അണ്വായുധങ്ങൾ നിരോധിക്കാനുള്ള പ്രചാരണങ്ങൾ അന്താരാഷ്ട്ര തലങ്ങളിൽ ശക്തിപ്രാപിക്കുന്നതിനിടയിലും കൂസലില്ലാതെ റഷ്യ. “ഒഴുകുന്ന ആണവകേന്ദ്രത്തിന്റെ അവസാന മിനുക്കുപണിയിലാണ് ‘’റഷ്യയെന്നാണ് റിപ്പോർട്ടുകൾ. ലൊമോൻ സോവ് എന്ന കപ്പലിലാണ് നൂക്ലിയർ റിയാക്ടർ അടക്കമുള്ള ആണവ സംവിധാനങ്ങൾ ക്രമീകരിക്കുന്നതത്രേ. റഷ്യയുടെ തന്നെ വിദൂര പ്രദേശങ്ങളിൽ അവശ്യഘട്ടങ്ങളിൽ ഉൗർജമെത്തിക്കുന്നതിനാണ് ആണവക്കപ്പൽ എന്നാണ് ഇതിനെക്കറിച്ചുള്ള റഷ്യയുടെ ഭാഷ്യം. എന്നാൽ, യുദ്ധ സാഹചര്യങ്ങളിൽ പ്രയോഗിക്കാനുള്ള ആയുധങ്ങളും ഈ ”ആവനാഴി’’യിലുണ്ടെന്നാണ് റിപ്പോർട്ട്. സെന്റ് പീറ്റേഴ്സ് ബർഗിലെ ഷിപ്യാഡിൽവച്ച് ഈ ആണവകപ്പലിൽ ഇന്ധനം നിറയ്ക്കാനായിരുന്നു തീരുമാനം. എന്നാൽ, സുരക്ഷാ പ്രശ്നം പരിഗണിച്ച് ഇന്ധനം നിറയ്ക്കൽ ആർട്ടിക് സമുദ്രത്തിൽവച്ചാണ് നടത്തിയത്. ഏതെങ്കിലും തരത്തിലുള്ള അപകടത്തെത്തുടർന്ന് ആണവക്കപ്പൽ തകരാനിടയായാൽ ഗുരുതര പ്രത്യാഘാതങ്ങൾ സമുദ്രത്തിലും തീരത്തുമുണ്ടാകുമെന്നു കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കപ്പലിൽ സ്ഫോടനമുണ്ടായാൽ വൻ സുനാമി പോലുമുണ്ടാകാൻ സാധ്യതയുണ്ടെന്നും സമുദ്ര നിരീക്ഷകർ അറിയിച്ചു. എന്നാൽ, യാതൊരുവിധ സുരക്ഷാപാളിച്ചകളുമുണ്ടാകില്ലെന്നാണ് റഷ്യയുടെ വാദം. അന്താരാഷ്ട്ര ആറ്റോമിക്…
Read MoreCategory: NRI
കടക്കൂ പുറത്ത്..! ഹോണ്ടുറാസ് കുടിയേറ്റക്കാർ 2020ൽ തിരികെ പോകണമെന്ന് ട്രംപ്
വാഷിംഗ്ടണ്‍: ഹോണ്ടുറാസിൽ നിന്നുള്ള ആയിരക്കണക്കിന് കുടിയേറ്റക്കാർക്കുള്ള താത്കാലിക സംരക്ഷണം അവസാനിപ്പിക്കുമെന്ന് ഡോണൾഡ് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. 2020 ജനുവരി അഞ്ചിന് ഹോണ്ടുറാസിൽ നിന്നുള്ള കുടിയേറ്റക്കാരുടെ ടെംപററി പ്രൊട്ടക്ഷൻ സ്റ്റാറ്റസ് (ടിപിഎസ്) അവസാനിക്കും. ഇതോടെ 57,000 പേർ യുഎസ് വിടാൻ നിർബന്ധിതരാകും. 1999ൽ മിച്ച് ചുഴലിക്കൊടുങ്കാറ്റിൽ തകർന്നടിഞ്ഞ ശേഷമാണ് ഹോണ്ടുറാസിന് ടിപിഎസ് ലഭിച്ചത്. താത്കാലികമായാണ് അഭയം നൽകുന്നതെങ്കിലും ഇതുവരെ കാലാവധി തീരുന്നതിനു മുൻപ് അഭയം നീട്ടിക്കൊടുക്കുകയായിരുന്നു. 2020ൽ അഭയകാലാവധി അവസാനിക്കുന്നതോടെ കുടിയേറ്റക്കാർ തിരികെ സ്വന്തം രാജ്യത്തിലേക്ക് മടങ്ങണമെന്നാണ് നിർദേശം. ടിപിഎസ് നിർത്തലാക്കാനുള്ള തീരുമാനത്തിൽ അഗാധമായി ഖേദിക്കുന്നതായി ഹോണ്ടുറാസ് സർക്കാർ പറഞ്ഞു. 20 വർഷത്തോളം അവരുടെ കുടുംബങ്ങൾ യുഎസിൽ ജീവിച്ചു. സ്വരാജ്യത്തേക്ക് മടങ്ങിവരാൻ അവർ തീരുമാനിച്ചാൽ കൈകാര്യം ചെയ്യുക എളുപ്പമല്ലെന്ന് ഹോണ്ടുറാസിന്റെ യുഎസ് സ്ഥാനപതി മർലോണ്‍ തബോര പറഞ്ഞു. സാൽവഡോർ, ഹെയ്ത്തി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരുടെ ടിപിഎസ് നിർത്താലാക്കി തിരിച്ചയയ്ക്കാനാണ്…
Read Moreയുഎസിൽ ഇന്ത്യൻ ടെക്കിയുടെ കൊലപാതകം! പ്രതിക്ക് ജീവപര്യന്തം; പ്രതി യുഎസ് നാവികസേനയിലെ മുൻ സൈനികൻ
കൻസാസ്: അമേരിക്കയിൽ ഇന്ത്യൻ വംശജനായ ഏവിയേഷൻ എൻജിനിയർ ശ്രീനിവാസ കുച്ച്ബോട്ലയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. യുഎസ് നാവികസേനയിലെ മുൻ സൈനികനായ ആദം പൂരിൻടണിനെയാണ് (52) ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. കഴിഞ്ഞ മാർച്ചിൽ ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ശ്രീനിവാസിന്റെ സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 165 മാസം തടവ് ശിക്ഷയും അനുഭവിക്കണം. കൻസാസിലെ ഫെഡറൽ ജഡ്ജിയാണ് വിധി പ്രസ്താവിച്ചത്. ശ്രീനിവാസിന്റെ ഭാര്യ സുനയന ദുമാല വിധിയെ സ്വാഗതം ചെയ്തു. ശ്രീനിവാസ ഒരിക്കലും തിരിച്ചുവരില്ല. എന്നാൽ വംശീയത ഒരിക്കലും അംഗീകരിക്കാനാവാത്താണെന്നുള്ള ശക്തമായ സന്ദേശമാണ് വിധിയിലൂടെ നൽകുന്നതെന്ന് സുനയന പറഞ്ഞു. കൻസാസ് സിറ്റിക്കു സമീപമുള്ള ഓസ്റ്റിൻസ് ബാർ ആൻഡ് ഗ്രില്ലിലാന്റിൽ വച്ചാണ് ശ്രീനിവാസിനെ വെടിവച്ചു കൊന്നത്. വെടിവയ്പിൽ കൂടെയുണ്ടായിരുന്ന അലോക് മഡസാനി എന്ന സുഹൃത്തിനു ഗുരുതമായി പരുക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ഇമിഗ്രേഷൻ സ്റ്റാറ്റസ് ചോദിച്ചായിരുന്നു ആദം ഇവർക്കു നേരേ…
Read Moreകൽപ്പന ചൗള അമേരിക്കയുടെ നായിക
വാഷിംഗ്ടൺ ഡിസി: കൊളംബിയ സ്പേസ് ഷട്ടിൽ ദുരന്തത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജയായ ബഹിരാകാശയാത്രിക കൽപന ചൗള അമേരിക്കയുടെ നായികയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബഹിരാകാശ ഗവേഷണത്തിനു സ്വയം സമർപ്പിച്ച കൽപ്പനയുടെ ജീവിതം ലക്ഷക്കണക്കിന് പെൺകുട്ടികൾക്ക് പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യൻ, പസഫിക് ദ്വീപ് വംശജരായ അമേരിക്കക്കാരുടെ പൈതൃകസ്മരണയ്ക്കുള്ള മാസമായി മേയ് മാസത്തെ പ്രഖ്യാപിച്ചതിനോട് അനുബന്ധിച്ചായിരുന്നു ട്രംപിന്റെ പരാമർശം.
Read Moreഇംഗ്ലണ്ടില്‍നിന്ന് ഇന്ത്യയിലേക്ക്..! ഭർത്താവിന്റെ പാസ്പോർട്ടിൽ ഭാര്യയുടെ വിമാനയാത്ര; പിടിവീണത് ന്യൂഡല്‍ഹിയിലെത്തിയപ്പോള്‍
ലണ്ടൻ: ഭർത്താവിന്റെ പാസ്പോർട്ടിൽ ഇംഗ്ലണ്ടിൽനിന്ന് ഇന്ത്യയിലേക്കു യാത്ര ചെയ്ത വനിതയുടെ കഥ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ടു ചെയ്തു. ഏപ്രിൽ 23നാണ് മാഞ്ചസ്റ്ററിൽ ബിസിനസുകാരിയായ ഗീത മോദ ഭർത്താവിന്റെ പാസ്പോർട്ട് ഉപയോഗിച്ച് ന്യൂഡൽഹിയിലേക്കു ദുബായി വഴി വിമാനയാത്ര നടത്തിയത്. ഒരിടത്തും പിടിക്കപ്പെടാതെ 2018ൽ ഇത്തരമൊരു യാത്ര നടത്താൻ സാധിച്ചത് എയർപോർട്ടുകളിലെ സുരക്ഷാവീഴ്ചയിലേക്കു വെളിച്ചം വീശുന്നതാണെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ന്യൂഡൽഹിയിലെത്തിയപ്പോഴാണ് പിടിവീണത്. തെറ്റായ പാസ്പോർട്ടാണെന്നു മനസിലാക്കിയ അധികൃതർ ഗീതയെ ദുബായിലേക്കു തിരിച്ചയച്ചു. ലണ്ടനിൽനിന്ന് എമിറേറ്റ്സ് വിമാനത്തിൽ സ്വന്തം പാസ്പോർട്ട് വരുത്തിയശേഷമാണ് അവർക്ക് യാത്ര തുടരാനായത്.
Read Moreകൗതുകമുണർത്തും പിയാനോ ഹൗസ്
കിഴക്കൻ ചൈനയിലെ അൻഹ്വി പ്രവിശ്യയിലുള്ള പിയാനോ ഹൗസ് ചൈനയിലെ റൊമാന്റിക് ബിൽഡിംഗ് എന്നാണ് അറിയപ്പെടുക. സംഗീതത്തോടും വാസ്തുവിദ്യയോടും താത്പര്യമുള്ളവർക്കാണെങ്കിൽ ഈ കെട്ടിടം വളരെയേറെ ഇഷ്ടപ്പെടുകയും ചെയ്യും. മൂന്നു കോണ്‍ക്രീറ്റ് കാലുകളിൽ നിൽക്കുന്ന കെട്ടിടം പൂർണമായും ഒരു പിയാനോയുടെ ആകൃതിയിലാണ് നിർമിച്ചിരിക്കുന്നത്. പിയാനോയെ ചാരി ഒരു വയലിൻ കെട്ടിടവും നിർമിച്ചിട്ടുണ്ട്. ഇത് പൂർണമായും ഗ്ലാസ് ഉപയോഗിച്ച് നിർമിച്ചതാണ്. ഇവിടെയെത്തുന്ന സന്ദർശകർക്ക് വയലിൻ കെട്ടിടത്തിലൂടെയാണ് ഉള്ളിലേക്കു പ്രവേശിക്കാൻ കഴിയുക.
Read Moreറോളർകോസ്റ്ററിൽ കുടുങ്ങിയ യാത്രക്കാർ അന്തരീക്ഷത്തിൽ തലകീഴായി തൂങ്ങി കിടന്നത് രണ്ടു മണിക്കൂർ
യന്ത്ര തകരാറിനെ തുടർന്ന് അന്തരീക്ഷത്തിൽ പ്രവർത്തനരഹിതമായ റോളർകോസ്റ്ററിൽ സഞ്ചാരികൾ തലകീഴായി കിടന്നത് രണ്ടു മണിക്കൂർ. ആറുപത്തിനാല് സഞ്ചാരികളാണ് ഇത്തരത്തിൽ മരണത്തിനും ജീവിതത്തിനുമിടയിലുള്ള അവസ്ഥ നേരിട്ടത്. ജപ്പാനിലെ യൂണിവേഴ്സൽ സ്റ്റുഡിയോസിലാണ് ഒരു നാടിനെ മുഴുവൻ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ദീർഘസമയത്തെ പരിശ്രമത്തിനൊടുവിലാണ് ഇവരെ സുരക്ഷിതമായി ഇറക്കാനായത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സഞ്ചാകരികൾ തലകീഴായി കിടക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയത് ഹെലികോപ്റ്ററിൽ നിന്നുമാണ്.
Read Moreയെമനിലേക്ക് പോകരുതെന്ന് ഇന്ത്യക്കാരോട് സൗദി ഇന്ത്യന്‍ എംബസി
സൗദി: യെമനിലേക്ക് പോകരുതെന്ന് ഇന്ത്യക്കാര്‍ക്ക് സൗദിയിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നൽകി. യെമനിൽ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. വിലക്ക് അവഗണിച്ച് യെമനിലേക്ക് പോകുന്നവരുടെ പാസ്പോര്‍ട്ട് രണ്ട് വര്‍ഷത്തേക്ക് കണ്ടുകെട്ടുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെന്നും എംബസി അറിയിച്ചു. യെമനിലേക്ക് മുന്നറിയിപ്പ് അവഗണിച്ച് ജോലിക്കോ മറ്റു ആവശ്യങ്ങള്‍ക്കോ കൊണ്ടുപോകുന്ന ഇന്ത്യക്കാരുടെ കാര്യത്തില്‍ ഏജന്റോ തൊഴിലുടമയോ ഉത്തരവാദികളായിരിക്കുമെന്നും എംബസി അറിയിച്ചു. ഇങ്ങനെ പോകുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ചിലവ് ഏജന്റോ തൊഴിലുടമയെ വഹിക്കേണ്ടിവരുമെന്നും എംബസി അറിയിച്ചു.
Read Moreചൈനയിൽ ഭീമൻകൊതുകിനെ കണ്ടെത്തി; ഇവ രക്തം ഉൗറ്റിക്കുടിച്ചല്ല ജീവിക്കുന്നത്….
ചൈനയിലെ ഷിഷുവാൻ പ്രവിശ്യയിൽനിന്ന് വന്പൻ കൊതുകിനെ കണ്ടെത്തി. പ്രാണികളെക്കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രജ്ഞൻമാരാണ് ചിറകുകൾ തമ്മിൽ 11.15 സെന്റീമീറ്റർ നീളമുള്ള വന്പൻ കൊതുകിനെ കണ്ടെത്തിയത്. ലോകത്ത് ഇതുവരെ കണ്ടെത്തിയതിൽവച്ച് ഏറ്റവും വലിയ കൊതുകു വർഗമാണിത്. ഷിഷുവാൻ പ്രവിശ്യയിലുള്ള ക്വിൻചെൻഗ് എന്ന പർവതത്തിലാണ് ഇവ കാണപ്പെടുന്നത്. സാധാരണ ചെറിയ കൊതുകുകളെപ്പോലെ ഇവ രക്തം ഉൗറ്റിക്കുടിച്ചല്ല ജീവിക്കുന്നത്. ചെടികളുടെ തണ്ടുകളിലുള്ള നീരും പൂക്കളിലെ തേനുമാണ് ഇവയുടെ ആഹാരം. രണ്ടു മുതൽ മൂന്നു ദിവസംവരെയാണ് ഇവയുടെ ആയുസ്. ലോകത്ത് പതിനായിരക്കണക്കിന് കൊതുകു വർഗങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്. അവയിൽ നൂറിൽ താഴെ മാത്രമെ മനുഷ്യരക്തം കുടിക്കുകയും മനുഷ്യന് ഉപദ്രവം വരുത്തിവയ്ക്കുകയും ചെയ്യുന്നുള്ളു.
Read Moreഅസഹനീയമായ ചൂട്! ശുദ്ധവായു ലഭിക്കുവാന്‍ യാത്രികന് ടേക്ക് ഓഫിനു തൊട്ടുമുമ്പ് വിമാനത്തിന്റെ വാതില്‍ തുറന്നു
ശുദ്ധവായു ലഭിക്കുവാൻ ടേക്ക് ഓഫിനു തൊട്ടുമുന്‍പ് യാത്രക്കാരൻ വിമാനത്തിന്റെ വാതിൽ തുറന്നു. അസഹനീയമായ ചൂടായതിനാലാണ് താൻ വാതിൽ തുറന്നതെന്നാണ് അധികൃതരോട് ഇയാൾ വിശദീകരണം നൽകിയത്. ചൈനയില മിയാൻയാംഗ് നാൻജിയോ വിമാനത്താവളത്തിലാണ് ഏവരെയും അന്പരപ്പിച്ച സംഭവം നടന്നത്. ചെൻ എന്നു പേരുള്ള ഇരുപത്തിയഞ്ചു വയസുകാരനാണ് വാതിൽ തുറന്നത്. അമിതമായ ചൂടെടുത്തതിനാൽ അൽപം ശുദ്ധവായു ലഭിക്കുവാനാണ് താൻ ഒരു വാതിലിൽ പിടിച്ചതെന്നും എന്നാൽ അത് വിമാനത്തിന്റെ എമർജൻസി എക്സിറ്റ് ഡോർ ആയിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചെൻ പതിനഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ ആണ്. മാത്രമല്ല വിമാനത്തിനുണ്ടായ കേടുപാടിനുള്ള നഷ്ടപരിഹാരമായി അദ്ദേഹത്തിന്റെ പക്കൽ നിന്നും 70,000 യെൻ ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Read More