14 ല​ക്ഷം രൂ​പ​യു​ടെ മു​ടിയുമായി മോഷ്ടാക്കൾ കടന്നു

ബാ​ർ​ബ​ർ ഷോ​പ്പി​ൽ അ​തിക്ര​മി​ച്ചു ക​യ​റി​യ മൂ​ന്നം​ഗ സം​ഘം അ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന മു​ടി മോ​ഷ്ടി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞു. ന്യൂ​ഡ​ൽ​ഹി​യി​ലെ ഒ​രു ബാ​ർ​ബ​ർ ഷോ​പ്പി​ലാ​യി​രു​ന്നു സം​ഭ​വം. ത​ല​മു​ടി വെ​ട്ടാ​നെ​ന്നു പ​റ​ഞ്ഞ് എ​ത്തി​യ മൂ​ന്നു​പേ​രാ​ണ് ബാ​ർ​ബ​ർ ഷോ​പ്പ് ഉ​ട​മ​യാ​യ ഹു​സൈ​നെ തോ​ക്കു ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി മു​ടി ത​ട്ടി​യെ​ടു​ത്ത​ത്. ബാ​ർ​ബ​ർ ഷോ​പ്പി​നൊ​പ്പം ത​ന്നെ വി​ഗു​ക​ൾ നി​ർ​മി​ക്കു​ന്ന ഒ​രു വ​ർ​ക്ക് ഷോ​പ്പും ഇ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നു. ഇ​വി​ട​ത്തെ ആ​വ​ശ്യ​ത്തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 200 കി​ലോ​വ​രു​ന്ന മു​ടി​യാ​ണ് ക​ള്ള​ൻ​മാ​ർ അ​ടി​ച്ചു​കൊ​ണ്ടു​പോ​യ​ത്. ഇ​തി​ന് ഏ​ക​ദേ​ശം 14 ല​ക്ഷം രൂ​പ വി​ല​വ​രും. വി​ഗു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നാ​യി ലോ​ക​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഇ​ന്ത്യ​യി​ൽ​നി​ന്ന് മു​ടി ക​യ​റ്റി അ​യ​യ്ക്കു​ന്നു​ണ്ട്.സ്വ​ന്തം ബാ​ർ​ബ​ർ ഷോ​പ്പി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന മു​ടി​ക്ക് പു​റമേ വി​വി​ധ അ​ന്പ​ല​ങ്ങ​ളി​ൽ​നി​ന്നും മ​റ്റും ശേ​ഖ​രി​ച്ച മു​ടി ഹു​സൈ​ൻ ത​ന്‍റെ ക​ട​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്നു.​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഡ​ൽ​ഹി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Read More

ബാഹുബലിയിലേറി ചന്ദ്രയാൻ-2 അടുത്ത വർഷം

ഇ​ന്ത്യ​യു​ടെ ര​ണ്ടാം ച​ന്ദ്രദൗ​ത്യം തു​ട​ങ്ങാ​ൻ ഇ​നി​യും കാ​ത്തി​രി​ക്ക​ണം. ഈ ​വ​ർ​ഷം ഒ​ക്‌​ടോ​ബ​റി​ൽ വി​ക്ഷേ​പ​ണം ന​ട​ത്താ​മെ​ന്നു തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും സാ​ങ്കേ​തി​ക​കാ​ര​ണ​ങ്ങ​ളാ​ൽ വി​ക്ഷേ​പ​ണം നീ​ട്ടി​യ​താ​യി ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സം​ഘ​ട​ന (ഇ​സ്രോ) അ​റി​യി​ച്ചു. 2019 ജ​നു​വ​രി​യി​ൽ വി​ക്ഷേ​പ​ണം ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​സ്രോ. ജി​എ​സ്എ​ൽ​വി എം​കെ-3 ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും ച​ന്ദ്ര​യാ​ൻ-2 വി​ക്ഷേ​പി​ക്കു​ക. ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ റോ​ക്ക​റ്റ് എ​ന്ന വി​ശേ​ഷ​ണമുള്ള ജി​എ​സ്എ​ൽ​വി എം​കെ-3​ന് ബാ​ഹു​ബ​ലി എ​ന്നാ​ണ് വി​ളി​പ്പേ​ര്. 640 ട​ൺ ആ​ണ് ഭാ​രം. ര​ണ്ടാം ച​ന്ദ്ര​ദൗ​ത്യ​ത്തി​ലൂ​ടെ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ റോ​വ​ർ ഇ​റ​ക്കാ​നാ​ണ് ഇ​സ്രോ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഈ ​റോ​വ​ർ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ സോ​ഡി​യം, മ​ഗ്നീ​ഷ്യം, അ​ലു​മി​നി​യം, സി​ലി​ക്ക​ൺ തു​ട​ങ്ങി​യ മൂ​ല​ക​ങ്ങ​ളു​ടെ സാ​ന്നി​ധ്യം പ​രി​ശോ​ധി​ക്കും. അ​തേ​സ​മ​യം, കു​ഴി​ക്ക​ലും ഹീ​ലി​യം-3 വേ​ർ​തി​രി​ക്ക​ലും ഇ​തു​വ​രെ ഇ​സ്രോ​യു​ടെ പ​ദ്ധ​തി​യി​ലി​ല്ല. 603 കോ​ടി രൂ​പ​യാ​ണ് ച​ന്ദ്ര​യാ​ൻ -2ന്‍റെ ആ​കെ പ​ദ്ധ​തി​ച്ചെ​ല​വ്. ഇ​സ്രോ പു​തി​യ ഷെ​ഡ്യൂ​ൾ തീ​രു​മാ​നി​ക്കു​ന്പോ​ൾ ഇ​സ്ര​യേ​ൽ ഇ​ന്ത്യ​യെ മ​റി​ക​ട​ന്നേ​ക്കും. ഡി​സം​ബ​റി​ൽ ത​ങ്ങ​ളു​ടെ ആ​ദ്യ…

Read More

ബോധവത്കരണത്തിന് ഫിലിപ്പീൻസിൽ മുലയൂട്ടൽ യജ്ഞം

മു​ല​പ്പാ​ൽ കു​ഞ്ഞി​ന്‍റെ ജ​ന്മാ​വ​കാ​ശ​മാ​ണെ​ന്ന സ​ന്ദേ​ശം ഊ​ട്ടി​യു​റ​പ്പി​ച്ച് ഫി​ലി​പ്പൈ​ൻ​സി​ൽ ആ​യിര​ക്ക​ണ​ക്കി​ന് അ​മ്മ​മാ​ർ ത​ങ്ങ​ളു​ടെ കു​ഞ്ഞു​ങ്ങ​ൾ​ക്ക് മു​ല​യൂ​ട്ടി. സ​ർ​ക്കാ​ർ സം​ഘ​ട​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ലാ​യി​രു​ന്നു അ​മ്മ​മാ​ർ ഒ​രു​മി​ച്ച് മു​ല​യൂ​ട്ട​ൽ ന​ട​ത്തി​യ​ത്. സൗ​ന്ദ​ര്യ​ത്തി​ന്‍റെ പേ​രി​ൽ കു​ഞ്ഞു​ങ്ങ​ൾ​ക്ക് മു​ല​പ്പാ​ൽ ന​ല്കാ​ൻ വി​സ​മ്മ​തി​ക്കു​ന്ന അ​മ്മ​മാ​രെ ല​ക്ഷ്യ​മി​ട്ടാ​ണ് സ​ർ​ക്കാ​ർ ഈ ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഒ​പ്പം ശി​ശു​മ​ര​ണം, ആ​രോ​ഗ്യ​ക്കു​റ​വ് എ​ന്നി​വ ഇ​ല്ലാ​താ​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മു​ണ്ട്. 1,500ല​ധി​കം അ​മ്മ​മാ​രാ​ണ് ഇ​ന്ന​ലെ ഫി​ലി​പ്പൈ​ൻ​സി​ലെ ത​ല​സ്ഥാ​ന​മാ​യ മ​നി​ല​യി​ലെ ഒ​രു സ്റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക്ക് എ​ത്തി​യ​ത്. സ​മാ​ന​മാ​യ 61 പ​രി​പാ​ടി​ക​ൾ ഫി​ലി​പ്പൈ​ൻ​സി​ന്‍റെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ ന​ട​ക്കു​ക​യും ചെ​യ്തു. ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ ഏ​ഴു വ​രെ ലോ​ക മു​ല​യൂ​ട്ട​ൽ വാ​രം ആ​ച​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഫി​ലി​പ്പൈ​ൻ​സി​ൽ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യാ​യി മു​ല​യൂ​ട്ട​ൽ സം​ഘ​ടി​പ്പി​ച്ച​ത്. മു​ല​പ്പാ​ൽ ല​ഭി​ക്കാ​ത്ത കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യം ഐ​ക്യ​രാ​ഷ്‌​ട്ര സം​ഘ​ട​ന​യു​ടെ കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​മാ​യ യൂണി​സെ​ഫ് ക​ഴി​ഞ്ഞ​യാ​ഴ്ച പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം ലോ​ക​ത്ത് 7.8 കോ​ടി ന​വ​ജാ​ത​ശി​ശു​ക്ക​ൾ ആ​രോ​ഗ്യ​ക്കു​റ​വു​ള്ള​വ​രാ​ണ്.…

Read More

മ​നു​ഷ്യ കാ​ൽ​പ്പാ​ദ​ത്തി​നോ​ട് രൂ​പ​സാ​ദൃ​ശ്യ​മു​ള്ള ഉ​രു​ള​കി​ഴ​ങ്ങ് ബ്ര​സീ​ലി​ൽ

മ​നു​ഷ്യ​ന്‍റെ കാ​ൽ​പ്പാ​ദ​ത്തി​നോ​ട് രൂ​പ​സാ​ദൃ​ശ്യ​മു​ള്ള ഉ​രു​ള കി​ഴ​ങ്ങി​ന്‍റെ ചി​ത്ര​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ത്ഭു​ത​മാ​കു​ന്നു. തെ​ക്ക​ൻ ബ്ര​സീ​ലി​ലെ സാ​ന്താ കാ​ത​റീ​ന​യി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ താ​മ​സി​ക്കു​ന്ന ദ​മ്പ​തി​ക​ളാ​യ മാ​ർ​ലോ, പൗ​ലോ എ​ന്നി​വ​ർ കൃ​ഷി ചെ​യ്ത ഉ​രു​ള കി​ഴ​ങ്ങു​ക​ളി​ലൊ​ന്നി​നാ​ണ് ഇ​ത്ത​ര​ത്തി​ൽ രൂ​പ​മാ​റ്റം സം​ഭ​വി​ച്ച​ത്. ഏ​ക​ദേ​ശം എ​ട്ടു കി​ലോ ഭാ​ര​മു​ള്ള​താ​ണ് ഈ ​അ​ത്ഭു​ത ഉ​രു​ള​കി​ഴ​ങ്ങി​ന്. സം​ഭ​വ​മ​റി​ഞ്ഞ് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ഉ​രു​ള​കി​ഴ​ങ്ങ് കാ​ണു​വാ​ൻ എ​ത്തു​ന്ന​ത്.

Read More

വായിച്ച് ആശ തീർക്കാൻ ഫെരാരി ചരിതം!

ഫെ​​രാ​​രി കാ​​ർ വാ​​ങ്ങ​​ണ​​മെ​​ന്ന സ്വ​​പ്ന​​വു​​മാ​​യി ന​​ട​​ക്കു​​ന്ന ഒ​​രുപാ​​ടു​​ പേ​​രു​​ണ്ട്. എ​​ന്നാ​​ൽ വ​​ലി​​യ വി​​ല കൊ​​ടു​​ക്കേ​​ണ്ടി വ​​രു​​മെ​​ന്ന​​തി​​നാ​​ൽ പ​​ല​​ർ​​ക്കും ഈ ​​സ്വ​​പ്നം സ​​ഫ​​ല​​മാ​​ക്കാ​​ൻ സാ​​ധി​​ച്ചി​​ട്ടി​​ല്ല. അ​​ങ്ങ​​നെ​​യു​​ള്ള​​വ​​ർ​​ക്ക് ഫെ​​രാ​​രി പു​​സ്ത​​കം വാ​​ങ്ങി​ സം​​തൃ​​പ്തി​​യ​​ടയാ​​ൻ അ​​വ​​സ​​ര​​മൊ​​രു​​ക്കു​​ക​​യാ​​ണ് ക​​ന്പ​​നി​​യി​​പ്പോ​​ൾ. ഇ​​റ്റാ​​ലി​​യ​​ൻ പ്ര​​സാ​​ധ​​ക​​രാ​​യ താ​​ഷ​​ൻ ആ​​ണ് ഇ​​റ്റാ​​ലി​​യ​​ൻ ആ​​ഡം​​ബ​​ര കാ​​ർ​​ നി​​ർ​​മാ​​ത​​ാ ക്ക​​ളാ​​യ ഫെ​​രാ​​രി​​യു​​ടെ ക​​ഥ പു​​സ്ത​​ക രൂ​​പ​​ത്തി​​ലി​​റ​​ക്കു​​ന്ന​​ത്. ഫെ​​രാ​​രി എ​​ന്നാ​​ണ് ഈ ​​ലി​​മി​​റ്റ​​ഡ് എ​​ഡി​​ഷ​​ൻ പു​​സ്ത​​ക​​ത്തി​​ന്‍റെ പേ​​ര്. ഫെ​​രാ​​രി കാ​​റു​​ക​​ളേ​​പ്പോ​​ലെ​​ത​​ന്നെ അ​​നു​​പ​​മ​​മാ​​യ ചാ​​രു​​തയോ​​ടെ​​യാ​​ണ് പു​​സ്ത​​വും രൂ​​പക​​ൽ​​പ്പ​​ന ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. ഫെ​​രാ​​രി​​യു​​ടെ 12 സി​​ലി​​ണ്ട​​ർ എ​​ൻ​​ജി​​നെ അ​​നു​​സ്മ​​രി​​പ്പി​​ക്കു​​ന്ന സ്റ്റീ​​ൽ ബു​​ക്ക് സ്റ്റാ​​ൻ​​ഡും പു​​സ്ത​​ക​​ത്തോ​​ടൊ​​പ്പം ല​​ഭി​​ക്കും. ഫെ​​രാ​​രി ക​​ന്പ​​നി​​യു​​ടെ ച​​രി​​ത്ര​​വും ഇ​​ന്നോ​​ള​​മി​​റ​​ങ്ങി​​യി​​ട്ടു​​ള്ള ഫെ​​രാ​​രി മോഡ​​ലു​​ക​​ളു​​ടെ സ​​വി​​ശേ​​ഷ​​ത​​ക​​ളു​​മൊ​​ക്കെ​​യാ​​ണ് പു​​സ്ത​​ക​​ത്തി​​ന്‍റെ ഇ​​തി​​വൃ​​ത്തം. വി​​വി​​ധ ഫെ​​രാ​​രി മോ​​ഡ​​ലു​​ക​​ളു​​ടെ ചി​​ത്ര​​ങ്ങ​​ളും ഫെ​​രാ​​രി​​യു​​ടെ വൈ​​സ്ചെ​​യ​​ർ​​മാ​​ൻ പി​​യ​​റോ ഫെ​​രാരി​​യു​​ടെ ഒ​​പ്പു പ​തി​ഞ്ഞ ഈ ​പു​​സ്ത​​ക​​ത്തി​​ലു​​ണ്ട്. പ​​റ​​യു​​ന്ന​​ത് ഫെ​​രാ​​രി ച​​രി​​ത​​മാ​​യ​​തി​​നാ​​ൽ പു​​സ്ത​​ക​​ത്തി​​നും വ​​ലി​​യ വി​​ല​​യാ​​ണ്. 30000 യു​​എ​​സ്…

Read More

എഴുപതിന്‍റെ നിറവിൽ ലാൻഡ് റോവർ

അ​തി​ജീ​വ​ന​ത്തി​ന്‍റെ സ​ന്പൂ​ർ​ണ ഉ​ദാ​ഹ​ര​ണ​മാ​യ ക്ലാ​സി​ക് മോ​ഡ​ലു​ക​ളു​ടെ വാ​ഹ​ന​നി​ര​യു​മാ​യി പ​ശ്ചി​മ​ബം​ഗാ​ളി​ലെ ഉ​ൾ​നാ​ട​ൻ ഗ്രാ​മ​ത്തി​ലേ​ക്ക് സ​ന്ദ​ർ​ശ​നം ന​ട​ത്തി 70-ാം വാ​ർ​ഷി​കാ​ഘോ​ഷം ലാ​ൻ​ഡ് റോ​വ​ർ ഗം​ഭീ​ര​മാ​ക്കി. ഹി​മാ​ല​യ​ത്തി​നു​ള്ളി​ലെ വി​ദൂ​ര പ്ര​ദേ​ശ​മാ​യ ലാ​ൻ​ഡ് ഓ​ഫ് ലാ​ൻ​ഡ് റോ​വേ​ഴ്സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​ഗ്രാ​മ​ത്തി​ൽ അ​തി​സൂ​ക്ഷ്മ​ത​യോ​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി പ​രി​പാ​ലി​ക്കു​ന്ന 1957 മു​ത​ലു​ള്ള ലാ​ൻ​ഡ് റോ​വ​ർ സീ​രീ​സ് വാ​ഹ​ന​നി​ര​യാ​ണു​ള്ള​ത്. ക​ണ​ക്കു​ക​ൾ​പ്ര​കാ​രം വി​ന്‍റേ​ജ് ടൈ​പ്പ് ലാ​ൻ​ഡ് റോ​വ​ർ ഓ​ഫ് റോ​ഡ് 4 വീ​ൽ ഡ്രൈ​വ് വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ 40 എ​ണ്ണ​മു​ണ്ട്. ഇ​വി​ട​ത്തെ പ്ര​ധാ​ന യാ​ത്രാ​മാ​ർ​ഗ​വും ഈ ​ലാ​ൻ​ഡ് റോ​വ​റു​ക​ൾ​ത​ന്നെ. ഇ​ന്ത്യ​യി​ലെ പ​ശ്ചി​മ​ബം​ഗാ​ളി​ലെ മാ​നി​ഭ​ജം​ഗി​ൽ​നി​ന്ന് സ​ന്ദ​ക്ഫൂ​വി​ലേ​ക്ക് ഉ​പ​ജീ​വ​ന​ത്തി​നാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ സാ​ധാ​ര​ണ ന​ട​ത്തു​ന്ന ഗം​ഭീ​ര​മാ​യ 31 കി​ലോ​മീ​റ്റ​ർ യാ​ത്ര​യെ​ക്കു​റി​ച്ചു​ള്ള ചി​ത്രം ലാ​ൻ​ഡ് റോ​വ​ർ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഉ​യ​ർ​ന്ന ചെ​രി​വു​ക​ൾ, പാ​റ​ക്കൂ​ട്ട​ങ്ങ​ൾ ചി​ത​റി​ക്കി​ട​ക്കു​ന്ന പോ​ണി ട്രാ​ക്കു​ക​ൾ, വി​ശ്വ​സി​ക്കാ​നാ​കാ​ത്ത കാ​ലാ​വ​സ്ഥ എ​ന്നി​വ ത​ര​ണം ചെ​യ്താ​ണ് യാ​ത്ര. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് ഏ​ക​ദേ​ശം 3636 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള ഗ്രാ​മ​മാ​ണ്…

Read More

വയസ് വെറും 12 ദി​വ​സം; കുഞ്ഞുറോസിന്‍റെ ആദ്യത്തെ പല്ല് പറിച്ചു

ഇം​ഗ്ല​ണ്ടി​ലെ സെ​വ​ൻ ട്രീ​സ് ദ​ന്താ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ​ക്ക് കഴി ഞ്ഞ ദി​വ​സം വ​ള​രെ പ്ര​ത്യേ​ക​ത നി​റ​ഞ്ഞ​താ​യി​രു​ന്നു. ത​ങ്ങ​ളു​ടെ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ചി​കി​ത്സ ന​ൽ​കു​ക എ​ന്ന​ത് ഈ ​ഡോ​ക്ട​ർ​മാ​ർ എ​ന്നും ചെ​യ്യു​ന്ന കാ​ര്യ​മാ​ണ്. എ​ന്നാ​ൽ ഇ​ന്ന​ലെ ഇ​വി​ടെ പ​ല്ലു​പ​റി​ക്കാ​നെ​ത്തി​യ​ത് വെ​റും 12 ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള ഒ​രു പെ​ണ്‍​കു​ഞ്ഞാ​യി​രു​ന്നു. ആ​ശു​പ​ത്രി​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ രോ​ഗി​യാ​യി​രു​ന്നു ഇ​സ്ല ​റോ​സ്. ജ​നി​ച്ച​പ്പോ​ൾ​ത്ത​ന്നെ അ​വ​ളു​ടെ വാ​യി​ൽ ഒ​രു കു​ഞ്ഞു പ​ല്ലു​ണ്ടാ​യി​രു​ന്നു. ഇ​ത് മോ​ണ​യി​ൽ ഉ​റ​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ അ​ത് പ​റി​ച്ചു​ക​ള​യാ​നാ​ണ് റോ​സി​ന്‍റെ അ​മ്മ ജാ​സ്മി​ൻ അ​വ​ളെ​യു​മാ​യി ദ​ന്താ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. ഒ​രു ചെ​റി​യ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് കു​ഞ്ഞു റോ​സി​ന്‍റെ വാ​യി​ലെ കു​ഞ്ഞു പ​ല്ലു നീ​ക്കം ചെ​യ്ത​ത്. പ്രാ​യം തീ​രെ​ക്കു​റ​വാ​യ​തി​നാ​ൽ കു​ഞ്ഞി​ന് ശ​സ്ത്ര​ക്രി​യ​യ്ക്ക് മു​ന്പ് അ​ന​സ്തേ​ഷ്യ ന​ൽ​കാ​ൻ ക​ഴി​യി​ല്ലാ​യി​രു​ന്നു. അ​തു​കൊ​ണ്ട് മോ​ണ മ​ര​വിപ്പിക്കാ​നു​ള്ള മ​രു​ന്ന് പു​റ​മെ പു​ര​ട്ടി​യി​ട്ടാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. വാ​യി​ലെ പ​ല്ലു പ​റിച്ചു​ക​ള​യാ​ൻ റോ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് എ​ല്ലാ…

Read More

വിന്നിയെ കണ്ടാൽ ഷി എന്നു പറയും, അ​തു​കൊ​ണ്ടു വി​ന്നി​യു​ടെ സി​നി​മ ചൈ​ന​യി​ൽ വി​ല​ക്കി

“വി​ന്നി ദ ​പൂ’’​വി​നു ചൈ​ന​യി​ൽ വി​ല​ക്ക്. കാ​ര​ണം ആ ​കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്ര​ത്തെ ക​ണ്ടാ​ൽ ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ൻ പിം​ഗു​മാ​യി സാ​ദൃ​ശ്യം. ഷി ​ജ​നി​ക്കു​ന്ന​തി​നും വ​ള​രെ​ക്കാ​ലം മു​ന്പ് എ.​എ. മി​ൽ​നെ എ​ന്ന ഇം​ഗ്ലീ​ഷ് എ​ഴു​ത്തു​കാ​ര​ന്‍റെ ഭാ​വ​ന​യി​ൽ വി​രി​ഞ്ഞ​താ​ണ് വി​ന്നി എ​ന്ന ക​ര​ടി. വി​ന്നി​യെ മു​ഖ്യ​ക​ഥാ​പാ​ത്ര​മാ​ക്കി മി​ൽ​നെ നി​ര​വ​ധി ക​ഥ​ക​ൾ എ​ഴു​തി. അ​തി​ലൊ​ന്ന് ആ​ധാ​ര​മാ​ക്കി നി​ർ​മി​ച്ച ക്രി​സ്റ്റ​ഫ​ർ റോ​ബി​ൻ എ​ന്ന സി​നി​മ​യാ​ണു ചൈ​ന​യി​ൽ വി​ല​ക്കി​യ​ത്. ഷി​യെ വി​ന്നി​യു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തി​യ ആ​ദ്യ​സ​ന്ദ​ർ​ഭം 2013-ലെ ​യു​എ​സ് സ​ന്ദ​ർ​ശ​ന​മാ​യി​രു​ന്നു. അ​ന്ന് ഷി​യും ഒ​ബാ​മ​യും ന​ട​ക്കു​ന്ന പ​ട​ത്തി​നു സ​മീ​പം വി​ന്നി ടി​ഗ്ഗ​ർ എ​ന്ന ക​ഥാ​പാ​ത്ര​വു​മാ​യി ന​ട​ക്കു​ന്ന ചി​ത്രം വ​ച്ച പോ​സ്റ്റു​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ ആ​യി. പി​ന്നീ​ടു 2014-ൽ ​ഷി​യും ജാ​പ്പ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി ഷി​ൻ​സോ ആ​ബെ​യു​മാ​യി ന​ട​ന്ന​പ്പോ​ഴും സ​മാ​ന​ചി​ത്രം വി​ന്നി​യു​ടെ ക​ഥ​യി​ൽ​നി​ന്നും ല​ഭി​ച്ചു. ഇ​ങ്ങ​നെ വി​ന്നി നോ​ട്ട​പ്പു​ള്ളി​യാ​യി മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു വി​ന്നി​യു​ടെ സി​നി​മ വ​ന്ന​ത്.

Read More

നീലവജ്രങ്ങൾ രൂപപ്പെടുന്നത്… വ​ജ്ര​ങ്ങ​ളു​ടെ രൂ​പീ​ക​ര​ണ​ത്തേ​ക്കു​റി​ച്ച് പു​തി​യ റി​സ​ർ​ച്ച് റി​പ്പോ​ർ​ട്ട് പു​റ​ത്ത്

വ​ജ്ര​ങ്ങ​ളു​ടെ രൂ​പീ​ക​ര​ണ​ത്തേ​ക്കു​റി​ച്ച് പു​തി​യ റി​സ​ർ​ച്ച് റി​പ്പോ​ർ​ട്ട് പു​റ​ത്ത്. അ​ത്യ​പൂ​ർ​വ​മാ​യ നീ​ലവ​ജ്ര​ങ്ങ​ൾ ഭൂ​മി​യു​ടെ മാ​ന്‍റി​ലി​നു​ള്ളി​ലാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. ഭൂ​മി​യു​ടെ അ​ക​ക്കാ​ന്പി​നെ​ക്കു​റി​ച്ചു​ള്ള പു​തി​യ വി​വ​ര​ങ്ങ​ളും റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്. ഭൂ​മി​ക്കു​ള്ളി​ൽ കൂ​ടി​യ മ​ർ​ദ​ത്തി​ലും താ​പ​നി​ല​യി​ലു​മാ​ണ് വ​ജ്ര​ങ്ങ​ൾ രൂ​പ​പ്പെ​ടു​ന്ന​ത്. മി​ക്കയി​നം വ​ജ്ര​ങ്ങ​ളും രൂ​പ​പ്പെ​ടു​ന്ന​ത് ഭൗ​മ​പ്ര​ത​ല​ത്തി​ൽ​നി​ന്ന് 200 കി​ലോ​മീ​റ്റ​ർ വ​രെ ആ​ഴ​ത്തി​ലാ​ണ്. എ​ന്നാ​ൽ, അ​ത്യ​പൂ​ർ​വ​മാ​യ​വ 400 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണ് രൂ​പ​പ്പെ​ടു​ന്ന​ത്. അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​വ മു​ക​ളി​ലെ​ത്തു​ന്ന​ത്. വ​ജ്ര​ത്തി​ന് അ​വ​യു​ടെ ക്രി​സ്റ്റ​ൽ ഘ​ട​ന​യ്ക്കു​ള്ളി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ളോ ധാ​തു​ക്ക​ളോ സം​ര​ക്ഷി​ക്കാ​നു​ള്ള പ്ര​ത്യേ​ക ക​ഴി​വു​ണ്ട്. അ​വ എ​വി​ടെ​യാ​ണു രൂ​പ​പ്പെ​ട്ട​തെ​ന്ന് അ​വ​യി​ല​ട​ങ്ങി​യ ധാ​തു​ക്ക​ളി​ലൂ​ടെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യും. ആ​ക​ർ​ഷ​ക​മാ​യ നീ​ല നി​റ​മാ​ണ് നീ​ലവ​ജ്ര​ത്തി​ന് ആ ​പേ​രു വ​രാ​ൻ കാ​ര​ണം. ഭൂ​മി​യു​ടെ മാ​ന്‍റി​ലി​നു​ള്ളി​ൽ കൂ​ടി​യ അ​ള​വി​ൽ കാ​ണ​പ്പെ​ടു​ന്ന ബോ​റോ​ൺ ആ​ണ് ഈ ​നീ​ല നി​റ​ത്തി​നു കാ​ര​ണം. മ​റ്റു വ​ജ്ര​ങ്ങ​ൾ രൂ​പ​പ്പെ​ടു​ന്ന​തി​നേ​ക്കാ​ൾ നാ​ലി​ര​ട്ടി ആ​ഴ​ത്തി​ലാ​ണ് ടൈ​പ് 2ബി ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട നീ​ലവ​ജ്ര​ങ്ങ​ൾ രൂ​പ​പ്പെ​ടു​ന്ന​ത്. ടൈപ് 2ബി…

Read More

സുനിത വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക്

കൊ​മേ​ഴ്സ്യ​ൽ ബ​ഹി​രാ​കാ​ശ വാ​ഹ​ന​ങ്ങ​ളി​ൽ സു​നി​ത വി​ല്യം​സ് ഉ​ൾ​പ്പെ​ടെ എ​ട്ടു ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ളെ നാ​സ അ​യ​യ്ക്കു​ന്നു. 2011ൽ ​നാ​സ​യു​ടെ ബ​ഹി​രാ​കാ​ശ പേ​ട​കം ദൗ​ത്യ​ത്തി​ൽ​നി​ന്നു നീ​ക്കി​യ​തി​നു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് മ​നു​ഷ്യ​രെ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് അ​യ​യ്ക്കു​ന്ന​ത്. കൊ​മേ​ഴ്സ്യ​ൽ ക​മ്പ​നി​ക​ളു​ടെ പേ​ട​കം ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന​താ​ണ് ഈ ​ദൗ​ത്യ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. അ​ടു​ത്ത വ​ർ​ഷം ബോ​യിം​ഗ്, സ്പേ​സ് എ​ക്സ് കമ്പനികളുടെ പേ​ട​ക​ങ്ങ​ളി​ലാ​ണ് സ​ഞ്ചാ​രി​ക​ൾ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് പോ​കു​ക. “”ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ളി​ൽ അ​മേ​രി​ക്ക തി​രി​ച്ചു​വ​രു​ന്നു. അ​മേ​രി​ക്ക​ൻ സ​ഞ്ചാ​രി​ക​ൾ, അ​മേ​രി​ക്ക​ൻ റോ​ക്ക​റ്റി​ൽ, അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ​നി​ന്ന് യാ​ത്ര​തി​രി​ക്കു​ം”- നാ​സ​യു​ടെ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ജിം ​ബ്രൈ​ഡെ​ൻ​സ്റ്റൈ​ൻ ടെ​ക്സ​സി​ലെ ഹൂ​സ്റ്റ​ണി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​റ​ഞ്ഞു. എ​റി​ക് ബോ, ​ക്രി​സ്റ്റ​ഫ​ർ ഫെ​ർ​ഗു​സ​ൺ, നി​കോ​ളെ ഒ​നാ​പുമ​ൻ, റോ​ബ​ർ​ട്ട് ബെ​ൻ​കെ​ൻ, ഡ​ഗ്ല​സ് ഹേർ​ലി, ജോ​സ് ക​സാ​ഡ, സു​നി​ത വി​ല്യം​സ്, വി​ക്ട​ർ ഗ്ലോ​വ​ർ, മൈ​ക്കി​ൾ ഹോ​പ്കി​ൻ​സ് എ​ന്നി​വ​രാ​ണ് അ​ടു​ത്ത വ​ർ​ഷം മ​ധ്യ​ത്തോ​ടെ​യു​ള്ള ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ക. യാ​ത്ര​ക്കാ​രി​ല്ലാ​തെ​യു​ള്ള ഒ​ർ​ബി​റ്റ​ൽ ഫ്ലൈ​റ്റ് ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ​യു​ണ്ടാ​കും. സ്പേ​സ്…

Read More