യൂ​ട്യൂ​ബ് വീ​ഡി​യോ നോക്കി മ​ക​ന് ശ​സ്ത്ര​ക്രി​യ ന​ട​ത്ത​ണ​മെ​ന്ന് ദ​മ്പ​തി​ക​ൾ

യൂ​ട്യൂ​ബ് വീ​ഡി​യോ​യി​ലെ നി​ർ​ദ്ദേ​ശ​ങ്ങ​ള​നു​സ​രി​ച്ച് മ​ക​നെ ശ​സ്ത്ര​ക്രി​യ ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദ​മ്പ​തി​ക​ൾ ആ​ശു​പ​ത്രി​യി​ൽ. ബം​ഗ​ളൂ​രു​വി​ലാ​ണ് സം​ഭ​വം. ത​ങ്ങ​ൾ​ക്ക് ഡോ​ക്ട​റു​ടെ സ​ഹാ​യം ആ​വ​ശ്യ​മി​ല്ലെ​ന്നും ഒ​രു ന​ഴ്സി​നെ​യും ശ​സ്ത്ര​ക്രി​യ​യ്ക്ക് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും മാ​ത്രം മ​തി​യെ​ന്നും ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ പ​റ​ഞ്ഞു.

ഇ​തി​നു മു​ൻ​പ് ത​ങ്ങ​ൾ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ ഈ ​പ്രാ​വ​ശ്യം ശ​സ്ത്ര​ക്രി​യ ന​ട​ത്തു​വാ​ൻ കു​റ​ച്ചു കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്നും അ​തി​നാ​ലാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​തെ​ന്നും ഇ​വ​ർ ആ​ശു​പ​ത്രി അ​ധി​കൃ​ത​രോ​ട് പ​റ​ഞ്ഞു.

അ​മ്പ​ര​ന്നു പോ​യ ഡോ​ക്ട​ർ​മാ​ർ ഇ​വ​രു​ടെ ആ​വ​ശ്യം നി​രാ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു മു​ൻ​പ് തി​രു​പ്പൂ​രി​ൽ യൂ​ട്യൂ​ബ് വീ​ഡി​യോ ക​ണ്ട് വീ​ട്ടി​ൽ പ്ര​സ​വി​ച്ച യു​വ​തി ര​ക്തം വാ​ർ​ന്നു മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു.

Related posts