വേദനകൊണ്ട് ഇരുന്നുപോയ ആ​ന​യ്ക്ക് പാ​പ്പാ​ന്മാ​രു​ടെ ക്രൂ​ര​മ​ർ​ദനം; പിന്നാലെ വ്യാപക പ്ര​തി​ഷേ​ധം; വീഡിയോ വൈറല്‍

ആ​ന​യെ പാ​പ്പാ​ന്മാ​ർ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ന്ന​തി​ന്‍റെ വേ​ദ​ന​യു​ള​വാ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തു​ന്നു. ആ​ന​യെ ച​ങ്ങ​ല​യി​ൽ ബ​ന്ധി​ച്ച​തി​നു ശേ​ഷ​മാ​ണ് ഈ ​ക്രൂ​ര​ത ചെ​യ്ത​ത്. മ​ർ​ദ്ദ​ന​ത്തി​ന്‍റെ വേ​ദ​ന​യി​ൽ ആ​ന പു​ള​യു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. തൃ​ശൂ​ർ ജി​ല്ല​യി​ലു​ള്ള ക​ർ​ണ​ൻ എ​ന്ന ആ​ന​യാ​ണി​ത്. മു​ൻ​പ് ഒ​രു ക്ഷേ​ത്ര​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ന​യാ​യി​രു​ന്നു ഇ​ത്. ക​ടു​ത്ത വേ​ദ​ന​യി​ൽ നി​ല​ത്ത് ഇ​രു​ന്ന ആ​ന​യെ എ​ണീ​ൽ​പ്പി​ക്കു​വാ​ൻ ഒ​രാ​ൾ വ​ടി ഉ​പ​യോ​ഗി​ച്ച് ആ​ന​യു​ടെ കാ​ലി​ൽ കു​ത്തു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ഡി​യോ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. ഈ ​ക്രൂ​ര​ത ചെ​യ്ത​വ​രെ നി​യ​മ​ത്തി​നു മു​ൻ​പി​ൽ എ​ത്തി​ക്ക​ണ​മെ​ന്നാ​ണ് ഏ​വ​രും ഒ​രേ സ്വ​ര​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. Karnan the gentle giant,once a temple elephant ,being mercilessly beaten up in thrissur ,kerala pic.twitter.com/hNNGF7VyID — 𝓹𝓻𝓪𝓶𝓸𝓭 𝓬𝓱𝓪𝓷𝓭𝓻𝓪𝓼𝓮𝓴𝓱𝓪𝓻𝓪𝓷 (@pramodchandrase) March 25, 2019

Read More

ഈ ​ചൂ​ടു​കാ​ല​ത്ത് ഒ​രു ത​ണു​ത്ത ബീ​യ​റ​ടി​ക്കാ​ൻ തോ​ന്നു​ന്നു​ണ്ടോ? എ​ങ്കി​ലി​ത് ശ്ര​ദ്ധി​ക്കൂ..!

വേ​ന​ൽ​കാ​ല​ത്തെ മ​ദ്യ​പാ​നം ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ​എം​എ). വേ​ന​ൽ​ക്കാ​ല​ത്ത് തണുത്ത ബീയ​ർ​കു​ടി​ച്ചാ​ൽ ആ​ശ്വാ​സം ന​ൽ​കു​മെ​ന്ന​ത് തെ​റ്റാ​യ ധാ​ര​ണ​യാ​ണെ​ന്നും ചൂ​ട് കൂ​ടു​ത​ലു​ള്ള അ​വ​സ​ര​ത്തി​ൽ ബീ​യ​ർ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഐ​എം​എ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. കാ​ര​ണം ഇ​ത് നി​ർ​ജ​ലീ​ക​ര​ണം സം​ഭ​വി​ക്കു​വാ​ൻ കാ​ര​ണ​മാ​കു​ന്നു. ശ​രീ​ര​ത്തി​ൽ മ​ദ്യം ചെ​ല്ലു​മ്പോ​ൽ ര​ക്ത​ക്കു​ഴ​ലു​ക​ൾ വി​ക​സി​ക്കു​ക​യും ശ​രീ​രം അ​മി​ത​മാ​യി വി​യ​ർ​ക്കു​ക​യും മൂ​ത്രം അ​സാ​ധാ​ര​ണ​മാ​യി പോ​കു​ക​യും ചെ​യ്യും. ഇ​ത് ശ​രീ​ര​ത്തി​ലെ ജ​ലാം​ശം ന​ഷ്ട​പ്പെ​ടു​ത്തു​വാ​ൻ കാ​ര​ണ​മാ​കു​ന്നു. അ​ത് നി​ർ​ജ​ലീ​ക​ര​ണ​ത്തി​നും വ​ഴി​വ​യ്ക്കു​ന്നു. ശ​രീ​ര​ത്തി​ലെ ജ​ലാം​ശം കു​റ​യു​ന്ന​തോ​ടെ വൃ​ക്ക, ഹൃ​ദ​യം എ​ന്നീ അ​വ​യ​വ​ങ്ങ​ൾ ത​ക​രാ​റി​ലാ​കു​മെ​ന്നും ത​ല​ച്ചോ​റി​ലെ ഹൈ​പ്പോ​ത​ലാ​മ​സ് ത​ക​രാ​റി​ലാ​കു​വാ​ൻ സാ​ധ്യ​ത​യു​ണ്ട്. മ​ദ്യ​പി​ച്ച് വ​ഴി​യ​രി​കി​ൽ കി​ട​ക്കു​ന്ന​വ​രി​ൽ മ​ര​ണം സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു. ഈ ​സ​മ​യം കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ഫ​ലം മ​ര​ണ​മാ​യി​രി​ക്കു​മെ​ന്നും ഡോ​ക്ട​ർ​മാ​ർ മുന്നറിയിപ്പ് നല്കുന്നു. കൂ​ടാ​തെ ചൂ​ട് കാ​ല​ത്ത് മാം​സാ​ഹാ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും…

Read More

മധ്യവയസ്‌കനായ ബോസിനെ പ്രണയിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയായിരുന്നു അത്… അടിവസ്ത്രമില്ലാതെ പോസ് ചെയ്യാന്‍ വരെ അയാള്‍ ആവശ്യപ്പെട്ടു;പഹലാജ് നിഹലാനിയ്‌ക്കെതിരേ ആഞ്ഞടിച്ച് കങ്കണ…

കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാനും സംവിധായകനുമായ പഹലാജ് നിഹലാനിയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി നടി കങ്കണ റണൗത്ത് രംഗത്ത്. സിനിമയില്‍ തന്റെ തുടക്കകാലത്ത് താന്‍ അനുഭവിച്ച യാതനകളെക്കുറിച്ച് പറയുമ്പോഴായിരുന്നു കങ്കണയുടെ ഈ വെളിപ്പെടുത്തല്‍. തുടക്കകാലത്ത് പഹലജ് നിഹലാനിയുടെ ഒരു സിനിമയുടെ ഫോട്ടോഷൂട്ടില്‍ അടിവസ്ത്രം ധരിക്കാതെ പോസ് ചെയ്യാന്‍ താന്‍ നിര്‍ബന്ധിതയായെന്ന് കങ്കണ കുറ്റപ്പെടുത്തി. സിനിമയില്‍ വന്ന കാലത്ത് സഹായം വാഗ്ദാനം ചെയ്തവരും വഴികാട്ടികളും ഇഷ്ടംപോലെ ഉണ്ടായിരുന്നെങ്കിലും അക്കാലത്ത് താന്‍ വീട്ടു തടങ്കലിലായ അവസ്ഥയിലായിരുന്നുവെന്നും നടി പറയുന്നു.”അന്ന് ഐ ലവ് യു ബോസ് എന്നൊരു സിനിമയില്‍ പഹലാജ് നിഹലാലി ഒരു വേഷം ഓഫര്‍ ചെയ്തു. അതിന് മുന്നോടിയായി ഒരു ഫോട്ടോഷൂട്ട് ഉണ്ടായിരുന്നു. എന്നാല്‍ അതിനുവേണ്ടി അണിയറ പ്രവര്‍ത്തകര്‍ എനിക്കൊരു സാറ്റിന്റെ വസ്ത്രം തന്നു. അടിവസ്ത്രമൊന്നും ഉണ്ടായിരുന്നില്ല. ആ സാറ്റിന്‍ വസ്ത്രം ധരിച്ച് കാല് കാണിച്ച് ഇരുട്ടില്‍ നിന്ന് പുറത്തേയ്ക്ക്…

Read More

അടിവസ്ത്രമിടാതെ പോസ് ചെയ്യാന്‍ പറഞ്ഞു; ആ സാറ്റിന്‍ വസ്ത്രം ധരിച്ച് കാല് കാണിച്ച് ഇരുട്ടില്‍ നിന്ന് പുറത്തേയ്ക്ക് വരികയായിരുന്നു ഞാന്‍ ചെയ്യേണ്ടിയിരുന്നത്, ഗുരുതര ആരോപണവുമായി കങ്കണ

സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനും സംവിധായകനുമായ പഹലജ് നിഹ്ലാനിയ്ക്ക് എതിരെ കടുത്ത ആരോപണവുമായി ബോളിവുഡ് താരം കങ്കണ റാവത്ത്. സിനിമയില്‍ അഭിനയിച്ച് തുടങ്ങുന്ന സമയത്താണ്പഹലജ് നിഹ്ലാനിയില്‍ നിന്ന്  ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായതെന്നാണ് കങ്കണ വ്യക്തമാക്കുന്നത്. ഹൃത്വിക്ക് റോഷന് എതിരെയും ആരോപണങ്ങളുമായി രംഗത്ത് വന്ന് വിവാദം ഉണ്ടാക്കിയ താരമാണ് കങ്കണ റാവത്ത്. ഐലവ് യു ബോസ് എന്ന ചിത്രത്തില്‍ അവസരം വാഗ്ദാനം ചെയ്ത നിഹലാനി ഫോട്ടോ ഷൂട്ടിന് വിളിച്ചപ്പോളാണ് ഇത്തരത്തില്‍ പെരുമാറിയതെന്നാണ് കങ്കണ വ്യക്തമാക്കുന്നത്. സാറ്റിന്റെ വേഷമാണ് നല്‍കിയത്. അടിവസ്ത്രം തന്നില്ല. ആ വസ്ത്രം ധരിച്ച് ഇരുട്ടില്‍ നിന്ന് കാല് കാണിച്ച് വരാനാണ് പറഞ്ഞത്. സോഫ്റ്റ് പോണ്‍ കഥാപാത്രമായിരുന്നു ആ ചിത്രത്തിലേത്. മധ്യവയസ്കനായ ബോസിനെ പ്രണയിക്കുന്ന കഥാപാത്രം. ആ വേഷംചെയ്യാതെ ഞാന്‍ രക്ഷപ്പെട്ടുവെന്നും കങ്കണ പറയുന്നു.

Read More

അതിന് പിന്നില്‍ ആരാണെന്ന് എനിക്കറിയില്ല, മോശം റിവ്യൂ പ്രചരിപ്പിക്കുന്നത് വ്യക്തമായ ഉദേശ്യത്തോടെ, ആക്രമണം എനിക്കെതിരെയോ എന്ന് അറിയില്ല; അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിലിന്റെ നെഗറ്റീവ് റിവ്യൂവിനെതിരേ കാളിദാസ് ജയറാം

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന ചിത്രത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ നടക്കുന്ന നെഗറ്റീവ് റിവ്യൂകളില്‍ വിശ്വസിക്കരുതെന്ന് കാളിദാസ് ജയറാം ഫേസ്ബുക്ക് ലൈവില്‍. ചിത്രത്തിന്റെ റിലീസ് സമയം മുതല്‍ നെഗറ്റീവ് റിവ്യൂസ് ഉണ്ടായിരുന്നു. അതുകൊണ്ടാണ് ലൈവില്‍ വരാതിരുന്നത്. കഴിഞ്ഞ ദിവസം മുതല്‍ നിരവധി പോസിറ്റീവ് പ്രതികരണങ്ങള്‍ വരുന്നുണ്ട്. കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ചിത്രമെന്ന് ഒരുപാട് പേര്‍ പറയുന്നുണ്ട്. സിനിമയ്ക്കെതിരെയാണോ എനിക്കെതിരെയാണോ എന്നറിയില്ല ആദ്യ ദിവസങ്ങളിലെ മോശം പ്രതികരണങ്ങള്‍. ഇപ്പോള്‍ അതിന് മുകളില്‍ ഒരു പാട് നല്ല അഭിപ്രായം പറയുന്നുണ്ട്. ആരോഗ്യപരമായ വിമര്‍ശനം നല്ലതാണ്. എന്നാല്‍ ഇനിയും മെച്ചപ്പെടുത്താനുള്ള അഭിപ്രായം പറയണം, കാളിദാസ് പറഞ്ഞു. സിനിമ കാണാത്തവര്‍ തിയറ്ററില്‍ പോയി കണ്ട് അഭിപ്രായം പറയണമെന്നും കാളിദാസ് പറഞ്ഞു.

Read More

ആണുങ്ങളെല്ലാം വെറും വൃത്തികെട്ടവരാണ്, ഒന്നില്‍ ഒതുങ്ങാത്ത ആര്‍ത്തിയാണ് അവര്‍ക്ക്, പലപ്പോഴും ചെരുപ്പൂരി അടിക്കണമെന്ന് തോന്നിയിട്ടുണ്ട്, എന്തുകൊണ്ട് പുരുഷവിദ്വേഷമെന്ന് നിത്യ മേനോന്‍ തുറന്നുപറയുന്നു

അഭിനയതികവുകൊണ്ട് പ്രേക്ഷകരുടെ പ്രിയം നേടിയെടുത്ത നടിയാണ് നിത്യമേനോന്‍. ഇപ്പോള്‍ കൂടുതലായും അന്യഭാഷ ചിത്രങ്ങളില്‍ അഭിനയിക്കുന്ന നിത്യ അടുത്തിടെ മലയാളത്തിലേക്ക് തിരിച്ചെത്തിയിരുന്നു. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ ചില തുറന്നുപറച്ചിലുകള്‍ നടത്തുകയാണ് നടി. ആദ്യത്തെ എന്റെ ഒരു പ്രണയം മുറിപ്പെട്ടു പോയ ഹൃദയവ്യഥയില്‍ നിന്നും ഞാനിപ്പോഴും മോചിതയായിട്ടില്ല. തുടര്‍ന്ന് കുറേക്കാലം പുരുഷന്മാരെ എനിക്ക് വെറുപ്പായിരുന്നു. ആ വെറുപ്പ് ഇന്നും തുടരുന്നു. ഒന്നില്‍ ഒതുങ്ങാത്ത ആര്‍ത്തിയാണ് ഇക്കൂട്ടര്‍ക്ക്. നശിച്ച ജന്മങ്ങള്‍. തെലുങ്കിലെ പ്രശസ്ത നാടക കുടുംബം ശിഥിലമായത് ഞാന്‍ കാരണമാണെന്ന് വരെ പറഞ്ഞു. ഞങ്ങള്‍ ജോഡിയായി അഭിനയിച്ച ഒരു സിനിമ റിലീസായതു കാരണമാണ് അങ്ങനെയൊരു വാര്‍ത്ത പരന്നത്. അന്ന് ഞാന്‍ അനുഭവിച്ച വേദന വാക്കുകളില്‍ ഒതുങ്ങുന്നതല്ലായിരുന്നു. ഇതേക്കുറിച്ച് ആരോടും വിശദീകരണം നല്‍കാന്‍ ഞാന്‍ തയ്യാറല്ല. ആ നടന്‍ വിവാഹമോചനം നേടി വളരെ നാളുകള്‍ കഴിഞ്ഞിരിക്കുന്നു. എന്റെ ലോകം എനിക്ക് മാത്രമാണ് സ്വന്തം.…

Read More

സായിപല്ലവിയും അമലപോളിന്റെ ആദ്യ ഭര്‍ത്താവും തമ്മില്‍ പ്രണയത്തില്‍, ഇരുവരും പ്രണയത്തിലെന്നും ഉടന്‍ വിവാഹം ഉണ്ടാകുമെന്നും സിനിമലോകത്ത് കിംവദന്തി, പ്രതികരിക്കാതെ സായിപല്ലവി, നിഷേധിച്ച് വിജയ്

സായിപല്ലവിയും അമലപോളിന്റെ ആദ്യ ഭര്‍ത്താവും തമ്മില്‍ പ്രണയത്തില്‍, ഇരുവരും പ്രണയത്തിലെന്നും ഉടന്‍ വിവാഹം ഉണ്ടാകുമെന്നും സിനിമലോകത്ത് കിംവദന്തി, പ്രതികരിക്കാതെ സായിപല്ലവി, നിഷേധിച്ച് വിജയ് പ്രേമത്തിലൂടെ മലയാള സിനിമയിലെത്തിയ സായി പല്ലവിയുമായി സംവിധായകന്‍ എ.എല്‍. വിജയ് പ്രണയത്തിലാണെന്നും ഉടനെ വിവാഹിതരാകുമെന്നും റിപ്പോര്‍ട്ടുകള്‍. വിജയ്യുമായി സായി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നും ചില തമിഴ്-തെലുങ്ക് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. വിജയ് നടി അമലാ പോളിനെയാണ് ആദ്യം വിവാഹം കഴിച്ചത്. 2017 ല്‍ ഇരുവരും വേര്‍പിരിഞ്ഞിരുന്നു. സായി പല്ലവിയുടേതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കണം എന്ന സിനിമ സംവിധാനം ചെയ്തത് വിജയ് ആയിരുന്നു. സൂര്യ നായകനാകുന്ന എന്‍ജികെ ആണ് സായ്പല്ലവിയുടെ അടുത്ത ചിത്രം. മലയാളത്തില്‍ ഫഹദ് ഫാസില്‍ ചിത്രം അതിരനിലും സായ് നായികയായി എത്തുന്നു. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന തലൈവിയുടെ തിരക്കുകളിലാണ് വിജയ് ഇപ്പോള്‍.വിജയുടെ സംവിധാനത്തില്‍ വാച്ച്മാന്‍, ദേവി…

Read More

മോദിയുടെ ജനപ്രീതിയില്‍ വന്‍ കുറവ്, തമിഴ്‌നാട്ടിലും കേരളത്തിലും മോദിയെ ഇഷ്ടപ്പെടുന്നവര്‍ വെറും പത്തുശതമാനത്തില്‍ താഴെമാത്രം, ഇത്തവണ മോദിക്കും ബിജെപിക്കും കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന് പുതിയ സര്‍വേ അടിവരയിടുന്നു

പൊതുതെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിജെപിക്കും പ്രധാനമന്ത്രിക്കും തിരിച്ചടിയായി സീവോട്ടര്‍ സര്‍വേ. ദക്ഷിണേന്ത്യയില്‍ മോദിയുടെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ അസംതൃപ്തരാണെന്ന് സര്‍വേയില്‍ പങ്കെടുത്ത 90 ശതമാനം പേരും പറയുന്നത്. കേരളം, തമിഴ്നാട് ഉള്‍പ്പെടെയുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മോദിക്ക് ജനപ്രീതി കുറവാണെന്ന് സര്‍വേ വ്യക്തമാക്കുന്നു. തമിഴ്നാട്ടില്‍ നിന്നുളളവരില്‍ 2.2 ശതമാനം പേര്‍ മാത്രമാണ് മോദിയുടെ പ്രവര്‍ത്തനത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചത്. കേരളത്തില്‍ ഇത് 7.7 ശതമാനം മാത്രമാണ്. കര്‍ണാടക, തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നി സംസ്ഥാനങ്ങളില്‍ ഇത് യഥാക്രമം 38, 37, 23 ശതമാനം എന്നിങ്ങനെയാണ്. അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മോദി തരംഗം തുടരുകയാണ്. കോണ്‍ഗ്രസ് ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും മോദിയെ പിന്തുണയ്ക്കുന്നവരാണ് ഏറെ. അടുത്തിടെ കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിച്ച രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലും മോദിയുടെ പ്രഭാവത്തിന് മങ്ങലേറ്റില്ലെന്ന് സര്‍വേ പറയുന്നു. ജാര്‍ഖണ്ഡിലാണ് മോദിക്ക് ഏറ്റവുമധികം ജനപിന്തുണ. സര്‍വ്വേയില്‍ ജാര്‍ഖണ്ഡില്‍ നിന്നും പങ്കെടുത്തവരില്‍ 74…

Read More

അഭിനന്ദനം…..കു​രു​ന്നു​ക​ളു​ടെ ചു​വ​ട് തെ​റ്റാ​തി​രി​ക്കു​വാ​ൻ സ​ദ​സി​ൽ നി​ന്ന് അ​ധ്യാ​പി​ക​യു​ടെ നൃ​ത്തം; കൈയടിച്ച് സോഷ്യല്‍മീഡിയ

കു​ട്ടി​ക​ൾ വേ​ദി​യി​ൽ നൃ​ത്തം ചെ​യ്യു​മ്പോ​ൾ ഇ​വ​രു​ടെ ചു​വ​ടു​ക​ൾ തെ​റ്റാ​തി​രി​ക്കു​വാ​ൻ സ​ദ​സി​ൽ നി​ന്ന് അ​ധ്യാ​പി​ക നൃ​ത്തം ചെ​യ്ത് കാ​ണി​ക്കു​ന്ന​തി​ന്‍റെ മ​നോ​ഹ​ര ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ കൈ​യ​ടി നേ​ടു​ന്നു. ഏ​ത് സ്കൂ​ളി​ൽ നി​ന്നാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ളെ​ന്ന് വ്യ​ക്ത​മ​ല്ല. കാ​ഴ്ച്ച​യി​ൽ ന​ഴ്സ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​വ​ർ. സ്കൂ​ളി​ലെ ആ​ഘോ​ഷ ച​ട​ങ്ങി​ലാ​ണ് മ​മ്മൂ​ട്ടി നാ​യ​ക​നാ​യ പു​ള്ളി​ക്കാ​ര​ൻ സ്റ്റാ​റാ എ​ന്ന ചി​ത്ര​ത്തി​ലെ മി​ട്ടാ​യി​പ്പൂ മ​ര​ത്തിേന്മേൽ ക​ണ്ടോ ക​ണ്ടോ മി​ട്ടാ​യി.. എ​ന്ന പാ​ട്ടി​നൊ​പ്പം കു​ട്ടി​ക​ളു​ടെ നൃ​ത്തം ചെ​യ്ത​ത്. കു​ട്ടി​ക​ളു​ടെ ചു​വ​ടു​ക​ൾ തെ​റ്റാ​തി​രി​ക്കു​വാ​ൻ സ​ദ​സി​നു മു​ൻ​പി​ൽ നി​ന്നു ത​ന്നെ അ​ധ്യാ​പി​ക​യും നൃ​ത്തം ചെ​യ്തു. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ പ​ക​ർ​ത്തി ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. കു​ട്ടി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​വാ​ൻ നൃ​ത്തം ചെ​യ്ത അ​ധ്യാ​പി​ക​യ്ക്ക് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹ​മാ​ണ്.

Read More

അ​ഷി​ത; എ​ഴു​ത്തി​ലെ വേ​റി​ട്ട സ്ത്രീ​സ്വ​രം

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: എ​ഴു​ത്തി​ലെ വേ​റി​ട്ട സ്ത്രീ​സ്വ​ര​മാ​യി​രു​ന്നു അ​ഷി​ത​യു​ടേ​ത്. ല​ളി​ത​മാ​യ എ​ഴു​ത്തി​ലൂ​ടെ ശ​ക്ത​മാ​യി എ​ങ്ങി​നെ കാ​ര്യ​ങ്ങ​ൾ ഹൃ​ദ​യ​ത്തി​ൽ ത​ട്ടും വി​ധം വാ​യ​ന​ക്കാ​രി​ലേ​ക്ക് പ​ക​ർ​ന്നു​ന​ൽ​കാ​മെ​ന്ന് അ​ഷി​ത​യു​ടെ ര​ച​ന​ക​ൾ കാ​ണി​ച്ചു ത​രു​ന്നു. ദു​രൂ​ഹ​ത​യോ നി​ഗൂ​ഢ​ത​യോ അ​ഷി​ത​യു​ടെ അ​ക്ഷ​ര​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്താ​യി​രു​ന്നോ അ​ഷി​ത അ​തു​ത​ന്നെ​യാ​യി​രു​ന്നു അ​ഷി​ത എ​ഴു​തി​യ​തും. ഇ​തി​നേ​ക്കാ​ൾ ഉ​യ​ര​ത്തി​ലും പ്ര​ശ​സ്തി​യി​ലും എ​ത്തേ​ണ്ട എ​ഴു​ത്തു​കാ​രി​യാ​യി​രു​ന്നു അ​ഷി​ത. എ​ന്നാ​ൽ സ്വ​യം ഒ​തു​ങ്ങി​ക്കൂ​ടു​ന്ന അ​ഷി​ത​യെ​യാ​ണ് പ​ല​പ്പോ​ഴും കാ​ണാ​റു​ള്ള​ത്. അ​ടു​ത്തി​ടെ​യാ​യി ചി​ല ഓ​ണ്‍​ലൈ​ൻ സം​രം​ഭ​ങ്ങ​ളി​ൽ അ​ഷി​ത എ​ഴു​തി​യ പ്ര​തി​വാ​ര കോ​ളം ഏ​റെ വാ​യ​ന​ക്കാ​രെ ആ​ക​ർ​ഷി​ച്ചു. ആ​ത്മ​ക​ഥാം​ശ​മു​ള്ള ആ ​കോ​ള​ത്തി​ൽ പോ​യ​കാ​ല​ത്തെ ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ളേ​യും പു​തി​യ​കാ​ല​ത്തേ​യും അ​ഷി​ത മ​നോ​ഹ​ര​മാ​യി കൂ​ട്ടി​യി​ണ​ക്കു​ന്ന​ത് വാ​യി​ച്ചെ​ടു​ക്കാ​മാ​യി​രു​ന്നു. അ​ഷി​ത ജ​നി​ച്ച പ​ഴ​യ​ന്നൂ​രും വ​ള​ർ​ന്ന മ​റ്റു ചു​റ്റു​പാ​ടു​ക​ളു​മെ​ല്ലാം ക​ഥ​ക​ളി​ൽ കാ​ണാ​മാ​യി​രു​ന്നു. മാ​ധ​വി​ക്കു​ട്ടി എ​ങ്ങി​നെ​യാ​ണോ പു​ന്ന​യൂ​ർ​ക്കു​ള​ത്തേ​യും നീ​ർ​മാ​ത​ള​ത്തേ​യും ലോ​ക​പ്ര​ശ​സ്തി​യി​ലെ​ത്തി​ച്ച​ത് അ​തു​പോ​ലെ​യാ​ണ് അ​ഷി​ത ത​ന്‍റെ ജ​ന്മനാ​ടി​നെ പ​റ്റി എ​ഴു​തി​യ​ത്. പ​ഴ​യ​ന്നൂ​ർ​കാ​ർ​ക്ക് അ​ഷി​ത​യെ​ന്ന പെ​ണ്‍​കു​ട്ടി എ​ഴു​ത്തി​ന്‍റെ പു​തി​യ മേ​ഖ​ല​ക​ളി​ലേ​ക്ക് വി​ഹ​രി​ക്കു​ന്ന​ത്…

Read More