ലൗ ജിഹാദ് ആരോപിച്ച് കൊലപാതകം; വീഡിയോ പകർത്തിയത് പതിനാലുകാരൻ; ലൗ ​ജി​ഹാ​ദു​മാ​യി സം​ഭ​വ​ത്തി​ന് ബ​ന്ധ​മി​ല്ലെ​ന്ന് പോലീസ്

രാം​സ​മ​ന്ദ്: രാ​ജ​സ്ഥാ​നി​ൽ “ലൗ ​ജി​ഹാ​ദ്’ ആ​രോ​പി​ച്ച് മു​‌സ്‌ലിം യു​വാ​വി​നെ ജീ​വ​നോ​ടെ ക​ത്തി​ക്കു​ന്ന ദൃ​ശ്യം മൊ​ബൈ​ലി​ൽ ചി​ത്രീ​ക​രി​ച്ച​ത് 14 കാ​ര​ൻ. കേ​സി​ലെ പ്ര​ധാ​ന പ്ര​തി ശം​ഭു​ലാ​ൽ റാ​യ്ഗ​റി​ന്‍റെ അ​ന​ന്ത​ര​വ​നാ​ണ് സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. പ​ശ്ചി​മ ബം​ഗാ​ളി​ലെ മാ​ൽ​ദ​യി​ൽ നി​ന്ന് കു​ടി​യേ​റി​യ തൊ​ഴി​ലാ​ളി​യാ​യ മു​ഹ​മ്മ​ദ് അ​ഫ്റ​സു​ൾ എ​ന്ന​യാ​ളാ​ണ് അ​തി​ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്.

​കൊ​ല്ല​പ്പെ​ട്ട യു​വാ​വി​ന്‍റെ കു​ടും​ബ​ത്തി​ലെ ഒ​രാ​ൾ​ക്ക് ജോ​ലി ന​ൽ​കു​മെ​ന്നും കു​ടും​ബ​ത്തി​ന് മൂ​ന്ന് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്നും മ​മ​ത ബാ​ന​ർ​ജി ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ച​താ​യി വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ടു ചെ​യ്തു.അ​ഫ്റ​സു​ൾ രാ​ജ​സ്ഥാ​നി​ലെ രാ​ജ്സ​മ​ന്തി​ൽ ക​രാ​ർ തൊ​ഴി​ലാ​ളി​യാ​യി താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

ജോ​ലി​യു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ഇയാളെ മ​റ്റൊ​രു സ്ഥ​ല​ത്തെ​ത്തി​ച്ച് മ​ഴു​കൊ​ണ്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. അ​തി​നു​ശേ​ഷം ക​ത്തി​ക്കു​ക​യും ചെ​യ്തു. ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.​ മു​ഹ​മ്മ​ദ് ത​ന്‍റെ കൊ​ല​യാ​ളി​യോ​ട് കേ​ഴു​ന്ന​തും കോ​ടാ​ലി​കൊ​ണ്ട് അ​ടി​ച്ചു​വീ​ഴ്ത്തു​ന്പോ​ൾ സ​ഹാ​യ​ത്തി​ന് നി​ല​വി​ളി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

അ​തേ​സ​മ​യം ലൗ ​ജി​ഹാ​ദു​മാ​യി സം​ഭ​വ​ത്തി​ന് ബ​ന്ധ​മി​ല്ലെ​ന്നാ​ണ് പ്ര​ാഥ​മി​ക നി​ഗ​മ​ന​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ശം​ഭു​ലാ​ൽ ല​ഹ​രി​ക്ക് അ​ടി​മ​യാ​ണെ​ന്ന് ഇ​യാ​ളു​ടെ ഭാ​ര്യ​യും വെ​ളി​പ്പെ​ടു​ത്തി. സം​ഭ​വം വ​ർ​ഗീ​യ സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് നീ​ങ്ങാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് സ​ർ​ക്കാ​ർ അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്. കൊ​ല​പാ​ത​ക ദൃ​ശ്യം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ത​ട​യാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.

Related posts