മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങളില്‍ ഒന്നാണ് നമ്പര്‍ 20 മദ്രാസ് മെയില്‍. ജോഷി സംവിധാനം ചെയ്ത ചിത്രം. ഈ സിനിമയ്ക്ക് തിരക്കഥ ഡെന്നീസ്ജോ സഫിന്റേതായിരുന്നു. ഇതില്‍ മമ്മൂട്ടി എത്തിയ കഥ പറയുകയാണ് ഡെന്നീസ് ജോസഫ്. ജഗതി ശ്രീകുമാറിനെ ആയിരുന്നു ഞങ്ങള്‍ ആ റോളില്‍ പ്ലാന്‍ ചെയ്തിരുന്നത്. മോഹന്‍ലാല്‍ എന്നോട് കഥയുടെ കാര്യങ്ങള്‍ ചോദിച്ച വഴിയില്‍ ഒരു നിര്‍ദേശം വച്ചു. നമുക്ക് ഈ സെലിബ്രിറ്റിയുടെ റോള്‍ മമ്മൂക്കയെ കൊണ്ട് ചെയ്യിപ്പിക്കാമോയെന്ന് ലാല്‍ എന്നോട് ചോദിച്ചു. ഞാന്‍ കേട്ട ഉടന്‍ പറഞ്ഞു ‘ നന്നായിരിക്കും, എന്നാല്‍ നിങ്ങള്‍ നായകനായ സിനിമയില്‍ അദ്ദേഹം അഭിനയിക്കുമോ.? ‘. ലാല്‍ പറഞ്ഞു എന്തായാലും ഒന്ന് പറഞ്ഞു നോക്കാന്‍ ലാല്‍ പറഞ്ഞു. ലാലിനോട് മമ്മൂട്ടിയോട് ഈ കാര്യം അവതരിപ്പിക്കാന്‍ പറഞ്ഞപ്പോള്‍ മമ്മൂക്കയുടെ ചീത്ത വിളി ഭയന്ന് ലാലിനു കഴിയില്ലെന്ന് പറഞ്ഞു. ജോഷിയോടും കാര്യം പറഞ്ഞു.…
Read MoreCategory: RD Special
ഈ കവിതകൾക്കും പ്രിയനാം നിൻ ഓർമകൾക്കും മരണമില്ല…! ഭർത്താവിന്റെ ശ്രാദ്ധദിനത്തിൽ ഭാര്യയുടെ കവിതകളുടെ പ്രകാശനം
ഏ.ജെ. വിൻസൻ കാഞ്ഞാണി (തൃശൂർ): പ്രിയതമന്റെ ഓർമകൾക്ക് ബലിതർപണം നടത്താൻ സജിനി മണികണ്ഠൻ കയ്യിലെടുക്കുന്നത് ബലിച്ചോർ മാത്രമല്ല; ഒരു കവിതാസമാഹാരം കൂടിയാണ്. ഈ കവിതകൾക്കും പ്രിയനാം നിൻ ഓർമകൾക്കും മരണമില്ലെന്ന് മനസിൽ ഉരുവിട്ട് സജിനി ഭർത്താവ് മണികണ്ഠന്റെ ഒന്നാം ശ്രാദ്ധദിനമായ നാലിന് പ്രണയാർദ്രം എന്ന കവിതാസമാഹാരം അകാലത്തിൽ പൊലിഞ്ഞ പ്രിയപ്പെട്ടവന് സമർപ്പിക്കും. പ്രണയം വാക്കിലും പ്രവൃത്തിയിലും നിറച്ച് ആ സ്നേഹം കൊതിതീരും വരെ അനുഭവിക്കുംമുന്പ് വിധി തട്ടിയെടുത്ത ഭർത്താവിന്റെ ഓർമകൾക്ക് മുന്നിലാണ് സജിനി പ്രണയാർദ്രം സമർപ്പിക്കുന്നത്. കാഞ്ഞാണി സെന്ററിലെ അന്തിക്കാട് റോഡിൽ ഹോട്ടൽ നടത്തുന്ന സജിനിയുടെ ഭർത്താവ് മണികണ്ഠൻ വാഹനാപകടത്തിലാണ് മരിച്ചത്. 20 കവിതകളുൾക്കൊള്ളുന്ന സമാഹാരമാണ് പ്രണയാർദ്രം. മണികണ്ഠൻ മരിച്ച് ഒരു വർഷത്തിനുള്ളിൽ സജിനി എഴുതിയ സുമംഗലി, തിരുത്ത്, അണയാത്ത പ്രണയം എന്ന കവിതകളും ഈ സമാഹാരത്തിലുണ്ട്. ഹോട്ടലിലെ തിക്കുംതിരക്കുമൊഴിയുന്ന നേരത്തായിരുന്നു കവിതകൾ കുറിച്ചിരുന്നതെന്ന് സജിനി പറയുന്നു.…
Read Moreരാഹുലിനെ ഉപദേശിക്കുന്നത് സഖാവ് നേതാവ്!! അന്ന് മന്‍മോഹന്‍സിംഗിനെ കരിങ്കൊടി കാണിച്ചു, ഒടുവില്‍ ഇടതുപക്ഷം വിട്ട് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു, ഇപ്പോള്‍ രാഹുലെന്ത് പ്രസംഗിക്കണമെന്ന് തീരുമാനിക്കുന്നതും സന്ദീപ് സിംഗ്
സെബി മാത്യു പഠിക്കുന്ന കാലത്ത് സന്ദീപ് സിംഗിന്റെ ചുവടുകള്‍ ഇടത്തേക്കായിരുന്നു. അതും കടും ചുവപ്പില്‍, കനത്ത മുദ്രാവാക്യങ്ങളുമായി വിപ്ലവ വേഷത്തില്‍. ഇപ്പോള്‍ സമാധാനത്തിന്റെ നിറമായ വെള്ളയിലേക്കു വന്നപ്പോള്‍ വേഷം രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ഉപദേശകന്റേതായി. ചുവപ്പിലായിരുന്നപ്പോള് മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിനെ കരിങ്കൊടി കാണിച്ച ചരിത്രവുമുണ്ട് ഈ മുന്‍ ജെഎന്‍യു നേതാവിന്. ഇപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെയും സഹോദരി പ്രിയങ്ക ഗാന്ധിയുടെയും ഉപദേശകനായി ദേശീയ ഖദര്‍ ധാരികള്‍ക്കൊപ്പം വിലസുമ്പോള്‍ പണ്ടു വിരോധമുയര്ത്തിയ കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെടെയുള്ള വെള്ള വേഷധാരികളോട് സന്ദീപ് പറയും, ഇത് നമ്മളാ.! കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേഷ്ടാവായി സന്ദീപ് സിംഗിന്റെ പേര് ഇതുവരേയും ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. പക്ഷേ, രാഹുലിനുവേണ്ടിയുള്ള പ്രസംഗങ്ങള്‍ തയാറാക്കുന്നതും സഖ്യ ചര്‍ച്ചകള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ രാഹുലിനുവേണ്ടി കേള്വിക്കാരനാകുന്നതും സന്ദീപാണ്. ഉത്തര്‍പ്രദേശില്‍ പ്രിയങ്കയ്ക്ക് രാഷ്ട്രീയ ഉപദേശം നല്‍കാനും രാഹുല്‍…
Read Moreവെക്കേഷന് കാലത്ത് തമിഴ്നാട് ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്, അനുഭവം വിവരിച്ച് സിനിമ പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാഫിയുടെ കുറിപ്പ്
തമിഴ്നാട്ടിലേക്ക് വിനോദയാത്ര പോകുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സിനിമ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഷാഫി ചെമ്മാട്. തമിഴ്നാട്ടില്‍ ചിത്രീകരണത്തിന് പോയപ്പോഴുണ്ടായ ദുരനുഭവം വിവരിച്ചാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. റോഡ് മാര്‍ഗം കേരളത്തിന് പുറത്തേക്ക് സഞ്ചരിക്കുന്നവര്‍ അധികം പണം കൈയ്യില്‍ കരുതെരുതെന്നാണ് ഷാഫി ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കുന്നത്. ഷാഫി ചെമ്മാടിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം; പ്രിയ സുഹൃത്തുക്കളെ, വെക്കേഷന് കാലമാണ്. കുടുംബത്തോടൊപ്പവും മറ്റും തമിഴ്നാട് ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും മറ്റും യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്. ഷൂട്ടിങ്ങ് ആവശ്യാര്‍ഥം കഴിഞ്ഞ പതിനഞ്ച് ദിവസത്തോളമായി ഞങ്ങള്‍ ഊട്ടിയിലാണുള്ളത്.ഇലക്ഷനോടാനുബന്ധിച്ചുള്ള പോലീസ് ചെക്കിങ്ങിന്റെ ഭാഗമായി കോയമ്പത്തൂര്‍ മുതല്‍ ഓരോ പോലീസ് സ്റ്റേഷന് പരിതിയിലും വാഹനപരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. പ്രത്യേകിച്ചും കേരള രജിഷ്ട്രേഷനുള്ള വാഹനങ്ങള്‍. ഊട്ടിയിലേക്കുള്ള എല്ലാ പാതയോരങ്ങളിലും ഇരുപത്തിനാല് മണിക്കൂറും ഇതു തന്നെയാണ് അവസ്ഥ. എല്ലാ ദിവസവും ഷൂട്ടിങ്ങിന് വേണ്ടി ലൊക്കേഷനിലേക്ക് പോകുമ്പോഴും തിരിച്ചു വരുമ്പോഴും…
Read Moreനമിതയെ വിളിക്കാമെന്നു ഞാന്‍ പറഞ്ഞെങ്കിലും അതു വകവെക്കാതെ അയാള്‍ പിന്‍വശത്തെ വാതില്‍ ശക്തിയായി തുറന്നു, ഭാഗ്യത്തിനാണ് നമിത വീഴാതിരുന്നത്, നടുറോഡില്‍ നടി നമിതയ്ക്ക് നേരിടേണ്ടിവന്ന അപമാനത്തെക്കുറിച്ച് ഭര്‍ത്താവ്
വാഹന പരിശോധനയില്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി തെന്നിന്ത്യന്‍ താരം നമിത. പരിശോധനയ്ക്കെത്തിയ തിരഞ്ഞെടുപ്പു കമ്മീഷന് ഉദ്യോഗസ്ഥരോട് നടി തട്ടിക്കയറിയെന്ന തരത്തിലാണ് ആദ്യം വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുന്നത് താരത്തിന്റെ ഭര്‍ത്താവ് വീരേന്ദ്ര ചൗധരിയാണ്. ഒരു ഷൂട്ടിനായി താനും നമിതയും സേലം വഴി യേര്‍ക്കാടേക്ക് കാറില്‍ പോകുകയായിരുന്നു. വാഹനപരിശോധനയ്ക്കായി മൂന്നു തവണയായി പല ജംഗ്ഷനുകളില്‍ നിര്‍ത്തേണ്ടി വന്നുവെങ്കിലും അതെല്ലാം വളരെ സമാധാനപൂര്‍വം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സേലം യേര്‍ക്കാട് ജംഗ്ഷനില്‍ എത്തിയപ്പോള്‍ വഴിയില്‍ കാത്തു നിന്നിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥര്‍ കാര്‍ നിര്‍ത്താനാവശ്യപ്പെടുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന് ചൗധരി പറയുന്നു. ‘ഞങ്ങള്‍ കുറ്റവാളികളാണെന്ന മട്ടില്‍ അധികാരത്തോടെയായിരുന്നു അയാളുടെ പെരുമാറ്റം. വളരെയധികം ക്ഷീണിതയായിരുന്ന നമിത കാറിലെ പിന്‍സീറ്റില്‍ മയങ്ങുകയായിരുന്നു. ചോദ്യോത്തരങ്ങള്‍ക്കിടെ കാറിന്റെ പിന്‍വശത്തെ വാതില്‍ തുറക്കാനാവശ്യപ്പെട്ടു. നമിതയെ വിളിക്കാമെന്നു ഞാന്‍ പറഞ്ഞെങ്കിലും അതു വകവെക്കാതെ അയാള്‍ പിന്‍വശത്തെ…
Read Moreസ്ഫടികത്തിന്റെ രണ്ടാം ഭാഗമില്ല, പക്ഷെ ആടുതോമയുടെ ആരാധകര്‍ക്ക് മറ്റൊരു കിടിലന്‍ സര്‍പ്രൈസ് ഒരുക്കി ഭദ്രന്! അടുത്തവര്‍ഷം ഈ സമയം നിങ്ങള്‍ക്കത് തിയറ്ററില്‍ കാണാം!!
സഫ്ടികം എന്ന ഭദ്രന് – മോഹന്‍ലാല്‍ ചിത്രം ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ ആഴത്തില്‍ നില കൊള്ളുമ്പോള്‍ ചിത്രത്തിന്റെ 24-ആം വാര്‍ഷികത്തോടനുബന്ധിച്ച് ആടുതോമയുടെ ആരാധകര്‍ക്ക് വലിയ ഒരു സര്‍പ്രൈസ് സമ്മാനിക്കുകയാണ് സംവിധായകന് ഭദ്രന്. ഭദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് സ്ഫടികം ഒരു നിയോഗമാണ് ഞാൻ വളർന്ന നാടും, നാട്ടുകാരും എന്റെ മാതാപിതാക്കളും , ഗുരുക്കളുമൊക്കെയാണ് ആ സിനിമയുടെ ഉടയോന്മാർ . അത് എനിക്ക് മുന്നിൽ ഇണങ്ങി ചേർന്നിരുന്നില്ലെങ്കിൽ സ്ഫടികം സംഭവിക്കുമായിരുന്നില്ല. നിങ്ങൾ ഹൃദയത്തിലേറ്റിയ സ്ഫടികം സിനിമ റിലീസിംഗിന്റെ 24-ാം വാർഷികം ആഘോഷിക്കുകയാണ്. ഈ സിനിമയെ ഇത്രമാത്രം സ്നേഹിക്കുന്ന എന്റെ പ്രേക്ഷകർക്ക് വലിയ സന്തോഷം നൽക്കുന്ന ഒരു വാർത്ത നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. സ്ഫടികത്തിന്റെ രണ്ടാം ഭാഗമില്ല ,എന്നാൽ ആടുതോമയും ചാക്കോ മാഷും റെയ് ബാൻ ഗ്ലാസ്സും ഒട്ടും കലർപ്പില്ലാതെ ,നിങ്ങൾ സ്നേഹിച്ച സ്ഫടികം സിനിമ 4 K ശബ്ദ ദ്രശ്യ…
Read Moreദക്ഷിണേന്ത്യയില്‍ വന്നു മത്സരിച്ചാല്‍ സീറ്റു കൂടുമെന്ന് രാഹുലിനെ ആദ്യം ഉപദേശിച്ചത് സീതാറാം യെച്ചൂരി!! കര്‍ണാടകയിലോ തമിഴ്നാട്ടിലോ രാഹുല്‍ വരുമെന്ന് കരുതിയ യെച്ചൂരിക്ക് തെറ്റിയപ്പോള്‍ പണികിട്ടിയത് സിപിഎമ്മിനും
കേരളത്തില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയെ ഉപദേശിച്ചത് കോണ്‍ഗ്രസുകാരല്ല. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് രാഹുലിനെ രണ്ടാംസീറ്റിലും മത്സരിക്കാന്‍ ഉപദേശിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. കേരളം ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏതെങ്കിലുമൊന്ന് മത്സരിക്കാന്‍ തെരഞ്ഞെടുക്കാനായിരുന്നു യെച്ചൂരിയുടെ ഉപദേശം. അവസാനം സിപിഎമ്മിന് തിരിച്ചടിയായി വയനാട് തന്നെ രാഹുല്‍ മത്സരിക്കാനെടുക്കുകയും ചെയ്തു. രാഹുലിനോട് തമിഴ്നാട്ടില്‍ നിന്ന് മത്സരിക്കണമെന്ന നിര്‍ദേശം ഡിഎംകെ നേതാവ് സ്റ്റാലിന് ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ടുവെച്ചു. എന്നാല്‍, ബിജെപിയെ രാഷ്ട്രീയമായി എതിര്‍ക്കുന്നതിന് കര്‍ണാടകമാണ് നല്ലതെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയടക്കം അഭിപ്രായപ്പെട്ടത്. വിഭാഗീയതമൂലമുള്ള അനിശ്ചിതത്വമുള്ളതിനാല്‍ രാഹുല്‍ വയനാട്ടില്‍ മത്സരിക്കണമെന്ന് കേരളത്തിലെ നേതാക്കള്‍ ഈ ഘട്ടത്തില്‍ ആവശ്യപ്പെട്ടു. സുരക്ഷിത മണ്ഡലമെന്ന നിലയില്‍ വയനാടിനെ പരിഗണിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചു. വയനാടാണ് രാഹുലിന്റെ രണ്ടാം മണ്ഡലമെന്നറിഞ്ഞപ്പോള്‍ എന്‍സിപി നേതാവ് ശരദ് പവാര്‍ മുഖേന അദ്ദേഹത്തെ പിന്തിരിപ്പിക്കാന് സീതാറാം യെച്ചൂരി ശ്രമിച്ചു. ദേശീയതലത്തില്‍ മതേതര ബദലിന്…
Read Moreവിടരുംമുമ്പേ… അരുത് കാട്ടാളാ…
പ്രദീപ് ഗോപി കുരുന്നു ജന്മങ്ങൾക്ക് നേരേയുള്ള കൊടുംക്രൂരതകൾ സാക്ഷര കേരളത്തിൽ ആവർത്തിക്കപ്പെടുന്നു. കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി ഇവിടെ നിയമങ്ങളും വിവിധ സംഘടനകളും നിലനിൽക്കുന്പോഴും ഇവർക്കു നേരേ കൊടിയ പീഡനങ്ങൾ കാലാകാലങ്ങളായി ആവർത്തിക്കപ്പെടുന്നു. ഒടുവിലിതാ തൊടുപുഴയിൽ നടന്ന സംഭവം. വെറും ഏഴു വയസുമാത്രം പ്രായമുള്ള കുട്ടിയെ അമ്മയുടെ ആൺസുഹൃത്ത് ദേഹോപദ്രവം എൽപ്പിച്ച രീതി അറിഞ്ഞ് കേരള മനഃസാക്ഷി ഞെട്ടിത്തരിച്ചിരിക്കുകയാണ്. ഇത്തരത്തിൽ സ്വന്തം വീട്ടുകാരുടെ ക്രൂരപീഡനത്തിനിരയായ ആരോമലും ദേവിയും അദിതിയും ഷെഫീഖും നൽകിയ നോവിന്റെ മുറിവുണങ്ങും മുന്‍പാണ് തൊടുപുഴയിലെ ഏഴുവയസുകാരന്റെ ദുരന്തകഥയും പുറത്തുവരുന്നത്. പോലീസ് നടത്തുന്ന അന്വേഷണത്തിൽ പുറത്തുവരുന്നത് കണ്ണിൽ ചോരയില്ലാത്ത കൊടുംക്രൂരതയുടെ വിവരങ്ങളാണ്. ഏഴുവയസുകാരനെ ക്രൂരമായി മർദിച്ചു മൃതപ്രായനാക്കിയ കേസിൽ കുട്ടിയുടെ മാതാവിനൊപ്പം കഴിഞ്ഞിരുന്ന തിരുവനന്തപുരം നന്തൻകോട് സ്വദേശി കടവത്തൂർ കാസിൽ അരുണ്‍ ആനന്ദ് (36) ആണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാവിനും മൂന്നരവയസുകാരനായ ഇളയ സഹോദരനും പരിക്കേറ്റിട്ടുണ്ട്. കട്ടിലിൽ നിന്നു…
Read Moreമര്‍ദനമേറ്റ കുട്ടിയുടെ അമ്മയായ യുവതി ഭയക്കുന്ന എന്തോ രഹസ്യം അരുണിന്റെ കൈവശമുണ്ട്, ഭര്‍ത്താവ് ബിജുവിന്റെ മരണത്തിനുശേഷം അരുണിന്റെയും യുവതിയുടെയും രാത്രി യാത്രകള്‍ ദുരൂഹം, ബിജുവിന്റെ മരണശേഷം യുവതി ഉപയോഗിച്ചു കൊണ്ടിരുന്ന ഫോണും മാറ്റി!!
തൊടുപുഴയില്‍ അരുണ്‍ ആനന്ദ് ഏഴുവയസുകാരനെ മൃഗീയമായി മര്‍ദിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ നീക്കങ്ങള്‍ പലതും യുക്തിക്കു നിരക്കാത്തതും ദുരൂഹതകള്‍ ഒളിപ്പിച്ചതും. കുട്ടിയെ ആക്രമിച്ച കേസില്‍ കൂട്ടുപ്രതിയായ യുവതിക്കെതിരേയും കേസെടുത്ത പോലീസ് ഭര്‍ത്താവ് ബിജുവിന്റെ മരണത്തിലും അേേന്വഷണം നടത്തുമെന്ന് വ്യക്തമാക്കി. മണക്കാട് കല്ലാട്ടുമുക്ക് ബാബുവിന്റെയും രമണിയുടെയും മകനാണ് ബിജു. കഴിഞ്ഞമര്ഷം മേയ് 23നാണ് ബിജു ദുരൂഹസാഹചര്യത്തില്‍ മരണമടയുന്നത്. ഹൃദയാഘാതമെന്നാണ് ഇയാളുടെ ഭാര്യ പറഞ്ഞിരുന്നത്. പിന്നീട് കാമുകനായ അരുണിനൊപ്പം ഒളിച്ചോടിയ യുവതി പറഞ്ഞ വിവരം മാത്രമാണ് ഇക്കാര്യത്തില്‍ ബിജുവിന്റെ വീട്ടുകാര്‍ക്കുമുള്ളത്. യുവതിയുടെ ഉടുമ്പന്നൂരിലെ വീട്ടില്‍ വച്ചായിരുന്നു ബിജുവിന്റെ മരണം. ഭക്ഷണശേഷം അസ്വസ്ഥത അനുഭവപ്പെട്ട ബിജുവിനെ യുവതി ആശുപത്രിയിലേക്ക് തനിച്ച് കൊണ്ടുപോകുന്നതിനിടെ മരണപ്പെട്ടെന്നാണ് വീട്ടുകാരോട് യുവതി പറഞ്ഞിരുന്നത്. അന്ന് ബിജുവിന്റെ മരണത്തില്‍ ചില സുഹൃത്തുക്കളും ചുരുക്കം ചില ബന്ധുക്കളും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ പരാതികളോ സംശയങ്ങളോ ഉണ്ടാകാതിരുന്നതോടെ കാര്യങ്ങള്‍ അവിടെ…
Read Moreഅവസരങ്ങള്‍ക്കായി എനിക്കു മുന്നില്‍ കെഞ്ചി നടന്നത് നിങ്ങള്‍ക്ക് ഓര്‍മയുണ്ടോ? പലരും അരുതെന്ന് വിലക്കിയിട്ടും ഞാന്‍ മാത്രമാണ് അതിന് തയ്യാറായത്, അടിവസ്ത്രമിടാത്ത ഫോട്ടോ ഷൂട്ട് ആരോപണത്തില്‍ മറുപടിയുമായി പഹലജ് നിഹലാനി
ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നിര്‍മാതാവും സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനുമായ പഹലജ് നിഹലാനി. ബുദ്ധിമുട്ടിലായിരുന്നപ്പോള്‍ താനെത്ര മാത്രം സഹായിച്ചിട്ടുണ്ടെന്ന് കങ്കണ മറന്നു. വിവാദ ഫോട്ടോഷൂട്ടിന്റെ സമയത്ത് താന്‍ ലൊക്കേഷനില്‍ ഇല്ലായിരുന്നുവെന്നും നിഹലാനി പറഞ്ഞു. അടിവസ്ത്രം പോലും ധരിക്കാതെ ഫോട്ടോക്ക് പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടെന്നായിരുന്നു കങ്കണ നിഹലാനിക്കെതിരെ ഉന്നയിച്ച ആരോപണം. ആ സിനിമയിലെ കഥാപാത്രത്തെ സോഫ്റ്റ് പോണ് കഥാപാത്രം എന്നാണ് കങ്കണ ഇപ്പോള്‍ പറയുന്നത്. പക്ഷേ അന്ന് ആ കഥാപാത്രം ചെയ്യണമെന്ന് തീവ്രമായി ആഗ്രഹിച്ചത് കങ്കണ ഓര്‍ക്കുന്നുണ്ടോ? ആ കഥാപാത്രത്തിലേക്ക് തന്നെ കാസ്റ്റ് ചെയ്യണമെന്ന് എന്നോട് അപേക്ഷിച്ചത് ഓര്‍ക്കുന്നുണ്ടോ? അക്കാലത്ത് ആദിത്യ പാഞ്ചോലിക്കൊപ്പം ഓരോ നിര്‍മാതാവിനടുത്തും ഒരവസരത്തിനായി അപേക്ഷിച്ച് ഓടിനടന്നിട്ടുണ്ട് കങ്കണ. പക്ഷേ ആരും അവര്‍ക്ക് അവസരം നല്‍കിയില്ല. പലരും അരുതെന്ന് വിലക്കിയിട്ടും ഞാന്‍ മാത്രമാണ് അതിന് തയ്യാറായത്. മൂന്ന് ചിത്രങ്ങള്‍ എനിക്കൊപ്പം ചെയ്യാമെന്ന കരാറില്‍…
Read More