പൊ​ന്നോ​മ​ന​യു​ടെ ക​ണ്ണ​ട​യും​മു​ന്പ് അ​വ​നെ കാ​ണാ​ൻ ആ ​അ​മ്മ പ​റ​ന്നെ​ത്തി…

ജ​ന്മ​നാ മ​സ്തി​ഷ്ക​രോ​ഗം ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ര​ണ്ടു വ​യ​സു​കാ​ര​ൻ അ​ബ്ദു​ള്ള ഹ​സ​നെ കാ​ണാ​ൻ ആ അമ്മ പറന്നെത്തി. യെ​മ​നി പൗ​ര​യാ​യ ഷൈ​മ​യ്ക്ക് മകനേ കാണാൻ കൗ​ൺ​സി​ൽ ഓ​ൺ അ​മേ​രി​ക്ക​ൻ-​ഇ​സ്‌​ലാ​മി​ക് റി​ലേ​ഷ​ൻ​സ് അ​നു​മ​തി ന​ൽ​കിയതിനെ തുടർന്ന് ബുധനാഴ്ച രാത്രിയിലാണ് അവർ യുഎസിലെ സാൻഫ്രാൻസിസ്കോയിൽ എത്തിയത്. മ​സ്തി​ഷ്ക രോ​ഗ​ബാ​ധ​യേ​ത്തു​ട​ർ​ന്ന് മ​ര​ണ​ത്തി​ന്‍റെ നൂ​ൽ​പാ​ല​ത്തി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന അ​ബ്ദു​ള്ള തി​രി​കെ ജീ​വി​ത​ത്തി​ലേ​ക്ക് വ​രാ​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്ന് വൈ​ദ്യ​ശാ​സ്ത്ര​ലോ​കം അ​പ്പാ​ടെ വി​ധി എ​ഴു​തി​യി​രു​ന്നു. എ​ന്നാ​ൽ, കാ​ര്യ​ങ്ങ​ൾ ഇ​ത്ര ഗു​രു​ത​ര​മാ​യി​ട്ടും മ​ക​ന്‍റെ അ​ടു​ത്തെ​ത്താ​ൻ ഷൈ​മ​യ്ക്ക് സാ​ധി​ച്ചി​രു​ന്നി​ല്ലെ. ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ യാ​ത്രാ​വി​ല​ക്കാ​യി​രു​ന്നു ഈ ​അ​മ്മ​യു​ടെ ജീ​വി​താ​ഭി​ലാ​ഷ​ത്തി​നു മു​ന്നി​ൽ മ​തി​ലു കെ​ട്ടി​യ​ത്. ഇതുമായി ബന്ധപ്പെട്ട് വാ​ർ​ത്ത പ്ര​ച​രി​ച്ച​തു മു​ത​ൽ ഈ ​അ​മ്മ​യ്ക്ക് ​വലിയ പിന്തുണ ലഭിച്ചിരുന്നു. ഇതിനു പിന്നാലെ ഷൈ​മ​യ്ക്ക് കൗ​ൺ​സി​ൽ ഓ​ൺ അ​മേ​രി​ക്ക​ൻ-​ഇ​സ്‌​ലാ​മി​ക് റി​ലേ​ഷ​ൻ​സ് യുഎസിലേക്കുള്ള യാത്രാനുമതി ന​ൽ​കുകയായിരുന്നു. നി​ല​വി​ൽ ഈ​ജി​പ്തി​ലാ​ണ് ഷൈ​മ താ​മ​സി​ക്കു​ന്ന​ത്.

Read More

മാൻ വേട്ടക്കാരനു ശിക്ഷ സിനിമ കാണൽ

വ​​​നം കൊ​​​ള്ള​​​ക്കാ​​​ര​​​നു ശി​​​ക്ഷ വാ​​​ൾ​​​ട്ട് ഡി​​​സ്നി​​​യു​​​ടെ ആ​​​നി​​​മേ​​​ഷ​​​ൻ ചി​​​ത്രം കാ​​​ണ​​​ൽ. മി​​​സൂ​​റി​​​യി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ ഡേ​​​വി​​​ഡ് ബെ​​​റി ജൂ​​​ണി​​​യ​​​റി​​​ന് ഒ​​​രു വ​​​ർ​​​ഷം ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ച​​​തി​​​നു പു​​​റ​​​മേ, ‘ബാം​​​ബി’ എ​​​ന്ന ചി​​​ത്രം മാ​​​സ​​​ത്തി​​​ലൊ​​​രി​​​ക്ക​​​ലെ​​​ങ്കി​​​ലും കാ​​​ണാ​​​നാ​​​ണ് കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്. ക​​​ദ​​​ന​​​ ക​​​ഥ​​​ക​​​ളി​​​ൽ ലോ​​​ക സി​​​നി​​​മാച​​​രി​​​ത്ര​​​ത്തി​​​ലെ ക്ലാ​​​സി​​​ക്കു​​​ക​​​ളി​​​ലൊ​​​ന്നാ​​​ണി​​​ത്. ബാം​​​ബി എ​​​ന്ന മാ​​​ൻകു​​​ട്ടി​​​യു​​​ടെ ത​​​ള്ള​​​യെ വേ​​​ട്ട​​​ക്കാ​​​ര​​​ൻ വ​​​ധി​​​ക്കു​​​ന്ന​​​താ​​​ണ് ചി​​​ത്ര​​​ത്തി​​​ന്‍റെ ക​​​ഥ. ക​​​ഴി​​​ഞ്ഞ മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ നൂ​​​റുക​​​ണ​​​ക്കി​​​നു മാ​​​നു​​​ക​​​ളെ വേ​​​ട്ട​​​യാ​​​ടി കൊ​​​ന്ന​​​തി​​​നാ​​​ണ് ഡേ​​​വി​​​ഡും ര​​​ണ്ടു കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. സ്റ്റ​​​ഫ് ചെ​​​യ്യാ​​​നാ​​​യി ത​​​ല എ​​​ടു​​​ത്ത​​​ശേ​​​ഷം ശ​​​രീ​​​രം ഉ​​​പേ​​​ക്ഷി​​​ക്ക​​​ലാ​​​യി​​​രു​​​ന്നു പ​​​തി​​​വ്. ഡേ​​​വി​​​ഡ് ജ​​​യി​​​ലി​​​ൽ സി​​​നി​​​മ കാ​​​ണു​​​ന്നു​​​ണ്ടെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​നും കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. 1942 ഓ​​​ഗ​​​സ്റ്റി​​​ലാ​​​ണ് ബാം​​​ബി റി​​​ലീ​​​സ് ചെ​​​യ്ത​​​ത്. വേ​​​ട്ട​​​ക്കാ​​​രു​​​ടെ വെ​​​ടി​​​യേ​​​റ്റു ​​​കി​​​ട​​​ക്കു​​​ന്ന അമ്മ​​​യു​​​ടെ അ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന ബാംബിയുടെ രം​​​ഗം പ്രേ​​​ക്ഷക​​​രു​​​ടെ ഹൃ​​​ദയ​​​ത്തി​​​ൽ പ​​​തി​​​ഞ്ഞു. ലോ​​​ക​​​സി​​​നി​​​മ​​​യി​​​ലെ ശ്ര​​​ദ്ധേ​​​യ​​​ രം​​​ഗ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യും ഇ​​​തു​​​ മാ​​​റി. ടൈം വാ​​​രി​​​ക ത​​​യാ​​​റാ​​​ക്കി​​​യ 25 ഹൊ​​​റ​​​ർ ചി​​​ത്ര​​​ങ്ങ​​​ളു​​​ടെ…

Read More

സ​ഹ​യാ​ത്രി​ക​ന്‍റെ ജീ​വ​ൻ​ര​ക്ഷി​ച്ച മൈ​സൂ​രു ഡോ​ക്ട​ർ​ക്ക് എ​യ​ർ​ഫ്രാ​ൻ​സി​ന്‍റെ ആ​ദ​രം

മൈ​സൂ​രു: യാ​ത്ര​ക്കാ​ര​ന്‍റെ ജീ​വ​ൻ ര​ക്ഷി​ച്ച മൈ​സൂ​രു സ്വ​ദേ​ശി ഡോ​ക്ട​ർ​ക്ക് എ​യ​ർ​ഫ്രാ​ൻ​സ് വി​മാ​ന​ക്ക​മ്പ​നി​യു​ടെ ആ​ദ​രം. 69കാ​ര​നാ​യ പ്ര​ഭു​ലിം​ഗ​സ്വാ​മി സം​ഗ​ന​ൽ​മ​ത്തി​നെ തേ​ടി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​മ്പ​നി​യു​ടെ പാ​രി​തോ​ഷി​കം എ​ത്തി​യ​ത്. ന​വം​ബ​ർ 13നാ​ണ് ഇ​തി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. കു​വേം​പു​ന​ഗ​റി​ൽ സ്വ​ന്ത​മാ​യി ക്ലി​നി​ക് ന​ട​ത്തു​ന്ന റി​ട്ട​യേ​ഡ് ഗ​വ​ൺ​മെ​ന്‍റ് ഫി​സി​ഷ്യ​ൻ കൂ​ടി​യാ​യ ഡോ. ​പ്ര​ഭു​ലിം​ഗ​സ്വാ​മി പാ​രി​സി​ൽ നി​ന്നു ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള വി​മാ​ന​യാ​ത്ര​യി​ലാ​യി​രു​ന്നു. ആ​കാ​ശ​ത്തു​വ​ച്ച് ഒ​രു യൂ​റോ​പ്യ​ൻ വ​യോ​ധി​ക​ൻ കു​ഴ​ഞ്ഞു​വീ​ണ​പ്പോ​ൾ കാ​ബി​ൻ ക്രൂ ​അം​ഗ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹാ​യം തേ​ടി. ഒ​രു ന​ഴ്സും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹാ​യ​ത്തി​നെ​ത്തി. വ​യോ​ധി​ക​ന്‍റെ ശ്വാ​സോ​ച്ഛ്വാ​സ​വും ഹൃ​ദ​യ​മി​ടി​പ്പും നി​ല​ച്ചു​പോ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ വി​മാ​ന​ത്തി​ലെ എ​മ​ർ‌​ജ​ൻ​സി ഹെ​ൽ​ത്ത് കി​റ്റും ഓ​ക്സി​ജ​ൻ ടാ​ങ്കും ഉ​പ​യോ​ഗി​ച്ച് ഡോ​ക്ട​ർ അ​ദ്ദേ​ഹ​ത്തി​ന് പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്കി. ര​ണ്ടു​മ​ണി​ക്കൂ​റു​ക​ൾ​ക്കു ശേ​ഷം അ​ദ്ദേ​ഹ​ത്തി​നു ബോ​ധം തെ​ളി​ഞ്ഞു. സം​സാ​രി​ക്കാ​നും ജ്യൂ​സ് കു​ടി​ക്കാ​നും തു​ട​ങ്ങി. ബം​ഗ​ളൂ​രു​വി​ൽ വി​മാ​ന​മി​റ​ങ്ങു​ന്ന​തു വ​രെ അ​ദ്ദേ​ഹം പ്ര​ത്യേ​ക പ​രി​ച​ര​ണ​ത്തി​ലാ​യി​രു​ന്നു. പി​ന്നീ​ട് വി​ശ​ദ​പ​രി​ശോ​ധ​ന​യ്ക്കാ​യി അ​ദ്ദേ​ഹ​ത്തെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക്ലി​നി​ക്കി​ലേ​ക്ക്…

Read More

സ്കൂൾ അധികൃതരുടെ യാത്രാ വിലക്കും സ്വന്തം പിതാവിന്‍റെ കടുത്ത ശിക്ഷയും 10 വയസുകാരിയെ മാറ്റിയെടുക്കുമോ‍?

സ്കൂൾ ബസിൽ യാത്ര ചെയ്യുന്നതിനിടയിൽ സഹപാഠികളെ കളിയാക്കിയ കുറ്റത്തിന്, മൂന്നു ദിവസം ബസിൽ യാത്രാ വിലക്ക് ഏർപ്പെടുത്തിയ സ്കൂൾ അധികൃതരും. പത്തു വയസുകാരി മകളെ അച്ചടക്കം പഠിപ്പിക്കുന്നതിന്, കൊടുംതണുപ്പുള്ള കാലാവസ്ഥയിൽ വീട്ടിൽ നിന്നും അഞ്ചു മൈൽ ദൂരം നടത്തി സ്കൂളിലേക്ക് പറഞ്ഞയക്കുന്ന മാതാപിതാക്കളുടേയും നടപടിയെ സോഷ്യൽ മിഡിയയിൽ പ്രസിദ്ധീകരിച്ച വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി മാതാപിതാക്കൾ രംഗത്തെത്തി. മറ്റുള്ളവരെ കളിയാക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നാണു പിതാവായ മാറ്റ് കോക്സിന്‍റെ അഭിപ്രായം. സ്കൂൾ ബസിൽ യാത്ര വിലക്കിയ മകളെ ദിവസവും സ്കൂളിൽ കൊണ്ടു പോകേണ്ട ഉത്തരവാദിത്വം പിതാവിനാണെന്നാണ് മകളുടെ വാദം. മൈനസ് 36 ഡിഗ്രി താപനിലയിൽ സ്കൂളിലേക്ക് നടന്നു പോകുന്ന മകളെ കാറിൽ പിന്തുടരുന്ന പിതാവിന്‍റെ വീഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം കുട്ടി പറയുന്നത് മറ്റു കുട്ടികൾ തന്നെ പല തവണ കളിയാക്കിയിട്ടുണ്ടെന്നാണ്. കുട്ടികൾ എന്തു ചെയ്താലും, അതു…

Read More

ഭര്‍ത്താവിന്റെ സ്‌നേഹം അറിയാന്‍ ഭാര്യ ഒരു പരീക്ഷണം നടത്തി; തിരിച്ച് കിട്ടിയത് എട്ടിന്റെ പണി

ഭ​ർ​ത്താ​വി​ന്‍റെ സ്നേ​ഹം മ​ന​സി​ലാ​കു​വാ​ൻ ഭാ​ര്യ, മ​ക​നെ ആ​രോ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന വ്യാ​ജ​വാ​ർ​ത്ത സൃ​ഷ്ടി​ച്ചു. ചൈ​ന​യി​ലെ യൂ​ക്വിം​ഗ് സി​റ്റി സ്വ​ദേ​ശി​നി​യാ​യ 33 വ​യ​സു​കാ​രി​യാ​ണ് ഇ​ത്ത​ര​മൊ​രു വ്യാ​ജ വാ​ർ​ത്ത സൃ​ഷ്ടി​ച്ച​ത്. ത​ന്നെ​യും മ​ക​നെ​യും ഭ​ർ​ത്താ​വ് എ​ത്ര​മാ​ത്രം സ്നേ​ഹി​ക്കു​ന്നു​ണ്ടെ​ന്ന് അ​റി​യാ​നാ​ണ് ഇ​വ​ർ ഇ​ങ്ങ​നെ ചെ​യ്ത​ത്. സ്നേ​ഹം പ​രി​ശോ​ധി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ച ഇ​വ​ർ അ​ടു​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി പ​രാ​തി​യും ന​ൽ​കി. പ​തി​നൊ​ന്നു വ​യ​സു​കാ​ര​നാ​യ കു​ട്ടി സ്കൂ​ളി​ൽ പോ​യി ഇ​തു​വ​രെ​യും തി​രി​കെ എ​ത്തി​യി​ല്ലെ​ന്നാ​യി​രു​ന്നു ഇ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. വ​ള​രെ പ്രാ​ധാ​ന്യ​ത്തോ​ടെ ഈ ​കേ​സ് സ്വീ​ക​രി​ച്ച പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ ന​ഗ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു. മാ​ത്ര​മ​ല്ല ദേ​ശി​യ ത​ല​ത്തി​ൽ ച​ർ​ച്ച​ക്കി​ട​യാ​ക്കി​യ ഈ ​സം​ഭ​വ​ത്തി​ൽ, കു​ട്ടി​യെ കു​റി​ച്ചു​ള്ള വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ 72,000 ഡോ​ള​ർ പാ​രി​തോ​ഷി​കം ന​ൽ​കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചു. എ​ന്നാ​ൽ ഈ ​സ​മ​യ​മ​ത്രെ​യും ഒ​രു ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ഈ ​കു​ട്ടി. ഏ​ക​ദേ​ശം അ​ഞ്ചു ദി​വ​സ​ത്തെ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ, കു​ട്ടി​യെ…

Read More

വിദഗ്ധരായ മോ​ഷ്ടാ​ക്ക​ളെ സ്ഥാ​പ​ന​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച് ഉ​ട​മ; കാ​ര​ണ​മി​താ​ണ്…

സ്ഥാ​പ​ന​ങ്ങ​ളി​ൽ മോ​ഷ്ടാ​ക്ക​ൾ​ക്ക് ക​യ​റാ​തി​രി​ക്കു​വാ​ൻ ഉ​ട​മ​ക​ൾ ത​ങ്ങ​ളാ​ലാ​കു​ന്ന സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ എ​ല്ലാം ചെ​യ്യാ​റു​ണ്ട്. എ​ന്നാ​ൽ ത​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ ക​വ​രു​വാ​ൻ മോ​ഷ്ടാ​ക്ക​ളെ മാ​ടി വി​ളി​ക്കു​ക​യാ​ണ് ഒ​രു ക​ട​യു​ട​മ. യു​കെ​യി​ൽ തു​ണി വ്യാ​പാ​രം ചെ​യ്യു​ന്ന ഒ​രു സ്ത്രീ​യാ​ണ് ത​ന്‍റെ ക​ട​യി​ൽ നി​ന്നും വ​സ്തു​ക്ക​ൾ ക​വ​രു​ന്ന ജോ​ലി മോ​ഷ്ടാ​ക്ക​ൾ​ക്കാ​യി വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. മോ​ഷ്ടാ​ക്ക​ൾ​ക്ക് 64 ഡോ​ള​ർ ശ​മ്പ​ള​മാ​യി ന​ൽ​കു​ന്ന​തി​നൊ​പ്പം അ​വ​ർ മോ​ഷ്ടി​ക്കു​ന്ന വ​സ്തു​ക്ക​ൾ അ​വ​ർ​ക്ക് ഉ​ട​മ ന​ൽ​കു​ക​യും ചെ​യ്യും. ഒ​രു മ​ണി​ക്കൂ​റാ​ണ് ഇ​വ​ർ​ക്ക് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന സ​മ​യം. ഇ​തി​നു​ള്ളി​ൽ മോ​ഷ​ണം ന​ട​ത്തി​യി​രി​ക്ക​ണം. എ​ന്നാ​ൽ ഒ​രു നി​ബ​ന്ധ​ന മാ​ത്രം മോ​ഷ​ണ​ത്തി​നു ശേ​ഷം എ​ങ്ങ​നെ​യാ​ണ് അ​വ​ർ സാ​ധ​നം മോ​ഷ്ടി​ച്ച​തെ​ന്ന് ഉ​ട​മ​യോ​ട് വി​ശ​ദീ​ക​രി​ച്ചു പ​റ​യ​ണം. കാ​ര​ണം മോ​ഷ​ണ​ത്തി​നു​ള്ള എ​ല്ലാ സാ​ധ്യ​ത​ക​ളും ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​ഉ​ട​മ ഇ​ത്ത​ര​മൊ​രു നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്. നാ​ളു​ക​ളാ​യി ഇ​വ​രു​ടെ സ്ഥാ​പ​ന​ത്തി​ൽ നി​ന്നും മോ​ഷ്ടാ​ക്ക​ൾ നി​ര​വ​ധി സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ചി​രു​ന്നു. ഇ​തി​ൽ മ​നം…

Read More

വ്യാജ റിക്രൂട്ട്‌മെന്‍റ്; രക്ഷിച്ചത് രണ്ടരലക്ഷം പ്രവാസികളെ: സുഷമ സ്വരാജ്

അബുദാബി : വ്യാജ റിക്രൂട്ട്‌മെന്‍റിലൂടെ ചതിക്കപ്പെട്ട രണ്ടരലക്ഷം പ്രവാസികളെയാണ് കഴിഞ്ഞ നാലു വർഷങ്ങളിലായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയങ്ങളിലൂടെ രക്ഷിക്കാൻ കഴിഞ്ഞതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി . അബുദാബി ഇന്ത്യ സോഷ്യൽ സെന്‍ററിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വ്യാജ റിക്രൂട്ടിംഗ് ഏജൻസി നടത്തിപ്പുകാരെ പിടികൂടി ജയിലിലടയ്ക്കാൻ മുഴുവൻ സംസ്ഥാന മുഖ്യമന്ത്രിമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട് . സന്ദർശക വീസയിലെത്തി തൊഴിൽ വീസയിലേക്ക് മാറാൻ ഇന്ത്യയിൽ നിന്നെത്തുന്ന സ്ത്രീകൾക്കുള്ള സൗകര്യം പരിമിതപ്പെടുത്തണമെന്ന് യുഎഇ സർക്കാരിനോട് ആവശ്യപ്പെടാനും ആലോചിക്കുന്നുണ്ട് . സ്ത്രീകളെ ചൂഷണം ചെയ്യുന്നതിന് ഈ മാർഗമാണ് ഇപ്പോൾ ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്നത് . ഇ മൈഗ്രേറ്റ് ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ തൊഴിൽ അന്വേഷകർ തയാറാകണം . ഇന്ത്യ യു എ ഇ ബന്ധം എണ്ണയുടെ ഉത്‌പാദകരും ഉപയോക്താക്കളും തമ്മിലുള്ള ബന്ധങ്ങൾക്ക്‌ അപ്പുറത്തേക്ക്…

Read More

ഹെ​യ​ർ​ഡൈ ചതിച്ചു; കൗ​മാ​ര​ക്കാ​രിയുടെ മുഖം ബൾബ് പോലെയായി

ഹെ​യ​ർ ഡൈ ​ഉ​പ​യോ​ഗി​ച്ച 19കാ​രി​യു​ടെ ത​ല നീ​ര് വ​ന്ന് വി​കൃ​ത രൂ​പ​മാ​യി മാ​റി. ഫ്രാ​ൻ​സി​ലു​ള്ള എ​സ്റ്റെ​ല്ല എ​ന്ന കൗ​മാ​ര​ക്കാ​രി​ക്കാ​ണ് ഈ ​ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. ഡൈ​യി​ലെ കെ​മി​ക്ക​ലി​ന്‍റെ അം​ശ​മാ​ണ് ഇ​ത്ത​ര​മൊ​രു അ​ല​ർ​ജി​ക്ക് കാ​ര​ണ​മാ​യ​ത്. ഈ ​ഉ​ൽ​പ്പ​ന്നം പ​രീ​ക്ഷി​ക്കു​വാ​നാ​യി വ​ള​രെ ചെ​റി​യ അ​ള​വി​ൽ ഡൈ ​എ​ടു​ത്ത് ഇ​വ​ർ ത​ല​യി​ൽ തേ​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് തേ​ച്ച ഉ​ട​ൻ ത​ന്നെ എ​സ്റ്റെ​ല്ല​യു​ടെ മു​ഖ​ത്ത് നീ​ര് വീ​ർ​ത്ത് വ​രി​ക​യും ചെ​യ്തു. ഇ​വ​ർ ഉ​ട​ൻ ത​ന്നെ അ​ല​ർ​ജി​ക്ക് പ്ര​തി​രോ​ധ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നു​ക​ൾ ക​ഴി​ച്ചു​വെ​ങ്കി​ലും പ്ര​യോ​ജ​ന​മൊ​ന്നും ഉ​ണ്ടാ​യി​ല്ല. പി​റ്റേ​ന്ന് ഇ​വ​രു​ടെ മു​ഖം നീ​ര് വ​ച്ച് വി​കൃ​ത​മാ​യി മാ​റു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ നാ​ക്ക് ഉ​ൾ​പ്പ​ടെ​യാ​ണ് നീ​ര് വ​ച്ച് വ​ലു​താ​യ​ത്. ശ്വാ​സ​ത​ട​സം നേ​രി​ടാ​ൻ തു​ട​ങ്ങി​യ​തോ​ടെ ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു. ഒ​രു ദി​വ​സം മു​ഴു​വ​ൻ വി​ദ​ഗ്ദ ചി​കി​ത്സ​ക​ൾ ന​ട​ത്തി​യ​തി​നു ശേ​ഷ​മാ​ണ് ഇ​വ​രു​ടെ മു​ഖ​ത്തെ നീ​ര് കു​റ​ഞ്ഞ​ത്. പി​ന്നീ​ട്, ത​നി​ക്ക് സം​ഭ​വി​ച്ച​ത് മ​റ്റാ​ർ​ക്കും സം​ഭ​വി​ക്കാ​തി​രി​ക്കു​വാ​നാ​യി എ​സ്റ്റെ​ല്ല…

Read More

20 വർഷമായി പകൽ മുഴുവനും വെള്ളത്തിൽ കിടക്കുന്ന സ്ത്രീ; അതിനു കാരണവുമുണ്ട്…

രോ​ഗ​ത്തി​ൽ നി​ന്നും മു​ക്തി നേ​ടു​വാ​നാ​യി അ​റു​പ​ത്തി​യ​ഞ്ചു​കാ​രി ദി​വ​സം മു​ഴു​വ​നും വെ​ള്ള​ത്തി​ൽ കി​ട​ക്കു​ന്നു. വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി​നി​യാ​യ ഒ​രാ​ളാ​ണ് ക​ഴി​ഞ്ഞ ഇ​രു​പ​തു വ​ർ​ഷ​ങ്ങ​ളാ​യി പ​ക​ൽ സ​മ​യം മു​ഴു​വ​ൻ വീ​ടി​നു സ​മീ​പ​മു​ള്ള ന​ദി​യി​ൽ മു​ങ്ങി കി​ട​ക്കു​ന്ന​ത്. ഇ​വ​ർ താ​മ​സി​ക്കു​ന്ന ഗ്രാ​മ​ത്തി​ന്‍റെ പേ​ര് വ്യ​ക്ത​മ​ല്ല. എ​ല്ലാ ദി​വ​സ​വും സൂ​ര്യ​ൻ ഉ​ദി​ക്കു​ന്ന​തി​നു മു​ൻ​പേ ത​ന്നെ എ​ഴു​ന്നേ​ൽ​ക്കു​ന്ന​ ഇവർ ത​ല​യി​ൽ തു​ണി​യി​ട്ടു മൂ​ടി ക​ഴു​ത്ത​റ്റം വെ​ള്ള​ത്തി​ൽ മു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ് പ​തി​വ്. ഇ​രു​പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് 1998 മു​ത​ലാ​ണ് ഇ​വ​ർ ഈ ​ശീ​ലം ആ​രം​ഭി​ച്ച​ത്. സൂ​ര്യ പ്ര​കാ​ശം ശ​രീ​ര​ത്തി​ൽ വീ​ഴു​മ്പോ​ൾ ഇ​വ​ർ​ക്ക് അ​സ​ഹ​നീ​യ​മാ​യ വേ​ദ​ന​യും പൊ​ള്ള​ലും അ​നു​ഭ​വ​പ്പെ​ടും. ഇ​തി​ൽ നി​ന്നും മു​ക്തി നേ​ടു​വാ​നാ​യാ​ണ് ഇ​വ​ർ വെ​ള്ള​ത്തി​ൽ മു​ങ്ങി കി​ട​ക്കു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും 12 മു​ത​ൽ 14 മ​ണി​ക്കൂ​ർ വ​രെ​യാ​ണ് ഇ​വ​ർ വെ​ള്ള​ത്തി​ൽ കി​ട​ക്കു​ന്ന​ത്. സാ​മ്പ​ത്തി​ക​മാ​യി വ​ള​രെ പി​ന്നോ​ക്കാ​വ​സ്ഥ​യി​ലു​ള്ള ഇ​വ​രു​ടെ കു​ടും​ബ​ത്തി​ന് ആ​ശു​പ​ത്രി​യി​ൽ പോ​യി ചി​കി​ത്സ തേ​ടു​ന്ന​തി​നു​ള്ള ബു​ദ്ധി​മു​ട്ടു​കൊ​ണ്ടാ​ണ്…

Read More

ആ​ശം​സ​ക​ൾ നേ​ർ​ന്നു​ള്ള ഫോ​ണ്‍ കോൾ ല​ഭി​ച്ചി​ല്ല; ദുഃ​ഖി​ത​യാ​യ കു​ട്ടി​യെ നേ​രി​ൽ ക​ണ്ട് ആശ്വസിപ്പിച്ച് ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി

ആ​ശം​സ​ക​ൾ നേ​ർ​ന്നു​ള്ള ഫോ​ണ്‍ വി​ളി ല​ഭി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് വി​ഷ​മ​ത്തി​ലാ​യ ബാ​ലി​ക​യെ നേ​രി​ൽ വ​ന്ന് ക​ണ്ട് ഞെ​ട്ടി​ച്ച് യു​എ​ഇ വൈ​സ് പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ ​മ​ക്തൂം. യു​എ​ഇ​യു​ടെ ദേ​ശീ​യ ദി​ന​മാ​യ ഡി​സം​ബ​ർ ഒന്നിന് ​യു​എ​ഇ സ്വ​ദേ​ശി​ക​ളെ തേ​ടി 1971 എ​ന്ന ന​മ്പ​രി​ൽ നി​ന്നും ഷെ​യ്ഖ് മു​ഹ​മ്മ​ദി​ന്‍റെ ആ​ശം​സ​ക​ൾ നേ​ർ​ന്നു​ള്ള റെ​ക്കോ​ഡ് ചെ​യ്ത ഫോ​ണ്‍ കോ​ൾ ല​ഭി​ച്ചി​രു​ന്നു. ഈ ​കോ​ളു​ക​ൾ ല​ഭി​ച്ച​തി​നാ​ൽ പ്രാ​യ​ഭേ​ദ​മ​ന്യേ ആ​ളു​ക​ൾ സന്തോഷിച്ചിരുന്നു. ഇവർ ആഹ്ലാദം പ്രകടിപ്പിക്കുന്നതിന്‍റെ വീ​ഡി​യോ​ക​ൾ പ്ര​ച​രി​ക്കു​ന്ന​തി​നൊ​പ്പം ഫോ​ണ്‍ കോ​ൾ ല​ഭി​ക്കാ​ത്ത​തി​നാ​ൽ ദുഃ​ഖി​ത​യാ​യ അ​ൽ​ഐ​ൻ സ്വ​ദേ​ശി​നി​യാ​യ സ​ലാ​മ അ​ൽ ഖ​താ​നി എ​ന്ന കു​ട്ടി​യു​ടെ​യും വീ​ഡി​യോ പ്ര​ച​രി​ച്ചി​രു​ന്നു. ത​ന്‍റെ എ​ല്ലാ കൂ​ട്ടു​കാ​രെ​യും ഭ​ര​ണാ​ധി​കാ​രി ഫോ​ണി​ൽ വി​ളി​ച്ചു​വെ​ങ്കി​ലും ത​ന്നെ മാ​ത്രം വി​ളി​ക്കാ​തി​രു​ന്ന​താ​ണ് സ​ലാ​മ​യെ ഏ​റെ വി​ഷ​മി​പ്പി​ച്ച​ത്. വീ​ഡി​യോ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് സം​ഭ​വ​മ​റി​ഞ്ഞ ഭ​ര​ണാ​ധി​കാ​രി സ​ലാ​മ​യെ കാ​ണാ​ൻ നേ​രി​ട്ടെ​ത്തു​ക​യാ​യി​രു​ന്നു. “മ​റ്റു​ള്ള​വ​ർ​ക്ക്…

Read More