എന്നേക്കാള്‍ ഏറെ പ്രായമുള്ള കെ.ടി ഒരുദിവസം എന്നെ വിവാഹം കഴിച്ചു തരാമോയെന്ന് ഇളയമ്മയോട് ചോദിച്ചു, അതോടെ എന്റെ വിവാഹം മുടങ്ങി, പിന്നെ ഞങ്ങള്‍ മിണ്ടാതായി, പതിനാറുവര്‍ഷം മാത്രം നീണ്ട വിവാഹത്തെപ്പറ്റി നടി സീനത്തിന് പറയാനുള്ളളത്

മലയാള സിനിമയിലെ പ്രധാന താരങ്ങളില്‍ ഒരാളാണ് സീനത്ത്. നാടകത്തിലൂടെ എത്തി സിനിമയില്‍ ഭാവാഭിനയം കൊണ്ട് വിസ്മയം തീര്‍ത്ത സീനത്തിന്റെ ജീവിതം നംഭവബഹുലമാണ്. പ്രായത്തില്‍ വളരെയേറെ അന്തരമുള്ള നാകാചാര്യന്‍ കെ.ടി. മുഹമ്മദിനെയാണ് സീനത്ത് വിവാഹം കഴിച്ചത്. നാടകത്തില്‍ സജീവമായി നില്ക്കുന്ന സമയത്തായിരുന്നു ആ വിവാഹം. കഴിഞ്ഞദിവസം കേരളകൗമുദി മൂവീസിന് നല്കിയ അഭിമുഖത്തില്‍ അവര്‍ തന്റെ ജീവിതത്തെപ്പറ്റിയും ആദ്യ വിവാഹത്തെക്കുറിച്ചും വാചാലയായി. അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍-

കോഴിക്കോട് കലിംഗ തിയേറ്റേഴ്സില്‍ വച്ചാണ് ഞാന്‍ കെ.ടിയെ കാണുന്നതും പരിചയപ്പെടുന്നതും. അന്ന് മലബാറിലെ നാടക ലോകത്ത് വന്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന് പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുകയാണ് അദ്ദേഹം. കെ.ടിയുടെ സൃഷ്ടി എന്ന നാടകത്തിലാണ് ഞാന്‍ ആദ്യമായി അഭിനയിച്ചത്. കെ.ടിക്ക് അന്ന് ചെറുതായി ആസ്തമയുടെ ശല്യമുണ്ട്. മരുന്നൊക്കെ എടുത്തു തരാന്‍ എന്നോടാണ് ആവശ്യപ്പെടുന്നത്. പിന്നീടാണ് കെ.ടിയെ ഞാന്‍ ശരിക്കും ശ്രദ്ധിച്ചു തുടങ്ങിയത്. ആ ശൈലിയോട് എപ്പോഴോ ഞാനറിയാതെ ഇഷ്ടം തോന്നി തുടങ്ങിയിരുന്നു.

പെട്ടെന്നൊരു ദിവസം സീനത്തിനെ എന്നകൊണ്ട് വിവാഹം കഴിപ്പിക്കാമോ എന്ന് അദ്ദേഹം എന്റെ ഇളമ്മയോട് ചോദിച്ചു. ആദ്യം എനിക്കത് ഉള്‍ക്കൊള്ളാനായില്ല. പ്രായമായിരുന്നു പ്രധാനകാരണം. ഇതിനിടെ ഞാന്‍ കെ.ടിയെ വിവാഹം കഴിക്കാന്‍ പോകുന്നതായി നാടകസമിതിയില്‍ ചിലര്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒരാളുമായി എന്റെ വിവാഹം ഉറപ്പിച്ച സമയായിരുന്നു അത്. തുടര്‍ന്ന് ഞാന്‍ കെ.ടിയോട് സംസാരിക്കാതെയായി. ഇതിനിടയില്‍ ഞാനും ഇളയമ്മയുമുള്‍പ്പടെയുള്ളവരെ നാടക സമിതിയില്‍ നിന്ന് പിരിച്ചു വിട്ടു. കെ.ടിക്ക് എന്നോടുള്ള അടുപ്പമാണ് കാരണമായി പറഞ്ഞത്.

ആ സമയത്താണ് കെ.ടിക്ക് ഫിലിം ഡവലപ്മെന്റ് കോര്‍പ്പറേഷനില്‍ ചെയര്‍മാനായി നിയമനം ലഭിക്കുന്നത്. ആ വാശിയില്‍ എനിക്ക് കെ.ടിയെ വിവാഹം ചെയ്യാന്‍ സമ്മാതമാണെന്ന് പറഞ്ഞു. എന്റേത് ഒരിക്കലും മാറാത്ത ഉറച്ച തീരുമാനമായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള പ്രായവ്യത്യാസമോ ആളുകള്‍ പറയുന്നത് മനസിലാക്കാനുള്ള അറിവോ പക്വതയോ എനിക്ക് അന്ന് ഉണ്ടായിരുന്നില്ല. ഞങ്ങള്‍ തമ്മിലുള്ള ദാമ്പത്യത്തിന്റെ ആയുസ് 16 വര്‍ഷമായിരുന്നു’ – സീനത്ത് പറയുന്നു.

കടപ്പാട് ഫ്‌ളാഷ് മൂവീസ്‌

Related posts