ചെവി വേദനയുമായി ആശുപത്രിയിലെത്തിയയാളുടെ ചെവിക്കുള്ളിൽ ചിലന്തി വല. ചൈനയിലെ ലിയോണിംഗ് പ്രവശ്യയിലെ ഡാലിയാനിലുള്ള ഡാലിയാൻ സെൻട്രൽ ആശുപത്രിയിലാണ് തന്റെ ചെവിയിൽ അസ്വസ്തത തോന്നുന്നുവെന്ന് പറഞ്ഞ് അറുപതുകാരനായ ഒരാൾ ചികിത്സയ്ക്ക് എത്തിയത്. വിശദമായ പരിശോധനയ്ക്കൊടുവിലാണ് ചെവിയിൽ കയറിപ്പറ്റിയ ചിലന്തി ഇതിനുള്ളിൽ വല നിർമിച്ചിരിക്കുന്നുവെന്ന് ഡോക്ടർമാർ കണ്ടുപിടിച്ചത്. ചെവിക്കുള്ളിൽ പ്രാണിയോ മറ്റെന്തങ്കിലും കയറികൂടിയതാകാമെന്ന് ഡോക്ടർമാർ കരുതിയെങ്കിലും ഒരു ചിലന്തി കയറുമെന്ന് ഡോക്ടർമാർ ഒരിക്കലും കരുതിയിരുന്നില്ല. ആദ്യമൊക്കെ അസ്വസ്ത തോന്നിയിരുന്നുവെങ്കിലും ഞാനത് കാര്യമാക്കിയിരുന്നില്ലെന്നാണ് ചികിത്സ തേടിയെത്തിയയാൾ പറഞ്ഞത്. എന്നാൽ ചെവിയിലെ പ്രശ്നം അസഹനീയമായതിനെ തുടർന്നാണ് അദ്ദേഹം ആശുപത്രിയിൽ എത്തിയത്. ദീർഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് ചിലന്തിയെ ചെവിക്കുള്ളിൽ നിന്നും പുറത്തെടുക്കുവാനായത്. അദ്ദേഹത്തിന്റെ ചെവിക്ക് ഒരുവിധത്തിലുമുള്ള കുഴപ്പമില്ലെന്ന് ചികിത്സനടത്തിയ ഡോക്ടർ വ്യക്തമാക്കി. പ്രാണി പോലുള്ള ജീവികൾ ചെവിക്കുള്ളിൽ വീണതിനെ തുടർന്ന് നിരവധിയാളുകൾ ചികിത്സ തേടി ആശുപത്രിയിൽ എത്താറുണ്ടെങ്കിലും ആദ്യമായാണ് ഒരാളുടെ ചെവിയിൽ നിന്നും ചിലന്തിയെ കണ്ടെത്തുന്നതെന്ന്…
Read MoreCategory: NRI
നിൽപ്പുസമരം അവസാനിപ്പിച്ച് നീർനായ കടലിലേക്ക് മടങ്ങി
അമേരിക്കയിലെ അലാസ്കയിൽ കടലിൽനിന്ന് കയറി വന്ന നീർനായ നാലുദിവസത്തെ നിൽപ്പുസമരം അവസാനിപ്പിച്ച് കടലിലേക്കുതന്നെ മടങ്ങി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കടൽക്കരയിൽനിന്ന് കിലോമീറ്ററുകൾ മാറി ഒരു മരത്തിന്റെ ചുവട്ടിൽ നീർനായ നിൽക്കുന്നത് പ്രദേശവാസികൾ കണ്ടത്. ഇവർ ഈ വിവരം ഉടൻതന്നെ അധികൃതരെ അറിയിച്ചു. മൃഗസംരക്ഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരെത്തി നീർനായയെ കടലിലേക്ക് തിരിച്ചയയ്ക്കാൻ ശ്രമിച്ചെങ്കിലും നാലുദിവസമായി നീർനായ നിന്ന നിൽപ്പ് തുടരുകയായിരുന്നു.ഒടുവിൽ മറ്റുമാർഗങ്ങളൊന്നുമില്ലെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥർ മയക്കുവെടിവച്ച് വീഴ്ത്തിയ ശേഷം നീർനായയെ എടുത്ത് കടൽക്കരയിൽക്കൊണ്ടുപോയി കിടത്തി. മയക്കത്തിൽനിന്ന് ഉണർന്ന നീർനായ ഭാഗ്യത്തിന് നേരെ കടലിലേക്കു പോവുകയായിരുന്നു. കടലിൽ മാലിന്യങ്ങൾ കുന്നുകൂടുന്നതിൽ പ്രതിഷേധിച്ചായിരിക്കാം നീർനായയുടെ നിൽപ്പുസമരമെന്ന് പ്രദേശവാസികൾ പറഞ്ഞു.
Read Moreമന്ദാകിനി നദിക്കരയിൽ വൻ തടാകം രൂപംകൊള്ളുന്നു; ഭീഷണിയെന്നു മുന്നറിയിപ്പ്
ഉത്തരാഖണ്ഡിലെ നിധി താഴ് വരയിൽ മന്ദാകിനി നദിയുടെ വൃഷ്ടിപ്രദേശത്ത് വൻ തടാകം രൂപംകൊള്ളുന്നു. ഉപഗ്രഹചിത്രങ്ങളാണ് ഇതു സംബന്ധിച്ചു സൂചന നൽകുന്നത്. തടാകത്തിന്റെ വിസ്തൃതി കൂടി വരികയാണെന്നും വെള്ളം ഒഴുകിപ്പോയില്ലെങ്കിൽ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും മുന്നറിയിപ്പുണ്ട്. ധോളി ഗംഗ, മന്ദാകിനി നദികളുടെ വൃഷ്ടിപ്രദേശത്ത് വെസ്റ്റേണ് കാമെറ്റ്, റെയ്കാന്ദ ഹിമാനികൾക്ക് നടുവിലാണ് തടാകം രൂപംകൊള്ളുന്നതെന്ന് ഉത്തരാഖണ്ഡ് സ്പേസ് ആപ്ലിക്കേഷൻ സെന്റർ(യുഎസ്എസി) ഡയറക്ടർ ഡോ.എം.പി.എസ്.ബിഷ്ത് വ്യക്തമാക്കി. ഇതു സംബന്ധിച്ച റിപ്പോർട്ട് യുഎസ്എസി സർക്കാരിനു കൈമാറി. ഹിമാലയൻ ഭൂമിശാസ്ത്രം സംബന്ധിച്ചു പഠിക്കുന്ന വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് തടാകരൂപീകരണം സംബന്ധിച്ചു കൂടുതൽ പരിശോധന നടത്തണമെന്നും യുഎസ്എസി സർക്കാരിനോടു നിർദേശിച്ചു. 2001 മുതൽ നിലനിൽക്കുന്ന തടാകം വർഷങ്ങളായി ചുരുങ്ങിയിട്ടില്ല. ഇത്തരം തടാകങ്ങൾ രൂപീകരിക്കുന്നത് സ്വാഭാവികമാണെങ്കിലും വെള്ളം വൻതോതിൽ കെട്ടിനിൽക്കുന്നത് അപകടകരമാണെന്ന് വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് പ്രതിനിധി അറിയിച്ചു.
Read Moreഭക്ഷണം കഴിക്കാൻ കൂടുതൽ സമയം വേണ്ട; ഭക്ഷണമുറിയിലെ കസേരകൾ നീക്കം ചെയ്ത് സ്കൂൾ അധികൃതർ
വിദ്യാർഥികൾ ഭക്ഷണം കഴിക്കുവാൻ കൂടുതൽ സമയം ചിലവഴിക്കുന്നത് ഒഴിവാക്കുവാൻ സ്കൂൾ അധികൃതർ ഭക്ഷണമുറിയിലെ കസേരകൾ എടുത്തുമാറ്റി. ചൈനയിലെ ഹെനാൻ പ്രവശ്യയിലെ ഒരു സ്കൂൾ അധികൃതരാണ് ഇപ്പോൾ വിമർശനശരങ്ങൾ ഏറ്റുവാങ്ങുന്നത്. വേനലവധിക്കു ശേഷം സ്കൂളിൽ തിരികെയെത്തിയ വിദ്യാർഥികളോടാണ് സ്കൂൾ അധികൃതരുടെ ഈ ക്രൂരത. ഭക്ഷണ സമയത്തും അതിനു ശേഷവും വിദ്യാർഥികൾ ഇവിടെ ഇരുന്ന് സംസാരിച്ചു സമയം കളയുന്നത് ഒഴിവാക്കാനായാണ് കസേരകൾ മാറ്റിയതെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. ഭക്ഷണം കഴിക്കുവാൻ വെറും പത്തു മിനിട്ടിന്റെ ആവശ്യമേ ഉള്ളുവെന്നാണ് സ്കൂൾ അധികൃതരുടെ വാദം. ചൈനയിലെ മുൻപന്തിയിൽ നിൽക്കുന്ന പല സ്കൂളുകളിലും ഇത്തരം പട്ടാളച്ചിട്ടകളാണ് നിലനിൽക്കുന്നത്. ഇവിടെ പുലർച്ചെ അഞ്ചരയ്ക്ക് ക്ലാസുകളും ആരംഭിക്കും. ഭക്ഷണമുറിയിലെ കസേരകൾ നീക്കം ചെയ്ത സംഭവം വൈറലായതിനെ തുടർന്ന് സ്കൂൾ അധികൃതരെ വിമർശിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം പ്രവൃത്തികൾ കൂട്ടികളിൽ ഒരുവിധത്തിലും സ്വാധീനം ചെലുത്തില്ലന്നാണ് ഭൂരിഭാഗമാളുകളും അഭിപ്രായപ്പെടുന്നത്.
Read Moreപ്രായം തളർത്താത്ത വീര്യം; 95-ാം വയസിൽ സ്കൂബ ഡൈവ് റിക്കാർഡ് തിരുത്തി റേ വൂളി
ലണ്ടൻ: “പ്രായം തളർത്താത്ത പോരാട്ട വീര്യം’ എന്നത് ക്ലീഷെ ആണെങ്കിലും ഇവിടെയത് പറയാതിരിക്കാനാവില്ല. 95-ാം വയസിൽ സ്കൂബ ഡൈവ് ചെയ്താൽ അതിനെ ഇങ്ങനെയല്ലാതെ പിന്നെങ്ങനെയാണ് വിശേഷിപ്പിക്കുക?. അങ്ങനെ ഒരത്ഭുതം ഉണ്ടായത് ലണ്ടനിലാണ്. 95 കാരനായ റേ വൂളി എന്നയായാളാണ് സൈപ്രസ് തീരത്തെ മെഡിറ്ററേനിയൻ കടലിടുക്കിൽ സ്കൂബഡൈവ് നടത്തിയത്. കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും പ്രായംചെന്ന സ്കൂബ ഡൈവറാണ് വൂളി. സ്വന്തം പേരിലുള്ള റിക്കാർഡ് തകർത്ത വൂളി 45 മിനിറ്റോളമാണ് വെള്ളത്തിനടിയിൽ ചെലവിട്ടത്. തനിക്ക് ഇപ്പോൾ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും ആരോഗ്യസ്ഥിതി ഇങ്ങനെ തുടർന്നാൽ അടുത്ത വർഷം വീണ്ടും റിക്കാർഡ് തിരുത്തുന്ന പ്രകടനവുമായെത്തുമെന്നും പറഞ്ഞാണ് വൂളി മടങ്ങിയത്.
Read Moreപൂസായ വിമാനയാത്രക്കാരൻ സഹയാത്രികയുടെ സീറ്റിൽ മൂത്രമൊഴിച്ചു; അന്വേഷണത്തിനു നിർദേശം
ന്യൂഡൽഹി: ന്യുയോർക്കിൽനിന്നു ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ചു ലക്കുകെട്ട യാത്രക്കാരൻ യാത്രക്കാരിയുടെ സീറ്റിൽ മൂത്രമൊഴിച്ചതായി പരാതി. രാത്രി ഭക്ഷണം കഴിഞ്ഞ ശേഷം ഇയാൾ സഹയാത്രികയുടെ സീറ്റിൽ മൂത്രമൊഴിച്ചുവെന്നാണു പരാതി. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ എയർ ഇന്ത്യയോടു വ്യോമയാന മന്ത്രാലയം നിർദേശിച്ചു.യാത്രക്കാർക്കു നേരിട്ട ബുദ്ധിമുട്ടിൽ ഖേദിക്കുകയാണെന്നു കാട്ടി എയർ ഇന്ത്യ പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തു. വ്യാഴാഴ്ച ഡൽഹിയിലേക്കു വന്ന എഎൽ 102 നന്പർ വിമാനത്തിലാണ് സംഭവം. വനിതാ യാത്രക്കാരിയുടെ മകളായ ഇന്ദ്രാണി ഘോഷ് എന്ന യുവതി അമ്മയ്ക്കുണ്ടായ ദുരനുഭവം ട്വിറ്ററിലൂടെ പരസ്യപ്പെടുത്തുകയായിരുന്നു. ഇതേത്തുടർന്നാണു കേന്ദ്ര വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടത്.
Read Moreപതിമൂന്നുകാരിയെ കാറിന് പിന്നിൽ കെട്ടിയിട്ട് പിതാവിന്റെ സാഹസികയാത്ര; ഒടുവില്…
പതിമൂന്നുകാരിയായ മകളെ കാറിനു പുറകിൽ കെട്ടിയിട്ട് കാറോടിച്ച പിതാവ് അറസ്റ്റിൽ. തുർക്കിയിലാണ് സംഭവം. പുറകെ വന്ന വാഹനത്തിലുണ്ടായിരുന്ന യാത്രികരിലൊരാൾ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായതിനെ തുടർന്നാണ് പോലീസ് പിതാവിനെ അറസ്റ്റ് ചെയ്തത്. ഏകദേശം നാനൂറ് മീറ്റർ വാഹനം സഞ്ചരിച്ചതിനുശേഷമാണ് കുട്ടിയെ മോചിപ്പിക്കുവാൻ പിതാവ് തയാറായത്. എന്തു കാരണത്തത്താലാണ് അദ്ദേഹം കുട്ടിയെ കാറിനു പിന്നിൽ കെട്ടിയിട്ടന്നുള്ളത് അവ്യക്തമാണ്.
Read Moreഅതിബുദ്ധി ആപത്തായി; കാമുകിയെ പറ്റിക്കാൻ നോക്കിയയാൾക്ക് കിട്ടിയത് എട്ടിന്റെ പണി
പ്രണയിനിക്ക് കാമുകന്മാർ വിശേഷപ്പെട്ട പല സമ്മാനങ്ങളും നൽകാറുണ്ട്. എന്നാൽ അത്തരമൊരു സമ്മാനം നൽകുവാനൊരുങ്ങി എട്ടിന്റെ പണി ലഭിച്ചയാളുടെ കഥയാണ് ഏറെ ചർച്ച ചെയ്യപ്പെടുന്നത്. ചൈനയിലെ ചെങ്ക്ഡു സ്വദേശിയായ ഒരാൾക്കാണ് ഈ അമളി പറ്റിയത്. വിലകൂടിയ ഒരു പുതിയ കാർ വാങ്ങി നൽകാമെന്നാണ് ഇയാൾ കാമുകിക്ക് വാക്കു നൽകിയത്. എന്നാൽ അദ്ദേഹത്തിന്റെ കൈയ്യിൽ ഇതിനുള്ള പണം മുഴുവനും ഇല്ലായിരുന്നു. ഇതിനായി അദ്ദേഹം ഒരു മാർഗവും മനസിൽ കണ്ടിരുന്നു. കാമുകിക്ക് വാക്ക് നൽകിയ ദിവസം അദ്ദേഹം അവരെയും രണ്ട് സഹോദരൻമാരെയും കൂട്ടി കാർ ഷോറൂമിലെത്തി. ഇവിടെ എത്തിയപ്പോൾ അദ്ദേഹം കാമുകിയോട് പറഞ്ഞു. പണം പൂർണമായും എന്റെ കൈവശമില്ല. നിങ്ങൾ അൽപ്പ സമയം കാത്ത് ഇരിക്കു ഞാൻ പണവുമായി ഉടൻ എത്താമെന്ന്. ഉടൻ തന്നെ ഇവിടെ നിന്നും പോയ അദ്ദേഹം സമീപത്തുള്ള ഒരു കടയിൽ നിന്നും ഒരു കത്തി വാങ്ങി. അതിനുശേഷം…
Read Moreനെഞ്ചിനുള്ളിൽ കമ്പി കുത്തിയിറങ്ങിയയാൾ ശാന്തനായി മൊബൈൽ ഫോണ് ഉപയോഗിക്കുന്നു; അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
വാഹനാപകടത്തെ തുടർന്ന് നെഞ്ചിനുള്ളിലേക്ക് കമ്പി തുളച്ചുകയറിയയാൾ ശാന്തനായി മൊബൈൽ ഫോണ് ഉപയോഗിക്കുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ചൈനയിലെ ലിയാണോയിംഗ് പ്രവശ്യയിലെ ലിയോയാംഗിലാണ് സംഭവം നടന്നത്. അപകടത്തെ തുടർന്ന് പതിമൂന്ന് അടി നീളമുള്ള കമ്പി, കാറിന്റെ മുൻവശത്തെ ഗ്ലാസ് തകർത്ത് ഡ്രൈവർ സീറ്റിലിരുന്ന അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് കുത്തികയറി മറുവശത്ത് എത്തുകയായിരുന്നു. കാറിനുള്ളിൽ നിന്നും പുറത്തിറങ്ങാനാകാതെ കുടുങ്ങിയ അദ്ദേഹം മനോധൈര്യം നഷ്ടപ്പെടാതെ മൊബൈൽ ഫോണ് ഉപയോഗിക്കുകയായിരുന്നു. അൽപ്പ സമയത്തിനുള്ളിൽ തന്നെ ഇവിടെ എത്തിയ രക്ഷാപ്രവർത്തകർ കട്ടർ ഉപയോഗിച്ച് കമ്പി മുറിച്ചു മാറ്റിയതിനു ശേഷമാണ് അദ്ദേഹത്തെ കാറിനുള്ളിൽ നിന്നും പുറത്തിറക്കിയത്. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
Read Moreകാഷ്മീരിൽ നിന്നുള്ള ആദ്യ മുസ്ലിം വനിതാ പൈലറ്റായി ഇറാം ഹബീബ്
ജമ്മു കാഷ്മീരിൽ നിന്നുള്ള ആദ്യ മുസ്ലിം വനിതാ പൈലറ്റായി ചരിത്രം സൃഷ്ടിച്ച് 33 വയസുകാരി ഇറാം ഹബീബ്. സെപ്റ്റംബർ മുതൽ ഇന്ഡിഗോയിൽ ഇറാം ഹബീബ് വിമാനങ്ങള് പറത്തും. കാഷ്മീരിൽ നിന്നുള്ള മൂന്നാമത്തെ വനിതാ പൈലറ്റാണ് ഇറാം ഹബീബ്. 2016-ൽ കാഷ്മീരി പണ്ഡിറ്റായ തൻവി റെയ്ന എയർ ഇന്ത്യയിൽ പൈലറ്റായി വിമാനം പറത്തിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ കാഷ്മീർ സ്വദേശിയായ ആയിഷ അസീസ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്റ്റുഡന്റ് പൈലറ്റായി ചരിത്രം സൃഷ്ടിച്ചിരുന്നു. ഇവർക്ക് ശേഷമാണ് കാഷ്മീരിലെ മുസ്ലിം വിഭാഗത്തിൽ നിന്നുള്ള ഇറാം ഹബീബും വിമാനം പറത്താനൊരുങ്ങുന്നത്. പൈലറ്റാകാനെത്തിയ തനൊരു കാഷ്മീരി മുസ്ലിമാണെന്ന് അറിഞ്ഞപ്പോൾ എല്ലാവരും ആശ്ചര്യപ്പെട്ടിരുന്നു. പക്ഷേ തന്റെ ലക്ഷ്യത്തെ കൈവരിക്കാനുള്ള ആഗ്രഹവുമായി മുന്നോട്ടു പോയെന്നും ഇറാം ഹബീബ് പറഞ്ഞു. 2016ൽ യുഎസിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ ഇറാം ഡൽഹിയിൽ വാണിജ്യ പൈലറ്റ് ലൈസന്സിനുള്ള ക്ലാസുകൾ…
Read More