ഭൂതകാലത്തേക്കോ ഭാവികാലത്തേക്കോ സഞ്ചരിക്കാനുള്ള അവസരം ലഭിച്ചാൽ ആരും വേണ്ടെന്നു വയ്ക്കാനിടയില്ല. അത്തരം സാഹചര്യങ്ങളൊരുക്കുന്ന ടൈം മെഷീൻ പോലുള്ള സംവിധാനങ്ങൾ കഥകളിലും സിനിമകളിലും പ്രമേയമായിട്ടുമുണ്ട്. ചൈനയിലെ ഷാങ്ഹായിൽ അടുത്തിടെ പ്രവർത്തനമാരംഭിച്ച റസ്റ്ററന്റ് ഒരു ടൈം മെഷീന്റെ അനുഭവം നല്‍കും. റസ്റ്ററന്റിലെ സത്കാര മുറികൾ പ്രത്യേക എൽഇഡി ലൈറ്റുകളോടുകൂടിയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒരു ഡിജിറ്റൽ മുറിയുടെ അനുഭവം നല്‍കുംവിധത്തിലാണ് റസ്റ്ററന്റിന്റെ ഗ്ലാസ് ഭിത്തികൾ പ്രകാശിക്കുന്നത്.
Read MoreCategory: NRI
സ്ത്രീകൾക്ക് വിമാനം പറത്താം; 24 മണിക്കൂറിനുള്ളിൽ 1000 അപേക്ഷകർ
സൗദി വനിതകൾക്ക് വിമാനം പറത്താനും അവസരം. സൗദിയിലെ റിയാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫ്ലൈനസ് എന്ന വിമാനക്കന്പനിയാണ് കോ-പൈലറ്റുമാരുടെയും ഫ്ലൈറ്റ് അറ്റൻഡർമാരുടെയും ഒഴിവിലേക്ക് സൗദി വനികളെ ക്ഷണിച്ചിരിക്കുന്നത്. തങ്ങൾ പരസ്യം നല്കി 24 മണിക്കൂറിനുള്ളിൽത്തന്നെ 1000 സൗദി വനിതകൾ സഹപൈലറ്റ് ആകാൻ താത്പര്യം പ്രകടിപ്പിച്ച് അപേക്ഷ അയച്ചതായി ഫ്ലൈനസ് വക്താവ് അറിയിച്ചു. സൗദിയിലെ വ്യോമയാന മേഖലയിൽ ജോലി ചെയ്യാൻ സൗദി വനിതകൾക്ക് നിയമപ്രകാരം വിലക്കൊന്നുമില്ലെങ്കിലും രാജ്യത്തെ വിമാനക്കന്പനികളിൽ ഒന്നിൽപ്പോലും ഇവർ ജോലിചെയ്യുന്നില്ല.
Read Moreഇതൊരു ഒന്നൊന്നര ജോലിയാണേ… താത്പര്യമുണ്ടെങ്കിൽ വരാം
ടിവി കാണാൻ മിക്ക ആളുകൾക്കും ഇഷ്ടമാണ്. വെറുതേ ടിവിയും കണ്ടുകൊണ്ടിരിക്കുന്നവരോട് മറ്റു ജോലിയൊന്നുമില്ലേയെന്ന് ആളുകൾ ചോദിക്കാറുമുണ്ട്. എന്നാൽ ടിവി കാണുന്നതുതന്നെ ഒരു ജോലിയാക്കാനുള്ള അവസരമൊരുക്കുകയാണ് HowToWatch.com എന്ന വെബ്സൈറ്റ്. ഒരു മാസം 100 മണിക്കൂർ ജോലി ചെയ്താൽ ഇവർ 2000 ഡോളർ ശന്പളമായി നൽകും. ഏഴു പ്രധാന ടിവി സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലെ പരിപാടികളാണ് ജോലി ലഭിക്കേണ്ടയാൾ കാണേണ്ടത്. മുൻകൂട്ടി നിർദേശിക്കപ്പെട്ട പരിപാടികൾ കണ്ട് അവയെ വിലയിരുത്താനും ഇയാൾക്കാകണം. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവരെയും ചാനലുകളിലെ പ്രോഗ്രാമുകൾ കൃത്യമായി വിലയിരുത്താൻ കഴിയുന്നവരെയുമാണ് വെബ്സൈറ്റ് ജോലിക്കായി പരിഗണിക്കുക. ടിവി കാണൽ ജോലി നേടാൻ താത്പര്യമുള്ളവർക്ക് ഒക്ടോബർ നാലുവരെ വെബ്സൈറ്റിൽ അപേക്ഷ നൽകാൻ അവസരമുണ്ട്.
Read Moreചോക്ലേറ്റ് കിട്ടും, അപ്പൂപ്പൻ വരുന്നതും കാത്ത് കുറേ നാട്ടുകാർ
ആഴ്ചയിലൊരു ദിവസം തന്റെ മുന്നിലെത്തുന്നവർക്കെല്ലാം ചോക്ലേറ്റ് നൽകുന്ന ഒരാളുണ്ട് അയോവയിൽ. ബോബ് വില്യംസ് എന്ന 93കാരൻ കഴിഞ്ഞ കുറേ വർഷങ്ങളായി ഈ പതിവ് തുടരുന്നു. അയൽക്കാരുടെ ഇടയിൽ കാൻഡിമാൻ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. അപ്രതീക്ഷിതമായി ഒരു ചോക്ലേറ്റ് കിട്ടുന്പോൾ ആളുകളുടെ മുഖത്തുണ്ടാകുന്ന സന്തോഷം കാണാനാണ് താൻ ഇങ്ങനെ ചെയ്യുന്നതെന്ന് ബോബ് വില്യംസ് പറയുന്നു. ഇതുവരെ ആറായിരത്തിലധികം ചോക്ലേറ്റുകൾ വില്യംസ് വിതരണംചെയ്തു കഴിഞ്ഞു. എല്ലാ ശനിയാഴ്ചയും തന്റെ വീടിനടുത്തുള്ള ഒരു മധുരപലഹാര കടയിൽനിന്നാണ് വില്യംസ് ചോക്ലേറ്റുകൾ വാങ്ങുന്നത്. അവിടെനിന്ന് തന്നെ ആളുകൾക്ക് വിതരണം ചെയ്തു തുടങ്ങും. ചോക്ലേറ്റും വാങ്ങി നഗരവീഥിയിലൂടെ നടന്നാണ് വില്യംസ് വീട്ടിലേക്കു പോവുക. ഇങ്ങനെ പോകുന്പോൾ വഴിയിൽ കണ്ടുമുട്ടുന്നവർക്കെല്ലാം അദ്ദേഹം തന്റെ പക്കലുള്ള ചോക്ലേറ്റ് കൊടുക്കും.
Read Moreകുഞ്ഞിനു വൈദ്യപരിശോധന നടത്തിയില്ല: ഇന്ത്യൻ വംശജരായ ദമ്പതികൾ യുഎസിൽ അറസ്റ്റിൽ
ചെന്നൈ: ആറുമാസം പ്രായമായ കുഞ്ഞിനു വൈദ്യപരിശോധന നടത്തിയില്ലന്ന കുറ്റത്തിനു ഇന്ത്യൻ വംശജരായ ദമ്പതികൾ യുഎസിൽ അറസ്റ്റിൽ. ചെന്നൈ സ്വദേശികളായ പ്രകാശ് സേട്ടു- മാലാ പനീർസെൽവം ദമ്പതികളെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ മകൾ ആറു മാസം പ്രായമുള്ള ഹിമിഷയ്ക്കു ഡോക്ടർമാർ നിശ്ചയിച്ച വൈദ്യപരിശോധന നടത്തിയില്ലെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ഫ്ലോറിഡയിലെ ബ്രോവാർഡ് കൗണ്ടിയിലെ ആശുപത്രിയിൽ കുട്ടിയുടെ കൈ നീരുവന്നു വീർത്തതിനെ തുടർന്ന് ചികിത്സയ്ക്കായി ദമ്പതികൾ എത്തിയിരുന്നു. എന്നാൽ കുട്ടിയുടെ ചികിത്സാ ചെലവ് താങ്ങാനാവില്ലെന്നു കാട്ടി ഇവർ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടി. ഇതിനെ തുടർന്ന് ആദ്യ ആശുപത്രിയിലെ അധികൃതർ ശിശുസംരക്ഷണ കേന്ദ്രത്തെ വിവരം അറിയിക്കുകയായിരുന്നു. കുട്ടിക്ക് ആവശ്യമായ വൈദ്യപരിശോധനകൾ നടത്തിയില്ലെന്നായിരുന്നു ആരോപണം. ദമ്പതികളെ പിന്നീട് ജാമ്യത്തിൽ വിട്ടു. എന്നിരുന്നാൽ തന്നെയും കുട്ടിയുടെയും ഇരട്ട സഹോദരന്റെയും സംരക്ഷണം ശിശുസംരക്ഷണ കേന്ദ്രം ഏറ്റെടുത്തിരിക്കുകയാണ്.
Read Moreഎന്തെങ്കിലും പറയാനുണ്ടോ? ട്രാഫിക് നിയമലംഘനത്തിന് പിടികൂടിയ യുവമിഥുനങ്ങളുടെ അഭ്യർഥന പോലീസ് കേട്ടു; ഒടുവില്‍…
മിയാമി (ഫ്ലോറിഡ): അമിത വേഗതയിൽ ട്രാഫിക് നിയമം കാറ്റിൽ പറത്തി പാഞ്ഞ കാറിനെ പിന്തുടർന്നു പിടികൂടിയ പോലീസിന്, കാർ യാത്രക്കാരായ യുവ മിഥുനങ്ങളുടെ അഭ്യർഥന കേട്ട് ആദ്യമൊന്നു പകച്ചുപോയി. ഫ്ളോറിഡ സംസ്ഥാനത്തെ മയാമിയിലാണ് സംഭവം. അമിത വേഗതയിൽ കാർ ഓടിച്ചതിനെ കുറിച്ചു എന്തെങ്കിലും പറയാനുണ്ടോ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ചോദ്യത്തിന് കെന്നത്ത് എന്ന യുവാവ് കാറിൽ നിന്നും പുറത്തിറങ്ങിയത് കൈയിൽ ഒരു വിവാഹ മോതിരവുമായിട്ടായിരുന്നു. തുടർന്നു മുട്ടിൻമേൽ നിന്നുകൊണ്ട് ഒരു അപേക്ഷ. കൂടെയുള്ള യുവതിയെ മോതിരം അണിയിച്ചു വിവാഹ നിശ്ചയം നടത്തുന്നതിന് എന്നെ സഹായിക്കണം. ചോദ്യം കേട്ടു പകച്ചു നിന്ന യുവതി സമ്മതിക്കാം എന്നു പറഞ്ഞതോടെ, യുവാവ് മോതിരം യുവതിയുടെ കൈവിരലിൽ അണിയിച്ചു. ഇതിനു സാക്ഷിയായി വാഹനം സ്റ്റോപ് ചെയ്ത പോലീസുകാരനും. ട്രാഫിക് നിയമലംഘനത്തിന് പിഴ നൽകേണ്ട പോലീസ് ഒടുവിൽ ഇരുവർക്കും വിവാഹാശംസകൾ നേർന്നാണ് വിട്ടയച്ചത്. മയാമി…
Read Moreകംബോഡിയയിലേക്കു പോരൂ…പാന്പിനും തേളിനുമൊപ്പം കാപ്പി കുടിക്കാം
കൂടെയിരുന്ന് കാപ്പികുടിക്കാൻ ആരും കൂട്ടില്ലാത്തവർക്ക് തികച്ചും വ്യത്യസ്തരായ ചില കൂട്ടുകാരെ നൽകുകയാണ് കംബോഡിയയുടെ തലസ്ഥാനമായ നോം പെന്നിലുള്ള ഒരു കഫേ. ഇവിടെയെത്തുന്നവർക്ക് ഭക്ഷണ മെനുവിന് പകരം കുറെ ഇഴജന്തുക്കളുടെ പേരെഴുതിയ ഒരു ലിസ്റ്റ് നൽകും. ഈ ലിസ്റ്റിൽനിന്ന് ആരുടെകൂടെയിരുന്ന് കാപ്പി കുടിക്കണം എന്നു കാപ്പികുടിക്കാൻ വരുന്നവർക്ക് തീരുമാനിക്കാം. കുടിക്കാൻ കാപ്പി മാത്രമേ കിട്ടുള്ളുവെങ്കിലും കൂടെ ഇരിക്കാൻ കുറെ അധികം ജീവികളെ ഇവിടെ കിട്ടും. പെരുന്പാന്പ് അടക്കമുള്ള വിവിധ ഇനം പാന്പുകൾ, ഓന്ത്, ഉടുന്പ്, ആമ, തേൾ, പല്ലി ഇങ്ങനെ പോകുന്നു അവയുടെ ലിസ്റ്റ്. കംബോഡിയൻ നഗരങ്ങൾ പ്രശസ്തമായ പൂച്ച കഫേകളിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചീ റാറ്റി എന്ന വ്യവസായി ഒരു ഉരഗ കഫേ ഇവിടെ തുറന്നത്. ഇത്തരത്തിലുള്ള ലോകത്തിലെതന്നെ ആദ്യത്തെ സംരംഭമാണിത്. കഫേയ്ക്ക് മികച്ച പ്രതികരണമാണ് ആളുകളുടെ ഇടയിൽനിന്ന് ലഭിക്കുന്നതെന്ന് ചീ പറയുന്നു. ഉരഗങ്ങളോടുള്ള പേടിയുമായി ഇവിടെ എത്തുന്നവർ…
Read Moreഎന്നന്നേക്കുമായി വിടപറഞ്ഞത് എട്ടിനം പക്ഷികൾ
മനുഷ്യരുടെ കടന്നുകയറ്റവും ചൂഷണവും നിമിത്തം എട്ടിനം പക്ഷികൾക്ക് വംശനാശം നേരിട്ടുവെന്ന് സ്ഥിരീകരിച്ചു. 21-ാം നൂറ്റാണ്ടിൽ വംശനാശം സംഭവിച്ചെന്ന് ആദ്യമായി സ്ഥിരീകരിക്കുന്ന പക്ഷികളാണിവ. സ്പിക്സ് മക്കാവ്, അലാഗോസ് ഫോളിഗെ ഗ്ലീനർ, ക്രിപ്റ്റിക് ട്രീഹണ്ടർ, പെർണാംബുകോ പിഗ്മി ഒൗൾ, ബ്ലാക്ക് ഫേസ്ഡ് ഹണിക്രീപ്പർ, ഗ്ലൗകസ് മക്കാവ് തുടങ്ങിയ ഇനം പക്ഷികൾക്കാണ് വംശനാശം സംഭവിച്ചത്. എട്ടിനത്തിൽ അഞ്ചെണ്ണം വടക്കേ അമേരിക്കയിൽ കാണപ്പെടുന്നവയായിരുന്നു. വനനശീകരണമാണ് ഇവയുടെ വംശനാശത്തിനു കാരണമായത്. ബേർഡ് ലൈഫ് ഇന്റർനാഷണൽ നടത്തിയ പഠനത്തിലാണ് ഇവയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ നേച്ചറിന്റെ (ഐയുസിഎൻ) റെഡ് ലിസ്റ്റിൽ അതീവ അപകടാവസ്ഥയിൽ ഉൾപ്പെടുത്തിയിരുന്ന 51 ഇനം പക്ഷികളെ നിരീക്ഷിച്ചതിനുശേഷമാണ് എട്ടിനത്തിന് വംശനാശം സംഭവിച്ചതായി സ്ഥിരീകരിച്ചത്. സ്പിക്സ് മക്കാവ് തത്തയിനം – 2000നുശേഷം വനങ്ങളിൽ കണ്ടിട്ടില്ല. വളരെ കുറച്ചെണ്ണം യൂറോപ്പിൽ നിയന്ത്രിത സാഹചര്യത്തിലുണ്ട്. അലാഗോസ് ഫോളിഗെ ഗ്ലീനർ ചെറിയ പക്ഷി –…
Read Moreജൂഡി ഗാർലൻഡിന്റെ ചുവന്ന വൈരക്കല്ലുകള്‍ പതിച്ച ചെരിപ്പുകൾ കണ്ടെടുത്തു
അന്തരിച്ച അമേരിക്കൻ നടിയും ഗായികയുമായ ജൂഡി ഗാർലൻഡിന്റെ ചുവന്ന വൈരക്കല്ലുകള്‍ പതിച്ച ചെരിപ്പുകള്‍ കണ്ടെടുത്തു. മിന്നസോട്ടയിലെ മ്യൂസിയത്തിൽ നിന്ന് 13 വർഷങ്ങൾക്ക് മുമ്പാണ് ഇവ മോഷണം പോയത്. 1939-ൽ പുറത്തിറങ്ങിയ ദി വിസാര്‍ഡ് ഓഫ് ഓസ് എന്ന ചിത്രത്തില്‍ ജൂഡി ഗാര്‍ലാൻഡ് ഉപയോഗിച്ചിരുന്ന ചെരിപ്പുകളിലൊന്നാണിത്. 2005-ൽ മ്യൂസിയത്തിന്റെ ജനാല തകർത്താണ് കോടികള്‍ വിലമതിക്കുന്ന ചെരുപ്പുകൾ മോഷ്ടിക്കപ്പെട്ടത്. ചെരുപ്പ് കണ്ടെത്തുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം നൽകുമെന്ന് ഒരു ആരാധകൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ മോഷണം നടന്നിട്ട് പത്ത് വർഷമായിട്ടും ചെരുപ്പ് കണ്ടെടുക്കാൻ സാധിക്കാതിരുന്നതോടെ പ്രഖ്യാപനം പിൻവലിച്ചിരുന്നു. ചെരുപ്പ് കണ്ടെടുത്തതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കേസിൽ അന്വേഷണം നടക്കുകയാണെന്ന് എഫ്ബിഐ പ്രത്യേക ഏജന്റ് ഷോൺ സൻബോൺ പറഞ്ഞു.
Read Moreഎന്നാലും ആ കപ്പലുകൾ എവിടെനിന്നു വന്നു?
ഏകദേശം ഒരു വർഷം മുന്‍പ് ക്യുക് ബേർഡ് എന്ന സാറ്റലൈറ്റിൽനിന്നുള്ള ഭൂമിയുടെ ചിത്രങ്ങൾ പരിശോധിക്കുകയായിരുന്ന കാനഡയിൽ നിന്നുള്ള ഒരു സംഘം ശാസ്ത്രജ്ഞർ. കസാക്കിസ്ഥാനിലെ മരുഭൂമിയുടെ ആകാശദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടയിൽ അവരൊരു കാഴ്ച കണ്ട് ഞെട്ടി. നീണ്ടുനിവർന്നു കിടക്കുന്ന ആ മണലാര്യണ്യത്തിന്റെ മധ്യഭാഗത്തായി നാലു കൂറ്റൻ കപ്പലുകൾ കിടക്കുന്നു. ചിത്രങ്ങൾ വീണ്ടും പരിശോധിച്ച് തങ്ങൾ കാണുന്നത് കപ്പലിന്റെ അവശിഷ്ടങ്ങൾതന്നെയാണെന്ന് ശാസ്ത്രജ്ഞർ ഉറപ്പുവരുത്തി. പക്ഷേ അപ്പോൾ വലിയൊരു ചോദ്യം ബാക്കി, ഇത്ര വലിയ മരുഭൂമിയുടെ നടുക്ക് ആരാണ് കപ്പലുകൾ നങ്കൂരമിട്ടത്. കപ്പലുകൾ കണ്ടെത്തിയ സ്ഥലത്തുനിന്നും 280മൈൽ അകലെമാത്രമാണ് കടലുള്ളത്. അരൽ എന്നാണ് ആ കടലിന്റെ പേര്. ആഴമുള്ള കടലുകളിൽ യാത്ര ചെയ്യാവുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ കപ്പലുകൾ ആര് മരുഭൂമിക്കു നടുവിൽകൊണ്ടുപോയി വച്ചു എന്ന ചോദ്യം ചെറുതായൊന്നുമല്ല, ശാസ്ത്രലോകത്തെ കുഴക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനുള്ള…
Read More