നിയന്ത്രണംവിട്ടു മറിഞ്ഞ ബൈക്ക് യാത്രികനായ യുവാവിന്റെ കാലിലൂടെ ബസ് കയറിയിറങ്ങി. രക്ഷകയായത് അപരിചിതയായ ഒരു സ്ത്രീയും. ഭൂമിയാംകുളം മുണ്ടനാനിയില്‍ ജോസ് (ലാലു)വാണ് അപകടത്തില്‍പെട്ടത്. അടിമാലി- കുമളി ദേശീയപാതയില്‍ തടിയമ്പാടിനുസമീപം മഞ്ഞപ്പാറയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് അപകടമുണ്ടായത്. ലാലുവിന് രക്ഷകയായത് കര്‍ഷക തൊഴിലാളിയായ നിര്‍മലയാണ്. ബസിന്റെ ചക്രം കയറി കാലിന് ഗുരുതരമായി പരിക്കേറ്റ ലാലുവിനെ രക്ഷപ്പെടുത്താന്‍ ആരും തയാറാകാതെ വന്നപ്പോഴാണ് ഇതേ ബസിലെ യാത്രക്കാരിയായ ഇടുക്കി സ്വദേശിനി പൂതക്കുഴിയില്‍ രാജുവിന്റെ ഭാര്യ നിര്‍മല രക്ഷകയായി മുന്നിട്ടിറങ്ങിയത്. അടുത്തുള്ള വീട്ടില്‍നിന്നും വെള്ളംവാങ്ങി ലാലുവിന് കുടിക്കാന്‍ നല്കി. ഇതേസമയം മറ്റൊരാളും യുവതിക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തിന് തയാറായി. പോസ്റ്റ് ഓഫീസിലെ മെയിലുമായി ഓട്ടംപോകുന്ന ഓട്ടോറിക്ഷ ഡ്രൈവറായ കരിമ്പന്‍ വലിയപറമ്പില്‍ ബിജു ഡീസലടിക്കാന്‍ പമ്പില്‍പോയി വരുമ്പോഴാണ് അപകടം കാണുന്നത്. ചെറുതോണിക്ക് ഭാര്യയോടൊപ്പം ബസില്‍ യാത്രചെയ്തിരുന്ന അപരിചിതനായ മധ്യവയസ്കനും ലാലുവിനെ രക്ഷിക്കാന്‍ ഇറങ്ങിവന്നു. ഭാര്യയെ പറഞ്ഞുവിട്ടിട്ട് ലാലുവിനെ…
Read MoreCategory: RD Special
ജനം മടുത്തു; ഇന്ധനവില കത്തുന്നു! ഇന്ധനവിലവർധനയിൽ പൊറുതിമുട്ടി രാജ്യം; ഹർത്താലിനോട് പൂർണ യോജിപ്പ്: ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ
കൊച്ചി: ഇന്ധനവിലവർധനയിൽ പൊറുതിമുട്ടി രാജ്യം. ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ രാജ്യവ്യാപകമായി സമരാഹ്വാനം ചെയ്തതിനു പിന്നാലെയും ഇന്ധന വിലയിൽ വൻ വർധനവ് വരുത്തിയിരിക്കുകയാണ്. പെട്രോളിന് 49 പൈസയുടെയും ഡീസലിന് 55 പൈസയുടെയും വർധനവാണ് സംസ്ഥാനത്ത് ഇന്നുണ്ടായിരിക്കുന്നത്. കൊച്ചി നഗരത്തിൽ ഇതാദ്യമായി പെട്രോൾ വില ലിറ്ററിനു 82 രൂപ കടന്നു. ഡീസൽ വിലയാകട്ടെ ലിറ്ററിന് 76 രൂപയോടടുക്കുന്നു. കൊച്ചി നഗരത്തിനു പുറത്ത് ഡീസൽ വില 76 കടന്ന് മുന്നേറുകയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ ഇന്നലെ ശരാശരി വില 83.30 രൂപയാണ്. ഡീസൽ വില 77 കടന്നു. ലിറ്ററിന് ശരാശരി 77.18 രൂപയാണു തിരുവനന്തപുരം നഗരത്തിൽ. കോഴിക്കോട് പെട്രോൾ വില 82.21 ആയും ഡീസൽ വില 75.59 രൂപയായും ഉയർന്നു. പെട്രോൾ, ഡീസൽ വില കുറക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ഭാരത ബന്ദ് നടത്താൻ കോണ്‍ഗ്രസ് ഇന്നലെയാണു ആഹ്വാനം ചെയ്തത്.…
Read Moreശരിക്കും ഞെട്ടിക്കുന്നതായിരുന്നു ചില അനുഭവങ്ങള്‍, ശരിക്കും സങ്കടമുണ്ടാക്കുന്നതാണ് ഇതൊക്കെ, അന്നേ കാസ്റ്റിംഗ് കൗച്ച് മലയാള സിനിമയിലുണ്ട്, സത്യം ശിവം സുന്ദരം സിനിമയിലെ നായിക അശ്വതിയുടെ വെളിപ്പെടുത്തല്‍
കുഞ്ചാക്കോ ബോബന് നായകനായ സത്യം ശിവം സുന്ദരം എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയനടിയായി മാറിയ താരമാണ് അശ്വതി മോനോന്. ആകെ നാലു സിനിമകളില്‍ മാത്രമാണ് അഭിനയിച്ചതെങ്കിലും തന്റെ വ്യക്തിമുദ്ര പ്രകടമാക്കാന്‍ കഴിഞ്ഞ അശ്വതി ഇപ്പോള്‍ സിനിമയിലേക്ക് തിരിച്ചു വരാന്‍ ഒരുങ്ങുകയാണ്. അതിനിടെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് നടി. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2000-ല്‍ ഞാന്‍ അഭിനയം തുടങ്ങിയ കാലത്ത് കാസ്റ്റിങ് കൗച്ച് എന്ന സംഭവം ഉണ്ട്. അതിന് വലിയ മാറ്റം ഉണ്ടായെന്നു ഞാന്‍ കരുതുന്നില്ല. അത് സങ്കടകരമാണ്, പക്ഷേ അതാണ് സത്യം. ഞാന്‍ തിരിച്ചു വരുന്ന ഈ സമയത്തും അതിനെപ്പറ്റി ചില സംസാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ എനിക്ക് എന്റേതായ ചില തീരുമാനങ്ങളുണ്ട്. ഏതൊക്കെ അവസരങ്ങള്‍ വേണം, വേണ്ട എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും എനിക്കുണ്ട്. ശരിക്കും ഞെട്ടിക്കുന്നതായിരുന്നു ചില…
Read Moreപിണറായി വിജയനോ മോദിയോ രാഹുല്‍ ഗാന്ധിയോ അല്ല എന്റെ ഇഷ്ട നേതാവ്, അതു ഞങ്ങളുടെ സ്വന്തം ഗണേഷ്കുമാര് തന്നെ, അദേഹം എവിടെ നിന്നാലും വോട്ടു ചെയ്ത് ജയിപ്പിക്കും, അനുശ്രീ പറയുന്നു
നാട്യങ്ങളില്ലാത്ത നടിയാണ് അനുശ്രീ. സ്വന്തം അഭിപ്രായങ്ങള്‍ പറയേണ്ടിടത്ത് പറയാന്‍ ധൈര്യം കാട്ടിയ നടി. ഇപ്പോഴിതാ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് അനുശ്രീ പറയുന്നു. താന്‍ സഖാവാണെന്ന് പറയുന്നവരും സംഘിയാണെന്ന് പറയുന്നവരും ഉണ്ട്. എന്നാല്‍ രാഷ്ട്രീയം തന്നെ എന്തെന്ന് തനിക്ക് വ്യക്തമല്ലെന്ന് താരം പറയുന്നു. ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഭാരതാമയുടെ വേഷം കെട്ടിയപ്പോള്‍ പലരും ചോദിച്ചു സംഘപരിവാര്‍ പ്രവര്‍ത്തകയാണെന്ന്. അതേസമയം, താന്‍ സഖാവ് എന്ന കവിത ആലപിച്ചത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയതോടെ തന്നെ എല്ലാവരും കമ്മ്യൂണിസ്റ്റ്കാരിയുമാക്കി. എന്നാല്‍ ഒരുപാട്ട് ഇഷ്ടമായി അങ്ങനെ അത് പാടിയെന്നേ ഉള്ളൂ എന്നായിരുന്നു നടി അന്ന് വ്യക്തമാക്കിയിരുന്നത്. രാഷ്ട്രീയത്തില്‍ തനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട നേതാവ് ഗണേഷ് കുമാറാണ്. കാരണം തനിക്ക് ഓര്മവെച്ച നാളുമുതല്‍ തന്റെ നാടിനു വേണ്ടി നല്ലത് ചെയ്തിട്ടുള്ള വ്യക്തയാണ് അദ്ദേഹം. ഗണേഷ് കുമാര്‍ ഏത് പാര്‍ട്ടിയില്‍ നിന്നാലും ഞങ്ങള്‍ വേട്ട് ചെയ്ത് വിജയിപ്പിക്കുമെന്നും…
Read Moreനിങ്ങള്‍ എന്തു പറഞ്ഞാലും എനിക്കൊന്നുമില്ല, ആരും കടലില്‍ കുളിക്കാനിറങ്ങുമ്പോള്‍ സാരിയുടുക്കാറില്ലല്ലോ, വിവാഹ മോചനവാര്ത്തയ്ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും കനിഹയുടെ മറുപടി
സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്ക് നടി കനിഹ പലപ്പോഴും ഇരയായിട്ടുണ്ട്. പല തവണ നടിയുടെ വ്യാജ വിവാഹമോചനവാര്‍ത്തയും ഗോസിപ്പുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെട്ടു. തായ്ലന്ഡില് സുഹൃത്തുക്കള്‍ക്കൊപ്പം ഷോര്‍ട്സ് അണിഞ്ഞു നില്ക്കുന്ന ചിത്രം പങ്കുവെച്ചതോടെ സൈബര്‍ സദാചാര വാദികളും കനിഹയ്ക്കെതിരെ തിരിഞ്ഞു. വിവാഹം കഴിഞ്ഞ് അമ്മയായിട്ടും ഇത്തരം ഫാഷനും വേഷങ്ങള്‍ക്കുമൊന്നും അവസാനമായില്ലേ എന്നായിരുന്നു അത്തരക്കാരുടെ ചോദ്യം. ഇപ്പോഴിതാ അതിന് തക്ക മറുപടി നല്‍കിയിരിക്കുകയാണ് നടി. സോഷ്യല്‍ മീഡിയയില്‍ ഞാന്‍ സജീവമാണ്. പേജുകള്‍ നേരിട്ട് തന്നെയാണ് കൈകാര്യം ചെയ്യുന്നത്. മറ്റുള്ളവരെ വേദനിപ്പിക്കുകയും അതിലൂടെ ആഹ്ളാദം കണ്ടെത്തുകയും ആസ്വദിക്കുകയും ചെയ്യുന്നത് ചിലരുടെ വിനോദമാണ്. വിവാഹമോചന വാര്‍ത്ത പെട്ടെന്നാണ് കത്തിപ്പടര്‍ന്നത്. ഫോണ്‍വിളികളുടെ തിരക്കായിരുന്നു. ആദ്യം കേട്ടപ്പോള്‍ വിഷമവും ദേഷ്യവുമുണ്ടായി പിന്നെ വിട്ടു കളഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലുമായുള്ള അഭിമുഖത്തില്‍ കനിഹ പറയുന്നു. എന്ത് ധരിക്കണം എന്നത് എന്റെ സ്വാതന്ത്ര്യമാണ്. ബീച്ചില്‍ പോയപ്പോഴാണ് ഷോര്‍ട്സ് ധരിച്ചത്.…
Read Moreകേരളത്തെ കാത്തിരിക്കുന്നത് കൊടുംവരള്‍ച്ച, വയനാട്ടില്‍ കൂട്ടത്തോടെ മണ്ണിരകള്‍ ചത്തൊടുങ്ങിയത് വന്‍ വിപത്തിന്റെ സൂചന മാത്രം, കല്ലുപൊട്ടിച്ചും മണ്ണിടിച്ചും വികസനത്തിനായി വാദിക്കുന്നവര്‍ വായിക്കാതെ പോകരുത്
കൊടുംപ്രളയത്തിനുശേഷം കേരളം ചിന്തിക്കുകയാണ്, ഇനിയൊരു പ്രളയത്തെ എങ്ങനെ താങ്ങാമെന്ന്. എന്നാല്‍ പ്രകൃതി നല്കുന്ന സൂചനകള്‍ വലിയ വിപത്തിന്റെ വരവിനെയാണ് കാണിക്കുന്നത്. വയനാട്ടില്‍ പ്രളയത്തിനു മുമ്പും ശേഷവും മണ്ണിരകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കയിലും ഓസ്ട്രേലിയയിലും കൊടും വരള്‍ച്ച വരുന്നതിനു മുമ്പും ഇതേ പ്രതിഭാസം ഉണ്ടായിരുന്നു. നദികളില്‍ വന്‍തോതില്‍ വെള്ളം കുറഞ്ഞതും ഇപ്പോഴത്തെ പ്രതിഭാസവും മുന്‍കരുതലെടുക്കണമെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്. 2016 ഒക്ടോബറില്‍ വയനാട്ടില്‍ മണ്ണിരകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു. തുടര്‍ന്ന് കാര്‍ഷിക, കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ ഈ സ്ഥലങ്ങള്‍ പരിശോധിച്ച് മണ്ണു ചുട്ടുപൊള്ളുന്നതാണ് കാരണമെന്ന് കണ്ടെത്തി. കാര്‍ഷിക ഗവേഷണ കേന്ദ്രം നടത്തിയ പഠനങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചു. കൊടും വരള്‍ച്ചയുടെ സൂചനയാണിതെന്ന നിഗമനവും അന്ന് ശരിയായി. ഇതിനൊപ്പം തന്നെ കൂട്ടിവായിക്കേണ്ടതാണ് മയിലുകള്‍ കേരളത്തില്‍ പെരുകുന്നതും. നാട്ടില്‍ മയിലുകള്‍ പെരുകുന്നതും കുറുക്കന്റെയും കാട്ടുനായ്ക്കളുടെയും എണ്ണം കുറയുന്നതും സമീപഭാവിയില്‍ വരാനിരിക്കുന്ന ആപല്‍സൂചനകളാ ണെന്ന് മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല…
Read Moreതോപ്പില്‍ ജോപ്പനില്‍ നിന്ന് പിന്മാറിയത് മേക്കപ്പിട്ടശേഷം, സിനിമയില്‍ വേട്ടയാടലുകള്‍ മൂലം സ്വസ്ഥത നശിച്ചു, മണിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ ഞങ്ങള്‍ തീ തിന്നുന്നു, ജാഫര്‍ ഇടുക്കിക്ക് പറയാനേറെയുണ്ട്
മിമിക്രിയിലൂടെ സിനിമയിലെത്തിയ താരമാണ് ജാഫര്‍ ഇടുക്കി. സീരിയലുകളിലെ തമാശകള്‍ സിനിമയിലും ക്ലിക്കായതോടെ ഈ ഇടുക്കിക്കാരന്റെ ഭാഗ്യവും തെളിഞ്ഞു. എന്നാല്‍ കലാഭവന്‍ മണിയുടെ മരണത്തോടെ ജാഫറും സംശയനിഴലിലായി. തലേദിവസം മണിക്കൊപ്പം പാഡിയില്‍ ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലാണ് ജാഫറിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. അതോടെ പല സിനിമകളില്‍ നിന്നും താരം സ്വയം ഒഴിവായി. ഇപ്പോള്‍ ചില വെളിപ്പെടുത്തലുകളുമായി വരുകയാണ് ജാഫര്‍. മണിയുമായുള്ള സൗഹൃദത്തത്തിന്റെ പേരില്‍ ഇന്നും ഞങ്ങള്‍ നാല്പതു പേര് തീ തിന്നു കൊണ്ടിരിക്കുകയാണ്. സിബിഐ ഏറ്റെടുത്ത കേസ് തെളിയുന്നതോടെ മാത്രമേ എന്നെ പോലെയുള്ള ആളുകള്‍ മണിയുടെ സുഹൃത്തായിരുന്നോ വില്ലനായിരുന്നോ എന്നൊക്കെ തെളിയുകയുള്ളൂ. ജാഫര്‍ പറയുന്നു. ഓഫറുകള്‍ വന്നിരുന്നു. പക്ഷേ സ്വീകരിക്കാന്‍ മനസനുവദിച്ചില്ല. തോപ്പില്‍ ജോപ്പനില്‍ അഭിനയിക്കാന്ഡ മേക്കപ്പ് ഇട്ടതിന് ശേഷമാണ് പിന്മാറിയത്. ചാനലുകളിലും പത്രങ്ങളിലും വരുന്ന ആരോപണങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് വലിയ വിഷമമാണുണ്ടാക്കിയത്. മഹേഷിന്റെ പ്രതികാരത്തിലെ വേഷത്തിന് നല്ല പ്രതികരണം ലഭിച്ച് നില്‍ക്കുമ്പോളായിരുന്നു…
Read Moreപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കു നല്കിയ ദുരിതാശ്വാസ തുകയില്‍ കൈയിട്ടു ബാങ്കുകാര്, ഫൈന്‍ പിടിച്ച ബാങ്കുകാരെ കൊണ്ടു മാപ്പുപറയിപ്പിച്ച് പണം തിരികെ നല്‍കിച്ച് തഹസില്‍ദാര്‍, ബാങ്കുകളുടെ തോന്ന്യാസത്തിന് ചെവിക്കുറ്റിക്ക് അടികിട്ടിയത് കോതമംഗലത്ത്
ബാങ്കുകളുടെ പിടിച്ചുപറി ഇപ്പോള്‍ സര്‍വസാധാരണ സംഭവമാണ്. തൊട്ടതിനും പിടിച്ചതിനുമൊക്കെ ഫൈനും ചാര്‍ജും ഈടാക്കുന്നത് ബാങ്കുകളുടെ രീതിയായി മാറിയിരിക്കുന്നു. കേരളം പ്രളയത്തില്‍ തകര്‍ന്നു നില്‍ക്കുമ്പോഴും ഇത്തരത്തില്‍ പിടിച്ചുപറിക്കിറങ്ങിയ ബാങ്കുകാരെ നിലയ്ക്കു നിര്‍ത്തിയ ഒരു തഹസില്‍ദാറുടെ ഹീറോയിസത്തിനു കൈയ്യടിക്കുകയാണ് കേരളത്തിലെ ജനത ഇപ്പോള്‍. എറണാകുളം കോതമംഗലത്താണ് സംഭവം. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ 10,000 രൂപ വീതം നല്കി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞദിവസം തഹസില്‍ദാറിന്റെ അക്കൗണ്ട് വഴി കോതമംഗലത്ത് പണം നല്‍കിയിരുന്നു. ഈ പണത്തില്‍ നിന്ന് കോതമംഗത്തെ ഒരു പ്രമുഖ ബാങ്ക് 923 രൂപയോളം ഫൈന്‍ ഈടാക്കി. മാര്‍ച്ച് മുതല്‍ ജൂലായ് വരെയുള്ള ഫൈനായി 923 രൂപയാണ് ഈടാക്കിയത്. കോതമംഗലം സ്വദേശിക്കാണ് ദുരാനുഭവം ഉണ്ടായത്. സംഭവം വ്യാപക പ്രതിഷേധത്തിന് ഇടവച്ചതോടെ പരാതി തഹസില്‍ദാറിന്റെ അടുത്തെത്തി. ഒട്ടും വൈകിയില്ല. തഹസില്‍ദാര്‍ നേരെ പ്രസ്തുത ബാങ്കിന്റെ മാനേജറെ വിളിച്ചു. എത്രയും പെട്ടെന്ന് പണം തിരികെയിട്ട്…
Read Moreപഞ്ചാബിഹൗസില്‍ നായകനായി ആദ്യം തീരുമാനിച്ചത് ജയറാമിനെ, രമണനായി വരേണ്ടിയിരുന്നത് ജഗതിയും, മഞ്ജുവാര്യര്‍ മാറി മോഹിനി വന്നതെങ്ങനെ, രഹസ്യങ്ങള്‍ തുറന്നുപറഞ്ഞ് റാഫി മെക്കാര്‍ട്ടിന്‍
മലയാളത്തിലെ ഏക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് പഞ്ചാബിഹൗസ്. തിയറ്ററില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത ചിത്രം ദിലീപിന് വലിയ ബ്രേക്കാണ് നല്‍കിയത്. ഹരിശ്രീ അശോകന്റെ രമണന് എന്ന കഥാപാത്രവും ഏറെപേര്‍ ഇപ്പോഴും ചര്‍ച്ച ചെയ്യാറുണ്ട്. എന്നാല്‍ ആ ചിത്രത്തിന്റെ അണിയറ രഹസ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുകയാണ് സംവിധായകരായ റാഫിയും മെക്കാര്‍ട്ടിനും. പഞ്ചാബിഹൗസില്‍ ആദ്യം കേന്ദ്ര കഥാപാത്രങ്ങളായി നിശ്ചയിച്ചിരുന്നത് ജയറാം, മഞ്ജു വാര്യര്‍, ജഗതി, ഇന്നസെന്റ് എന്നിവരെയായിരുന്നു. എന്നാല്‍ പിന്നീട് നറുക്ക് ദിലീപിന് വീഴുകയായിരുന്നു. അന്ന് ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ് വാല്യു ഉള്ള, ഹ്യൂമര്‍ കൈകാര്യം ചെയ്യുന്ന നടന് ജയറാമാണ്. മഞ്ജുവാരിയരും ദിവ്യാ ഉണ്ണിയും പ്രതാപത്തോടെ നില്ക്കുന്നു. അതുകൊണ്ടു പഞ്ചാബി ഹൗസിലും ഞങ്ങള്‍ക്കു മുന്നില്‍ മറ്റൊരു ഓപ്ഷന് ഉണ്ടായിരുന്നില്ല. ഹരിശ്രീ അശോകന്റെയും കൊച്ചിന് ഹനീഫയുടെയും സ്ഥാനത്ത് ജഗതിയെയും ഇന്നസെന്റിനെയുമായിരുന്നു ആദ്യം നിശ്ചയിച്ചത്. ജഗതിയില്ലാത്ത മലയാള സിനിമയെക്കുറിച്ചു ചിന്തിക്കാന്‍ പറ്റാത്ത കാലം. കഥ എഴുതി…
Read Moreഒരുരാത്രി ഇരുട്ടി വെളുത്തപ്പോള്‍ മൂന്നുനില വീട് അപ്രത്യക്ഷ്യം! 70 അടി താഴേക്ക് നിരങ്ങി നീങ്ങിയ വീടു കാണാന്‍ അടിമാലിയിലേക്ക് സന്ദര്‍ശക പ്രവാഹം, ഒരു പ്രളയകാലത്തിന്റെ ബാക്കിപത്രം ഇങ്ങനെ
കൊച്ചി- ധനുഷ്കോടി ദേശീയ പാതയില്‍ അടിമാലി ടൗണില്‍ നിന്ന് അരക്കിലോമീറ്റര്‍ അകലെ യാത്രക്കാരെല്ലാം വാഹനം നിര്‍ത്തി പുറത്തിറങ്ങി നോക്കുന്ന ഒരു സ്ഥലമുണ്ട്. കേരളത്തെ പിഴുതെറിഞ്ഞ പ്രളയത്തിന്റെ ബാക്കിപത്രങ്ങളിലൊന്നാണ് ഈ പ്രദേശം. ഇവിടെ റോഡിനോട് ചേര്‍ന്ന് തലയുയര്‍ത്തി നിന്ന ഒരു മൂന്നുനില വീടിന്റെ ഇപ്പോഴത്തെ അവസ്ഥ കാണാനാണ് ആളുകള്‍ ദിവസവും ഒഴുകിയെത്തുന്നത്. അടിമാലി അമ്പാട്ടുകുന്നേല്‍ കൃഷ്ണ ജ്വല്ലറി ഉടമ പരേതനായ രാധാകൃഷ്ണന്റെ മൂന്നുനില വീടാണ് റോഡ് സൈഡില്‍ നിന്ന് നിരങ്ങി 70 അടിയോളം താഴേക്ക് പോയത്. ഒരു നില പൂര്‍ണമായും മണ്ണിനടിയിലായി. രാധാകൃഷ്ണന്റെ ഭാര്യ ഷീലയും രണ്ട് പെണ്മക്കളും താമസിച്ചിരുന്നത്. ഇവര്‍ക്ക് ഉടുത്തിരുന്ന വസത്രങ്ങള്‍ ഒഴികെയെല്ലാം നഷ്ടമായി. താഴത്തെ നില പില്ലറുകളാണ്. അതിന് മുകളിലായാണ് വീട് നിര്‍മ്മിച്ചത്. ഒഗസ്റ്റ് 16ന് രാവിലെ എട്ടരയോടെയാണ് ശക്തമായ ഉരുള്‍പൊട്ടലില്‍ കെട്ടിടം 10 അടിയോളം നിരങ്ങിനീങ്ങിയ ശേഷം താഴ്ന്നത്. പോര്‍ച്ചിലുണ്ടായിരുന്ന കാറും ഭൂമിക്കടിയിലായി.…
Read More