എന്റെ പൂച്ചയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി, കണ്ടുകിട്ടുന്നവര്‍ അറിയിച്ചാല്‍ പ്രതിഫലം നല്കുന്നതാണ്, കാണാതായ പൂച്ചയെ തിരികെ കിട്ടാന്‍ അവസാന അടവുമായി തിരുവനന്തപുരത്തെ യുവതി

വളര്‍ത്തു പൂച്ചയെ കാണാതായ യുവതി പത്രത്തില്‍ പരസ്യം നല്കി. തിരുവനന്തപുരത്താണ് സംഭവം. മലയന്‍കീഴ് ശാസ്താനഗറില്‍ നിന്നുമാണ് പൂച്ചയെ കാണാതായത്. പൂച്ചയെ തിരിച്ചറിയാനുള്ള അടയാളങ്ങള്‍ ഇതാണ് മങ്ങിയ വെളളനിറമാണ്, രണ്ട് വയസ് പ്രായമുള്ള പൂച്ചയുടെ ഇരു താടിയിലേയും ഒരോ കോമ്പല്ലുകള്‍ കൊഴിഞ്ഞുപോയിട്ടുണ്ട്. പൂച്ചയെ എവിടെയെങ്കിലും കണ്ടാല്‍ 9447228321 എന്ന നമ്പരില്‍ വിളിക്കൂ, ഒരു സഹായം ചെയ്യുന്നതിനൊപ്പം ഒരു പ്രതിഫലവും കിട്ടും. വീട്ടിലെ ഓമനയായ വളര്‍ത്തു പൂച്ചയെ കാണാതായിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. എല്ലായിടത്തും തിരഞ്ഞു. ഒടുവില്‍ അറ്റക്കൈ പ്രയോഗമെന്ന നിലയ്ക്കാണ് മറ്റൊന്നും ആലോചിക്കാതെ പത്രത്തില്‍ പാരസ്യം നല്‍കാന്‍ തന്നെ തീരുമാനിച്ചത്. പൂച്ചയെ കഴിഞ്ഞ മാസം 31 മുതല്‍ക്കാണ് കാണാതായത്. കണ്ടെത്തി തിരികെ നല്‍കുന്നവര്‍ക്ക് പതിനായിരം രൂപയുടെ പ്രതിഫലം നല്‍കാനും വീട്ടുകാര്‍ തയ്യാറാണ്.

Read More

അമേരിക്കയില്‍ പാട്ടുപാടി നടന്ന ഞാനും ഇന്ത്യയിലിരുന്ന അവളും പ്രണയത്തിലായത് ഇങ്ങനെ, ആദ്യ പ്രണയകഥ പറഞ്ഞ് പ്രിയങ്കയുടെ കൊച്ചു കാമുകന്‍, അക്കഥ ഇങ്ങനെ

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ പ്രണയനായകന്‍ നിക് ജോണ്‍സ് ഒടുവില്‍ തങ്ങള്‍ പ്രണയത്തിലായ കഥ തുറന്നു പറഞ്ഞു. ചാറ്റിങിലൂടെയാണ് പ്രിയങ്കാ ചോപ്രയുമായി പ്രണയത്തിലായതെന്ന് നിക് പറയുന്നു. കഴിഞ്ഞ മാസം മുംബൈയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ഇനി വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഞങ്ങള്‍ പരിചയപ്പെടുന്നത് സുഹൃത്തുക്കള്‍ വഴിയാണ്. അതും നേരിട്ടല്ല, ഫോണിലൂടെ. കുറച്ചു കാലം പരസ്പരം സാധാരണ രീതിയില്‍ മെസ്സേജുകള്‍ ചെയ്യുമായിരുന്നു. പിന്നെ ഫോണിലൂടെ സംസാരിച്ചു. 2017ല്‍ മെറ്റ് ഗാലയില്‍ വെച്ചാണ് ആദ്യമായി കാണുന്നത്. അതിനു ശേഷം സൗഹൃദം വളര്‍ന്നു. ഒരുമിച്ച് ജീവിക്കണമെന്ന് തോന്നിയത് അതിനെല്ലാം ശേഷമാണ്. വിവാഹ നിശ്ചയം എന്നെ സംബന്ധിച്ച് പുതിയൊരു അനുഭവമായിരുന്നു. ഞാനും എന്റെ മാതാപിതാക്കളും ചടങ്ങുകളെല്ലാം ആസ്വദിച്ചു- നിക് പറഞ്ഞു. മെറ്റ് ഗാലയില്‍ ഒന്നിച്ചെത്തിയതു മുതലാണ് നികും പ്രിയങ്കയും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞത്.

Read More

തനിയെ നടക്കാന്‍ പോലും പറ്റാതെ തമിഴ് സിനിമയുടെ ക്യാപ്റ്റന്‍, സിനിമലോകത്തെ വിജയനായകന്‍ വിജയകാന്തിന്റെ ഇപ്പോഴത്തെ അവസ്ഥ ആരെയും ഞെട്ടിക്കുന്നത്

ദക്ഷിണേന്ത്യന്‍ സിനിമയ്ക്ക് വിജയകാന്ത് എന്ന നടനെക്കുറിച്ച് കൂടുതല്‍ ആമുഖങ്ങളൊന്നും വേണ്ട. ഒരുകാലത്ത് തമിഴ് സിനിമയുടെ നാഥനായിരുന്നു ക്യാപ്റ്റന്‍ എന്ന് ആരാധകര്‍ വിളിക്കുന്ന വിജയകാന്ത്. ആക്ഷനും പ്രണയവും നൃത്തവുമെല്ലാം ചേര്‍ത്ത് തന്റെ സ്വത സിദ്ധമായ ശൈലിയിലൂടെ രജനിക്കും കമലിനുമൊപ്പം പ്രേക്ഷകരെ തിയറ്ററിലേക്ക് എത്തിക്കാന്‍ വിജയകാന്തിന് കഴിഞ്ഞിരുന്നു. ഗ്രാമീണ പശ്ചാത്തലത്തിലുള്ള നായക കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട വിജയകാന്തിന്റെ ഇപ്പോഴത്തെ അവസ്ഥ പക്ഷേ ദയനീയമാണ്. തനിച്ചു എണീറ്റു നില്ക്കാന്‍ പോലും താരത്തിന് വയ്യ. കരുണാനിധിയുടെ സ്മൃതി മണ്ഡപത്തിലേക്ക് പുഷ്പങ്ങള്‍ അര്‍പ്പിക്കാനെത്തിയത് പരസഹായം തേടിയാണ്. ഭാര്യയുടേയും സുഹൃത്തിന്റെയും കൈ പിടിച്ച് വേച്ചു വേച്ചാണ് താരം മറീന ബീച്ചിലുള്ള സ്മൃതി മണ്ഡപത്തില്‍ എത്തിയത്. വിറയല്‍ ബാധിച്ച ശരീരവും ഇടറുന്ന, വേച്ച് വീഴാന്‍ തുടങ്ങുന്ന നടത്തവും. ഈ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. വിജയകാന്ത് അസുഖ ബാധിതനായി വിദഗ്ധചികിത്സയ്ക്ക് വിധേയനായതായും ഗുരുതരാവസ്ഥയിലാണെന്നും ഈയിടെ വാര്‍ത്ത പരന്നിരുന്നു.…

Read More

വധു വാട്‌സപ്പിലാണ്! കെട്ടാന്‍ പോകുന്ന പെണ്‍കുട്ടിയുടെ അമിത വാട്‌സപ്പ് ഉപയോഗം തിരിച്ചടിയായി, വിവാഹത്തിനു മുമ്പ് യുവാവ് തീരുമാനം മാറ്റി, കാരണം വേറെയാണെന്ന് വധുവിന്റെ വീട്ടുകാര്‍

സോഷ്യല്‍മീഡിയയ്ക്ക് അടിമപ്പെട്ടവരുടെ എണ്ണം ഇപ്പോള്‍ കൂടുതലാണ്. എന്നാല്‍ ഇതുമൂലം വിവാഹം വേണ്ടെന്നു വച്ച സംഭവങ്ങള്‍ ഇതുവരെ കേട്ടിട്ടില്ല. ഇപ്പോഴിതാ അത്തരമൊരു കാര്യവും നടന്നു. ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയിലാണ് സംഭവം നടന്നത്. വിവാഹദിനത്തില്‍ മുഹൂര്‍ത്തത്തിന് തൊട്ടുമുമ്പാണ് വരന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറിയത്. സംഭവം ദേശീയ മാധ്യമങ്ങളിലടക്കം വലിയ വാര്‍ത്തയായി. വരന്റെ വീട്ടുകാര്‍ പറഞ്ഞ കാരണങ്ങള്‍ പക്ഷേ അത്രയ്ക്കങ്ങ് വിശ്വസനീയമല്ല. വരന്റെ ബന്ധുക്കളുടെ നമ്പറിലേക്ക് വിവാഹത്തിന് മുമ്പ് തന്നെ പെണ്‍കുട്ടി വാട്സ്ആപ്പില്‍ സന്ദേശം അയക്കുന്നുവെന്നാണ് വരന്റെ വീട്ടുകാരുടെ ആരോപണം. എന്നാല്‍ ഇക്കാര്യം പെണ്‍കുട്ടി നിഷേധിച്ചിട്ടുണ്ട്. പോലീസില്‍ കേസ് നല്കിയതോടെ അന്വേഷണം തുടങ്ങി. വിവാഹവേദിയില്‍ വരനേയും വീട്ടുകാരേയും കാത്തിരിക്കുകയായിരുന്നു വധുവും ബന്ധുക്കളും. എന്നാല്‍ മുഹൂര്‍ത്തത്തിന് സമയമായിട്ടും ഇവര്‍ എത്തിയില്ല. തുടര്‍ന്ന് വധുവിന്റെ പിതാവ് വരന്റെ പിതാവിനെ വിളിച്ച് കാര്യം ചോദിക്കുകയായിരുന്നു. പെണ്‍കുട്ടി അമിതമായി വാട്സ്ആപ് ഉപയോഗിക്കുന്നത് കൊണ്ട് തങ്ങള്‍ വിവാഹത്തില്‍ നിന്നും…

Read More

അയാളെ ഞാന്‍ ആത്മാര്‍ത്ഥമായി പ്രണയിച്ചു, എന്നാല്‍ അയാളുമായി പൊരുത്തപ്പെടാന്‍ എനിക്ക് കഴിഞ്ഞില്ല, പതിനെട്ടാം വയസിലെ ആദ്യ പ്രണയത്തെക്കുറിച്ച് വീണ്ടും തുറന്നുപറച്ചിലുമായി നിത്യ മേനോന്‍

ചലച്ചിത്ര നടിമാരേക്കുറിച്ചുള്ള ഗോസിപ്പുകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത സമൂഹമാണ് നമ്മുടേത്. അവര്‍ പ്രശസ്തരും തിരക്കുള്ളവരും ആണെങ്കില്‍ കഥകളുടെ ആഴവും കൂടും. അത്തരത്തിലുള്ള വേട്ടയാടലിന് ഇരയാക്കപ്പെട്ട വ്യക്തിയാണ് നടി നിത്യ മേനോനും. വിവാഹനായ കന്നഡ സൂപ്പര്‍താരവുമായി നിത്യാ മേനോന്‍ പ്രണയത്തിലാണെന്ന രീതിയില്‍ അടുത്തിടെ ധാരാളം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതിന്റെ സത്യാവസ്ഥയെക്കുറിച്ചും തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും നടി വ്യക്തമാക്കുകയുണ്ടായി. നിത്യയുടെ വാക്കുകള്‍ ഇങ്ങനെ…പ്രണയമുണ്ടായിരുന്നു, പ്രായവും പക്വതയുമാകും മുമ്പ്. 18ാം വയസില്‍ പ്രണയിച്ച ആള്‍ ജീവിതത്തിലും കരിയറിലും കൂടെ ഉണ്ടാകും എന്നു കരുതി. എന്നാല്‍ പൊരുത്തക്കേടുകള്‍ വന്നപ്പോള്‍ ആ ബന്ധം അവസാനിപ്പിച്ചു. ഇപ്പോള്‍ വിവാഹം കഴിക്കണമെന്ന് തനിക്ക് നിര്‍ബന്ധമൊന്നുമില്ല. അനുയോജ്യനല്ലാത്ത ഒരാള്‍ക്കൊപ്പം ജീവിച്ച് തീര്‍ക്കാനുള്ളതല്ല തന്റെ ജീവിതമെന്നും നിത്യ പറയുന്നു. വിവാഹത്തെ ജീവിതത്തിലെ ഒരു വലിയ കാര്യമായി കാണുന്ന ആളുകളുണ്ട്. എന്നാല്‍ ഞാനങ്ങനെയല്ല. നമ്മളെ പൂര്‍ണമായി മനസ്സിലാക്കുന്ന ഒരാളെ വേണം വിവാഹം…

Read More

ക​ണ്ടാ​ൽ തു​ന്ന​ൽ​ക​ട…​ എ​ന്നാ​ലി​തൊ​രു കാ​പ്പി​ക്ക​ട

തൃ​ശൂ​ർ: ക​ണ്ടാ​ലി​തൊ​രു തു​ന്ന​ൽ​ക്ക​ട, എ​ന്നാ​ലി​തൊ​രു കാ​പ്പി​ക്ക​ട​യാ​ണ്. തൃ​ശൂ​ർ പൂ​ത്തോ​ളി​ലു​ള്ള കോ​ഫി​ബെ​ഞ്ച് എ​ന്ന ചെ​റി​യ കാ​പ്പി​ക്ല​ബ് തു​ന്ന​ൽ​ക്ക​ട​യു​ടെ ലു​ക്കി​ലാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കാ​പ്പി​ കു​ടി​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് തു​ന്ന​ൽ​മെ​ഷീൻ കാ​ണു​ന്പോ​ൾ ആ​കെ സം​ശ​യ​മാ​കും. പ​തി​വുമേ​ശ​യ്ക്കു പ​ക​രം തു​ന്ന​ൽ​മെ​ഷീന്‍റെ രൂ​പ​ത്തി​ലു​ള്ള മേ​ശ​യാ​ണ് ഇ​വി​ടെ​യു​ള്ള​ത്. അ​ടു​ത്ത് കോ​ഫി ബെ​ഞ്ചും. കാ​പ്പി ഓ​ർ​ഡ​ർ ചെ​യ്ത് എ​ത്തുംവ​രെ നേ​രം കൊ​ല്ലാ​ൻ തു​ന്ന​ൽമെ​ഷീനി​ൽ ച​വി​ട്ടി​ക്കൊ​ണ്ടി​രി​ക്കാം. ഒ​രു ടൈം​പാ​സ്… കാ​ലി​നൊ​രു വ്യാ​യാ​മം കൂ​ടി​യാ​ണെ​ന്നു കാ​പ്പി​കു​ടി​ക്കാ​നെ​ത്തു​ന്ന ചി​ല​ർ പ​റ​യു​ന്നു. മേ​ശ​പ്പു​റ​ത്തു കു​ടി​വെ​ള്ളം നി​റ​ച്ചു​വച്ചി​ട്ടു​ള്ള​തു പ്ലാ​സ്റ്റി​ക് ജ​ഗ്ഗി​ലോ സ്റ്റീ​ൽ ജ​ഗ്ഗി​ലോ അ​ല്ല…​ന​ല്ല ഒ​ന്നാ​ന്ത​രം മു​ള​ന്ത​ണ്ടി​ൽ. വെ​ള്ളം ചേ​ർ​ക്കാ​ത്ത പാ​ലി​ലാ​ണ് ഇ​വി​ടെ കാ​പ്പി​യു​ണ്ടാ​ക്കു​ന്ന​തെ​ന്നും ഒ​രു തു​ള്ളി വെ​ള്ളംപോ​ലും ചേ​ർ​ക്കി​ല്ലെ​ന്നും തോ​ട്ട​ത്തി​ൽനി​ന്ന് എ​ത്തി​ച്ച പൊ​ടി​ക്കാ​ത്ത കാ​പ്പി​ക്കു​രു ഇ​ട്ട് തി​ള​പ്പി​ച്ച കാ​പ്പി ആ​വ​ശ്യ​ക്കാ​ർ​ക്കു ന​ൽ​കു​മെ​ന്നും കോ​ഫി​ ബെ​ഞ്ചി​ന്‍റെ ന​ട​ത്തി​പ്പു​കാ​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു.

Read More

ഇ​തെ​ന്ത് സം​ഭ​വം; ആ​ടി​ന്‍റെ മു​ഖം ക​ണ്ട് അ​മ്പ​ര​ന്ന് നാ​ട്ടു​കാ​ർ

അ​മ്പ​ര​പ്പി​ക്കു​ന്ന രൂ​പ​വു​മാ​യി ജ​നി​ച്ച ആ​ട്ടി​ൻ​കു​ട്ടി അ​ത്ഭു​ത​മാ​കു​ന്നു. പു​ന​ലൂ​ർ പേ​പ്പ​ർ​മി​ല്ലി​നു സ​മീ​പം കു​ന്നു​മ്മേ​ൽ ക​ല്ലു​വി​ള​വീ​ട്ടി​ൽ എം. ​സ​ലീം​ഖാ​ന്‍റെ വീ​ട്ടി​ലാ​ണ് ഈ ​ആ​ട്ടി​ൻ​കു​ട്ടി ജ​നി​ച്ച​ത്. ക​ണ്ണു​ക​ൾ ര​ണ്ടും ചേ​ർ​ന്നി​രി​ക്കു​ന്ന അ​വ​സ്ഥ​യി​ലും മൂ​ക്കു​ക​ളോ ദ്വാ​ര​ങ്ങ​ളോ ഇ​ല്ല. മൂ​ന്നു വ​യ​സു​ള്ള ആ​ടാ​ണ് ഈ ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. മു​ഖ​ത്തെ പ്ര​ത്യേ​ക​ത​യൊ​ഴി​ച്ചാ​ൽ ഈ ​ആ​ടി​നു മ​റ്റു കു​ഴ​പ്പ​ങ്ങ​ളൊ​ന്നു​മി​ല്ല.

Read More

കല്യാണം കഴിക്കാന്‍ ചില നിബന്ധനകളുണ്ട്, നൃത്തം നിര്‍ത്തി വീട്ടുകാരിയായി ഒതുങ്ങി കഴിയാമെന്ന് ആരും കരുതേണ്ട, ഇത് അംഗീകരിക്കുന്നവരെയെ വിവാഹം കഴിക്കൂ, ഷംന കാസിം നയം വ്യക്തമാക്കുന്നു

റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ താരമാണ് ഷംന കാസിം. നായികയായി തുടങ്ങി ഒടുവില്‍ അനിയത്തി, ഭാര്യ റോളുകളിലേക്ക് ഒതുങ്ങി പോകേണ്ടിവന്നു നടി. ഇപ്പോള്‍ കുട്ടനാടന്‍ ബ്ലോഗ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മുഖ്യധാരയിലേക്ക് തിരിച്ചെത്തുകയാണ് ഷംന. തന്റെ കരിയറിനെപ്പറ്റിയും വിവാഹ ജീവിതത്തെക്കുറിച്ചും ഷംന മനസുതുറക്കുകയാണ്. ഇടയ്ക്കു ഒരു വാര്‍ത്ത വന്നിരുന്നു. എനിക്ക് മലയാളിയെ വേണ്ട നോര്‍ത്ത് ഇന്ത്യന്‍ ചെക്കനെ കെട്ടിയാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞുവെന്ന് പറഞ്ഞ്. അങ്ങനെയല്ല ഞാന്‍ പറഞ്ഞത്. ഉത്തരേന്ത്യക്കാരനെ കിട്ടുകയാണേല്‍ കുഴപ്പമില്ല എന്ന് തമാശയായി പറഞ്ഞതാണ്. അതിങ്ങനെയാണ് അഭിമുഖത്തില്‍ വന്നത്. ഞാന്‍ ഒരു മുസ്ലിം ആയതുകൊണ്ട് ചില ആലോചനകള്‍ വരുമ്പോഴേ അവര്‍ പറയുന്നുണ്ട്, വിവാഹത്തോടെ എല്ലാം നിര്‍ത്തണം വീട്ടുകാരിയാകണം എന്നൊക്കെ. വീട്ടുകാരി ആകണമെങ്കില്‍ എല്ലാം അവസാനിപ്പിക്കേണ്ട ആവശ്യമില്ലല്ലോ. നല്ലൊരു ഭാര്യയാകാന്‍ പ്രൊഫഷന്‍ മാറ്റി വയ്ക്കണമെന്നില്ല. രണ്ടും ഒരുമിച്ചു കൊണ്ടുപോയാല്‍ മതി. ആലോചനകള്‍ തുടങ്ങിയപ്പോഴാണ് എനിക്ക് കുറേ നല്ല…

Read More

ദിലീപിന്റെ കുടുംബത്തില്‍ ഒന്നല്ല രണ്ടു സന്തോഷവാര്‍ത്ത, തിരിച്ചടികളില്‍ നിന്ന് ജീവിതം തിരിച്ചുപിടിച്ച് കാവ്യയും ദിലീപും, മീനാക്ഷിയുടെ പുതിയ വിശേഷം ഇങ്ങനെ

കഴിഞ്ഞ ഒരുവര്‍ഷമായി ദിലീപിന്റെ പേര് മാധ്യമങ്ങളില്‍ നിറയാത്ത് ഒരുദിവസം പോലുമില്ലായിരുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതോടെ ആ കുടുംബത്തിന്റെ കഷ്ടകാലവും തുടങ്ങി. ദീര്‍ഘനാളത്തെ ജയില്‍ ജീവിതത്തിനുശേഷം പുറത്തിറങ്ങിയ ദിലീപ് ഇപ്പോള്‍ സിനിമകളില്‍ സജീവമാണ്. സന്തോഷകരമായ വാര്‍ത്തകളാണ് ദിലീപിന്റെ കുടുംബത്തില്‍ നിന്നും വരുന്നത്. ദിലീപിന്റെ മകള്‍ മീനാക്ഷി ഡോക്ടറാകുനുള്ള തയ്യാറെടുപ്പിലാണ്. ചെന്നൈയിലെ കോളജിലാണ് താരപുത്രി എംബിബിഎസിന് ചേര്‍ന്നിരിക്കുന്നത്. സിനിമാ കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന മീനാക്ഷി അച്ഛന്റെയും അമ്മയുടെയും വഴിയെ സിനിമയിലേക്ക് എത്തുമോയെന്നറിയാനായിരുന്നു ആരാധകര്‍ക്ക് ആകാംക്ഷ. സിനിമയിലെത്തുന്നതിനെക്കുറിച്ച് ഒരിക്കല്‍പോലും ഈ താരപുത്രി സൂചന നല്‍കിയിരുന്നുമില്ല. തനിക്ക് മെഡിക്കല്‍ പ്രൊഫഷനോടാണ് താല്‍പര്യമെന്ന് മീനാക്ഷി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കാവ്യ മാധവന്റെ അച്ഛന്‍ മാധവനാണ് മീനാക്ഷി എംബിബിഎസിന് ചേര്‍ന്ന കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. കാവ്യ അമ്മയാകുന്നുവെന്ന വാര്‍ത്ത സ്ഥിരീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാവ്യ അമ്മ ആകാന്‍ പോകുന്നുവെന്ന വാര്‍ത്ത സത്യമാണ്. എട്ട്…

Read More

അന്നത്തെ മഞ്ജു വാര്യര്‍ ആരെയും അനുസരിക്കില്ലായിരുന്നു, ചെയ്യരുതെന്ന് പറയുന്ന കാര്യം ആദ്യം ചെയ്യും, മഞ്ജുവിന്റെ കരിയറിലെ വളര്‍ച്ച കണ്ടറിഞ്ഞ വിപിന്‍ മോഹന്‍ പറയുന്നു

മലയാളത്തിന്റെ ലേഡി സൂപ്പര്‍സസ്റ്റാറാണ് മഞ്ജുവാര്യര്‍. അഭിനയത്തിലും സാമൂഹ്യപ്രതിബദ്ധതയിലും മുന്നില്‍ നില്‍ക്കുന്ന നടിയെക്കുറിച്ചും അവരുടെ ചെറുപ്പക്കാലത്തെപ്പറ്റിയും ഓര്‍ത്തെടുക്കുകയാണ് ക്യാമറമാനും സംവിധായകനുമായ വിപിന്‍ മോഹ. തൂവല്‍കൊട്ടാരം എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴെ മഞ്ജുവിനെ എനിക്കറിയാം. ഇന്നത്തെ പോലെ പക്വതയുള്ള മഞ്ജു ആയിരുന്നില്ല അത്, ആരെയും അനുസരിക്കാത്ത കുസൃതിക്കാരിയായിരുന്നു. പലപ്പോഴും മഞ്ജുവിന്റെ കുസൃതികള്‍ അവര്‍ക്കു തന്നെ പാരയായിട്ടുണ്ട്. കറങ്ങി കൊണ്ടിരിക്കുന്ന ഫാനിലേക്ക് ചൂണ്ടുവിരല്‍ ഇടുകയും ഒടുവില്‍ മഞ്ജുവിന്റെ വിരലിനു സാരമായ രീതിയില്‍ പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. നിരവധി സിനിമകള്‍ക്ക് ക്യാമറ കൈകാര്യം ചെയ്തിട്ടുള്ള വിപിന്‍ മോഹന്‍ സത്യന്‍ അന്തിക്കാട് സിനിമകള്‍ക്ക് വേണ്ടിയാണു ഏറെയും പ്രവര്‍ത്തിച്ചിട്ടുള്ളത്.

Read More