ജപ്പാന്റെ ടൂറിസം അംബാസിഡറായി അധ്യാപിക തെരഞ്ഞെടുക്കപ്പെട്ടു. റെയിക ഓടക എന്ന മുപ്പത്തെട്ടുകാരിയാണ് മത്സരത്തിനൊടുവിൽ കിരീടമണിഞ്ഞത്. കഴിഞ്ഞവർഷവും റെയിക ഇതേ കിരീടത്തിനായി മത്സരിച്ചിരുന്നെങ്കിലും അവസാന റൗണ്ടിൽ പുറത്താകുകയായിരുന്നു. ഇക്കുറി പിഴവുകളടച്ചുള്ള പരിശീലനത്തിനുശേഷം മത്സരിക്കാനെത്തിയ റെയിക എതിരാളികളെ നിഷ്പ്രയാസം പരാജയപ്പെടുത്തി. ടൂറിസം അംബാസഡർ കിരീടമണിഞ്ഞതോടെ ജപ്പാനിൽ നടക്കുന്ന വിവിധ സൗന്ദര്യ മത്സരങ്ങളുടെ നടത്തിപ്പ് ചുമതല ഇനി റെയികയ്ക്കാണ്. എന്നാൽ, തന്റെ അധ്യാപന ജോലി ഇതിനായി ഉപേക്ഷിക്കില്ലെന്നാണ് കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചർ പറയുന്നത്.
Read MoreCategory: NRI
സിട്ക സ്പുറസ്! ലോകത്തെ ഏറ്റവും ഒറ്റപ്പെട്ട വൃക്ഷം
ന്യൂസിലൻഡിന്റെ തെക്കേ അറ്റത്തെ കാംബൽ ദീപിൽ ഒരു മരമുണ്ട്; സിട്ക സ്പുറസ്. ആ ദ്വീപിൽ ആകെയുള്ള വൃക്ഷം. ഗിന്നസ് ബുക്ക് ഓഫ് റിക്കാർഡ്സ് പ്രകാരം ലോകത്തെ ഏറ്റവും ഒറ്റപ്പെട്ട വൃക്ഷം എന്ന പെരുമയോടെയാണ് വൃക്ഷത്തിന്റെ നിൽപ്. എന്നാൽ, 100 വർഷത്തിലേറെയായി ഏകാന്തതയുടെ ദുഃഖം പേറുന്നതിനാലാകാം പെരുമയ്ക്കൊത്ത തലയെടുപ്പൊന്നും സിട്ക വൃക്ഷത്തിനില്ല. സ്നേഹം കിട്ടാതെ വളർന്നവനെപ്പോലെ മുരടിച്ചങ്ങനെ നില്ക്കുന്നു. കൊടുങ്കാറ്റ്, മഴ തുടങ്ങിയ പ്രതികൂല കാലാവസ്ഥകളാണു കാംബൽ ദ്വീപിനെ മരങ്ങൾക്ക് അനുയോജ്യമല്ലാതാക്കുന്നതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. എന്നാൽ, ചെറുചെടികളും കുറ്റിച്ചെടികളുമൊക്കെ ദ്വീപിൽ തഴച്ചുവളരുന്നുണ്ട്. എങ്ങനെയാണ് സിട്ക സ്പുറസ് മാത്രം ദ്വീപിലെ പ്രതികൂല കാലാവസ്ഥയെ അതിജീവിക്കുന്നതെന്ന കാര്യത്തിൽ ശാസ്ത്രജ്ഞർക്ക് ഇപ്പോഴും വ്യക്തതയില്ല. ന്യൂസിലൻഡിലെ ഗവർണറായിരുന്ന ലോർഡ് റാൻഫുർലി 1901ൽ നട്ടുവളർത്തിയതാണ് ഈ വൃക്ഷമെന്നാണ് പരക്കെയുള്ള വിശ്വാസം.
Read Moreജനിച്ചുവീണ പന്നിക്കുഞ്ഞിന് തുന്പിക്കൈ; അന്പരന്ന് പ്രദേശവാസികൾ
ആനയുടെ മുഖസാദൃശ്യവുമായി ജനിച്ച പന്നിക്കുഞ്ഞിന്റെ ദൃശ്യങ്ങൾ ഏവരെയും അന്പരപ്പിക്കുന്നു. തായ്ലൻഡിലെ നാക്കോണ് പാനോം പ്രവിശ്യയിലാണ് സംഭവം. ആനയുടെ തുന്പിക്കൈക്കു സമാനമായി പന്നിക്കുഞ്ഞിന്റെ നെറ്റിയിൽ നിന്നു താഴേക്കു മൂക്ക് നീളത്തിൽ വളർന്നു നിൽക്കുന്ന അവസ്ഥയിലാണ്. ഈ പന്നിക്കുഞ്ഞ് ജനിച്ചിട്ട് നാലു ദിവസം മാത്രമേ ആയിട്ടുള്ളു. വൈകല്യത്തെ തുടർന്ന് അമ്മയുടെ മുലപ്പാൽ കുടിക്കാൻ സാധിക്കാത്തതിനാൽ പന്നിക്കുഞ്ഞിന് ഉടമ കുപ്പിപ്പാൽ ആണ് നല്കുന്നത്. എന്തായാലും, ഈ അത്ഭുത പന്നി കുഞ്ഞിനെ കാണാൻ അടുത്ത പ്രദേശങ്ങളിൽ നിന്നെല്ലാം ധാരാളം ആളുകൾ എത്തിക്കൊണ്ടിരിക്കുകയാണ്.
Read Moreഫോട്ടോഷോപ്പിനെ വെല്ലുന്ന കരവിരുതുമായി ദക്ഷിണ കൊറിയൻ കലാകാരി
ഫോട്ടോഷോപ്പിലും ആൻഡ്രോയിഡ് ആപ്ലിക്കേഷനുകളിലുമൊക്കെയുള്ള ഫോട്ടോ എഡിറ്റിംഗ് സങ്കേതങ്ങൾ ഈ കലാകാരിയുടെ കരവിരുതിനു മുന്പിൽ ഒന്നുമല്ലെന്നു പറയേണ്ടിവരും. ഡെയ്ൻ യൂണ് എന്ന ദക്ഷിണകൊറിയൻ സ്വദേശിനിയാണ് തന്റെ മുഖം കാൻവാസാക്കി വിസ്മയം തീർക്കുന്നത്. ഭ്രമാത്മക ചിത്രരചനയിൽ അതിവിദഗ്ധയായ ഈ ഇരുപത്തിനാലുകാരി മേക്കപ്പ് ചായക്കൂട്ടുകൾ മാത്രമുപയോഗിച്ചാണ് മുഖത്ത് സ്പെഷൽ ഇഫക്ട്സ് ചിത്രങ്ങൾ വരയ്ക്കുന്നത്. ഡെയ്ൻ തന്റെ മുഖത്തൊരുക്കിയ വർണ വിസ്മയം കണ്ടാൽ എഡിറ്റിംഗ് സങ്കേതങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നു പറയുക പ്രയാസം. സമൂഹമാധ്യമങ്ങളിൽ ഒരു വർഷം മുന്പുതന്നെ തന്റെ മുഖചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നെങ്കിലും എഡിറ്റിംഗ് ആപ്പുകൾ ഉപയോഗിച്ചവയാണെന്നു കരുതി ആളുകൾ അവഗണിക്കുകയായിരുന്നുവെന്നു ഇവർ പറയുന്നു. പിന്നീട് വരയ്ക്കുന്നതിന്റെ ലൈവ് വീഡിയോ പോസ്റ്റുചെയ്തതോടെയാണ് ആളുകൾ വിശ്വസിച്ചു തുടങ്ങിയതെന്നും ഡെയ്ൻ പറഞ്ഞു. എന്തായാലും ഇപ്പോൾ ഡെയ്ന്റെ ചിത്രങ്ങൾക്കു സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരമാണ് ലഭിക്കുന്നത്.
Read Moreമുഴുവനും മരപ്പണിയാ..! ലോകത്തിലെ ആദ്യ തടിക്കെട്ടിട സമുച്ചയം ജപ്പാനിൽ
ലോകത്തിലെ ആദ്യ വെർട്ടിക്കൽ ഫോറസ്റ്റും ഫോറസ്റ്റ് സിറ്റിയും നിർമിച്ച് ചൈന വാർത്തകളിൽ ഇടംപിടിച്ചിട്ട് അധികനാൾ ആയിട്ടില്ല. പാരിസ്ഥിതിക പ്രശ്നങ്ങളിൽ മറ്റു രാജ്യങ്ങളും ഇതോടെ ശ്രദ്ധയൂന്നിത്തുടങ്ങി. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ജപ്പാൻ തുടങ്ങാനൊരുങ്ങുന്ന പുതിയ പദ്ധതി. നൂതനരീതിയിൽ തടികൊണ്ട് ലോകത്തിലെ ആദ്യ കെട്ടിടസമുച്ചയം നിർമിക്കാനാണ് ജപ്പാനൊരുങ്ങുന്നത്. സുമിടോമോ ഫോറസ്ട്രി എന്ന ജാപ്പനീസ് കമ്പനിതന്നെയാണ് പുതിയ സംരംഭത്തിനു പിന്നിൽ. 70 നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണവസ്തുക്കളിൽ 90 ശതമാവും തടിയാണ്. ഭൂചലനം, കാറ്റ് തുടങ്ങിയവയെ പ്രതിരോധിക്കാനുള്ള പ്രത്യേക സംവിധാനങ്ങളും തടികൊണ്ടുള്ള ഈ കെട്ടിടത്തിനുണ്ടാകും. 350 മീറ്റർ ഉയരത്തിൽ പണിയുന്ന ഈ കെട്ടിടത്തിന് ഡബ്ല്യു350 എന്നാണ് പേരിട്ടിരിക്കുന്നത്. 1,85,000 ഘന മീറ്റർ തടി നിർമാണത്തിനു വേണ്ടിവരും എന്നാണു നിഗമനം. പദ്ധതിച്ചെലവ് 60,000 കോടി ജാപ്പനീസ് യെൻ അഥവാ 560 കോടി ഡോളർ (34,700 കോടി രൂപ). വീട്, ഓഫീസ്, വ്യാപാരസ്ഥാപനങ്ങൾ,…
Read Moreമദ്യലഹരിയിൽ റെയിൽവേ ട്രാക്ക് മുറിച്ചു കടന്നു; ട്രെയിൻ ഇടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്
മദ്യലഹരിയിൽ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ നിന്നുമിറങ്ങി റെയിൽവേ ട്രാക്ക് മുറിച്ചു കടന്നയാൾ ട്രെയിൻ ഇടിക്കാതെ കഷ്ടിച്ചു രക്ഷപെടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഇംഗ്ലണ്ടിലെ ഹാർലോ മിൽ സ്റ്റേഷനിലാണ് സംഭവം നടന്നത്. മദ്യ ലഹരിയിൽ ബോധമില്ലാതെ ഒരാൾ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കാല് താഴക്ക് നീട്ടിയിട്ട് ഇരിക്കുന്നതാണ് ദൃശ്യങ്ങളിൽ ആദ്യം. തുടർന്ന് പ്ലാറ്റ്ഫോമിൽ കിടന്ന ഇയാൾ ഒരു വിധം ട്രാക്കിലേക്ക് ഇറങ്ങുകയായിരുന്നു. അൽപ സമയം അവിടെ നിന്ന ഇദ്ദേഹം റെയിൽവേ ട്രാക്ക് മുറിച്ചു കടന്ന് നിമിഷങ്ങൾക്കകം ഒരു ട്രെയിൻ കടന്നു പോകുകയുമായിരുന്നു. അൽപ്പ സമയത്തിനു ശേഷം ഇയാൾ പ്ലാറ്റ്ഫോമിലേക്ക് തിരികെ കയറുകയും ചെയ്തു. സംഭവം കണ്ടെത്തിയ അധികൃതർ ഇദ്ദേഹത്തെ പരിശോധിച്ചെങ്കിലും പരിക്കുകളൊന്നും പറ്റിയിരുന്നില്ല. പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ കോടതി ശിക്ഷക്കുകയും ചെയ്തു.
Read Moreസഫാരി പാർക്ക് സന്ദർശിക്കാനെത്തിയവർക്ക് നേരെ സിംഹകൂട്ടം; ചോരമരവിക്കുന്ന ദൃശ്യങ്ങൾ
അക്രമണകാരികളായ സിംഹകൂട്ടങ്ങൾ കാറിലെത്തിയ സന്ദർശകർക്ക് നേർക്ക് ഓടിയടുക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു.ബ്രിട്ടനിലെ വെസ്റ്റ് മിഡ്ലാൻഡിലെ സഫാരി പാർക്കിലാണ് ചോര മരവിപ്പിക്കുന്ന സംഭവം നടന്നത്. പാർക്കിലെ സിംഹങ്ങളുള്ള പ്രദേശത്തു നിന്നും കാർ പുറത്തുകടക്കുന്നതിനു മുന്പ് ഗേറ്റ് അടച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. സിംഹങ്ങൾ പോകുന്ന വഴിയുടെ നടുക്കായാണ് ഇവർ കാറ് നിർത്തിയിരുന്നത്. തങ്ങളുടെ വഴിയിലെ തടസം കണ്ട് എത്തിയ സിംഹങ്ങൾ കാറിനുടത്ത് എത്തിയപ്പോൾ ഇത് കണ്ട് ഭയന്ന കുട്ടികൾ ഉറക്കെ കരഞ്ഞു. ഈ ശബ്ദം കേട്ട സിംഹങ്ങൾ അക്രമാസക്തമായി കാറിന്റെ ചില്ലിൽ അടിക്കുകയും ബോണറ്റിൽ കയറി ഇരിക്കുകയുമായിരുന്നു. ഏകദേശം ഒരു മണിക്കൂറോളം ഇവർ കാറിനുള്ളിൽ കുടുങ്ങി പോയിരുന്നു. സിംഹങ്ങൾ ഗേറ്റിന് അടുത്ത് എത്തിയിരുന്നതിനാൽ ഗേറ്റ് തുറക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു പാർക്കിന്റെ അധികൃതർ. തുടർന്ന് ആകാശത്തേക്ക് നിറയൊഴിച്ചാണ് സിംഹങ്ങളെ അവർ സ്ഥലത്തു നിന്നും തുരത്തിയത്. പിന്നീട് ഗേറ്റ് തുറന്ന് ഇവരെ…
Read Moreപത്ത് കഴിഞ്ഞാൽ പാട്ടില്ല; കല്യാണത്തിനെത്തിയവർ ഡി.ജെയെ പഞ്ഞിക്കിട്ടു
വിവാഹ ആഘോഷത്തിനിടെ പാട്ട് നിർത്തിയ ഡി.ജെയെ വിരുന്നിനെത്തിയവർ പഞ്ഞിക്കിട്ടു.ആഗ്രയിലാണ് സംഭവം. ഡി.ജെ പാട്ട് വെയ്ക്കാൻ തയാറാകാഞ്ഞതാണ് അക്രമണത്തിന് കാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.രാത്രി പത്ത് കഴിഞ്ഞപ്പോൾ ഡി.ജെ പാട്ടുകൾ നിർത്തിയിരുന്നു. വിരുന്നിനെത്തിയവർ പാട്ട് വീണ്ടും വെയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം അത് നിരസിച്ചു. തുടർന്ന് അക്രമാസക്തരായ വിരുന്നുകാരും ബന്ധുക്കളും കൂടി ഡി.ജെയും അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നവരെയും ആക്രമിക്കുകയായിരുന്നു. മാത്രമല്ല അവരുടെ സംഗീത ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു.ഇവിടെ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് അക്രമത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.
Read Moreപാമ്പിന് ബീയർ കുടിക്കാൻ മോഹം; തലയിട്ടപ്പോൾ ഊരാക്കുടുക്ക്
ബീയർ കാനിനുള്ളിൽ തല കുടുങ്ങിയ പാമ്പിനെ രക്ഷപെടുത്തുന്നതിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു.മെൽബണിലാണ് സംഭവം. കൊടുംവിഷമുള്ള ടൈഗർ സ്നേക് എന്നയിനത്തിൽപെട്ട പാന്പിന്റെ തലയാണ് ബീയർ കുടിക്കാനുള്ള ശ്രമത്തിനിടെ കുടുങ്ങിയത്. തലകുടുങ്ങി വേദനയിൽ പുളയുന്ന പാന്പിനെ കണ്ട ആളുകൾ അറിയിച്ചതനുസരിച്ചെത്തിയ പാന്പ് പിടുത്തക്കാരനായ സ്റ്റുവർട്ട് ഗട്ട് കാനിന്റെ മറുവശത്ത് തുളയിട്ട് പാന്പിനെ രക്ഷപെടുത്തി. ഏകദേശം ഏഴുമിനിട്ട് നേരത്തെ പരിശ്രമത്തിനു ശേഷമാണ് പരിക്കുകളേൽപ്പിക്കാതെ പാന്പിനെ രക്ഷിക്കാനായത്. പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ പാന്പ് കടിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ബീയർ കാനിലുള്ളത് വെള്ളമാണെന്ന് തെറ്റിദ്ധരിച്ചോ അല്ലെങ്കിൽ അത് മാളമാണെന്നു കരുതിയോ ആകാം പാമ്പ് തലയിട്ടതെന്ന് അദ്ദേഹം പറഞ്ഞു.
Read Moreപാരച്യൂട്ട് പണി കൊടുത്തു; 246 അടി ഉയരത്തിൽ നിന്നും ചാടിയയാൾക്ക് സംഭവിച്ചത്
ബഹുനില കെട്ടിടത്തിനു മുകളിൽ നിന്നും ചാടുന്നതിനിടെ പാരച്ച്യൂട്ട് പ്രവർത്തിക്കാതിരുന്നതിനെ തുടർന്ന് ഒരാൾ നിലത്തുവീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സ്വീഡനിലാണ് സംഭവം. 246 അടി ഉയരത്തിലുള്ള 24 നിലയുള്ള ഒരു കെട്ടിടത്തിനു മുകളിൽ നിന്നും ഒരാൾ ചാടാൻ തയാറായി നിൽക്കുന്നതാണ് ദൃശ്യങ്ങളിൽ ആദ്യം. നിമിഷ നേരത്തിനുള്ളിൽ അദ്ദേഹം താഴേക്കു ചാടുകയും പാരച്യൂട്ട് പ്രവർത്തിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ പദ്ധതി മുഴുവൻ പാളി. പാരച്യൂട്ട് പ്രവർത്തിക്കാതിരിക്കുകയും അദ്ദേഹം താഴേക്കു വീഴുകയുമായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം ഗുരുതരനില തരണം ചെയ്തതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ചാട്ടം പിഴച്ചുവെങ്കിലും പിന്നാലെ ചാടിയ അദ്ദേഹത്തിന്റെ സുഹൃത്ത് സുരക്ഷിതമായി നിലത്തിറങ്ങുകയും ചെയ്തു.അദ്ദേഹത്തിന്റെ പ്രകടനം കാണാൻ എത്തിയ സുഹൃത്തുക്കളിൽ ഒരാളാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.
Read More