മലയാളത്തിലെ മള്‍ട്ടിസ്റ്റാര്‍ ഹിറ്റുകളില്‍ മുന്‍നിരയിലാണ് സമ്മര്‍ ഇന്‍ ബെത്ലഹേം എന്ന ചിത്രത്തിന്റെ സ്ഥാനം. സിബി മലയില്‍ സംവിധാനം ചെയ്ത് സുരേഷ് ഗോപിയും ജയറാമും മഞ്ജു വാര്യരുമൊക്കെ തകര്‍ത്തഭിനയിച്ച ഈ ചിത്രത്തിന് ഇന്നും ആരാധകരേറെയാണ്. ഹിറ്റ് ചിത്രത്തിലേക്കുള്ള പിറവിയില്‍ സമ്മര്‍ ഇന്‍ ബെത്ലഹേമിന്റെ അണിയറക്കാര്‍ വലിയ ത്യാഗങ്ങള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്. അക്കഥ അടുത്തിടെ സിബി മലയില്‍ തന്നെ വെളിപ്പെടുത്തി. തമിഴില്‍ ചെയ്യാന്‍ തീരുമാനിച്ച ചിത്രമായിരുന്നു സമ്മര്‍ ഇന്‍ ബെത്ലഹേം. അതിനായി നായകനെയും നായികയെയും നിശ്ചയിച്ച് പാട്ടും ഷൂട്ട് ചെയ്തതാണ്. പ്രഭു, ജയറാം, മഞ്ജു വാരിയര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് അദ്ദേഹം സമ്മര്‍ ഇന്‍ ബത്ലഹേം തമിഴില്‍ ഒരുക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പാട്ടിനുശേഷം നിര്‍മാതാവിന്റെ ഭാഗത്തുനിന്ന് പ്രശ്നം ഉണ്ടാവുകയും സിനിമ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാതാവുകയും ചെയ്തു. ഈ സമയത്താണ് നിര്‍മാതാവ് സിയാദ് കോക്കറിന്റെ ഇടപെടല്‍. സിനിമ നിര്‍മിക്കാന്‍ തയാറാണെന്ന് അദേഹം…
Read MoreCategory: RD Special
മോനെ രാഹുലേ എന്റെ പശു പോയെടാ, മേരിയുടെ കരച്ചില് കേട്ട രാഹുല്‍ ഗാന്ധി സമ്മാനിച്ചത് നല്ലൊന്നാന്തരം പശുവിനെ, രാഹുല്‍ എന്തുകൊണ്ട് ജനനേതാവായെന്നതിന്റെ തെളിവായി ഒരു സംഭവം
പ്രളയത്തില്‍ നഷ്ടപ്പെട്ട പശുവിനു പകരം ഇനി രാഹുല്‍ഗാന്ധി സമ്മാനിച്ച പശു മേരിക്കു സ്വന്തം. പ്രളയത്തിനു പിന്നാലെ അത്താണിയിലെ സെന്റ് ഫ്രാന്‍സീസ് അസീസി സ്കൂളിലെ ദുരിതാശ്വാസക്യാമ്പ് സന്ദര്‍ശിച്ചപ്പോള്‍ മേരിക്കു പശുവിനെ വാങ്ങി നല്‍കാമെന്നു രാഹുല്‍ഗാന്ധി വാഗ്ദാനം ചെയ്തിരുന്നു. അന്‍വര്‍ സാദത്ത് എംഎല്‍എയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ വീട്ടിലെത്തി പശുവിനെ സമ്മാനിച്ചു. നെടുമ്പാശേരി പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡിലെ മൂഴിയാല്‍ മാളിയേക്കല്‍ മേരി ഔസേപ്പിനു (65) മഹാപ്രളയത്തില്‍ വീട്ടിലെ സര്‍വവും നഷ്ടപ്പെട്ടിരുന്നു. തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന പശുവിന്റെ ജീവനും പ്രളയമെടുത്തു. ക്യാമ്പിലത്തെിയപ്പോള്‍ പശു നഷ്ടപ്പെട്ട ദുഃഖത്തിലായിരുന്നു മേരി. അതിനിടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ക്യാമ്പ് സന്ദര്‍ശനം. ക്യാമ്പില്‍നിന്നു രാഹുല്‍ മടങ്ങുമ്പോള്‍ ഏറ്റവും പിന്നിലെ ബെഞ്ചിലായിരുന്ന മേരി ‘മോനെ’ എന്ന് രാഹുലിനെ വിളിച്ചു. വിളി കേട്ടു തിരിഞ്ഞു നോക്കിയ രാഹുല്‍ കണ്ണീരോടെ എന്തോ പറയുന്ന മേരിയെ കണ്ട് അടുത്തേക്കു ചെന്നു. തന്റെ ഉപജീവനമാര്‍ഗമായിരുന്ന പശുവിനെ…
Read Moreസൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട! പൊന്നാനിയില്‍ കടല്‍ കാണാന്‍ വരുന്ന സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; കടലിലെ മണല്‍ തിട്ടയെക്കുറിച്ച് കടലിന്റെ മക്കളുടെ ജാഗ്രതാ മുന്നറിയിപ്പ്
പൊന്നാനി അഴിമുഖത്ത് ഇപ്പോൾ കാണപ്പെടുന്ന മണൽത്തിട്ട എന്ന പ്രതിഭാസം പൊന്നാനി തീരദേശവാസികൾക്ക് പുതുമയുള്ള കാഴ്ച അല്ല. പുഴയിലൂടെ ഒഴുകിവരുന്ന എക്കൽ മണ്ണിന്റെ ശേഖരമാണ് സാധാരണഗതിയിൽ അഴിമുഖങ്ങളിൽ മണൽത്തിട്ടകളായി രൂപപ്പെടുന്നത്. കടൽക്ഷോഭം ഉണ്ടാകുന്ന സമയത്ത് ഇത്തരം മണൽത്തിട്ടകളിൽ നിരവധി മത്സ്യബന്ധന യാനങ്ങൾ തട്ടി തകർന്നിട്ടുണ്ട്. എന്നാൽ കടൽക്ഷോഭത്തിനു ശേഷം പുഴയിലെ ശക്തമായ ഒഴുക്കിനെത്തുടർന്ന് അഴിമുഖത്തിന്റെ തെക്കേ ഭാഗത്തേക്ക് മാട് ( മണൽതിട്ട) രൂപപ്പെടാറാണ് പതിവ്. എന്നാൽ ഇത്തവണത്തെ മഹാപ്രളയവും മലന്പുഴ അണക്കെട്ട് തുറന്നതും ഭാരതപ്പുഴയിലെ ഒഴുക്ക് പതിവിനേക്കാളേറെ ശക്തമായിരുന്നു. അതിന്റെ തുടർച്ചയാണ് ഇപ്പോഴുണ്ടായിട്ടുള്ള നീണ്ട മണൽതിട്ട. ഇതാണ് യാഥാർഥ്യം എന്നിരിക്കെ മറ്റു ആശങ്കകളൊന്നും ഇതിനെ ചൊല്ലി ആരും ധരിക്കേണ്ട. പുലർച്ചെ അഞ്ചുമണിക്കും വൈകിട്ട് അഞ്ചു മണിക്കും ജലവിതാനം വളരെ കുറയുന്ന സമയത്താണ് കടലിലേക്ക് കൂടുതൽ ദൂരം നടക്കാനാവുക. എന്നാൽ വേലിയേറ്റ സമയത്ത് ഇങ്ങനെ സാഹസത്തിനു മുതിരുന്നത് അപകടം വിളിച്ചു…
Read Moreഅതിരുകടന്നാല്‍ അപകടം! സെല്‍ഫി ഭ്രമം ബാധിച്ചവര്‍ക്ക് മുന്നറിയിപ്പുമായി കേരള പോലീസ്
ഇരുപതാം നൂറ്റാണ്ടിൽ മനുഷ്യനെ ഏറ്റവുമധികം സ്വാധീനിച്ച വാക്കുകളിലൊന്നാണ് സെൽഫി. മനോഹരമായ വാക്കാണിതെങ്കിലും അതിലൊളിഞ്ഞിരിക്കുന്ന അപകടം വളരെ വലുതാണ്. സെൽഫി ഭ്രമം മൂത്ത് ലോകത്തിന്റെ വിവധഭാഗങ്ങളിലായി ജീവൻ നഷ്ടപ്പെടുത്തിയവരുടെ കണക്കെടുക്കുവാൻ ആരംഭിച്ചാൽ നൂറിലോ ആയിരത്തിലോ അത് അവസാനിക്കില്ല. എന്നാൽ ഈ അപകടം ആരുമൊരു മുന്നറിയിപ്പായി സ്വീകരിക്കുന്നില്ലെന്നുള്ളതാണ് ഏറെ ഖേദകരം. കൂടാതെ മരണവീടുകളിലും അപകടത്തിൽ പരിക്കേറ്റു കിടക്കുന്നയാളുകൾക്കൊപ്പവും നിന്നും സെൽഫി പകർത്തി സാമൂഹ്യമാധ്യമങ്ങളിൽ കൂടി പ്രചരിപ്പിക്കുന്നതും വർദ്ധിച്ചു വരുന്ന പ്രവണതയാണ്. എന്നാൽ ഇത് സംസ്കാരമില്ലായ്മയുടെ ഏറ്റവും വലിയ പ്രതിഫലനമാണെന്ന് ഇത്തരക്കാർ ചിന്തിക്കുന്നില്ലെന്നുള്ളതാണ് അതിലേറെ അപകടകരം. ഇത്തരം പ്രവർത്തി ചെയ്യുന്നവർക്കുള്ള മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പോലീസ്. സെൽഫിഭ്രമം അതിരുകടക്കുന്നവർക്കുള്ള ഈ അറിയിപ്പ് ഒരു ട്രോൾ പരുവത്തിലാക്കിയാണ് നൽകിയിരിക്കുന്നത്. കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
Read Moreഹിറ്റ് സിനിമയിലെ യുവനടനുമായി ഹണിറോസ് പ്രണയത്തിലാണെന്ന് വാര്‍ത്ത പ്രചരിക്കുന്നു, തമിഴ് കടന്ന് മലയാളത്തിലെത്തിയ വാര്‍ത്തയുടെ സത്യമെന്ത് ? ഉടന്‍ വിവാഹമില്ലെന്ന് ഹണിയും
ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിയാണ് ഹണിറോസ്. തുടക്കത്തില്‍ കാര്യമായി ശ്രദ്ധിക്കപ്പെടുന്ന റോളുകള്‍ ലഭിച്ചില്ലെങ്കിലും ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ് നടിക്ക്. അതുപോലെ തന്നെ ഗോസിപ്പ് കോളങ്ങളിലും സ്ഥിരസാന്നിധ്യമാണ് ഇടുക്കി മൂലമറ്റം സ്വദേശിനിയായ ഹണി. ഇപ്പോഴിതാ പുതിയൊരു വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. ഹണിറോസ് ഒരു യുവനടനുമായി പ്രണയത്തിലാണെന്ന്. കഴിഞ്ഞവര്‍ഷവും ഇതുപോലെ നടിയും യുവനടനുമായുള്ള പ്രണയത്തെക്കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. അടുത്തിടെ ഹിറ്റ് സിനിമയുടെ ഭാഗമായ യുവനടനുമായി ചേര്‍ത്താണ് ഇപ്പോള്‍ ഗോസിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. ചില തമിഴ് സിനിമ വെബ്പോര്‍ട്ടലുകളില്‍ ആദ്യം വന്ന വാര്‍ത്ത മലയാളത്തിലെ ഓണ്‍ലൈനുകളും ഏറ്റുപിടിക്കുകയായിരുന്നു. ഒരു യുവനടനുമായി ഹണി റോസ് പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതയാകുന്നു എന്നുമായിരുന്നു വാര്‍ത്തകള്‍. അതേസമയം താന്‍ വിവാഹിതയാകാന്‍ പോകുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഹണി റോസ് പറഞ്ഞു. ഇപ്പോള്‍ കരിയറില്‍ തിരക്കാണ്.
Read Moreഒരു വര്‍ഷത്തിനിടെ രണ്ടുതവണ കല്യാണം കഴിച്ചു, കുടുംബജീവിതം നൈസായി പോകുന്നതിനിടെ ഫേസ്ബുക്ക് ചതിച്ചു, ഭാര്യമാര്‍ ഫേസ്ബുക്കില്‍ കണ്ടുമുട്ടിയതോടെ അക്കൗണ്ടന്റ് പെട്ടു
ഫേസ്ബുക്ക് പലപ്പോഴും ജീവിതം നശിപ്പിക്കുകയാണ് പതിവ്. ഇവിടെയും ഒരാളുടെ ജീവിതത്തില്‍ വില്ലനായപ്പോള്‍ മറ്റു രണ്ടുപേര്‍ക്ക് വലിയ ചതിയില്‍ നിന്ന് രക്ഷപ്പെടാനായി. രണ്ടുപേരെ കല്യാണം കഴിച്ച വിരുതനെയാണ് ഫേസ്ബുക്ക് കുടുക്കിയത്. ആദ്യ ഭാര്യ രണ്ടാം ഭാര്യയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഭര്‍ത്താവ് രണ്ട് കല്യാണം കഴിച്ചതാണെന്ന് രണ്ട് ഭാര്യമാര്‍ക്കും അറിയുമായിരുന്നില്ല. ദിവസങ്ങള്‍ക്ക് മുന്‍പ് ബംഗളൂരു സ്വദേശിനിയായ യുവതിക്ക് ഫേസ്ബുക്കില്‍ അപരിചിതയായ ഒരു സ്ത്രീയുടെ ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചു. അസ്വഭാവികമായി ഒന്നുമില്ലാത്തതിനാല്‍ ഇരുവരും പരിചയത്തിലായി, ചാറ്റിംഗും ആരംഭിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയാണ് തന്നോട് ചാറ്റ് ചെയ്യുന്നതെന്ന് യുവതി മനസിലാക്കി. അക്കൗണ്ടന്റായ മുകേഷ് 2013ലാണ് മൈസൂര്‍ സ്വദേശിനിയെ വിവാഹം ചെയ്തത്. ഇത് മറച്ചു വച്ച് 2017 ല്‍ ബംഗളൂരുവിലെ കോടതി ജീവനക്കാരിയുമായി മുകേഷ് വീണ്ടും വിവാഹിതനായി. ജോലി സ്ഥലത്തുനിന്ന് മാറി താമസിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ അവര്‍ ബംഗളൂരുവില്‍ തന്നെയാണ്…
Read Moreകേസ് അട്ടിമറിക്കുന്നത് സര്‍ക്കാരോ? അന്താരാഷ്ട്ര സംഘത്തിന്റെ മുല്ലപ്പെരിയാര്‍ ഡാം പരിശോധനയെ കേരളം എതിര്‍ത്തത് എന്തിന് ? അഡ്വ. റസല്‍ ജോയി പറയുന്നു…
തൊടുപുഴ: മുല്ലപ്പെരിയാർ വിഷയം സുപ്രീംകോടതിയിൽ ചർച്ച ചെയ്യുന്പോൾ കേരളം തന്നെ കേസ് അട്ടിമറിക്കുന്നുവെന്ന് അഡ്വ.റസൽജോയി. മുല്ലപ്പെരിയാർ കേസിൽ സുപ്രീംകോടതിയെ സമീപിച്ചു കേരളത്തിനു അനുകൂലമായ വിധി സന്പാദിച്ച റസൽജോയി കേരളം തുടരെത്തുടരെ കോടതിയിൽ തോൽക്കുന്ന സാഹചര്യത്തെ വിലയിരുത്തുകയായിരുന്നു. സുപ്രീംകോടതിയുടെ മുന്നിലുള്ള തന്റെ ഹർജിയിലെ പ്രധാന ആവശ്യം അന്താരാഷ്ട്ര വിദഗ്ധർ ഡാം പരിശോധിക്കണം എന്നുള്ളതായിരുന്നു. ഇതിനെ കേരളം സുപ്രീംകോടതിയിൽ എതിർത്തു. കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിച്ചപ്പോൾ കേരളത്തിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകനും മുൻ ഇന്ത്യൻ സോളിസിറ്റർ ജനറലുമായ ഹരീഷ് സാൽവെയാണ് അന്താരാഷ്ട്ര വിദഗ്ധ സമിതിയുടെ ഡാം പരിശോധന ആവശ്യമില്ലെന്ന് അറിയിച്ചത്. ഇതു കേരളത്തിന്റെ സാധ്യതകളെ തടയുകയാണെന്നു റസൽ ചൂണ്ടികാട്ടുന്നു. കേരള നിലപാട് ഒരു അഭിഭാഷകനും സ്വന്തം ഇഷ്ടപ്രകാരം കോടതിയിൽ അഭിപ്രായം പറയാറില്ല. കക്ഷിയുടെ നിലപാടനുസരിച്ചാണ് അഭിപ്രായം പറയുന്നതും കോടതിയിൽ…
Read Moreഎന്നെ എല്ലാവരും കൂടി ദിലീപ് കേസിലെ മാഡമാക്കി, അതിനു പിന്നില്‍ ചില മാധ്യമങ്ങള്‍, നമിത തുറന്നുപറയുന്നു
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ മറ്റൊരു നടിയായ മാഡത്തിന് പങ്കുണ്ടെന്ന് വലിയതോതില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ദിലീപിനൊപ്പം അഭിനയിച്ച ഒരു നടിയാണ് ഈ മാഡമെന്ന് വന്നതോടെ പലരും നമിതയെ മാഡമാക്കി. കേസില്‍ തന്നെ എല്ലാവരും ചേര്‍ന്ന് മാഡം ആക്കിയതാണെന്നും അപ്പോള്‍ താന്‍ പ്രിയന് സാറിന്റെ തമിഴ് സിനിമയില്‍ അഭിനയിക്കുകയായിരുന്നുവെന്നും നടി വ്യക്തമാക്കുന്നു. എന്നെ അത് മാനസികമായി ബാധിച്ചില്ല, പക്ഷേ കുടുംബത്തിന് അങ്ങനെ അല്ലായിരുന്നു.’നമിത വ്യക്തമാക്കി. മലയാളത്തിലെ യുവനടിയുടെ അക്കൗണ്ടിലേക്ക് കോടികള്‍ എത്തിയെന്നും ദിലീപ് നല്കിയ പ്രതിഫലമാണെന്നുമുള്ള രീതിയിലായിരുന്നു വാര്‍ത്ത. എന്നാല്‍, അത് നമിതയാണെന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിരുന്നില്ല. എന്നിട്ടും മാധ്യമങ്ങള്‍ തന്റെ പേരു ചേര്‍ത്ത് വാര്‍ത്തകള്‍ നല്‍കിയെന്ന് നമിത ആരോപിക്കുന്നു. കോടികള്‍ അക്കൗണ്ടിലേക്ക് വന്ന നടിക്ക് ദിലീപുമായി ബന്ധമുണ്ടെന്നും ദിലീപിനൊപ്പം ചില ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നുവെന്നും വാര്‍ത്തയിലുണ്ടായിരുന്നു. പിന്നീട് ഈ നടി നമിത പ്രമോദാണെന്ന തരത്തിലും പ്രചാരണമുണ്ടായി. എന്നാല്‍ കേസ് അന്വേഷണത്തിന്…
Read Moreമൂന്നു സൂപ്പര്‍ താരങ്ങളും ഉണ്ടായിട്ടും ചൈന ടൗണ്‍ എട്ടുനിലയില്‍ പൊട്ടാന്‍ കാരണം വെളിപ്പെടുത്തി റാഫി മെക്കാര്‍ട്ടിന്‍, തട്ടിക്കൂട്ട് തിരക്കഥ ഒരുക്കിയത് ആ സിനിമയുടെ അണിയറക്കാര്‍ ചതിച്ചതിനാല്‍
മലയാളത്തില്‍ മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങള്‍ പൊതുവേ ഹിറ്റാകാറാണ് പതിവ്. എന്നാല്‍ മോഹന്‍ലാല്‍, ദിലീപ്, ജയറാം എന്നിവര്‍ അഭിനയിച്ച ചൈന ടൗണ്‍ വ്യത്യസ്തമായ ഫലമാണ് ഉണ്ടാക്കിയത്. ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞ ചിത്രത്തിനു വിനയായത് കെട്ടുറപ്പില്ലാത്ത കഥയും തിരക്കഥയുമായിരുന്നു. എന്തുകൊണ്ടാണ് ചിത്രം പരാജയപ്പെട്ടത്? ഒടുവില്‍ വെളിപ്പെടുത്തലുമായി സംവിധായകന് തന്നെ രംഗത്തെത്തി. അമേരിക്കന്‍ കോമഡി ചിത്രമായ ‘ഹാങ്ങ് ഓവര്‍’ മലയാളത്തിലേക്ക് റിമേക്ക് ചെയ്യുകയായിരുന്നു ഞങ്ങളുടെ പദ്ധതി. ഹാങ്ങ് ഓവര്‍ ടീമിനെ ബന്ധപെട്ടപ്പോള്‍ സിനിമയുടെ റീമേക്ക് അവകാശം തരാമെന്ന് അവര്‍ അറിയിക്കുകയും ചെയ്തു. അങ്ങിനെ ഹാങ്ങ് ഓവറിനെ മലയാളീകരിച്ച് എഴുത്ത് തുടങ്ങി. പക്ഷേ, എഴുത്ത് പാതിയായപ്പോഴാണ് ഹാങ്ങ് ഓവര്‍ റിമേക്ക് അവകാശം നല്കാന് കഴിയില്ല എന്ന് ഇംഗ്ലീഷ് കമ്പനി അറിയിക്കുന്നത്. എല്ലാവരുടെയും ഡേറ്റ് വാങ്ങിയതിനാല്‍ വേറെ വഴിയില്ലായിരുന്നു. താരങ്ങളുടെ ഡേറ്റ് ബ്ലോക്കാകുകയും ചെയ്തപ്പോഴാണ് ഇങ്ങനെ ഒരു പ്രതിസന്ധിയില്‍ ഉള്‍പ്പെട്ടത്. മൂന്ന് സ്റ്റാറുകള്‍ ഉള്ള സിനിമയായത്…
Read Moreആ സംവിധായകന് ആരാണെന്ന് ഞാന്‍ പറയില്ല! മീശമാധവന് അത്ര പോരെന്നും ഫൈറ്റ് സീനൊക്കെ കട്ടു ചെയ്യുന്നതാ നല്ലതെന്നും അയാള്‍ ദിലീപിനോട് പറഞ്ഞു, മീശമാധവന് പാരവച്ച സംവിധായകനെപ്പറ്റി ലാല്‍ജോസ്
മലയാളത്തിലെ ഹിറ്റ് സംവിധായകനാണ് ലാല്‍ജോസ്. ഒരു മറവത്തൂര്‍ കനവ് മുതല്‍ പ്രേക്ഷകരെ രസിപ്പിച്ച ഒരുപിടി ചിത്രങ്ങള്‍. കരിയറിന്റെ തുടക്കകാലത്ത് താന്‍ നേരിട്ട പ്രശ്നങ്ങളെയും പാരകളെയും കുറിച്ച് സഫാരി ചാനലിന്റെ പരിപാടിയില്‍ കഴിഞ്ഞദിവസം ലാല്‍ജോസ് മനസുതുറന്നിരുന്നു. മീശമാധവനുമായി ബന്ധപ്പെട്ട് അദേഹം പങ്കുവച്ച അനുഭവങ്ങള്‍ ഇങ്ങനെ- മീശമാധവന് കേരളത്തിലുടനീളം ഗംഭീര റിപ്പോര്‍ട്ട് ആണെന്ന് മനസിലായപ്പോള്‍ ആ സന്തോഷം ദിലീപുമായി പങ്കിടാമെന്ന് വെച്ച് ഞാന്‍ ബൂത്തില്‍ ഫോണ്‍ വിളിക്കാനായി പോയി, ആ സമയം അവിടെ മറ്റൊരു സംവിധായകന് ആര്‍ക്കോ ഫോണ്‍ ചെയ്യുന്നുണ്ട്, സംവിധായകന്റെ പേര് പറയുന്നില്ല, അയാള്‍ ദിലീപിനോടാണ് സംസാരിക്കുന്നതെന്ന് എനിക്ക് പിന്നെ മനസിലായി. സിനിമ അത്ര പോരെന്നും, സിനിമ പലയിടത്തും ലാഗ് ചെയ്യുന്നുണ്ടെന്നുമൊക്കെ അദ്ദേഹം ദിലീപിനോട് പറയുകയാണ്. കേരളം മുഴുവന്‍ ഏറ്റെടുത്ത ചിത്രത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് വല്ലാത്ത സങ്കടം തോന്നി. ചിത്രത്തിലെ ഫൈറ്റ് സീനൊക്കെ കട്ട് ചെയ്യുന്നതാ…
Read More