയ ദുരന്തനിവാരണ…
Read Moreഅവർ പാട്ടുപാടി, സുനാമി തിരകൾ ഇരച്ചുപാഞ്ഞു; ഇന്തോനേഷ്യയിലെ നടുക്കുന്ന വീഡിയോ
ഇന്തോനേഷ്യയിലെ സുമാത്രയിലുണ്ടായ സുനാമിയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ബാന്റണ് പ്രവിശ്യയിലെ വിനോദ സഞ്ചാര കേന്ദ്രമായ ടാൻജംഗ് ലെസംഗിൽ മ്യൂസിക് ഷോ നടക്കുന്പോൾ സുനാമി തിരകൾ ഇരച്ചുകയറുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. സ്റ്റേജിൽ ഷോ നടക്കുന്പോൾ പെട്ടെന്ന് സുനാമി തിരകൾ എത്തുകയും സ്റ്റേജ് തകരുകയുമായിരുന്നു. സ്റ്റേറ്റ് ഇലക്ട്രിസിറ്റി കന്പനിയായ പെരുസഹാൻ ലിസ്ത്രിക് നെഗേര(പിഎൽഎൻ) ജീവനക്കാരും അവരുടെ കുടുംബാഗങ്ങളുമാണ് ഷോയിൽ പങ്കെടുത്തിരുന്നത്. ഇതിനിടെ തിര ഇരച്ചുകയറി സ്റ്റേജ് തകർന്നു. സ്റ്റേജിലുണ്ടായിരുന്നവർ വെള്ളത്തിനടിയിലായി ഒഴുകിപ്പോയി. വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാൻ റോയിട്ടേഴ്സ് വാർത്താ ഏജൻസിക്കു കഴിഞ്ഞിട്ടില്ല.
Read Moreനൂറ്റി അമ്പത് പൗണ്ടും പതിനെട്ട് അടി നീളവുമുള്ള പെരുമ്പാമ്പിനെ പിടികൂടി
സൗത്ത് ഫ്ലോറിഡാ വാട്ടര്‍ മാനേജ്മെന്റ് ഡിസ്ട്രിക്റ്റ് പൈതോണ് എലിമിനേഷന്റെ ഭാഗമായി ഫ്ളോറിഡാ എവര്‍ ഗ്ലോയ്ഡ്സില് നിന്നും 150 പൗണ്ട് തൂക്കവും പതിനെട്ടടി വലിപ്പവുമുള്ള ബര്‍മീസ് പെരുമ്പാമ്പിനെ പിടികൂടി. കഴിഞ്ഞ ആഴ്ച ജോണ്‍ ഹേമണ്ഠാണ് ഇത്രയും വലിയ പെരുമ്പാമ്പിനെ പിടിച്ചു റെക്കോര്‍ഡിന് ഉടമയായത്. തുടര്‍ന്ന് ഇതിനെ ജോണിന്റെ വീട്ടുമുറ്റത്ത് പ്രദര്‍ശിപ്പിച്ചു. ഇതിനു മുന്‍പ് ഇവിടെ നിന്നും നവംബറില്‍ പിടികൂടിയ പെരുമ്പാമ്പിനു 17 അടിയും 120 പൗണ്ട് തൂക്കവുമായിരുന്നു. അതിനെയാണ് ഇപ്പോള്‍ മറികടന്നിരിക്കുന്നത്. പെരുമ്പാമ്പുകളുടെ എണ്ണം വര്‍ധിക്കുന്നതു തടയുന്നതിനുള്ള പദ്ധതികള്‍ ഫ്ളോറിഡാ വാട്ടര്‍ മാനേജ്മെന്റ് ഡിസ്ട്രിക്റ്റ് നടപ്പാക്കിയിട്ടുണ്ട്. പൈതോണിനെ വേട്ടയാടുന്നവര്‍ക്ക് മണിക്കൂറില്‍ കുറഞ്ഞ വേതനവും കൂടാതെ നാലടിയില്‍ വലിപ്പമുള്ളതിനെ പിടിച്ചാല്‍ ഒരെണ്ണത്തിന് 25 ഡോളറും എട്ടടി വലിപ്പമുള്ളതിന് 150 ഡോളറും പ്രതിഫലമായി ലഭിക്കും. ട മുട്ടയിട്ട് കാവലിരിക്കുന്ന പെരുമ്പാമ്പിനെ പിടി കൂടിയാല്‍ 200 ഡോളറാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 18 വയസിനു…
Read More