കുട്ടികൾക്കൊപ്പം കട്ടിലിൽ കിടന്നുറങ്ങിയത് പുലിക്കുട്ടി. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. കട്ടിലിൽ വിരിച്ച കൊതുകുവലയ്ക്കുള്ളിൽ കുട്ടികൾക്കൊപ്പം ഉറങ്ങിയ മൂന്നു മാസം പ്രായമുള്ള പുലിയെ ഗ്രഹനാഥയാണ് ആദ്യം കണ്ടത്. സംഭവം കണ്ട് ഞെട്ടിയ ഇവർ ശബ്ദമുണ്ടാക്കാതെ കുട്ടികളെ ഇരുവരെയും മുറിയിൽ നിന്നും പുറത്തിറക്കിയതിനു ശേഷം അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പുലിയെ പിടികൂടിയത്. പുലിയെ പിന്നീട് സുരക്ഷിത സ്ഥലത്തേക്കു മാറ്റുകയായിരുന്നു. കിണറ്റിൽ വീണതിനെ തുടർന്ന് ഒരുമാസം മുമ്പ് തങ്ങൾ രക്ഷിച്ച അതേ പുലിക്കുട്ടിയാണ് ഇതെന്ന് ഫോറസ്റ്റ് അധികൃതർ സ്ഥിരീകരിച്ചു.
Read MoreCategory: NRI
എന്നെ നോക്കേണ്ട, ഞാൻ നന്നാവൂലാ; എയർ ഇന്ത്യയുടെ മിക്ക വിമാനങ്ങളും കട്ടപ്പുറത്ത്
പൊതുമേഖല വിമാനക്കന്പനിയായ എയർ ഇന്ത്യ സ്വാതന്ത്ര്യദിനം പ്രമാണിച്ച് ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകൾക്ക് 45 ശതമാനം വരെ ഇളവുകൾ പ്രഖ്യാപിച്ചത് തിങ്കളാഴ്ചയാണ്. ഇതിനു പിന്നാലെ എയർ ഇന്ത്യ വിമാനങ്ങളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാണിച്ച് പൈലറ്റുമാരുടെ സംഘടന രംഗത്തെത്തി. എയർ ഇന്ത്യയുടെ എയർബസ് എ321 വിമാനങ്ങളിൽ 40 ശതമാനവും വേണ്ടത്ര പരിപാലനം ഇല്ലാത്തതിനാൽ കട്ടപ്പുറത്താണെന്നാണ് ഇന്ത്യൻ കൊമേഴ്സ്യൽ പൈലറ്റ്സ് അസോസിയേഷൻ (ഐസിപിഎ) എയർ ഇന്ത്യയുടെ ചെയർമാന് അയച്ച കത്തിൽ പറയുന്നത്. സ്പെയർ പാർട്സുകളുടെ ലഭ്യതക്കുറവ്, ആലോചനയില്ലായ്മ, ഏകോപനമില്ലായ്മ, സാന്പത്തികപ്രതിസന്ധി തുടങ്ങിയവ മൂലം എയർ ഇന്ത്യാ വിമാനങ്ങളുടെ പരിപാലനം കൃത്യമായി നടക്കുന്നില്ലെന്ന് ഐസിപിഎ ജനറൽ സെക്രട്ടറി ദീപാങ്കർ ഗുപ്ത പറഞ്ഞു. പ്രധാനമായും എയർബസ് എ321 വിമാനങ്ങളാണ് സർവീസിന് യോഗ്യമല്ലാത്ത അവസ്ഥയിലായിരിക്കുന്നത്. എയർഇന്ത്യയുടെ ഉടമസ്ഥതയിലുള്ള 20 എയർബസ് എ321 വിമാനങ്ങളിൽ 12 എണ്ണം മാത്രമേ ഇപ്പോൾ സർവീസ് നടത്തുന്നുള്ളൂ. കാര്യമായ ശ്രദ്ധയുണ്ടായില്ലെങ്കിൽ ഈ വിമാനങ്ങളുടെ അവസ്ഥയും…
Read Moreവെള്ളപ്പൊക്കം: ഗൾഫിലേക്ക് അമിത ചാർജ് ഈടാക്കുന്ന വിമാന കന്പനികൾക്കെതിരെ നടപടി
തിരുവനന്തപുരം: വെള്ളപ്പൊക്കത്തെ തുടർന്നു നെടുന്പാശേരി വിമാനത്താവളം അടച്ചതോടെ മറ്റു വിമാനത്താവളങ്ങൾ വഴി ഗൾഫിലേക്ക് പോകുന്നവരിൽനിന്ന് അമിത ചാർജ് ഈടാക്കുന്ന വിമാന കന്പനികൾക്കെതിരെ നടപടി. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. നെടുന്പാശേരി വിമാനത്താവളം അടച്ചതിനെ തുടർന്നു ബംഗളൂരുവിൽ നിന്നും മറ്റും ഗള്‍ഫിലേക്ക് പോകുന്നവരിൽനിന്നും അമിത ചാര്‍ജ് ഈടാക്കുന്ന കാര്യം സംസ്ഥാനം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കൊച്ചി വിമാനത്താവളം അടയ്ക്കുന്നതിന് മുൻപുള്ള നിരക്കേ ഈടാക്കാവൂ എന്ന് വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയതായി വ്യോമയാന മന്ത്രാലയം അറിയിച്ചു.
Read Moreവിമാന അപകടത്തില്‍ എട്ടുപേര്‍ മരിച്ചു; പന്ത്രണ്ട് വയസുകാരന് രക്ഷപെട്ടത് അദ്ഭുതകരമായി
ജക്കാർത്ത: എട്ടു പേരുടെ മരണത്തിനിടയാക്കിയ വിമാന അപകടത്തിൽനിന്നും പന്ത്രണ്ട് വയസുകാരൻ അദ്ഭുതകരമായി രക്ഷപെട്ടു. പാപുവ ന്യൂ ഗിനിയയുടെ അതിർത്തിക്കു സമീപം കാട്ടിലാണ് കുട്ടിയെ രക്ഷാപ്രവർത്തകർ കണ്ടെടുത്തത്. ഞായറാഴ്ച രാവിലെ വിമാന അവശിഷ്ടങ്ങൾക്കിടയിൽനിന്നും നിസാരപരിക്കുകളോടെ കണ്ടെടുത്ത 12 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം പാപുവയിലെ ഓക്സിബിൽ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു തൊട്ടുമുമ്പാണ് അപകടം സംഭവിച്ചത്. എയർ ട്രാഫിക് കൺട്രോളുമായി ബന്ധം നഷ്ടപ്പെട്ട വിമാനം കാണാതാവുകയായിരുന്നു. സ്വകാര്യ ചാർട്ടേഡ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടനാ മെറയിൽനിന്നും ഓക്സിബിലിലേക്ക് പോകുകയായിരുന്നു വിമാനം. രണ്ട് പൈലറ്റുമാർ ഉൾപ്പെടെ ഒമ്പതുപേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ എട്ടുപേരും മരിച്ചു.
Read Moreഹിപ്പോയുടെ വായിലകപ്പെട്ട ചൈനീസ് വിനോദസഞ്ചാരി മരിച്ചു
നയ്റോബി: കെനിയയിൽ ഹിപ്പോപൊട്ടാമസിന്റെ വായിലകപ്പെട്ട ചൈനീസ് വിനോദസഞ്ചാരി മരിച്ചു. ചാംഗ് മിൻ ചുവാംഗ്(66) ആണ് മരിച്ചത്. നയ്റോബിയിലെ വന്യജീവി സങ്കേതത്തിൽ വച്ചാണ് സംഭവം. ഫോട്ടോ എടുക്കുന്നതിനിടെ ഹിപ്പോ ആക്രമിക്കുകയായിരുന്നു. ലോകത്തെ ഏറ്റവും ആക്രമണകാരികളായ മൃഗങ്ങളില്‍ ഒന്നാണ് ഹിപ്പോ. സസ്യഭുക്കാണെങ്കിലും തന്റെയടുത്തു വരുന്ന ഏത് മൃഗത്തെയും കടിച്ച് കുടയാന്‍ സദാ സന്നദ്ധനാണ് ഈ മൃഗം.
Read Moreകുട്ടികൾക്കു നേരെ ഓടിയടുത്ത കടുവയെ തുരത്തിയോടിച്ച് നായകൾ
പുഴ മുറിച്ചു കടന്ന് കുട്ടികളുടെ സമീപത്തേക്ക് എത്തുവാൻ ശ്രമിച്ച കടുവയെ തുരത്തിയോടിച്ച് നായ്ക്കൾ. ഇന്ത്യ-നേപ്പാൾ അതിർത്തിയായ കട്ടർണിയയിലാണ് സംഭവം നടന്നത്. നദി നീന്തിക്കയറി കടുവ എത്തുമ്പോൾ കുട്ടികൾ പരക്കം പാഞ്ഞു. ഈ സമയം മുമ്പിൽ അപകടം മണത്ത രണ്ടു നായ്ക്കൾ കടുവയുടെ നേർക്ക് ചെന്ന് കുട്ടികളുടെ അടുക്കലേക്കു വരാതെ അവയെ പ്രതിരോധിക്കുകയായിരുന്നു. നായ സമീപത്തേക്കു വരുമ്പോൾ ഭയന്ന കടുവ ഇവിടെ നിന്നും ഓടി പോകുകയായിരുന്നു. ഭക്ഷണം തേടി കടുവകൾ ഇവിടെ വരുന്നത് പതിവാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. കടുവ ആരെയും അക്രമിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Read Moreമൂന്നു വയസുള്ള കുട്ടി നിർത്താതെ കരഞ്ഞു; രക്ഷിതാക്കളെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു
മൂന്നു വയസുള്ള കുട്ടി നിർത്താതെ കരഞ്ഞതിന്റെ പേരിൽ ഇന്ത്യൻ കുടുംബത്തെ വിമാനത്തിൽ നിന്ന് ബ്രിട്ടീഷ് എയർവേസ് പുറത്താക്കി. ജൂലൈ 23ന് ലണ്ടനിൽ നിന്നും ബെർലിനിലേക്ക് പുറപ്പെടാനൊരുങ്ങിയ വിമാനത്തിൽ നിന്നാണ് പുറത്താക്കിയത്. സീറ്റ് ബെല്‍റ്റ് ഇട്ടതിലുള്ള അസ്വസ്ഥതയെ തുടർന്നു കുട്ടി കരഞ്ഞതിനെ തുടർന്നായിരുന്നു പുറത്താക്കൽ. വിമാനം ടേക്ക് ഓഫിന് ഒരുങ്ങുമ്പോഴായിരുന്നു കുട്ടി കരച്ചിൽ തുടങ്ങിയത്. കുട്ടിയെ സമാധാനിപ്പിക്കാൻ രക്ഷിതാക്കൾ ശ്രമിക്കുന്നതിനിടെ ജീവനക്കാരിൽ ഒരാൾ എത്തി പരുഷമായി പെരുമാറി. എന്നാൽ കുട്ടി കരച്ചിൽ തുടർന്നതോടെ വിമാനം ടെര്‍മിനലിലേക്ക് തന്നെ തിരിച്ച് വിട്ട ശേഷം കുടുംബത്തെ പുറത്താക്കുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ മാറ്റാൻ സഹായിച്ച മറ്റൊരു ഇന്ത്യൻ ദമ്പതികളെയും ബലംപ്രയോഗിച്ച് ഇറക്കിവിട്ടു. ബ്രിട്ടീഷ് എയര്‍വേസിലെ ജീവനക്കാർ തങ്ങളെ വംശീയപരമായി അവഹേളിച്ചുവെന്നാരോപിച്ച് കുട്ടിയുടെ പിതാവ് ഇന്ത്യൻ കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് പരാതി നൽകി. പരാതിയെ ഗൗരവത്തോടെ കാണുന്നതായും അന്വേഷണം നടത്തുമെന്നും ബ്രിട്ടീഷ്…
Read Moreപൊതുസ്ഥലത്ത് കുഞ്ഞിന് മുലയൂട്ടുന്നതിനിടെ മാറുമറയ്ക്കാൻ ആവശ്യപ്പെട്ടയാൾക്ക് യുവതി നൽകിയ മറുപടി
പൊതുസ്ഥലങ്ങളിൽ കുഞ്ഞിനെ മുലയൂട്ടുന്നത് മോശമായ കാര്യമാണോ?. അതെയെന്നാണ് സമൂഹത്തിലെ കുറച്ച് സദാചാര വാദികളുടെ അഭിപ്രായം. അത്തരമൊരു സദാചാരക്കാരന് ഒരു കൈക്കുഞ്ഞിന്റെ അമ്മ നൽകിയ മറുപടിയാണ് സോഷ്യൽമീഡിയയാകെ നെഞ്ചോടു ചേർക്കുന്നത്. പൊതു സ്ഥലത്ത് വച്ച് നാലു മാസം പ്രായമുള്ള തന്റെ കുഞ്ഞിന് മുലയൂട്ടുകയായിരുന്ന യുവതിയോട് മാറു മറയ്ക്കുവാൻ അടുത്തുകൂടി കടന്നു പോയ ഒരു യുവാവ് ആവശ്യപ്പെടുകയായിരുന്നു. ഇതു കേട്ട യുവതി കൈവശമുണ്ടായിരുന്ന തുണിയെടുത്ത് തന്റെ മുഖം മൂടുകയാണ് ചെയ്തത്. മെക്സികോയിലെ കബോ സാൻ ലൂക്കാസിലുള്ള ഒരു റസ്റ്റൊറന്റിലാണ് സംഭവം നടന്നത്. സമീപമുണ്ടായിരുന്നവരിലൊരാൾ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചതിനെ തുടർന്ന് ഈ യുവതിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
Read Moreചില ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടുന്നത് ഇങ്ങനെയാണ്..
തങ്ങളുടെ ചിത്രങ്ങൾ എത്രത്തോളം ശ്രദ്ധേയമാക്കാമെന്നു നോക്കുന്നവരാണ് യുവാക്കൾ. ബിരുദദാനച്ചടങ്ങു കഴിഞ്ഞ് കോളജിനോട് വിടപറയുന്ന വേളയിൽ ടെക്സസ് സ്വദേശിനി മക്കെൻസി നൊലൻഡ് എന്ന ഇരുപത്തൊന്നുകാരി എടുത്ത ചിത്രങ്ങൾ ഇപ്പോൾ ലോകശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. വൈൽഡ്ലൈഫ് ആൻഡ് ഫിഷറി സയൻസിൽ ബിരുദമെടുത്ത നൊലൻഡിന്റെ ബിരുദദാനച്ചടങ്ങ് വെള്ളിയാഴ്ചയായിരുന്നു. ചടങ്ങിനുശേഷം അവൾ നേരേ പോയത് ബിഗ് ടെക്സ് എന്നു വിളിക്കുന്ന മുതലയുടെ അടുത്തേക്കായിരുന്നു. അവനൊപ്പം നിന്ന് ചിത്രമെടുക്കാൻ. ആ ചിത്രങ്ങൾ അവൾ സോഷ്യൽ മീഡിയയിൽ “നിങ്ങളുടെ ബിരുദദാന ചിത്രംപോലെയല്ല ഇത്’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതാണ് വൈറലായത് 13.8 അടി നീളവും 400 കിലോഗ്രാമിലധികം ഭാരവുമുള്ള ടെക്സിനെ ടെക്സസിലുള്ള ബ്യൂമൗണ്ട് പുനരധിവാസകേന്ദ്രത്തിലാണ് പാർപ്പിച്ചിരിക്കുന്നത്. മേയിൽ ഇവിടെ ഇന്റേൺഷിപ്പ് ചെയ്യുന്പോഴായിരുന്നു നൊലൻഡ് ടെക്സിനെ കാണുന്നത്. ഇന്റേൺഷിപ്പിന്റെ കാലത്ത് ടെക്സുമായി അടുക്കുകയും ചെയ്തു. ടെക്സ് ആക്രമിക്കില്ലായിരുന്നോ എന്ന ചോദ്യത്തിന് അവൾക്ക് ഒന്നേ പറയാനുള്ളൂ. മുതലക്കുഞ്ഞുങ്ങൾ എന്നെ…
Read Moreറോഡിൽ രൂപപ്പെട്ട ഗർത്തത്തിലേക്കു കൂപ്പു കുത്തി കാറുകൾ
അഴുക്കുചാൽ തകർന്ന് റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്കു രണ്ടു കാറുകൾ കൂപ്പുകുത്തി. ചൈനയിലെ ഹെയ്ലോംഗ്ജിയാംഗ് പ്രവശ്യയിലെ ഹർബിനിലാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കനത്ത മഴമൂലമാണ് പത്ത് മീറ്റർ നീളത്തിലും നാലു മീറ്റർ ആഴത്തിലുമുള്ള ഈ ഗർത്തം രൂപപ്പെട്ടത്. രണ്ടു കാറിലുമുണ്ടായിരുന്ന മൂന്ന് യാത്രികർ പരിക്കൊന്നുമേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. ഹർബിനിൽ ഇതിനു മുമ്പും ഇത്തരത്തിൽ റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്.
Read More