സ്ട്രോബറി പഴങ്ങൾ കഴിക്കാൻ ഭയമാണിപ്പോൾ ഓസ്ട്രേലിയക്കാർക്ക്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും സൂചി ഉള്ളിലുള്ള സ്ട്രോബറി പഴങ്ങൾ ലഭിക്കുന്നതു വ്യാപകമായതാണു കാരണം. സംഭവം ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത് ക്വീൻസ്ലാൻഡിലാണ്. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നു കരുതിയിരിക്കെയാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നു സൂചികളുള്ള സ്ട്രോബറികൾ ലഭിക്കുന്നത്. ഇവിടത്തെഎല്ലാ സംസ്ഥാനങ്ങളിലും ഇത്തരം സംഭവങ്ങളുണ്ടായതായി വിവിധ വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ട്രോബറി പഴത്തിനുള്ളിലുണ്ടായിരുന്ന പിൻ വയറിനുള്ളിലെത്തി കഴിഞ്ഞ ദിവസം രണ്ടുപേർ അവശനിലയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തെങ്കിലും സംഭവത്തിനു പിന്നിലെ ദുരൂഹത നീക്കാൻ ഓസ്ട്രേലിയൻ പോലീസിനിതുവരെയാ യിട്ടില്ല. വാണിജ്യ ഭീകരപ്രവർത്തനമാണിതെന്നാണു പ്രാഥമികവിലയിരുത്തൽ. നന്നായി പരിശോധിച്ച ശേഷമേ സ്ട്രോബറി പഴങ്ങൾ ഉപയോഗിക്കാവൂ എന്ന് അധികൃതർ അറിയിച്ചു. സംഭവത്തിനു പിന്നിലുള്ളവരേക്കുറിച്ചു സൂചന നൽകുന്നവർക്ക് ഓസ്ട്രേലിയൻ പോലീസ് വൻ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിറ്റക്ടർ ഉപയോഗിച്ചു പരിശോധിച്ച ശേഷമാണ് രാജ്യത്തു പലരുമിപ്പോൾ സ്ട്രോബറി വാങ്ങുന്നത്. അതേസമയം, സ്ട്രോബറി…
Read MoreCategory: NRI
സീരിയൽ കില്ലർ! നാലു സ്ത്രീകളെ കൊലപ്പെടുത്തിയ യുഎസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ; കൊല്ലപ്പെട്ട നാലു സ്ത്രീകളും വേശ്യവൃത്തിയില് ഏര്പ്പെട്ടവരാണെന്ന്
വെബ് കൗണ്ടി (ടെക്സസ്): ടെക്സസിൽ നിന്നുള്ള നാലു സ്ത്രീകളെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സീരിയൽ കില്ലർ, യുഎസ് ബോർഡർ പട്രോൾ സൂപ്പർ വൈസർ വാൻ ഡേവിഡ് ഓർട്ടിസിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. 2.5 മില്യൻ ഡോളറാണ് ബോണ്ടായി നിശ്ചയിച്ചിരിക്കുന്നതെന്ന് വെബ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഇസി ഡ്രൊ അലനിസ് പറഞ്ഞു. സെപ്റ്റംബർ 15 നു ലറിഡൊ ഹോട്ടലിന് പുറത്തു പാർക്ക് ചെയ്തിരുന്ന ട്രക്കിൽ നിന്നാണ് ഇയാളെ പിടികൂടിയത്. നാലു കൊലപാതകം, മാരകായുധം കൊണ്ടു മുറിവേൽപിക്കൽ, നിയമ വിരുദ്ധമായി തടഞ്ഞു വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കുമേൽ ചുമത്തിയിരിക്കുന്നത്. കൊല്ലപ്പെട്ട നാലു സ്ത്രീകളും വേശ്യവൃത്തിയിലെർപ്പെട്ടവരാണെന്നും നാലു പേരെയും വെടിവച്ചു കൊലപ്പെടുത്തിയശേഷം സൗത്ത് ടെക്സസ് കൗണ്ടി ഉൾപ്രദേശങ്ങളിലുള്ള റോഡുകളിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഡിസ്ട്രിക്ട് അറ്റോർണി പറഞ്ഞു. സെപ്റ്റംബർ 14 ന് ഒരു സ്ത്രീയെ തട്ടിയെടുത്ത് ട്രക്കിലിട്ടു കൊണ്ടു പോകുന്നതിനിടയിൽ രക്ഷപ്പെട്ട എറിക്ക് പെന്ന…
Read Moreസമൂഹമാധ്യമങ്ങൾക്ക് കർശന നിർദേശവുമായി യൂറോപ്യൻ യൂണിയൻ
ബ്രസൽസ്: ഭീകരവാദ പ്രചരണം സംബന്ധിച്ച് യൂറോപ്യൻ യൂണിയൻ സമൂഹ മാധ്യമങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി. ഉള്ളടക്കത്തെക്കുറിച്ച് പരാതി വന്നാൽ ഒരു മണിക്കൂറിനകം നടപടിയെടുക്കണമെന്നാണ് ഫേസ്ബുക്ക്, ട്വിറ്റർ, യൂ ട്യൂബ് എന്നിവയ്ക്ക് നൽകിയിരിക്കുന്ന നിർദേശം. നിർദേശം ലംഘിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് ആഗോള വരുമാനത്തിന്റെ നാലുശതമാനം പിഴയായി ഈടാക്കും. ഇന്റർനെറ്റും സമൂഹ മാധ്യമങ്ങളും ഉപയോഗിച്ച് ഭീകരസംഘടനയിലേക്ക് ആളെ കൂട്ടുകയും കൂട്ടക്കൊലപാതകങ്ങൾ നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടികൾ കർക്കശമാക്കുന്നത്. കന്പനി സ്വമേധയാ നടപടിയെടുക്കാത്തതിനെ തുടർന്നാണ് ഇയു നേരിട്ട് രംഗത്തുവന്നതെന്ന് യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ജാൻ ക്ലോദ് യങ്കർ പറഞ്ഞു.ജർമനി ഇക്കാര്യത്തിൽ നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. സമൂഹ മാധ്യമങ്ങളലൂടെ അപകീർത്തിപ്പെടുത്തലുകളോ മറ്റു വ്യക്തിപരമായ വിഷയങ്ങളിലും മോശപ്പെടുത്തിയാൽ നടപടി മാത്രമല്ല പിഴയും ഒടുക്കേണ്ടി വരും. ചില സമയങ്ങളിൽ നിരീക്ഷണത്തിനു പുറമെ നിയന്ത്രണവിധേയവുമാണ് സമൂഹമാധ്യമങ്ങൾ. റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
Read Moreസഹപ്രവർത്തകയ്ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ വൈറലായി; പിന്നാലെ യുവാവ് അറസ്റ്റിൽ
സൗദി അറേബ്യയിൽ സഹപ്രവർത്തകയ്ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ സാമൂഹ്യമധ്യമങ്ങളിൽ പങ്കുവച്ച ഈജിപ്ത് വംശജനായ യുവാവിനെ അറസ്റ്റു ചെയ്തു. ഇവിടെ ഒരു ഹോട്ടലിലെ ജീവനക്കാരാണ് ഇരുവരും. ഇവർ തങ്ങൾ ചിരിച്ചുല്ലസിച്ച് പ്രഭാത ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. പർദ്ദയായിരുന്നു യുവതിയുടെ വേഷം. എന്നാൽ ഈ വീഡിയോ വൈറലായതിനെ തുടർന്ന് അധികൃതർ ഈ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സൗദിയിൽ, ജോലി സ്ഥലങ്ങളിലും ഭക്ഷണം കഴിക്കുന്ന സ്ഥലങ്ങളിലും സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേകം സ്ഥലങ്ങളാണുള്ളത്. ഇത് കർശനമായ നിയമവുമാണ്. ഇത് ലംഘിച്ചെന്ന കുറ്റമാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്. ഈ നിയമലംഘനത്തിൽ യുവാവ് ചെയ്ത കുറ്റത്തിന് തുല്യപങ്കാളിത്തം യുവതിക്കുമുണ്ടെന്നും അതുകൊണ്ട് യുവതിക്കുമെതിരെ കേസ് സ്വീകരിക്കണമെന്നും ആളുകൾ അഭിപ്രായപ്പെടുന്നുണ്ട്.
Read Moreഇരുപത് പാമ്പുകളുമായി വിമാനയാത്ര; ഒടുവിൽ പിടിവീണു
ജർമനിയിൽ നിന്നും റഷ്യയിലേക്ക് വിമാനത്തിൽ യാത്ര ചെയ്തയാളുടെ ബാഗിൽ നിന്നും കണ്ടെടുത്തത് ജീവനുള്ള ഇരുപത് പാമ്പുകളെ. കൈവശമുണ്ടായിരുന്ന ബാഗിലാണ് അദ്ദേഹം ഈ പാമ്പുകളെ സൂക്ഷിച്ചിരുന്നത്. ജർമനിയിലെ ഡുസൽഡോർഫ് വിമാനത്താവളത്തിൽ നിന്നുമാണ് അദ്ദേഹം പാമ്പുകളുമായി യാത്ര ആരംഭിച്ചത്. ഇവിടെ നിന്നും കുഴപ്പമൊന്നുമില്ലാതെ യാത്ര തുടർന്നെങ്കിലും മോസ്കോയിലെ വിമാനത്താവളത്തിലെത്തിയപ്പോൾ അദ്ദേഹത്തിനു മേൽ പിടിവീഴുകയായിരുന്നു. ജർമനിയിലുള്ള ഒരു കടയിൽ നിന്നുമാണ് പാമ്പുകളെ വാങ്ങിയതെന്ന് ചോദ്യം ചെയ്യലിൽ അദ്ദേഹം സമ്മതിച്ചു. പാമ്പുകളെ കൈവശം വയ്ക്കുവാനുള്ള അനുമതി അദ്ദേഹത്തിനുണ്ടായിരുന്നുവെങ്കിലും മറ്റൊരു രാജ്യത്തേക്കു ഇവയെ കൊണ്ടുപോകുവാനുള്ള അനുമതി ഇല്ലായിരുന്നുവെന്നാണ് കരുതുന്നത്.
Read Moreഅവിശ്വസനീയം ഈ രക്ഷപ്പെടൽ; മരണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട് പത്തു വയസുകാരൻ
“”ഞാൻ ഇപ്പോഴും ജീവനോടെയുണ്ടല്ലേ…” അമേരിക്കയിലെ കാൻസസിലുള്ള സേവ്യർ കണ്ണിംഗാം എന്ന പത്തു വയസുകാരൻ തന്റെ ദേഹത്ത് പലകുറി സ്പർശിച്ചും നുള്ളിനോക്കിയുമൊക്കെയാണ് തനിക്ക് ജീവനുണ്ടെന്നുറപ്പിക്കുന്നത്. സേവ്യർ നേരിട്ട അപകടത്തിന്റെ ആഴമറിഞ്ഞാൽ ആർക്കായാലും അതേ സംശയംതോന്നിപ്പോകും… അത്രമാത്രം അവിശ്വസനീയമായ രക്ഷപ്പെടലിലൂടെയാണ് സേവ്യറിന് ജീവൻ തിരിച്ചുകിട്ടിയിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച നടന്ന ആ സംഭവം ഇങ്ങനെ കൂട്ടുകാരോടൊത്തു കളിക്കുന്നതിനിടെയാണ് ഏറുമാടത്തിലേക്കുള്ള ഗോവണിയിൽനിന്നു സേവ്യർ താഴേക്കു വീഴുന്നത്. അറ്റം കൂർത്ത കന്പിയിലേക്കായിരുന്നു ആ വീഴ്ച. സേവ്യറിന്റെ കവിളിലൂടെ കയറിയ കന്പി തലയോട് തകർത്ത് ആഴത്തിൽ തറഞ്ഞു. എങ്കിലും സേവ്യറിന് എഴുന്നേൽക്കാനായി. മുഖത്ത് തറഞ്ഞ കന്പിയുമായി അവൻ വീട്ടിലേക്കോടി. അമ്മ ഗബ്രിയേൽ മില്ലർ, ഒരു നിമിഷംപോലും പാഴാക്കാതെ സേവ്യറുമായി ആശുപത്രിയിലേക്ക് കുതിച്ചു. എന്നാൽ, മികച്ച സർജന്മാരില്ലാത്തതിനാൽ അദ്യമെത്തിയ രണ്ട് ആശുപത്രികളിലും സേവ്യറിനു ചികിത്സ ലഭിച്ചില്ല. ഒടുവിൽ കാൻസസിലെ യൂണിവേഴ്സിറ്റി ആശുപത്രിയാണ് അവർക്ക് അഭയമായത്. തുടർന്ന് എക്സ്…
Read Moreപ്രസിഡന്റിന് ഇഷ്ടപ്പെട്ടില്ല; ഇനി വിമാനത്തിൽ കശുവണ്ടി നല്കില്ലെന്ന് വിമാനക്കമ്പനി
ഇനിമുതൽ തങ്ങളുടെ വിമാനങ്ങളിൽ കശുവണ്ടി നല്കില്ലെന്നു ശ്രീലങ്കൻ എയർലൈൻസ് പ്രഖ്യാപിച്ചു. ബിസിനസ് ക്ലാസിൽ വിതരണം ചെയ്യുന്ന കശുവണ്ടി നായ്ക്കൾ പോലും കഴിക്കില്ലെന്ന് ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന പറഞ്ഞതാണ് വിമാനക്കന്പനിയെ ഇത്തരത്തിലൊരു നടപടിയെടുക്കാൻ പ്രേരിപ്പിച്ചത്. കാഠ്മണ്ഡുവിൽനിന്ന് കൊളംബോയിലേക്കുള്ള യാത്രാമധ്യേയാണ് സിരിസേനയ്ക്ക് കശുവണ്ടി കഴിക്കാൻ ലഭിച്ചത്. എന്നാൽ, നിലവാരമില്ലാത്തവയും ഭക്ഷണയോഗ്യമല്ലാത്തവയുമായിരുന്നു അതെന്ന് അദ്ദേഹം ആരോപിച്ചു. നിലവാരമില്ലാത്ത കശുവണ്ടി വാങ്ങിയത് ആരാണെന്ന് തനിക്കറിയണമെന്നും അദ്ദേഹം കർഷകരുടെ യോഗത്തിൽ പറഞ്ഞു. നിലവിൽ ശ്രീലങ്കൻ എയർലൈൻസ് ബിസിനസ് ക്ലാസുകളിൽ മാത്രമായിരുന്നു കശുവണ്ടി നല്കിയിരുന്നത്. ദുബായ് ആസ്ഥാനമായുള്ള കന്പനിയാണ് ഇത് വിതരണം ചെയ്തിരുന്നത്.
Read Moreസൂക്ഷിച്ചാൽ ദുഃഖിക്കേണ്ട..! തടി കൂടിയാൽ ബുദ്ധികുറയുമെന്ന്…
ശരീരഭാരം ക്രമാതീതമായി വർധിക്കുന്നത് ബുദ്ധിനിലവാരത്തെ ബാധിക്കുമെന്ന്. യുഎസിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി ഗവേഷകൻ എലികളിൽ നടത്തിയ പഠനത്തിലാണ് ഈ നിഗമനത്തിലെത്തിയത്. കുറച്ച് എലികൾക്ക് 12 ആഴ്ച കൊഴുപ്പുകൂടിയ ഭക്ഷണം നല്കിയാണ് പഠനം നടത്തിയത്. ഈ സമയംകൊണ്ട് എലികളുടെ ഭാരം 40 ശതമാനം വർധിച്ചു. ഇവയുടെ ബുദ്ധിയിലും കുറവുണ്ടായി. കെണിയിൽനിന്നു രക്ഷപ്പെടുന്നതിനും വസ്തുക്കളുടെ സ്ഥാനം ഓർമിക്കുന്നതിനുമുള്ള കഴിവ് എലികൾക്ക് കുറഞ്ഞു. ശരീരഭാരം വർധിച്ചപ്പോൾ തലച്ചോറിലെ ഓർമ, പഠനശേഷി എന്നിവയുമായി ബന്ധപ്പെട്ട നാഡീകോശങ്ങൾക്കുണ്ടായ തകരാറാണ് ബുദ്ധിക്കുറവിനു കാരണമെന്നും ഗവേഷകർ കണ്ടെത്തി. പഠനഫലം ജേർണൽ ഓഫ് ന്യൂറോസയൻസിൽ പ്രസിദ്ധീക രിച്ചിട്ടുണ്ട്. അതേസമയം എലികളിലേതിനു സമാനമായ മാറ്റം മനുഷ്യരിൽ ഉണ്ടാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതിന് കൂടുതൽ പഠനങ്ങൾ നടത്തണം.
Read Moreഅഭ്യാസം കഴിഞ്ഞില്ലേ, വാ… ഇനി ജയിലിൽ കിടക്കാം
റഷ്യൻ സ്പൈഡർമാൻ എന്നറിയപ്പെടുന്ന പാവൽ ഗോഗുലാൻ സാഹസികവിനോദപ്രവർത്തനങ്ങളിലൂടെയാണ് ലോകശ്രദ്ധ നേടിയത്. കെട്ടിടങ്ങളുടെ മുകളിൽ യാതൊരു സുരക്ഷാസംവിധാനങ്ങളുമില്ലാതെ വലിഞ്ഞുകയറുകയാണ് കക്ഷിയുടെ ഇഷ്ടവിനോദം. കഴിഞ്ഞ ദിവസം ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയിലെ മെഡലിനിലുള്ള 12 നില കെട്ടിടത്തിൽ കക്ഷി ഒന്നു കയറി. സുരക്ഷാമാർഗങ്ങൾ സ്വീകരിക്കാതെയായിരുന്നു ഈ പ്രകടനം. കേവലം പത്തു മിനിറ്റുകൊണ്ട് കെട്ടിടത്തിനു മുകളിൽ എത്തിയപ്പോൾ പാവലിനെ കാത്ത് പോലീസുണ്ടായിരുന്നു. സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ അപകടകരമാംവിധത്തിൽ കെട്ടിടത്തിൽ കയറിയതിന് പാവൽ അറസ്റ്റിലായി. ലാറ്റിനമേരിക്കയിൽ കയറാൻ പറ്റിയ ഒരു കെട്ടിടം കണ്ടെത്തുന്നതിനായി 36 മാസമാണ് പാവൽ തെരഞ്ഞുനടന്നത്.
Read Moreവാൾനി എക്സ്റ്റൻഷൻ: കടലിലുള്ള ലോകത്തിലെ ഏറ്റവും വലിയ കാറ്റാടിപ്പാടം
വീശിയടിക്കുന്ന കടൽക്കാറ്റിൽ ചുറ്റിത്തിരിയുന്ന 102 കാറ്റാടിയന്ത്രങ്ങൾക്കൊപ്പം 87 എണ്ണംകൂടി ചേർത്തപ്പോൾ വാൾനി എക്സ്റ്റൻഷൻ ലോകത്തിൽ കടലിലുള്ള കാറ്റാടിപ്പാടങ്ങളിൽ വലുപ്പത്തിൽ ഒന്നാമതെത്തി. ഐറിഷ് കടലിൽ 145 ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിൽ വ്യാപിച്ചുകിടക്കുന്ന കാറ്റാടിപ്പാടമാണിത്. കാറ്റാടിയന്ത്രങ്ങൾ തമ്മിലുള്ള അകലം 190 മീറ്റർ. 659 മെഗാവാട്ടിന്റെ ഈ പദ്ധതിക്ക് ആറു ലക്ഷം വീടുകളിൽ വൈദ്യുതിയെത്തിക്കാൻ കഴിയും. ലണ്ടനിലെ തേംസ് എസ്റ്ററിയെ മറികടന്നാണ് വാൾനി എക്സ്റ്റൻഷൻ ഒന്നാം സ്ഥാനത്തെത്തിയത്. ഗ്രീൻ എനർജിക്ക് പ്രാധാന്യം നല്കുന്ന സ്ഥാപനമായ ഒസ്റ്റഡാണ് വാൾനി എക്സ്റ്റൻഷന്റെ ഉടമ.
Read More