ജിം കോർബെറ്റിലെ ആനസവാരി ഇനി ഓർമ മാത്രം

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ജിം ​കോ​ർ​ബ​റ്റ്, രാ​ജാ​ജി ടൈ​ഗ​ർ റി​സ​ർ​വ് എ​ന്നിവി​ട​ങ്ങ​ളി​ലേ​ക്കു പോ​കു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് ഇ​നി ആ​ന​സ​വാ​രി ന​ട​ത്താ​ൻ ക​ഴി​യി​ല്ല. 1972ലെ ​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മം, 1960ലെ ​മൃ​ഗ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന നി​യ​മം എ​ന്നി​വ വ​ഴി ആ​ന​ക​ളെ വി​നോ​ദസഞ്ചാരത്തിനായി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ഉ​ത്ത​രാ​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. ഇ​തു​കൂ​ടാ​തെ പാ​ർ​ക്കി​നു​ള്ളി​ലേ​ക്കു സ​ഞ്ച​രി​ക്കാ​വു​ന്ന ജി​പ്സി​ക​ളു​ടെ എ​ണ്ണം 100 ആ​യി കു​റ​ച്ചി​ട്ടു​മു​ണ്ട്. സ​വാ​രി​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സ്വ​കാ​ര്യ ആ​ന​ക​ളെ പാ​ർ​ക്കി​ൽ​നി​ന്നു പി​ൻ​വ​ലി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ വൈ​ൽ​ഡ് ലൈ​ഫ് മേ​ധാ​വി​ക്ക് കോ​ട​തി നി​ർ​ദേ​ശം ന​ല്കി. നി​ര​വ​ധി വ​ന്യ​ജീ​വി​ക​ളു​ടെ ആ​വാ​സ​കേ​ന്ദ്ര​മാ​യ ഉ​ത്ത​രാ​ഖ​ണ്ഡി​ലാ​ണ് രാ​ജ്യ​ത്തെ ക​ടു​വ​ക​ളു​ടെ 70 ശ​ത​മാ​ന​വു​മു​ള്ള​ത്. ഇ​ന്ത്യ​ൻ‌ ടൂ​റി​സം മേ​ഖ​ല​യെ ഉ​ത്തേ​ജി​പ്പി​ക്കാ​ൻ വൈ​ൽ​ഡ്‌​ലൈ​ഫ് ടൂ​റി​സം ന​ല്കു​ന്ന പ​ങ്ക് വ​ലു​താ​ണ്. ടൂ​റി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ആ​ന​ക​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​താ​ണ് പു​തി​യ ഉ​ത്ത​ര​വി​റ​ക്കാ​ൻ കോ​ട​തി​യെ പ്രേ​രി​പ്പി​ച്ച​ത്. നി​യ​ന്ത്രി​ത​മാ​യ വ​നാ​ന്ത​ര​ങ്ങ​ളി​ലൂ​ടെ 200ൽ​പ​രം വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. ഇ​തി​നും നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി. കോ​ർ​ബ​റ്റ്, ക​ല​ഗ​ഡ്,…

Read More

സെല്‍ഫി എടുക്കുന്നതിനിടെ കടലില്‍വീണു; യുഎസില്‍ മലയാളി യുവാവ് മരിച്ചു

ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ ഹൂ​സ്റ്റ​ണി​ൽ ബോ​ട്ട് യാ​ത്ര​ക്കി​ട​യി​ൽ ക​ട​ലി​ൽ കാ​ണാ​താ​യ മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കോട്ടയം നീ​റി​ക്കാ​ട് ക​റ്റു​വീ​ട്ടി​ൽ ജി​നു ജോ​സ​ഫി(39)​ന്‍റെ മൃ​ത​ദേ​ഹം ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ക​ണ്ടെ​ത്തി​യാ​താ​യി എ​ബി​സി ചാ​ന​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് ഇ​യാ​ളെ കാ​ണാ​താ​കു​ന്ന​ത്. മ​ല​യാ​ളി​ക​ളാ​യ മ​റ്റു മൂ​ന്നു കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ക​ട​ലി​ൽ ബോ​ട്ടിം​ഗ് ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ജി​നു​വി​നെ സെ​ൽ​ഫി എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ഭാ​ര്യ ഫി​ൻ​സി പൂ​ഴി​ക്കോ​ൽ മ​ണ​ലേ​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: അ​ലോ​വ്, അ​ലോ​ണ, അ​ലോ​ഷ്. മൃ​ത​ദേ​ഹം ഹൂ​സ്റ്റ​ണ്‍ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം സം​സ്കാ​രം നാ​ട്ടി​ൽ ന​ട​ത്തു​ന്ന​തി​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്നു ബ​ന്ധു​ അ​റി​യി​ച്ചു. റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

Read More

എ​ന്ത് അ​ട​ക്ക​വും ഒതുക്കവും! മ​ക്ക​ളെ വ​ള​ർ​ത്തു​ക​യാ​ണെ​ങ്കി​ൽ ഇ​ങ്ങ​നെ വ​ള​ർ​ത്ത​ണം

“മ​ക്ക​ളെ വ​ള​ർ​ത്തു​ക​യാ​ണെ​ങ്കി​ൽ ഇ​ങ്ങ​നെ വ​ള​ർ​ത്ത​ണം. എ​ന്ത് അ​ട​ക്ക​വും ഒ​തു​ക്ക​വു​മു​ള്ള മ​ക്ക​ൾ”. ഇ​ന്‍റ​ർ​നെ​റ്റ് ലോ​കം ഒ​ന്ന​ട​ങ്കം മി​ന​സോ​ട്ട​യി​ലു​ള്ള ഒ​രു അ​മ്മ​ത്താ​റാ​വി​നെ​നോ​ക്കി പ​റ​യു​ന്ന വാ​ക്കു​ക​ക​ളാ​ണി​ത്. ഈ ​അ​മ്മ​ത്താ​റാ​വ് ത​ന്‍റെ കു​ഞ്ഞു​ങ്ങ​ളെ​യും​കൂ​ട്ടി പു​ഴ ക​ട​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ വൈ​റ​ലാ​ണ്. അ​മ്മ​യ്ക്കു പിന്നിൽ വ​ള​രെ അ​ച്ച​ട​ക്ക​ത്തോ​ടെ ലൈ​നാ​യാ​ണ് കു​ഞ്ഞു​ങ്ങ​ൾ പു​ഴ​നീ​ന്തി​ക്ക​ട​ക്കു​ന്ന​ത്. കു​ഞ്ഞു​ങ്ങ​ൾ ഒ​ന്നും​ര​ണ്ടു​മൊ​ന്നു​മ​ല്ല 76 പേ​രാ​ണ്. ബ്രെ​ന്‍റ് സി​സെ​ക് എ​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​റാ​ണ് ഇ​വ​രു​ടെ പു​ഴ ​യാ​ത്ര​യു​ടെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. ഒ​ര​മ്മ​യു​ടെ കൂ​ടെ എ​ങ്ങ​നെ ഇ​ത്ര​യും കു​ഞ്ഞു​ങ്ങ​ൾ വ​ന്നു എ​ന്ന ചൂ​ടേ​റി​യ ച​ർ​ച്ച​യി​ലാ​ണ് ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റ് ലോകം.

Read More

അപൂർവ “പി’ രക്തഗ്രൂപ്പ് കണ്ടെത്തി

ഇ​രു​ന്നൂ​റി​ൽ​പ​രം ചെ​റി​യ ര​ക്ത​ഗ്രൂ​പ്പു​ക​ൾ​ക്കി​ട​യി​ലേ​ക്ക് ഒ​രു പു​തി​യ ര​ക്തഗ്രൂ​പ്പ് ക​ണ്ടെ​ത്തി​യ​താ​യി മ​ണി​പ്പാ​ൽ ക​സ്തൂ​ർ​ബാ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ​ഗ്ധ​ർ. പി​പി അ​ഥ​വാ പി ​ന​ൾ ഫീ​നോ​ടൈപ്പ് എ​ന്നാ​ണ് പു​തി​യ ര​ക്തഗ്രൂ​പ്പി​ന്‍റെ പേ​ര്. ഡോ. ​ഷാ​മീ ശാ​സ്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡോ​ക്ട​ർ​മാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പു​തി​യ ക​ണ്ടെ​ത്ത​ൽ. ആ​യി​ര​ത്തി​ൽ ഒ​രാ​ൾ​ക്കു മാ​ത്രം കാ​ണ​പ്പെ​ടു​ന്ന ര​ക്തഗ്രൂ​പ്പു​ക​ൾ അ​പൂ​ർ​വ ഗ്രൂ​പ്പു​ക​ളാ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി ര​ക്തം വേ​ണ്ട ഒ​രു രോ​ഗി​യു​ടെ ര​ക്ത​സാ​മ്പി​ൾ ക​സ്തൂ​ർ​ബാ ഹോ​സ്പി​റ്റ​ലി​ലെ ര​ക്തബാ​ങ്കി​ൽ ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​തി​നു യോ​ജി​ക്കു​ന്ന ര​ക്തം ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​തി​നാ​ൽ ഈ ​സാ​ന്പി​ൾ യു​കെ​യി​ലു​ള്ള ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബ്ലെ​ഡ് ഗ്രൂ​പ്പ് റെ​ഫ​റ​ൻ​സ് ലാ​ബോ​റ​ട്ട​റി​യി​ലേ​ക്ക് അ​യ​ച്ചു. അ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പി​പി ഫീ​നോ​ടൈ​പ്പ് ര​ക്തഗ്രൂ​പ്പാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ത്യ​യി​ൽ ഇ​താ​ദ്യ​മാ​യാ​ണ് പി ​ബ്ല​ഡ് ഗ്രൂ​പ്പ് ക​ണ്ടെ​ത്തു​ന്ന​തെ​ന്ന് എം​എ​എ​ച്ച്ഇ പ്രൊ ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പൂ​ർ​ണി​മ ബാ​ലി​ഗ പ​റ​ഞ്ഞു. അ​പൂ​ർ​വ ര​ക്ത​ഗ്രൂ​പ്പു​ള്ള ആ​ളു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ ര​ജി​സ്റ്റ​ർ…

Read More

കെ​ട്ടി​ട​ത്തി​ൽ വി​രി​ഞ്ഞ വെ​ള്ള​ച്ചാ​ട്ടം! അ​മ്പ​ര​പ്പി​ക്കും ഈ ​അ​ത്ഭു​തം

ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ സൃ​ഷ്ടി​ച്ച മ​നു​ഷ്യ​നി​ർ​മി​ത​മാ​യ ആ​ദ്യ​ത്തെ വെ​ള്ള​ച്ചാ​ട്ടം അ​ത്ഭു​ത​മാ​കു​ന്നു. ചൈ​ന​യി​ലെ ഗു​യി​യാം​ഗ് ന​ഗ​ര​ത്തി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ നി​ർ​മി​ച്ചി​രി​ക്കു​ന്ന ലൈ​ബി​യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ലാ​സ സ്കൈ​സ്ക്രാ​പ്പ​ർ എ​ന്നു പേ​രു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് ഈ ​വെ​ള്ള​ച്ചാ​ട്ടം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 354 അ​ടി ഉയരമുള്ള ഈ വെള്ളച്ചാട്ടം മ​നു​ഷ്യ​നി​ർ​മി​ത​മാ​യ ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മേ​റി​യ വെ​ള്ള​ച്ചാ​ട്ടം എ​ന്ന ബ​ഹു​മ​തി സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. ശ​ക്തി​യേ​റി​യ പ​മ്പു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഈ ​വെ​ള്ള​ച്ചാ​ട്ടം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ഭൂ​മി​ക്ക​ടി​യി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന നാ​ലു ഭീ​മ​ൻ സം​ഭ​ര​ണി​ക​ളി​ലാ​ണ് ഈ ​വെ​ള്ള​ച്ചാ​ട്ട​ത്തി​നു​ള്ള വെ​ള്ളം സം​ര​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​വെ​ള്ള​ച്ചാ​ട്ടം ആ​രം​ഭി​ച്ച​പ്പോ​ൾ കെ​ട്ടി​ട​ത്തി​ലെ പൈ​പ്പു​ക​ൾ ത​ക​ർ​ന്ന​താ​ണ് ഈ ​വെ​ള്ളം വ​രു​വാ​നു​ള്ള കാ​ര​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ വി​ചാ​രി​ച്ച​ത്. ഈ ​അ​ത്ഭു​ത​ത്തെ വി​മ​ർ​ശി​ക്കു​ന്ന​വ​രും നി​ര​വ​ധി​യു​ണ്ട്. എ​ന്തി​നാ​ണ് വെ​ള്ളം വെ​റു​തെ പാ​ഴാ​ക്കി ക​ള​യു​ക​യാ​ണെ​ന്നാ​ണ് ഇ​വ​രു​ടെ വാ​ദം. വെ​ള്ളം കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലേ​ക്കു എ​ത്തി​ക്കു​വാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നാ​ല് 185 കി​ലോ​വാ​ട്ട് പ​മ്പു​ക​ളാ​ണ്. ഇ​തി​നാ​യി മാ​ത്രം മ​ണി​ക്കൂ​റി​ൽ 800 യു​വാ​ൻ ചി​ല​വാ​കു​മെ​ന്നും…

Read More

ഒ​രു നി​മി​ഷം വൈ​കി​യി​രു​ന്നു​വെ​ങ്കി​ൽ ര​ണ്ടു ജീ​വ​ൻ ന​ഷ്ട​മാ​യേ​നെ; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ

അ​ച്ഛ​നും മ​ക​നും ഇ​റ​ങ്ങി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ എ​സ്ക​ലേ​റ്റ​ർ ത​ക​ർ​ന്നു വീ​ഴു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. ചൈ​ന​യി​ലെ അ​ൻ​ഹു​യി പ്ര​വ​ശ്യ​യി​ലെ സു​വാ​ൻ​ചെം​ഗി​ലാ​ണ് സം​ഭ​വം. ഇ​രു​വ​രും ഇ​റ​ങ്ങി​യ ഉ​ട​ൻ ത​ന്നെ എ​സ്ക​ലേ​റ്റ​ർ ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് എ​സ്ക​ലേ​റ്റ​റി​ൽ വ​ലി​യൊ​രു ദ്വാ​രം രൂ​പ​പ്പെ​ട്ട​തും കാ​ണാം. ഇ​വ​ർ ഇ​റ​ങ്ങു​വാ​ൻ ഒ​രു നി​മി​ഷം വൈ​കി​യി​രു​ന്നു​വെ​ങ്കി​ൽ വ​ലി​യ അ​പ​ക​ട​മു​ണ്ടാ​കു​മാ​യി​രു​ന്നു.

Read More

ക​ടി​ച്ച പാ​മ്പി​നെ കൈ​യി​ൽ ചു​റ്റി ചി​കി​ത്സ തേ​ടി യു​വ​തി ആ​ശു​പ​ത്രി​യി​ൽ

അ​ക​ലെ വ​ച്ച് പാ​മ്പി​നെ കാ​ണു​മ്പോ​ൾ ത​ന്നെ ബോ​ധം പോ​കു​ന്ന​വ​രു​ണ്ട് എ​ന്നാ​ൽ ക​ടി​ച്ച പാ​മ്പി​നെ​യും കൈ​യി​ൽ ചു​റ്റി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​യ യു​വ​തി​യാ​ണ് വാ​ർ​ത്ത​ക​ളി​ലെ താ​രം. ചൈ​ന​യി​ലെ പു​ജി​യാം​ഗ് കൗ​ണ്ടി​യി​ലാ​ണ് സം​ഭ​വം. ഏ​ക​ദേ​ശം 1.5 മീ​റ്റ​ർ നീ​ളം പാ​മ്പി​നു​ണ്ടാ​യി​രു​ന്നു. കൈ​യി​ൽ ചു​റ്റി​യ പാ​മ്പി​ന്‍റെ ത​ല​യി​ൽ വി​ര​ലു​ക​ൾ കൊ​ണ്ട് ഇ​വ​ർ ശ​ക്തി​യാ​യി അ​മ​ർ​ത്തി​പ്പി​ടി​ച്ചി​രു​ന്നു. വി​ഷ​മി​ല്ലാ​ത്ത പാ​മ്പാ​യി​രു​ന്ന​തി​നാ​ൽ ഇ​വ​ർ​ക്ക് അ​പ​ക​ട​മൊ​ന്നും സം​ഭ​വി​ച്ചി​രു​ന്നി​ല്ല. ആ​ശു​പ​ത്രി​യി​ലെ സി​സി​ടി​വി​യി​ലെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ കൂ​ടി പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​വ​രു​ടെ പ്ര​വൃ​ത്തി​യെ വി​മ​ർ​ശി​ച്ചും ധൈ​ര്യ​ത്തെ പു​ക​ഴ്ത്തി​യും നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​ട്ടു​ള്ള​ത്.

Read More

വ​ള​ർ​ത്തു​നാ​യ​ രക്ഷകനായി; ഗൃഹ​നാ​ഥ​നും കു​ട്ടി​യും പൊട്ടിത്തെറിയിൽ നിന്നു ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

വീ​ടി​നു​ള്ളി​ൽ ചാ​ർ​ജ് ചെ​യ്തു​കൊ​ണ്ടി​രു​ന്ന ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു. ഗൃ​ഹ​നാ​ഥ​നും കു​ട്ടി​യും വ​ള​ർ​ത്തു​നാ​യ​യും ക​ഷ്ടി​ച്ചു ര​ക്ഷ​പെ​ട്ടു. ചൈ​ന​യി​ലാ​ണ് സം​ഭ​വം. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വീ​ടി​നു​ള്ളി​ൽ വ​ച്ച് ചാ​ർ​ജ് ചെ​യ്തു​കൊ​ണ്ടി​രു​ന്ന ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റി​ൽ നോ​ക്കി വ​ള​ർ​ത്തു​നാ​യ കു​ര​യ്ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ ആ​ദ്യം. സം​ഭ​വം എ​ന്താ​ണെ​ന്ന​റി​യാ​ൻ ഗൃ​ഹ​നാ​ഥ​ൻ സ്കൂ​ട്ട​റി​ൽ വ​ന്ന് നോ​ക്കു​മ്പോ​ൾ സ്കൂ​ട്ട​റി​ൽ നി​ന്നും പു​ക ഉ​യ​രുന്നതാണ് കണ്ടത്. അ​പ​ക​ടം മ​ന​സി​ലാ​ക്കി​യ അദ്ദേഹം കു​ട്ടി​യു​മാ​യി വീ​ടി​ന​ക​ത്തേ​ക്കു ഓ​ടി. വ​ള​ർ​ത്തു​നാ​യ​യും ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. പെ​ട്ടെന്ന് ത​ന്നെ സ്കൂ​ട്ട​ർ വ​ലി​യ ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ച്ചു. അവി​ടം മു​ഴു​വ​ൻ തീ ​പ​ട​രു​ക​യും ചെ​യ്തു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. അ​പ​ക​ടം തി​രി​ച്ച​റി​ഞ്ഞ വ​ള​ർ​ത്തു​നാ​യ​യു​ടെ ബു​ദ്ധി​യെ പ്ര​ശം​സി​ച്ച് നി​ര​വി​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ക​യാ​ണ്. വീ​ടി​നു​ള്ളി​ലെ സി​സി​ടി​വി​യി​ലാ​ണ് അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.

Read More

ലിറ്റില്‍ സൂപ്പര്‍ ഗേള്‍! പതിനേഴാം നിലയില്‍ നിന്നും താഴേക്കു വീണ കുട്ടി അത്ഭുതകരമായി രക്ഷപെട്ടു

ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ന്‍റെ പ​തി​നേ​ഴാം നി​ല​യി​ൽ നി​ന്നും താ​ഴേ​ക്കു വീ​ണ് നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ട കു​ട്ടി​യാ​ണ് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലെ താ​ര​മാ​കു​ന്ന​ത്. ര​ണ്ട​ര വ​യ​സു​മാ​ത്രം പ്രാ​യ​മു​ള്ള ഈ ​പെ​ണ്‍​കു​ട്ടി സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത് സൂ​പ്പ​ർ ഗേ​ൾ എ​ന്ന പേ​രാ​ണ്. ചൈ​ന​യി​ലെ ജി​യാം​ഗ്സു പ്ര​വ​ശ്യ​യി​ലെ ഷാം​ഗ്സ്ഹു​വി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. മാ​താ​പി​താ​ക്ക​ൾ ജോ​ലി​ക്കു പോ​യ സ​മ​യം മു​ത്ത​ശി​യാ​ണ് കു​ട്ടി​യെ നോ​ക്കി​യി​രു​ന്ന​ത്. വീ​ട്ടി​ലേ​ക്കു സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ക്കു​വാ​നു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന കു​ട്ടി​യെ മു​റി​ക്കു​ള്ളി​ൽ പൂ​ട്ടി​യ​തി​നു ശേ​ഷം മു​ത്ത​ശി പു​റ​ത്തേ​ക്കു പോ​യി. കു​ട്ടി ഉ​റ​ക്ക​മു​ണ​രു​ന്ന​തി​നു മു​മ്പ് തി​രി​കെ വ​രു​വാ​നാ​യി​രു​ന്നു ഇ​വ​രു​ടെ തീ​രു​മാ​നം. എ​ന്നാ​ൽ മു​ത്ത​ശി പോ​യി അ​ൽ​പ സ​മ​യ​ത്തി​നു ശേ​ഷം കു​ട്ടി ഉ​റ​ക്ക​മു​ണ​ർ​ന്നു. വീ​ടി​നു​ള്ളി​ൽ ആ​രെ​യും കാ​ണാ​തി​രു​ന്ന​തി​നാ​ൽ മു​റി​ക്കു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ക​സേ​ര​യി​ൽ കൂ​ടി കു​ട്ടി ഒ​രു മേ​ശ​യു​ടെ മു​ക​ളി​ൽ ക​യ​റി. ജ​നാ​ല​യു​ടെ സ​മീ​പ​മാ​യി​രു​ന്നു ഈ ​മേ​ശ കി​ട​ന്നി​രു​ന്ന​ത്. നി​ല​ത്തു വീ​ണ കു​ട്ടി ഉ​ട​ൻ ത​ന്നെ എ​ഴു​ന്നേ​റ്റു നി​ന്ന് ക​ര​ഞ്ഞെ​ന്നും പി​ന്നീ​ട് കെ​ട്ടി​ട​ത്തി​ന്‍റെ മു​ൻ​വ​ശ​ത്തേ​ക്കു പോ​യെ​ന്നു​മാ​ണ്…

Read More

അഴിമതി പൊളിച്ചടുക്കുന്നത് ഇങ്ങനെയാണ് ! വാ​​​ഹ​​​ന​​​പ്രേ​​​മി​​​ക​​​ളെ​​​ല്ലാം ആ ​​​കാ​​​ഴ്ച ക​​​ണ്ട​​​ത് നി​​​റ​​​ക​​​ണ്ണു​​​ക​​​ളോ​​​ടെ‍

അ​​​വി​​​ടെ​​​ക്കൂ​​​ടി​​​യ വാ​​​ഹ​​​ന​​​പ്രേ​​​മി​​​ക​​​ളെ​​​ല്ലാം നി​​​റ​​​ക​​​ണ്ണു​​​ക​​​ളോ​​​ടെ‍യാ​​​ണ് ആ ​​​കാ​​​ഴ്ച ക​​​ണ്ട​​​ത്. പ​​​ല​​​രും ക​​​ണ്ടു​​​നി​​​ൽ​​​ക്കാ​​​നാ​​​വാ​​​തെ സ്ഥ​​​ലം​​​വി​​​ട്ടു. ലം​​​ബോ​​​ർ​​​ഗി​​​നി​​​യും റോ​​​ൾ​​​സ് റോ​​​യി​​​സു​​​മു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ആ​​​ഡം​​​ബ​​​ര വാ​​​ഹ​​​ന​​​ങ്ങ​​​ൾ, ബു​​​ൾ​​​ഡോ​​​സ​​​ർ ത​​​വി​​​ടു​​​പൊ​​​ടി​​​യാ​​​ക്കു​​​ന്ന കാ​​​ഴ്ച​​​യാ​​​ണ് വാ​​​ഹ​​​ന​​​പ്രേ​​​മി​​​ക​​​ളു​​​ടെ ക​​​ണ്ണു​ ന​​​ന​​​ച്ച​​​ത്. ഫി​​​ലി​​​പ്പീ​​ൻ​​​സി​​​ലാ​​​ണ് സം​​​ഭ​​​വം. ക​​​ള്ള​​​ക്ക​​​ട​​​ത്തു​​​കാ​​​രു​​​ടേ​​​തും നി​​​കു​​​തി വെ​​​ട്ടി​​​ച്ചു രാ​​​ജ്യ​​​ത്ത് എ​​​ത്തി​​​ച്ച​​​തു​​​മാ​​​യ ആ​​​ഡം​​​ബ​​​ര വാ​​​ഹ​​​ന​​​ങ്ങ​​​ളാ​​​ണ് ഫി​​​ലി​​​പ്പീ​​​ൻ​​​സ് ത​​​ല​​​സ്ഥാ​​​ന​​​ത്ത് ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു ആ​​​ളു​​​ക​​​ളെ സാ​​​ക്ഷി​​​യാ​​​ക്കി അ​​​ധി​​​കൃ​​​ത​​​ർ ന​​​ശി​​​പ്പി​​​ച്ചു​​​ക​​​ള​​​ഞ്ഞ​​​ത്. ഫി​​​ലി​​പ്പീ​​ൻ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് റോ​​​ഡ്രി​​​ഗോ ഡ്യൂ​​​ട്ടെർ​​​ട്ടെയും വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ പൊ​​​ളി​​​ച്ച​​​ടു​​​ക്ക​​​ലി​​​നു സാ​​​ക്ഷി​​​യാ​​കാ​​നെ​​ത്തി​​യി​​രു​​ന്നു. അ​​​ഴി​​​മ​​​തി​​​ക്കും ക​​​ള്ള​​​ക്ക​​​ട​​ത്തി​​​നു​​​മെ​​​തി​​​രേ സ​​​ന്ധി​​​യി​​​ല്ലാ​​​ത്ത പോ​​​രാ​​​ട്ട​​​ത്തി​​​ലാ​​​ണു സ​​​ർ​​​ക്കാ​​​രെ​​​ന്നും അ​​​ഴി​​​മ​​​തി​​​ക്കാ​​​ർ​​​ക്ക് ഇ​​​തു പാ​​​ഠ​​​മാ​​​ക​​​ട്ടേ​​​യെ​​​ന്നും പ്ര​​സി​​ഡ​​ന്‍റ് പ​​​റ​​​ഞ്ഞു. കാ​​​റു​​​ക​​​ളും സൂ​​​പ്പ​​​ർ​​​ബൈ​​​ക്കു​​​ക​​​ളു​​​മു​​​ൾ​​​പ്പെ​​​ടെ 68 വാ​​​ഹ​​​ന​​​ങ്ങ​​​ളാ​​​ണു സ​​​ർ​​​ക്കാ​​​ർ ന​​​ശി​​​പ്പി​​​ച്ച​​​തെ​​ന്നു ഫി​​​ലി​​പ്പീ​​​ൻ​​​സി​​​ലെ ഒൗ​​​ദ്യോ​​​ഗി​​​ക മാ​​​ധ്യ​​​മം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. പോ​​​ർ​​​ഷെ, ട്ര​​​യം​​​പ്, ചോ​​​പ്പ​​​ർ തു​​​ട​​​ങ്ങി​​​യ ലോ​​​ക​​​ത്ത​​​ര ബ്രാ​​​ൻ​​​ഡു​​​ക​​​ളു​​​ടെ വാ​​​ഹ​​​ന​​​ങ്ങ​​​ൾ ന​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​യി​​​ൽ​​​പ്പെ​​​ടു​​​ന്നു. നി​​​യ​​​മ​​​പ​​​ര​​​മാ​​​യി പി​​​ടി​​​ച്ചെ​​​ടു​​​ത്ത ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു ന​​​ശി​​​പ്പി​​​ക്ക​​​ൽ. എ​​​ന്നാ​​​ൽ, ന​​​ശി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​ പ​​​ക​​​രം പി​​​ടി​​​ച്ചെ​​​ടു​​​ത്ത വാ​​​ഹ​​​ന​​​ങ്ങ​​​ൾ ലേ​​​ല​​​ത്തി​​​ൽ വി​​​റ്റു പ​​​ണം ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു വേ​​​ണ്ട​​​തെ​​ന്നു സ​​​ർ​​​ക്കാ​​​ർ വി​​​രു​​​ദ്ധ​​​ർ പ്ര​​​തി​​​ക​​​രി​​​ച്ചു.

Read More