പ്രായമാകുന്നതോടെ ആളുകൾ തങ്ങളുടെ വീടിനുള്ളിലേക്ക് ഒതുങ്ങുന്ന കാഴ്ചയാണ് സാധാരണ നമ്മൾ കാണാറ്. എന്നാൽ സിയാറ്റിൽകാരനായ സ്റ്റ്യൂ വില്യംസണ് അങ്ങനെയല്ല. പ്രായംകൂടുംതോറും അദ്ദേഹത്തിന്റെ ഉത്സാഹം കൂടിവരുകയാണ്. ഒടുവിൽ തന്റെ നൂറാം ജന്മദിനം അദ്ദേഹം ആഘോഷിച്ചതാകാട്ടെ പറന്നുകൊണ്ടിരുന്ന ഒരു വിമാനത്തിൽനിന്ന് താഴേക്ക് ചാടിക്കൊണ്ട്. പാരച്യൂട്ടടക്കമുള്ള സർവ സന്നാഹങ്ങളുമായിട്ട് ആയിരുന്നു ഇദ്ദേഹത്തിന്റെ ചാട്ടം. ചാട്ടം വിജയകരമായി പൂർത്തിയാക്കിയതോടെ സ്കൈ ഡൈവിംഗ് ചെയ്യുന്ന ഏറ്റവും പ്രായംകൂടിയ രണ്ടാമത്തെ വ്യക്തിയായി സ്റ്റ്യൂ. അടുത്ത ജന്മദിനത്തിലും വിമാനത്തിൽനിന്ന് ചാടി ഗിന്നസ് വേൾഡ് റിക്കാർഡ്സിൽ ഇടം പിടിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് സ്റ്റ്യു പറഞ്ഞു.
Read MoreCategory: NRI
ജോലി നൽകണമേയെന്ന് അപേക്ഷിച്ചയാൾക്ക് വാഗ്ദാനങ്ങളുടെ പെരുമഴ
പഠനം പൂർത്തിയാക്കി കഴിയുമ്പോൾ ഒരു നല്ല ജോലി. ഇങ്ങനെ ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല. എന്നാൽ ജോലി ലഭിക്കാതെ വരുമ്പോൾ ഇവർ അനുഭവിക്കുന്ന മാനസിക സംഘർഷം സങ്കൽപ്പിക്കുവാൻ സാധിക്കുന്നതിലും അധികമാണ്. ഇത്തരമൊരു അവസ്ഥയിൽ കൂടി കടന്നു പോയി പെട്ടന്നൊരു ദിവസം നാനാഭാഗത്തു നിന്നും ജോലി വാഗ്ദാനം ലഭിച്ചതിന്റെ ഞെട്ടലിൽ നിന്നും വിമുക്തനായിട്ടില്ല, അമേരിക്കൻ സ്വദേശിയായ ഡേവിഡ് കാസറസ്. ജോലി തേടി അലഞ്ഞ ഡേവിഡ്, തന്റെ മുമ്പിൽ മറ്റ് വഴിയില്ലന്ന് മനസിലാക്കിയതിനെ തുടർന്ന് വീടില്ലാത്തയാളാണ് വിജയത്തിനിനായി കൊതിക്കുന്നു..എന്റെ റസ്യുമെ സ്വീകരിക്കു. എന്ന് എഴുതിയ ബോർഡും കൈയിൽ പിടിച്ച് വഴിവക്കിൽ നിൽക്കുകയായിരുന്നു. ഇതുവഴി വന്ന ഡ്രൈവറായ ജാസ്മിൻ സ്കോഫീൽഡ് എന്നഡ്രൈവർ, ഡേവിഡിന്റെ ചിത്രം പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവെച്ചതിനെ തുടർന്ന് അദ്ദേഹത്തിന് ജോലി വാഗ്ദാനങ്ങളുടെ പെരുമഴയാണ്. ഗൂഗിൾ, ബീറ്റ് കോയിൻ.കോം, നെറ്റ് ഫ്ലിക്സ്, ലിങ്ക്ഡ് ഇൻ തുടങ്ങിയ കമ്പനികളാണ് ഡേവിഡിനെ തേടിയെത്തിയെത്തിയിരിക്കുന്നത്. ഇൻഫർമേഷൻ…
Read Moreപണിപാളി! വളര്ത്തുനായയെ രക്ഷിക്കാന് അഴുക്കു ചാലില് ഇറങ്ങി; ഒടുവില്…
വളർത്തുനായയെ രക്ഷിക്കാൻ അഴുക്കു ചാലിൽ ഇറങ്ങി കുടുങ്ങിയയാളെ പുറത്തെടുക്കുവാൻ ഫയർഫോഴ്സ്. യുകെയിലെ നോർഫോക്കിലാണ് സംഭവം. അമ്പത്തിയൊമ്പതുകാരനായ ടോണി സ്റ്റീവെൻസ് എന്നയാളുടെ വളർത്തുനായയാണ് ഇരുപതടിയോളം താഴ്ച്ചയുള്ള മൂടിയില്ലാത്ത അഴുക്കു ചാലിൽ വീണത്. സംഭവം കണ്ട സ്റ്റീവെൻസും പിന്നാലെ ഈ അഴുക്കുചാലിലേക്ക് ഇറങ്ങി. എന്നാൽ കണങ്കാലിനു പരിക്കേറ്റതിനെ തുടർന്ന് പുറത്തേക്ക് ഇറങ്ങുവാൻ സാധിക്കാതെ ഇദ്ദേഹം ഇതിനുള്ളിൽ കുടുങ്ങുകയായിരുന്നു. ഇതിനെ തുടർന്ന് മുപ്പ്ത് രക്ഷാപ്രവർത്തകർ ഏകദേശം രണ്ട് മണിക്കൂറുകൾ പരിശ്രമിച്ചതിനെ തുടർന്നാണ് സ്റ്റീവെൻസിനെ അഴുക്കു ചാലിനുള്ളിൽ നിന്നും പുറത്തെത്തിക്കുവാനായത്. നായയെ സുരക്ഷിതമായി പുറത്തെത്തിച്ചതിനു ശേഷം സ്ട്രെച്ചറിൽ കിടത്തിയാണ് സ്റ്റീവെൻസിനെ രക്ഷിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന സ്റ്റീവെൻസിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് അറിയാൻ സാധിക്കുന്നത്.
Read Moreപറന്നുയർന്നത് ചരിത്രത്തിലേക്ക്; എയർഹോസ്റ്റസായ അമ്മ വിരമിച്ച ദിനത്തിൽ വിമാനം പറത്തി മകൾ
എയർഇന്ത്യയിലെ മുപ്പത്തിയെട്ടു വർഷത്തെ എയർഹോസ്റ്റസ് സേവനത്തിനു ശേഷം അമ്മ വിരമിക്കുന്ന ദിനത്തിൽ അതേ വിമാനം പറത്തി മകൾ. പൂജ ചിൻചൻകർ എന്ന അമ്മയ്ക്കാണ് ഈ അപൂർവ സൗഭാഗ്യം ലഭിച്ചത്. 1980ൽ എയർഇന്ത്യയിൽ ജോലിയിൽ പ്രവേശിച്ച പൂജ 1981 മാർച്ച് ഒന്ന് മുതലാണ് മുംബൈയിൽ നിന്നുള്ള വിമാനത്തിൽ ജോലി ആരംഭിച്ചത്. മുപ്പത്തിയെട്ടു വർഷത്തെ ഒൗദ്യോഗിക ജീവിതത്തിനു ശേഷം മുംബൈ-ബാംഗ്ലൂർ-മുംബൈ വിമാനത്തിലായിരുന്നു പൂജയുടെ ജോലിയുടെ അവസാന ദിനം. ഇതേ വിമാനം പറത്തിയതാകട്ടെ മകൾ അഷ്റിതയും. വിമാനം ലാൻഡ് ചെയ്യുന്നതിന് പത്തു മിനിട്ട് മുമ്പാണ് പ്രധാനപൈലറ്റ് യാത്രക്കാരോട് പൂജയുടെ വിരമിക്കലിനെ കുറിച്ചു പറഞ്ഞത്. കരഘോഷത്തോടെയാണ് അവർ പൂജയുടെ യാത്രയയപ്പിനെ കുറിച്ച് കേട്ടിരുന്നത്. മാധ്യമ വിദ്യാർഥിയായിരുന്ന പൂജയുട മകൾ അഷ്റിത 2016മുതലാണ് പൈലറ്റായി ജോലിയിൽ പ്രവേശിച്ചത്. അഷ്റിതയെ കുറിച്ച് പൂജ പറയുന്നതിങ്ങനെ. “ഞാൻ അവളോട് വെറുതെ ചോദിച്ചു പൈലറ്റാകാൻ താത്പര്യമുണ്ടോയെന്ന്. എന്നെ ഞെട്ടിച്ചുകൊണ്ട്…
Read Moreമരണത്തിന്റെ വക്കിൽ നിന്നും യുവതിയെ രക്ഷിച്ചു; ആർപിഎഫ് ഉദ്യോഗസ്ഥന് അഭിനന്ദനവുമായി കേന്ദ്രമന്ത്രി
വളരെ തിരക്കേറിയ ട്രെയിനിൽ കയറുന്നതിനിടെ വീണ് ബോഗിക്കും പ്ലാറ്റ്ഫോമിനുമിടയിൽ കുടുങ്ങിയ യുവതിയെ അതിസാഹസികമായി രക്ഷിച്ച ആർപിഎഫ് ഉദ്യോഗസ്ഥനെ വാനോളം പുകഴ്ത്തി കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. മുംബൈയിലെ കനുജ്മാർഗ് സ്റ്റേഷനിലാണ് സംഭവം. വളരെയധികം ആളുകൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന ബോഗിയിൽ കയറിപ്പറ്റിയ ഈ യുവതിയുടെ വസ്ത്രം കുടുങ്ങിയതിനെ തുടർന്നാണ് ഇവർ ട്രെയിനിൽ നിന്നും വീണത്. ഇവരുടെ കാലുകൾ ബോഗിക്കും പ്ലാറ്റ്ഫോമിനുമിടയിൽ കുടുങ്ങുകയും ചെയ്തു. സംഭവം കണ്ട് സമീപമുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥൻ ഞൊടിയിടയിലെത്തി ഇവരെ വലിച്ചു മാറ്റിയതിനാൽ ഗുരുതര പ്രശ്നങ്ങളൊഴിവായി. രക്ഷാപ്രവർത്തനത്തിനിടെ ഇദ്ദേഹവും നിലത്തു വീഴുന്നത് വീഡിയോയിൽ വ്യക്തമാണ്. സ്റ്റേഷനിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചതിനെ തുടർന്നാണ് ഈ ആർപിഎഫ് ഉദ്യോഗസ്ഥനെ പ്രശംസിച്ച് കേന്ദ്രമന്ത്രി രംഗത്തെത്തിയത്. രാജ് കമൽ യാദവ് എന്നാണ് ഈ ആർപിഎഫ് ഉദ്യോഗസ്ഥന്റെ പേര്.
Read Moreസ്രാവിന് അന്തകനായി ഗോലിയാത്ത് ഗ്രൂപ്പർ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
സമുദ്രത്തിലെ രാജാക്കന്മാർ തിമിംഗലവും സ്രാവുകളുമാണെന്നാണ് പരക്കയുള്ള സംസാരം. എന്നാൽ ഇവരെയും വെല്ലുവിളിക്കാൻ ശേഷിയുള്ള മത്സ്യങ്ങളുണ്ടെന്നുള്ളതിന് തെളിവായി മാറുകയാണ് അടുത്തിടെ അമേരിക്കയിലെ ഫ്ളോറിഡയിൽ നിന്നുമുള്ള ദൃശ്യങ്ങൾ. കടലിൽ നീന്തി തുടിക്കുന്ന ഒരു സ്രാവിനെ മറ്റൊരു മത്സ്യം വിഴുങ്ങുന്നതാണ് ദൃശ്യങ്ങളിൽ. ഗോലിയാത്ത് ഗ്രൂപ്പർ എന്ന ഇനത്തിൽപ്പെട്ട മത്സ്യമാണ് ഇവിടെ സ്രാവിന്റെ അന്തകനായി മാറിയത്. ഏകദേശം മൂന്ന് അടി നീളമുള്ള സ്രാവായിരുന്നു ഇത്. ഒരു കൂട്ടം മത്സ്യത്തൊഴിലാളികളാണ് ഈ രംഗം പകർത്തിയത്. തുടർന്ന് എവർഗ്ലാഡ്സ് ഫിഷിംഗ് കമ്പനിയുടെ ഫേസ്ബുക്കിൽ ഈ ദൃശ്യങ്ങൾ പങ്കുവെയ്ക്കുകയായിരുന്നു.
Read Moreഅപമര്യാദയായി ശരീരത്ത്സ്പര്ശിച്ചു; യുവാവിന്റെ കരണം പുകച്ച് യുവതി, വീഡിയോ വൈറൽ
അപമര്യാദയായി ശരീരത്ത് സ്പർശിച്ചയാളുടെ കരണം പുകച്ച് യുവതി. ജോർജിയയിലെ സാവന്നായിൽ പ്രവർത്തിക്കുന്ന വിന്നി വാൻ ഗോഗോ എന്നു പേരുള്ള റസ്റ്റൊറന്റിലാണ് സംഭവം. ഇവിടുത്തെ ജീവനക്കാരിയാണ് എമിലിയാ ഗോൾഡൻ എന്നുപേരുള്ള യുവതി റസ്റ്റൊറന്റിൽ തിരക്കുള്ള സമയം നടന്നുപോയ ഒരു യുവാവ് പിൻതിരിഞ്ഞു നിൽക്കുകയായിരുന്ന ഈ യുവതിയുടെ ശരീരത്തിൽ അപരമര്യാദയായി സ്പർശിക്കുകയായിരുന്നു. മാത്രമല്ല അതിനു ശേഷം സ്ഥലത്തു നിന്നും നടന്നു പോകുകയും ചെയ്തു. എന്നാൽ പിന്നാലെ ചെന്ന യുവതി ഇയാളെ മർദ്ദിക്കുകയും ശകാരിക്കുകയുമായിരുന്നു. റസ്റ്റൊറന്റിനുള്ളിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. പിന്നീട് സാമൂഹ്യമാധ്യമങ്ങളിൽ പതിഞ്ഞ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.
Read Moreകുഴൽ കിണറിനുള്ളിൽ കുടുങ്ങിയ ആടിനെ രക്ഷിക്കാൻ ജീവൻ പണയം വച്ചയാൾ; വീഡിയോ വൈറലാകുന്നു
തായ്ലൻഡിലെ ഗുഹയിൽ കുടുങ്ങിയ പന്ത്രണ്ട് കുട്ടികളെയും ഇവരുടെ ഫുട്ബോൾ പരിശീലകനെയും രക്ഷിച്ചത് കണ്ണിമചിമ്മാതെയാണ് ലോകം മുഴുവനും വായിച്ചറിഞ്ഞത്. ഇപ്പോഴിത അടുത്തിടെ നടന്ന മറ്റൊരു രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങളാണ് ഏറെ ചർച്ചചെയ്യപ്പെടുന്നത്. കുഴൽ കിണറിൽ വീണ ഒരു ആടിനെ പ്രദേശവാസികൾ രക്ഷിക്കുന്നതാണ് ഈ വീഡിയോയിൽ വ്യക്തമാകുന്നത്. കുഴൽ കണറിനു ചുറ്റും ഒരു കൂട്ടമാളുകൾ കൂടി നിൽക്കുന്നതാണ് വീഡിയോയിൽ ആദ്യം. അൽപ്പ സമയത്തിനകം കൂട്ടത്തിലുണ്ടായിരുന്നവരിലൊരാൾ തലകീഴായി കുഴിയിലേക്ക് ഇറങ്ങുകയായിരുന്നു. ചുറ്റുമുണ്ടായിരുന്നവർ അദ്ദേഹത്തിന്റെ കാലിൽ പിടിച്ചു സഹായിക്കുകയും ചെയ്തു. അൽപ്പ സമയത്തിനു ശേഷം അവർ കുഴിയിലേക്ക് ഇറങ്ങിയയാളുടെ കാലിൽ പിടിച്ചുയർത്തുമ്പോൾ തിരികെ വന്ന ഇദ്ദേഹത്തിന്റെ കൈയ്യിൽ ആടുമുണ്ടായിരുന്നു. സമീപമുണ്ടായിരുന്നവരിലൊരാൾ പകർത്തിയ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറുകയാണ്. ആടിനെ രക്ഷിക്കാൻ തന്റെ ജീവൻ പോലും പണയം വെച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയ ഇദ്ദേഹത്തെ പ്രശംസിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. The Indian rescue mission! pic.twitter.com/2Y9wEH2BvT —…
Read Moreഐസിസിയുടെ ഫാൻ ഓഫ് ദ് വീക്ക് അവാർഡ് ബംഗ്ലാദേശിലെ ഈ അദ്ഭുതക്കുരുന്നിന്; കാണാം അടിപൊളി വീഡിയോ
ഒരൊറ്റ വീഡിയോ കൊണ്ട് ഐസിസിയുടെ മനം കവർന്ന് ബംഗ്ലാദേശ് സ്വദേശിയായ ബാലൻ. ഐസിസിയുടെ ഫാൻ ഓഫ് ദ് വീക്ക് അവാർഡ് ഈ ബാലന് സമ്മാനിക്കുകയും ചെയ്തു. മാത്രമല്ല ഐസിസി ഈ വീഡിയോ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. വീഡിയോയ്ക്ക് താഴെ ഐസിസി ഇങ്ങനെ കുറിച്ചു. ഈയാഴ്ച്ചത്തെ ഐസിസി ആരാധകൻ നീയാണ്. അച്ഛനിൽ നിന്നും ഇനിയും പഠിച്ച് ഒരു ദിവസം നീ ബംഗ്ലാദേശിനു വേണ്ടി കളിക്കും. ഇതിനു മുമ്പ് പാക്കിസ്ഥാൻ സ്വദേശിയായ ആറുവയസുകാരൻ ബൗൾ ചെയ്യുന്നതിന്റെ വീഡിയോ മുൻ ഓസ്ട്രേലിയൻ താരം ഷെയ്ൻ വോണ് സോഷ്യൽമീഡിയായിൽ പങ്കുവെച്ചിരുന്നു. He’s only two, but his off-side technique is absolutely gorgeous 👌 Strike a pose Ali – you are the ICC’s Fan of the Week! With some more throw-downs from dad,…
Read Moreഷോപ്പിംഗ് മാളിനുള്ളിൽ വച്ച് സ്രാവിന്റെ കടിയേറ്റ് ആറുവയസുകാരിക്ക് പരിക്ക്; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
ഷോപ്പിംഗ് മാളിലെ തുറന്ന ടാങ്കിനുള്ളിൽ കിടന്ന സ്രാവിനെ കാണുന്നതിനിടെ സ്രാവിന്റെ കടിയേറ്റ് ആറുവയസുകാരിക്ക് പരിക്ക്. ചൈനയിലെ ഗുയിസ്ഹു പ്രവശ്യയിലെ ഗുയിയാംഗിലാണ് സംഭവം നടന്നത്. സിയോ ലി എന്നാണ് ഈ കുട്ടിയുടെ പേര്. ടാങ്കിനുള്ളിൽ കിടന്ന സ്രാവിനെ കാണുന്നതിനിടെ ഈ കുട്ടിയെ സ്രാവ് ആക്രമിക്കുകയായിരുന്നു. വലത് കൈയിൽ ഗുരുതരമായ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്രാവ് പുറത്തേക്ക് തലനീട്ടിയാണ് ആക്രമിച്ചതെന്ന് കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന മുത്തശി പറഞ്ഞു. എന്നാൽ കുട്ടി വെള്ളത്തിലേക്കു കൈ ഇട്ടപ്പോഴാണ് സ്രാവ് ആക്രമിച്ചതെന്നാണ് മാൾ അധികൃതരുടെ വാദം.
Read More