മുംബൈ വിമാനത്താവളത്തില്‍ ആരാധകന്‍ നല്‍കിയ സ്‌നേഹസമ്മാനം തട്ടിമാറ്റിയ വിരാട് കോഹ്‌ലി ‘പണി ചോദിച്ചുവാങ്ങി’: വീഡിയോ കാണാം

മുംബൈ വിമാനത്താവളത്തില്‍ വെച്ചായിരുന്നു സംഭവം. ഭാര്യ അനുഷ്‌കയോടൊപ്പം വിമാനമിറങ്ങി കാറിനടുത്തേക്ക് നടക്കുന്നതിനിടെ ക്യാമറക്കണ്ണുകള്‍ ഇരുവരുടെയും പിന്നാലെ ഉണ്ടായിരുന്നു. ഇതിനിടെയാണ് ഒരു ആരാധകന്‍ ഇവരുടെ വിവാഹ ചിത്രങ്ങള്‍ ചേര്‍ത്ത കൊളാഷ് സമ്മാനിക്കാനെത്തിയത്.

എന്നാല്‍ വിരാട് ഇയാളുടെ കൈ തട്ടിമാറ്റുകയാണുണ്ടായത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വിഡിയോ വൈറലായി. നിരവധി പേര്‍ കോഹ്‌ലിയെയും അനുഷ്‌കയെയും വിമര്‍ശിച്ച് രംഗത്തെത്തി.

 

View this post on Instagram

 

#viratkohli #anushkasharma #airportdiaries

A post shared by Viral Bhayani (@viralbhayani) on

Related posts